Pandoru Kattiloraansimham | 1080p | Sandarbham | Mammootty | Saritha | Baby Shalini - Johnson Hits

Поділитися
Вставка
  • Опубліковано 4 кві 2021
  • Song : Pandoru Kaattiloraansimham...
    Movie : Sandarbham [ 1984 ]
    Director : Joshiy
    Lyrics : Poovachal Khader
    Music : Johnson
    Singer : P Susheela
    പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം
    മദിച്ചു വാണിരുന്നു [ പണ്ടൊരു ]
    ജീവികള്‍ക്കെല്ലാം ശല്യമായ്
    എങ്ങും മേഞ്ഞിരുന്നൂ സിംഹം
    എങ്ങും മേഞ്ഞിരുന്നു
    കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍
    കണ്ടെത്തി സിംഹം ഒരു മാന്‍പേടയെ [ കാനനം ]
    രണ്ടുപേരും സ്നേഹമായി
    കാട്ടിലെങ്ങും വാര്‍ത്തയായി
    കന്നിമാനേ എന്റെ ജീവന്‍ നിന്നിലാണെന്ന്
    ചൊല്ലിയാ സിംഹം... [ പണ്ടൊരു ]
    പേടമാന്‍ നല്‍കും സ്നേഹധാരയില്‍
    മാറിയാ സിംഹം ഒരു മാന്‍‌കിടാവായ് [ പേടമാന്‍ ]
    രണ്ടുപേരും തമ്മിലായ്
    ചേര്‍ന്നുവാഴും വേളയായി
    മാന്‍ മൊഴിഞ്ഞു...
    വീണ്ടും നീയാ സിംഹമാകല്ലേ
    ഞാന്‍ സഹിക്കില്ലാ! [ പണ്ടൊരു ]
  • Фільми й анімація

КОМЕНТАРІ • 428

  • @madeenasharafudeen980
    @madeenasharafudeen980 2 місяці тому +80

    2024 കാണുന്ന ആരെങ്കിലും ഉണ്ടോ എന്നെ പോലെ പണ്ട് റേഡിയോയിൽ ആകാശവാണിയിലൂടെ ഒഴുകിയെത്തിയ മധുരമനോഹര ഗാനം നൊസ്റ്റാൾജിയ 😊😢

  • @ajithakumari1198
    @ajithakumari1198 3 роки тому +373

    ഈ പാട്ട് ഇപ്പോള് കേൾക്കുന്നോഓർ ഇവിടെ ലൈക്ക് അടിക്കു പീളി സ് 👍

  • @uvaispullara5014
    @uvaispullara5014 3 роки тому +113

    പേടമാന്‍ നല്‍കും സ്നേഹധാരയില്‍
    മാറിയാ സിംഹം ഒരു മാന്‍‌കിടാവായ്
    രണ്ടുപേരും തമ്മിലായ്
    ചേര്‍ന്നുവാഴും വേളയായി
    മാന്‍ മൊഴിഞ്ഞു...
    വീണ്ടും നീയാ സിംഹമാകല്ലേ
    ഞാന്‍ സഹിക്കില്ലാ........

  • @Mr-Fun111
    @Mr-Fun111 5 місяців тому +18

    ബേബി ശാലിനി ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക 💖💖💖

  • @solomonsolomon.b5077
    @solomonsolomon.b5077 Рік тому +10

    ഞാൻ സഹിക്കില്ല... സരിതയുടെ എക്സ് പ്രെഷൻ.. സൂപ്പർ

  • @rahulravindran9345
    @rahulravindran9345 2 роки тому +30

    സരിത എന്ത് രസം കാണാൻ

  • @jishnu6796
    @jishnu6796 3 роки тому +153

    സന്ദർഭം മൂവി ഫാൻസുകാർ ഉണ്ടോ,, ♥️🔥👇

  • @Indiakkarann
    @Indiakkarann 2 роки тому +161

    ഈ പാട്ട് കേൾക്കുമ്പോൾ സരിതയെ ഓർമ്മ വരുന്നു.
    നല്ലൊരു നടി ആയിരുന്നു. മുകേഷിനെ കെട്ടി, ജീവിതം തകർന്നു.
    പാവം. 😟

  • @ullasfiya1729
    @ullasfiya1729 5 місяців тому +9

    2024 ൽ കാണുന്ന ഞാൻ 😘

  • @sarath5347
    @sarath5347 3 роки тому +200

    സരിത
    80 കളിലെ സൗത്ത് ഇന്ത്യയിലെ ടോപ് നായിക
    6 -ആന്ധ്ര സംസ്ഥാന അവാർഡ്
    5 -തമിഴ് നാട് സംസ്ഥാന അവാർഡ്
    1-കർണാടക സംസ്ഥാന അവാർഡ്
    6 -ഫിലിംഫയർ സൗത്ത് അവാർഡ്
    90 കളിലെ തമിഴ്, തെലുഗ് നായികമാരുടെ ശബ്ദത്തിന്റ ഉടമ 👌
    മലയാളത്തിൽ സന്ദർഭം, കാതോട് കാതോരം ❤️❤️
    മുകേഷിന്റെ ഭാര്യ ആയിരുന്നു 😊

