ഈശ്വരഭജനം,സർവ്വരക്ഷകദേവ നമോ,eswarabhajanam, sarvarakshaka deva.Sandhya namam.സന്ധ്യാനാമം"ईश्वर भक्ति

Поділитися
Вставка
  • Опубліковано 29 сер 2024
  • ജിവിതത്തിലെ ദു:ഖങ്ങളേയും പ്രതിസന്ധികളേയും തരണം ചെയ്യുവാനും, സന്തോഷവും സമാധാനം കൈവരുത്തുവാനും, ഹൃദയത്തെ വിമലീകരിക്കുവാനും, ഭക്തിയോടെ ഏവരും നിത്യേന കേൾക്കുകയോ ജപിക്കുകയോ ചെയ്യണം ഈ വരികൾ ...
    ഭക്തിയോടെ മനസ്സർപ്പിച്ച് ജഗദീശ്വരനെ ധ്യാനിക്കുന്ന ഈ ഈശ്വരഭജനം ചെയ്യുമ്പോൾ അറിയാതെ കണ്ണീർവരുന്ന അനുഭവം ഏവർക്കും ഉണ്ടാവും
    ഈശ്വരഭജനം
    പല്ലവി
    1. സർവ്വ രക്ഷക! ദേവ! നമോ സ്തുതേ,
    സർവ്വ രക്ഷക! ദേവ! നമോസ്തുതേ,
    സർവ്വ രക്ഷക! ദേവ! നമോസ്തുതേ,
    സർവ്വ രക്ഷക! ദൈവമേ പാഹിമാം
    ...ചരണങ്ങൾ...
    2. നിത്യവും ഭവൽ പാദം നമിക്കുമീ-
    യെൻ്റെ യാചന,കേൾക്കുമാറാകണം
    എന്നുള്ളിൽ ഭക്തിയേറുമാറാകണം;
    സർവ്വ നായക ! ദൈവമേ! പാഹിമാം
    3. മന്നിലാകവേ വാണരുളീടുന്ന
    മന്ന! കാരുണ്യമാകും ചിറകതിൽ
    എന്നെ നിത്യം അണച്ചു കൊള്ളേണമേ
    മനവാധീശ ; ദൈവമേ ! പാഹിമാം
    4.ജ്ഞാനഹീനനായീടുന്ന ഞാൻ ദിനം -
    തോറുമങ്ങെയറിഞ്ഞു സ്തുതിക്കുവാൻ
    ജ്ഞാനവും മന: ശുദ്ധിയും നൽകണം
    ജ്ഞാന വാരിധേ ദൈവമേ ! പാഹിമാം
    5.ജ്ഞാനമെന്നിലുദിച്ചുയർന്നീടണം
    കല്മഷങ്ങളകന്നു പോയീടണം
    ഭക്തിപൂർവ്വം വസിപ്പാനരുളണം
    ഭക്തവത്സല ! ദൈവമേ! പാഹിമാം
    6. എന്തിനെന്നെയീ മായയാം സിന്ധുവിൽ
    ഇട്ടുവട്ടം കറക്കുന്നിതേവിധം
    തോന്നണം കൃപയേഴയാമീയെന്നിൽ
    കാരുണ്യാലയ! ദൈവമേ ! പാഹിമാം
    7.ദുഷ്ടരാം ശത്രുസഞ്ചയം തന്നുടെ
    കഷ്ടമേറുമുപദ്രവമേശാതെ
    തുഷ്ടിയോടു പരിരക്ഷ ചെയ്യണം
    ശിഷ്ടപാലക! ദൈവമേ! പാഹിമാം
    8. തന്നിലേറിടും സ്നേഹാമൃതം പോലെ,
    അന്യരും ഞാനുമൊന്നുപോലെന്നുമേ
    സ്നേഹമുള്ളവരായ് വസിച്ചീടണം
    പ്രേമരൂപ! ജഗദീശ! പാഹിമാം
    9. അന്യരെന്നോടു ചെയ്യുമുപദ്രവം
    എന്നിലേതും ഫലിക്കാതിരിക്കണം
    എൻ്റെ ജീവിതമന്യന്നുപദ്രവ-
    മായ് ഭവിക്കൊല ദൈവമേ! പാഹിമാം
    10. അന്യരെന്നോടെതുവിധം വർത്തിപ്പാൻ
    ആഗ്രഹം മേയുദിക്കുമവ്വണ്ണമായ്
    അന്യരോടനുവർത്തിപ്പതിന്നെനി-
    ക്കേകണം കൃപ ദൈവമേ! പാഹിമാം
    11. പാപഭാരാലുഴന്നീടുമെന്നെയും
    മുറ്റീടും ദയമൂലം ദയാനിധേ!
    കാത്തുപാലിച്ചു തുഷ്ടനാക്കേണമേ
    താപനാശന! ദൈവമേ! പാഹിമാം
    12. കുറ്റമേറ്റം പ്രവർത്തിക്ക കാരണം
    തെറ്റുപറ്റിയ പുത്രനെപ്പോലെ ഞാൻ
    മുറ്റുമാതപം മൂലമുഴലുന്നേൻ
    ഉറ്റതാത! കൃപാസന പാഹിമാം
    13. ചെയ്യരുതെന്നരുൾ ചെയ്തതൊക്കെയും,
    ചെയ്തു; ചെയ്തില്ല ചെയ്യേണ്ടതൊന്നുമേ
    ഏവമാഹന്ത! പാതിയായ്ത്തീർന്നുഞാൻ
    സർവ്വ നായകാ! ദൈവമേ! പാഹിമാം
    14. പീഡയൊക്കവേ നീക്കും മഹേശ്വരാ!
    എൻദുരിതമൊഴിക്കണം തൽക്ഷണം
    സന്തതം ശ്രീയുമായുരാരോഗ്യവും
    കൈവരേണമേ! ദൈവമേ! പാഹിമാം
    15. ഭാരതാംബിക തൻ ജഠരോത്ഭവ-
    രാണു കാണുമീ സോദരരെന്നോർത്തു
    പാർത്തലേ വാണു സ്വർഗ്ഗാനുഭൂതിയെ
    പ്രാപിക്കേണമേ! ദൈവമേ! പാഹിമാം
    16. പുത്രമിത്രകളത്രങ്ങളൊന്നുമേ
    തമ്മിലേതും മദമത്സരരാകാതെ
    നിന്മഹത്വമറിഞ്ഞുജീവിക്കുവാ-
    നെന്മനം പുക്കു, ദൈവമേ! പാഹിമാം
    17. എൻ്റേതെന്നു , മഹമെന്നുമുള്ളദു-
    ശ്ചിന്തവിട്ടിട്ടു ലോകം തറവാടായ്
    സന്തതം നിരൂപിപ്പാനനുഗ്രഹം
    നല്കിടേണമേ: ദൈവമേ! പാഹിമാം
    18. എന്നുടെ കടക്കാരോടശേഷവും
    മന്നവ! ഞാൻ ക്ഷമിക്കുന്ന പോലവേ
    എന്നുടെ ദോഷമാകും കടങ്ങളും
    തീർത്തുകൊള്ളണം ദൈവമേ! പാഹിമാം
    19. ശ്രേഷ്ഠസൃഷ്ടിയാം നിൻ്റെയീദാസനെ
    അന്യദാസാനുവർത്തിയാക്കീടൊലാ
    ത്വൽ പദാബ്ജം സദാ നമിച്ചീടുവാൻ
    ഭാഗ്യമേകുക, ദൈവമേ! പാഹിമാം
    20. ഹാടകം സ്ഫുടം ചെയ്തീടും പോലവേ
    എന്നെ നിത്യം ദുരിതപ്പെടുത്താതെ
    കല്മഷം നീക്കി ശുദ്ധനാക്കേണമേ
    നിർമ്മലാത്മനേ! ദൈവമേ! പാഹിമാം
    21. എന്നുടെ മനശ്ചഞ്ചലം നീക്കണം
    എന്നുടെ നിർദ്ധനത്വമൊഴിക്കണം
    എന്നുടെയവിശ്വാസമകറ്റണം
    എന്നുടെയൊരു നായക! പാഹിമാം
    22. സർവ്വനായക! മുക്തിപ്രദായക!
    തൃക്കരം തൊട്ടനുഗ്രഹിക്കേണമേ
    വന്നുചേരുമനർത്ഥമൊഴിച്ചെന്നെ
    പാലനം ചെയ്ക ദൈവമേ! പാഹിമാം
    23. മായമെന്യേ ഭവാനെ സ്തുതിക്കുവാൻ
    ആഗ്രഹിക്കുമടിയൻ്റെയിംഗിതം
    സാദ്ധ്യമാകാനനുഗ്രഹിച്ചീടണം
    ബന്ധുവത്സല! ദൈവമേ! പാഹിമാം
    24. ജിവിതത്തിനുവേണ്ട സസ്യാദിക-
    ളുർവ്വിയിൽ കാലാകാലം വിളയുവാൻ
    സർവ്വകാരുണ്യമേകുമാറാകണം
    സർവ്വ നായക! ദൈവമേ! പാഹിമാം
    25. പാപിയായിടുമെന്നെയൊരിക്കലും,
    വ്യാധിയാലും പിശാചുക്കളാലുമേ
    ക്ലേശമേറ്റാതെയാശുപാലിക്കണം
    ക്ലേശനാശന ! ദൈവമേ! പാഹിമാം
    26. എൻ്റെ പാപം ക്ഷമിച്ചുകൊള്ളേണമേ
    എൻ ദുരിതമപഹരിക്കേണമേ
    ആധി വ്യാധികളേറാതിരിക്കണേ
    സച്ചിദാനന്ദ! ദൈവമേ! പാഹിമാം
    27. ഘോരമായ വസന്തകളിൽ നിന്നും
    ക്ഷാമബാധയിൽനിന്നും ദിവാനിശം
    കഷ്ടമേറുമിടിത്തീയിൽ നിന്നുമേ
    കാത്തുകൊൾകയെൻ ദൈവമേ! പാഹിമാം
    28. നീതിമാർഗ്ഗേ ഗമിക്കുമാറാകണം
    തിന്മയൊക്കെ ത്യജിക്കുമാറാകണം
    നല്ലകാര്യം പ്രവർത്തിപ്പതിന്നെനി-
    യ്ക്കാശയേറ്റണം ദൈവമേ! പാഹിമാം
    29. നിത്യാനിത്യങ്ങളേയും നിരന്തരം
    സത്യാസത്യങ്ങളേയും വഴിപോലെ
    കൃത്യാകൃത്യങ്ങളേയുമറിയുവാൻ
    നിത്യേന കൃപനൽകണം പാഹിമാം
    30. അന്നദാനവനാകും ഭവൽകൃപ
    മൂലമിന്നോളമേറ്റവും തൃപ്തനായ്
    മേലുമേറ്റം സുഖാൽ വസിച്ചീടുവാൻ
    പാലക ! കൃപനൽകണം പാഹിമാം
    31. കൃത്യമൊക്കെയും തെറ്റാതെചെയ്യുവാൻ
    കൃത്യബോധമേറ്റീടണം നിത്യവും
    സത്യമെന്നതു നിത്യം വിളങ്ങണം
    സത്യരൂപ! ജഗദീശ! പാഹിമാം
    32. കാര്യമേതും നിവൃത്തിവരുത്തണം
    വീര്യഭാവം കുറയാതിരിക്കണം
    ആര്യനായ്ബ്ഭവിക്കണം ലോകത്തിൽ
    കാര്യകാരണ! ദൈവമേ! പാഹിമാം
    33. ചീർത്തഭക്ത്യാ ദിനംതോറുമിസ്തവം
    കീർത്തിച്ചിടും നരന്മാർക്കു ത്വൽപദം
    സന്ധിച്ചിടാൻ കൃപാവരം നൽകണം
    ബന്ധുവത്സലാ ദൈവമേ! പാഹിമാം
    സർവ്വ രക്ഷക! ദേവ! നമോ സ്തുതേ,
    സർവ്വ രക്ഷക! ദേവ! നമോ സ്തുതേ,
    സർവ്വ രക്ഷക! ദേവ! നമോ സ്തുതേ,
    സർവ്വ രക്ഷക! ദൈവമേ പാഹിമാം
    #sandhyanaamam
    #eswarabhajanam
    #bhajanam
    #eswaran
    #daivam
    #sarveswaran
    #sarvarakshakan
    #സർവ്വേശ്വരൻ
    #ഈശ്വരഭജനം
    #സർവ്വരക്ഷക
    #ദൈവം
    #ഭജന
    #സന്ധ്യപ്രാർത്ഥന
    #പ്രാർത്ഥന
    #prarthana
    #jagadeeswaran
    #ജഗദീശ്വരൻ
    #സന്ധ്യാനാമം

