ലോട്ടറി ടിക്കറ്റിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി PK KUNJU SREENARAYANA GURU

Поділитися
Вставка
  • Опубліковано 23 чер 2024
  • #ormachithram@4 ഒരു രൂപ നോട്ട് കൊടുത്താൽ
    loery ticket malayalam movie
    #1970_movie #adoorbhasi #v_dakshinamoorthi #pkkunju_ems #first_lotery_history #anugraheethanantony |#Matineemovie
    #anugraheethanantony
    #sunnywayne #Siddique #Indrans #Jafferidukki #Baiju #Gourikishan #Surajvenjaramoodu
    #old_film_song
    #satheeshkumarvisakhapatanam #prasadnooranad #lekshmiprasad
    മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ....
    #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory
    #veettamma_the_house_wife
    9446061612
    ധർമ്മസ്ഥാപനങ്ങൾ നടത്തുന്നതിനായി ശ്രീനാരായണഗുരുവാണത്രേ കേരളത്തിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിക്കുന്നത്. "ധർമ്മഷോടതി " എന്ന പേരിലായിരുന്നു അന്നത് അറിയപ്പെട്ടത്.
    പിന്നീട് കലാമണ്ഡലത്തിനു വേണ്ടി വള്ളത്തോളും കോട്ടയം എം.ഡി. സെമിനാരി സ്ക്കൂളിനു വേണ്ടി മലയാള മനോരമ സ്ഥാപകൻ കണ്ടത്തിൽ വർഗീസ് മാപ്പിളയുമെല്ലാം ഭാഗ്യക്കുറി നടത്തി വിജയിച്ചവരാണ്.
    കേരള സംസ്ഥാനം രൂപവൽക്കരിച്ചതിനുശേഷം ആദ്യമായി ലോട്ടറി ആരംഭിച്ചത് 1967-ലെ ഇ എം സ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന പി കെ കുഞ്ഞാണ്.
    അന്ന് സംസ്ഥാനം നേരിട്ടിരുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ലോട്ടറി എന്നൊരു ആശയം
    പി കെ കുഞ്ഞു കൊണ്ടുവന്നത്.
    ഇ എം എസും പി കെ കുഞ്ഞും കൂടെ ഡൽഹിയിൽ പോയി കേന്ദ്ര ഗവൺമെന്റിന്റെ അനുമതി വാങ്ങിയതിനു ശേഷം 1967 സെപ്റ്റംബർ 1-ന് ലോട്ടറി വകുപ്പ് നിലവിൽ വന്നു.
    ആദ്യ നറുക്കെടുപ്പ് 1968 ജനുവരി 26 - നായിരുന്നു
    ടിക്കറ്റ് വില ഒരു രൂപ .
    ഒന്നാം സമ്മാനം 50,000 രൂപയും...
    ഒരു രൂപയിൽ നിന്ന് ആരംഭിച്ച കേരള ലോട്ടറി ഇപ്പോൾ 50 രൂപയ്ക്കാണ് വിൽക്കുന്നത് . സമ്മാനത്തുക 12 കോടി വരെ എത്തിനിൽക്കുന്നു. ഇന്ത്യയിലെ ആദ്യത്തേതെന്ന് പറയാവുന്ന ഈ പരീക്ഷണം പിന്നീട് മറ്റു പല സംസ്ഥാനങ്ങളും അനുകരിക്കുകയുണ്ടായി.
    കേരള ലോട്ടറിയുടെ വമ്പിച്ച വിജയമായിരിക്കാം 1970-ൽ
    "ലോട്ടറി ടിക്കറ്റ് "എന്ന പേരിൽ ഒരു സിനിമ നിർമ്മിക്കാൻ
    ടി ഇ വാസുദേവൻ എന്ന നിർമ്മാതാവിനെ പ്രേരിപ്പിച്ചത്.
    ജയമാരുതിയുടെ ബാനറിൽ
    എ ബി രാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രേംനസീർ , ഷീല, കെ പി ഉമ്മർ , അടൂർ ഭാസി തുടങ്ങിയവരായിരുന്നു മുഖ്യ താരങ്ങൾ.
    ലോട്ടറി മാഹാത്മ്യത്തെക്കുറിച്ച് ശ്രീകുമാരൻ തമ്പി എഴുതി ദക്ഷിണാമൂർത്തി സംഗീതം പകർന്ന് അടൂർ ഭാസി പാടിയ രസകരമായ ഒരു ഹാസ്യഗാനം
    അന്ന് വമ്പിച്ച ജനപ്രീതി നേടിയെടുത്തു.
    എന്തായാലും കേരളത്തിലെ അനേകം വികലാംഗർക്കും പാവപ്പെട്ടവർക്കുമെല്ലാം അത്താണിയായിരുന്നു
    കേരള ലോട്ടറി .
    ലോട്ടറിയെ കേരളത്തിൽ ജനകീയമാക്കിയ
    പി കെ കുഞ്ഞ് എന്ന ദീർഘവീക്ഷണമുണ്ടായിരുന്ന ധനമന്ത്രിയുടെ
    ചരമവാർഷികദിനമാണിന്ന്.
    1979 ജൂൺ 24 നാണ് അദ്ദേഹം അന്തരിച്ചത്. ലോട്ടറി ടിക്കറ്റിനെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു സാമൂഹികജീവിതം കേരളത്തിന് ഇനി ആലോചിക്കാൻ കഴിയുമോ എന്ന് തന്നെ സംശയമാണ്. അതുകൊണ്ടുതന്നെ പ്രശസ്തമായ ഈ ഗാനം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സമർപ്പിക്കുന്നു
  • Розваги

КОМЕНТАРІ • 7