Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
❤❤❤🎉🎉🎉
ചിത്തിര ചിലക്കുന്ന മേടമല്ലേ വിഷുപത്തിനൊരു പൊങ്കാല വേണ്ടതല്ലേ(2)പത്തായം ഉണ്ണാതുറങ്ങുന്നു വേനലിൽ കത്താത്തടുപ്പ് ചിതലെണ്ണുന്നു (2)വായിച്ചപുസ്തകത്താളിലെ പൈക്കളോ വന്ധ്യതക്കർത്ത മോക്ഷകങ്ങളാവുന്നു(ചിത്തിര ചിലക്കുന്ന…)ഋതുചാരമേറുന്നചോരക്കനൽ പ്രാണരതിയൂതിയൂതി തിളക്കിവെച്ച്(2)നിഴലത്തുണക്കിയൊരുടൽച്ചുള്ളി ഇഴയറ്റ നനമുണ്ടുചുറ്റി പൊതിഞ്ഞ്‍ വെച്ച്(2)രാപ്പകലുകൾക്കിടയിൽ കരിയടുപ്പിലെ തീപ്പുകയിലെന്നെ കുതിർത്തുവെക്കുന്നു ഞാൻതീപ്പുകയിലെന്നെ കുതിർത്തുവെക്കുന്നു ഞാൻസൂര്യഞ്ഞാൻ പാതിവെന്തോരന്നമാകുന്നു(2)പാരണലഭിക്കാത്ത പാഴ്‌നൊയമ്പാകുന്നു കന്നിയിൽവാടുന്ന തൂശനിലയാകുന്നു നിൻ്റെ ദുർമേധിക്ക് നിത്യബലിയാകുന്നുഎണ്ണവറ്റിപ്പോയൊരോർമയിൽ(2)നീറുന്ന കണ്ണുനീർനാളമായച്ചനുണ്ട് (എണ്ണവറ്റിപ്പോ…..)വെണ്ണീറുതൊട്ട തളർജന്മമെ കുരുടിച്ചവെള്ളിലത്തുളസിയായി അമ്മയുണ്ട്(2)എണ്ണവറ്റിപ്പോയൊരോർമയിൽ(2)നൊന്തും തിളച്ചുമീസ്വന്തങ്ങൾ വെച്ചുഞാൻ തർപ്പണം ചെയ്യുന്നു സൂര്യാ(2)ചിറ്റും ചിലമ്പും ചുനചിന്തുമായി പണ്ടു പറ്റടികൾ വെച്ചൊരു വിഷുപ്പുലരിയിൽ(2) ഓട്ടുരുളിയായ് തിളങ്ങിയതുമെൻകണി കൂട്ടിന്നു വെളിച്ചം തളിച്ചതും സൂര്യനീ കൊച്ചിരുൾ തിളക്കിയെൻ മുത്തശ്ശി(2) മക്കളേ പ്രാജീന മർത്യ സമത്വം വിഷുക്കണീ എല്ലാ ദിനരാത്രവും സമമായി വരും അല്ലുകൾ ചിത്തിര പൂര്ണിമയായി വരും (എല്ലാ ദിനരാത്രവും…)ഭൂത തമസ്സുകടഞ്ഞുകടെഞ്ഞെഴും ആദിത്യകുംഭം അമൃതവുമായിവരും(2)വിഷുഫലമെനിക്കായിരുന്നില്ല (2)ഞാൻകണ്ട നിഴലെൻറെ നക്ഷത്രമായിരുന്നില്ല (വിഷുഫല………)അയനസംക്രാന്തികൾ ഇപ്പുറംസൂര്യ നിൻമനുനീതി എന്തായിരുന്നു(2)എൻ്റെ കൗമാരപുലർച്ചയിൽ നീസ്വപ്നസിന്ധൂര മധുരങ്ങൾ തന്നു(2) എൻ്റെ ഋതുസോമതീർത്ഥങ്ങളെ ഒരാനന്തബിന്ദുവിലൊളിപ്പിച്ചിരുന്നു (2)തളിരായിതുടുത്തതും നീയാണ് ഗൂഢമൊരു കുളിരീണമായതും നീയാണുകണ്ടറിയുമറിവുകൾക്കപ്പുറത്തൊരു