Madhuram Jeevaamritha 1080p | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mohanlal, Thilakan - Chenkol

Поділитися
Вставка
  • Опубліковано 3 лип 2020
  • Song : Madhuram Jeevaamritha Bindu...
    Movie : Chenkol
    Lyrics : Kaithapram
    Music : Johnson
    Singer : K.J.Yesudas
    ആ....ആ ....ആ.........
    മധുരം ജീവാമൃത ബിന്ദു [ 3 ]
    ഹൃദയം പാടും ലയസിന്ധു
    മധുരം ജീവാമൃത ബിന്ദു
    സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെന്‍
    മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ
    ഏകാന്ത യാമവീഥിയില്‍ [ 2 ]
    താന്തമാണെങ്കിലും ആ....ആ...
    താന്തമാണെങ്കിലും പാതിരക്കാറ്റിലും
    വാടാതെ നില്‍ക്കുമെന്റെ ചേതന
    പാടുമീ സ്നേഹരൂപകം പോലെ [ മധുരം ജീവാ ]
    ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
    ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലില്‍
    നീഹാര ബിന്ദു ചൂടുവാന്‍ [ 2 ]
    താന്തമാണെങ്കിലും ആ....ആ...
    താന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
    വീഴാതെ നില്‍ക്കുമെന്റെ ചേതന
    നിന്‍ വിരല്‍ പൂ തൊടുമ്പോഴെന്‍ നെഞ്ചില്‍ [ മധുരം ജീവാ ]
  • Фільми й анімація

КОМЕНТАРІ • 3,8 тис.

  • @vibeeshghanna2301
    @vibeeshghanna2301 3 роки тому +7232

    ഇപ്പോഴും നിങ്ങൾ ഈ പാട്ട് കേൾക്കുന്നുണ്ട് എങ്കിൽ നിങ്ങളുടെ ഉള്ളിൽ ഒരു നോവിന്റെ കനൽ കത്തുന്നുണ്ട്...

  • @user-ny3wu5ut1y
    @user-ny3wu5ut1y 3 роки тому +4981

    ജീവിതത്തിൽ ഒരുപാട് മോഹിച്ചു... സ്വപ്നം കണ്ട് ഒന്നും ആകാതെ പോയ സേതുമാധവൻമാർ ആരൊക്കെ ഉണ്ട്..

  • @krishnakumar-lk4ii
    @krishnakumar-lk4ii 2 місяці тому +120

    2024 ലും നിങ്ങൾ ഈ പാട്ട് നോക്കി വന്നു എങ്കിൽ നിങ്ങൾക്ക് എന്തൊക്കെയോ എവിടെയോ നഷ്ടപ്പെട്ടു 🔥♥️🥰

  • @shajishaji-jq2kx
    @shajishaji-jq2kx 4 місяці тому +154

    വേദനകളും പഴയ ഓർമ്മകളും മനസ്സിൽ കെട്ടിക്കിടക്കുന്നവർക്കുള്ള പാട്ടാണ്....... അന്നും ..... 2024 ആയ ഇന്നും ...... നാളെകളും❤

  • @train_traveler6739
    @train_traveler6739 3 роки тому +3856

    ജീവിതത്തിൽ ഒരിക്കലെങ്കിലും ജയിച്ചു കാണണം എന്ന് മലയാളികൾ ആഗ്രഹിച്ച നായകൻ സേതുമാധവൻ......❤️

    • @anjanav4834
      @anjanav4834 3 роки тому +19

      🤗🤗🤗

    • @arunajay7096
      @arunajay7096 3 роки тому +28

      അതെ

    • @akshayharshan7209
      @akshayharshan7209 3 роки тому +82

      ശെരിക്കും ആഗ്രഹിക്കുന്നു. സേതുമാധവൻ എല്ലാവരെയും തോൽപ്പിച്ചു ജീവിതത്തോട് ജയിച്ചിരുന്നെങ്കിലെന്നു ഒരിക്കലെങ്കിലും ആഗ്രഹിച്ചു പോയി. പക്ഷെ ഉടഞ്ഞു പോയ തന്റെ ജീവിതത്തിലും സേതുമാധവൻ എന്നും മുന്നിൽ തന്നെ.

    • @hakeemchelari7604
      @hakeemchelari7604 3 роки тому +21

      Sathyamanu macha❤️❤️❤️❤️❤️❤️

    • @sayoojambadi2204
      @sayoojambadi2204 3 роки тому +8

      ❤️❤️❤️

  • @Arun2255mohan
    @Arun2255mohan 3 роки тому +2620

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യന്മാർ... ലാലേട്ടൻ😘, തിലകൻ സർ 😍

  • @sivasudantanot9891
    @sivasudantanot9891 Рік тому +265

    തിലകൻ സാറും മോഹൻലാലും മത്സരിച്ചു അഭിനയിച്ച ചിത്രം 🙏🙏🙏

  • @SivaSiva-ly4dv
    @SivaSiva-ly4dv Рік тому +432

    എല്ലാം നഷ്ടപെട്ടു എല്ലാവരാലും വെറുക്കപെട്ട് ജീവിതത്തിൽ തനിച്ചായവർക്ക് മാത്രമുള്ള പാട്ട് 😔😔

  • @joshygkilimanoor1278
    @joshygkilimanoor1278 3 роки тому +2012

    കുടിച്ചിട്ട് പോകുന്ന ആ നടത്തം കണ്ടോ 🔥
    തിലകൻ sir.. Legend 🔥ചേതോവികാരമേ നിറയു വീണ്ടുമെൻ ലോലമാം സന്ധ്യയിൽ.... 💥💥ആഗ്രഹിച്ച ജീവിതം കിട്ടാത്ത എല്ലാവർക്കുമായി 😢

    • @JP-bd6tb
      @JP-bd6tb 3 роки тому +51

      അഭിനയമല്ല അതൊർജിനലാണ്...😆😆

    • @ashar4all1
      @ashar4all1 3 роки тому +32

      വാക്കുകളില്ല.. തിലക൯ സർ..!

