Це відео не доступне.
Перепрошуємо.

ദുഃഖത്തിലും ചിരിച്ച ലളിത | കെപിഎസി ലളിതയെ ഓർമ്മിക്കുന്നു | KPAC Lalitha | Sreekumaran Thampi

Поділитися
Вставка
  • Опубліковано 17 сер 2024

КОМЕНТАРІ • 194

  • @smithakrishnan1882
    @smithakrishnan1882 2 роки тому +17

    അങ്ങയുടെ വാക്കുകളിലെ നനവ് തിരിച്ചറിയുന്നു...... അങ്ങയെ പോലുള്ളവർ ആണ് മലയാള സിനിമയെ താങ്ങി നിർത്തിയത്....... ഈ തലമുറ അവസാനിക്കുമ്പോ എന്നേ പോലുള്ളവർ ശരിക്കും ദുഖിക്കുന്നു... അങ്ങയുടെ സിനിമകൾ എനിക്ക് വളരെ പ്രിയപ്പെട്ടവയാണ്........ ലളിത ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 роки тому +10

    Sir, കണ്ണീരോടെ യാണ്‌ കേട്ടത്!! ശാന്തിയും സമാധാനവും KPAC ലളിതാമ്മക്ക് നേരുന്നു,, കൂടാതെ അവർക്ക് മോക്ഷം കിട്ടാൻ വേണ്ടി, മക്കൾ രണ്ടു പേരും സുഖമായും സന്തോഷമായും ആരോഗ്യത്തോടെ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കയും ചെയ്യുന്നു!!!💖

  • @gowridevi1807
    @gowridevi1807 2 роки тому +8

    തമ്പി ചേട്ടാ .... അങ്ങയുടെ മുമ്പിൽ കൈയ്യ് കൂപ്പുന്നു.....
    ലളിത ചേച്ചിയെ കുറിച്ച് ഇനി ആർക്കും ഇത്രയും നന്നായി പറയാൻ പറ്റില്ലാ .......
    ആ.... വാക്കുകളിൽ എല്ലാം ഉണ്ട് ... ലളിത ചേച്ചിയ്ക്ക് കേൾക്കാൻ പറ്റുമെങ്കിൽ ....
    അറിയില്ലാ.. മരണത്തിന് ശേഷം എന്താ എന്ന് .... എന്നാലും എനിക്ക് പറഞ്ഞേ പറ്റൂ....
    വിലമതിയ്ക്കാനാവാത്ത ഒരു അവാർഡ് കിട്ടിയ പോലെ തോന്നിയിട്ടുണ്ടാവും ലളിത ചേച്ചിയ്ക്ക്.... തമ്പി ചേട്ടന്റെ ഈ വാക്കുകൾ.....
    നന്ദി തമ്പി ചേട്ടാ...നന്ദി ...
    ആ.... മഹാ നടിയെ കുറിച്ച് പറഞ്ഞതിന് .....
    ജീവിതഭാരം ഏറ്റി ഓടി കൊണ്ടിരുന്ന ഒരു സാധാരണ വീട്ടമ്മയെ കുറിച്ച്, പറഞ്ഞതിന്......നന്ദി. 🙏.

  • @sudhab703
    @sudhab703 2 роки тому +24

    ഉജ്ജ്വലം ഈ ഓർമ്മപ്രഭാഷണം ഓരോ സഹപ്രവർത്തകരേയും മരിച്ച വരാകട്ടെ ജീവിക്കുന്നവരാകട്ടെ ഇത്രയധികം നന്മവാക്കുകൾ കൊണ്ട് അവരെ വരച്ചു കാട്ടുക അതിശയംതന്നെ .താങ്കൾ ദീർഘായുസ്സായിരിക്കട്ടെ

  • @sreekumarnair5138
    @sreekumarnair5138 2 роки тому +10

    മരണാനന്തര ലോകത്തിലെങ്കിലും അവർ ഓട്ടം നിർത്തി വിശ്രമിക്കട്ടെ!
    RIP ലളിത. 🌹

  • @raninair6065
    @raninair6065 2 роки тому +5

    സാർ പറഞ്ഞതു ശരിയാണ്. ഇത്രയും നീണ്ട കാലം കലാരംഗത്ത് നിന്നിട്ടും ആ ഓണാട്ടുകര ശൈലിക്ക് ഒരു പോറൽ പോലും ഏറ്റില്ല. ലളിത ചേച്ചിയുടെ ഭാവങ്ങൾ മിന്നി മറയുന്ന മുഖം കണ്മുൻപിൽ ഉണ്ട്. എല്ലാ ദുഃഖത്തിൽ നിന്നും ലളിത ചേച്ചിക്ക് മോചനം കിട്ടിയെന്ന് ആശ്വസിക്കാം. ആ അതുല്യ കലാകാരിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🏾🙏🏾🙏🏾🙏🏾

