Sooryakireedam | Devasuram | Mohanlal | Revathi | Innocent | Nedumudi Venu - MG Radhakrishnan Hits

Поділитися
Вставка
  • Опубліковано 25 лют 2021
  • Song : Sooryakireedam...
    Movie : Devaasuram [ 1993 ]
    Director : IV Sasi
    Lyrics : Gireesh Puthenchery
    Music : MG Radhakrishnan
    Singer : MG Sreekumar
    സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
    പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
    സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
    നെഞ്ചിലെ പിരി ശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നു പോയ്‌
    നാമജപാമൃത മന്ത്രം ചുണ്ടില്‍ ക്ലാവു പിടിക്കും സന്ധ്യാ നേരം
    സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
    അഗ്നിയായ്‌ കരള്‍ നീറവേ മോക്ഷ മാര്‍ഗം നീട്ടുമോ
    ഇഹപര ശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ
    സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
    പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
    സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
  • Фільми й анімація

КОМЕНТАРІ • 315

  • @sujithv2521
    @sujithv2521 3 роки тому +336

    ദേവാസുരം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +2

      👍👍👍🔥🔥

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +7

      ഇനി ദേവസുരം മൂവി ഫാൻസ്‌ ബോട്ട് ഇവിടെ ലൈക്‌ 😍👍👍

    • @user-jt6og8yi
      @user-jt6og8yi 3 роки тому +2

      @@angrymanwithsillymoustasche Yes❤🙏

    • @sujithv2521
      @sujithv2521 3 роки тому +2

      @@angrymanwithsillymoustasche 👍👍👍👍😍

    • @sujithv2521
      @sujithv2521 3 роки тому +2

      @@user-jt6og8yi 👍👍👍👍

  • @Narasimham347
    @Narasimham347 Рік тому +61

    താന്തോന്നിയായ മംഗലശ്ശേരി നീലകണ്ഠന്റെ കൂടെ താങ്ങും തണലുമായി അവസാനം വരെ കൂടെയുള്ള വിശ്വസ്തൻ, വാര്യർ. പ്രണാമം ഇന്നച്ചാ 🙏🙏

  • @sarath5347
    @sarath5347 3 роки тому +227

    ഈ പാട്ടിൽ ഞാൻ ശ്രദ്ധിച്ചത് ഗിരീഷേട്ടന്റെ വരികൾ ആണ്
    ഓരോ വരികളും 👌❤️

    • @sarathkumar2199
      @sarathkumar2199 2 роки тому +4

      ഈ വരികളിലൂടെ അദ്ദേഹം സിനിമയിൽ പ്രവേശിച്ചു ❤️

    • @lijorachelgeorge5016
      @lijorachelgeorge5016 Рік тому +1

      അദ്ദേഹത്തിന്റെ വരികളെല്ലാം അങ്ങനെയാ

    • @velaudhanthampi3104
      @velaudhanthampi3104 Рік тому +1

      Great lyrics

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +212

    കിരീടത്തിലെ സേതുമാധവൻ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ലാലേട്ടൻ കഥപാത്രം മംഗലശ്ശേരി നീലകണ്ഠൻ 🔥🔥

    • @nithinnellikkal6348
      @nithinnellikkal6348 3 роки тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreeragssu
    @sreeragssu 3 роки тому +357

    മലയാളസിനിമയിലെ ഏറ്റവും മികച്ച ടെെറ്റില്‍ - ദേവാസുരം ♥
    ദേവന്‍റെ പുണ്യവും അസുരന്‍റെ വീര്യവും ഒത്ത്ചേര്‍ന്ന ജന്‍മം
    '' മംഗലശ്ശേരി നീലകണ്ഠന്‍ '' 🔥🔥

  • @sreeragssu
    @sreeragssu 3 роки тому +168

    രാവണപ്രഭു ഒരു മാസ് ചിത്രമാണെങ്കില്‍ മാസും ക്ളാസും ഒന്നുചേര്‍ന്ന ഒരു സിനിമയായിരുന്നു ദേവാസുരം ♥

    • @ramithk1577
      @ramithk1577 3 роки тому +14

      ആ ചളി രാവണ പ്രഭു movie ദേവാസുരം movie യോട് compare ചെയ്യല്ലേ bro

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +10

      Devasuram aait compare cheyyan Ravanaprabhu😂. Sequel bore aaki...

    • @nithinnellikkal6348
      @nithinnellikkal6348 3 роки тому

      @@ramithk1577 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @saneeshmm8582
      @saneeshmm8582 2 роки тому

      Aada polayadii 😡. Nee evideyum undo

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 2 роки тому +7

      Konakaorabhu. Devasuram 100iratti better..

  • @shaijuthomas3775
    @shaijuthomas3775 Рік тому +53

    ഗിരീഷ് പുത്തഞ്ചേരി എന്ന സാധാരണ മനുഷ്യൻ എത്ര വലിയ പ്രതിഭ ആയിരുന്നു എന്ന് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ആരും മനസ്സിലാക്കിയില്ല😢

    • @girishv.s4884
      @girishv.s4884 7 місяців тому

      Correct.