    • @aruns.s4750
      @aruns.s4750 3 роки тому +13

      Yes joshi

    • @unnikuttanj7325
      @unnikuttanj7325 3 роки тому +22

      അതേ....എന്തൊരു ആക്ടർ ആണ് 🥰🥰🥰🥰😭😭💔💔💔sir

    • @sunwork1765
      @sunwork1765 3 роки тому +14

      ചങ്ക് തകർത്തു

  • @ratheesh8100
    @ratheesh8100 2 роки тому +1522

    ജീവിതത്തിൽ തോറ്റുപോയവരുടെ ദേശീയ ഗാനം. 😭😭😭😭

    • @ranjukpkp2417
      @ranjukpkp2417 2 роки тому +11

      👍

    • @myopinion8169
      @myopinion8169 Рік тому +92

      പലരും തോറ്റതല്ല... തോല്പിച്ചതായിരിക്കും..ഒരുപാട് സ്നേഹിക്കുന്നവരാൽ

    • @h_a_r_i_zh_a_m_e_e_d7847
      @h_a_r_i_zh_a_m_e_e_d7847 Рік тому +7

      @@myopinion8169 athe😢

    • @sreejithchandra437
      @sreejithchandra437 Рік тому +24

      Bro... നിങ്ങൾ പറഞ്ഞത് എത്ര മാത്രം സത്യമാണ്. 👍💙💙💙

    • @ratheesh8100
      @ratheesh8100 Рік тому +6

      @@ranjukpkp2417 😍

  • @ronythomas9304
    @ronythomas9304 2 роки тому +239

    ഈ പാട്ടിൽ ഹാർമോണിയം വായിച്ചു പാടുന്ന താടിക്കാരൻ ചേട്ടന്റെ അഭിനയം- പാട്ടിനു ചേർന്ന ലിപ്സ് ചലനം. ഗംഭീരം👍🙏

    • @nairs69
      @nairs69 Рік тому +5

      @@pranavep2693 alla ..athu oru bank manager aayirunnu . I know him

    • @Faazthetruthseeker
      @Faazthetruthseeker Рік тому +3

      ​@@pranavep2693 😂😂😂 അത് കൈതപ്രം അല്ല..

    • @jaisonpeter2210
      @jaisonpeter2210 Рік тому +1

      ​@@pranavep2693 kashtam🙏

    • @noushadpkdp5142
      @noushadpkdp5142 10 місяців тому

      Yes

  • @sujithkp9722
    @sujithkp9722 2 роки тому +258

    പ്രവാസത്തിലെ രാത്രികളിൽ ഒറ്റപ്പെടലിൽ ഈ പാട്ട് കേൾക്കുമ്പോൾ ചങ്കൊന്നു പിടയും..
    മനസ്സു ഒരു പാട് പിന്നിലോട്ട് പോവുമ്പോൾ ഓർമ്മകൾ തികട്ടി തികട്ടി വരുന്നത് കണ്ണൂകളിലൂടെയാണെന്ന് മാത്രം...

  • @joshyam8787
    @joshyam8787 3 роки тому +2557

    2024ലും ഈ ഗാനം തേടി നിങ്ങൾ എത്തിയെങ്കിൽ...കാരണം. ഒന്നുകിൽ ലാലേട്ടൻ അല്ലെങ്കിൽ തീർച്ചയായും 🧡ജോൺസൻ മാഷ് 🧡

  • @kichuraj7611
    @kichuraj7611 3 роки тому +1907

    കിരീടത്തിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ചെങ്കോല് ആണ്... 😘😘😘 💯 ശതമാനവും ഒരു സിനിമയുടെ രണ്ടാംഭാഗം നീതി പുലർത്തിയ സിനിമ ♥

    • @sunandks
      @sunandks 3 роки тому +75

      I agree... CHENKOL is my favourite movie of Lal. Pullide fans in oke verre oru 100 padam kanum parayan for me Chenkol Thazhvaram n Sadayam vere level anu Pullide acting... 👌

    • @junuable
      @junuable 3 роки тому +20

      Athil 101aam like ente vaka❤

    • @sanoopsasidharan3358
      @sanoopsasidharan3358 3 роки тому +5

      Correct bro

    • @manojpillai19781
      @manojpillai19781 3 роки тому +36

      കിരീടം ഉണ്ടായത് കൊണ്ടാണ് ചെങ്കോൽ ഉണ്ടായത്....

    • @nivilcn6740
      @nivilcn6740 3 роки тому +4

      Exactly

  • @sunishthankappan7508
    @sunishthankappan7508 4 місяці тому +64

    ഇതിനെ വെല്ലാൻ ഒരു ഗാനം ഇനി പിറക്കേണ്ടിയിരിക്കുന്നു ❤❤❤❤❤❤❤❤

    • @RakeshKumar-fe5yg
      @RakeshKumar-fe5yg 3 місяці тому +2

      💯👍🏻

    • @aswathygopu6763
      @aswathygopu6763 2 місяці тому +2

      സത്യം

    • @Hhhjhcg
      @Hhhjhcg Місяць тому

      ദാസേട്ടനു തുല്യം ദാസേട്ടൻ മാ ത്രം❤❤❤

  • @rineesh2978
    @rineesh2978 Рік тому +83

    കിരീടവും, ചെങ്കോലും നഷ്ടപ്പെട്ട സേതുമാധവന്റെ കഥ മനസ്സിൽ ഒരു വിങ്ങൽ ആയി കിടപ്പുണ്ട്😢

  • @akhilchandran5572
    @akhilchandran5572 3 роки тому +643

    എല്ലാം നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ എല്ലാ വേദനകളും ലാലേട്ടന്റെ കണ്ണുകളിൽ കാണാം..

    • @augustinea6110
      @augustinea6110 2 роки тому +10

      💯

    • @kamalprem511
      @kamalprem511 2 роки тому +7

      Perfect 👌

    • @sarithapv8828
      @sarithapv8828 Рік тому +7

      എല്ലാം നഷ്ടപ്പെട്ട വേദന ലാലേട്ടന്റെ മാത്രം കണ്ണുകളിലേ ഇത്ര ആഴത്തിൽ ,,, അല്ലെങ്കിൽ മനോഹരമായി കാണാൻ കഴിയു എന്നാണ് എനിക്കു തോന്നുന്നത്. The one & only
      THE COMPLETE ACTOR

    • @renjusuneesh1856
      @renjusuneesh1856 Рік тому +5

      തിലകൻ ചേട്ടന്റെയും....

    • @lalettan2255-
      @lalettan2255- Рік тому +1

      🥹

  • @sumeshs2624
    @sumeshs2624 3 роки тому +809

    ജീവിതത്തിൽ തോറ്റുപോയ എന്നെപോലെയുള്ളവർ ഉള്ളിൽ വിഷമം വരുമ്പോൾ ഇന്നും ഈ പാട്ട് കേൾക്കാൻ എത്തുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ ജോൺസൻ മാഷിന്റെ ഹൃദയത്തിൽ നിന്നുള്ള സംഗീതമാണ്... ❤️

  • @wahababdul4452
    @wahababdul4452 2 роки тому +409

    മൂന്നര കോടിയിൽ ഒരേഒരു ഗായകൻ, ഇത്ര പെർഫെക്ഷൻ ആയി ഈ പാട്ട് പാടിയ മലയാളികളുടെ സ്വന്തം ദാസേട്ടൻ.

    • @pikachu98765
      @pikachu98765 Рік тому +4

      Chithra chechiyum paadeettund

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 Рік тому +27

      @@pikachu98765 chitra dassettante ezhayalathethiyilla

    • @Sabinkv
      @Sabinkv Рік тому +4

      True.

    • @sreelakshmi3699
      @sreelakshmi3699 Рік тому +16

      Sariyaa Dasettan "madhuram" Enna vakku paadumbol. Athiloru madhurathil kalarna vedana und...

