മലയാള സിനിമയിലെ ഒരേയൊരു നായകൻ V SAMBSIVAN

Поділитися
Вставка
  • Опубліковано 2 лип 2024
  • #ormachithram@14 #ജൂലൈ4 #vsambasivan
    #Dr_Vasanthakumar_Sambasivan
    #old_film_song
    #satheeshkumarvisakhapatanam #prasadnooranad #lekshmiprasad
    മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ....
    #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory
    #veettamma_the_house_wife
    9446061612
    കഥകൾ പറഞ്ഞ് പറഞ്ഞ് ഒരു ജനസമൂഹത്തെ തന്റെ വലയത്തിൽ ആക്കിയ കാഥികൻ ആണ് വി സാംബശിവൻ... മുഖത്ത് നോക്കി സംസാരിക്കുന്ന സത്യസന്ധമായ വഴി സ്വയം വരിച്ച കലയാണ് കഥാപ്രസംഗം. അത് ആരംഭിച്ചത് 1924 ഇടവമാസത്തിലാണ്. കൃത്യമായ തീയതി ഏതെന്ന വിവരം ലഭ്യമല്ല. 2024-ൽ നൂറ് വർഷം തികയുന്ന കഥാപ്രസംഗകലയുടെ ശതാബ്ദി ആഘോഷങ്ങൾ കേരളമൊട്ടാകെ ആഘോഷിച്ചു വരികയാണ്.. എന്തിനാണ് ഓർമ്മ ചിത്രത്തിൽ കഥാപ്രസംഗം കലയെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നത് എന്ന് നിങ്ങളിൽ ചിലരെങ്കിലും ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും *****************************
    വിശ്വസാഹിത്യ കൃതികൾ മലയാളികൾ കൂടുതൽ അറിയുന്നതും വായിക്കുന്നതും പ്രൊഫസർ
    എം കൃഷ്ണൻനായർ "മലയാളനാട് " വാരികയിൽ എഴുതിയിരുന്ന സാഹിത്യവാരഫലത്തിലൂടേയാണ്. എന്നാൽ അതിനേക്കാൾ എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ വിശ്വസാഹിത്യത്തിലെ കൃതികളേയും കഥാപാത്രങ്ങളേയും കഥാപ്രസംഗത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുത്ത കലാകാരനാണ്
    വി സാംബശിവൻ .
    ഹരികഥ എന്ന ക്ഷേത്ര കലാരൂപത്തിന്റെ വികാസ പരിണാമങ്ങളിലൂടെയാണ് കഥാപ്രസംഗം കേരളത്തിൽ ജനകീയമായിത്തീർന്നത്.
    ടോൾസ്റ്റോയിയുടെ അന്നാ കരീനയും അനീസ്യയും ഷെയ്ക്സ്പിയറിന്റെ ഡെസ്റ്റിമോണയും ദസ്തയേവ്സ്കിയുടെ കരമോ സോവ് സഹോദരന്മാരേയുമൊക്കെ മലയാളികൾ ആദ്യം കേൾക്കുന്നത് സാംബശിവൻ കഥ പറഞ്ഞ ഉത്സവപ്പറമ്പുകളിലൂടേയായിരുന്നു.
    "സൽസ്വഭാവത്തിന്റെ ദേവതയാണവൾ
    സംശയിക്കില്ല ഒരു കാലവും
    നിന്നെ ഞാൻ
    അപ്സരസ്സാണെന്റെ ഡസ്റ്റമൺ...."
    എന്നിങ്ങനെ വിശ്വസാഹിത്യത്തിലെ ഷേക്സ്പിയറിന്റെ നായികയെ നമ്മുടെ നാട്ടിൻപുറത്തെ ഒരു പെൺകുട്ടിയെ പോലെ സംബശിവൻ പരിചയപ്പെടുത്തിയപ്പോൾ
    ആബാലവൃദ്ധം കാണികൾ
