അമ്പത്തിയഞ്ച് വർഷങ്ങളുടെ ആനച്ചരിത്രവും, 32 പേരെ കൊന്നുതള്ളിയ ഹിറ്റ്ലർ മാധവൻകുട്ടിയും ..!

Поділитися
Вставка
  • Опубліковано 15 жов 2023
  • പാപ്പാൻ രാമകൃഷ്ണൻ :
    ഈ മനുഷ്യൻ കയറിയിട്ടുള്ള ആനകളുടെ ലിസ്റ്റ് അറിഞ്ഞാൽ ആരും ഒന്നു ഞെട്ടും ..! ഇത്രയും വൈവിധ്യമാർന്ന അനുഭവ സമ്പത്തുള്ള മറ്റൊരു പാപ്പാൻ ഈ തലമുറയിൽ വേറെ ഉണ്ടാവുകയുമില്ല.
    കേവലം ഒമ്പതു വയസ്സ് മാത്രമുള്ളപ്പോൾ ആനകളുടെ ലോകത്തേക്ക് എത്തിയ പയ്യൻ..! ഇന്ന് 60-65 വയസ്സിലൂടെ നട കൊള്ളുമ്പോഴും തോട്ടിയും വടിയും കൈയ്യിലെടുത്ത്
    തിരുവമ്പാടി കണ്ണൻ എന്ന ആനയുടെ വഴികാട്ടിയായി മുന്നേറുന്നു...!
    ചേന്നാസ് ആനയുടെ പിന്നാലെ കൂടി തുടക്കമിട്ട ആനജീവിതം പിന്നീടിങ്ങോട്ട് സാക്ഷാൽ
    ഗുരുവായൂർ കേശവനും
    ആവണപ്പറമ്പ് ദാമോദരനും
    പെരുമ്പാവൂർ ഗോപാലനും
    കിഴക്കുവീട്ടിൽ ഗോപിയും
    കണ്ടമ്പുള്ളി വിജയനും
    KKP മാധവനും
    തിരുവമ്പാടി ഗോപാലൻകുട്ടിയും
    ശങ്കരംകുളങ്ങര മണികണ്ഠനും
    കുട്ടംകുളങ്ങര രാമദാസും
    കുട്ടംകുളങ്ങര അർജുനനും
    അടിയാട്ട് അയ്യപ്പനും
    പാമ്പാമ്പോട് ശിവനും
    ഉൾപ്പടെ ഒപ്പം നടന്നതും നടത്തിയിട്ടുള്ളതും എല്ലാം താരരാജാക്കൻമാരും ഗജപോക്കിരികളും...!
    രാമകൃഷ്ണൻ എന്ന പാപ്പാനും ഈ മനുഷ്യന്റെ
    അത്ഭുതാവഹമായ ജീവിതവും .... അത് ...കടന്നു പോയ അരനൂറ്റാണ്ട് കാലത്തെ ആനക്കേരളത്തിന്റെ ചരിത്രം കൂടിയാണ്.
    കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പിന്തുടർന്നാണ് മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants
    രാമകൃഷ്ണൻ ചേട്ടന്റെ ജീവിതവും ജീവിത വീക്ഷണങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഇഷ്ടമായാൽ നിങ്ങളുടെ പ്രണ്ട്സ് സർക്കിളുകളിലേക്ക് കൂടി ഈ വീഡിയോ ഷെയർ ചെയ്യുവാൻ താത്പര്യപ്പെടുന്നു.
    Writer -director - sreekumar arookutty
    voice over - prof aliyar
    Camara - kannan muhamma
    editing - kapil Krishna
    music- Suresh Nandan
    design - Sreekumar m n
    #Sree4Elephants #KeralaElephants #Elephant #AanaPremi #KollanRamakrishnanInterview
  • Домашні улюбленці та дикі тварини

КОМЕНТАРІ • 264

  • @thushararajeesh
    @thushararajeesh 8 місяців тому +36

    അത് ജീവിക്കുന്നത് ഭൂമിയിൽ അല്ല എന്റെ കരളിലാ 💝
    ഒരു നിമിഷം കണ്ണുനീര് വന്നു പോയി അത് കേട്ടപ്പോൾ