    • @rajeshkannur9620
      @rajeshkannur9620 Рік тому +15

      അതാണ്‌ ദാസേട്ടൻ 🥰😘😘🙏

  • @arunponnu560
    @arunponnu560 2 роки тому +72

    ലാലേട്ടനെ ഇഷ്ടപ്പെടാൻ കാരണം ഇങ്ങനെയുള്ള ഒരുപാട് വേഷങ്ങൾ ആണ്...20k അമൂൽബേബികൾക് എന്തറിയാം
    മരണം വരെ ലാലേട്ടൻ ജീവനാണ് ❤️

  • @sanjayct7315
    @sanjayct7315 3 роки тому +656

    ഒരു പൂക്കാലം മോഹിച്ചിട്ട്
    ഒരു പൂവ് പോലും സ്വന്തമാക്കാൻ കഴിയാതെ പോയവർക്ക് മുന്നിൽ
    ഞാനിത് സമർപ്പിക്കട്ടെ😢😢

  • @aneeshparthasarathy
    @aneeshparthasarathy 3 роки тому +591

    സേതുമാധവൻ ഇപ്പോഴും മലയാളിയുടെ മനസ്സിൽ ഒരു നൊമ്പരമാണ്‌.

  • @sheelarajendran1992
    @sheelarajendran1992 8 місяців тому +22

    മഹാനടൻ തിലകൻ വിട പറഞ്ഞിട്ട് ഇന്നേക്ക് 11 വർഷം ഒരായിരം ഓർമ്മപ്പൂക്കൾ 💐🌹

  • @ajistartec
    @ajistartec 2 роки тому +87

    ജോൺസൺ മാഷിന്റെ one of the greatest composition....
    എത്രകേട്ടാലും മതിയാവില്ല.....
    ഈ ഗന്ധർവ്വ നാദം .... ❤️❤️❤️❤️❤️❤️❤️

  • @rijilt5657
    @rijilt5657 3 роки тому +758

    ഇത്രയും ട്രാജഡി ഏറ്റുവാങ്ങിയ ഒരു മോഹൻലാൽ കഥാപാത്രം വേറെ ഉണ്ടാവില്ല 😪😪😪
    wat a movie👏👏👏

    • @JP-bd6tb
      @JP-bd6tb 3 роки тому +7

      സത്യം

    • @anjanav4834
      @anjanav4834 3 роки тому +6

      True

    • @rijilt5657
      @rijilt5657 3 роки тому +49

      @Mugunth Krishnan ഭ്രമരത്തേക്കാൾ എത്രയോ മുകളിൽ ആണ്

    • @arunajay7096
      @arunajay7096 3 роки тому +5

      അതെ

    • @vishakhmons9108
      @vishakhmons9108 3 роки тому +12

      Pavithram

  • @sujithsukumaran430
    @sujithsukumaran430 3 роки тому +547

    'വീഴാതെ നിൽക്കുമെൻ്റെ ചേതന...' വരിക്ക് ദാസേട്ടൻ കൊടുത്ത ഭാവം !!!

  • @anjaly2805
    @anjaly2805 Рік тому +35

    ഒടുവിൽ ഈ ഗാനം തിരഞ്ഞു എത്തി.. ജീവിതയാത്രയിൽ തോറ്റു തുന്നം പാടി എത്തിയിരിക്കുന്നു 😃😃😃🥺🥺🥺😰

  • @akhilak5593
    @akhilak5593 3 роки тому +276

    എന്റെ favarate song. ഒരുവിധം ജീവിതത്തിൽ തോറ്റു പോയവർക്കുള്ള പാട്ട്

    • @vinayakan6405
      @vinayakan6405 3 роки тому +1

      S, Enteyum

    • @arunajay7096
      @arunajay7096 3 роки тому +11

      ജീവിക്കാൻ കരുത്തു പകരുന്ന പാട്ടും ഇത് തന്നെയാണ് man 💪🔥

    • @minimol7142
      @minimol7142 3 роки тому +3

      Valare സത്യമാണ്. ഓർമ്മകൾ അയവിറക്കുമ്പോൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ട്

    • @jobinjoyjoy4754
      @jobinjoyjoy4754 Рік тому

      100% Bro ❤️❤️❤️🙏🙏🙏😭😭😭

    • @deepuvarghese2900
      @deepuvarghese2900 Рік тому

  • @Urbandeals_
    @Urbandeals_ 3 роки тому +596

    2021 ൽ ഈ പാട്ട് തേടി എത്തിയവർ ഉണ്ടോ... പറയാൻ വാക്കുകൾ ഇല്ല സേതു മാധവന്.. എപ്പോഴും ഒരു വിങ്ങൽ ആണ് 😔

  • @jamalkoduvally9380
    @jamalkoduvally9380 11 місяців тому +17

    2100 ലും ഇത് കേൾക്കാൻ ആളുകൾ ഉണ്ടാവും അത്രക്ക് എന്തോ ഒരു ഫീൽ ഉള്ള സോങ് ലാലേട്ടാ നിങ്ങൾ ശരിക്കും കരയിപ്പിച്ചു കളഞ്ഞ സിനിമ ❤

  • @rcs383
    @rcs383 Рік тому +13

    ഈ മനുഷ്യന്റെ fan ആയതു... ഈ film ഒക്കെ കണ്ട് ആണ്.... ഓരോ സീനിലും react ചെയുന്നത്... Unbelievable ❤❤❤great actor ❤❤

  • @mithunnandan4764
    @mithunnandan4764 3 роки тому +509

    ജീവനറ്റ ശരീരത്തിൽ ആണി അടിക്കുന്ന പാട്ടും , സിനിമയും .....
    Favourite film and Song

  • @user-cl6nx5tx4b
    @user-cl6nx5tx4b 3 роки тому +722

    മനസ്സിൽ വിഷമം ഉള്ളപ്പോൾ ഈ പാട്ട് കേൾക്കാൻ തോന്നും

  • @nikhilmonachan1585
    @nikhilmonachan1585 Рік тому +11

    മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്ത നേരത്ത് ഞാൻ ഓടി എത്തും ഈ പാട്ട് കേൾക്കാൻ ...മിഴികളിലൂടെ എൻ്റെ ഹൃദയ വേദന കണ്ണീർ കണങ്ങളായി ഒഴുകി തീരും.....😔

  • @bepositive1914
    @bepositive1914 2 роки тому +21

    ഈ 2022ഇൽ കേക്കുമ്പോളും മനസിനെ പിടിച്ചു ഉലയ്ക്കുന്ന സംഗീതം.. ജോൺസൺ മാഷ് 😍😍😍 മോഹൻലാൽ, തിലകൻ സർ അസാധ്യ കോംബോ... 😍

  • @dileepcial
    @dileepcial 2 роки тому +210

    മരണമില്ലാത്ത ഗാനം❤️❤️
    Police jeep scene ൽ ലാലേട്ടന്റെ expression🔥🥰

  • @muhammedshakir3160
    @muhammedshakir3160 3 роки тому +206

    നഷ്ടങ്ങളുടെ രാജകുമാരൻ "സേതുമാധവൻ".👍

  • @vyshakhls1341
    @vyshakhls1341 Рік тому +16

    കൺമുന്നിൽ എല്ലാം നഷ്‍ടപെടുമ്പോളും ഒന്നും ചെയ്യാനാവാതെ നിസ്സഹായനാവുന്ന അവസ്ഥ വല്ലാത്ത ഒന്നാണ് ആ വിങ്ങൽ ഈ പാട്ടിലും ലാലേട്ടന്റെ മുഖത്തും വ്യക്തം 🙂💔.