    • @arunkc5627
      @arunkc5627 6 місяців тому +1

      അദേഹത്തിന്റെ അഭാവം ഒരു വിടവ് മലയാള സിനിമയിൽ ഉണ്ടാകുന്നുണ്ട്.😢

    • @vissygeopdm
      @vissygeopdm 2 місяці тому

      സത്യം....

  • @NikhilNiks
    @NikhilNiks 3 роки тому +255

    Normal people: സൂര്യൻ അസ്തമിച്ചു
    Gireesh Puthenchery : സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
    എജ്ജാജി മനുഷ്യൻ 🙏

    • @rinshad10
      @rinshad10 3 роки тому +4

      Ejjadhi 👌👌

    • @NikhilNiks
      @NikhilNiks 3 роки тому

      😁

    • @lijorachelgeorge5016
      @lijorachelgeorge5016 Рік тому +4

      അതെ ❤❤❤🔥🔥

    • @sibinjoseph5573
      @sibinjoseph5573 10 місяців тому +4

      അതുകൊണ്ട് ആണ് നമ്മൾ അദ്ദേഹത്തെ പ്രതിഭ എന്ന് വിളിക്കുന്നത് ❤

    • @venulaksh6999
      @venulaksh6999 8 місяців тому +4

      കവിതകൊണ്ട് സമൃദ്ധമായിരുന്നു മലയാള സിനിമാ ഗാനങ്ങൾ. അതിന് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്. ചെകുത്താന്റെ കോട്ട എന്ന സിനിമയിൽ ഭാസ്കരൻ മാഷിന്റെ "മന്ദമന്ദം നിദ്ര വന്നെൻ " എന്ന് തുടങ്ങുന്ന ഗാനം. താങ്കൾ ഇപ്പോൾ പറഞ്ഞത് പോലെയാണെങ്കിൽ,
      Normal people: എനിക്കുറക്കം വരുന്നു
      ഭാസ്കരൻ മാഷ് : മന്ദമന്ദം നിദ്ര വന്നെൻ മാനസത്തിൻ മണിയറയിൽ ചിന്തതന്റെ പൊൻവിളക്കിൻ തിരി താഴ്ത്തുന്നു ".
      ആ കണ്ണിയിലെ അവസാന ഗാനങ്ങൾ ആയിരുന്നു ശ്രീ ഗിരീഷ് പുത്തഞ്ചേരിയുടേത് എന്ന് തന്നെ പറയാം.

  • @ksa7010
    @ksa7010 3 роки тому +447

    മംഗലശ്ശേരി നീലകണ്ഠൻ എന്നുള്ള ആ കഥാപാത്രം ഇനി എത്ര കാലം കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ മായാതെ നിറഞ്ഞു നിൽക്കും 😍😍

    • @ABHI-aby
      @ABHI-aby Рік тому +8

      ഞാൻ മംഗലശ്ശേരി big fan aa😘😘❤️

    • @T7SPIDER2255
      @T7SPIDER2255 Рік тому +1

      Athem❤️

    • @pranavs5850
      @pranavs5850 Рік тому +2

      Athanuu A10❤️

    • @afinwithu6222
      @afinwithu6222 Рік тому +2

      😍😍😍😍😍🥰🥰മരിച്ചാലും മറക്കില്ല ഞാൻ 😥

    • @afinwithu6222
      @afinwithu6222 Рік тому +1

      😥സത്യം 😥😥

  • @sumanchalissery
    @sumanchalissery 3 роки тому +127

    മലയാള സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത പൗരുഷത്തിന്റെ പ്രതീകം... "മംഗലശ്ശേരി നീല കണ്ഠൻ " 🧡🔥 ക്ലാസ്സിക്‌ സംഗീതത്തിന്റെ അവസാന വാക്കായ എം.ജി രാധാകൃഷ്‌ണനും. ലാലേട്ടന് ഏറ്റവും കൂടുതൽ മാച്ച് ചെയ്യുന്ന എം.ജി ശ്രീകുമാറും ഒത്തു ചേർന്നപ്പോൾ എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്നായി മാറി ""സൂര്യ കിരീടം വീണുടഞ്ഞു"...! 😘🙏

    • @amalkrishnang5093
      @amalkrishnang5093 2 роки тому +8

      Gireesh puthenchery power full lyrics 😍😍😍

    • @deepakmadhavan1298
      @deepakmadhavan1298 Рік тому

      Girish puthucheryil

    • @sureshbabue9385
      @sureshbabue9385 7 місяців тому

      ഡോ. ഓമനക്കുട്ടി ടീച്ചറുടെ പേരും പറയണം

  • @sanjuajith901
    @sanjuajith901 3 роки тому +82

    ചേട്ടന്റെയും അനിയന്റെയും magical music💕കൂടെ ലാലേട്ടനും❤️

  • @sumanchalissery
    @sumanchalissery 3 роки тому +51

    മംഗലശ്ശേരി നീലൻ... ആട് തോമ... സേതു മാധവൻ.. കണിമംഗലം ജഗന്നാഥൻ....! ഇതിൽ നിന്ന് ഇഷ്ടപ്പെട്ട ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഭൂരിപാകം മലയാളിയും കുഴഞ്ഞു പോകും... അത്രയ്ക്കുണ്ട് ഈ കഥാപാത്രങ്ങളുടെ പവർ... "ലാലേട്ടാ" നിങ്ങളല്ലാതെ ആര്...! 😍🧡🙏💯

    • @murshidap3463
      @murshidap3463 2 роки тому

      👌👌👌

    • @jishnu755
      @jishnu755 Рік тому +3

      booribagam perum neelane terenjedukum........