  • @sudhisukumaran8774
    @sudhisukumaran8774 8 місяців тому +51

    ആനക്കാരിലെ അത്ഭുതമാണ് രാമകൃഷ്ണേട്ടൻ തന്റെ ജീവനും ജീവിതവും ആനകൾക്ക് സമർപ്പിച്ച ഒരു സാധു മനുഷ്യൻ❤❤❤🔥🔥🔥

  • @nidhinpattat9796
    @nidhinpattat9796 8 місяців тому +27

    അത് ഭൂമിയിലല്ല ജീവിക്കുന്നത് എന്റെ കരളിലാ 🔥🔥🔥17മിനിറ്റ് തൊട്ട് 2മിനിറ്റ് രാമകൃഷ്‌ണേട്ടൻ കണ്ണ് നനയിപ്പിച്ചു 😔

  • @Gajaraja.natanam
    @Gajaraja.natanam 8 місяців тому +26

    ശ്രീയേട്ടാ .രാമകൃഷ്ണൻ ചേട്ടന്റെ ഒരുപാട് ഇന്റർവ്യൂസ് മറ്റു പല ചാനലുകളിലും വന്നിട്ടുണ്ട് . അതെല്ലാം മുന്നേ കണ്ടിട്ടുണ്ടെങ്കിലും ..ഇന്ന് നമ്മുടെ ഇ എപ്പിസോഡ് കാണുമ്പോൾ അദ്ദേഹത്തിന്റെ ഇന്റർവ്യൂ ആദ്യമായി കാണുന്ന ഒരു അനുഭൂതിയാണ് തോന്നിയത് ....
    അവതരണ ശൈലി വളരെ ഗംഭീരം ...❤️❤️❤️

  • @shajipa5359
    @shajipa5359 8 місяців тому +19

    ഞങ്ങളുടെ നാട്ടുകാരനായ മാധവന്റെ കഥകൾ കേട്ടിട്ടുണ്ട്. മറിഞ്ഞ ലോറി വലിച്ചു കയറ്റി മുകളിലെത്തിയപ്പോൾ . കൂടി നിന്ന നാട്ടുകാർ സന്തോഷം കൂവിയപ്പോൾ കലി കയറിയ മാധവൻ അതേ പോലെ ആലോറി തള്ളി താഴേയ്ക്ക് വിട്ടു അതാണ് മാധവൻ രാമകൃഷ്ണൻ ചേട്ടന്റെ ആന അറിവുകൾ ഗംഭീരം .നന്ദി ശ്രീയേട്ട

  • @sudhisukumaran8774
    @sudhisukumaran8774 8 місяців тому +31

    ഈ പ്രായത്തിനും ആനയെന്ന രണ്ടക്ഷത്തിനോടുള്ള സ്നേഹമാണ് രാമകൃഷ്ണേട്ടനെ കണ്ണനിലേക്ക് ചേർത്തു നിർത്തുന്നത് ❤❤❤🎉🎉🎉🎉

  • @user-hh7kq7ws5g
    @user-hh7kq7ws5g 8 місяців тому +21

    നല്ല ആനക്കാരൻ കേറിയാൽ ആനയുടെ ശരീരം കേറും, ഉത്തമ ഉദാഹരണമാണ് തിരുവമ്പാടി കണ്ണനും രാമകൃഷ്ണൻ ചേട്ടനും എന്താ അഴക്❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 8 місяців тому +24

    ഈ മനുഷ്യനെ എന്തിനാവും ഇങ്ങനെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നത്... ആയുസ്സിനും ആരോഗ്യത്തിനും പ്രാർത്ഥിച്ചു കൊണ്ടിങ്ങനെ.....ഓരോ അഭിമുഖവും കണ്ട് ആ മനുഷ്യനോടൊപ്പം കണ്ണ് നിറയ്ക്കുന്നത്.... ഉത്തരം ഒന്നേയുള്ളൂ ചിലതിനൊന്നും ഉത്തരമില്ല... അല്ലെങ്കിൽ അങ്ങനെ ഒരു ഉത്തരം തന്നെ ആവശ്യമില്ല.... ഒരിക്കൽ കണ്ട് കാലു തൊട്ട് വന്ദിച്ചു... കുറെ നേരം സംസാരിച്ചു... ആ ഓർമ്മയുണ്ട് മനസ്സിൽ... അമ്പാടി കണ്ണനും ബലരാമനും പോലെ ജീവിക്കട്ടെ... ഏറെ നാൾ., ഒരുപാട് നന്ദിയുണ്ട് ശ്രീ... ഇത് നിങ്ങൾക്കും മുതൽക്കൂട്ടാവും ഉറപ്പ്... ആശംസകൾ