പകലിനായി ധ്യാനനിരയില്നിറന്ന നിറമേഴിലും നീയാണുപ്രണയമഴതൻ അശ്രുതാനന്ത ഗീതമായി നിനവുകളിലൂറി പടർന്നതും നീയാണ് പ്രണയമഴതൻ (2)തീമിഴിചില്ലെറിഞ്ഞുടലിനെ മുറിച്ചതും ചുറ്റഴിക്കെട്ടുകളിലറതറച്ചിട്ടതും (2)പച്ചയും നീരും നിലാവും കവർന്നതും ഉച്ചഗർവതിൻകൊടുങ്കാടണച്ചതും ക്രൂരകാരുണ്യം പകർന്നതും നീയാണു സൂര്യാ(2) നിനക്കെന്തുനീതി സൂര്യാ നിനക്കെന്തുനീതി….കുറചൊല്ലിയകലുന്നമേഘങ്ങളിൽ നിന്നു നിറകണ്ണുവെട്ടിത്തിരിച്ചുനില്കുമ്പോഴും(2)ഋതുപീഢകൾക്കു കീഴമരാതെ ഇതളിലൊരുകൊതിമുള്ളു വീഴാതൊതിങ്ങിവാഴുമ്പൊഴും (2)അയലത്ത് ഗന്ധർവമകുടികൾ മൂളിയാൽ നാഗഫണമുലയാതെ നിധികാത്തിടുമ്പൊഴും(2)മിഴിയടക്കം വഴിക്കരുതൽ നിലതെറ്റാത്തമൊഴിയൊതുക്കം മാനമെന്ന രണ്ടക്ഷരം പൊരുളായി പൊതിഞ്ഞു സൂക്ഷിക്കുമ്പൊഴും ചുറ്റുമിരുളുന്ന ദിക്കുകൾ പേടിയേറ്റുമ്പൊഴും(2)കാലമുദയം താഴുമുടലിൻ ചക്രവാളത്തുടുപ്പുകൾ ചുളിഞ്ഞുമങ്ങുമ്പൊഴും (2)ഉള്ളിൽ ഞാൻ പതിവെച്ചപിച്ചകം എരുക്കിന്റെ പൊള്ളുന്ന കറയിൽ പിടഞ്ഞുകരിയുമ്പൊഴും രക്തം ത്രസിക്കും വിരൽത്തുമ്പിനാലെന്നിലർത്തം വിതക്കാനൊരാൾ വരും വരുമെന്നുതിങ്കളൊട് മറുതിങ്കൾ നോറ്റുഞാൻതിങ്കളൊട് മറുതിങ്കൾ നോറ്റുഞാൻ….പിന്നെയാ തിങ്കൾ കറുപ്പും വെളുപ്പും വെടിഞ്ഞുഞാൻ ...സൂര്യഞാൻ പാകമായോരന്നമാകുന്നു..സൂര്യഞാൻ നിൻറെ മുറിവും നോവുമാകുന്നു(2)നീയെന്നിലേറ്റിയ നിഴൽകെട്ടുകൾനിൻ്റെ മാറിൽഞാൻ ചാർത്തിത്തരുന്നുനീയെന്നിലിറ്റിയ പുലർകിനാവും തുള്ളിനീരും നിനക്കായ് തരുന്നു(2)തീരങ്ങളില്ലാതെരിഞ്ഞു പൂക്കുന്നൊരീ ചോരഞാനൂറ്റിത്തരുന്നു…(2)ജീർണമാം നിന്നിലെ വറച്ചാണകത്തിലെൻ എൻ ജ്വരമിഴിത്തിരികളെറിയുന്നു ..(2)എൻ ജ്വരമിഴിത്തിരികളെറിയുന്നു….
👍
ഈ വരികളെല്ലാം പെറുക്കിയെടുക്കുമ്പോൾ ജീവിതവുമായി സമ്യമുള്ളത് പോലെ .... അല്ല... ജീവിതമാണ് .. ഇത്രമേൽ .ഹൃദയത്തിൽ തട്ടിയ വോറൊരു കവിതയില്ല ! തീർച്ച!
❤
ജീവിതത്തിന്റെ ദു:ഖസത്യങ്ങൾ വല്ലാതങ്ങു വേദനിക്കുന്നു.