  • @sakunthalaattingal9365
    @sakunthalaattingal9365 2 роки тому +6

    ശ്രീവിദ്യയേ കുറിച്ചും അങ്ങ് പറഞ്ഞ വാക്കുകൾ ഹൃദയ സ്പർശിയായിരുന്നു. അതുപോലെ തന്നെ ഇതും. ലളിതാ മ്മയുടെ ആത് മാവിന് പ്രണാമം 🙏🙏🙏🙏❤❤❤🌹🌹🌹

  • @sreekumarnair5138
    @sreekumarnair5138 2 роки тому +2

    മുഖചിത്രം എന്ന ചിത്രത്തിലെ ലളിതയുടെ അഭിനയത്തെപ്പറ്റി ആരും പറഞ്ഞില്ലല്ലോ എന്ന് വിചാരിച്ചു.
    സാർ കൃത്യമായി അത് പരാമർശിച്ചു. നന്ദി സാർ. വളരെ ഉചിതമായി.

  • @sunilkumarmk6474
    @sunilkumarmk6474 Рік тому +1

    കദനം മറന്നു ഞാൻ പാടുമ്പോൾ വീണ്ടും ഓടിയെത്തുന്നു ഒരു യുഗസ്യ തൻ തേങ്ങലുകൾ വിരഹം വിരിമാറിലുഴലുമ്പോൾ ഞാൻ വിധിയുടെ ബലി മൃഗമാകുന്നു🙏🙏🙏

  • @beenaanand8267
    @beenaanand8267 Рік тому +1

    തമ്പി സാറിന്റെ പാട്ടുകൾ ദിവസവും കേൾക്കാറുണ്ട്. മക്രേരി അമ്പലത്തിൽ വന്നപ്പോൾ സാറിനെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. സാറിന് ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു 🙏🙏🙏🙏

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 роки тому +13

    ഒന്നും പറയാനില്ല.
    ബാക്കിയായ ഓർമ്മകൾക്കും, സാറിന്റെ ഈ വാക്കുകൾക്ക് മുൻപിലും കൈകൂപ്പുന്നു. പ്രണാമം അർപ്പിക്കുന്നു. 🙏

  • @annakatherine60
    @annakatherine60 2 роки тому +5

    മലയാള സിനിമയുടെ അല്ലാ നമ്മൾ മലയാളികളുടെ ഹൃദയത്തിൽ എന്നും നിറഞ്ഞു നിന്നിട്ട് മറഞ്ഞു പോയലളിത ചേച്ചി. ഒരു പാട് സങ്കടം തോന്നുന്നു ആ വേർപാട് ഓർത്തിട്ട്. ദുഃഖം ഉള്ളിൽ ഒതുക്കി വെച്ച് എന്നും ചിരിക്കുകയും എല്ലാവരേയും ചിരിപ്പിക്കുകയും ചെയ്ത പ്രായ നടി !! ഏറെ ദുഃഖത്തോടെ നൂ ആത്മശാന്തി നേരുന്നു.😪😔🙏🙏💕💕

  • @anjanagnair6151
    @anjanagnair6151 2 роки тому +6

    സാറിന്റെ ചാനൽ കാണുമ്പോള്‍ എനിക്ക് ഒരു ക്ലാസിൽ ഇരിക്കുന്നപോലെ തോന്നും

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 роки тому +3

    ഇത്രയും നന്നായി , സത്യസന്ധമായി ഇതുവരെ ആരു o ലളിതച്ചേച്ചിയെ അനുസ്മരിച്ചു കേട്ടിട്ടില്ല. ഗംഭീരം

  • @ignitewings5418
    @ignitewings5418 2 роки тому +6

    ഇത്രയേറെ ലളിതചേച്ചിയെ മനസ്സിലാക്കിയവർ, വാഴ്ത്തുന്നവർ ഒക്കെ ധാരാളം ഉണ്ടായിരുന്നു എങ്കിലും എന്തെ അവർ വളരെ പ്രയാസപ്പെട്ടു.. സിനിമക്കാർ സിനിമയിലേക്കാൾ നന്നായി ജീവിതത്തിൽ അഭിനയിക്കാൻ കഴിവുള്ളവരാണ് എന്ന് കാലം അടയാളപ്പെടുത്തുന്നു.