  • @deepusasi5237
    @deepusasi5237 8 місяців тому +16

    എത്ര കേട്ടാലും മതിവരാത്ത ഒന്നാണ് രാമകൃഷ്ണേട്ടന്റെ അനുഭവ കഥകൾ . അതിമനോഹരമായ ഒരു എപ്പിസോഡ്🙏🏻

  • @thulasiravi7810
    @thulasiravi7810 8 місяців тому +3

    രാമകൃഷ്ണൻ ചേട്ടന്റെ വർത്താനം കേൾക്കാൻ നല്ല രസമാണ് കണ്ണനാനിക്കും രാമകൃഷ്ണൻ ചേട്ടനും എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ

  • @ratheeshkumar2947
    @ratheeshkumar2947 8 місяців тому +10

    എന്താ ഒരു സംസാര ശൈലി... കേട്ടിരുന്നു പോകും... 👌🏻👌🏻
    Waiting for the next episode...❤❤❤❤

  • @krishnarajk985
    @krishnarajk985 8 місяців тому +10

    ഗുരുവായൂർ കേശവനിൽ പണിയെടുത്ത മൂക്കുതല നാരായണൻ നായർ എന്ന പാപ്പാൻ ഇപ്പോളും ജീവിച്ചിരിപ്പുണ്ട്...എന്ന് കേട്ടിട്ടുണ്ട്....ഒരുപാട് സന്തോഷം തന്ന ഒരു episode ❤

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu 8 місяців тому +5

    കോട്ടായി രാജു ഏട്ടന്റ എപ്പിസോഡ് ന് ശേഷം വീണ്ടും ഒരു പൊളി എപ്പിസോഡ് 🔥🔥🔥രാമകൃഷ്ണ ചേട്ടൻ ❤️❤️❤️

  • @jijopalakkad3627
    @jijopalakkad3627 8 місяців тому +12

    രാമകൃഷ്‌ണേട്ടൻ 🤩🤩🔥🔥🔥🔥🥰

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 8 місяців тому +5

    കാണാൻ കാത്തിരുന്ന എപ്പിസോഡ്. ഒരുപാട് സന്തോഷം. നല്ല ആനക്കാർക്ക് ഒക്കെ വംശ നാശം വരുന്ന കാലത്ത് യഥാർത്ഥ ആനപ്പണി എന്താണ് എന്ന് കാണിച്ചു തരുന്ന ഒരു തൊഴിൽക്കാരൻ, ഓണക്കൂർ പൊന്നൻ പാറശ്ശേരി ചാമി അടക്കമുള്ള ആ ആ പഴയ പ്രഗത്ഭർ ആയ ആനക്കാരിൽ ഇന്നും തൊഴിൽ ചെയ്യുന്ന മനുഷ്യൻ. വഴക്കാളി ആയ മാനാടി കണ്ണനെ ഇന്ന് കേരളത്തിലെ ഭാവി താരം ആക്കിയത് ഈ മനുഷ്യന്റെ കഴിവ് മാത്രമാണ്, ഒപ്പം തിരുവമ്പാടി കണ്ണന്റെ അനുഗ്രഹവും പവൻ കൊടുത്തു ആനക്കാരെ വാങ്ങുന്ന ദേവസ്വത്തിന്റെ ഗജ പരിപാലന മികവും. വാക്കുകൾക്കും വർണ്ണനകൾക്കും അതീതമാണ് കൊല്ലൻ രാമകൃഷ്ണൻ 🔥🔥🔥🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 місяців тому +1

      മുതിർന്ന പ്രഗത്ഭരായ പാപ്പാൻമാർ അനവധിയുണ്ട്... കടുവയെ പോലെ..