КОМЕНТАРІ • 1,7 тис.

  • @renurenu922
    @renurenu922 Рік тому +88

    ഈ പ്രാർത്ഥന അച്ഛൻ അമ്മ, ചേച്ചി, ഞാൻ അനിയൻ എല്ലാവരും കൂടി ഞങ്ങളുടെ ചെറുപ്പത്തിൽ പ്രാർത്ഥിക്കുമായിരുന്നു... ഇപ്പോൾ എന്റെ അച്ഛനും അമ്മയും ഞാനും ഒരുമിച്ചു ചേരുമ്പോൾ പ്രാർത്ഥിക്കാറുണ്ട്... പണ്ട് അച്ഛൻ പാടും ഞങ്ങൾ കുട്ടികളും അമ്മയും അതേറ്റുപാടുമായിരുന്നു... അതൊക്കെ ഇനിയും ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പോയി ഈ പ്രാർത്ഥന കേട്ടപ്പോൾ മുതൽ... ഇതിനു മുൻകൈ എടുത്ത എല്ലാവർക്കും ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു... ഇനി മുതൽ എല്ലാദിവസവും മുടങ്ങാതെ കേൾക്കാൻ ഓരോരുത്തർക്കും കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @Aswathy101
    @Aswathy101 7 місяців тому +25