  • @radhakrishnannairk2164
    @radhakrishnannairk2164 2 роки тому +9

    ലളിത ജീവിതത്തിൻ്റെ അഭിനയതികവിൻ്റെ ലളിത ടച്ച് ഓർമ്മയായി. 🙏🏻😔🙏🏻

  • @remadevisreekumar1602
    @remadevisreekumar1602 2 роки тому +4

    ഞങ്ങൾ ഹരിപ്പാട്ടുകാരുടെ സ്വകാര്യ അഹങ്കാരമായ തമ്പി സാറിന് നമസ്കാരം

    • @elizabethkuruvilla241
      @elizabethkuruvilla241 2 роки тому

      Why he did'nt settled in Haripad?

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому

      @@elizabethkuruvilla241 അദ്ദേഹത്തിന്റെ പ്രവർത്തന മേഖല ഹരിപ്പാട് അല്ലല്ലോ, സിനിമ മേഖല ആ കാലത്തു മദ്രാസ് കേന്ദ്രീകരിച്ചു ആണ്, പക്ഷേ എപ്പോഴും ഒരു ഓണാട്ടുകാരക്കാരൻ എന്ന ഐഡന്റിറ്റിയിൽ അദ്ദേഹം അഭിമാനം കൊള്ളുന്ന കലാകാരൻ 🌹

  • @sushamakk8426
    @sushamakk8426 2 роки тому +3

    അതുല്ല്യ കലാകാരിക്ക് ആത്മാർത്ഥമായ അനുസ്മരണം. ഹൃദയത്തിൽ തട്ടിയ സത്യസന്ധമായ സാറിന്റെ വാക്കുകൾ ചേച്ചിക്ക് ഏറ്റവും നല്ല അശ്രുപൂജ. 🙏🏻

  • @sanjaynair369
    @sanjaynair369 2 роки тому +2

    വെങ്കലം എന്ന ചിത്രത്തിലെ അമ്മ..അതി ഗംഭീരം ..

  • @sajifrancis4604
    @sajifrancis4604 2 роки тому +1

    ലളിത ചേച്ചി സാറിനോട് പറഞ്ഞ ആ വാചകം ഒന്നാം ക്ലാസ്സ് മുതൽ തുടങ്ങിയ ഓട്ടം ആണ് സാറെ എന്നത് ജീവിതത്തിൽ ചേച്ചി അനുഭവിച്ച വിഷമഘട്ടങ്ങളെ ഓർമ്മപ്പെടുത്തുന്നു. അത് മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.

  • @nanichand
    @nanichand 2 роки тому +1

    മലയാള സിനിമയ്ക്കു നഷ്ടം തന്നെ നെടുമുടി & ലളിതയുടെ മരണം 😥

  • @rajalekshmikg7545
    @rajalekshmikg7545 2 роки тому +1

    അതേ സർ, അവർ ഓടി ഓടി തളർന്നു.ഇനി വിശ്രമിക്കട്ടെ ആ പ്രിയപ്പെട്ട നാട്ടിൻ പുറത്തുകാരി.

  • @kanchanakp8510
    @kanchanakp8510 Рік тому +1

    സർ ഹൃദയാലുവാണ്. ആദരാജ്ഞലികൾ ലളിതച്ചേച്ചിക്ക്
    സർ നു ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ❤️🙏❤️

  • @omanacn8047
    @omanacn8047 2 роки тому +1

    സത്യം സാർ ലളിത ചേച്ചി വലിയ ഒരു നഷ്ടം തന്നെ ലളിത ചേച്ചി ഇല്ലാത്ത സിനിമ ലോകം ഓർക്കാൻ പോലും ആവില്ല മലയാള സിനിമയുടെ ഭാഗ്യം ആണ് നഷ്ടം ആയതു 🙏

  • @valsanck7066
    @valsanck7066 2 роки тому +8

    തമ്പി സാർ പറഞ്ഞ ആ അപൂർവ്വ ഫോട്ടോഗ്രാഫ് ഇതിൻ്റെ കൂടെ ഒന്നു കാണിക്കാമായിരുന്നു.