  • @fazilmuhammed3620
    @fazilmuhammed3620 Рік тому +22

    ജീവിതം അങ്ങിനെയാണ്, ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ ആ പഴയ വസന്തകാലം.. ഓർമ വരുമ്പോൾ ഒരുപാട് സങ്കടമാണ്

  • @aswanthkunjava8086
    @aswanthkunjava8086 3 роки тому +184

    ജീവിതം ഒരു നിമിഷം കൊണ്ടു കൈ വിട്ടു പോയി
    എല്ലാം നഷ്ട്ടപെട്ട കൂറേ സേതുമാധവൻമാർ നമ്മുടെ ഇടയിലും ഉണ്ട് .
    അവർക്കായുള്ള ദേശീയ ഗാനം
    feel💔💔💔

  • @sreejithkp2730
    @sreejithkp2730 3 роки тому +425

    ഉറങ്ങാൻ നോക്കുമ്പോൾ ദിവസവും ഈ പാട്ട് കേട്ട് കരയും കഴിഞ്ഞ കാലം അലോജിച്ച് കരയും നാളെ ഉണരും എന്ന് ഒറപ്പ് ഇല്ലാത്ത ഈ ലോകത്ത് ഈ പാട്ട് ധാരളം, മനസിന് 'സുഖം തരും ഈ പാട്ട് എഴുതിയവർക്ക് 1000 നന്ദി

    • @shyjut.p5782
      @shyjut.p5782 3 роки тому +14

      ഇത്രയും അനായാസമായി അഭിനയിക്കുന്ന nadan ലോകസിനിമയിൽ ഇല്ല

    • @shyjut.p5782
      @shyjut.p5782 3 роки тому +5

      Kadapatramayi jeevich

    • @vinodc.v1942
      @vinodc.v1942 2 роки тому +11

      ഇന്ന് എന്റെ അവസ്ഥയും ഇതുപോലെയാണ്

    • @athiraathiraartandcooking1475
      @athiraathiraartandcooking1475 2 роки тому +3

      ഗാനമേളയിൽ ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി

    • @beinspire2218
      @beinspire2218 2 роки тому

      😘😘😘😘😘😘😘

  • @adarshadarsh2046
    @adarshadarsh2046 Рік тому +16

    ജീവിതത്തിൽ തോറ്റു പോയവർക്കുള്ള song.... ❤️🔥❤️ എത്ര കേട്ടാലും മതിവരില്ല ദാസേട്ടൻ ഗന്ധർവ്വ ലോകത്തു എത്തിക്കും നമ്മളെ കൂടി.,

  • @sreeragssu
    @sreeragssu 3 роки тому +217

    ഒരു മനുഷ്യന് എത്രത്തോളം താഴാൻ പറ്റും, ഭൂമിയോളം അല്ലെ !!, പിന്നെയും ചവിട്ടാണ് തലയിൽ പിന്നെ എങ്ങോട്ട് താഴും. പാതാളത്തിലേക്ക് താഴാൻ മഹാബലിയല്ല വെറും മനുഷ്യൻ.. സേതുമാധവനാണ് !!..
    ചെങ്കോൽ ❤

  • @nishanthmeethil3219
    @nishanthmeethil3219 3 роки тому +328

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്ന മനുഷ്യൻ ലാലേട്ടൻ ❤️❤️❤️

    • @ziaphai7678
      @ziaphai7678 3 роки тому +9

      Also thilakan sir❤️

    • @reshmasivanandh9860
      @reshmasivanandh9860 3 роки тому +8

      തിലകനും

    • @k12musiczz29
      @k12musiczz29 2 роки тому +1

      മോഹൻലാൽനെ ക്കാളും ജീവിച്ചു അഭിനയിക്കുന്നത് ജയൻ സർ ആണ്

    • @hareeshkichu2554
      @hareeshkichu2554 2 роки тому +4

      @@k12musiczz29 😂

    • @Itsmeprakashpc
      @Itsmeprakashpc 2 роки тому +5

      @@k12musiczz29 എന്റമ്മോ.. 🙏🏻

  • @krishnadaskichu2876
    @krishnadaskichu2876 2 роки тому +19

    ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം അതു പോലെ തിലകൻ ചേട്ടൻ നെടുമുടി ചേട്ടൻ ❤❤❤❤❤❤

  • @NAHOOMABRAHAM
    @NAHOOMABRAHAM Рік тому +15

    എന്റെ ജീവിതത്തിൽ മനസിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞപ്പാട്ടും സിനിമയും .... കേൾക്കുന്ന ഓരോ നിമിഷവും നെഞ്ചുപൊട്ടും കണ്ണ് നിറഞ്ഞൊഴുകും 🙏🏻😪

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 3 роки тому +445

    പാട്ടുകൾക്ക് ലിപ് സിങ്ക് കൊടുത്തു വിസ്മയിപ്പിക്കാനും അറിയാം ഇങ്ങനെ സൈലന്റ് ആയി മനസ്സിനെ തട്ടിയുണർത്തുന്ന രീതിയിൽ അഭിനയിക്കാനും ഏട്ടന് അറിയാം ❤❤❤❤❤

    • @Priya-qk5gv
      @Priya-qk5gv 2 роки тому +1

      Hai

    • @sibiboban4423
      @sibiboban4423 2 роки тому +2

    • @Itsmeprakashpc
      @Itsmeprakashpc 2 роки тому +6

      10000%💕💕💕💕👌🏻

    • @adhwaith494
      @adhwaith494 Рік тому +2

      Ee Lal eattante koode aan mammoottye Ann ullavar compare cheyyune pakshe inn puthiya payyanmarkk date koduth mammootty Oru puthiya padam irakki kurach collection okke kitti Lal eattan pazhaya aalkarod padam cheythu 2 ennam potti Lal eattan thirich varatte kaath irikkam

    • @fudalthemmadi2758
      @fudalthemmadi2758 Рік тому +3

      സത്യം 🥺

  • @promatepor6175
    @promatepor6175 3 роки тому +160

    മലയാളികൾക്കിടയിൽ ഉമിത്തീ പോലെ എരിഞ്ഞു നീറുന്ന മനസുമായിട്ടു സേതുമാധവൻ ഇന്നും ജീവിക്കുന്നു .

