ജനിച്ച് പതിനഞ്ചാം ദിവസം അമ്മ മരിച്ചു സ്കൂളിൽ പോകാതെ ആ ബാലൻ നേടിയ നേട്ടങ്ങൾ കണ്ടോ M.Balamuralikrishna

Поділитися
Вставка
  • Опубліковано 4 лип 2024
  • Mangalampalli Balamuralikrishna (6 July 1930 - 22 November 2016) was an Indian Carnatic vocalist, musician, multi-instrumentalist, playback singer, composer, and character actor.He was awarded the Madras Music Academy's Sangeetha Kalanidhi in 1978. He has garnered two National Film Awards (1976, 1987), the Sangeet Natak Akademi Award in 1975, the Padma Vibhushan, India's second-highest civilian honor in 1991, for his contribution towards arts, the Mahatma Gandhi Silver Medal from UNESCO in 1995, the Chevalier of the Ordre des Arts et des Lettres by the French Government in 2005, the Sangeetha Kalanidhi by Madras Music Academy, and the Sangeetha Kalasikhamani in 1991, by the Fine Arts Society, Chennai to name a few.
    #ormachithram@16 #ജൂലൈ6 #Mangalampalli_Balamuralikrishnabirthday
    #old_film_song
    #satheeshkumarvisakhapatanam #prasadnooranad #lekshmiprasad
    മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ....
    #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory
    #veettamma_the_house_wife
    9446061612
    ഓർമ്മ ചിത്രത്തിൽ ഇന്ന് ആ സംഗീത കുലപതിയുടെ . അത്ഭുത സംഗീതത്തിന്റെ കഥയാണ് പറയുന്നത് എം. ബാലമുരളി ക്യഷ്ണ
    *************
    കർണാടക സംഗീതജ്ഞരുടെ സംഗമവേദിയാണ് ത്യാഗരാജ ആരാധനാ മഹോത്സവം .
    ഭാരതത്തിൽ പലയിടത്തും ത്യാഗരാജ ആരാധനാ മഹോത്സവം വളരെ വൈഭവത്തോടെ ആഘോഷിക്കാറുണ്ട്.
    1938-ൽ വിജയവാഡയിൽ നടന്ന ത്യാഗരാജ ആരാധനാ മഹോത്സവത്തിൽ പങ്കെടുത്തു പാടുവാൻ വെറും ഒൻപത് വയസ്സുള്ള മുരളികൃഷ്ണ എന്നൊരു ബാലനും ഉണ്ടായിരുന്നു.
    കർണാടക സംഗീതത്തിലെ
    72 മേളകർത്താരാഗങ്ങളിലും അതീവ പ്രാവണ്യം നേടിയ ഈ കൊച്ചു ബാലന്റെ സ്വരമാധുര്യവും ആലാപന വൈഭവവും സദസ്യരെയാകെ അമ്പരപ്പിച്ചുവെന്ന് മാത്രമല്ല , ആന്ധ്രപ്രദേശിൽ അറിയപ്പെടുന്ന ഹരികഥാ കലാകാരനായ സൂര്യനാരായണ മൂർത്തി ഈ ഒൻപത് വയസ്സുകാരനെ ബാലമുരളീകൃഷ്ണ എന്ന് ആദ്യമായി സംബോധന ചെയ്യുകയുമുണ്ടായി .
    ആ ബാലൻ വളർന്നു വലുതായി കർണാടകസംഗീത രംഗത്തെ കുലപതിയായി മംഗലപ്പിള്ളി ബാലമുരളീകൃഷ്ണ എന്ന പേരിൽ ലോക പ്രശസ്ത സംഗീതജ്ഞനായി മാറി. ത്യാഗരാജ സ്വാമികളുടെ അഞ്ചാം പരമ്പരയിൽപെട്ട ശിഷ്യൻ കൂടിയാണ് ബാലമുരളീകൃഷ്ണ
    ലോകത്തെമ്പാടുമായി ഇരുപത്തയ്യായിരത്തിലധികം സംഗീതക്കച്ചേരികൾ അവതരിപ്പിച്ചിട്ടുള്ള ബാലമുരളികൃഷ്ണ വിവിധ ഇന്ത്യൻ ഭാഷകളിലായി നാനൂറോളം ചലച്ചിത്രഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഒട്ടേറെ കീർത്തനങ്ങൾ എഴുതുകയും സംഗീതം പകരുകയും ആലപിക്കുകയും ചെയ്തതിനു പുറമേ നടനായും ഇദ്ദേഹം ചലച്ചിത്ര രംഗത്ത് പ്രകാശം ചൊരിഞ്ഞു..