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o 8 місяців тому

      @@Sree4Elephantsoffical അതെ ഞാൻ ഇപ്പോൾ ഉള്ള മുതിർന്ന ആനക്കാരിൽ ഒരാൾ അതാണ് ഉദ്ദേശിച്ചത്. അല്ലാതെ നോക്കിയാൽ ഒരുപാട് പേരുണ്ട്

  • @vineethkp487
    @vineethkp487 8 місяців тому +17

    അത് ജീവിക്കുന്നത് ഭൂമിയിൽ അല്ല എന്റെ കരളില ❤❤❤

  • @rrr1376
    @rrr1376 8 місяців тому +6

    രാമകൃഷ്ണേട്ടൻ്റെ വീഡിയോ എല്ലാ ചാനലിലും വന്നിട്ടുണ്ട് എങ്കിലും Sree 4 elephant ൽ കണ്ടപ്പോൾ സന്തോഷം., എല്ലാരും പറയുന്ന ഒരു കാര്യം, രാമചന്ദ്രൻ നായരുടെ വിഡിയോ
    Sree 4 elephant ൽ തന്നെ വരട്ടെ

  • @basheerk5600
    @basheerk5600 8 місяців тому +8

    ആരോൺ സാർ കൃഷ്ണേട്ടൻ ഇൻറർവ്യൂ ഇതുപോലെ പുള്ളി മനസ്സ് തുറന്ന് സംസാരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല പുള്ളി ആന ലോകത്തെ ഒരു കലവറയാണ് ഞാൻ ഇതുവരെ ഒരാളെയും കണ്ടിട്ടില്ല കണ്ടതാണ് എന്തായാലും ദൈവം പുള്ളിക്കും പുള്ളിയുടെ ആനക്കും ദീർഘായുസ്സും എല്ലാ ഐശ്വര്യം കൊടുക്കട്ടെ

  • @user-er9td6ro9d
    @user-er9td6ro9d 8 місяців тому +5

    എന്റെ valiyoru aagrahamanu ramakrishnettan um കണ്ണനും pagedukkunna പരിപാടി kananam എന്നു ❤❤❤❤❤❤❤❤❤❤

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 8 місяців тому +5

    കണ്ണൻ ആനയെ എഴുന്നള്ളിച്ചു നിർത്തിട്ടു അമരത്തിന്റ ചോട്ടിൽ കിടന്നു രാമകൃഷ്ണൻ ചേട്ടന്റെ ഒരു ഉറക്കം കണ്ടിട്ടുണ്ട് അതാണ് ആനക്കാരന്റെ കഴിവ് 😍

  • @user-hh7kq7ws5g
    @user-hh7kq7ws5g 8 місяців тому +7

    കരയിപ്പിച്ചല്ലോ രാമകൃഷ്ണേട്ടാ😢

  • @sreerajv6375
    @sreerajv6375 8 місяців тому +27

    തൃത്താല രാമചന്ദ്രൻ നായരുടെ എപ്പിസോഡിനായി കാത്തിരിക്കുന്നു... ✨

  • @AMA_birds._
    @AMA_birds._ 8 місяців тому +2

    എത്ര എപ്പിസോഡ് വന്നാലും രാമകൃഷ്ണൻ ചേട്ടന്റ വിഡിയോ കാണും ഒരുബാട് പഠിക്കാനുണ്ട് നമ്മൾക്കും ഇന്നത്തെ ഓട്ടോയിൽ നിന്ന് ലയിൻ ബസ്സിലെ ഡ്രൈവർ ആവുന്നത് പോലുള്ള പുതിയ പാപ്പന്മാർക്ക് 👍🏻🙏🏾❤

  • @kpn82
    @kpn82 8 місяців тому +4

    ശ്രീ ചേട്ടൻ... ഒരുപാട് കാത്തിരുന്ന ഒരു എപ്പിസോഡ്.... ഈ കിടുകാച്ചി വീഡിയോ എടുത്ത ശ്രീ 4🐘 ന് ..ബിഗ് സല്യൂട്ട് 🐘🐘❤️

  • @riyaschennat6047
    @riyaschennat6047 8 місяців тому +2

    മറഡോണ ഫ്രീ കിക്ക് എടുക്കുന്ന പോലെയാണ് കറക്റ്റ് ഗോൾ ആയിരിക്കും 😊 രാമകൃഷ്ണൻ ചേട്ടൻ കേവലമൊരു ആനക്കാരൻ മാത്രമല്ല നല്ലൊരു കാൽപന്ത്‌ കളി പ്രേമിക്കൂടിയാണ് 🙏

  • @sudhisukumaran8774
    @sudhisukumaran8774 8 місяців тому +34

    നമ്മുടെ പൊന്നൻ ചേട്ടൻ ആശാൻ പുലിയന്നൂർ ബാലൻ ചേട്ടൻ പൂച്ചക്കുട്ടിയെ പോലെ കൊണ്ടുനടന്നിട്ടുണ്ട് കെ കെ പി മാധവനെ ❤❤🔥🔥🔥