    • @Aparna_Remesan
      @Aparna_Remesan 3 роки тому +36

      മമ്മൂക്കയുടേ തന്നെ കാതോട് കാതോരം,സന്ദർഭം, തനിയാവർത്തനം,മൂഹൂർത്തം 11 -30ന്, കുട്ടേട്ടൻ 👍

    • @sarath5347
      @sarath5347 3 роки тому +19

      @@Aparna_Remesan യെസ് ❤️
      മലയാളത്തിൽ underrated ആണ്

    • @alameen9362
      @alameen9362 3 роки тому +22

      സരിത യിക്ക് ഇത്രയും അവാർഡ് കിട്ടിയോ അപ്പോൾ ആക്കാലത്തെ top നായിക ആയിരുന്നോ .
      മുകേഷിന്റെ ഭാര്യ ആയിരുന്നു എന്ന കാര്യം അറിയാമായിരുന്നു

    • @sarath5347
      @sarath5347 3 роки тому +20

      @@alameen9362 സൗത്ത് ഇന്ത്യയിലെ ടോപ് ആയിരുന്നു
      1980-1986 വരെ

    • @jayapradeepa5911
      @jayapradeepa5911 3 роки тому +18

      പ്രസവശേഷം ഓവർ തടിയായി -പിന്നീട് ദാമ്പത്യം ശിഥിലമായി.പിന്നീടവർ അഭിനയിച്ച പടമാണ് കുട്ടേട്ടൻ

  • @krishnanharihara
    @krishnanharihara 2 роки тому +21

    കുട്ടിക്കാലത്തു എന്റെ 'അമ്മ ഈ ഗാനം ഒരു പാട് തവണ പാടി കേൾപ്പിച്ചിട്ടുണ്ട്......ഇപ്പോൾ യൂട്യൂബിലൂടെ കാണുവാൻ കഴിഞ്ഞതിനു നന്ദി....

  • @anniealexva4928
    @anniealexva4928 Рік тому +43

    മാൻ മൊഴിഞ്ഞു വീണ്ടും നീയാ സിംഹമാകല്ലേ... ഞാൻ സഹിയ്ക്കില്ല... സരിതയുടെ അഭിനയം.... ആഹാ... ഒന്നും പറയാനില്ല...❤️

    • @swathimuralee
      @swathimuralee Рік тому +2

      സത്യം. എപ്പോൾ ആ ഭാഗം കാണുമ്പോഴും കണ്ണ് നിറഞ്ഞു പോകുന്നു....😥😥😥😥

    • @syamkumarsasidharan4432
      @syamkumarsasidharan4432 9 місяців тому

      Sathyam.... ❤njan repeat adichu kandu❤

  • @jishnu4774
    @jishnu4774 2 роки тому +52

    അന്നും ഇന്നും ലെജൻഡ് മമ്മുക്ക 💖💖💖💖

  • @alameen9362
    @alameen9362 3 роки тому +54

    എന്റെ ഏറ്റവും ഇഷ്ടമുള്ളതിൽ
    ഒരു പാട്ടാണ് ഇത് .
    അത് പോലെ മമ്മുക്ക - സരിത ഇവർ ഒന്നിച്ചഭിനയിച്ച ഈ സിനിമയും പിന്നെ കാതോട് കാതോരം എന്ന് സിനിമയും
    എന്റെ favourite ആണ് .
    ഇത് രണ്ടും അല്ലാതെ വേറെ ഏതിലെങ്കിലും ഇതേ ജോഡികളായി അഭിനയിച്ചിട്ടുള്ള movie ഉണ്ടോ എന്ന് എനിക്കറിയില്ല
    ഞങ്ങളുടെ മമ്മുക്കയെ സിംഹമായും സരിതയെ മാൻ കിടാവും ആയി ഉപമിച്ച പൂവച്ചൽ
    ഖാദർ ശരിക്കും മഹാൻ ആണ് .
    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന്
    എനിക്ക് തന്നെ അറിയില്ല അത്രയ്ക്കും favourite ആണ്

    • @spectator616
      @spectator616 3 роки тому +8

      ക്ലാസ്സിക്‌ തനിയാവർത്തനം മറക്കുകയോ?
      പിന്നെ കുട്ടേട്ടനും.