    "ഭക്തപ്രഹ്ലാദ " എന്ന പ്രശസ്ത ചിത്രത്തിലെ നാരദനായിട്ടുള്ള ബാലമുരളീകൃഷ്ണയുടെ പ്രകടനം അവിസ്മരണീയമായിരുന്നു മലയാളത്തിൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത
    " സന്ധ്യയ്ക്ക് എന്തിന് സിന്ദൂരം " എന്ന ചിത്രത്തിലും ബാലമുരളീകൃഷ്ണ അഭിനയിച്ചിട്ടുണ്ട്.
    1965-ൽ പുറത്തിറങ്ങിയ "ദേവത " എന്ന ചിത്രത്തിലാണ് ബാലമുരളി കൃഷ്ണ മലയാളത്തിൽ ആദ്യമായി പാടുന്നത്. ലളിതാംബിക അന്തർജനത്തിന്റെ മകൻ
    എൻ. മോഹനന്റെ കഥയെ ആസ്പദമാക്കി പ്രേം നവാസും ശോഭനാ പരമേശ്വരൻ നായരും ചേർന്ന് നിർമ്മിച്ച "പൂജക്കെടുക്കാത്ത പൂക്കൾ " എന്ന ചിത്രത്തിലെ
    "കണ്ണന്റെ കവിളിൽ നിൻ സിന്ദൂരതിലകത്തിൻ വർണ്ണ രേണുക്കൾ ഞങ്ങൾ
    കണ്ടല്ലോ രാധേ ..... "
    എന്ന ഗാനമാണ് മലയാളത്തിൽ അദ്ദേഹത്തിന് ഏറ്റവും ജനപ്രീതി നേടി കൊടുത്തത്..
    ഉദയായുടെ "കൊടുങ്ങല്ലൂരമ്മ "എന്ന ചിത്രത്തിലെ
    "കൊടുങ്ങല്ലൂരമ്മേ കൊടുങ്ങല്ലൂരമ്മേ
    കുന്നല നാട്ടിൽ കുടികൊള്ളുമമ്മേ .... "
    എന്ന ഗാനവും വളരെ പ്രശസ്തമായിരുന്നു.
    കൂടാതെ
    "നീല നീല വാനമതാ ..."
    ( കളിപ്പാവ )
    "യാരമിതാ
    വനമാലിനാ ..."
    . ( ഗാനം )
    "പന്നഗേന്ദ്ര ശയനാ..."
    ( സ്വാതിതിരുനാൾ )
    "ഉദയ കുങ്കുമം പൂശും ..."
    ( ശ്രീനാരായണഗുരു )
    "നീലലോഹിത ഹിത കാരിണി ..."
    (കാവേരി )
    "രഘുവരാ നെന്നു ... "
    (എന്റെ മോഹങ്ങൾ പൂവണിഞ്ഞു )
    "ഓമന താമര പൂത്തതാണോ ..".(യോഗമുള്ളവൾ )
    " പകരൂ ഗാന രസം ... "
    (തളിരുകൾ ) "സപ്തസ്വരസുധാസാഗരമേ ..."
    ( അനാർക്കലി - ഈ ഗാനം ഗാനഗന്ധർവ്വൻ യേശു ദാസിനു വേണ്ടിയാണ് ബാലമുരളികൃഷ്ണ പിന്നണി പാടിയത് )
    എന്നിവയെല്ലാം ബാലമുരളീകൃഷ്ണ മലയാളത്തിൽ പാടിയ പാട്ടുകളാണ്.
    ഭാരതീയ കലകൾക്കു അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് ഭാരതസർക്കാർ ബാലമുരളീകൃഷ്ണക്ക് രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ പരമോന്നതബഹുമതിയായ പത്മവിഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. 2005 ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തിനു ഷെവലിയർ പട്ടം നൽകി ആദരിച്ചിരുന്നു. 1987 ൽ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്ക്കാരവും 2010 ൽ മികച്ച ശാസ്ത്രീയ സംഗീതജ്ഞനുള്ള കേരള സംസ്ഥാന പുരസ്ക്കാരവും നേടി. 2012 ൽ സ്വാതി സംഗീത പുരസ്ക്കാരം നൽകി കേരളവും അദ്ദേഹത്തെ ആദരിച്ചു.
    1930 ജൂലൈ 6 ന് ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിൽ പെട്ട ശങ്കര ഗുപ്തം ഗ്രാമത്തിൽ ജനിച്ച ബാലമുരളീകൃഷ്ണയുടെ ജന്മവാർഷികദിനമാണിന്ന് .
    ഇന്ത്യൻ സംഗീത ചക്രവാളത്തിലെ മഹാനായ ഈ സംഗീതജ്ഞൻ 2016 നവംബർ 22 - നാണ് അന്തരിച്ചത് .
  • Розваги

КОМЕНТАРІ • 4

  • @gayathri8825
    @gayathri8825 2 дні тому +1

    Great 👌👌

  • @VijayakumarSivadasan
    @VijayakumarSivadasan 4 дні тому +1

    വീട്ടമ്മ നന്നായി വിജയിക്കട്ടെ 👏👏👏👏👏👏👏💐💐🙏🙏🙏

  • @prabhakumar8920
    @prabhakumar8920 4 дні тому +1

    👍

  • @sasikumarmangattu
    @sasikumarmangattu 4 дні тому +1

    നഭസിൻ, മുകിലിന്റെ പോൺമണിവീണ, പൂജക്കെടുക്കാത്ത പൂക്കൾ, പടിട്ടുണ്ട്