    ഇഷ്ട്ടപ്പെട്ടു, ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞാൽ ഒരുപാട് ഇഷ്ട്ടപ്പെട്ടു 🙏🏻🙏🏻🙏🏻

  • @vijayammasasidharan8237
    @vijayammasasidharan8237 Рік тому +118

    എന്റെ ബാല്യകാലം മുതൽ അമ്മയുടെ നേതൃത്വത്തില്‍ കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് ചൊല്ലുന്ന പ്രാർത്ഥന. 94 വയസ്സു വരെ അമ്മ കാണാതെ ചൊല്ലുമായിരുന്നു 🙏

  • @PankajakshiP-vk8jx
    @PankajakshiP-vk8jx 4 місяці тому +9

    ഈ നാമം കേൾക്കാൻ കഴിഞതിൽ അതിയായി സന്തോഷിക്കുന്ന ഒപ്പം ചെല്ലാനും കഴിഞ്ഞു വളരെ നന്ദി

  • @leelabhaskaran2775
    @leelabhaskaran2775 2 роки тому +51

    നന്ദി നമസ്ക്കാരം. ഇത്രയും നല്ല പ്രാർത്ഥന കേട്ടു മനസ്സിനു സന്തോഷം തോന്നുന്നു. ദൈവമേ കാത്തോളണേ!🙏🙏🙏🙏🌹🌹🌹🌹♥️🌺♥️🌺💐🪴🪴🙏🙏

    • @abhilashvarietycreations6421
      @abhilashvarietycreations6421  2 роки тому +6

      നന്ദി. എപ്പോഴും സന്തോഷത്തോടെ ഇരിക്കുക. ദൈവം കാത്തുരക്ഷിക്കും. Loka samastha sukino bhavanthu 🌹

    • @saimeerakrishna5020
      @saimeerakrishna5020 2 роки тому +3

      ❤️🙏

    • @padippurayilsomarajan3612
      @padippurayilsomarajan3612 9 місяців тому +1

      Very very super good good

    • @user-ds3jy3ee5u
      @user-ds3jy3ee5u 3 місяці тому +1

      Lokasamasthasugjinobhavandu.

    • @jayasreepm9247
      @jayasreepm9247 Місяць тому +1

      നന്ദി നന്ദി, ഇങ്ങനെ വേണം പ്രാർത്ഥനാ സ്തുതികൾ. 5വയസ്സ് മുതൽ 100വയസ്സുള്ള എല്ലാർക്കും മനസ്സ് അലിഞ്ഞു മനം അലിഞ്ഞു ചേർന്നു ഒരയുസ്സിൽ വേണ്ട എല്ലാം ഉൾപെടുത്തി എവർക്കും hrudisthamakan പാകത്തിൽ എഴുതി ചിട്ടപ്പെടുത്തി ഹൃദയം അലിഞ്ഞു ആലാപനം ചെയ്തവർക്ക് വലിയ ആദരം അർപിക്കുന്നു. വ്യാഖ്യാനം annwayam ഒന്നും ഇല്ലാതെ മനസ്സർപിച്ച് ചൊല്ലി ഭഗവത് പാദത്തിൽ ചേരാൻ ഇതിൽപരം മറ്റൊരു കീർത്തനം തേടേണ്ട. എല്ലാവരും സ്വീകരിക്കും എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ . കൃഷ്ണ കൃഷ്ണ പാഹി paahi 🙏

  • @sunimolmpsunimolmp2321
    @sunimolmpsunimolmp2321 2 роки тому +18

    എന്റെ അമ്മ കുഞ്ഞിലേ സന്ധ്യ യ്ക്ക് വിളക്ക് വച്ചതിനു ശേഷം പ്രാർത്ഥിക്കാൻ പഠിപ്പിച്ച പ്രാർത്ഥന യാണിത്... എന്റെ മക്കളെ പഠിപ്പിക്കാൻ ഇതിന്റെ പുസ്തകം ഏത് അമ്പലത്തിലും book stall ലും അന്വേഷിച്ചിട്ടും ലഭിച്ചിരുന്നില്ല..google ലും നോക്കിയിരുന്നു..മോൾക്ക്‌ ഓർമയിൽ നിന്ന് എഴുതി കൊടുക്കാൻ നോക്കിയപ്പോൾ ഓർഡർ കിട്ടാഞ്ഞപ്പോൾ വെറുതെ ഒന്ന് നോക്കിയതാണ്...ഇപ്പോൾ ഇത് upload ചെയ്തതിൽ ഒരുപാട് നന്ദി..ഇന്നും ഞങ്ങളുടെ എല്ലാം കുടുംബങ്ങളിലും ഈ പ്രാർത്ഥന യാണ് പാടുന്നത്...

    • @abhilashvarietycreations6421
      @abhilashvarietycreations6421  2 роки тому +3

      നന്ദി. സന്തോഷം ഈ കമൻ്റ് കണ്ടപ്പോൾ. ഇതിൻ്റെ വരികൾ താഴെ discription boxil കൊടുത്തിട്ടുണ്ട്. താങ്കൾക്ക് കാണാൻ സാധിക്കും. നന്മ ഉണ്ടാവട്ടെ. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. Loka samastha sukino bhavanthu 🌹

    • @saimeerakrishna5020
      @saimeerakrishna5020 2 роки тому

      🥰🙏

  • @manojaharidas2982
    @manojaharidas2982 10 місяців тому +16

    നല്ല കീർത്തനം ചൊല്ലാൻ തുടങ്ങിയ പോ നല്ലൊരു കാര്യത്തിന് തുടക്കം ❤❤ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും❤❤❤

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 Рік тому +92

    ആദ്യമായാണ് ഈ കീർത്തനം കേട്ടത്
    വളരെ നന്നായിരിക്കുന്നു....
    ഇത് ഒരുക്കിയവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ....... 🙏

  • @surendrankr2382
    @surendrankr2382 2 роки тому +63

    പ്രിയ ഗായിക വളരെ നന്നായിട്ടു് പാടി. നല്ല ശബ്ദ സൗകുമാര്യം🙏👌👍❤️

  • @sudhakaranap6415
    @sudhakaranap6415 7 місяців тому +24

    എപ്പോഴും കെട്ടുകൊണ്ടിരിക്കാൻ തോന്നുന്ന ഭക്തി ഗാനം ദൈവമേ എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും വരുത്തേണമേ🙏🙏🙏🙏🙏

  • @MRUGAN-gt9sq4do2r
    @MRUGAN-gt9sq4do2r 10 місяців тому +17

    ശരിക്കും ഇങ്ങനെ വേണം പ്രർത്ഥിക്കാൻ ഒരു അമ്പലത്തി ലും പോകണ്ട
    പ്രാർത്ഥിക്കുന്ന മാതിരി
    പ്രവർത്തിക്കാൻ കഴിയണമേ എന്ന പ്രാർത്ഥനമാത്രം
    വളരെ നന്ദി

