ഗാന്ധിയെ ഇത്രയും ഗഹനമായി അവതരിപ്പിച്ച ഇതു പോലൊരു കവിത, അല്ല സാഹിത്യസൃഷ്ടി ഞാനിതു വരെ കണ്ടിട്ടില്ല. ഓരോ വരിയും ഓരോ വാക്കും അനിതരസാധാരണമായ ശക്തിയും സൗന്ദര്യവും നിറഞ്ഞതാണ്
പാരായണ രീതി, വാക്കുകളിലെ തീക്ഷ്ണത, ആദ്യം തുടങ്ങി അവസാനം വരെ നിറഞ്ഞൊഴുകുന്ന വികാരതീവ്രത ...സർ താങ്കളെപ്പോലുള്ള വ്യക്തികളുടെ കാലത്തു ജീവിച്ചിരുന്ന വ്യക്തി എന്ന നിലയിൽ .. അഭിമാനം തോന്നുന്നു..അങ്ങയുടെ മുമ്പിൽ. ശിരസ്സുനമിക്കുന്നു...
എവിടെ ഞാൻ തേടേണ്ടു ഗാന്ധിയെ? (2) സ്വാതന്ത്ര കവിതകൾ കസവിട്ട ചുണ്ടിലോ? പൈശാചനഗരം മിനുക്കും അധികാരലോഭത്തിലോ? ആഭിചാരക്കളമൊരുങ്ങുമെന്നുള്ളിലോ? കുഞ്ഞിന്നു കൊറ്റിന്നായ് മേനി വിൽക്കും തെരുവുപെണ്ണിനൊരു മറയാണ് ഗാന്ധി(2) അളയറ്റയുവതയ്ക്കു ബോധം പുകയ്ക്കുവാൻ തണലുള്ളൊരിടമാണ് ഗാന്ധി നീതിയ്ക്ക് വിലകൂട്ടി വിൽക്കുന്ന സേവന ചതികൾക്കുടുപ്പാണ് ഗാന്ധി ഏതുരക്ഷിസ്സിനും- ദേവതയാകുവാനോതുന്ന പേരാണ്- ഗാന്ധി നിസ്വൻ്റെ മിഴിയിലെ ധൈന്യമായി തീരുന്ന നിസ്സഹായതയാണ് ഗാന്ധി(2) എവിടെയൊ കരയുന്നു ഗാന്ധി എവിടെയൊ കരയുന്നു ഗാന്ധി എവിടെയൊ കരയുന്നു ഗാന്ധി പ്രശാന്തിതൻ- കണികയുംവറ്റുമീഗ്രാമനേത്രങ്ങളിൽ(2) പങ്കിട്ടുതിന്നുന്ന ദൈവങ്ങൾ ഭക്തൻ്റെ ചങ്കുകീറുന്നൊരീ ഹിംസക്കളങ്ങളിൽ (2) സ്നേഹം ചുമപ്പായി പച്ചയായി കാവിയായി മാതൃഗർഭങ്ങൾ പിളർക്കുന്നിടങ്ങളിൽ ചുടു ചോര നിലവിളിച്ചമരുന്നിലങ്ങളിൽ തനിയെ നടക്കുന്നു ഗാന്ധി തനിയെ നടക്കുന്നു ഗാന്ധി തനിയെ നടക്കുന്നു ഗാന്ധി നിശ്വാസമായ് തനിയെ വിതുമ്പുന്നു ഗാന്ധി എവിടെയും ഉയിർക്കുന്നു ഗാന്ധി എവിടെയും ഉയിർക്കുന്നു ഗാന്ധി സ്വന്തം വിയർപ്പു വില അന്യനായ് നൽകുന്ന കടലുപ്പുപരലിൽ താൻ നൂറ്റനൂലിനാലുലകം പുതക്കുന്ന സൂര്യൻ്റെ വിരലിൽ(2) അരമുണ്ടുടുത്തിട്ടുമേൽമുണ്ടു നൽകും നിലാവിൻ്റെ നദിയിൽ ... അടിമയല്ലുടമ നീയെന്നറിവുമെഴുക്കുന്ന കുടിലിൻ്റെ കരളിൽ ......(2) അരുത് കൊല്ലരുതെന്നു കുരൽ പൊട്ടിയമരുന്നൊരുരുവിവിൻ്റെ ഉയിരിൽ പശിയുള്ളവനുമുന്നിലന്നമായി വീഴുന്ന കരുണതൻ വടിവിൽ പഥിതപാപം നെഞ്ചിലേറ്റുവാങ്ങും നിത്യ മഹിമയുടെ കനിവിൽ ....(2) ആടിമഴ മോഹങ്ങളിടിവീണു കരിയുന്ന പാലനില നോവിൽ ....(2) തീയിടി തുളിച്ചാലുമുലയാതെ നിൽക്കു- ന്നൊരാകാശ വിരിവിൽ ....(2) എത്ര മിഴികൾക്കൊണ്ടു കാൺകില്ലും .... എത്ര മിഴികൾക്കൊണ്ടു കാൺകില്ലും കാഴ്ചകൾക്കപ്പുറം നിൽക്കുന്നു (2) എത്ര വർണ്ണം മാറ്റിയെഴുതിലുമെഴുത്തു- കൾക്കപ്പുറത്തെഴുതുന്നു ഗാന്ധി(2) അപ്പുറത്തെഴുതുന്നു ഗാന്ധി തനിയെ നടന്നു നീ പോവുക തളർന്നാലുമരുതേ പരാശ്രയവുമിളവും(2) അനുഗാമികൾ വെടിഞ്ഞാലും അനുഗാമികൾ വെടിഞ്ഞാലും നിനക്കു നീ അഭയവും വഴിയും വിളക്കും നിനക്ക് നീ അഭയവും വഴിയും വിളക്കും ഭജനം മറന്നോരു യമുനേ(2) ദുരാചാര മലിനതാ സംഗയാം ഗംഗേ (Both2) തപസ്തീർത്ഥവചനം മറന്നൊരു സരസ്വതീ വെടിയുപ്പു മരണമായ് തുപ്പുന്ന സിന്ധു (Both2) നിരാലംബ നയനം നിറക്കുന്ന നർമ്മദേ തുള്ളിനീർ കലഹം മറിച്ചിട്ട കാവേരീ നിങ്ങളീ രക്ത സാബർമതിക്കകമൂറി- നിൽക്കുന്നൊരശ്രുനീർ ഒരുതുള്ളി ആചമിക്കൂ ആത്മശുദ്ധരായ് ഒന്നു ചേർ- ന്നൊഴുകൂ .... നിങ്ങൾ ഈ രക്ത സാബർമതിക്കക മൂറി നിൽക്കുന്നൊരശ്രുനീർ ഒരുതുള്ളി ആചമിക്കു ആത്മ ശുദ്ധരായ് ഒന്നു ചേർന്നെഴുകു.....