  • @vrunda_narayanan1829
    @vrunda_narayanan1829 Рік тому +22

    "നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയി..."
    "ഇഹപരശാപം തീരാൻ അമ്മേ ഇനി ഒരു ജന്മം വീണ്ടും തരുമോ....."
    Oh GOD.. 💀My fav lines from Gireesh Sir... 💓

  • @ajaydev5177
    @ajaydev5177 3 роки тому +90

    നെഞ്ചിലെ പിരി ശങ്കിലെ തീർത്ഥമെല്ലാം വർന്നുപോയ് ❣️❣️ what a lyrics 👌👌( gireesh puthancheri)

  • @abd5082
    @abd5082 4 місяці тому +14

    കവിത തുളുമ്പുന്ന ഗാനങ്ങൾ സമ്മാനിച്ച തൂലിക നിലച്ചിട്ട് ഇന്നേക്ക് 14വർഷങ്ങൾ😢
    ഗിരീഷ് പുത്തഞ്ചേരി! ഓർമയിൽ

  • @arunkc5627
    @arunkc5627 6 місяців тому +8

    Lyrics... 😍😍😍
    ഗിരീഷേട്ടാ... 😍😍😍😍
    എന്നും ഒരു വിങ്ങൽ ആണ് ഈ പാട്ട് ഉണ്ടാക്കുന്നത്.😢

  • @ladouleurexquise772
    @ladouleurexquise772 3 роки тому +103

    "സൂര്യ കിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ "
    അമ്മയെന്ന മഹാ സത്യത്തെ നിർവചിക്കാൻ ഇതിലും വലിയ വരികൾ ഇല്ല ❤
    ഗിരീഷ് പുത്തഞ്ചേരി ഏട്ടാ 🔥🦋❣️
    "ഇഹപര ശാപം തീരാനമ്മേ...
    ഇനിയൊരു ജന്മം തരുമോ..." 💜

    • @ladouleurexquise772
      @ladouleurexquise772 3 роки тому +8

      @@angrymanwithsillymoustasche cinema കാണു bro... Appol manassilaavum
      Amma enna oru vaakk venamo.... Ammaye nirvachikkan

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +1

      @@ladouleurexquise772 ഈ ഒരു വരിയിൽ അമ്മ എന്ന് ഉപയോഗിച്ചിട്ടില്ലല്ലോ എന്നാ ഞാൻ പറഞ്ഞത്

    • @ladouleurexquise772
      @ladouleurexquise772 3 роки тому +6

      @@angrymanwithsillymoustasche അമ്മ എന്ന് ഇല്ല but സൂര്യകിരീടം വീണുടഞ്ഞു എന്ന് പറയുന്നത് അമ്മയുടെ നഷ്ടതെയാണ്

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому

      @@ladouleurexquise772 ഓ അങ്ങനെ

    • @lijorachelgeorge5016
      @lijorachelgeorge5016 Рік тому +1

      @@angrymanwithsillymoustasche അതാണ് സിനിമ കണ്ടവരും കാണാത്തവരും തമ്മിലുള്ള വ്യത്യാസം. അതിനേക്കാൾ 80s 90s ആളുകളും 2000s people ഉം തമ്മിലുള്ള വ്യത്യാസം

  • @samadadcs3913
    @samadadcs3913 Місяць тому +3

    മലയാളികൾക്ക് തീരാ നഷ്ടം ഗിരീഷ് പുത്തഞ്ചേരി ✍️🙏🌹പ്രണാമം

  • @prakasang9576
    @prakasang9576 3 роки тому +26

    ഒറ്റക്കിരുന്നു കേൾക്കാൻ ഉള്ള ഫീൽ വേറെ ലെവൽ ആണ് ❤️

  • @myworld4390
    @myworld4390 Рік тому +14

    അഗ്നിയായി കരൾ നീറുന്നു.. ഗിരീഷേട്ടാ...ഈ പാട്ട് കേൾക്കുമ്പോൾ

  • @user-hk8tl6le8r
    @user-hk8tl6le8r 11 місяців тому +7

    ഗിരീഷ് ഏട്ടന്റെ പാട്ടുകളോട് വല്ലാത്തൊരു ഇഷ്ടം ആയിരുന്നു... അതു കൊണ്ട് തന്നെ അദ്ദേഹം മരിച്ചപൊ പ്രിയപ്പെട്ട ആരോ ഒരാൾ നഷ്ടപെട്ട സങ്കടം ആയിരുന്നു 😢