  • @revathyraju5185
    @revathyraju5185 2 роки тому +9

    ഉള്ളിന്റെ ഉള്ളിൽ തുളച്ചു കയറുന്ന വരികൾ..... 💔💔💔💔💔ഇതുപോലുള്ള ഗാനങ്ങൾ ഇനി പിറക്കുമോ....😢😔

  • @blackcaps7409
    @blackcaps7409 3 місяці тому +4

    ദാസേട്ടൻ ന്റെ കാലഘട്ടത്തിൽ ജീവിച്ചു എന്നതിന് അഭിമാനം കൊള്ളുന്നു,❤❤❤❤

  • @kichuraj7611
    @kichuraj7611 3 роки тому +513

    മലയാള സിനിമ ഗാനങ്ങളുടെ അതിർത്തി ഈ പാട്ട് ആണ് ഇതിന് അപ്പൂറം ഒന്നുമില്ല 💯

  • @travelarch496
    @travelarch496 3 роки тому +316

    Superstar പദവി വേണ്ടായിരുന്നു ലാലേട്ടന് ഇല്ലായിരുന്നേൽ ഇതുപോലെ ഒരുപാട് കതപാത്രങ്ങൾ നമ്മുക്ക് ലഭിച്ചേനെ....എന്താ acting 👍👍👍

    • @satheeshsreedharan6730
      @satheeshsreedharan6730 2 роки тому +1

      Exactly

    • @vijeesha6819
      @vijeesha6819 2 роки тому +11

      Eee padam ayappozhekkum super star thannanu,innu inganathey kadha ezhuthan alilla

    • @josephmathew6613
      @josephmathew6613 2 роки тому +8

      1986ഇൽ സൂപ്പർ സ്റ്റാർ ആയി, ഇത് 1993 ആണ് എന്ന് തോന്നുന്നു

    • @vishnuprageeth8100
      @vishnuprageeth8100 Рік тому +1

      അന്നും ലാലേട്ടൻ സൂപ്പർസ്റ്റാർ ആണ്

    • @musicallyamal20
      @musicallyamal20 Рік тому +1

      അന്നും സൂപ്പർ സ്റ്റാർ ആണ് , പക്ഷെ അമാനുഷിക കഥാപാത്രങ്ങൾ ചെയ്ത്‌ തുടങ്ങിയിട്ടില്ല , അത്തരം കഥാപാത്രങ്ങളുടെ അതി പ്രസരം ആണ് ലാലേട്ടനിൽ നിന്ന് ഇത്തരം കഥാപാത്രങ്ങൾ അകന്നു പോകാൻ കാരണം

  • @MaluRinil
    @MaluRinil 2 місяці тому +29

    2024 ലും കേൾക്കുന്നവർ ഉണ്ടോ

  • @musthafakvk2482
    @musthafakvk2482 7 місяців тому +5

    താന്തമാണെങ്കിലും.... പിടുത്തംവിട്ടു പോകും... Amazing Composition by one and only Johnson Master❤

  • @premjithk120
    @premjithk120 2 роки тому +130

    സേതുമാധവനെ പോലെ ജീവിതം വഴിമാറി പോയ ഒരുപാട് പേർക്ക് ഈ പാട്ട് ഇന്നും ഒരു ആശ്വാസമായി നില നിൽക്കുന്നു 💖

  • @harisreehari444
    @harisreehari444 2 роки тому +105

    കണ്ണ് നിറയാതെ ഞാൻ ഈ പാട്ടു കേട്ടിട്ടില്യ. സേതുമാധവന്റെ സുഹൃത്തായ ശ്രീനാഥന്റെ കഥാപാത്രം.. അതുപോലോത്തെ സുഹൃത്തിനെ എത്ര പേർക്കു കിട്ടും...

    • @kamalprem511
      @kamalprem511 2 роки тому +7

      Rendaamathu onnu aalochikkendi verum. Anganokke frnds oru bhaagyam aanu

    • @sreejitharathi
      @sreejitharathi Рік тому +2

      Well said

  • @sreejithvaighasreejithvaig1296
    @sreejithvaighasreejithvaig1296 Рік тому +14

    സിനിമ നില നിൽക്കുന്ന കാലം മുഴുവൻ ഈ പാട്ടിന് പ്രസക്തിയുണ്ട്

  • @satheeshkk9569
    @satheeshkk9569 2 роки тому +16

    ഹൃദയത്തെ ഇത്ര അധികം നൊമ്പരപ്പെടുത്തിയ ഒരു പാട്ടും രംഗവും

  • @suneeshkappil5804
    @suneeshkappil5804 3 роки тому +215

    വളരെ അർത്ഥം ഉള്ള വരികൾ ഈ പാട്ടു കേൾക്കുമ്പോൾ എന്തോ ഒരു വിഷമം പോലെ അന്ന്. കിരീടവും ചെങ്കോലും നഷ്ട്ടപെട്ട സേതു മാധവൻ

  • @user-Hary
    @user-Hary 3 роки тому +1020

    ലെജന്റുകളുടെ ഒരു വിസ്മയം തീർത്ത കൂട്ടായ്മ തന്നെയായിരുന്നു ഈ സിനിമ....
    1. Mohan lal
    2.Thilakan
    3.A.K Lohithadas
    4.Sibi malayil
    5.yeshudas
    6.Kaithapram
    And
    JOHNSON MASTER 🔥

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 Рік тому +17

    2023ലും ഈ പാട്ട്ഞാൻ തേടിപ്പിടിച്ചു കേട്ടു. അത്രയും മനസിനെ ഉലച്ച ഒരു ഗാനമാണിത്.👌

  • @mallusinlondon647
    @mallusinlondon647 Рік тому +21

    എന്റെ ജീവിതം തന്നെ മാറ്റി മറിച്ച, ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഗാനം💕

  • @paavamkoch7722
    @paavamkoch7722 Рік тому +8

    Top singer നന്ദു ന്റെ പാട്ട് കേട്ടപ്പോൾ ഇത് ഒന്നുടെ കേൾക്കാൻ തോന്നി 🥰ഇത് കേൾക്കുമ്പോൾ അറിയാതെ മനസ്സിൽ എവിടെയോ ഒരു കനൽ എരിയുന്ന പോലെ

  • @vishnulal3354
    @vishnulal3354 3 роки тому +367

    കണ്ണീർപ്പൂവിന്റെ എന്ന പാട്ടിനേക്കാൾ ഈ പാട്ടിനെ നെഞ്ചോട് ചേർത്തവരുണ്ടോ ❤️😥

  • @Raj-tl2ms
    @Raj-tl2ms 3 роки тому +113

    മനസ്സിൽ വേദനകളും നൊമ്പരങ്ങൾ കുന്നു കൂടുമ്പോൾ കേൾക്കാൻ പറ്റിയ ഇതിനേക്കാൾ നല്ലൊരു പാട്ട് ഇല്ല...
    എല്ലാം നഷ്ട്ടപെട്ടവന്റെ വേദന 😔😔

