ഈ ഗണപതി സ്തോത്രം 3 വട്ടം ജപിച്ചാൽ കാര്യസിദ്ധി | Sankashta Nashana Ganesha Stotram |

Поділитися
Вставка
  • Опубліковано 4 сер 2024
  • Sankashta Nashana Ganesha Stotram
    Key moments
    00:00 Ganesha Stuti
    00:15 Introduction
    00:34 Narration
    04:45 Sankata Nashana Ganapathy Dhayanam
    05:38 Sankata Nashana Ganapathy Stotram
    Narration: Prof K Vasudevan unni
    Recitation: Kumari Bhava Nanda
    Editing: Drishya
    Content Owner: Neram Technologies Pvt Ltd
    UA-cam by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com (neramonline.com/). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    #sankashta_nashana_ganapathy_stotram
    #dwadesha_nama_ganesha_stotram
    #hindu_music
    #sankata_nashana_ganesha_stotram
    #neramonline.com (neramonline.com/)
    #AstroG.in
    #bhakthi_song
    #pramamya_shirassa_devam_gowri_puthram
    #ganesha_chaturthi
    #vinayaka_chaturthi
    #devotional_song
    #powerful_mantras
    #hindu_mantras
    Mantra Description
    ഗണേശ ധ്യാനം....
    ബീജാപൂരഗദേക്ഷു കാര്‍മുകരുചാ
    ചക്രാബ്ജപാശോല്പല-
    വ്രീഹ്യുഗ്രസ്വവിഷാണരത്‌നകലശ
    പ്രോദ്യത് കരാംഭോരുഹ:
    ധ്യേയോ വല്ലഭയാ ച
    രത്‌നകലയാശ്ലിഷ്‌ടോജ്വലത്ഭൂഷയാ
    വിശ്വോല്പത്തി വിനാശസംസ്ഥിതികരോ
    വിഘ്‌നോ വിശിഷ്ടാര്‍ത്ഥദ:
    ( മാതളനാരങ്ങ, ഗദ, കരിമ്പുവില്ല്, ചക്രം, താമര, കയറ് എന്നിവയാല്‍ ശോഭിക്കുന്ന ശരീരവും കൈകൊണ്ട് സുവര്‍ണ്ണകുംഭം ഉയര്‍ത്തിപ്പിടിച്ചവനും പ്രിയവല്ലഭ രത്‌നകലയാല്‍ ആശ്ലേഷിക്കപ്പെടുന്നവനും അലങ്കാരങ്ങളാല്‍ ശോഭിക്കുന്നവനും വിശ്വത്തിന്റെ ഉത്പത്തി, നാശം, സ്ഥിതി എന്നിവയെ ചെയ്യുന്നവനും വിശിഷ്ടാര്‍ത്ഥങ്ങള്‍ ദാനംചെയ്യുന്നവനുമായ വിഘ്‌നേശ്വരനെ ധ്യാനിക്കുന്നു.)
    സങ്കഷ്ടനാശന ഗണപതി സ്‌തോത്രം....
    പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം
    വിനായകം ഭക്താവാസം സ്മരേന്നിത്യം
    ആയു:കാമാര്‍ത്ഥസിദ്ധയേ
    (പാര്‍വ്വതീപുത്രനും ഭക്തരിൽ വസിക്കുന്ന ദേവനുമായ വിനായകനെ ആയുസ്സ്, ആഗ്രഹം, ധനം എന്നിവയുടെ സിദ്ധിക്കായി ശിരസ്സുകൊണ്ട് പ്രണമിച്ചു നിത്യവും ധ്യാനിക്കണം)
    പ്രഥമം വക്രതുണ്ഡം ച ഏകദന്തം
    ദ്വിതീയകം തൃതീയം കൃഷ്ണപിംഗാക്ഷം
    ഗജവക്ത്രം ചതുര്‍ത്ഥകം
    ലംബോദരം പഞ്ചമം ച ഷഷ്ഠം
    വികടമേവ ച സപ്തമം വിഘ്‌നരാജം
    ച ധൂമ്രവര്‍ണ്ണം തഥാഷ്ടമം
    നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
    ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം
    ദ്വാദശൈതാനി നാമാനി ത്രിസന്ധ്യം
    യ: പഠേന്നര: ന ച വിഘ്‌നഭയം തസ്യ
    സര്‍വ്വസിദ്ധികരം പരം
    (1. വക്രതുണ്ഡന്‍ 2. ഏകദന്തന്‍ 3. കൃഷ്ണപിംഗാക്ഷന്‍ 4. ഗജവക്ത്രന്‍ 5. ലംബോദരന്‍ 6. വികടന്‍ 7. വിഘ്‌നരാജന്‍ 8.
    ധൂമ്രവര്‍ണ്ണൻ 9. ഫാലചന്ദ്രന്‍ 10. വിനായകന്‍ 11. ഗണപതി 12. ഗജാനന്‍ എന്നീ 12 നാമങ്ങള്‍ 3 സന്ധ്യകളിലും ജപിക്കുന്ന മനുഷ്യന് വിഘ്‌നഭയമുണ്ടാകില്ല. എല്ലാ സിദ്ധികളും കൈവരികയും ചെയ്യും)
    വിദ്യാര്‍ത്ഥി ലഭതേ വിദ്യാം ധനാര്‍ത്ഥി
    ലഭതേ ധനം പുത്രാര്‍ത്ഥി ലഭതേ പുത്രാന്‍
    മോക്ഷാര്‍ത്ഥി ലഭതേ ഗതിം
    (വിദ്യാര്‍ത്ഥിക്ക് വിദ്യയും ധനാര്‍ത്ഥിക്ക് ധനവും പുത്രാര്‍ത്ഥിക്ക് പുത്രന്മാരും മോക്ഷാര്‍ത്ഥിക്ക് മോക്ഷവും ലഭിക്കും)
    ജപേത് ഗണപതി സ്‌തോത്രം
    ഷഡ്ഭിര്‍മ്മാസൈ: ഫലം ലഭേ
    ത്സംവത്സരേണ സിദ്ധിഞ്ച
    ലഭതേ നാത്ര സംശയ:
    (ഈ ഗണപതി സ്‌തോത്രം ആറുമാസം ജപിച്ചാല്‍ ഫലം ലഭിക്കും. ഒരു വത്സരംകൊണ്ട് സിദ്ധി ലഭിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ സംശയമില്ല.)
    അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ച
    ലിഖിത്വാ യ: സമര്‍പ്പയേത്
    തസ്യ വിദ്യാ ഭവേത് സദ്യോ
    ഗണേശസ്യ പ്രസാദത:
    ( ഈ സ്‌തോത്രം എട്ടു ബ്രാഹ്മണര്‍ക്ക് എഴുതി സമര്‍പ്പിക്കുന്നവന് ഗണേശപ്രസാദത്താല്‍ എല്ലാ വിദ്യയും ലഭിക്കും.)
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
    അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും
    സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ
    അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും
    പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം
    ഒരു തരത്തിലും ഈ
    വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

КОМЕНТАРІ • 273