  • @venulaksh6999
    @venulaksh6999 8 місяців тому +5

    മലയാളസിനിമയിലെ പകരം വെക്കാൻ ഇല്ലാത്ത നായക കഥാപാത്രം.... മംഗലശ്ശേരി നീലകണ്ഠൻ
    നായകനോളം പ്രിയപ്പെട്ട, നായകനെ നായകനാക്കിയ വില്ലൻ.... മുണ്ടക്കൽ ശേഖരൻ.
    അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർത്ത ആധുനിക മലയാള സിനിമാഗാനരംഗത്തെ ഗാനരചയിതാവ്..... ശ്രീ. ഗിരീഷ് പുത്തഞ്ചേരി.
    ജേഷ്ഠന്റെ സംഗീതത്തിൽ അനുജന്റെ ശബ്ദസൗന്ദര്യം...
    പിൽകാല മലയാളസിനിമയിലെ എണ്ണം പറഞ്ഞ തിരക്കഥകൃത്തുക്കളിൽ ഒരാളായ ശ്രീ രഞ്ജിത്തിന്റെ തിരക്കഥ.....
    ഐ. വി ശശി എന്ന സംവിധായകമികവിൽ ഏറ്റവും അനുയോജ്യമായ രംഗം......
    ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തൽ അസാധ്യമായ വരികൾ.......
    ഇനിയില്ല മലയാളസിനിമയിൽ ഇങ്ങനെയൊരു ഗാനം.

  • @vipinvpurushothaman3024
    @vipinvpurushothaman3024 Рік тому +7

    മംഗലശേരി നീലകണ്ഠൻ... ഇതിനുമപ്പുറം ഒരു പൗരുഷ ഭാവമില്ല...

  • @shijinkshemendran6451
    @shijinkshemendran6451 7 місяців тому +6

    രാഗങ്ങളിൽ വെറുക്കപ്പെട്ട രാഗമാണ് മുഖാരി ആ രാഗത്തിൽ ഈണം നൽകിയ വളരെ മനോഹരമായ ഗാനം

  • @teju1245
    @teju1245 2 роки тому +33

    സന്ദർഭത്തിന് ഒത്ത പാട്ട് ♥️

  • @dr.jijivijayan5365
    @dr.jijivijayan5365 2 роки тому +14

    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ (2)
    പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..
    നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ് (2)
    നാമജപാമൃതമന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം..
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
    പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..
    അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ..
    ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
    പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +36

    രണ്ടു mg മാരുടെ വിളയാട്ടം കൂടെ ലാലേട്ടൻ 🔥

  • @goh2564
    @goh2564 Рік тому +7

    നീലകണ്ഠൻ 🔥🔥

  • @mithunpgt
    @mithunpgt 3 роки тому +18

    Evergreen!!! MG Radhakrishnan sir, Gireesh puthenchery & MGS
    ഇഹപര ശാപം തീരനമ്മെ....ഇനിയൊരുജന്മം വീണ്ടും തരുമോ..

  • @renjithpillai7664
    @renjithpillai7664 3 роки тому +20

    ഒരു വല്ലാത്ത ഫീൽ തരുന്ന പാട്ട്. അതിനപ്പുറം ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭയുടെ വരികളാൽ എന്നും മനസ്സിൽ നിൽകുന്ന പാട്ട്. നന്ദി ലാലേട്ടാ ഇത്രയും മികവുറ്റ ഒരു കഥാപാത്രത്തെ മലയാളികൾക്ക് തന്നതിന്.... എന്നും മംഗലശ്ശേരി നീലകണ്ഠൻ പൗരുഷത്തിൻ്റെ പ്രതീകമാണ് . 💕

  • @Aparna_Remesan
    @Aparna_Remesan 3 роки тому +53

    ഒരുപാട് ഇഷ്ടം ഉള്ള ഒരു ഗാനം ❣️❣️❤️എന്റേ പ്രിയപ്പെട്ട മിക്ക ഗാനങ്ങളും എഴുതി ഇരിക്കുന്നത് ഗിരിഷേട്ടൻ ആണ്.🥰

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +2

      എവിടെയെങ്കിലും ഉറച്ച് നിൽക്ക് കൊച്ചേ.😬

    • @Aparna_Remesan
      @Aparna_Remesan 3 роки тому +3

      @@angrymanwithsillymoustasche അതെന്നാ അതിന് ഞാൻ മോശമായി എന്നാ പറഞ്ഞേ😏😏

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +1

      @@Aparna_Remesan അതല്ല. കിരീടത്തിലെ പാട്ട് അപ്‌ലോഡ് ചെയ്തപ്പോഴും താൻ ഇതുതന്നെ അല്ലേ പറഞ്ഞേ!?