    • @alameen9362
      @alameen9362 3 роки тому +1

      @@spectator616 ഇവർ ഒന്നിച്ചഭിനയിച്ചതിൽ സന്ദർഭവും
      കാതോട് കാതോരം സിനിമയും
      മാത്രമേ full കണ്ടിട്ടുള്ളു
      അത് കൊണ്ടാണ് ഈ രണ്ട് മൂവിസും മറക്കാത്തത് .
      എങ്കിലും ഇവർ ഒന്നിച്ച് അഭിനയിച്ച
      Cinema പറഞ്ഞു തന്നതിന് thanks

    • @spectator616
      @spectator616 3 роки тому +4

      @@alameen9362 തനിയാവർത്തനം ഒക്കെ മാണിക്യം അല്ലേ ബ്രോ? മലയാളത്തിന്റെ എണ്ണം പറഞ്ഞ ക്ലാസ്സിക്കുകളിൽ ഒന്ന്. I suggest you as a must watch.

    • @alameen9362
      @alameen9362 3 роки тому +1

      @@spectator616 thanks bro movie suggest ചെയ്തതിന് ഞാൻ
      കണ്ടു നോക്കാം .

    • @Aparna_Remesan
      @Aparna_Remesan 3 роки тому +3

      @@alameen9362 മൂഹൂർത്തം 11-30ന് അതും ഉണ്ട്.

  • @ralarajan1967
    @ralarajan1967 Рік тому +5

    പേടമാന്‍ നല്‍കും സ്നേഹധാരയില്‍
    മാറിയാ സിംഹം ഒരു മാന്‍‌കിടാവായ്
    ലലല
    പേടമാന്‍ നല്‍കും സ്നേഹധാരയില്‍
    മാറിയാ സിംഹം ഒരു മാന്‍‌കിടാവായ്
    രണ്ടുപേരും തമ്മിലായ്
    ചേര്‍ന്നുവാഴും വേളയായ്
    മാന്‍ മൊഴിഞ്ഞു...
    വീണ്ടും നീയാ സിംഹമാകല്ലേ
    ഞാന്‍ സഹിക്കില്ലാ

  • @anithakumarianitha7253
    @anithakumarianitha7253 Рік тому +7

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ സരിത സൂപ്പർ നായിക

  • @gopakumar6723
    @gopakumar6723 2 роки тому +33

    സുശീലാമ്മ... സൂപ്പർ ശബ്ദം...

  • @sherlythomas8691
    @sherlythomas8691 Рік тому +5

    2023 ലും കേൾക്കുന്നു.. ഇഷ്ടമാണ് ഈ പാട്ട്.😊

  • @dericabraham8981
    @dericabraham8981 2 роки тому +71

    മമ്മൂക്ക ♥️ ബേബി ശാലിനി സൂപ്പർ combo ആണ് 😘😘

  • @mehnaznawaz7525
    @mehnaznawaz7525 2 роки тому +17

    Big bossil blessly paadiyath kett vannavarundo😘💕

  • @ajithajayachandran7706
    @ajithajayachandran7706 2 роки тому +16

    2022 ഈ സോങ് കേൾക്കുന്നവർ ഉണ്ടോ ♥️👇

  • @sindhuprasad3408
    @sindhuprasad3408 2 роки тому +14

    സരിത മമ്മുട്ടി 👍👍👍സൂപ്പർ ജോഡി 🌹🌹🌹🌹🥰🥰

  • @nidhimol5490
    @nidhimol5490 2 роки тому +28

    സരിത എന്ത് സുന്ദരി ആണ് 😍❤️❤️

  • @sujithv2521
    @sujithv2521 3 роки тому +213

    സന്ദർഭം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍👍

    • @user-jt6og8yi
      @user-jt6og8yi 3 роки тому +2

      Yes.....💛

    • @alameen9362
      @alameen9362 3 роки тому +4

      ഞാൻ സന്ദർഭം മൂവിയുടെ ഫാൻ .
      പക്ഷെ അതിന്റെ ക്ലൈമാക്സ്‌ എന്നെ കരയിപ്പിച്ചു 😞😞😞

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +2

      @@alameen9362 Mammooty Fan aano ?

    • @alameen9362
      @alameen9362 3 роки тому +1

      @@user-sc5oi7io4v bro ഞാൻ മമ്മുട്ടി ഫാൻ ആണ് എങ്ങനെ മനസിലായി

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +3

      @@alameen9362 njan Paranjatha Mammooty Fan aanu

  • @poojaashok6751
    @poojaashok6751 3 роки тому +30

    Climax😑💔 kandal karachil varum... Cute shalini❤️

  • @abbasabbu1349
    @abbasabbu1349 2 роки тому +94

    അന്നെത്തെ കാലത്ത് സൂപ്പർ ഗാനമായിരുന്നു നല്ല സിനിമയും

  • @Sreejith_calicut
    @Sreejith_calicut 2 роки тому +16

    ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം.. ഭാഷ.. അങ്ങനെ എല്ലാ സിനിമയിലും നക്മക്കി വോയിസ്‌ കൊടുത്ത കലാകാരി

  • @spectator616
    @spectator616 3 роки тому +38

    മാൻ മൊഴിഞ്ഞു... വീണ്ടും നീയാ സിംഹമാവല്ലേ... ഞാൻ സഹിക്കില്ലാ...❤
    സിനിമയോട് ചേർന്നു നിൽക്കുന്ന വരികൾ...