    • @user-vf7bv2ed5l
      @user-vf7bv2ed5l 2 роки тому

      സത്യം.. 🤦😔

    • @miniatureworld2174
      @miniatureworld2174 2 роки тому

      സങ്കടം വന്ന് സൂയിസൈഡ് ചെയ്തു പോകും ഈ പാട്ട്

    • @kamalprem511
      @kamalprem511 2 роки тому

      Yes

    • @aaradhika8285
      @aaradhika8285 5 місяців тому

      ​@@miniatureworld2174സത്യം

  • @Anonymouszz859
    @Anonymouszz859 2 роки тому +14

    ഈ അവസ്ഥ ആരുടെയും ജീവിതത്തിൽ വരാതെ ഇരിക്കട്ടെ ❤

  • @revathyraju5185
    @revathyraju5185 2 роки тому +17

    സ്വപ്ന വേഗങ്ങളിൽ വീഴാതെ നിൽക്കുമെന്റെ ചേതന..... ❤❤

    • @arunnalloor6778
      @arunnalloor6778 Рік тому +2

      അതെ ആ "ചേതന " ആണ് ഹൈലൈറ്റ് 🥰🥰🥰

  • @manukrishnasadhak1320
    @manukrishnasadhak1320 3 роки тому +188

    ഇതിനൊക്കെ നാഷണൽ അവാർഡ് കൊടുത്തില്ലെങ്കിൽ best actor award lalettan.. കിരീടം അതിലും അപ്പുറം ആക്ടിങ് ആയിരുന്നു ഇതിൽ 💔

    • @arunajay7096
      @arunajay7096 3 роки тому +9

      എന്ത്‌ ചെയ്യാൻ ഭാഗ്യം മാത്രം ഇല്ലാതെ പോയി but special jury award കിട്ടി 👍

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +4

      Lalettande level abhinayam🔥. But 1994 nediyath Mammootty aanu, for Ponthan Mada and Vidheyan. Adhukond kuttam parayanum pattila...

    • @prasadvk3230
      @prasadvk3230 3 роки тому +2

      @@suryakiranbsanjeev3632 chenkol release cheythath 93 yilu anu bro

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому

      @@prasadvk3230 Bro, 1993 and 1994 first few months Ellam orumich kanakkileduth aanu award kodthath. Adh Ella kollavum angane thanneyan cheyyaru.

    • @syamsagar439
      @syamsagar439 3 роки тому

      കിരീടം ഇതിന്റെ മുന്നിലൊന്നുമല്ല

  • @ajeeshajiaji3279
    @ajeeshajiaji3279 2 роки тому +10

    അഭിനയത്തിന്റെ പാട്ടിന്റെ ഇണത്തിന്റെ കുലതികൾ ഒന്നിച്ചു ചേർന്ന അനശ്വരമായ ഗാനം..... കനൽഎരിയുന്ന മനസ്സിന്റെ അഴങ്ങളിൽ കുളിർമഴയായി പെയ്തിറങ്ങുന്നു 😍😍😍

  • @noufalnoufal.m2788
    @noufalnoufal.m2788 2 роки тому +12

    നായകനും അവസാനം പരാജയം ഉണ്ടെന്നു മലയാളികൾക്ക് കാണിച്ചു തന്ന സിനിമ ❤️❤️

  • @razeenasief3396
    @razeenasief3396 3 роки тому +182

    ഈ ലാലേട്ടനെ miss ചെയ്യുന്നു 😥

    • @prajothg.s8686
      @prajothg.s8686 3 роки тому +3

      So true

    • @pappan2013
      @pappan2013 3 роки тому +2

      Yes

    • @Babadook600
      @Babadook600 3 роки тому +10

      Oru directors in adhehathine ee abhinayam kaanikunna tharathilulla kadha kond varunilla bro..wait cheyam varum

    • @syamsagar439
      @syamsagar439 3 роки тому +2

      ഇതെല്ലാം പൊയ്പ്പോയ്. ഒരിക്കലും തിരിച്ചു വരില്ല

    • @mittugaming1
      @mittugaming1 2 роки тому +2

      @@syamsagar439 😢

  • @rithinkrishna6327
    @rithinkrishna6327 3 роки тому +137

    ശരത്ത് സാർ വാക്ക് കേട്ട് ഒന്നൂടെ കാണാൻ വന്നവർ #like അടിമച്ചാ ...ലാലേട്ടനും , തിലകൻ ചേട്ടനും ജീവിച്ച ഒരു സിനിമ. 🔥🔥

  • @AnilKumar-bh7cy
    @AnilKumar-bh7cy Рік тому +16

    ഈ സിനിമയിൽ . മോഹൻലാൽ. തിലകൻ. എങ്ങനെ നോക്കിയാലും. രണ്ടുപേരും കട്ടക്ക് നിൽക്കുന്ന അഭിനയം.. 👌👌

  • @sarithlal4226
    @sarithlal4226 2 роки тому +5

    ഈ സിനിമ കണ്ടതിനു ശേഷം വിചാരിച്ചു കാണാണ്ടായിരുന്നു എന്ന്... മനസ്സിനെ അത്രയ്ക്ക് വേദനിപ്പിച്ച സിനിമ. ദൈവത്തോട് നന്ദി ഈ കാലഘട്ടത്തിൽ ജനിപ്പിച്ചതിന്......... ലാലേട്ടാ എന്റെ ആയിരം ആയിരം ummmaaa

  • @nithin5779
    @nithin5779 3 роки тому +74

    ദൈവം ആയുസ്സ് തന്നാൽ ഇനിയുള്ള കാലവും ഈ പാട്ട് തേടി ഞാൻ വരും

  • @sumeshps6259
    @sumeshps6259 3 роки тому +140

    ഇന്ത്യ ഇൽ തന്നെ ഒരു സിനിമ second പാർട്ട്‌ ഫസ്റ്റ് നേക്കാളും മുകച്ചു നില്കുന്നു എങ്കിൽ അത് ചെങ്കോൽ ആണ് .. Its a classic

  • @nirunkumarkn
    @nirunkumarkn 2 роки тому +10

    ഇത്രയും ഫീൽ ഉള്ള പാട്ട് മലയാളയത്തിൽ വേറെയുണ്ടോ എന്ന് സംശയമാണ് ❤️❤️❤️❤️

  • @shyamgovindh2541
    @shyamgovindh2541 10 місяців тому +11

    ഒരു പാട്ടിനു ഒരു മനുഷ്യന്റെ സങ്കടത്തിന്റെ അളവ് മനസിലാക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് ഇതാണ് 💯👌.