അനുഗ്രഹീത കവി പ്രൊഫ. വി മധുസൂദനൻ നായരുടെ പ്രതിഭയുടെ മൂർദ്ധന്യത്തിൽ രചിച്ച കവിതയായി ഞാൻ ഇതിനെ കാണുന്നു. ബിംബ സൃഷ്ടിയുടെ ഉൽകൃഷ്ടത കവിതയിൽ നിറഞ്ഞു നിൽക്കുന്നു. നദികളെ കോർത്തു കെട്ടിയുള്ള അവസാനത്തെ വരികൾ!!!!. കാലോചിതം, കാലാതീതം.
@@yce-voice ഇതൊരു വലിയ സഹായം, ഏറെ നന്ദി! കഴിയുമെങ്കിൽ ചില വരികളിൽ വന്നിട്ടുളള ചെറിയ അക്ഷരപ്പിശകുകൾ പരിഹരിക്കുന്നത് ഈ അദ്ധ്വാനത്തെ കുറെക്കൂടി മിഴിവുള്ളതാക്കും. നന്ദി, സ്നേഹം!
എന്നെ ഗാന്ധി ഭക്തൻ ആക്കിയത് ഈ കവിത ആണ്. എനിക്ക് വിഷമം വരുമ്പോൾ, വയനാട്ടിൽ ദുരന്ത വാർത്ത കേട്ട് മനസ്സ് തളർന്നപ്പോൾ ഈ കവിത വീണ്ടും വീണ്ടും കേൾക്കുന്നു. പിതൃഘാതിയാമെന്റെ നെഞ്ചത്തവൻ വിട്ട രാമബാണം തുളയ്ക്കുന്നു..... മഹാത്മാവിൻറെ ഘാതകർ ആയി നമ്മെ തന്നെ ആയി കവി കാണുന്നു. ആ രോഷം എത്ര ശക്തമായി ഓരോ നെഞ്ചിലേക്കും തറപ്പിക്കുന്നു. അങ്ങയുടെ ഓരോ കവിതയും ഞാൻ എന്ന അഹങ്കാരത്തിനെതിരെ തീ തുപ്പുന്നു....... വീണ്ടുമൊരുനാൾ വരും ഈ ചുടലപ്പറമ്പിനെ ..........ദൈത്യ സിംഹാസനങ്ങളെ കടലെടുക്കും അർത്ഥം അറിയാത്തവർക്ക് പോലും വാക്കുകളിലെ രൂക്ഷഭാവം മനസ്സിലാവും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കാവ്യഭംഗി, ആലാപനങ്ങൾ അതീവ ഹൃദ്യം. ആശയം അടിമുടി തെറ്റാണ്. വിയോജിക്കുന്നതിൽ ക്ഷമിക്കുക. സത്യാന്വേഷിക്ക് സത്യം വെളിപ്പെട്ടു വരും. ഇന്ത്യയുടെ ഏറ്റവും വല്യ ദൗർഭാഗ്യത്തിന്റെ പേരാണ് Mr. Gandhi .
കവിത എഴുതാൻ അങ്ങ് പറഞ്ഞ സന്ദർഭത്തില് ഉള്ള കുട്ടികളെ വരും തലമുറയിലും കാണുവാൻ അങ്ങയുടെ ഈ കവിതയ്ക്കു കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു
ഗാന്ധിയെ ഇത്രയും ഗഹനമായി അവതരിപ്പിച്ച ഇതു പോലൊരു കവിത, അല്ല സാഹിത്യസൃഷ്ടി ഞാനിതു വരെ കണ്ടിട്ടില്ല. ഓരോ വരിയും ഓരോ വാക്കും അനിതരസാധാരണമായ ശക്തിയും സൗന്ദര്യവും നിറഞ്ഞതാണ്
പാരായണ രീതി, വാക്കുകളിലെ തീക്ഷ്ണത, ആദ്യം തുടങ്ങി അവസാനം വരെ നിറഞ്ഞൊഴുകുന്ന വികാരതീവ്രത ...സർ താങ്കളെപ്പോലുള്ള വ്യക്തികളുടെ കാലത്തു ജീവിച്ചിരുന്ന വ്യക്തി എന്ന നിലയിൽ .. അഭിമാനം തോന്നുന്നു..അങ്ങയുടെ മുമ്പിൽ. ശിരസ്സുനമിക്കുന്നു...
കടന്നു പോകുമ്പോൾ വിലയറിയുന്നവർ നമ്മൾ 🥲
എത്ര കേട്ടാലും എല്ലാം മറന്ന് ലയിച്ചിരുന്നു പോകും Super.❤
തനിയേ നടന്നു നീ പോവുക, തളർന്നാലു
മരുതേ പരാശ്രയവുമിളവും
അനുഗാമിയില്ലാത്ത പഥിക, തുടർന്നാലു-
മിടറാതെ നിൻ ധീര ഗാനം...
പൈതങ്ങൾ പാടുന്നു രാജഘട്ടത്തിലെ-
പ്പിടയുമീയഗ്നിക്കു മുന്നിൽ
വെടികൊണ്ടപക്ഷിയൊന്നെവിടെയോ
പതറുന്ന ചിറകൊച്ചയിഴയുന്നു വിണ്ണിൽ..!
രാംധുൻ കഴിഞ്ഞു ശ്രുതിയും തീർന്നു, ഗായകർ
നാണയം വാങ്ങിപ്പിരിഞ്ഞുപോയ്, നായകർ
പൂവിട്ടു ഭജനം കഴിഞ്ഞു വേഗം കരി-
മ്പൂച്ചകൾക്കൊപ്പമങ്ങെപ്പൊഴേ യാത്രയായ്
ഒരു ഭ്രാന്തനേതോ ദരിദ്രരുദ്രൻ മാത്ര
മെരിയുന്ന കാറ്റായ് വലത്തുവച്ചും, മൗന-
വചനക്കടൽ പോലുറഞ്ഞും ശമിക്കാത്ത
കദനമായ്പ്പെയ്തും നടക്കയാണിപ്പൊഴും
ഇങ്ങു ഞാനെന്തേ തിരഞ്ഞുവന്നു? ഭീത-
മെൻ രുധിരയജ്ഞം പിഴ്ച്ചുവല്ലോ, കുടില
യന്ത്രങ്ങൾ ഗൂഡമന്ത്രം ജപിച്ചെയ്തൊ-
രസ്ത്രമെൻ നെഞ്ചിലേ വീണുവല്ലോ
എങ്ങാത്മ രക്ഷയെങ്ങെന്നേ തിരഞ്ഞു
വഴിയെല്ലാമടഞ്ഞു നിൽക്കുമ്പോൾ
ഒന്നൊന്നുമറിയാതെ ദുഖങ്ങളാം നാട്ടു-
കുഞ്ഞുങ്ങളെന്തിനോ പാട്ടു തുടരുന്നു.