  • @psubhash5500
    @psubhash5500 2 роки тому +2

    അങ്ങയുടെ വാക്കുകള്‍ എപ്പൊഴും ഹൃദയത്തിന്റെ ഭാഷയിലാണ്. അതുകൊണ്ടുതന്നെ ആണ് ഞാന്‍ അങ്ങയെ ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും 🙏🏻🙏🏻

  • @kottaram-Ramesh
    @kottaram-Ramesh 2 роки тому +3

    🙏 നന്ദി സർ, സാറിൻറെ അനുഭവങ്ങളിലുടെ ഞങ്ങളെ മറ്റൊരു കാലത്തിലേക്ക് കൊണ്ടുപോയി കൊണ്ടിരിക്കുന്നതിന് :

  • @prpkurup2599
    @prpkurup2599 2 роки тому +4

    പകരം വെക്കാൻ ഇല്ലാത്ത കലാകാരി അഭിനയകലയിലെ ചക്രവർത്തിനി ഗ്രാമീണകഥാപാത്രങ്ങളെ അതെ രീതിയിൽ അഭിനയിച്ചു അതിന്റെ എല്ലാ രൂപങ്ങളും ഭവങ്ങളും ഉൾക്കൊണ്ട്‌ ജന മനസിലേക്ക് ഇറങ്ങി ചെല്ലുന്ന അതുല്യ കലാകാരി ആയിരുന്നു ലളിത ചേച്ചി ആ അഭിനയ ചക്രവർത്തിനിക്കു ശതകോടി പ്രണാമം

  • @ashaletha6140
    @ashaletha6140 2 роки тому +6

    Great Artist alone can identify another Great Artist ! ""This Race started in first standard """ My God . What a simple and Powerful statement . To put in short . Lalitha Chechi penned her Autobiography in a SINGLE SENTENCE . Hope her son ,who got the genes of both the legends will bounce back and soar higher like a Pheonix 🙏

  • @radhalakshmiadat132
    @radhalakshmiadat132 2 роки тому +4

    Outstanding tribute to a great actress.
    Thambi sir, you are a versetile personality. We , Keralites are lucky to hear from you such a heart touching tribute.

  • @jacobpc8362
    @jacobpc8362 2 роки тому +1

    സർ. ലളിതചേച്ചിക്കുറിച്ചുള്ള ഈ വീഡിയോ ഹൃദയസ്പർശിയമാണ്. വളരെ നല്ലത്.

  • @sunilkumar-io5ub
    @sunilkumar-io5ub 2 роки тому +5

    സാർ എനിക്ക് വളരെ ഇഷ്ടം ലളിത എന്ന നടി മാത്രം സാർ എന്റെ ചിന്തയിൽ എവിടെ നില്ക്കുന്നു എന്ന് ചോദിച്ചാൽ മലയാള സിനിമയിൽ സാർ കൈകാര്യം ചെയ്യാത്ത എന്ത് ഉണ്ട് ഇ സമൂഹം സാറിന് തന്നത് വിഷമങ്ങൾ മാത്രം

  • @sudhasundaram2543
    @sudhasundaram2543 2 роки тому +3

    പ്രിയ നടിക്ക് ആദരാഞ്ജലികൾ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sunithaamma7252
    @sunithaamma7252 2 роки тому +2

    നമസ്കാരം സർ...
    വളരെ വളരെ സന്തോഷം.... ഇനിയും താങ്കളുടെ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു....

  • @sunnyphilipose4592
    @sunnyphilipose4592 2 роки тому +5

    Sir, a centuary is here ahead of you.
    I can understand your feelings because I am a son who respected and loved his mother when she was alive in this world.

  • @bindusanthosh7045
    @bindusanthosh7045 2 роки тому

    സാർ ലളിതാമ്മയെ കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിനെ വല്ലാതെ സ്പർശിച്ചു.. സത്യത്തിൽ എൻ്റെ കുടുംബത്തിലെ ഒരു വ്യക്തി പോയതിനു തുല്യമാണ് ഈ അമ്മയുടെ വിയോഗം.. എനിക്ക് അത്ര യ്ക്കും ഇഷ്ടമായിരുന്നു ലളിതമ്മയെ.. ആത്മപ്രണാമം 😪🙏🙏