    • @Aparna_Remesan
      @Aparna_Remesan 3 роки тому +4

      @@angrymanwithsillymoustasche അതേ അതും മികച്ച കഥാപാത്രം ആണ് എന്താ ലാലേട്ടന്റെ ഒരു കഥാപാത്രം മാത്രമാണ് ഇഷ്ട്ടപെടാവു എന്ന് നിയമം ഉണ്ടോ🙄🙄എന്തുവാ???😬😬

    • @naveenraramparambil7819
      @naveenraramparambil7819 3 роки тому +2

      അപ്പോ സേതുമാധവനോ?

  • @user-xw6gz2fb1b
    @user-xw6gz2fb1b 3 роки тому +16

    മോഹൻലാലിൻറെ മാസ്സ് മൂവിസിൽ ഏറ്റവും പ്രിയപ്പെട്ട movie
    #DEVASURAM
    *MANGALASERRINEELAKANDAN*

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +110

    ഗാനങ്ങൾ കൊണ്ടും സിനിമ കൊണ്ടും എല്ലാ തന്നെ ഹിറ്റ്‌ ആയ ഒരു സൃഷ്ടി.. "ദേവാസുരം"...
    മംഗലശ്ശേരി നീലകണ്ഠൻ...🔥🔥🔥🔥

  • @sheejasuresh5383
    @sheejasuresh5383 Рік тому +7

    ഞാൻ മോഹൻലാൽ ഫാൻ അല്ലാ പക്ഷെ ഇത്തരം സിനിമ കാണുമ്പോൾ ആയിപ്പോകൂം

  • @arunkichu5354
    @arunkichu5354 Рік тому +4

    ഗിരീഷ് ഏട്ടാ 🔥🔥🔥🔥🙏🙏🙏🙏പ്രണാമം 🙏🙏🙏🙏😔😔😔😔ഗിരീഷ് ഏട്ടാ നിങ്ങളെ ഓർക്കാൻ ഒരുപാട് ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🧡🧡🧡🧡🧡🧡🧡🧡🧡

  • @amal_b_akku
    @amal_b_akku 3 роки тому +7

    ഒരൊറ്റപേര്,,
    "🔥 മംഗലശ്ശേരി നീലകണ്ഠൻ 🔥"

  • @kanank13
    @kanank13 Рік тому +18

    MG Sreekumar's voice and MG Radhakirshnan's music is touching the soul.

    • @arunkichu5354
      @arunkichu5354 Рік тому +7

      ചേട്ടാ വരി എഴുതിയാ നമ്മുടെ സ്വന്തം ഗിരീഷ് ഏട്ടന്റെ പേര് പറഞ്ഞില്ല

    • @Tyranosaur678
      @Tyranosaur678 Рік тому +1

      ​@@arunkichu5354 Bro പറഞ്ഞത് ശരി ആണ്. നല്ല മനോഹരം ആയ വരികള്‍ ...

  • @shyamprasadam
    @shyamprasadam Рік тому +4

    ഒരൊറ്റ പേര്.. ഗിരീഷ് പുത്തഞ്ചേരി ❤❤❤

  • @deepakm.n7625
    @deepakm.n7625 2 роки тому +8

    ചെഞ്ചുരുട്ടി രാഗം... ❤✍️🎶

  • @musixhd4737
    @musixhd4737 3 роки тому +69

    എൻ്റെ ഒരു സംശയം ആണ്..
    ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ മോഹൻലാൽ ആണോ?

    • @vinod_757
      @vinod_757 3 роки тому +11

      അതെ അതുകൊണ്ടാണല്ലോ മറ്റുള്ള നടൻമാർക്ക് അസൂയ തോന്നുന്ന സിനിമകൾ ലാലേട്ടന് കിട്ടിയത് .കിരീടം, ദേവാസുരം, ദൃശ്യം ,ദൃശ്യം 2 ഇതു പോലെയുള്ള ഒരു പാട് നല്ല സിനിമകൾ.

    • @user-jt6og8yi
      @user-jt6og8yi 3 роки тому +3

      @@vinod_757 Athe🙏🙏🙏

    • @anjalym92
      @anjalym92 3 роки тому +14

      ഒരു തരത്തിൽ ശെരി ആണ്..പലരെയും പോലെ തുടക്കത്തിൽ chance തേടി അലയേണ്ട അവശ്യം വന്നിട്ടില്ല, പിന്നെ സുഹൃത്ത് വലയം മുഴുവൻ സിനിമയിൽ തന്നെ, തൊട്ടതെല്ലാം പൊന്നാക്കി, ലജൻഡ്‌സിൻ്റെ കൂടെ അടുത്ത് ഇട പഴകാൻ അവസരം കിട്ടി, തൻ്റെ പ്രൊഫഷൻ ഇൽ ഏറ്റവും ഉയരങ്ങളിൽ എത്തി, നല്ല family life കിട്ടി, ഒപ്പം സ്നേഹിക്കാൻ ഒരുപാട് പേർ

