കവളപ്പാറയിൽ 20 വീടുകൾ നിർമിച്ചു നൽകുമെന്ന് എം . എ . യൂസുഫലി.

Поділитися
Вставка
  • Опубліковано 21 лис 2019
  • നിലമ്പൂർ : കവളപ്പാറ ദുരന്തബാധിതർക്ക് ഇരുപത് വീടുകൾ നിർമി ച്ചു നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായ പ്രമുഖനുമായ എം . എ . യൂസുഫലി പറഞ്ഞു .
    കവളപ്പാറയിലെ മണ്ണിടിച്ചിൽ ദുര ന്തമുണ്ടായ മുത്തപ്പൻകുന്ന് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തക രോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ദുരിത ബാധിതർക്ക് സർക്കാർ കണ്ടെത്തുന്ന ഭൂമിയിൽ 6 ലക്ഷം രൂപ ചിലവിലാണ് ഓരോ വീടും നിർമിക്കുക . ഇതിന് വേണ്ടിവരുന്ന 1 . 20 കോടി രൂപ റീബിൽഡ് നിലമ്പൂർ ചെയർമാൻ പി . വി . അബ്ദുൾ വഹാബ് എം.പിയെ ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു . കഴിഞ്ഞ പ്രളയത്തിൽ നാശ നഷ്ടങ്ങളുണ്ടായ കവളപ്പാറയിലെയും ഒരു ഗ്രാമം തന്നെ ഇല്ലാതായ പാതാറിലെയും രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും ഏറെ പരിശ്രമിച്ച പി . വി . അബ്ദുൾ വഹാബ് എം . പി . യുടെ ഇടപെടലി ലൂടെയാണ് നിലമ്പൂരിൽ എം . എ . യൂസുഫലിയുടെ സന്ദർശനത്തിന് വഴിയൊരുക്കിയത് .
    പി. വി. അബ്ദുൾ വഹാബ് എം. പി. പി. വി. അൻവർ എം. എൽ. എ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി. സുഗതൻ, പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരൻ പിള്ള തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
    .
    .
    .
    .
    .
    .
    #mayusuffali #lulu #lulugroup #lulugroupinternational #yusuffalifans #flood #kerala #keralaflood #kavalappara #nilambur #rebuildingkerala #lulumall #buildingshelter
  • Розваги

КОМЕНТАРІ •