തനിയേ നടന്നു നീ പോവുക, തളർന്നാലു-
മരുതേ പരാശ്രയവുമിളവും.
അനുഗാമിയില്ലാത്ത പധിക, നിൻ ദീപമീ-
യവനിയിൽ സ്നേഹമാം ദൈവം
അവനു പേരല്ലാഹ് രാമൻ ഈശോ സത്യം
അവനാണചഞ്ചലൻ ധീരൻ
ധീരമാം സ്നേഹമേ ശാന്തി
ശാന്തി ഗീതമാണാർക്കുമേ ഗാന്ധി!
ആരാണു ഗാന്ധി?
നിഴൽച്ചുള്ളിയൂന്നിച്ചരിത്രത്തിലെങ്ങോ നടന്നവൻ?
താൻ തീർത്ത വറചട്ടിയിൽ വീണു താനേ പുകഞ്ഞവൻ?
വെറുതേ കിനാവിന്റെ കഥകൾ പുലമ്പിയോൻ
കനവായിരുന്നുവോ ഗാന്ധി?
കഥയായിരുന്നുവോ ഗാന്ധി?
നാൾവഴിയിലിവനിന്നു നാമമില്ല, നാട്ടു-
നടവഴിയിലീ ഉരുവമോർമ്മയില്ല
എന്നാലുമെൻ നിലവിളിക്കിടയിലുള്ളിലെ-
ക്കണ്ണീരിലൂറുന്നു ഗാന്ധി
വാ പിനാറ്റുന്നോരുറക്കപ്പിരാന്തിന്റെ
വക്കിൽ ചിരിക്കുന്നു ഗാന്ധി
പങ്കിട്ട മണ്ണിന്റെ മുറിവിലെ ഉണങ്ങാത്ത
നോവിൽ തിളയ്ക്കുന്നു ഗാന്ധി
കലിവിരുത്തങ്ങളിലഗാധ ജീവ ധ്യാന
മലരായി വിരിയുന്നു ഗാന്ധി
നിശ്ചലം നിലക്കുന്ന ദീപം, കയർക്കുന്ന
കാറ്റിനും ശാന്തിയരുളുന്നു
മിത്രമില്ലാതെ ഒരു ശത്രുവില്ലാതെ,
സുഖ ദു:ഖ ശീതോഷ്ണ സംഗങ്ങളേയില്ലാതെ
തന്നെ നിന്ദിക്കാതെ വാഴ്ത്താതെ എപ്പൊഴും
താനേ തപിപ്പിച്ചു ശുദ്ധിചെയ്തോൻ, ഏതു
കല്ലിലും പൊന്നിലുമൊരേ മുഖം കണ്ടവൻ
കൊല്ലാവ്രതത്തിനു തന്നെയർപ്പിച്ചവൻ
ഇവനൊരാൾരൂപം സഹസ്രാബ്ദജീവിത
ജ്വാലകൾ വിലയിച്ചരൂപം
ഇവനൊരേ ഹൃദയമീ യൂഴിതൻ പ്രാർത്ഥനക-
ളൊരുമിച്ചു കൂപ്പുന്ന ഹൃദയം
ഇവനൊറ്റമന്ത്രം ഈ ഹിംസ്ര ജന്തുക്കളെയൊ
രിഴയിൽ കൊരുത്തോരു മന്ത്രം
ഇവനെയല്ലോ ചുട്ടു കൊല്ലുന്നു ഞാൻ
നിത്യമിവനെയല്ലോ ചില്ലിലിട്ടു വിൽക്കുന്നു ഞാൻ.
ഇവനെയാണല്ലൊ കറുപ്പായ് വരയ്ക്കുന്ന-
തിവനെയാണല്ലോ ശുചിപ്പെടുത്തുന്നു ഞാൻ
പിതൃഘാതിയാമെന്റെ നെഞ്ചത്തവൻ വിട്ട
രാമബാണം തുളയ്ക്കുന്നു
കുലരക്തമടയുമെൻ കണ്ഠത്തിലാ സൗമ്യ
വചന തീർഥം ചുരക്കുന്നു
Thank you
My wife
Thanks.
Small correctionund
നന്നായി എനിക്ക് എഴുതി എടുക്കാൻ സാധിച്ചു നന്ദി❤❤
എവിടെ ഞാൻ തേടേണ്ടു ഗാന്ധിയെ? (2)
സ്വാതന്ത്ര കവിതകൾ കസവിട്ട ചുണ്ടിലോ?
പൈശാചനഗരം മിനുക്കും അധികാരലോഭത്തിലോ?
ആഭിചാരക്കളമൊരുങ്ങുമെന്നുള്ളിലോ?
കുഞ്ഞിന്നു കൊറ്റിന്നായ് മേനി വിൽക്കും
തെരുവുപെണ്ണിനൊരു മറയാണ് ഗാന്ധി(2)
അളയറ്റയുവതയ്ക്കു ബോധം പുകയ്ക്കുവാൻ തണലുള്ളൊരിടമാണ് ഗാന്ധി
നീതിയ്ക്ക് വിലകൂട്ടി വിൽക്കുന്ന സേവന ചതികൾക്കുടുപ്പാണ് ഗാന്ധി
ഏതുരക്ഷിസ്സിനും- ദേവതയാകുവാനോതുന്ന പേരാണ്- ഗാന്ധി
നിസ്വൻ്റെ മിഴിയിലെ ധൈന്യമായി തീരുന്ന നിസ്സഹായതയാണ് ഗാന്ധി(2)
എവിടെയൊ കരയുന്നു ഗാന്ധി
എവിടെയൊ കരയുന്നു ഗാന്ധി
എവിടെയൊ കരയുന്നു ഗാന്ധി പ്രശാന്തിതൻ- കണികയുംവറ്റുമീഗ്രാമനേത്രങ്ങളിൽ(2)
പങ്കിട്ടുതിന്നുന്ന ദൈവങ്ങൾ ഭക്തൻ്റെ ചങ്കുകീറുന്നൊരീ ഹിംസക്കളങ്ങളിൽ (2)
സ്നേഹം ചുമപ്പായി പച്ചയായി കാവിയായി മാതൃഗർഭങ്ങൾ പിളർക്കുന്നിടങ്ങളിൽ
ചുടു ചോര നിലവിളിച്ചമരുന്നിലങ്ങളിൽ
തനിയെ നടക്കുന്നു ഗാന്ധി
തനിയെ നടക്കുന്നു ഗാന്ധി
തനിയെ നടക്കുന്നു ഗാന്ധി നിശ്വാസമായ്
തനിയെ വിതുമ്പുന്നു ഗാന്ധി
എവിടെയും ഉയിർക്കുന്നു ഗാന്ധി
എവിടെയും ഉയിർക്കുന്നു ഗാന്ധി
സ്വന്തം വിയർപ്പു വില അന്യനായ്
നൽകുന്ന കടലുപ്പുപരലിൽ
താൻ നൂറ്റനൂലിനാലുലകം പുതക്കുന്ന
സൂര്യൻ്റെ വിരലിൽ(2)
അരമുണ്ടുടുത്തിട്ടുമേൽമുണ്ടു നൽകും
നിലാവിൻ്റെ നദിയിൽ ...