    • @rcnair7694
      @rcnair7694 2 місяці тому +1

      ഭക്തിനിർഭരമായ ഈ പ്രാർത്ഥന കേൾക്കുന്നതും ഭവനങ്ങളിൽ നിത്യവം ചൊല്ലുന്നതും ഐശ്വര്യ പൂര്‍ണ മാണ്.ദൈവ മേ നിത്യവും കേൾക്കുമാറാകണേ 23:40

    • @abhilashvarietycreations6421
      @abhilashvarietycreations6421  Місяць тому

      Loka samastha sukhino bhavanthu 🙏

  • @littleideaentertainments2190
    @littleideaentertainments2190 Рік тому +33

    ഓരോ വരിയും മനസ്സിൽ പതിയും വിധം പാടി ഭഗവാനേ ഭക്തിയാകുന്ന സമ്പത്ത് നൽകി എല്ലാവരെയും അനുഗ്രഹിക്കണേ 🌹🙏🌹

    • @sushamakrishnan3313
      @sushamakrishnan3313 Рік тому +2

      സർവ രക്ഷക ദേവ നമസ്തുതേ സർവ രക്ഷക ദേവ നമസ്തുതേ സർവ രക്ഷക ദൈവമേ പാഹിമാം🙏🙏🙏🙏🌹❤️💅💐🥰🥰🥰

    • @abhilashvarietycreations6421
      @abhilashvarietycreations6421  Місяць тому +1

      Loka samastha sukhino bhavanthu 🙏

  • @sulekhaarjun1944
    @sulekhaarjun1944 Рік тому +83

    ഈ നാമം കേൾപ്പിച്ചതിന് ഭാഗവാനോട് നന്ദി പറയുന്നു സർവരക്ഷക ദൈവമേ കാത്തുകൊള്ളേണമേ 🙏🙏🙏

  • @parvathyrajan3363
    @parvathyrajan3363 Рік тому +38

    എനിക്ക് വളരെ ഇഷ്ടമാണ് ഈ പ്രാർത്ഥന കുറച്ചു ദിവസമായിട്ടുള്ളു കേൾക്കാൻ തുടങ്ങിയിട്ട് ഭഗവാന്റെ കുപ എല്ലാവരിലും ഉണ്ടാവട്ടെ

  • @girijaunni4112
    @girijaunni4112 Рік тому +25

    ഭക്തിമയം സർവ്വം മധുരം മനോഹരം അക്ഷരങ്ങൾ കൊണ്ടു മാജിക്‌, ഭക്തി ഒഴുകുന്ന വരികൾ ഈശ്വരൻ മുന്നിൽ വന്നു നിൽക്കുന്ന പ്രതീതി. ഇത്തരം പ്രാർത്ഥനകൾ ഇനിയും pratheekshikkunnu🙏🙏👍👍

  • @SudhakumariB
    @SudhakumariB 3 місяці тому +9

    നന്ദി ഇത്രയും നല്ല ഒരു ഭക്തി ഗാനം കേൾക്കാൻ കഴിഞ്ഞു ഭാഗവാനോട് ഒരായിരം നന്ദി 🙏🙏🙏

  • @ayyappanop9428
    @ayyappanop9428 Рік тому +8

    എനിക്ക് വളരെ പ്രിയമുള്ളതാ ഈ പ്രാർത്ഥന എന്നും ചൊല്ലാറുണ്ട്.ചൊല്ലി കഴിയുമ്പോൾ മനസ്സിനെ വല്ലാത്തൊരു സന്തോഷമാണ്

  • @meenamohandas9545
    @meenamohandas9545 2 роки тому +56

    ഹൃദയത്തിൽ തട്ടുന്ന ഭക്തിനിർഭരമായ പ്രാർത്ഥന.നന്ദി

    • @saimeerakrishna5020
      @saimeerakrishna5020 2 роки тому +5

      ❤️

    • @ammineayyappan5785
      @ammineayyappan5785 Рік тому +2

      ഇത് പണ്ട് കാലം മുതൽ ചൊല്ലാറുള്ള കിർത്തനമാണ് 🙏🙏🙏🙏

    • @santhak8581
      @santhak8581 Рік тому +1

      ,namasthi

    • @radhamani6446
      @radhamani6446 Рік тому +1

      ​@@ammineayyappan5785 E NK ki m

    • @jalaja8202
      @jalaja8202 3 місяці тому +1

      👋👋👋

  • @sajeevanks7515
    @sajeevanks7515 8 місяців тому +11

    ഈ പ്രാർത്ഥനയുടെ വരികൾ ഹൃദയത്തിൽ തട്ടി. നന്ദി

  • @premsudhapk2810
    @premsudhapk2810 Рік тому +10

    ഈ പ്രാത്ഥന എഴുതിയ ആൾക്കും പാടിയവർക്കും സർവ്വ രക്ഷകനായ ദൈവം എന്നും രക്ഷിക്കും നമസ്കാരം

  • @lalithalr3379
    @lalithalr3379 Місяць тому +3

    നല്ല പ്രാർത്ഥന 🙏🏻🙏🏻

  • @lejumollejumol5281
    @lejumollejumol5281 2 роки тому +13

    ദൈവമേ ഞാൻ ചെറുപ്പത്തിൽ നാമംചൊല്ലിയിരുന്നത് ആണ് 🙏🙏🙏🙏

  • @nirmalakumari1606
    @nirmalakumari1606 8 місяців тому +7

    നല്ല കീർത്തനം കേൾക്കാൻ സസാധിച്ചതഎന്റെ ഭാഗ്യം

  • @leelanarayanan2572
    @leelanarayanan2572 Рік тому +14

    ഞാൻ രണ്ടു ദിവസമായി സന്ധ്യക്ക് ഈ പ്രാർത്ഥന കേൾക്കാറുണ്ട്.മനസിന് നല്ല സമാധാനവും സന്തോഷവും തോന്നുന്നുണ്ട്.എത്രനല്ല ഭക്തി നിറഞ്ഞ പ്രാർത്ഥന.

    • @abhilashvarietycreations6421
      @abhilashvarietycreations6421  Рік тому +2

      Good. Daivam kathuralshikkatte. Loka samastha sukino bhavanthu 🙏

    • @vijayanaambaat3532
      @vijayanaambaat3532 8 місяців тому

      നല്ല കീർത്തനം നല്ല ആലാപനം🙏🙏🙏

    • @leelavathipathiyilpathiyil883
      @leelavathipathiyilpathiyil883 4 місяці тому

      Nalla prartha kelkan sugham ethu kettal bhakthi adhikarikum gaylkakku nanni eswarannu kodikodi naskaram🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sobhana.kesavan5948
    @sobhana.kesavan5948 2 роки тому +32

    ഈശ്വരനും, നിങ്ങൾക്കും.... ഒരുപാട് നന്ദി.. പറയാൻ വാക്കുകളില്ല.... കാരണം ഞാൻ കുട്ടിക്കാലത്ത് പാടിയിരുന്നതാണ് ഈ കീർത്തനം..
    വരികൾ മറന്നു പോയിരുന്നു... നിങ്ങൾക്കു നൻമ വരും തീർച്ച...
    സജ്ജനങ്ങൾക്ക് ,ഇതിൽ കൂടുതൽ ആയി ഈശ്വരനോട് പ്രാർത്ഥിക്കുവാൻ അധികം ഒന്നും കാണില്ല....