  • @manjuhari511
    @manjuhari511 7 місяців тому +1

    രാമകൃഷ്ണേട്ടൻ സ്വതസിദ്ധമായ ഒരു ശൈലി നിലനിർത്തുന്ന ആൾ❤❤❤

  • @JayaKumar-ut3tz
    @JayaKumar-ut3tz 8 місяців тому +4

    ഒത്തിരി സന്തോഷം ശ്രീകുമാർ സർ രാമകൃഷ്ണേട്ടന്റെ എപ്പിസോഡ് കാതിൽ

    • @JayaKumar-ut3tz
      @JayaKumar-ut3tz 8 місяців тому +1

      എപ്പിസോഡ് കണ്ടതിൽ

  • @jithinkrishnamr518
    @jithinkrishnamr518 8 місяців тому +5

    രാമകൃഷ്ണേട്ടൻ🔥❤️

  • @TheHiranmanohar
    @TheHiranmanohar 8 місяців тому +5

    ഇപ്പോളാണ് ശ്രീ ഫോൾ എലിഫൻറ് ആയത്❤

  • @arunrarunr7807
    @arunrarunr7807 8 місяців тому +7

    ആനക്കാർക് ഇടയിലെ കെജിഫ് എന്ന് വിളിക്കാവുന്ന മനുഷ്യൻ ആശംസകൾ

  • @HarishPHari-gh8hb
    @HarishPHari-gh8hb 8 місяців тому +4

    മതീലോ എന്തിനാ അധികം...... അച്ചന്റെ ഒരിറ്റു കണ്ണീരിൽ 😢😢😢

  • @gn12494
    @gn12494 8 місяців тому +3

    ഇദ്ദേഹത്തെ പറ്റി അഭിപ്രായം പറയാൻ ഞാൻ ആരും അല്ല പക്ഷെ പറയാതിരിക്കാൻ പറ്റില്ല ആനപ്പണി ഇത്രെയും സൗമ്യമായി ചെയുന്ന നല്ലൊരു മനുഷ്യൻ. നല്ല അടുക്കും ചിട്ടയും പക്ഷെ സിമ്പിൾ ആയി ചെയുന്നു കാണുമ്പോ അത്ഭുതം തോന്നും.. ആനയെ ശ്രെദ്ധിക്കുന്നുണ്ട് എന്ന് കണുന്നവർക് തോനുന്നില്ല.. എറണാകുളം അമ്പലത്തിൽ കാണാൻ സാധിച്ചു.. ❤

  • @user-ki4mj4yi5m
    @user-ki4mj4yi5m 8 місяців тому +2

    ആനയെ അറിഞ്ഞ് കയറുന്ന നല്ല ഒരു ചട്ടക്കാരൻ❤❤❤❤❤

  • @brave.hunter
    @brave.hunter 8 місяців тому +18

    ശ്രീകുമാർ സാർ, പാമ്പാടി രാജൻ ആനയെ 23.5 വര്ഷം നോക്കിയ, സുകുമാരൻ നായർ ചേട്ടൻ (കങ്ങഴയെ) കുറിച്ച താങ്കളുടെ ചാനലിൽ കൂടെ അറിയാൻ ആഗ്രഹിക്കുന്നു... വീഡിയോ ചെയ്യുമോ ?

  • @nidhinkrishna8589
    @nidhinkrishna8589 8 місяців тому +4

    ശ്രീ 4 elephant എന്ന പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ views കിട്ടിയ എപ്പിസോഡുകളിൽ ഒന്നാവാൻ വളരെ ചാൻസ് ഉള്ള സ്റ്റോറി ആവും രാമകൃഷ്ണൻ ചേട്ടന്റെ... 🔥🔥🥰🥰🥳🥳 കാരണം അദ്ദേഹത്തിന്റെ സംസാര ശൈലി തന്നെ ആണ്.. ഒരിക്കലും മടുക്കില്ല.. അങ്ങനെ കേട്ടിരുന്നോളും 🥰🥰🥰