🤫🤫
🎉🎉🎉🎉🎉🎉❤❤
❤❤❤
❤❤❤🎉🎉🎉
ചിത്തിര ചിലക്കുന്ന മേടമല്ലേ വിഷുപത്തിനൊരു പൊങ്കാല വേണ്ടതല്ലേ(2)
പത്തായം ഉണ്ണാതുറങ്ങുന്നു വേനലിൽ കത്താത്തടുപ്പ് ചിതലെണ്ണുന്നു (2)
വായിച്ചപുസ്തകത്താളിലെ പൈക്കളോ വന്ധ്യതക്കർത്ത മോക്ഷകങ്ങളാവുന്നു(ചിത്തിര ചിലക്കുന്ന…)
ഋതുചാരമേറുന്നചോരക്കനൽ പ്രാണരതിയൂതിയൂതി തിളക്കിവെച്ച്(2)
നിഴലത്തുണക്കിയൊരുടൽച്ചുള്ളി ഇഴയറ്റ നനമുണ്ടുചുറ്റി പൊതിഞ്ഞ്‍ വെച്ച്(2)
രാപ്പകലുകൾക്കിടയിൽ കരിയടുപ്പിലെ തീപ്പുകയിലെന്നെ കുതിർത്തുവെക്കുന്നു ഞാൻ
തീപ്പുകയിലെന്നെ കുതിർത്തുവെക്കുന്നു ഞാൻ
സൂര്യഞ്ഞാൻ പാതിവെന്തോരന്നമാകുന്നു(2)
പാരണലഭിക്കാത്ത പാഴ്‌നൊയമ്പാകുന്നു
കന്നിയിൽവാടുന്ന തൂശനിലയാകുന്നു
നിൻ്റെ ദുർമേധിക്ക് നിത്യബലിയാകുന്നു
എണ്ണവറ്റിപ്പോയൊരോർമയിൽ(2)
നീറുന്ന കണ്ണുനീർനാളമായച്ചനുണ്ട് (എണ്ണവറ്റിപ്പോ…..)
വെണ്ണീറുതൊട്ട തളർജന്മമെ കുരുടിച്ചവെള്ളിലത്തുളസിയായി അമ്മയുണ്ട്(2)
എണ്ണവറ്റിപ്പോയൊരോർമയിൽ(2)
നൊന്തും തിളച്ചുമീസ്വന്തങ്ങൾ വെച്ചുഞാൻ തർപ്പണം ചെയ്യുന്നു സൂര്യാ(2)
ചിറ്റും ചിലമ്പും ചുനചിന്തുമായി പണ്ടു പറ്റടികൾ വെച്ചൊരു വിഷുപ്പുലരിയിൽ(2)
ഓട്ടുരുളിയായ് തിളങ്ങിയതുമെൻകണി കൂട്ടിന്നു വെളിച്ചം തളിച്ചതും സൂര്യനീ
കൊച്ചിരുൾ തിളക്കിയെൻ മുത്തശ്ശി(2)
മക്കളേ പ്രാജീന മർത്യ സമത്വം വിഷുക്കണീ
എല്ലാ ദിനരാത്രവും സമമായി വരും
അല്ലുകൾ ചിത്തിര പൂര്ണിമയായി വരും (എല്ലാ ദിനരാത്രവും…)
ഭൂത തമസ്സുകടഞ്ഞുകടെഞ്ഞെഴും ആദിത്യകുംഭം അമൃതവുമായിവരും(2)
വിഷുഫലമെനിക്കായിരുന്നില്ല (2)
ഞാൻകണ്ട നിഴലെൻറെ നക്ഷത്രമായിരുന്നില്ല (വിഷുഫല………)
അയനസംക്രാന്തികൾ ഇപ്പുറംസൂര്യ നിൻമനുനീതി എന്തായിരുന്നു(2)
എൻ്റെ കൗമാരപുലർച്ചയിൽ നീസ്വപ്നസിന്ധൂര മധുരങ്ങൾ തന്നു(2)
എൻ്റെ ഋതുസോമതീർത്ഥങ്ങളെ ഒരാനന്തബിന്ദുവിലൊളിപ്പിച്ചിരുന്നു (2)
തളിരായിതുടുത്തതും നീയാണ് ഗൂഢമൊരു കുളിരീണമായതും നീയാണു
കണ്ടറിയുമറിവുകൾക്കപ്പുറത്തൊരു പകലിനായി ധ്യാനനിരയില്നിറന്ന നിറമേഴിലും നീയാണു
പ്രണയമഴതൻ അശ്രുതാനന്ത ഗീതമായി നിനവുകളിലൂറി പടർന്നതും നീയാണ് പ്രണയമഴതൻ (2)
തീമിഴിചില്ലെറിഞ്ഞുടലിനെ മുറിച്ചതും ചുറ്റഴിക്കെട്ടുകളിലറതറച്ചിട്ടതും (2)
പച്ചയും നീരും നിലാവും കവർന്നതും ഉച്ചഗർവതിൻകൊടുങ്കാടണച്ചതും
ക്രൂരകാരുണ്യം പകർന്നതും നീയാണു സൂര്യാ(2) നിനക്കെന്തുനീതി
സൂര്യാ നിനക്കെന്തുനീതി….