    • @abhilashvarietycreations6421
      @abhilashvarietycreations6421  2 роки тому

      വളരെ നന്ദി ഈ വിലയേറിയ വാക്കുകൾക്ക് .. video യുടെ താഴെ discription boxil ഈശ്വരഭജനം മുഴുവൻ വരികളും കൊടുത്തിട്ടുണ്ട്. താങ്കൾക്ക് Copy ചെയ്യാം .. ജഗദീശ്വരകൃപ കൂടെ നിലനിൽക്കട്ടെ. പ്രാർത്ഥിക്കുന്നു. താങ്കൾ പറഞ്ഞതിനോട് ഞാനും ഒപ്പം: ഇതിൽപ്പരം പ്രാർത്ഥന വേറെ എവിടെയും ഇല്ല ..

    • @saimeerakrishna5020
      @saimeerakrishna5020 2 роки тому

      ❤️🙏

    • @nair5859
      @nair5859 2 роки тому +1

      സത്യം മറന്നരുന്

    • @kesavanradhamony1625
      @kesavanradhamony1625 2 роки тому +2

      Thankyou very much.Ñamikkunnu,

  • @sathishkumar2390
    @sathishkumar2390 2 роки тому +17

    ഭഗവാന് മനസിൽ ഏകാഗ്രതയോട്
    ചൊല്ലാൻ കഴിയുന്ന നല്ല ഒരു കീർത്തനം.

    • @abhilashvarietycreations6421
      @abhilashvarietycreations6421  2 роки тому +1

      തീർച്ചയായും .. ദിവസവും ഇത് ചൊല്ലിയാൽ ഈശ്വരകൃപ ധാരാളമായി ലഭിക്കും.. സംശയമില്ല. Loka samastha sukino bhavanthu 🌹

    • @saimeerakrishna5020
      @saimeerakrishna5020 2 роки тому +1

      ❤️

    • @leelavathipathiyilpathiyil883
      @leelavathipathiyilpathiyil883 5 місяців тому

      Klekkan sugam nalla swara madhuriyam bhagavande aduthu ethiya pratheethnalla aarogiyam tharatte eniyum engine ulla prarthanakal paduvan bhagavan anughrahikkatte ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @subinmanjummel3911
    @subinmanjummel3911 2 роки тому +38

    കൃഷ്ണമ്മ..... ആലാപനം വളരെ ഹൃദ്യം, മനോഹരം...
    ആത്മീയ നിർവൃതി ലഭിക്കുന്നു...

  • @ajithkumarts6164
    @ajithkumarts6164 Рік тому +74

    പണ്ട് എല്ലാവരും ഒത്തൊരുമിച്ച് ഇരുന്നു ചൊല്ലുമായിരുന്ന കീർത്തനം...കുറേ നാൾ മുൻപ് കേൾക്കാൻ കൊതിച്ച് സെർച്ച് ചെയ്തപ്പോൾ കിട്ടിയില്ല ..ഇത് തയ്യാറാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ...ഒപ്പം ഒരുപാട് ഒരുപാട് നന്ദിയും...... ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍👍👍👍👍👍👍👍👍👍

  • @sobhaashokan843
    @sobhaashokan843 Рік тому +9

    നമ്മുടെ മനസ്സിനെ തൊട്ടുണർത്തിയുള്ള പ്രാർത്ഥന. വളരെ ഗംഭീരം 🙏🙏🙏

  • @vidhyapramod4794
    @vidhyapramod4794 Рік тому +25

    ഒരുപാട് നാളായി കേൾക്കാൻ കൊതിച്ചിരുന്ന ഭക്തി ഗാനം കേൾക്കാൻ സാദിപ്പിച്ചതിന് വളരെ നന്ദി പറയുന്നു

  • @pradeepvg5162
    @pradeepvg5162 2 роки тому +26

    മനോഹരം.. ശബ്ദം.. 👌👌👌🙏🙏🙏💖💖💖

  • @bhargavip2348
    @bhargavip2348 Рік тому +21

    എത്ര കേട്ടാലും മതി വരില്ല നന്നായി പാടുന്നുണ്ട് അർഥമുള്ള വരികൾ എല്ലാം കേട്ടു എല്ലാവരെയും രക്ഷക്കാനാകുന്ന ദൈവമേ കാത്തുകൊള്ളണമേ 🌹🌹🌹

  • @aniljithericavu3342
    @aniljithericavu3342 Рік тому +16

    അതിമനോഹരം 🌹🌹👌👌❤️🙏🏼

  • @anika2604
    @anika2604 8 місяців тому +6

    Daily I am hearing this song
    Such a beautiful song

  • @vishnunair3941
    @vishnunair3941 7 місяців тому +4

    മനസ്സിന് സന്തോഷവും സമാധാനവും തരുന്ന പ്രാർത്ഥന ഗീതം 🙏🙏❤️

  • @namithas3906
    @namithas3906 Рік тому +63

    സന്ധ്യാ ദീപം തെളിയിക്കുന്ന എല്ലാ ഭവനങ്ങളിലും സമാരധനയോടുകൂടി പ്രാർത്ഥിക്കാനുതകുന്ന ഒരു പ്രാർത്ഥനാ ഗീതം !

  • @geethavijayan4830
    @geethavijayan4830 Рік тому +29

    ഇത്രയും നല്ല കീ ർത്തനത്തിന് ഒരായിരം നമസ്കാരം🙏🙏🏻🙏🏻🙏🏻🙏🏻ഇനിയും നല്ല കീർതതനം തരണം

  • @radhajayan5324
    @radhajayan5324 2 роки тому +17

    എല്ലാ പ്രാർത്ഥനയും ഒരിക്കലും മനസ്സിൽ നിന്ന് പോവാത്തത് നമുക്ക് പ്രാർത്ഥിക്കാം എല്ലാ ദിവസവും

    • @abhilashvarietycreations6421
      @abhilashvarietycreations6421  2 роки тому

      തീർച്ചയായും .. നന്മയ്ക്കായ് പ്രാർത്ഥിക്കാം🙏🙏Loka samastha sukino bhavanthu 🌹

    • @saimeerakrishna5020
      @saimeerakrishna5020 2 роки тому

      ❤️🙏

  • @syamsyam8052
    @syamsyam8052 Рік тому +12

    വളരെ മനോഹരം ആയിരിക്കുന്നു
    🙏🙏🙏

  • @kochanujathyvk4891
    @kochanujathyvk4891 6 місяців тому +4

    വളരെ അർത്ഥവും ഭക്തിപ്രദവുമായ രോഗം

  • @user-kz1he2qt5u
    @user-kz1he2qt5u 8 місяців тому +5

    ഈ പ്രാർത്ഥന കേട്ടതിന് ശേഷം വിചാരച്ച കാര്യങ്ങൾ സാധിക്കുന്നണ്ട് ഭഗവാനെ നന്ദി.