അടിമയല്ലുടമ നീയെന്നറിവുമെഴുക്കുന്ന
കുടിലിൻ്റെ കരളിൽ ......(2)
അരുത് കൊല്ലരുതെന്നു കുരൽ
പൊട്ടിയമരുന്നൊരുരുവിവിൻ്റെ ഉയിരിൽ
പശിയുള്ളവനുമുന്നിലന്നമായി വീഴുന്ന കരുണതൻ വടിവിൽ
പഥിതപാപം നെഞ്ചിലേറ്റുവാങ്ങും നിത്യ
മഹിമയുടെ കനിവിൽ ....(2)
ആടിമഴ മോഹങ്ങളിടിവീണു കരിയുന്ന
പാലനില നോവിൽ ....(2)
തീയിടി തുളിച്ചാലുമുലയാതെ നിൽക്കു- ന്നൊരാകാശ വിരിവിൽ ....(2)
എത്ര മിഴികൾക്കൊണ്ടു കാൺകില്ലും ....
എത്ര മിഴികൾക്കൊണ്ടു കാൺകില്ലും കാഴ്ചകൾക്കപ്പുറം നിൽക്കുന്നു (2)
എത്ര വർണ്ണം മാറ്റിയെഴുതിലുമെഴുത്തു- കൾക്കപ്പുറത്തെഴുതുന്നു ഗാന്ധി(2)
അപ്പുറത്തെഴുതുന്നു ഗാന്ധി
തനിയെ നടന്നു നീ പോവുക
തളർന്നാലുമരുതേ പരാശ്രയവുമിളവും(2)
അനുഗാമികൾ വെടിഞ്ഞാലും
അനുഗാമികൾ വെടിഞ്ഞാലും
നിനക്കു നീ അഭയവും വഴിയും വിളക്കും
നിനക്ക് നീ അഭയവും വഴിയും വിളക്കും
ഭജനം മറന്നോരു യമുനേ(2)
ദുരാചാര മലിനതാ സംഗയാം ഗംഗേ (Both2)
തപസ്തീർത്ഥവചനം മറന്നൊരു സരസ്വതീ
വെടിയുപ്പു മരണമായ് തുപ്പുന്ന സിന്ധു (Both2)
നിരാലംബ നയനം നിറക്കുന്ന നർമ്മദേ
തുള്ളിനീർ കലഹം മറിച്ചിട്ട കാവേരീ
നിങ്ങളീ രക്ത സാബർമതിക്കകമൂറി- നിൽക്കുന്നൊരശ്രുനീർ ഒരുതുള്ളി
ആചമിക്കൂ ആത്മശുദ്ധരായ് ഒന്നു ചേർ- ന്നൊഴുകൂ ....
നിങ്ങൾ ഈ രക്ത സാബർമതിക്കക മൂറി നിൽക്കുന്നൊരശ്രുനീർ
ഒരുതുള്ളി ആചമിക്കു ആത്മ ശുദ്ധരായ് ഒന്നു ചേർന്നെഴുകു.....
എന്റെ കണ്ണുകൾ നിറയുന്നു. ഹൃദ്യം മനോഹരം.
സാറിന്റെ ഏറ്റവും നല്ല കവിതകളിൽ ഒന്ന്. ഇത്രമേൽ ഗാന്ധിയെ അറിഞ്ഞ ഒരാൾ കുറവാണ്.
Pakshe nigal gandhiye arijilla
മധുസൂദനൻ നായരേ പോലെ ഇത്രയധികം ഗാന്ധിയെ മനസിലാക്കിയ വ്യക്തി വേറെ ഇല്ലെന്ന് തോന്നിപോകുന്നു..🙏🙏🙏🙏🙏🙏
പങ്കിട്ട മണ്ണിലെ ഉണങ്ങാത്ത മുറിവ്...ho...great...
മധുസാറിന്റെ സൂക്ഷ്മ നിരീക്ഷണവും കാവ്യബോധവും ഏറ്റവും പ്രത്യക്ഷമായ കവിത. ആദരവ്.
വിലമതിക്കാനാവാത്ത പദപ്രയോഗങ്ങൾ. അവസാന ഭാഗത്തെ കൂട്ടിഇണക്കലുകൾ അതിഗംഭീരം. Proud of you ❤️🙏
മനൊഹരം
നിസ്വാന്റെ കണ്ണിലെ ദൈന്യമായി തീരുന്ന നിസ്സാ ഹയതായാണ് ഗാന്ധി...ഹൃദ്യം മനോഹരം......
അനുഗ്രഹീത കവി പ്രൊഫ. വി മധുസൂദനൻ നായരുടെ പ്രതിഭയുടെ മൂർദ്ധന്യത്തിൽ രചിച്ച കവിതയായി ഞാൻ ഇതിനെ കാണുന്നു. ബിംബ സൃഷ്ടിയുടെ ഉൽകൃഷ്ടത കവിതയിൽ നിറഞ്ഞു നിൽക്കുന്നു.
നദികളെ കോർത്തു കെട്ടിയുള്ള അവസാനത്തെ വരികൾ!!!!. കാലോചിതം, കാലാതീതം.
തനിയേ നടന്നു നീ പോവുക, തളർന്നാലു
മരുതേ പരാശ്രയവുമിളവും
അനുഗാമിയില്ലാത്ത പഥിക, തുടർന്നാലു-
മിടറാതെ നിൻ ധീര ഗാനം...