    ആ ഘനഗംഭീരമായ ശബ്ദ സൗകുമാര്യത്തിലും നടന വൈഭവത്തിലും മതിമറന്ന് ഏഴാം കടലിന്നക്കരയുള്ള വൻകരകളിലേക്ക് യാത്ര ചെയ്തു.
    നമ്മൾ കേൾക്കാത്ത , വായിക്കാത്ത കഥകൾ കുറിക്കുകൊള്ളുന്ന ഫലിതവും നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥയും ഭരണകൂടങ്ങളുടെ നേരെയുള്ള ഒളിയമ്പുകളുമെല്ലാം ചേർത്ത് ചാലിച്ച് തേച്ചു മിനുക്കി തന്റെ സത്വസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചപ്പോൾ ഈ കാഥികന്റെ കഥാപ്രസംഗം കേൾക്കുവാൻ വേണ്ടി മാത്രം ഗ്രാമഗ്രാമാന്തരങ്ങളിൽ നിന്നും ജനസഞ്ചയങ്ങൾ ഒഴുകിയെത്തുകയായിരുന്നു.
    സാംബശിവന്റെ കഥാപ്രസംഗം ഉണ്ടെന്നറിഞ്ഞാൽ അടുത്തുള്ള അഞ്ചാറു ഗ്രാമങ്ങളിൽനിന്നു വരെ ആ കഥ കേൾക്കുവാനായി ഇരുചക്രവാഹനങ്ങളോ കാറുകളോ ഒന്നും സുലഭമല്ലാതിരുന്ന അക്കാലത്ത് സൈക്കിളുകളിലും കാൽനടയായും ജനങ്ങൾ കിലോമീറ്ററുകൾ താണ്ടിയെത്തുമായിരുന്നുവെന്ന് പറഞ്ഞാൽ ഈ തലമുറ വിശ്വസിച്ചുവെന്നുവരില്ല
    സാംബശിവന്റെ കഥാപ്രസംഗം കേൾക്കാൻ വേണ്ടി മാത്രം ചൂട്ടും പായയുമെല്ലാം കരുതി വെച്ച് , മഞ്ഞുകൊണ്ട് , മണിക്കൂറുകൾ കാത്തിരുന്നിരുന്ന എത്രയോ
    കുടുംബങ്ങൾ
    എല്ലാദിവസവും രണ്ടു വേദികളിൽ ചിലപ്പോൾ മൂന്നും വേദികൾ വരെ കഥപറയാനുള്ള അപൂർവ്വ സൗഭാഗ്യം കഥാപ്രസംഗകലയുടെ ചരിത്രത്തിൽ സാംബശിവന് മാത്രമേ കൈവന്നിട്ടുള്ളൂ.
    കഥാപ്രസംഗകലയെ ഇത്രയും ജനകീയമാക്കിയ ഒരു കാഥികൻ മലയാളത്തിൽ സാംബശിവന് മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
    വിശ്വസാഹിത്യകൃതികൾക്ക് പുറമേ ബംഗാളി നോവലുകളായ ഇരുപതാംനൂറ്റാണ്ട് , വിലയ്ക്കുവാങ്ങാം , മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ചന്ദനക്കട്ടിൽ, വയലാർ രാമവർമ്മയുടെ ആയിഷ , എസ് കെ പൊറ്റക്കാടിന്റെ പുള്ളിമാൻ , ചങ്ങമ്പുഴയുടെ വാഴക്കുല ഇങ്ങനെയുള്ള കഥകളെല്ലാം സാംബശിവനിലൂടെയാണ് കലാകേരളം കേട്ടതും ആസ്വദിച്ചതുമൊക്കെ .
    1949 - ലെ ഒരു ചതയദിനാ ഘോഷത്തിൽ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ "ദേവത" എന്ന കഥ മൈക്ക് ഇല്ലാതെ പെട്രോമാക്സിന്റെ വെളിച്ചത്തിൽ പറഞ്ഞുതുടങ്ങിയ സാംബശിവൻ ഏകദേശം നാല് പതിറ്റാണ്ടിനുള്ളിൽ അറുപതോളം കഥകൾ 15,000 വേദികളിൽ പറഞ്ഞു കൊണ്ട് ഈ രംഗത്ത് അജയ്യനായി നിലകൊണ്ടു .
    1929 ജൂലൈ 4 ന് കൊല്ലം ജില്ലയിലെ തെക്കുഭാഗത്ത് ജനിച്ച സാംബശിവന്റെ ജന്മവാർഷികമാണിന്ന്. കഥാപ്രസംഗത്തെ വാനോളമുയർത്തിയ