  • @spectator616
    @spectator616 3 роки тому +99

    ഒരേ പാട്ട് തന്നെ വരികളിലും ഭാവത്തിലും വ്യത്യാസം വരുത്തി സിനിമയുടെ രണ്ടു ഘട്ടങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു...
    Soul of the movie❤

  • @sandhyasreelatha1253
    @sandhyasreelatha1253 4 місяці тому +5

    2024 kanunnawar undo

  • @Aparna_Remesan
    @Aparna_Remesan 3 роки тому +112

    ഇക്കയേ സിംഹത്തോടും ,സരിതയേ മാനിനോടും ഉപമിച്ചിരിക്കുന്നു👍💞പൂവച്വൽ ഖാദർ.❣️

    • @ADAVGaNg-dx8lc
      @ADAVGaNg-dx8lc 3 роки тому +1

      😁😁

    • @sulaimank4812
      @sulaimank4812 2 роки тому

      ഇക്കാ അല്ലേലും ഒരു സിംഹമാണ്.. സ്നേഹമുള്ള സിംഹം

  • @kannanpk5642
    @kannanpk5642 3 роки тому +123

    മമൂക്ക സരിത കോബോ സോങ് കിടുവണ്

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +40

    ബേബി ശാലിനി 😍

  • @Anil-rv5md
    @Anil-rv5md 2 роки тому +5

    സരിത ചേച്ചി യുടെ അടിപൊളി സിനിമ സന്ദർഭം

  • @aneeshaneesh1617
    @aneeshaneesh1617 3 роки тому +129

    2021ൽ കേൾക്കുന്നവർ ഉണ്ടോ 💜

  • @Aparna_Remesan
    @Aparna_Remesan 3 роки тому +40

    സുശീലാമ്മ വളരേ മനോഹരമായി പാടിയ പാട്ട്.❤️💞🤏

  • @darsanakunjuvava8626
    @darsanakunjuvava8626 Рік тому +77

    ഞാൻ 5 ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഈ പാട്ട് എന്റെ അമ്മ എപ്പോഴുംപാടുമായിരുന്നു അതുകേട്ടു ഞാനും പാടുമായിരുന്നു. അങ്ങനെ സ്കൂളിൽപോയി ഈ പാട്ട് ഒരു മൂളിപട്ടു പോലെ പാടുമായിരുന്നു.... 🎶🎶🎶✨️. ഇപ്പോൾ ഫോൺ കിട്ടിയപ്പോൾ ഈ song ഉള്ളത് ആണോ എന്നു നോക്കി kettu but എന്റെ കൂടെ ഇരുന്നു ഈ പാട്ട് കേൾക്കാൻ ഇപ്പോൾ അമ്മയും ഇല്ല 💯☺️