പൈതങ്ങൾ പാടുന്നു രാജഘട്ടത്തിലെ-
പ്പിടയുമീയഗ്നിക്കു മുന്നിൽ
വെടികൊണ്ടപക്ഷിയൊന്നെവിടെയോ
പതറുന്ന ചിറകൊച്ചയിഴയുന്നു വിണ്ണിൽ..!
രാംധുൻ കഴിഞ്ഞു ശ്രുതിയും തീർന്നു, ഗായകർ
നാണയം വാങ്ങിപ്പിരിഞ്ഞുപോയ്, നായകർ
പൂവിട്ടു ഭജനം കഴിഞ്ഞു വേഗം കരി-
മ്പൂച്ചകൾക്കൊപ്പമങ്ങെപ്പൊഴേ യാത്രയായ്
ഒരു ഭ്രാന്തനേതോ ദരിദ്രരുദ്രൻ മാത്ര
മെരിയുന്ന കാറ്റായ് വലത്തുവച്ചും, മൗന-
വചനക്കടൽ പോലുറഞ്ഞും ശമിക്കാത്ത
കദനമായ്പ്പെയ്തും നടക്കയാണിപ്പൊഴും
ഇങ്ങു ഞാനെന്തേ തിരഞ്ഞുവന്നു? ഭീത-
മെൻ രുധിരയജ്ഞം പിഴ്ച്ചുവല്ലോ, കുടില
യന്ത്രങ്ങൾ ഗൂഡമന്ത്രം ജപിച്ചെയ്തൊ-
രസ്ത്രമെൻ നെഞ്ചിലേ വീണുവല്ലോ
എങ്ങാത്മ രക്ഷയെങ്ങെന്നേ തിരഞ്ഞു
വഴിയെല്ലാമടഞ്ഞു നിൽക്കുമ്പോൾ
ഒന്നൊന്നുമറിയാതെ ദുഖങ്ങളാം നാട്ടു-
കുഞ്ഞുങ്ങളെന്തിനോ പാട്ടു തുടരുന്നു.
തനിയേ നടന്നു നീ പോവുക, തളർന്നാലു-
മരുതേ പരാശ്രയവുമിളവും.
അനുഗാമിയില്ലാത്ത പധിക, നിൻ ദീപമീ-
യവനിയിൽ സ്നേഹമാം ദൈവം
അവനു പേരല്ലാഹ് രാമൻ ഈശോ സത്യം
അവനാണചഞ്ചലൻ ധീരൻ
ധീരമാം സ്നേഹമേ ശാന്തി
ശാന്തി ഗീതമാണാർക്കുമേ ഗാന്ധി!
ആരാണു ഗാന്ധി?
നിഴൽച്ചുള്ളിയൂന്നിച്ചരിത്രത്തിലെങ്ങോ നടന്നവൻ?
താൻ തീർത്ത വറചട്ടിയിൽ വീണു താനേ പുകഞ്ഞവൻ?
വെറുതേ കിനാവിന്റെ കഥകൾ പുലമ്പിയോൻ
കനവായിരുന്നുവോ ഗാന്ധി?
കഥയായിരുന്നുവോ ഗാന്ധി?
നാൾവഴിയിലിവനിന്നു നാമമില്ല, നാട്ടു-
നടവഴിയിലീ ഉരുവമോർമ്മയില്ല
എന്നാലുമെൻ നിലവിളിക്കിടയിലുള്ളിലെ-
ക്കണ്ണീരിലൂറുന്നു ഗാന്ധി
വാ പിനാറ്റുന്നോരുറക്കപ്പിരാന്തിന്റെ
വക്കിൽ ചിരിക്കുന്നു ഗാന്ധി
പങ്കിട്ട മണ്ണിന്റെ മുറിവിലെ ഉണങ്ങാത്ത
നോവിൽ തിളയ്ക്കുന്നു ഗാന്ധി
കലിവിരുത്തങ്ങളിലഗാധ ജീവ ധ്യാന
മലരായി വിരിയുന്നു ഗാന്ധി
നിശ്ചലം നിലക്കുന്ന ദീപം, കയർക്കുന്ന
കാറ്റിനും ശാന്തിയരുളുന്നു
മിത്രമില്ലാതെ ഒരു ശത്രുവില്ലാതെ,
സുഖ ദു:ഖ ശീതോഷ്ണ സംഗങ്ങളേയില്ലാതെ
തന്നെ നിന്ദിക്കാതെ വാഴ്ത്താതെ എപ്പൊഴും
താനേ തപിപ്പിച്ചു ശുദ്ധിചെയ്തോൻ, ഏതു
കല്ലിലും പൊന്നിലുമൊരേ മുഖം കണ്ടവൻ
കൊല്ലാവ്രതത്തിനു തന്നെയർപ്പിച്ചവൻ
ഇവനൊരാൾരൂപം സഹസ്രാബ്ദജീവിത
ജ്വാലകൾ വിലയിച്ചരൂപം
ഇവനൊരേ ഹൃദയമീ യൂഴിതൻ പ്രാർത്ഥനക-
ളൊരുമിച്ചു കൂപ്പുന്ന ഹൃദയം
ഇവനൊറ്റമന്ത്രം ഈ ഹിംസ്ര ജന്തുക്കളെയൊ
രിഴയിൽ കൊരുത്തോരു മന്ത്രം
ഇവനെയല്ലോ ചുട്ടു കൊല്ലുന്നു ഞാൻ
നിത്യമിവനെയല്ലോ ചില്ലിലിട്ടു വിൽക്കുന്നു ഞാൻ.
ഇവനെയാണല്ലൊ കറുപ്പായ് വരയ്ക്കുന്ന-
തിവനെയാണല്ലോ ശുചിപ്പെടുത്തുന്നു ഞാൻ
പിതൃഘാതിയാമെന്റെ നെഞ്ചത്തവൻ വിട്ട
രാമബാണം തുളയ്ക്കുന്നു
കുലരക്തമടയുമെൻ കണ്ഠത്തിലാ സൗമ്യ
വചന തീർഥം ചുരക്കുന്നു
എവിടെ ഞാൻ തേടേണ്ടു ഗാന്ധിയെ,
സ്വാതന്ത്ര്യ കവിതകൾ കസവിട്ട ചുണ്ടിലോ,
പൈശാച നഖരം മിനുക്കുമധികാരലോഭത്തിലോ?
ആഭിചാരക്കളമൊരുങ്ങുമെന്നുള്ളിലോ?
