കൊമ്പൻമാരെ പോലെ മദപ്പാടുള്ള മീര മുതൽ കിങ്ങിണിപ്പാറു വരെ..!| CHERANALLOOR KARTHYAYANI TEMPLE GAJAMELA

Поділитися
Вставка
  • Опубліковано 28 лют 2024
  • കൊമ്പനാനകളുടെ തേരോട്ടങ്ങളുടെ വീരഗാഥകൾ കൊണ്ട് സമ്പന്നമാണ് ആനമലയാളത്തിൻ്റെ ചരിത്രം
    പക്ഷേ ചരിത്രം കാണേണ്ട പോലെ കാണാതെയും അറിയേണ്ട പോലെ അറിയാതെയും പോയ ഒട്ടേറെ ആനപ്പെൺപുലികളും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. താടച്ചുവട്ടിൽ ഒത്തു കിട്ടുന്നവരുടെ തല കടിച്ചെടുക്കുന്ന തലതീനിപ്പാറു മുതൽ തീയും തീപ്പൊരിയും പറത്തിയ ഒട്ടേറെ പിടിയാനകൾ നമുക്ക് മുന്നിൽ ഉണ്ട്.
    കൊമ്പനാനകളെ പോലെ ഒന്നാന്തരം മദപ്പാടുള്ള പിടിയാന ഇപ്പോഴും ഈ മണ്ണിൽ ഉണ്ട്. ആട്ടിൻകുട്ടികളെ പോലെ കഴുത്തിൽ കിങ്ങിണി തൊങ്ങലുള്ള കിങ്ങിണിപ്പാറുവും
    പ്രിയപ്പെട്ട കൂട്ടുകാരിയെ കണ്ടാൽ മനസ്സിൽ പല പല ചിന്തകളും ഉണരുന്ന പുഷ്പയും..... അങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തരായ ഏഴ് സുന്ദരികൾ.
    ചേരാനല്ലൂർ കാർത്ത്യായനി ക്ഷേത്രത്തിലെ വലിയ വിളക്ക് ഉത്സവത്തിന് എത്തിയ ഏഴ് ഗജസുന്ദരിമാരുടെ രസമൂറും കഥകളും കാഴ്ച്ചകളുമായി..
    മലയാളത്തിൻ്റെ സ്വന്തം ആനച്ചാനൽ.....
    Sree 4 Elephants...
    #sree4elephants #keralaelephants #aanapremi #elephant #CheranalloorKarthyayaniGejamela2024

КОМЕНТАРІ • 66

  • @sreelathamohanshivanimohan1446

    വേറിട്ട കാഴ്ച്ച് തന്നെയായിരുന്നു... ഈ പിടിയാനകൾ അവരുടെ പ്രത്യേകതകൾ കണ്ടു നിൽക്കാൻ തന്നെ എന്ത് സുഖമാണ് കൊമ്പന്മാർ തോറ്റു പോകുന്ന ഉടലഴകോടെ പിടിയാന ചന്തം കഥകൾ അതിലേറെ സുന്ദരം അതിശയകരം...നന്നായി ശ്രീ വളരെ മികവാർന്ന അവതരണം... സ്നേഹം പ്രാർത്ഥന

  • @shajipa5359

    പെൺ പടകളുടെ പൂരം അതിഗംഭീരം മികവാർന്ന അവതരണം ഒരു കുറവ് മാത്രം അലിയാർ സാറിൻ്റെ അവതരണം

  • @sheejababu231

    വളരെ വൃതൃസ്തമായ ഒരു എപ്പിസോഡ് ആയിരുന്നു ശ്രീയേടാ ഇത്.

  • @tharac5822

    കിങ്ങിണി പാറുവും, ഓതറ പാർവതിയും പാഞ്ചാലിയും, മീര ദ് ഗ്രേറ്റും, നീണ്ട കഥ യുള്ള പുഷ്പയും, ചക്കര കാവേരികുട്ടിയും..... വരാൻ അമാന്തിക്കുന്ന ശ്രീദേവിയും ഒത്തു ചേരുന്ന പൂരം, ആൺകോയ് മയെ നിഷ്പ്രഭമാക്കുന്ന പെങ്കോയ്മ പൂരം നേരിട്ടു കാണാൻ കഴിയുന്നത് ഒരു ചന്തം, വെറും ചന്തമല്ല ഒന്നൊന്നര ആനചന്തം തന്നെയായിയിരിക്കും......

  • @Sahyaputhran7

    ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ ശ്രീദേവി

  • @ravindranpallath7062

    ഹായ് ശ്രീകുമാർ ചേട്ടാ നമസ്കാരം .

  • @sherlythomas6792

    വേറിട്ടൊരു കാഴച്ച പുരം കൊമ്പൻമാരെ വെല്ലുന്ന പിടിയാനകൾ സൂപ്പർ 🙏🙏🙏❤️❤️❤️❤️❤️❤️

  • @ramesannair2971

    സൂപ്പർ എപ്പിസോഡ് ശ്രീകുമാർജി , ഇതിൽ കണ്ട മിക്കവാറും എല്ലാ ആനകളും ഞങ്ങൾക്കും വന്നിട്ടുണ്ട് . തലയോലപ്പറമ്പ് ശ്രീ കാർത്ത്യായനി ദേവിക്ഷേത്രം . അവിടെ പിടിയാനകൾ മാത്രമേ കേറുകയുള്ളു. പുഷ്‌പയൊക്കെ കുഞ്ഞായിരിക്കുമ്പോൾ മുതൽ വന്നിട്ടുണ്ട്. ആനയുടെ ക്ഷാമവും ഏക്കത്തുകയിലെ വർധനവും മൂലം ഇപ്പോൾ ഒരാനയിൽ ഒതുങ്ങി പത്തു ദിവസത്തെ ഉത്സവം

  • @SimmyradhakrishnanKaranc-sv1yd

    അപ്പുസ് ന്റെയോ അയ്യപ്പൻറെ ഒകെ പെങ്ങള് കുട്ടി ആയിരിക്കും കിങ്ങിണിപാറു ♥️🥰

  • @shijuzamb8355

    രണ്ടാം ഭാഗം ഉടനെ ഇടണെ ശ്രീ എട്ടാ , പകുതിക്ക് നിർത്തിയപ്പൊ എന്തോ പോലായി...

  • @ajmalfarveen5225

    അക്ബർ ആന എന്ന് പറഞ്ഞത്. പാത്തുമ്മ അക്ബർ ആണ് ❤🔥

  • @ritaravindran7974

    മനസ്സിന് ഒത്തിരി സന്തോഷം തോന്നിയ ഒരു എപ്പിസോഡ്. അവതരണവും നന്നായിട്ടുണ്ടായിരുന്നു

  • @rasheedpbvr5824

    കാദിരിക്കുന്നു ആ കഥ കേൾക്കാൻ 🤝🥰

  • @user-eo8zt5nn5s

    Well done Sreekumar

  • @praveenprasad3911

    പ്രമീള ❤

  • @vishnudasvk6769

    ശ്രീയേട്ടാ ഉറത്രാളികാവ് പൂരത്തിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @sabisiblu5784

    കാത്തിരിക്കുന്നു അടുത്ത എപ്പിസോഡ് നു❤

  • @akhilkunhimangalam

    നല്ല എപ്പിസോഡ്....👍🏻👍🏻👌

  • @shibuak3643

    സൂപ്പർ ❤❤❤

  • @benoysasidharan7191

    സൂപ്പർ