    • @kavithavimal5986
      @kavithavimal5986 Рік тому

      ജെ

    • @reshmajibin2802
      @reshmajibin2802 Рік тому +1

      Nte Amma paaditharumayirunnu

    • @scariahe
      @scariahe Рік тому

      Same here

    • @sheejasasikv8859
      @sheejasasikv8859 Рік тому

      Aaaaaaaaaaaaaaaaaaaaaaaaaa, as axe aaaa, aaaaaaaaaaaaaa, a warm as, a wax aaaaaaaaaaaaa wax zaaaaaaaaaa, as, saw axe aazaa, zaa wax a, zaaa axe aaaaaaazaa axe AZ aaaaaaaaaaaaazaaazaa axe zaaaaaaaaaa, aaaaaaaaaa, who zaaaa AZ azaa wax away aaaaaa, aaa wax aaaa, aaaa AZ a see, aaaaaaaaaaaz@see as axe as, aaaazazaazaaaaaaaa, as, aaaaa AZ a, aaaaaaaa, aaaa then z wax zaa, aaaazaaaaaaaaaaa, aaaaaaaaaaaaaaaaaza axe aaaaaaaaaaaaaaaa, aaaa when zaaaaaaaaa axe aaaaaaaaaa, aaaaaaaa, azaaaaaaaaaaaa wax azaaa axe aaaa, a see zaaaaaz what zaaazaa, aaa, aaaaaaa axe axe aaaaaaaaaaaaza@see aaaa, wax axe a, aaaaaaaaaaaa@a@see aaaaa whatever zzaaazaaaaaaaaaaazaa babe aaaaaaaaazaa, aaaa, saw, azaa, aaaaaaaaa@axe zaa AZ aaaaaaaaaaaaaa wax AZ a axe aaaaaaaaazazaaaaaaaaaaaaa, a, zaaaaaaazazaaaaaaa wax zaaaaaazaa, zaaa, aaaaaaa, aazaaz ex azaaa see aazaaaaaaaaaza, wax aaaaa Zac's aaaaazaaaa, as case aaza, then aaazaa axe aaaaazazaza axe a wax zaza, a, Ada see azazaazaa, aazazaza, a@@za Zac's azaaaaaaaazaaazaza@aaaaaxe aazazaaaaaaaaaa, zaza case aaaaa AZ AZ wax Ada, axe wax a, zazaaaaazaazaa AZ azaaaa@zaschool@azazaazazazaaa,wax a, azazaza AZ as wax when as, AZ AZ aaa, zaa@aaaAZ a AZ wax azaaaaa@azaaaaa,AZ AZ wax wax aaaaazaza AZ AZ AZ AZ azaa ex when aaa, za@AZ a, AZ wax wax AZ wax Ada wax aaa@aAZ wax ex azazazaaaaazaaa wax wax ex wax a, zaz AZ AZ AZ wax wax AZ ex a AZ wax zaz AZ wax AZ aaa@wax wax why ex wax AZ wax AZ AZ a, @az AZ wax AZ AZ ex AZ axe AZ AZ a@AZ AZ wax wax AZ@awax ex AZ wax wax AZ 7

    • @priyaakhil236
      @priyaakhil236 7 місяців тому

      ​@@reshmajibin2802oi

  • @sabusabu1317
    @sabusabu1317 Рік тому +5

    അടിപൊളി പാട്ട് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് 🥰🥰

  • @manjudeepak5569
    @manjudeepak5569 3 роки тому +7

    മാമൊഴിഞ്ഞു. വീണ്ടും .നിയാ. സിംഹം ആകല്ലെ. ഞാൻ. സഹിക്കില്ല. സൂപ്പർ. വേടാണ്. എനിക്കു. ഭയങ്കര. ഇഷ്ടം ആണ്

  • @jinujosepoul7667
    @jinujosepoul7667 3 роки тому +32

    കാതോടു കാതോരം കണ്ട നാൾ മുതൾ സരിത ചേച്ചിയെ എനിക്ക് വലിയ ഇഷ്ടമാണ് . അന്യഭാഷകളിൽ കുറെ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിൽ അവരുടെ കഴിവുകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തിയ സിനിമകൾ കുറവാണ് .

    • @alameen9362
      @alameen9362 3 роки тому +6

      കാതോട് കാതോരം , സന്ദർഭം
      ഈ രണ്ട് movie മാത്രേ ഞാൻ കണ്ടിട്ടുള്ളു എങ്കിലും ഈ രണ്ട്
      മൂവിയിലും എനിക്ക് ഇഷ്ടപെട്ട
      നായിക aayi

    • @jinujosepoul7667
      @jinujosepoul7667 3 роки тому +5

      @@alameen9362 മമ്മൂക്കയോടൊപ്പമുള്ള സംഘം കണ്ടിട്ടില്ലെ ? അതിലും നല്ല വേഷ മാ യി രിന്നു

    • @memorylane7877
      @memorylane7877 3 роки тому +5

      തനിയാവർത്തനം ❤ കുട്ടേട്ടൻ

  • @safvanmuthu9408
    @safvanmuthu9408 3 роки тому +19

    ന്താ പാട്ട് 🌹🌹❤

  • @sreeragssu
    @sreeragssu 3 роки тому +52

    .......മാന്‍ മൊഴിഞ്ഞു വീണ്ടും നീയാ സിംഹം ആകല്ലേ..ഞാന്‍ സഹിക്കില്ല
    സിനിമ യുടെ കഥയും ക്ളെെമാക്സും ഏറെക്കുറെ ഇത്പോലെയാണ്

    • @Aparna_Remesan
      @Aparna_Remesan 3 роки тому +3

      സിംഹം ആയാൽ ഞാൻ സഹിക്കീല്ല അത് തന്നെ ആണ് ഈ പടത്തിന്റേ കഥയും തെറ്റ് ധാരണ കാരണം അവസാനം ഭർത്താവ് മരിക്കുന്നൂ.

    • @sreeragssu
      @sreeragssu 3 роки тому

      @@Aparna_Remesan അതെ

    • @NizhalAmmu
      @NizhalAmmu 3 роки тому +1

      👌👌👌👌👌👌😍😍😍😍

  • @sunitharadhamony3820
    @sunitharadhamony3820 3 місяці тому +3

    2024 ൽ കാണുന്നു ❤

  • @bavapmna5520
    @bavapmna5520 2 роки тому +13

    ഇത്രയും സൗന്ദര്യമുണ്ടായിരുന്ന സരിതയെ അല്ലേ മുകേഷ് എന്ന സിംഹം ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞത്? ഇപ്പോൾ ഇതാ!
    വേറൊരുത്തി കൂടി ഇനി അടുത്തത്
    ആരാണാവോ?