  • @sunithamohansunithamohan4933
    @sunithamohansunithamohan4933 2 роки тому

    Sir. ലളിത ചേച്ചി യെ എനിക്ക് ഒരുപാടിഷ്ടമാണ് പിന്നെ സർ പറയുന്നത് കേട്ടപ്പോൾ ഒന്ന് നേരിട്ട് കാണാൻ കൊതിയാകുന്നു. ഇനി ഒരിക്കലും സാധിക്കുന്ന കാര്യമല്ല എന്ന് അറിയാമെങ്കിൽ പോലും കഴിയുന്നില്ല സർ. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന് എളിമയോടെ ജീവീച്ച ആ ചേച്ചി യ്ക്ക് ഇത്രയും വലിയ ദു:ഖം എന്തിനാ ദൈവം കൊടുത്തേ സഹിക്കാൻ പറ്റില്ല സർ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ക്ക് മുന്നിൽ ഒരായിരം പ്രണാമം 🙏🙏🙏🙏🙏

  • @nongumedia8599
    @nongumedia8599 2 роки тому +4

    എന്നും സ്നേഹം മാത്രം 🙏🙏🙏😍😍

  • @AnilKumar-ld8vc
    @AnilKumar-ld8vc 2 роки тому +1

    KPAC ലളിത ചേച്ചിക്ക് അനുശോചനം 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏ആത്മാവിൻ ശാന്തിക്കായി ഹൃദയത്തിന്റെ ഭാഷയിൽ 🙏🙏🙏🙏

  • @prakashkrishna7108
    @prakashkrishna7108 2 роки тому

    നന്ദി.. നമസ്കാരം.. തമ്പി സാർ.. ലളിത ചേച്ചിയെ അനുസ്മരിച്ചതിൽ..

  • @prassanavijayan9911
    @prassanavijayan9911 2 роки тому

    സത്യം സർ ഞാൻ ചേച്ചിയുടെ മരണത്തിനു ശേഷം സിനിമകൾ കാണാൻ തുടങ്ങി ഒരു കലാകാരനും കലാകാരിക്കും മരണമില്ല 😭😭😭😭😭😭😭😭😭😭ഒരു കോടി പ്രണാമം

  • @vinodininair5835
    @vinodininair5835 2 роки тому +1

    ലളിതമ്മയെ കുറിച്ചുള്ള ഓർമ്മകൾ അത്യുജ്വലം 🙏

  • @sobhanadrayur4586
    @sobhanadrayur4586 Рік тому

    അങ്ങയിൽനിന്നു൦''
    കേൾക്കാ൯കഴിഞ്ഞതിൽ
    നന്ദി...നന്ദി...നന്ദി

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому

    ഓണാട്ടുകരയുടെ അഭിമാനങ്ങൾ മുതുകുളം, തമ്പി സാർ, പദ്മരാജൻ സാർ, kpac ചേച്ചി, തോപ്പിൽ ഭാസി സാർ, അശോകൻ 🙏🙏🙏🙏

  • @jyothisunish9217
    @jyothisunish9217 Рік тому

    Othiri ishtam lalithammaa ❤ athmashanthi nerunnu

  • @andrewakslee6441
    @andrewakslee6441 2 роки тому +5

    Great..actress..and.. wonderful
    Human being.... missing..her
    For..ever....

  • @vrindav8478
    @vrindav8478 2 роки тому +8

    🙏🙏🙏💐 All pranaams to the versatile actress, the Pride of Malayalam film industry, Lalitha chechi. Her talent was unbeatable !! Noticed it since my childhood days. Her comedy roles with Innocent sir was a favourite always. Her demise, an irreparable loss to Malayalam & Malayalis as a whole. Your humanitarian concern & love unveiled in this episode too. Too emotional, soul-touching. May the departed soul rest in peace !