  • @KamalaKV-vg3vn
    @KamalaKV-vg3vn 4 місяці тому +28

    ഈ ഭഗവത് സ്തുതി എഴുതിയ ആൾക്കും ചൊല്ലിയ ആൾക്കും ഇതിന്റെപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു. നല്ല കീർത്തനം.

  • @reejasudhakaran5385
    @reejasudhakaran5385 11 місяців тому +21

    എനിക്ക് പ്രാർത്ഥന കേക്കാൻ പറ്റിയതിൽ ഭഗവാനോട് നന്ദി പറയുന്നു

    • @radharajan31
      @radharajan31 2 місяці тому +1

      വളരെ നല്ല ഒരു പ്രയർ

  • @jisnashibin4063
    @jisnashibin4063 9 місяців тому +12

    മനസ്സിന് സന്തോഷം നല്കുന്ന പ്ര) ർ ത്ഥന
    സർവ്വ രക്ഷ കാ ദൈവമേ പാഹിമാം❤🙏🙏🙏🙏🙏🙏🙏

  • @valsalakumari7596
    @valsalakumari7596 Рік тому +5

    ആദ്യമായിട്ടാ ഈ കീർത്തനം കേൾക്കുന്നത്. വളരെ മനോഹരം 🙏🙏🙏

  • @achuthank2931
    @achuthank2931 Рік тому +18

    ഉള്ളിലുള്ള അന്തര്യാമിയായ ഭഗവാനെ തിരിച്ചറിയാൻ കഴിവുള്ള പ്രാർത്ഥന.മനസ്സ് നിശ്ചലമായാൽ മുക്തി ഉറപ്പ്.

  • @Rajamma-oi2ix
    @Rajamma-oi2ix 10 місяців тому +4

    Pandu cheruppathi kettittundu bhakthisanthanamaaya keerthanamaannithu god bless you thank you ❤❤❤❤❤😊

  • @indirasuresh5290
    @indirasuresh5290 8 місяців тому +4

    നല്ല ഒരു കീർത്തനംആണ് 🙏🙏🙏🙏

  • @jayannsankaran5392
    @jayannsankaran5392 2 роки тому +39

    പ്രാർത്ഥനയുടെ പ്രാണാക്ഷര നൻമ വാരി വിതറുന്ന സ്വരസുഖം.... അഭിനന്ദന പൂക്കൾ

    • @saimeerakrishna5020
      @saimeerakrishna5020 2 роки тому +2

      ❤️🙏

    • @abhilashvarietycreations6421
      @abhilashvarietycreations6421  2 роки тому +1

      ലോകാ സമസ്താ സുഖിനോ ഭവന്തു

    • @geethadpai9268
      @geethadpai9268 2 роки тому +1

      @@abhilashvarietycreations6421exellent

    • @vimaladevi4623
      @vimaladevi4623 2 роки тому +1

      @@saimeerakrishna5020 xqqzqqsqzqsqzqzqxqqxqzzqqxqqzqxqqzxqxzqqxqqzzqxxsxzxzxsqsqqxqsqsqqsqzsxzxzzqsqxqqsqsqzqzqzqqqzqxqzqxsqzqsqqsxsqsqxqsqqzxzxzqsqzqzqzqsqqsqsqsxzqzxqsqzqxzsqsq AZ qsq so zqqsxsxzqsqsqzqzxzqzqsqzqsqxsq ZZ ZZ sqxq AA xqzqqxxq SW zxq sazzadq ZZ qxzxqßqqqzqxzqqqqx AA AA zqzqqzqqzzqqqsqq AA zqqzqq sazzadq ZZ sazzadq ZZ zqqzzzxqxsqsxxzxzq ZZ qzqqqzxxzqzqzqßq ZZ ZZ sqzqzx ZZ qqq ZZ xxxßqxsxqxq AA qzqqqxxqx AA xqßqqzqq SW qzxßqqqqsqqxzxqsxzqxzqz ZZ zqqßqqqzq AA sweet

    • @narayanikuttiamma742
      @narayanikuttiamma742 2 роки тому +1

      സർവ്വശക്തനായ ഭഗവാനെ വാഴ്ത്തുവാൻ നല്ല നിമിഷങ്ങൾ ഏവ ർ ക്കുമുണ്ടാക
      ട്ടെ'

  • @jayakamalasanan9008
    @jayakamalasanan9008 2 роки тому +3

    എന്തു നല്ല ആലാപനം
    ചെറുപ്പത്തിലേ അമ്മയുമൊത്ത് സന്ധ്യയ്ക്ക് ചൊല്ലിയിരുന്ന നാമം
    ഇത് Ut ube-ൽ ഇട്ടു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

    • @abhilashvarietycreations6421
      @abhilashvarietycreations6421  2 роки тому

      നന്ദി. ഒരു നിമിത്തമാകാം ... ഈശ്വരൻ കൃപ ചൊരിയുമാറാകട്ടെ. Loka samastha sukino bhavanthu 🌹

    • @saimeerakrishna5020
      @saimeerakrishna5020 2 роки тому

      🥰🙏

  • @ramanujankp4113
    @ramanujankp4113 Рік тому +17

    ഞാൻ ഇന്നാണ് ഈ സ്തുതി കേൾക്കുന്നത്. ഈ സ്തുതി രചിച്ചവർക്കും, നന്നായി ആലപിച്ചവർക്കും എന്റെ കൂപ്പുക്കൈ. 🙏🙏🙏

  • @santhinisanthini2855
    @santhinisanthini2855 Рік тому +12

    സർവ്വ രക്ഷകാ ദൈവമേ പാഹിമാം 🙏🙏🙏🙏

  • @shaji_c_subbayyan
    @shaji_c_subbayyan 2 роки тому +31

    ഇമ്പം ഏറുന്ന ഈ പ്രാർത്ഥന കേൾക്കുമ്പോൾ എന്റെ അമ്മ സന്ധ്യയ്ക്കു നാമം ജപിക്കുന്നത് ഓർമ വെച്ച നാൾ മുതൽ കേൾക്കുന്നത് ആയതിനാൽ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു. ഇതേ ട്യൂൺ. അമ്മ ഇപ്പോഴും തുടർന്ന് പോരുന്നു. ഞങ്ങൾക്കും ഹൃദിസ്തം 🙏🏽

  • @manoharanpillai1089
    @manoharanpillai1089 11 місяців тому +4

    A good prayer and surrounded positive devotional atmosphere.