  • @Anvithadas
    @Anvithadas 2 роки тому +8

    മമ്മൂട്ടി സരിത ജോഡി ഒനാന്തര മാണ് പഴയകാലത്ത് മമ്മൂട്ടി കുട്ടി പെട്ടി എന്നാണ് മമ്മൂട്ടി സിനിമകൾക്ക് പറയാറുള്ളത്

  • @ShilpaShilpa-vn9yo
    @ShilpaShilpa-vn9yo 3 роки тому +8

    Mummy de favorite song..I here it from her voice lot time at childhood 🙄

  • @ajithakumari1198
    @ajithakumari1198 3 роки тому +65

    എനിക്ക് ഏറ്റവും ഇഷ്ടം പെട്ട പാട്ട് പഠിക്കുന്ന കാലത് ഒരു ഹരം ആയിരുന്നു

  • @divyamohan3682
    @divyamohan3682 2 роки тому +5

    അർത്ഥവത്തായ നല്ല വരികൾ. പാട്ട് സൂപ്പർ 🙏❤

  • @neerutyvlogs1879
    @neerutyvlogs1879 22 дні тому +1

    ബേബി ശാലിനി ❤️❤️❤️

  • @lijeeshlijeesh610
    @lijeeshlijeesh610 Місяць тому +2

    2024ഇൽ കാണുന്നവർ ഉണ്ട്

  • @spectator616
    @spectator616 3 роки тому +111

    പാട്ടിന്റെ വരികൾ തന്നെയാണ് സിനിമയുടെ കഥ ❤
    Written by Kochin Haneefa.
    Blockbuster of Mammookka - Joshi sir in the 80's❤

    • @dewdrops511
      @dewdrops511 Рік тому +1

      പണ്ടൊരു കാട്ടിലൊരാൺ സിംഹം
      മദിച്ചു വാണിരുന്നൂ….(2)
      ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…
      സിംഹം…..എങ്ങും മേഞ്ഞിരുന്നൂ…
      കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ …
      കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ…(2)
      രണ്ടുപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ്…
      ജീവിതം സൌമ്യമായ് നീങ്ങിടും കാലം… പൂവിടും കാലം… (പണ്ടൊരു )
      അന്നൊരു ചെയ്യാ‍തെറ്റിൻ ഭാരവും…
      പേറിയാ സിംഹം നൊന്തു നീറീടവേ…(2)
      ഒന്നുമൊന്നും മിണ്ടാതെ…വേർപിരിഞ്ഞുപേടമാൻ…
      ഏകനായ് സിംഹമോ…ഇന്നും തേടുന്നൂ…

  • @Krisya04
    @Krisya04 Рік тому +3

    Mammooty and saritha beautiful pair..saritha is so beautiful..

  • @rahulravindran9345
    @rahulravindran9345 2 роки тому +12

    ഇവരുടെ മുഹൂർത്തം 11:30എന്നു ഒരു മൂവി ഉണ്ട് സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ആ മൂവി

  • @RejithaSajith-mb6um
    @RejithaSajith-mb6um 7 місяців тому +1

    ഈ പാട്ട് എനിക്ക് എന്റെ അമ്മ കുട്ടിക്കാലത്ത് പാടി തന്നു... 🥰 പിന്നെ ഞാനും എപ്പോഴും പാടി നടക്കും 😘 ഇപ്പോൾ എന്റെ രണ്ട് ആണ്മക്കൾക്കും പാടി കൊടുക്കും... അവർക്കും വളരെ ഇഷ്ടം 🤗ഇപ്പോഴും പാടാൻ പറയും 😊

  • @bindumilana..4036
    @bindumilana..4036 Рік тому +1

    കുട്ടിക്കാലത്തു കണ്ട മൂവി ഒത്തിരി ഇഷ്ടം.. ഈ song ഒന്ന് പാടി നോക്കാൻ ആണ് ഞാനും ഇവിടെ വന്നത്.. സരിത നല്ലൊരു നടി....Male voice ആണ് കൂടുതൽ മനോഹരം ആയി തോന്നിയത്..