  • @akshayharshan7209
    @akshayharshan7209 3 роки тому +164

    സേതുമാധവൻ എന്ന നിഭാഗ്യവാനായ, ജീവിതത്തിൽ ഒന്നും ആകാതെ, സമൂഹത്തിൽ ഒരു ഗുണ്ടയായി മാറേണ്ടിവന്ന വ്യക്തിയെ വേറെ ആര് അവതരിപ്പിച്ചാലും അത് പരാജയപ്പെടും. മമ്മൂക്ക പോലും സേതുമാധവന്റെ മുന്നിൽ ഒന്നും അല്ലാതായിപ്പോകും. ലാലേട്ടന്റെ എക്കാലത്തെയും വേദനിപ്പിക്കുന്ന കഥാപാത്രം. സേതുമാധവൻ എല്ലാ മലയാളികളുടെയും ഒരു നീറുന്ന ഓർമയായി എന്നും നിലനിൽക്കും.

    • @sabugeorge2475
      @sabugeorge2475 3 роки тому +8

      ഓർമയിൽ ജീവിക്കുന്ന സേതു മാധവൻ .. ജീവിക്കുന്നു ജനഹൃദയങ്ങളിൽ സേതു ... ..

    • @chandrananeeshchandran
      @chandrananeeshchandran 3 роки тому +12

      Samoohathinu oru manushyane enganeyokke nashippikkamennathinu uthama udhaharanam 🤬😬

    • @akshayharshan7209
      @akshayharshan7209 3 роки тому +1

      @@sabugeorge2475 എക്കാലവും

    • @akshayharshan7209
      @akshayharshan7209 3 роки тому +1

      @@chandrananeeshchandran തീർച്ചയായും

    • @razeenasief3396
      @razeenasief3396 3 роки тому +2

      Joker (2019)

  • @antonyariyavunnapaniatheyu4486
    @antonyariyavunnapaniatheyu4486 3 роки тому +376

    ഞാൻ ഒരു മമ്മൂക്ക ആരാധകനാ എന്നാലും പറയാം ഈ സെതു മാധവനൊക്കെ എനി നമുക്ക് കിട്ടോ

    • @antonyariyavunnapaniatheyu4486
      @antonyariyavunnapaniatheyu4486 3 роки тому +13

      ഇതൊക്കെ ഒരു കാലം

    • @harikrishnanps5031
      @harikrishnanps5031 3 роки тому +3

      @@antonyariyavunnapaniatheyu4486 athe

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +5

      Njan Mohanlal Fan aanu Athu kondu ee paatu orupad ishtam

    • @kishorkesavan7053
      @kishorkesavan7053 3 роки тому +1

      Never come back

    • @rahulnair58
      @rahulnair58 3 роки тому +6

      തിരിച്ചു കിട്ടാത്ത കൊണ്ടല്ലേ ഇതൊക്കെ എന്നും മധുരി ക്കുന്നത്‌....പ്രണയമാണ് ഈ പട്ടിനോട്

  • @subramanianpt7369
    @subramanianpt7369 Рік тому +17

    ജോൺസേട്ടനെ ഓർത്ത് എന്റെ കണ്ണ് നിറയുന്നു. ദാസേട്ടന്റെ ദൈവീക ആലാപനം. ഭഗവാനെ.

  • @bijeshnair1007
    @bijeshnair1007 2 роки тому +3

    കിരീടം പോലൊരു super ഹിറ്റ്‌ പടത്തിന്റെ സെക്കന്റ്‌ part ഇത്രയും മനോഹരമായി എടുത്ത വേറൊരു മലയാള പടം എന്റെ അറിവിൽ ഇല്ല... ലാലേട്ടനും തിലകൻ ചേട്ടനും ജീവിക്കുകയായിരുന്നു 😘😘😘😘

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +205

    ഈ പാട്ട് കഴിഞ്ഞു പോയ വർഷങ്ങളിൽ ആസ്വദിച്ചത് അതുപോലെതന്നെ 2023 ഇൽ ഈ പാട്ട് ആസ്വദിക്കാൻ വന്നവർ ഇവിടെ ഉണ്ടോ 🤔🤔🤔

  • @-90s56
    @-90s56 3 роки тому +148

    ജോൺസൺ മാഷ് 🎶🎵🎶
    കൈതപ്രം 📝📝📝📝📝📝
    ദാസേട്ടൻ 🎤🎤🎤🎤🎤🎤
    ലാലേട്ടന്റെ അടിപൊളി ഇമോഷണൽ സോങ് ഈ പടത്തിന്റെ ഏകദേശം കഥ ഈ പാട്ടിലൂടെ കടന്നു പോകുന്നു ഒരുപാട് ലെജന്റ്സ് ആയിട്ടുള്ള വ്യക്തികളുടെ കഴിവ് ഒറ്റപാട്ടിലൂടെ വരച്ചു കാട്ടുന്നുണ്ട് ഓർക്കാൻ കുറെ പേർ ഉള്ള ചിത്രം പലരും ഇന്ന് നമ്മേ വിട്ട് പിരിഞ്ഞിരിക്കുന്നു 🙂🙂🙂
    സേതുമാധവൻ 💙💙💙💙

  • @georgebenju
    @georgebenju 2 роки тому +4

    പാട്ടുകാരൻ ആയി അഭിനയിച്ച ആ മനുഷ്യൻ..ആ തുടക്കം തന്നെയാണ് ഈ പാട്ടിന്റെ ഒരു കാതൽ..

  • @melodies9348
    @melodies9348 Рік тому +4

    പരാചയങ്ങൾ ഇൽ നിന്നും പരാചയങ്ങൾ ലേക്ക് പോയികൊണ്ടിരിക്കുന്ന ജീവിതത്തിൽ വേദന യുടെ തിരി ആളി കത്തുമ്പോഴും ഒരു ആശ്വാസം തോനിക്കുന പാട്ട്

  • @vinodv2950
    @vinodv2950 3 роки тому +57

    വല്ലാത്ത നൊമ്പരം ആണ് ഈ പാട്ടു 😪. ഒരിക്കലും ജയിക്കാൻ കഴിയാതെ വിങ്ങൽ ആയി മാറിയ മുൾ കിരീടവും ചെങ്കോലും വെച്ച നായകൻ 😪സേതുമാധവൻ 🙏🙏

  • @ss-pb6tq
    @ss-pb6tq 3 роки тому +393

    മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന സമയത്തു ottukku ഈ പറ്റു കേൾക്കുന്നവർ എത്രയുണ്ട്

  • @statusvalley637
    @statusvalley637 Рік тому +7

    ഹൃദയത്തിൽ എന്തോ കൊരുത്ത് വലിക്കും പോലെ തോന്നിക്കുന്ന ഈണം വരികൾ ദാസ് sir ൻ്റെ ശബ്ദം ...
    കഥാപാത്രങ്ങളെ പിന്നെ പറയേണ്ടതില്ല...
    കാരണം അവർ ജീവിക്കുകയാണ്.🙏🙏