  • @Manu_Chambakkara
    @Manu_Chambakkara 8 місяців тому +3

    ഒരു സിനിമ കണ്ടുകഴിഞ്ഞ feeling❤Waiting for Next Episode #sree4elephant❤❤

  • @avinashalappattu7223
    @avinashalappattu7223 8 місяців тому +1

    അളവ് അറ്റ ആന അറിവ് , അലിവും സ്നേഹവും ഉറപ്പും നിറഞ്ഞ മനസ്സും , എല്ലാം ചേർന്ന തൊഴിൽ 🙏 രാമകൃഷ്ണൻ ചേട്ടൻ ❤️

  • @sujeeshsugri4882
    @sujeeshsugri4882 8 місяців тому +6

    ഭൂമിയിൽ അല്ല എന്റ കരളിൽ aanu❤️

  • @midhunkm6045
    @midhunkm6045 8 місяців тому +4

    ഒരുപാട് ആഗ്രഹിച്ച എപ്പീസോഡ് ❤

  • @harikumarpa5143
    @harikumarpa5143 8 місяців тому +4

    മ്മടെ രാമഷ്ണേട്ടൻ ❤️🥰🥰

  • @saneeshkumarvr4778
    @saneeshkumarvr4778 8 місяців тому +2

    ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച ഒരു അഭിമുഖം.
    മ്മടെ രാമൃഷ്ണേട്ടൻ.
    പൊരിച്ചുട്ടാ... ഇത് പെട്ടെന്ന് നിർത്തരുത്.
    പുള്ളീടെ വിശേഷങ്ങൾ കേട്ടിരുന്നാൽ ഭക്ഷണം കഴിക്കാൻ പോലും മറന്നു പോകും.😀😀😀
    ❤🥰👍👍👌👌👌👌

  • @unnibalakrishnan9145
    @unnibalakrishnan9145 8 місяців тому +6

    കാത്തിരുന്ന episode ❤

  • @sreeninarayanan4007
    @sreeninarayanan4007 8 місяців тому +1

    ഒരുപാടു ചാനലുകളിൽ വന്നിട്ടുണ്ട് എങ്കിലും sree 4ഇൽ വരുമ്പോ വേറെ മാതിരി

  • @rpoovadan9354
    @rpoovadan9354 8 місяців тому +6

    ചേന്നാസ് ആനയേപറ്റി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇദ്യേഹം ആ ആനയുടെ കൂടെ നിന്നിട്ടുണ്ട് എന്ന് പറഞ്ഞു. ആ ആനയേപറ്റി ഇദ്യേഹത്തോട് ചോദിക്കുമോ.

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 8 місяців тому +2

    Ramettan🔥...
    Oru 3 year ayyi ramettante UA-cam video kannunne... But still ❤️

  • @ravindranpallath7062
    @ravindranpallath7062 8 місяців тому +1

    ഹായ് ശ്രീയേട്ടാ. രാമകൃഷ്ണൻ ചേട്ടന്റെയും തിരുവമ്പാടി കണ്ണന്റെയും എപ്പിസോഡ് സൂപ്പർ. മാത്രമല്ല രാമകൃഷ്ണൻ ചേട്ടൻ കയറിയിട്ടുള്ള ആനകളെ കുറിച്ചുള്ള വിവരണവും നന്നായിട്ടുണ്ട്. കണ്ണനെ കുറിച്ച് പറയുമ്പോൾ രാമകൃഷ്ണൻ ചേട്ടന്റെ ശബ്ദം ഇടറുകയും കുറച്ചു സമയത്തേയ്ക്ക് സങ്കടവും വരുന്നത് കാണുമ്പോൾ മനസ്സിലാകും കണ്ണനോട് എത്രമാത്രം സ്നേഹം ഉണ്ടെന്ന്. തുടർന്നുള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു.

  • @sethupraveen
    @sethupraveen 8 місяців тому +1

    Thank you for the episode 🙏

  • @arjungopi931
    @arjungopi931 8 місяців тому +5

    ❤❤❤❤❤❤❤kidilan👌👌👌waiting for 2nd episode

  • @Prajeesh_Bangalore
    @Prajeesh_Bangalore 8 місяців тому +4

    Super thrilling story telling by Rammettan.. Waiting for next episode 😊

  • @tvadarsh1358
    @tvadarsh1358 8 місяців тому +2

    രാമകൃഷ്ണൻ ചേട്ടൻ
    ഒന്നാം തരം തൊഴിൽക്കാരൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 місяців тому +1