    • @jijinjacob7077
      @jijinjacob7077 3 роки тому +16

      @@anjalym92 എല്ലാത്തിലും ഉപരി ഗുരുത്വവും, വിനയവും, കഠിനധ്വാനവും ഉണ്ട്

    • @anjalym92
      @anjalym92 3 роки тому +7

      @@jijinjacob7077 എല്ലാത്തിൻ്റെയും കാരണം അത് തന്നെ ആണ്🙂

  • @sarathkrishna5109
    @sarathkrishna5109 2 роки тому +15

    Girish Puthenchery. You are a legend man

  • @fahadnasriyafans9240
    @fahadnasriyafans9240 5 місяців тому +1

    ഗിരീഷേട്ട മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നീടുമോ😢🙏🏻

  • @abeeshabi5869
    @abeeshabi5869 2 роки тому +4

    എന്റെ മുത്താണ് എന്റെ ശ്രീക്കുട്ടൻ മംഗലശ്ശേരി നീലകണ്ഠൻ ലാലേട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ABINSIBY90
    @ABINSIBY90 2 роки тому +2

    എംജിയുടെ ഭാവാത്മകമായ ആലാപനം. രഞ്ജിത്തിന്റെ തൂലികയിൽ പിറന്ന ദേവാസുരം എന്ന മഹാകാവ്യം. മോഹൻലാൽ മംഗലശേരി നീലകണ്ഠനായി പകർന്നാടി. സിനിമയുടെ സ്വഭാവത്തിനും ഭാവത്തിനും അനുയോജ്യമായി ഇത്രയും നല്ല വരികൾ ചിട്ടപ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരിക്ക് പ്രണാമം.

  • @sreekala7690
    @sreekala7690 Рік тому +2

    മംഗലശ്ശേരി നീലകണ്ഠൻ ഫ്യൂഡൽ തെമ്മാടി ❤️❤️❤️❤️🌹🌹🌹🌹

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 роки тому +10

    Best lyrics of Gireesh ji
    Good music of MGRK sir
    Sorry...both departed from us
    Nice singing of MGSree ji
    Eventful acting of Lalettan
    Good feel... evergreen hit....
    From 1993 to 2022....29 years
    Still.... super hit.....

  • @navaneethgamerz4656
    @navaneethgamerz4656 Рік тому +4

    Mangalasery neelakandan always in hearts of malayalis

  • @abhilashajay1978
    @abhilashajay1978 Рік тому +5

    I really miss my grandfather 😢😢😢😢😢😢😢😢 and best friends 😢😢😢😢😢😢

  • @satheeshwarrier9191
    @satheeshwarrier9191 8 місяців тому +2

    ആയിരങ്ങൾ മറക്കാത്ത sinima

  • @ajaydev5177
    @ajaydev5177 3 роки тому +7

    MG brothers pinne lalettanum ❣️❣️ IV sasi magic

  • @midhunraj4294
    @midhunraj4294 Рік тому +3

    ഏറ്റവും ഇഷ്ടപെട്ട character ❤️🔥🔥🔥
    നീലൻ ❤️,,

  • @devidasanpn2657
    @devidasanpn2657 2 роки тому +2

    ഹൊ വല്ലാത്തപ്പാട്ട് ..... ഭയങ്കര അത്ഥം .......

  • @muhammedanaspk2972
    @muhammedanaspk2972 3 роки тому +7

    എം ജി ചേട്ടൻ❤️❤️

  • @shyamprasadam
    @shyamprasadam Рік тому +2

    ഹോ.. ഈ പാട്ടുകൾ ഒക്കെ എങ്ങനെയാണ് ഈ മനുഷ്യൻ മിനിറ്റുകൾക്കുള്ളിൽ എഴുതുന്നത്.. അതും എം ജി രാധാകൃഷ്ണൻ സാറിനെ പോലെ ഒരു വലിയ സംഗീത സംവിധായകന്റെ സംഗീതത്തിന്.. വീണ്ടും വീണ്ടും പറയുന്നു അയാൾ ഗാനരചനയുടെ ചക്രവർത്തി ആയിരുന്നു..❤❤❤