  • @unnikrishnanmeetna6251
    @unnikrishnanmeetna6251 2 роки тому +1

    എന്നും ഓർമ്മയിൽ തെളിയുന്ന മുഖം 🙏💕
    ലളിതച്ചേച്ചിക്ക് പ്രണാമം 🙏🙏

  • @kavithatresa3431
    @kavithatresa3431 2 роки тому +1

    സാറിന് നന്ദി

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 2 роки тому +4

    ലളിതാമ്മയ്ക്ക് പ്രണാമം 🙏🙏

  • @manojtg4813
    @manojtg4813 2 роки тому +1

    ലളിതചേച്ചിക്ക് പ്രണാമം 🌹🌹🌹
    നന്ദി സർ 🙏🙏

  • @vijayangopalan3911
    @vijayangopalan3911 2 роки тому +2

    തമ്പിസാർ നമസ്തേ, ഇത്രയധികം മലയാളികൾക്ക് ഇഷ്ടമായിരുന്ന ഒരു നടി വേറെയില്ല കേരളത്തിൽ, അവരുടെ വിയോഗം ദു:ഖത്തെക്കാളുപരി നഷ്ടബോധമാണ് തോന്നുന്നത്, ഇനിയില്ലല്ലോ എന്ന യാഥാർത്ഥ്യം. "ചട്ടമ്പിക്കല്ല്യണി " എന്ന സാറിന്റെ സിനിമ ഒരോണക്കാലത്ത് പന്തളം നാഷണലിൽ ഓടിയിരുന്നു, അടൂരിന്റെ സമീപപ്രദേശമായ പറക്കോട് നിന്നും കാൽനടയായി കൂട്ടുകാരുമൊത്തുപോയികണ്ട സിനിമയാണ്. സാറിൻ്റെ ലളിതച്ചേച്ചിയെക്കുറിച്ചുള്ള ഈ അനുസ്മരണം, അതും മനസിൽ മായാതെ നില്കും.

  • @zeusgaming4335
    @zeusgaming4335 2 роки тому +2

    Lalithammakku pranamum, athmavinu nithya santhi nerunnu,ethra nalla oru abhinethri eni ella,pranamum amma

  • @beenababu7367
    @beenababu7367 Рік тому

    Hredayathinte bhasha il angu Lalitha chechie kurichu paranjathu kettappol valare santhoshavum, vishamavum thonni

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 2 роки тому +3

    Namaskarams Respected Chetta.
    Warmth,love,respect for Chechi is so vivid and beautiful. 🙏🙏You have described "Her"so well.
    She is ever with us.
    Respectful Homage 😢🙏🙏

  • @Keralamural
    @Keralamural 2 роки тому +1

    വെള്ളിത്തിരയിലെ നക്ഷത്രങ്ങളുടെ തിളക്കവും ഭംഗിയും മാത്രമേ നമ്മൾ കാണാറുള്ളു ,അവരിൽ ചിലരൊക്കെ യഥാർത്ഥ നക്ഷത്രങ്ങളെ പോലെ തന്നെ കത്തിയേരിയുകയാണ് അതിന്റെ ചൂടും പ്രയാസവും നമ്മൾ അറിയുന്നില്ല അറിയുന്നത് ആ താര തിളക്കം മാത്രം
    ലളിതമ്മയുടെ ആത്മാവിന് നിത്യ ശാന്തി ഉണ്ടാകട്ടെ.

  • @hilalpk9264
    @hilalpk9264 2 роки тому +2

    സ്വഭാവികാഭിനയം കാഴ്ച്ച വെച്ച ഏതു കഥാപാത്രവും അഭിനയത്തികവോടെ തികഞ്ഞ കൈയ്യൊതുക്കത്തോടെ ഉജ്ജ്വലമാക്കിയ അഭിനേത്രിക്ക് വിട 🙏 എല്ലാ ജീവിതദുഃഖങ്ങളും ഭാരവും ഇറക്കിവച്ചു അനന്തനിദ്രയിൽ ലയിച്ച അറിയാത്ത മറ്റൊരു ലോകത്തിലേക്ക് യാത്രയായ ആ വ്യക്തിക്ക് മനസ്സാ നന്മകൾ നേരാം 🤲

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +2

    പ്രിയ നടി ലളിതച്ചേച്ചിക്ക്. ആദരാഞ്ജലികൾ.

  • @paruskitchen5217
    @paruskitchen5217 2 роки тому +1

    Great experience sir,pramam Lalithamma and your dear son Mr Rajakumaran monu.both. R forever in our mind.

  • @divyanair5560
    @divyanair5560 2 роки тому +4

    Laitha ammak pranamam 🙏🏾🙏🏾🙏🏾🌹🌹

  • @muralykrishna8809
    @muralykrishna8809 2 роки тому +1

    നന്ദി നമസ്കാരം തമ്പി സര്‍ 🙏

  • @suniraj462
    @suniraj462 2 роки тому +3

    Sir you are absolutely right. She was a great actress.