    ഈ കലാകാരൻ
    1997 ഏപ്രിൽ 25ന്
    കഥകൾ ഇല്ലാത്ത ലോകത്തേക്ക് പോയ് മറഞ്ഞു.
    സുദീർഘമായ കഥാപ്രസംഗ ജീവിതത്തിനിടയിൽ "പല്ലാങ്കുഴി " എന്ന ഒരു സിനിമയിൽ നായകനായി ഇദ്ദേഹം അഭിനയിക്കുകയുണ്ടായി. സാംബശിവന്റെ ഒരു കടുത്ത ആരാധകനായിരുന്ന
    എം എൻ ശ്രീധരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഗാനങ്ങളും ഏറ്റുമാനൂർ ശ്രീകുമാറാണ് രചിച്ചത് . കെ.രാഘവൻ മാസ്റ്റർ ഗാനങ്ങൾക്ക് സംഗീതം പകർന്നു.
    ശബ്ദഗാംഭീര്യം കൊണ്ട് ഉത്സവപ്പറമ്പുകളെ അമ്മാനമാടിയ സാംബശിവന് വേണ്ടി ഈ ചിത്രത്തിൽ ശബ്ദം
    നൽകിയത് നടൻ ശ്രീനിവാസനായിരുന്നുവെന്നുള്ളത് ഏറെ രസകരമായി തോന്നാം. അതിനു കാരണം സാംബശിവന്റെ തിരക്ക് കാരണം തന്നെയായിരുന്നു തന്റെ ഒരു മാസത്തെ കഥപറച്ചിൽ മാറ്റിവച്ചാണ് സിനിമയിൽ അഭിനയിക്കാൻ സുഹൃത്തിന് ഡേറ്റ്കൊടുത്തത്...
    മൂന്ന് ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉണ്ടായിരുന്നത്.
    "കരയൂ നീ കരയൂ ..."
    (യേശുദാസ് )
    "തങ്കക്കിനാക്കളും മോഹങ്ങളും (യേശുദാസ് )
    "ഏതുനാട്ടിലാണോ ..."
    (യേശുദാസ് - ജാനകി ) എന്നീ ഗാനങ്ങളിലൂടെയാണ് ഈ ചിത്രം ഇന്ന് ഓർമ്മിക്കപ്പെടുന്നത്. സാംബശിവന്റെയും ആരാധകനായ സംവിധായകൻ എം എൻ ശ്രീധരന്റെയും ഏക സിനിമയാണ് പുല്ലാങ്കുഴി
    ചലച്ചിത്രരംഗത്ത് വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും കഥാപ്രസംഗരംഗത്ത്
    ചക്രവർത്തിപദം തന്നെ അലങ്കരിച്ച
    ശ്രീ സാംബശിവന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ധന്യമായ സ്മരണകൾക്ക് പ്രണാമം.
    മകൻ പ്രഫ.വസന്തകുമാർ സാംബശിവൻ അച്ഛന്റെ പാതയിൽ പിന്തുടരുന്നതും ഏറെ അഭിമാനകരമാണ്..
  • Розваги

КОМЕНТАРІ • 7

  • @sreekumarnair7276
    @sreekumarnair7276 4 дні тому +1

    സംബശിവന്റെ കഥപ്രസംഗങ്ങൾ വളരെ അധികം ആസ്വദിക്കാൻ സാധിച്ചു..... നല്ല ഓർമ്മകൾ... 🙏

  • @VijayakumarSivadasan
    @VijayakumarSivadasan 6 днів тому +1

    വീട്ടമ്മയ്ക്കു നന്ദി 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💐💐💐💐💐💐

  • @anu2267703
    @anu2267703 6 днів тому +1

    👌👌

  • @prabhakumar8920
    @prabhakumar8920 6 днів тому +1

    👍👍

  • @soumyasudheesh2362
    @soumyasudheesh2362 3 дні тому +1

    തെക്കുംഭാഗത്തിൻ്റെ അഭിമാനം❤❤❤❤