      അതേ... ആദർശ്

    • @tvadarsh1358
      @tvadarsh1358 8 місяців тому +1

      @@Sree4Elephantsoffical
      എത്ര കേട്ടാലും മതി വരാത്ത ആനകഥകൾ

  • @bindupavi4947
    @bindupavi4947 8 місяців тому +1

    സൂപ്പർ എപ്പിസോഡ് 👍👍

  • @kanelgpariyarath7872
    @kanelgpariyarath7872 8 місяців тому +2

    ഹായ് പൊളിച്ചു ശ്രീകുമാർ ചേട്ടാ

  • @sreekanthmv27
    @sreekanthmv27 8 місяців тому +2

    തിരുവമ്പാടി കണ്ണൻ നിരിൽ എവിടെയാ ഇപ്പോൾ നിൽക്കുന്നത് മുളകുന്നത് കവിൽ എവിടെയാ

  • @abhilashjithu1890
    @abhilashjithu1890 8 місяців тому +1

    രാമകൃഷ്ണേട്ടൻ 🐘🐘🐘🔥🔥🔥🔥🔥

  • @arunchandran4854
    @arunchandran4854 8 місяців тому +2

    💥💥💥അതിഗംഭീരം

  • @jabirzayd6260
    @jabirzayd6260 8 місяців тому +3

    Ramettan njngade naatukaran ❤❤

  • @xtvloger
    @xtvloger 8 місяців тому +1

    Super episide❤❤❤

  • @naveenthomas7590
    @naveenthomas7590 8 місяців тому +1

    Super episode.waiting for next episode

  • @Satvikam7
    @Satvikam7 8 місяців тому +2

    Superb episode 👌

  • @kannan-22
    @kannan-22 8 місяців тому +1

    Living legend രാമകൃഷ്ണേട്ടൻ

  • @nandakumarv1035
    @nandakumarv1035 8 місяців тому +1

    അതി മനോഹരം ❤❤❤

  • @ananduk4832
    @ananduk4832 8 місяців тому +2

    കാത്തിരുന്ന എപ്പിസോഡ്.. 🔥

  • @saneerkhan6655
    @saneerkhan6655 8 місяців тому +3

    super episode 💯🥰

  • @athulkichu2544
    @athulkichu2544 8 місяців тому +3

    Next episode Vegam Thaayo❤

  • @anooparavind1204
    @anooparavind1204 8 місяців тому +2

    ഇതാണ് കാത്തിരുന്നത് 🥰❤

  • @rajeevnair7133
    @rajeevnair7133 8 місяців тому +1

    Superb presentation 🎉

  • @pranavjayaprakash6262
    @pranavjayaprakash6262 8 місяців тому +3

    Excellent presentation keep going full support ❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 місяців тому +1

      Thank you so much dear Pranav for your support and appreciation ❤️🙏

  • @sreekumaranvengassery3490
    @sreekumaranvengassery3490 8 місяців тому +1

    Expected video, very nice elephant and Ramakrishnan also

  • @ShahilalBeema-yw1hk
    @ShahilalBeema-yw1hk 8 місяців тому

    കൊള്ളാം. സൂപ്പർ

  • @rashidpm24
    @rashidpm24 8 місяців тому +2

    ശ്രീകുമാർ ഏട്ടാ തൃത്താല രാമചന്ദ്രൻ ചേട്ടന്റെ വീഡിയോ പ്രതീക്ഷിക്കാൻ പറ്റുമോ ഇതുവരെ ഒരു ചാനലുകാരും എടുത്തിട്ടില്ല പുള്ളി സമ്മതിക്കുന്നില്ല എന്ന് തോന്നുന്നു

  • @haripriyapriya7432
    @haripriyapriya7432 8 місяців тому +1

    Randuperkkum ayussum aryogyavum undavatte. Bhaviyile pooranayagan.