  • @remadevi195
    @remadevi195 2 роки тому +19

    സർ, ഹൃദയത്തിൽ തട്ടിയ വാക്കുകൾ. ആരും ഇത്രയും നല്ല വാക്കുകൾ ലളിതമ്മയെ കുറിച്ച് പറഞ്ഞിട്ടില്ല. ചേച്ചിക്ക് പ്രണാമം

  • @sunnyphilipose4592
    @sunnyphilipose4592 2 роки тому +4

    Lalithaamma is 10 years older to me. But she is a mother to me through her nobility in words and behaviour. Pranaamam Lalithaammey ! Rest in Peace !!

  • @geethasnair9798
    @geethasnair9798 3 місяці тому

    ലളിതാമ്മയ്ക്ക് പ്രണാമം🙏🌹

  • @smithakrishnan1882
    @smithakrishnan1882 2 роки тому +1

    സങ്കടം വരുന്നു സർ.. അങ്ങ് അങ്ങയുടെ സിനിമകളിൽ ചേച്ചിയെ, അവരുടെ പ്രതിഭയെ നന്നായി ഉപയോഗിച്ചിട്ടുണ്ട്....... എല്ലാരും പോകുന്നു.. നെടുമുടി ഒടുവിൽ പപ്പു മുരളി ലളിത.... ഇനി ആരാ ഇത് പോലെ ഒക്കെ സ്വാഭാവികം ആയി അഭിനയിക്കാൻ നമുക്കുള്ളത്.. അങ്ങ് പറഞ്ഞ പോലെ സിനിമ കൊള്ളില്ലെങ്കിലും ലളിത ചേച്ചിയുടെ അഭിനയം കാണാൻ വേണ്ടി കണ്ടിരുന്നു പോകും...... ശരിക്കും ഞാൻ കരഞ്ഞു.. മലയാള സിനിമയുടെ തനിമ ഒക്കെ പോയി ഇവരുടെ ഒക്കെ വിയോഗത്തോട് കൂടി 😪😪😪😪😪😪😪😪😪😪😪

  • @ramachandrankn8408
    @ramachandrankn8408 7 місяців тому

    THAMPI Sir....NAMASKAARAM

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 роки тому +1

    Sirnte vakkukal ethra sathyasantham aanu
    Nalla oru manassinte udama mattoru nalla manassine patti parayunnathu kelkkan ethra sukham
    Sir paranjathu pole you tubil lalitha chechi yude padangal kandu kondu aaswadikkam
    Om Shanti 🙏🙏

  • @jishaprabhakaran5427
    @jishaprabhakaran5427 2 роки тому +3

    ലളിതചേച്ചിക്ക് പ്രണാമം 🌹

  • @vineshghegde8588
    @vineshghegde8588 2 роки тому +3

    ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ

  • @sushilmathew7592
    @sushilmathew7592 2 роки тому +4

    Sir,she will be loved and remembered always.

  • @syamalat937
    @syamalat937 2 роки тому +1

    Sirinte vakkukal katttappol oru ? Actor Lalithachacheek maranamilla!.

  • @abhijithsagar4398
    @abhijithsagar4398 2 роки тому +5

    ലളിത അമ്മയെ ഒരു നടി എന്ന് വിളിക്കാൻ പറ്റില്ല..
    കാരണം അഭിനയിക്കുന്ന വ്യക്തിയെ അല്ലെ നടി എന്ന് പറയാൻ പറ്റു
    അവർ ജീവിക്കുക ആയിരുന്നൂ ....

  • @mohananap6776
    @mohananap6776 2 роки тому +1

    Nalla nalla arivukal pakarnnu tharunna sr nannayirikkatte

  • @dasmohan7282
    @dasmohan7282 2 роки тому

    അങ്ങയുടെ ഓരോ വാക്കും
    ഹൃദയത്തിൽ നിന്ന് ഹൃദയങ്ങളിലേക്ക് സംക്രമിയ്ക്കുന്നു.
    അകൃത്രിമ പ്രവാഹം!

  • @saradavasukuttan2323
    @saradavasukuttan2323 2 роки тому +1

    Very touching words. Lalitaji, a very versatile actress, Pranamam

  • @augustinethomas5406
    @augustinethomas5406 2 роки тому +1

    Sir you are absolutely correct regarding KPAC Lalitha

  • @gangadharannambiar7228
    @gangadharannambiar7228 2 роки тому +4

    You have dissected the deceased versatile artist with ease .It helps to remove the any misgivings existed about her in commoners mind since her ailments and hospitalization. .May her soul rest in peace ❤

  • @sreekumarikurup7553
    @sreekumarikurup7553 2 роки тому +2

    Very happy to hear a few good words about Smt Lilitha chechi. Let her soul Rest In Peace 🙏 .Thank you sir.