  • @divayrajeesh2876
    @divayrajeesh2876 3 роки тому +161

    മോഹൻലാൽ അഭിനയിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ കിരീടം പോലും ഇതിന് താഴെയേ വരു

    • @farhanmuhammad4261
      @farhanmuhammad4261 3 роки тому +4

      Pinne engeneyaahn ettavum ishttappettath kireedam aavunnath😌🙄

    • @insideboy12
      @insideboy12 3 роки тому +4

      @@farhanmuhammad4261 isthtapetta cinema full stop undavum.. kireedam polum itinte thazhe varu

    • @farhanmuhammad4261
      @farhanmuhammad4261 3 роки тому +1

      sooraj r Oohhh👍🏻😌

    • @PSPK41
      @PSPK41 3 роки тому

      @@farhanmuhammad4261 njanum 1 min alochichu 😂😂😂

    • @farhanmuhammad4261
      @farhanmuhammad4261 3 роки тому

      Ritwik P 😂

  • @Agathiayan99
    @Agathiayan99 3 роки тому +40

    ഈ പാട്ടിനു ഒരു കുഴപ്പം ഉണ്ട്‌..
    ഒരിക്കൽ അതിന്റ ഫുൾ സെൻസിൽ ഉള്ളിൽ കേറിയാൽ പിന്നെ എത്ര വർഷം കടന്നു പോയാലും തിരിഞ്ഞു വന്ന് കെട്ടിരിക്കും
    ❣️❣️
    കിരീടത്തിനും മുകളിൽ ആണ് ചെങ്കോൽ 🌹

    • @user-pd3dm6xr8y
      @user-pd3dm6xr8y Рік тому +2

      Tru😢

    • @gokhilgs3320
      @gokhilgs3320 8 місяців тому

      ❤❤

    • @riyamuscat4679
      @riyamuscat4679 8 місяців тому

      സത്യണ് മുത്തേ 😔😔😔😔😔എവിടെ പ്രോഗ്രാം ഉണ്ടേലും ഈ പാട്ട് ഞാൻ request ചെയ്യാറുണ്ട്

  • @binoyayanchery
    @binoyayanchery 10 місяців тому +8

    എന്റെ ലാലേട്ടാ നിങ്ങളെ ഇഷ്ടപ്പെടാൻ ഇതൊക്കെ പോരെ ഉമ്മ ❤❤❤❤❤❤

  • @nambooritalksmedia6322
    @nambooritalksmedia6322 2 роки тому +18

    ദാസേട്ടന് state award നേടി കൊടുത്ത song 😍

  • @ajeeshjohny3
    @ajeeshjohny3 3 роки тому +132

    ദാ ആ തെരുവിൽ ആണ് സേതുമാധവൻ എല്ലാം നഷ്ട്ടമായത്..😪

    • @shyjushyju5606
      @shyjushyju5606 3 роки тому +3

      എല്ലാവർക്കും കാണും നേട്ടങ്ങളും,കോട്ടങ്ങളും സമ്മാനിച്ച സ്ഥലവും സന്ദർഭങ്ങളും. എനിക്കുമുണ്ട് വിലപ്പെട്ടത് നഷ്ടമായ സ്ഥലവും സന്ദർഭവും. അതുകൊണ്ടുതന്നെ ഈസീൻ, ഡയലോഗ് കാണുമ്പോൾ പൊട്ടിക്കരയാൻ തോന്നും. അവിടെയെങ്കിലും ശ്രെദ്ധ മാറ്റി കരച്ചിൽ ഒഴിവാക്കും.മഹാനായകലാകാരനാണു ലോഹിതദാസ് ഇദ്ദേഹത്തിന്റെ കുടുംബംമൊക്കെ എവിടെ, ഇങ്ങനെ.. അന്നൊന്നും അറിയില്ല. അവർക്കെന്തെകിലും ആവശ്യമുണ്ടെങ്കിലതും നമ്മൾചെയ്തുകൊടുക്കേണ്ടതുണ്ട്.

    • @baluba9582
      @baluba9582 3 роки тому +2

      സത്യമായും ഞാൻ കോട്ട് ചെയ്യാൻ ഉദ്ദേശിച്ചത്.

    • @AjmalAju-hv6cn
      @AjmalAju-hv6cn 2 роки тому +3

      അങ്ങനെ ഒരു തെരുവ് എനിക്കും ഉണ്ടായിരുന്നു എല്ലാ നഷ്ടപ്പെട്ട തെരുവ്😔😔💯

  • @sujeeshiritty4408
    @sujeeshiritty4408 3 роки тому +74

    ഈ സിനിമയും ഈ പാട്ടും ഒരു വേദനയാ എന്നും ഇത് കേൾക്കാത്ത ദിവസങ്ങളില്ല

  • @user-fv5xp4fw8z
    @user-fv5xp4fw8z 3 місяці тому +1

    ഈ പാട്ടിനു അതിന്റെ വരികൾക്ക് കൊടുത്ത ജീവൻ ആണ് ഏതൊരു മനുഷ്യന്റെയും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു പാട്ടായി ഇതിനെ മാറ്റിയത്.. ആഗ്രഹിച്ച ജീവിതം കൈവിട്ടു പോയിട്ട് കാലം വിധിച്ച ജീവിതം മറ്റുള്ളവർക് വേണ്ടി ജീവിച്ചു തീർക്കുന്ന ഒരായിരം സേതുമാതവന്മാർക് സമർപ്പിക്കുന്നു 💔💔💔

  • @joship7087
    @joship7087 2 роки тому +6

    ജോൺസൺ മാഷ്, ദാസേട്ടൻ, ലാലേട്ടൻ, തിലകൻ സർ, ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    എന്നും ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിലൊരു വിങ്ങൽ ആണ്...😔

  • @anasmohmmed8768
    @anasmohmmed8768 3 роки тому +53

    മലയാളസിനിമയിലെ സോങ്‌സിൽ
    അറ്റം ഇതാണ്... ഇതിനപ്പുറത്തേക്ക് ഒന്നും ഇല്ലെന്നുള്ളതാണ് സത്യം... ⚡️💯

  • @nikhillal5636
    @nikhillal5636 4 роки тому +177

    ചെങ്കോൽ പടത്തിലെ പാതിരാ പാൽകടവിൽ എന്നെ ഗാനം ഇതേ ക്വാളിറ്റിയിൽ ഇടണം

    • @rabiya.m6790
      @rabiya.m6790 3 роки тому +3

      ജീവിച്ചു കാണിക്കുന്ന പടങ്ങൾ

    • @mittugaming1
      @mittugaming1 2 роки тому

      @@rabiya.m6790, 🤗🤗

  • @sunithvellamakkal820
    @sunithvellamakkal820 7 місяців тому +4

    നഷ്ടപ്പെടാൻ ഒന്നും ഇല്ലതവരുടെ വേദന അല്ല മറിച്ച് എല്ലാം ഉണ്ടയ്യിട് എല്ലാം നഷ്ടപ്പെട്ട വേദന 😢