  • @mohananmohan3023
    @mohananmohan3023 2 роки тому +14

    Very nice and beautiful song
    God bless you.🙏🙏🙏🙏❤️❤️❤️

  • @dasappanpn8982
    @dasappanpn8982 2 роки тому +18

    മനസ്സിനെ ഈശ്വരനിലേക്ക് അടുപ്പിക്കുന്ന പ്രാർത്ഥന. ഒരുപാട് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @remaninarendran6341
    @remaninarendran6341 Рік тому +6

    കേൾക്കാൻ സുഖമുള്ള കീർത്തനം. ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @omanaat5437
    @omanaat5437 8 місяців тому +2

    God bless you. Old songs. Super. Thank you🙏

  • @rajeevraghavan4131
    @rajeevraghavan4131 Рік тому +21

    വളരെ നല്ല കീർത്തനം 👌👌👌എല്ലാവരും നല്ല രീതിയിൽ ആലപിച്ചു ഇതു കേൾക്കുമ്പോൾ മനസിന്‌ നല്ല സന്തോഷം ഇനിയും ഇതുപോലുള്ള കീർത്തനങ്ങൾ വീഡിയോ അയച്ചു തരുമോ ഈ കീർത്തനം പാടിയ എല്ലാവർക്കും വളരെ നന്ദി 🌹🌹🌹🌹🌹🙏🙏🙏🙏🙏

    • @abhilashvarietycreations6421
      @abhilashvarietycreations6421  Рік тому +1

      നന്ദി. തീർച്ചയായും ഇതുപോലെയുള്ള കീർത്തനം ഇനിയും ഉണ്ടാകും . Loka samastha sukino bhavanthu 🙏

    • @rajammav8883
      @rajammav8883 Рік тому +1

      Ukï padi😊😊

  • @remadevipg7315
    @remadevipg7315 2 роки тому +5

    Orupadu nalayi
    E keerthanam Kellan agrahikkunn
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

    • @abhilashvarietycreations6421
      @abhilashvarietycreations6421  2 роки тому

      Loka samastha sukino bhavanthu..ഈ ഭജൻ ഭക്തിപൂർവം നിത്യം ജപിക്കുന്നവർക്ക് ഐശ്വര്യം നാൾക്ക് നാൾ ഉണ്ടാവും....

    • @saimeerakrishna5020
      @saimeerakrishna5020 2 роки тому

      ❤️

  • @indiranair5381
    @indiranair5381 9 місяців тому +3

    നന്ദി നമസ്കാരം. എല്ലാവർക്കും നല്ലതുവരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @sabithaprasad9386
    @sabithaprasad9386 Рік тому +2

    Every day I preyar. this keerthanam

  • @tpbose317
    @tpbose317 2 роки тому +10

    എല്ലായിടത്തും എക്കാലത്തും
    എപ്പോഴും ഏവരിലും ജാതി മത ഭേദമെന്യേ
    മഴുവനുമായി മുഴങ്ങി കേൾക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഏറെ കാലത്തെ ആഗ്രഹം ആയിരുന്നു...... നന്ദി നമസ്കാരം....

    • @abhilashvarietycreations6421
      @abhilashvarietycreations6421  2 роки тому +1

      Loka samastha sukino bhavanthu 🌹

    • @tpbose317
      @tpbose317 2 роки тому +3

      ഓരോ വരികളിലും പാടാതെ പാടുന്ന ഗാനം.....
      കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ....

    • @saimeerakrishna5020
      @saimeerakrishna5020 2 роки тому

      ❤️

    • @omanaop2416
      @omanaop2416 Рік тому +1

      ദിവസവുംകേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഹൃദയത്തിൽ തറച്ച പ്രാർത്ഥന.......

  • @prabhalakshmi8459
    @prabhalakshmi8459 Рік тому +11

    ആലാപനം വളരെ ഹൃദ്യമാണ്. ആരായാലും ഭക്തിയിൽ ലയിച്ചിരിക്കും. പ്രണാമം 🙏🙏🙏🙏💖

  • @Sooryaratheesh101
    @Sooryaratheesh101 10 місяців тому +3

    പണ്ട് സന്ധ്യയ്ക്ക് ഞാനും ചേച്ചിമാരും അനിയത്തിയും ഒരുമിച്ചിരുന്നു പ്രാർത്ഥിച്ചിരുന്ന കീർത്തനം

  • @user-vz8tm2xd1q
    @user-vz8tm2xd1q 7 місяців тому +4

    മനസ്സിന് സമാധാനം കിട്ടുന്ന പ്രാർത്ഥന ആണ് ദിവസം കേൾക്കാൻ സാധിക്കട്ടെ

  • @jalajavasudevan900
    @jalajavasudevan900 2 роки тому +7

    നമസ്കാരം.മാം.veryvery.good song.deeyevame.sarvesaa.kathukollenebagavane........

    • @saimeerakrishna5020
      @saimeerakrishna5020 2 роки тому

      ❤️

    • @abhilashvarietycreations6421
      @abhilashvarietycreations6421  2 роки тому +1

      നന്ദി. തീർച്ചയായും ജഗദീശ്വരൻ്റെ കൃപ താങ്കൾക്കുണ്ടാകും . Loka samastha sukino bhavanthu 🌹

  • @mythoughtsaswords
    @mythoughtsaswords Рік тому +4

    Eeswara bhajanam maathramaanu Ella thinmakalkkum parihaaram-beatiful bhajan

  • @RajuRaju-he6xl
    @RajuRaju-he6xl 2 роки тому +16

    ഭഗവാനെ കാത്തു രക്ഷിക്കണേ 👍👍👍

    • @abhilashvarietycreations6421
      @abhilashvarietycreations6421  2 роки тому +1

      നന്ദി. ഭഗവാൻ കാത്തുരക്ഷിക്കും. ഭഗവൽ കൃപ നിലനിൽക്കട്ടെ. Loka samastha sukino bhavanthu 🌹

    • @saimeerakrishna5020
      @saimeerakrishna5020 2 роки тому

      🙏

  • @lejumollejumol5281
    @lejumollejumol5281 2 роки тому +12

    ദൈവമേ

  • @sathishkumar2390
    @sathishkumar2390 2 роки тому +8

    വളരെ ആനന്ദം, മനോഹര ഭക്തി

  • @PankajakshiKalloor-pc6cv
    @PankajakshiKalloor-pc6cv 3 місяці тому +1

    ഹൃദയത്തിൻ തട്ടുന്ന ഭക്തിനിർഭരമായ കീർത്തനം നന്ദി

  • @padmajat9473
    @padmajat9473 11 місяців тому +3

    Very good Keerthanam... 🙏🙏🙏🌸🌸🌸🙏🙏🙏

  • @jayasreepm9247
    @jayasreepm9247 Місяць тому +1

    എത്ര കേട്ടാലും മതി വരില്ല എളിമ ലളിതം വരികൾ. എന്നെന്നും മന സ്സിൽമായതെ മറക്കാതെ ജപിക്കാം ഇതു ഞങ്ങളിലേക്ക് എത്തിച്ച് തന്ന എല്ലാ സജ്ജനതിനും നന്ദി നമസ്കാരം. എളിമ തന്നെ മഹിമ പ്രണാമം 🙏🙏🙏🌹

  • @amminisurendran75
    @amminisurendran75 Рік тому +6

    നല്ല ഭക്തി നിറഞ്ഞ കീർത്തനം കണ്ടു വായിക്കാവുന്നതുകൊണ്ട' വളരെ ഇഷ്ടപ്പെട്ടു ഭഗവാൻ അനുഗ്രഹിക്കുക തന്നെ ചെയ്യും എല്ലാ ദിവസവും വായിക്കാൻ കിട്ട മോ!