  • @beautifullifestyle4519
    @beautifullifestyle4519 2 роки тому +31

    ചെറുതിലെ ഉറക്കാൻ വേണ്ടി എന്റെ ഡാഡി പാടിതരുമായിരുന്നു ❤

  • @PDhakshayaniNair-mb1ws
    @PDhakshayaniNair-mb1ws 9 годин тому

    Mammookkaude ethu pattum kannil oru nanavu padartthum👌👍🎉💐👏

  • @arunkumar-xs1ol
    @arunkumar-xs1ol 2 роки тому +13

    ഇവർ മൂവരും മൂന്ന് മതത്തിൽപ്പെട്ടവരാണ് എന്നാൽ ഇവരെ ഒന്നിപ്പിക്കുന്നത് കലയാണ്😀😀❤️❤️🏵️🏵️

  • @vinodvayalar9666
    @vinodvayalar9666 5 місяців тому +1

    2024 ഈ പാട്ട് വീണ്ടും കേൾക്കുന്നവർ ഉണ്ടോ ❤❤

  • @parvathyparu2667
    @parvathyparu2667 Рік тому +2

    സൂപ്പർ 👌👌👌🌹

  • @angels6771
    @angels6771 2 роки тому +4

    എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ♥

  • @msms-uy7wi
    @msms-uy7wi Рік тому +5

    പണ്ടൊരു കാട്ടിലൊരാൺ സിംഹം
    മദിച്ചു വാണിരുന്നൂ (2)
    ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…
    സിംഹം എങ്ങും മേഞ്ഞിരുന്നൂ
    കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ
    കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ(2)
    രണ്ടുപേരും സ്നേഹമായ് കാട്ടിലെങ്ങും വാർത്തയായ്
    കന്നിമാനേ എന്റെ ജീവൻ നിന്നിലാണെന്ന്
    ചൊല്ലിയാ സിംഹം (പണ്ടൊരു )
    പേടമാൻ നൽകും സ്നേഹധാരയിൽ
    മാറിയാ സിംഹം ഒരു മാൻ കിടാവായ് ലലലാ (2)
    രണ്ടു പേരും തമ്മിലായ് ചേർന്നു വാഴും വേളയായ്
    മാൻ മൊഴിഞ്ഞു വീണ്ടും നീയാ സിംഹമാകല്ലേ
    ഞാൻ സഹിക്കില്ലാ (പണ്ടൊരു )

  • @nasarnasar1658
    @nasarnasar1658 2 роки тому +8

    ഈ സിനിമയിലെ ഗാനം കേൾക്കുമ്പോൾ ശരീരത്തിലെ രോമങ്ങൾ ഒക്കെ എണീറ്റു നിൽക്കും അത്രയും മനോഹരമായ ഗാനംമാണ് പക്ഷേ അതിലും മനോഹരം അന്നത്തെ മമ്മൂട്ടിയെ കാണാൻ ആണ് ഏറ്റവും വലിയ മനോഹരംആണ് അഭിനയിച്ച സിനിമ അതിഗംഭീരം പറയാൻ പറ്റാത്ത വിധം അപ്പുറമാണ് മെഗാസ്റ്റാർ മമ്മൂട്ടി അന്നും ഇന്നും അതിലും കൂടുതൽ ഇങ്ങനെ ഒരു നടനെ സിനിമയിൽ കണാൽ വളരെ പ്രയാസമാണ് ഇനി അങ്ങനെ ഒരു മമ്മൂട്ടി മമ്മൂട്ടി തന്നെ അല്ലാതെ വേറൊരു അഭിപ്രായം പറയാൻ ഒന്നും കിട്ടുന്നില്ല ഒരുപക്ഷേ ഏറ്റവും കൂടുതൽ യേശുദാസ് പാടുന്നത് ശരിക്കും മമ്മൂട്ടി പാടുന്നത്ഇപ്പോൾ ഈ സിനിമ വന്നിരുന്നെങ്കിൽ അതിഗംഭീരം ഗംഭീരമായിരിക്കു ണൂ നല്ല സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി

  • @sureshpg4499
    @sureshpg4499 3 роки тому +95

    ചെറിയ ഒരു തെറ്റിദ്ധാരണ യിൽ തകരുന്ന കുടുംബം.. ആരുടെയും കണ്ണ് നന്നാക്കുന്ന ക്ലൈമാക്സ്‌...

  • @sarath5347
    @sarath5347 3 роки тому +17

    സുശീലാമ്മ & ജോൺസൺ മാഷ് 😍👌👌

  • @amminithankappan3575
    @amminithankappan3575 9 місяців тому +1

    സുപ്പർ

  • @agijohn7938
    @agijohn7938 8 місяців тому +1

    Poovachal Khadar Sir salute.

  • @thisiswhatiamextremepsy223
    @thisiswhatiamextremepsy223 2 роки тому +2

    Nte ammayude fav song...epolm njanum achanum...ith paadi ammene kaliyakkumayirunu❤️❤️❤️❤️

  • @chandranerer1255
    @chandranerer1255 2 роки тому +2

    Evergreen mega hit song of Melody Queen P.Susheelamma .