കുഞ്ഞിനു കൊറ്റിനായ് മേനി വിൽക്കും തെരുവു-
പെണ്ണിനൊരു മറയാണു ഗാന്ധി
അളയറ്റ യുവതയ്ക്കു ബോധം പുകയ്ക്കുവാൻ
തണലുള്ളൊരിടമാണു ഗാന്ധി
നീതിക്കു വിലകൂട്ടി വിൽക്കുന്ന സേവന
ച്ചതികൾക്കുടുപ്പാണു ഗാന്ധി
ഏതു രക്ഷസ്സിനും ദേവതയാകുവാൻ
ഓതുന്ന പേരാണു ഗാന്ധി
നിസ്വന്റെ മിഴിയിലെ ദൈന്യമായ്തീരുന്ന
നിസ്സഹായതയാണു ഗാന്ധി
എവിടെയോ കരയുന്നു ഗാന്ധി
പ്രശാന്തി തൻ കണികയും വറ്റുമീ ഗ്രാമനേത്രങ്ങളിൽ
പങ്കിട്ടു തിന്നുന്ന ദൈവങ്ങൾ ഭക്തന്റെ
ചങ്കു കീറുന്നൊരീ ഹിംസക്കളങ്ങളിൽ
സ്നേഹം ചുവപ്പായ് പച്ചയായ് കാവിയായ്
മാതൃഗർഭങ്ങൾ പിളർക്കുന്നിടങ്ങളിൽ
ചുടുചോര നിലവിളിച്ചമരും നിലങ്ങളിൽ-
തനിയേ നടക്കുന്നു ഗാന്ധി..നിശ്വാസമായ്
തനിയേ വിതുമ്പുന്നു ഗാന്ധി.
എവിടെയുമുയിർക്കുന്നു ഗാന്ധി
താൻ നൂറ്റ നൂലിനാലുലകം പുതയ്ക്കുന്ന
സൂര്യന്റെ വിരലിൽ
അരമുണ്ടുടുത്തിട്ടു മേൽമുണ്ടു നൽകും
നിലാവിന്റെ നദിയിൽ
അടിമയുല്ലുടമ നീയെന്നറിവു മെഴുകുന്ന
കുടിലിന്റെ കരളിൽ
അരുത് കൊല്ലരുതെന്നു കുരൽ പൊട്ടിയലറുന്നൊരുരുവിന്റെ ഉയിരിൽ
പശിയുള്ളവനു മുന്നിലന്നമായ് വീഴുന്ന
കരുണതൻ വടിവിൽ
പതിത പാപം നെഞ്ചിലേറ്റുവാങ്ങും നിത്യ-
മഹിമയുടെ കനിവിൽ
ആടിമോഹങ്ങളിടി വീണു കരിയുന്ന
പാലനിലനോവിൽ
തീയിടി തുളച്ചാലുമുലയാതെ നിൽക്കുന്നൊരാകാശവിരിവിൽ
എത്ര മിഴികൾ കൊണ്ട് കാൺകിലും
കാഴ്ചകൾക്കപ്പുറം നിൽക്കുന്നു ഗാന്ധി
എത്ര വർണ്ണം മാറ്റിയെഴുതിലുമെഴുത്തുകൾ
ക്കപ്പുറത്തെഴുതുന്നു ഗാന്ധി..
തനിയേ നടന്നു നീ പോവുക
തളർന്നാലുമരുതേ പരാശ്രയവുമിളവും..
അനുഗാമികൾ വെടിഞ്ഞാലും നിനക്കു നീ-
യഭയവും വഴിയും വിളക്കും....
ഭജനം മറന്നോരു യമുനേ
ദുരാചാര മലിനതാ സംഗയാം ഗംഗേ
തപസ്തീർത്ഥ വചനം മറന്നൊരു സരസ്വതീ
വെടിയുപ്പു മരണമായ് തുപ്പുന്ന സിന്ധൂ
തുള്ളിനീർ കലഹം മറിച്ചിട്ട കാവേരീ
നിരാലംബ നയനം നിറച്ചോരു നർമ്മദേ
നിങ്ങളീ രക്ത സാബർമതിയ്ക്കക-
മൂറി നിൽക്കുന്നൊരശ്രുനീർ ഒരു
തുള്ളിയാചമിക്കൂ..
ആത്മശുദ്ധരായ് ഒന്നു ചേർന്നൊഴുകൂ..
.
. - പ്രൊഫ വി. മധുസൂദനൻ നായർ.
@@yce-voice ഇതൊരു വലിയ സഹായം, ഏറെ നന്ദി! കഴിയുമെങ്കിൽ ചില വരികളിൽ വന്നിട്ടുളള ചെറിയ അക്ഷരപ്പിശകുകൾ പരിഹരിക്കുന്നത് ഈ അദ്ധ്വാനത്തെ കുറെക്കൂടി മിഴിവുള്ളതാക്കും. നന്ദി, സ്നേഹം!
@@TZB2011 നന്ദി. തെറ്റുകൾ ഒന്ന് സൂചിപ്പിക്കുമോ?
Sir I greeted you madusoodanan🎉🎉
ഈ ആത്മാലാപനം ഇപ്പോഴെങ്കിലും, അനുഭവിക്കാൻ കഴിഞ്ഞല്ലോ...
നമോവാകം
കവിമനസ്സിനും കവിതയിലൂടെ
ഉയിർ കൊണ്ട പുതുഗാന്ധിക്കും!
Athe, kooduthal sakthan aaya puthiya Gandhiji
എന്റെ അമ്മോ ഒരു രക്ഷയും ഇല്ല കവിത ഒരു പാട് ഉണ്ട് ഇതുപോലേ മനസ്സിനെ ഉലച്ച ഒരു കവിത വേറെ ഇല്ല .
🔥❤സത്യം uff
ഒത്തിരി ഇഷ്ടപ്പെട്ട കവിത🙏🏻🙏🏻♥️♥️❤️❤️
മനോഹരം... ഹൃദയത്തെ ആർദ്രമായി സൂക്ഷിച്ചു ഒന്നായി ചിന്തിക്കാൻ ഒരു കവിത....
വികാരസാന്ദ്രമായ വരികൾ.
ആലാപനത്തിലൂടെ ജീവൻ തുടിക്കുന്നു. കവിയ്ക്ക് എന്റെ
നമോവാകം 🎉🎉🎉
നിരണം കരുണാകരൻ
Sooper..... Sooper.... Sooper.... No words to express emotions...... 👍👍👍👏👏👏🙏🙏🙏
It is much appreciated in today's political contest. A great work by Shri Madhusoodan Nair sir.
സൂപ്പർ എത്ര കേട്ടാലും മതിവരില്ല.