    • @abhilashvarietycreations6421
      @abhilashvarietycreations6421  Рік тому

      നന്ദി. ലോകാ സമസ്ത സുഖിനോ ഭവന്തു . ദിവസവും വായിക്കാൻ ഇത് മുഴുവൻ വരികൾ ഭജനത്തിന്റെ താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്. ഈശ്വരൻ കാത്തുരക്ഷിക്കട്ടെ

    • @nandavilasini7043
      @nandavilasini7043 Рік тому +2

      എല്ലാ ദിവസം ഇതു കേൾക്കാൻ പറ്റുമോ

    • @abhilashvarietycreations6421
      @abhilashvarietycreations6421  Рік тому

      തീർച്ചയായും

  • @peethambarandevaki1258
    @peethambarandevaki1258 2 роки тому +6

    നല്ല ഭക്തി പൂർണ്ണമായ സന്ധ്യാ കീർത്തനം 🙏👍

  • @preethajagannadhan8309
    @preethajagannadhan8309 Рік тому +12

    നല്ല കീർത്തനം...🙏🙏

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 7 місяців тому +2

    സർവ ദുഖവും തീർത്തു രക്ഷികണേ സർവരാക്ഷ്ക ദവ നമസ്തുത 👏👏👏👏👏👏

  • @omanaat5437
    @omanaat5437 8 місяців тому +4

    Old is song super super super👍🙏❤

  • @user-sl5fs2gp4e
    @user-sl5fs2gp4e 13 днів тому +1

    ഈ നാമം പ്രാർത്ഥിക്കുവ | യിരുന്നു ദൈവമ്മേ കാത്തു കെപ കൊള്ളേണമേ🙏🙏🙏🙏🙏

  • @sureenthrannayar684
    @sureenthrannayar684 Рік тому +12

    ജാതി മത വർഗ ദേശരഹിത ഈശ്വര പ്രാർത്ഥത ന. വളരെ നല്ല ആ ലാപനം'.

  • @Kecxin7
    @Kecxin7 2 роки тому +7

    Very nice voice thank yo so much Bhagavane kthurekshikkane🙏🙏🙏🙏🙏

  • @ushakumari8866
    @ushakumari8866 9 місяців тому +5

    വളരെ സന്തോഷം മനസിന്‌ നല്ലകുളിർമതോന്നി

  • @valsalabhasi2080
    @valsalabhasi2080 2 роки тому +12

    വളരെ നല്ല ആലാപനം 🙏🙏🙏🌹🌹

  • @jaideeppillai482
    @jaideeppillai482 2 роки тому +10

    അതിമനോഹരം.. ഭക്തി സാന്ദ്രം.. ആലാപനം... റെക്കോർഡ്.. എല്ലാം ഒന്നിനൊന്നു മെച്ചം. സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @shobanaramesh4366
    @shobanaramesh4366 Рік тому +19

    നല്ല പ്രാത്ഥന, മനസ്സിന് നല്ല സന്തോഷം ♥️

  • @remyasudeesh3606
    @remyasudeesh3606 2 роки тому +22

    ഇതെന്റെ കുഞ്ഞുന്നാൾ മുതൽ സന്ധ്യയ്ക്ക് ചൊല്ലിയിരുന്നതാണ്. ഇപ്പഴും ചൊല്ലുന്നു.🙏🙏🙏

    • @abhilashvarietycreations6421
      @abhilashvarietycreations6421  2 роки тому +3

      അതെയോ. നല്ലത് തന്നെ സർവേശ്വരൻ അനുഗ്രഹം ചൊരിയും. സംശയമില്ല .. നന്മ വരട്ടെ .loka samastha sukino bhavanthu 🌹

    • @saimeerakrishna5020
      @saimeerakrishna5020 2 роки тому +3

      ❤️🙏

  • @VenuGopal-bh5vn
    @VenuGopal-bh5vn 2 роки тому +21

    ആലാപനം ഹൃദ്യം.. ഭക്തിസാന്ദ്രം.. 👌👏👏🙏

  • @Shya-si2qn
    @Shya-si2qn 5 місяців тому +1

    എത്ര കേട്ടാലും മതിയാകില്ല
    വളരെ നന്ദി

  • @sindhuns2692
    @sindhuns2692 10 місяців тому +3

    ഞാൻ ഈ നാമം കേൾക്കുകയും എഴുതി എടുക്കുകയും ചെയ്തു മനസ് വിഷമിച്ചിരുന്നപ്പോൾ ഈ നാമ ജപം കേട്ടത്

  • @shobananair2753
    @shobananair2753 Рік тому +7

    🙏🙏 Hare Narayana yethea Nalla kirthanam Nalla alapanam

  • @JanakiVenugopalan
    @JanakiVenugopalan 5 місяців тому +2

    വളരെ നന്നായിട്ടുണ്ട് നല്ല കീർത്തനം

  • @suma2161
    @suma2161 9 місяців тому +3

    ഒരുപാട് ഇഷ്പ്പെട്ടു ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Рік тому +7

    സർവ്വ രെക്ഷക ദേവ നമോ സ്തു തേ ദൈ വ്വ മേ പാഹിമാം ❤️❤️🙏

  • @soorajp4134
    @soorajp4134 6 місяців тому +2

    എനക്ക് പ്രാർഥന കേൾക്കാം കഴിഞ്ഞതിൽ സന്തോഷം നന്നായി പ്രാർഥിച്ചു

  • @sheebaunnikrishnan4968
    @sheebaunnikrishnan4968 6 місяців тому +1

    Valare valare santhosham thonni ee keerthanam kettappol.iniyum ithupolulla nalla keerthanangal paadunnathu kelkkaan njangalellaavarum kaathirikkunnu.

  • @bhaskarankadaly4552
    @bhaskarankadaly4552 Рік тому +4

    🙏🙏 ഈ ഭജന ഇതിന് മുമ്പ് കേട്ടിട്ടില്ല. വളരെ ലളിതമായ ഭജന കുട്ടികൾക്ക് ഭജിക്കാൻ പറ്റിയ ഭജന. ശ്രദ്ധാപൂർവം കേട്ടിരുന്നാൽ ഈശ്വര സന്നിദ്ധിയിൽ എത്തി ചേർന്നെന്നു തോന്നും🙏🙏

    • @abhilashvarietycreations6421
      @abhilashvarietycreations6421  Рік тому

      താങ്കൾ പറഞ്ഞത് 100 % സത്യമാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു:🙏

  • @radhack9568
    @radhack9568 7 місяців тому +1

    നല്ല ഭ ക് തി ഗാനം നല്ല അർത്ഥം മുള്ള വരികൾ പാടിയത് നന്നായി വളരേ നല്ല ശബ് ദ o 🙏🙏🙏

  • @prasannakumaric.v.7125
    @prasannakumaric.v.7125 Рік тому +10

    ഭക്തിനിർഭരമായ ഒരു പ്രാർത്ഥന. ഇതുപോലുള്ള ഭക്തി തുളുമ്പുന്ന കീർത്തനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl Рік тому +3

    Very nice and beautiful song🙏🙏🙏🙏🙏🙏🙏