  • @vivek2413
    @vivek2413 8 місяців тому +1

    Adipoli 👌 ufff Rama Krishnan Chettan athu vera level aaaannu 🔥 ufff neee video kandapol valatha feeling aaaayi poyi pinne neee chettan njan kandu chettan aaaa chettan ennna nokkeee hai parajuu god bless you chettaaa 🤗🤗🤗🤗🤗💕💕💕💕💕💕😘😘😘👌👌👌👌👌👌👌🔥🔥🔥🔥🔥💯💯💯💪🏻💪🏻💪🏻💪🏻💪🏻

  • @Dominarbwoy
    @Dominarbwoy 8 місяців тому +7

    ഗുരുവായൂർ കേശവനെ കണ്ടവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലേ 👏👏❤️

  • @adwaithkb1451
    @adwaithkb1451 8 місяців тому +2

    Ramakrishnan chettante Elle interview kandbnd madakarilaaa🫂❤🖤

  • @adarshsantos3979
    @adarshsantos3979 8 місяців тому +1

    ആനക്കാരുടെ ഇന്റർവ്യൂസ് ഇത്രേം ട്രെൻഡിംഗ് ആകിയ മൊതല് 🔥🔥

  • @dethansdevu
    @dethansdevu 8 місяців тому

    ❤ നല്ല എപ്പിസോഡ് 👍🏻👍🏻🔥🔥

  • @nidhishirinjalakuda144
    @nidhishirinjalakuda144 8 місяців тому

    ദേ രാമകൃഷ്ണേട്ടൻ 😍😊

  • @user-vm7qv9sy2m
    @user-vm7qv9sy2m 8 місяців тому

    Good episode

  • @bipinbabu2219
    @bipinbabu2219 8 місяців тому +1

    രാമേട്ടൻ ❤❤❤

  • @binoypr7630
    @binoypr7630 8 місяців тому +1

    Good episode 😊

  • @ShahilalBeema-yw1hk
    @ShahilalBeema-yw1hk 8 місяців тому +1

    ശ്രീ ചേട്ടാ ഒരു 15 എപ്പിസോഡ് വേണം. തുടർച്ചയായി pls

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 8 місяців тому

    superbbb 🥰👍🏽

  • @pratheeshkg3765
    @pratheeshkg3765 8 місяців тому

    Super...❤🙏

  • @binijayaraj5777
    @binijayaraj5777 8 місяців тому +1

    Waiting sreeyetta ❤Ramakrishnettan mune njan Vere vdosil kandu but ET veroru level tane ❤

  • @dr.vinugovind7270
    @dr.vinugovind7270 8 місяців тому +1

    Great👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 місяців тому +1

      Thank you so much dear dr for your support and appreciation ❤️

  • @arjunv2901
    @arjunv2901 8 місяців тому +3

    Waiting for 2nd episode 😍😍😍

  • @user-sd4cq9mp7z
    @user-sd4cq9mp7z 8 місяців тому +1

    Waiting for next episode

  • @sprakashkumar1973
    @sprakashkumar1973 8 місяців тому

    Good episode Sir ❤❤❤❤

  • @Ranjoosvlogs
    @Ranjoosvlogs 8 місяців тому +3

    മറഡോണ ഫ്രീ കിക് അടിച്ച പോലെയ
    രാമേട്ടാ നമിച്ചു

  • @sunaijkdlr
    @sunaijkdlr 8 місяців тому +1

    Kaduava velayudhane kurich chothikumo

  • @M.VBrothersVlogs
    @M.VBrothersVlogs 8 місяців тому

    അടിപൊളി എപ്പിസോഡ് ❤️. മൂന്നു, നാലു എപ്പിസോഡ് ആയി അപ്‌ലോഡ് ചെയ്യുമോ.

  • @hari7356
    @hari7356 8 місяців тому

    അടുത്ത എപ്പിസോഡിന് വേണ്ടി waiting 🙏🏻🙏🏻

  • @user-mn3vr7ti5b
    @user-mn3vr7ti5b 3 місяці тому

    അടിപൊളി വീഡിയോ ലിബീഷ്

  • @jayakrishnanvc6526
    @jayakrishnanvc6526 3 місяці тому

    Kannunneerrrr.... (Eyies with tiers) 💗Nayichuoo Varrattaa Enna Wishess.... A Excelent Master❤

  • @abhijithsurendran1213
    @abhijithsurendran1213 8 місяців тому +1

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤

  • @_silver_shades_93
    @_silver_shades_93 8 місяців тому +1

    Next episode waiting

  • @rajeevnair7133
    @rajeevnair7133 8 місяців тому

    Thrilling experience 🎉🎉

  • @sresa6808
    @sresa6808 8 місяців тому +1

    ശ്രീയേട്ടാ 👍👍

  • @rajeenat7070
    @rajeenat7070 8 місяців тому

    Super 🥰🥰👍