കിടിലൻ കവിത👍👍👍
സൂപ്പർ ഗാനം കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയും 😢😢
സൂപ്പർ. ഈ കവിത ഞാൻ പാടും
❤❤
പങ്കിട്ട മണ്ണിന്റെ മുറിവിലെ ഉണങ്ങാത്ത നോവിൽ തിളയ്ക്കുന്നു ഗാന്ധി
Your song follows respectful and kindness
Supper 👍👍
Super ❤ 🎉 👍💯😀
👍
എനിക്ക് ഇഷ്ട്ടപെട്ടു
എന്നെ ഗാന്ധി ഭക്തൻ ആക്കിയത് ഈ കവിത ആണ്. എനിക്ക് വിഷമം വരുമ്പോൾ, വയനാട്ടിൽ ദുരന്ത വാർത്ത കേട്ട് മനസ്സ് തളർന്നപ്പോൾ ഈ കവിത വീണ്ടും വീണ്ടും കേൾക്കുന്നു.
പിതൃഘാതിയാമെന്റെ നെഞ്ചത്തവൻ വിട്ട
രാമബാണം തുളയ്ക്കുന്നു.....
മഹാത്മാവിൻറെ ഘാതകർ ആയി നമ്മെ തന്നെ ആയി കവി കാണുന്നു. ആ രോഷം എത്ര ശക്തമായി ഓരോ നെഞ്ചിലേക്കും തറപ്പിക്കുന്നു.
അങ്ങയുടെ ഓരോ കവിതയും ഞാൻ എന്ന അഹങ്കാരത്തിനെതിരെ തീ തുപ്പുന്നു.......
വീണ്ടുമൊരുനാൾ വരും ഈ ചുടലപ്പറമ്പിനെ ..........ദൈത്യ സിംഹാസനങ്ങളെ കടലെടുക്കും
അർത്ഥം അറിയാത്തവർക്ക് പോലും വാക്കുകളിലെ രൂക്ഷഭാവം മനസ്സിലാവും
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Suhrthe gandhiyum godseyum oru nanayathinte rand vasagal mathram aranu gandhi arumalla koothara koottikkoduppukaran nari ottukaran koottikkoduppukaran nari
ഹൃദയശുദധിയിലിണ് യഥാർത്ഥ സൗന്ദര്യം എന്നു പറഞ്ഞ മഹാത്മാവ്.
Thanks.
Good
കണ്ണുനിറയാതെ കേട്ടുതീർക്കാൻ കഴിയില്ല ❤❤
😢
എത്രകേട്ടാലും മതിവരില്ല. മഹാത്മജിയെ കുറിച്ച് ഇത്ര സത്യസന്ധമായും , സമഗ്രമായും , അഗാധതയിലും ഭാവാത്മകമായും അവതരിപ്പിച്ച കവിത വേറെയില്ല👍👍👍
കണ്ണുനനഞ്ഞു🙏🏻🙏🏻🙏🏻🙏🏻
കണ്ണും നനയിക്കും കുറ്റബോധമുണർത്തും കവിത..കവിതയുടെ കനൽ കവിതയുടെ കടൽ..♥
എവിടെ ഞാൻ തേടേണ്ടു ഗാന്ധിയെ,
സ്വാതന്ത്ര്യ കവിതകൾ കസവിട്ട ചുണ്ടിലോ,
പൈശാച നഖരം മിനുക്കുമധികാരലോഭത്തിലോ?
ആഭിചാരക്കളമൊരുങ്ങുമെന്നുള്ളിലോ?
കുഞ്ഞിനു കൊറ്റിനായ് മേനി വിൽക്കും തെരുവു-
പെണ്ണിനൊരു മറയാണു ഗാന്ധി
അളയറ്റ യുവതയ്ക്കു ബോധം പുകയ്ക്കുവാൻ
തണലുള്ളൊരിടമാണു ഗാന്ധി
നീതിക്കു വിലകൂട്ടി വിൽക്കുന്ന സേവന
ച്ചതികൾക്കുടുപ്പാണു ഗാന്ധി
ഏതു രക്ഷസ്സിനും ദേവതയാകുവാൻ
ഓതുന്ന പേരാണു ഗാന്ധി
നിസ്വന്റെ മിഴിയിലെ ദൈന്യമായ്തീരുന്ന
നിസ്സഹായതയാണു ഗാന്ധി
എവിടെയോ കരയുന്നു ഗാന്ധി
പ്രശാന്തി തൻ കണികയും വറ്റുമീ ഗ്രാമനേത്രങ്ങളിൽ
പങ്കിട്ടു തിന്നുന്ന ദൈവങ്ങൾ ഭക്തന്റെ
ചങ്കു കീറുന്നൊരീ ഹിംസക്കളങ്ങളിൽ
സ്നേഹം ചുവപ്പായ് പച്ചയായ് കാവിയായ്
മാതൃഗർഭങ്ങൾ പിളർക്കുന്നിടങ്ങളിൽ
ചുടുചോര നിലവിളിച്ചമരും നിലങ്ങളിൽ-
തനിയേ നടക്കുന്നു ഗാന്ധി..നിശ്വാസമായ്
തനിയേ വിതുമ്പുന്നു ഗാന്ധി.
എവിടെയുമുയിർക്കുന്നു ഗാന്ധി
താൻ നൂറ്റ നൂലിനാലുലകം പുതയ്ക്കുന്ന
സൂര്യന്റെ വിരലിൽ
അരമുണ്ടുടുത്തിട്ടു മേൽമുണ്ടു നൽകും
നിലാവിന്റെ നദിയിൽ
അടിമയുല്ലുടമ നീയെന്നറിവു മെഴുകുന്ന
കുടിലിന്റെ കരളിൽ
അരുത് കൊല്ലരുതെന്നു കുരൽ പൊട്ടിയലറുന്നൊരുരുവിന്റെ ഉയിരിൽ
പശിയുള്ളവനു മുന്നിലന്നമായ് വീഴുന്ന
കരുണതൻ വടിവിൽ
പതിത പാപം നെഞ്ചിലേറ്റുവാങ്ങും നിത്യ-
മഹിമയുടെ കനിവിൽ
ആടിമോഹങ്ങളിടി വീണു കരിയുന്ന
പാലനിലനോവിൽ
തീയിടി തുളച്ചാലുമുലയാതെ നിൽക്കുന്നൊരാകാശവിരിവിൽ
എത്ര മിഴികൾ കൊണ്ട് കാൺകിലും
കാഴ്ചകൾക്കപ്പുറം നിൽക്കുന്നു ഗാന്ധി
എത്ര വർണ്ണം മാറ്റിയെഴുതിലുമെഴുത്തുകൾ
ക്കപ്പുറത്തെഴുതുന്നു ഗാന്ധി..