  • @sajinsanthosh2255
    @sajinsanthosh2255 3 роки тому +5

    Devanum asuranum aayi lalettan💖💖... Pinne mg voice..😍

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +3

    ഗിരീഷ് ഏട്ടൻ ✍🏻❣️ഉയിർ❣️❣️❣️😘😘😘😘😘😘

  • @bobbyfrancisjoseph8376
    @bobbyfrancisjoseph8376 7 місяців тому +3

    World Cup 2023 final കണ്ട ശേഷം ഈ പാട്ട് തിരഞ്ഞു വന്ന ഞാൻ😢😢

  • @sangeethanarayanan8769
    @sangeethanarayanan8769 Рік тому +2

    പുത്തഞ്ചേരി 🎶🎶എംജി ശ്രീകുമാർ, ലാലേട്ടൻ ❤️❤️

  • @ratheesh8100
    @ratheesh8100 2 роки тому +2

    മംഗലശ്ശേരി നീലകണ്ഠൻ
    എന്നും ഒരു വികാരം ആണ്
    💪💪💪❤❤❤💪💪💪

  • @gopalanvk4285
    @gopalanvk4285 2 місяці тому

    ഈ ഒരവസ്ഥ ഓരോ ആത്മാകളുടേയും ആയിരിക്കും. ജീവിതാവസാനത്തിൽ എത്തി നിൽകുമ്പോൾ ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോൾ തോന്നിപോകുന്ന വികാരങ്ങൾ "ഇഹപര ശാപം തീരാൻ അമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ " "നാമജപമ്രിത മന്ത്രം ചുണ്ടിൽ ക്ലാവ് പിടിക്കും സന്ധ്യ നേരം " ഒരു നല്ല സംസ്കാരത്തിന്റെ പ്രതിഫലനം എടുത്തുകാട്ടുന്ന ഗിരീഷിന്റെ മനോഹര വരികൾ എന്നും ഓർത്തു പോകും. ഇനിയും അദ്ദേഹത്തിന്റെ ആത്മാവിൽ കൂടി ഇതുപോലുള്ള കവിതകൾ പുനർജനിക്കട്ടെ ❤

  • @midhun1625
    @midhun1625 3 роки тому +8

    Mohanlal MG combo ❤️❤️

  • @aravindhkarthika2919
    @aravindhkarthika2919 9 місяців тому +3

    Malayalam industry is small. But has achieved larger than world. ❤️

  • @swaminathkv5078
    @swaminathkv5078 Рік тому +1

    എന്താ വരികൾ.... മരിക്കാത്ത വരികൾ തന്നെ... കൂടെ ശ്രീ ലാലിന്റെ അഭിനയവും 👌👌👌

  • @joworld2005
    @joworld2005 Рік тому +2

    Lalettante ethupole oru movie undo ennoru doubt athraku super ee lalettane ethe lookil onnu kaanan kothiya

  • @shijilcn4990
    @shijilcn4990 4 місяці тому

    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
    പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
    നെഞ്ചിലെ പിരിശംഖിലെ, തീർത്ഥമെല്ലാം വാർന്നുപോയ്
    നെഞ്ചിലെ പിരിശംഖിലെ, തീർത്ഥമെല്ലാം വാർന്നുപോയ്
    നാമജപാമൃതമന്ത്രം ചുണ്ടിൽ, ക്ലാവുപിടിക്കും സന്ധ്യാനേരം
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
    പടുതിരിയാളും പ്രാണനിലേതോ, നിഴലുകളാടുന്നു നീറും
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
    അഗ്നിയായ് കരൾ നീറവേ, മോക്ഷമാർഗം നീട്ടുമോ
    അഗ്നിയായ് കരൾ നീറവേ, മോക്ഷമാർഗം നീട്ടുമോ
    ഇഹപരശാപം തീരാനമ്മേ, ഇനിയൊരുജന്മം വീണ്ടും തരുമോ
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
    പടുതിരിയാളും പ്രാണനിലേതോ, നിഴലുകളാടുന്നു നീറും
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

  • @user-ns5ui6gl5y
    @user-ns5ui6gl5y 5 місяців тому +1

    Laletta❤️

  • @sajithpr6769
    @sajithpr6769 Рік тому +5

    ഒരാൾ ചെയ്തു ഇനി ആര് ചെയ്താലും ശ്രെരിയാവില്ല

  • @swarajkrishna8045
    @swarajkrishna8045 3 роки тому +12

    മ്യൂസിക് സോൺ ഒരു റിക്വസ്റ്റ് ഉണ്ട്. ഇവരുടെ കോമ്പിനേഷനിൽ മഹാനായ കവി ഓ ൻ വി സാറിന്റെ രചനയിൽ പിറന്ന ഒരു ഗാനം ഉണ്ട്.. പൂമകൾ വാഴുന്ന കോവിലിൽ നിന്നൊരു സോപാന സംഗീതം പോലെ.. അതൊന്ന് അപ്‌ലോഡ് ചെയ്യാമോ?

  • @shobavp5777
    @shobavp5777 Рік тому +1

    ഈ സിനിമ കണ്ടിരുന്നു,.. സിനിമ ഒരുപാട് ഇഷ്ടമായി,...

  • @abhilashajay1978
    @abhilashajay1978 4 місяці тому +1

    I really miss my 😢😢😢😢❤❤❤❤ my grandfather and best friend 😢😢😢😢😢💔😭😢😢😭😢😢

  • @shijuthomas799
    @shijuthomas799 11 місяців тому +1

    ഈ സിനിമയിലൂടെയാണ് വരിക്കശ്ശേരി മന ശ്രദ്ധിക്കപ്പെട്ടത് ഇപ്പോ ആ വീടിന്റെ അകത്തു കയറാൻ പാസ് എടുക്കണം പണ്ട് സൗജന്യമായിട്ട് കേറി കാണാമായിരുന്നു

  • @krishnanchadechankandiyil8384
    @krishnanchadechankandiyil8384 10 місяців тому +2

    Mohanlal you are great 👍 keep it up

  • @abhilashajay1978
    @abhilashajay1978 5 місяців тому +2

    I really miss my 😢😢😢😢😢😢❤❤❤❤❤❤😢😢😢😢💔💔💔💔💔 grandfather and best friend 😢😢😢😢😢😢😢

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +5

    ഞാൻ ഇപ്പോഴും പാടാറുള്ള പാട്ട്

  • @affinashok9792
    @affinashok9792 2 роки тому +4

    Gireesh Puthechery ♥

  • @user-gh6kg4uj8c
    @user-gh6kg4uj8c 2 роки тому +3

    Gireesh Puthenchery 💔💔💔😭😭

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 Рік тому +1

    അഗ്നിയായി കരൾ നീറവെ മോക്ഷമാർഗം നീട്ടുമോ.....!!!
    ഇഹപരശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ.....!!!