  • @raadhamenont8760
    @raadhamenont8760 2 роки тому +3

    I remember her role in Kanalkkattu
    She made us cry

  • @syedshaas
    @syedshaas 2 місяці тому

    oru nadie sahodari ennu parauvan kazhiunna angu oru nalla manushiananu. ❤

  • @omanacn9579
    @omanacn9579 Рік тому

    ലളിത ചേച്ചിക്ക് പ്രണാമം 🙏🏼🙏🏼🙏🏼

  • @vrindav8478
    @vrindav8478 2 роки тому +3

    🙏 Namasthe Sir... 💐

  • @user-yn9uw2kf5e
    @user-yn9uw2kf5e Рік тому

    Manssil vallatha oru nombaram undaayirunnu aa prathibhaye arhathakku othu oru smaranaanjali kittiyillallo ennu .mahaprathibhakku kodi namaskaram

  • @ambikakumari530
    @ambikakumari530 2 роки тому +1

    Yes Sir.As u said she was a versatile actress.Pranamam🙏

  • @lakshmikuttynair8818
    @lakshmikuttynair8818 2 роки тому +1

    Heart touching speech sir. Namaskaram

  • @durgat.s8043
    @durgat.s8043 2 роки тому +2

    Great tribute ever🙏🙏

  • @swaminathan1372
    @swaminathan1372 2 роки тому +3

    ഹൃദയസ്പർശിയായ അവതരണം...👌👌👌
    പ്രതിഭകളായിട്ടുള്ളവരെല്ലാം നമ്മെ വിട്ടു പോവുകയാണല്ലോ Sir...😔😔😔
    എന്നാൽ ഇവർക്കൊന്നും പകരമായി ആരും വരുന്നതുമില്ല അതാണ് ഏറ്റവും വലിയ സങ്കടം...😪😪😪
    അതിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ sir...🙏🙏🙏

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 2 роки тому +1

    Touching words ..RIP Lalitha Chechi🙏🏼

  • @ponnammasr585
    @ponnammasr585 2 роки тому +1

    നല്ല വാക്കുകൾ ഹൃദ്യം

  • @leenaprakash5648
    @leenaprakash5648 2 роки тому +2

    Pranamam lalithamma

  • @geethadevi7589
    @geethadevi7589 2 роки тому +1

    Hari Om Namasthe 🙏 Othiri Snehathode Othiri Respectode 🙏🌹

  • @sindhukn2535
    @sindhukn2535 2 роки тому +2

    A great tribute to versatile actor, thank you Thampi sir,

  • @lizyvarghese7105
    @lizyvarghese7105 2 роки тому +4

    പ്രിയ ലളിത ചേച്ചിയ്ക്ക്
    സ്നേഹ പ്രണാമം🙏🙏🙏

  • @VinodKumar-iu9jv
    @VinodKumar-iu9jv 2 роки тому +1

    It is surprising to know how deep his knowledge in the Malayalam film industry. I don’t think any other person in the industry have such vast knowledge.

  • @robloxbffs1465
    @robloxbffs1465 2 роки тому

    നന്നായി പറഞ്ഞു സർ...ചേച്ചിക്ക് പ്രണാമം

  • @divakaranv7702
    @divakaranv7702 2 роки тому +1

    ലളിതമ്മയുടെ ഒട്ടത്തിനിടയിൽ കൈത്താങ്ങാവാൻ ശ്രമിച്ച കേരളഗവർമെന്റിനെ ശാപവാക്കുകൾ പറഞ്ഞവർക്കിപ്പോൾ മനസാന്ദരംവന്നിട്ടുണ്ടാകുമെന്ന് തങ്ങളെ കേൾക്കുന്ന എതൊരാൾക്കും തോന്നുന്നു

  • @jumpinJUMBO
    @jumpinJUMBO 2 роки тому

    you speak from your heart Sir...and thats why it reaches our hearts...

  • @beenasam879
    @beenasam879 2 роки тому +1

    Reading Karuppum Veluppum in Sunday Supplement. Very interesting. Each composed song has a story behind.

  • @ramachandrankn8408
    @ramachandrankn8408 7 місяців тому

    LALITHAMMAKKU KANNEER PRANAMAM😢😢😢😢😢