തനിയേ നടന്നു നീ പോവുക
തളർന്നാലുമരുതേ പരാശ്രയവുമിളവും..
അനുഗാമികൾ വെടിഞ്ഞാലും നിനക്കു നീ-
യഭയവും വഴിയും വിളക്കും....
ഭജനം മറന്നോരു യമുനേ
ദുരാചാര മലിനതാ സംഗയാം ഗംഗേ
തപസ്തീർത്ഥ വചനം മറന്നൊരു സരസ്വതീ
വെടിയുപ്പു മരണമായ് തുപ്പുന്ന സിന്ധൂ
തുള്ളിനീർ കലഹം മറിച്ചിട്ട കാവേരീ
നിരാലംബ നയനം നിറച്ചോരു നർമ്മദേ
നിങ്ങളീ രക്ത സാബർമതിയ്ക്കക-
മൂറി നിൽക്കുന്നൊരശ്രുനീർ ഒരു
തുള്ളിയാചമിക്കൂ..
ആത്മശുദ്ധരായ് ഒന്നു ചേർന്നൊഴുകൂ..
.
. - പ്രൊഫ വി. മധുസൂദനൻ നായർ.
ђ
ഒരുദിവസം പോലും മുടങ്ങാതെ എന്നും ഞാൻ ഈ കവിത കേൾക്കാറുണ്ട്. കവിതകൾ ഇഷ്ടം 🥰🥰
Thallaano
Supper 👍🏻👍🏻🥰🥰
1:30 1:30 1:30 1:30 1:30 1:30
ഒരുപാടു ഉണ്ട് ഈ പാട്ട് ഇത്രയും ഉള്ള പാട്ട് ഞാൻ കേട്ടിട്ടില്ല
❤❤❤❤❤🎉🎉🎉🎉🎉🎉🎉
ഹൃദ്യം ❤❤❤
Super lyrics. Fantastic. 🙏🙏🙏
👍👍👍🔥🔥👍👍👌👌 super
Sir..your lines disturb my tranquility..
N it has been for 2 decades..
Would like to meet u once..
Don't know when..
No words.......
Love you sir 🔥
Nice song sir ❤❤😊
ഗാന്ധിജിയെ പറ്റി കേട്ട കവിതകളിൽ ഏറ്റവും ഹൃദയസപഷ്ട്ടം..ഇതിനെ വെല്ലുന്ന ഒരു ഗാന്ധി കവിത ഇനി ജനിക്കില്ല...
നിസ്വന്റെ മിഴിയിലെ ദൈന്യമായി തീരുന്ന നിസ്സഹായതയാണു ഗാന്ധി
Nice song
സാർ 2014ശേഷം ഭാരതീയം, ഗംഗ ഇതു രണ്ടും ഒന്ന് എഴുതണം 🙏
More relevent and striking - 'പങ്കിട്ടു തിന്നുന്ന ദൈവങ്ങൾ ഭക്തന്റെ ചങ്കുകീറുന്നൊരീ ഹിംസക്കളങ്ങളിൽ'.
ഗംഭീരം..... ഗംഭീരം....❤❤❤
Wow. Wonderful poem.
Congratulations sir.....👏👏👏👌
excellent
Super poem
Ippozhathe bharatham enthanennu ee Kavita parayum,ithinekkal valiya ezhuthu illa sir ,legend Sree madhusoodhanan sir
🙏🏽❤️
കവിത ❤️
❤❤❤❤🎉🎉🎉🎉
Super and fantastic I like it very nice kavita
Super lyrics ഉം ആലാപനവും
😮
എന്റെ അപ്പയെ പഠിപ്പിച്ച sir anu😊
Just like a poem..Gandhiji has been turned to an icon of interpretations even after 150 years ..
: '
🙏🙏
❤️❤️❤️❤️🙏🙏🙏
Goodsong
😮😢
കണ്ണു നിറയാതെ കേട്ടിരിക്കാൻ കഴിയില്ല
Wish you all the best
കഥയായിരുന്നു കനവായിരുന്ന് 😊
Oh! Superbly written and rendred
❤
Polichu
Such a person is certainly elevated to the position of self realization 🕵🏼️
👍🏿🤲🏿🙏🏿
🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️🥰
😅😊
Supper wonderful 👏👏👏👏👏
കുഞ്ഞിനു കുട്ടി naal main നിൽക്കും തെരുവു പെണ്ണിനൊരു മറയാണ് ഗാന്ധി എന്നാ വരി യാ എന്റെ സാറേ സൂപ്പർ
Good
Cop കമെന്റിട്ടു കവിതയുടെ അർത്ഥം കളയാതെ
കുഞ്ഞിന്നു കൊറ്റിനായ്
മേനി വിൽക്കും പെണ്ണിന്.......
5:00
🙏🏻🙏🏻
Love you
"ഈ കവിതയ്ക്ക് ശേഷം ആണത്രേ ഗാന്ധിയെ ലോകം അറിഞ്ഞത്!!"
ആണോ?
@@FCMOBILE24_GAMING പിന്നെ ഗാന്ധി സിനിമയും 😄
@@Artic_Studios😂😂😂
പങ്കിട്ടു തിന്നുന്ന ദൈവങ്ങൾ
😍
👌👌👌
Manoharavum arthapoornavumaya kavitha
അനുഗാമിയില്ലാത്ത പഥികൻ തന്നെ ഗാന്ധി
സൂപ്പർ കവിത
Super
കാവ്യഭംഗി, ആലാപനങ്ങൾ അതീവ ഹൃദ്യം. ആശയം അടിമുടി തെറ്റാണ്. വിയോജിക്കുന്നതിൽ ക്ഷമിക്കുക.
സത്യാന്വേഷിക്ക് സത്യം വെളിപ്പെട്ടു വരും.
ഇന്ത്യയുടെ ഏറ്റവും വല്യ ദൗർഭാഗ്യത്തിന്റെ പേരാണ് Mr. Gandhi .
Super
❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️
🙏🙏🙏🙏🙏🙏
സത്യം ഉയിർക്കും ഉയിർത്തെഴുനേൽക്കും
കണ്ണീർ പൊടിയാതെ കേൾക്കാനാവില്ല
Soooepr
Lirics കിട്ടുമോ .കവിത മനോഹരം .ഗംഭീരം
ചിലവർക്ക് lyrics കിട്ടും ചിലർക്ക് കിട്ടില്ല എനിക്ക് കിട്ടിയില്ല 👌🙏👏
@@sabukn722 ha ha
It is in youtube
മേലെ കമന്റിൽ ഉണ്ട്
👍👍👍👍👌👌