കുറചൊല്ലിയകലുന്നമേഘങ്ങളിൽ നിന്നു നിറകണ്ണുവെട്ടിത്തിരിച്ചുനില്കുമ്പോഴും(2)
ഋതുപീഢകൾക്കു കീഴമരാതെ ഇതളിലൊരുകൊതിമുള്ളു വീഴാതൊതിങ്ങിവാഴുമ്പൊഴും (2)
അയലത്ത് ഗന്ധർവമകുടികൾ മൂളിയാൽ നാഗഫണമുലയാതെ നിധികാത്തിടുമ്പൊഴും(2)
മിഴിയടക്കം വഴിക്കരുതൽ നിലതെറ്റാത്തമൊഴിയൊതുക്കം മാനമെന്ന രണ്ടക്ഷരം
പൊരുളായി പൊതിഞ്ഞു സൂക്ഷിക്കുമ്പൊഴും
ചുറ്റുമിരുളുന്ന ദിക്കുകൾ പേടിയേറ്റുമ്പൊഴും(2)
കാലമുദയം താഴുമുടലിൻ ചക്രവാളത്തുടുപ്പുകൾ ചുളിഞ്ഞുമങ്ങുമ്പൊഴും (2)
ഉള്ളിൽ ഞാൻ പതിവെച്ചപിച്ചകം എരുക്കിന്റെ പൊള്ളുന്ന കറയിൽ പിടഞ്ഞുകരിയുമ്പൊഴും
രക്തം ത്രസിക്കും വിരൽത്തുമ്പിനാലെന്നിലർത്തം വിതക്കാനൊരാൾ വരും വരുമെന്നുതിങ്കളൊട് മറുതിങ്കൾ നോറ്റുഞാൻ
തിങ്കളൊട് മറുതിങ്കൾ നോറ്റുഞാൻ….
പിന്നെയാ തിങ്കൾ കറുപ്പും വെളുപ്പും വെടിഞ്ഞുഞാൻ ...
സൂര്യഞാൻ പാകമായോരന്നമാകുന്നു..സൂര്യഞാൻ നിൻറെ മുറിവും നോവുമാകുന്നു(2)
നീയെന്നിലേറ്റിയ നിഴൽകെട്ടുകൾനിൻ്റെ മാറിൽഞാൻ ചാർത്തിത്തരുന്നു
നീയെന്നിലിറ്റിയ പുലർകിനാവും തുള്ളിനീരും നിനക്കായ് തരുന്നു(2)
തീരങ്ങളില്ലാതെരിഞ്ഞു പൂക്കുന്നൊരീ ചോരഞാനൂറ്റിത്തരുന്നു…(2)
ജീർണമാം നിന്നിലെ വറച്ചാണകത്തിലെൻ എൻ ജ്വരമിഴിത്തിരികളെറിയുന്നു ..(2)
എൻ ജ്വരമിഴിത്തിരികളെറിയുന്നു….
👍
ഈ വരികളെല്ലാം പെറുക്കിയെടുക്കുമ്പോൾ ജീവിതവുമായി സമ്യമുള്ളത് പോലെ .... അല്ല... ജീവിതമാണ് .. ഇത്രമേൽ .ഹൃദയത്തിൽ തട്ടിയ വോറൊരു കവിതയില്ല ! തീർച്ച!
❤
ജീവിതത്തിന്റെ ദു:ഖസത്യങ്ങൾ വല്ലാതങ്ങു വേദനിക്കുന്നു.
🤫🤫
🎉🎉🎉🎉🎉🎉❤❤
❤❤❤