  • @vishnuprasad1452
    @vishnuprasad1452 2 роки тому +3

    ഉള്ള് പൊള്ളുബോളെല്ലാം ഇത് കേൾക്കും
    കരയാതെ കണ്ണീരു വറ്റും

  • @sree2334
    @sree2334 3 роки тому +1

    ഒരുമാതിരി എല്ലാ പാട്ടുകളുടെയും ക്വാളിറ്റി video കണ്ടു ❤️ prem പൂജാരിയിലെ devaragame, കാതിൽ വെള്ളി ഈ song ക്വാളിറ്റി പ്രിന്റ് കിട്ടാൻ ശോകം ആണ്... ഇതിന്റെ കൂടെ ഇട്ടിരുന്നേൽ കൊള്ളായിരിന്നു 😇

  • @krisdaniel9109
    @krisdaniel9109 7 місяців тому +2

    That Bgm🔥🔥🔥🔥🔥🔥🔥

  • @sarathchandra553
    @sarathchandra553 Рік тому +1

    ഗിരീഷേട്ടൻ 🥰🥰🥰❤❤❤

  • @sujithanisha7957
    @sujithanisha7957 3 роки тому +7

    കേക്കാൻ നല്ല feel ഉള്ള song ❤❤❤

  • @prasadk4734
    @prasadk4734 Рік тому +2

    Lets cheque next 1000 yrs.. But its only happens in one time. The milestone character ever Mangalasseri neelakandan 🥰

  • @muhammedakbar6385
    @muhammedakbar6385 2 роки тому +1

    ശ്രീ കുട്ടന്റെ അടി പൊളി പാട്ട്.

  • @KALKI73679
    @KALKI73679 2 роки тому +2

    Indian cinemayil ettavum paurushamulla kathapathram mangalasheri neelakandan
    Paurushamulla nadan Mohanlal

  • @sajithpr6769
    @sajithpr6769 Рік тому +3

    ഇവർ എല്ലാവരും ജീനിയസ്സുകൾ ആണ്... നമ്മൾ സമയത്തെ കൊല്ലുന്നു നമുക്ക് അവർ ആകാൻ കഴിയില്ല അതല്ലേ യാഥാർഥ്യം 😍

  • @rahulev1804
    @rahulev1804 Рік тому +1

    ഇന്നസെന്റ് ചേട്ടൻ 💔💔

  • @sharonpaul4925
    @sharonpaul4925 2 роки тому +11

    Addicted to this song. 😘😘

  • @positive1061
    @positive1061 8 місяців тому +2

    Classic character ❤️

  • @vishnurajn.r3798
    @vishnurajn.r3798 3 роки тому +1

    എന്തൊരു ഫീൽ ആണ് ഓരോ വരികൾക്കും mgsir കൊടുത്തിരിക്കുന്നത്

    • @parthip8243
      @parthip8243 2 роки тому +1

      ഗിരീഷേട്ടന്റെ വരികൾ an

  • @BinaryRex18
    @BinaryRex18 Рік тому +2

    30 വർശങ്ങൾ ❤

  • @sujathaprasad308
    @sujathaprasad308 Рік тому +2

    Image of such a person will never be forgetton😢

  • @abhilashajay1978
    @abhilashajay1978 Місяць тому +1

    😢😢😢😢😢😢😢😢😢😢😢😢😢😢i really miss my lost 😭😢😭😭😭😭 my grandfather and best friend and maths Sir 😢😢😢😢😢😢😢😢😢

  • @chaithanyaudayan8093
    @chaithanyaudayan8093 Рік тому +2

    Lalettan 💕💕💕💕💕

  • @karunakarandi3817
    @karunakarandi3817 8 місяців тому +1

    🙏🙏🙏

  • @vigneshkumar9378
    @vigneshkumar9378 2 місяці тому

    Mohanlal should do such films which connects to heart , when he do such roles, nobody can beat him.

  • @krishnanchadechankandiyil8384
    @krishnanchadechankandiyil8384 10 місяців тому +1

    Girish we all miss you ❤️

  • @vishnurajkp
    @vishnurajkp 7 місяців тому +1

    That Bgm🔥🔥🔥🔥🔥🔥🔥.

  • @abhilashajay1978
    @abhilashajay1978 2 місяці тому +1

    😢😢😢😢😢😢😢😢😢😢😢😢 I really miss my best friend forever and grand

  • @aparnak002
    @aparnak002 Рік тому +4

    Timeless and beautiful 😍

    • @aparnak002
      @aparnak002 Рік тому

      Also lalettan in mundu 😘