  • @breeja4660
    @breeja4660 Рік тому +1

    Njanu blessly padi kettu ishtapettu vannatha

  • @saleenashameer4092
    @saleenashameer4092 2 роки тому +6

    Dhilsha to Robin..🔥🔥🔥

  • @mollywoodpalace8794
    @mollywoodpalace8794 3 роки тому +5

    Indistry hit #Sandarbham😍😘😙

  • @swethasanal1642
    @swethasanal1642 3 роки тому +13

    മോളെ ഉറക്കാൻ പാടുന്ന പാട്ട് ❤️❤️

  • @Arjun-ej7fj
    @Arjun-ej7fj 3 роки тому +10

    Male version 💖👌 even though it is sad version
    Aa initial humming adakam

  • @user-sc5oi7io4v
    @user-sc5oi7io4v 3 роки тому +11

    Mammooty- Saritha- Shalini ajith

    • @user-sc5oi7io4v
      @user-sc5oi7io4v 2 роки тому

      പണ്ടൊരു കാട്ടിൽ ഒരു ആൺ സിഠഹഠ....

    • @user-sc5oi7io4v
      @user-sc5oi7io4v 2 роки тому +1

      കുട്ടി ശാലിനി, മലയാളത്തിൽ മമ്മുട്ടി കൂടെ കളിയുഞ്ഞാൽ അഭിനയിച്ചിട്ടുണ്ട്

  • @mrl2490
    @mrl2490 2 роки тому +5

    പെട്ടി കുട്ടി മമ്മൂട്ടി

  • @user-tv2ei5lq5z
    @user-tv2ei5lq5z 2 місяці тому

    Achan cherupathil paadithanna paatu. Now iam 29 but still love this song

  • @anzz22
    @anzz22 2 роки тому +8

    Dr robin❤ Dilsha

    • @anzz22
      @anzz22 Рік тому

      After:💩

  • @muhammedshahide.k47
    @muhammedshahide.k47 2 роки тому +3

    Love u mammootty 🥰

  • @Zeusbean
    @Zeusbean 5 місяців тому

    Mamooka and babysalin super

  • @nadik2837
    @nadik2837 Рік тому +1

    Blessle paadunne kettu vannatha...
    😍👍

  • @shylajanshylan758
    @shylajanshylan758 9 місяців тому +1

    ഈ പാട്ട്,20223/09/29, ❤️❤️❤️🌹🌹🌹👍👍👍👌👌👌👌

  • @AASH.23
    @AASH.23 2 роки тому +1

    മനോഹരം 💞💞💞💞

  • @user-ot7rk7dw8c
    @user-ot7rk7dw8c Рік тому

    എന്റെ favorite song

  • @divyamol671
    @divyamol671 2 роки тому +102

    biigbossil blessle dilshayk paadi kodukkunnath kettu ee pattu thedi vannathaanu..., 😊😊😊

  • @haridasan3598
    @haridasan3598 2 роки тому +2

    Ishttamollaaa pattaneee💚💛💜👌👌👍👍oman

  • @shameersemi674
    @shameersemi674 2 роки тому +4

    മമ്മൂക്ക baby ശാലിനി

  • @shahalap8138
    @shahalap8138 Місяць тому

    Super hero 💪

  • @flybirds-wd3nf
    @flybirds-wd3nf 26 днів тому

    supersong

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +3

    One of my Favourite ❤️song

  • @anjushaik4697
    @anjushaik4697 10 місяців тому

    Enna oru glamour anu ee manushenu.. 👍❤❤❤❤❤❤

  • @harithamchannel009
    @harithamchannel009 11 місяців тому +1

    2023 ൽ കേൾക്കുന്നവർ ഉണ്ടോ

  • @alsam5691
    @alsam5691 5 місяців тому +2

    2024.......?

  • @sindhubiju8113
    @sindhubiju8113 3 роки тому +3

    എന്റെ സിംഹം ഇങ്ങനെ

  • @bindurajyamuna6582
    @bindurajyamuna6582 2 роки тому

    സൂപ്പർ super പൊളി മച്ചാൻ വെരി good

  • @flytechindustries3398
    @flytechindustries3398 Рік тому +1

    2022 ഓണാശംസകൾ..
    ഇന്ന് ഉത്രാടം. മോനെ ഉറക്കാൻ ഈ പാട്ട് കേൾക്കുന്നു..11..36..pm

  • @soumyamanoj9862
    @soumyamanoj9862 2 роки тому +2

    Shalini😍😍

  • @sainabahameed2948
    @sainabahameed2948 Рік тому +1

    ഞാൻ എപ്പോ ഴും പാടുന്ന പാട്ട് 🥰👌🌻

  • @reshmasarath6232
    @reshmasarath6232 2 роки тому +2

    My favorite song🥰🥰🥰

  • @vimalkumar0369
    @vimalkumar0369 3 роки тому +1

    Fav 💓💓💓