Aranyakam | Malayalam Super Hit Full Movie | Devan & Vineeth

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 1 тис.

  • @സിനിമകളിലൂടെഒരുയാത്ര

    ആരണ്യകം:
    MTയുടെ കഥയാണ് ആരണ്യകം എന്ന സിനിമയ്ക്ക്; 16 വയസുള്ള ഒരു പെൺകുട്ടിയുടെ ജീവിതമാണതിൽ. ഈ സമൂഹത്തോട് കലഹിച്ച ഈ സമൂഹത്തിലെ മോശം കാര്യങ്ങളെ കളിയാക്കിയ, എന്നാൽ ഈ ലോകത്തെ പ്രണയിച്ച പെൺകുട്ടിയാണവൾ - അമ്മിണി എന്ന കഥാപാത്രം. പേര് കൊണ്ടു തന്നെ വ്യത്യസ്തമായ കഥാപാത്രം.
    ഈ സമൂഹത്തിലെ പ്രശ്നങ്ങൾ മനസിലാക്കുന്ന അവൾക്ക് അവയുടെ കാരണങ്ങളും പരിഹാരങ്ങളും പറഞ്ഞു കൊടുക്കുന്നു ഇടതുതീവ്രവാദിയായ മറ്റൊരു കഥാപാത്രം. ഇടതുതീവ്രവാദത്തിന് വൈകാരികത മാത്രമാണുള്ളതെന്നും ശാസ്ത്രീയതയില്ലായെന്നും മനസിലാക്കി തരുന്ന സിനിമ കൂടിയാണ് ആരണ്യകം.
    ഇന്ത്യയിലെ അർദ്ധജന്മിത്ത വ്യവസ്ഥയുടെ മോശത്തരങ്ങളെ MT ശക്തമായി വിമർശിച്ചു. പ്രതികരണശേഷിയും, ആർദ്രതയും, സ്നേഹവും, പോരാട്ടവീര്യവും, പ്രണയവും, നന്മയും നീതിബോധവുമുള്ള ഒരു പെൺകുട്ടിയെ അവതരിപ്പിക്കുകയാണ് MT ചെയ്തത്. പൊളളയായ സമൂഹം ഉണ്ടാക്കിയെടുത്ത 'പാവം, ശാലീന' പെൺകുട്ടീസങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുകയാണ് MT.
    അദ്ദേഹം പുതിയൊരു പെൺകുട്ടിയെ അവതരിപ്പിച്ചു. അവൾ പുരുഷമേൽക്കോയ്മയോട്, ജന്മിത്തത്തോട്, സാമൂഹ്യ തിന്മകളോട്, പഴഞ്ചൻ ചിന്തകളോട്, യാഥാസ്ഥിതിക വസ്ത്രധാരണത്തോട്, ഒക്കെ കലഹിച്ചു. ജന്മിത്ത സ്ത്രീസങ്കൽപ്പത്തിൽ നിന്നും വ്യത്യസ്തമായി, നല്ല പ്രതികരണശേഷിയും നീതിബോധവും നർമബോധവും സഹജീവിസ്നേഹവും പ്രശ്നങ്ങളും-കാരണങ്ങളും-പരിഹാരങ്ങളും തേടാനുള്ള മനസും ബുദ്ധിയും കാഴ്ചപ്പാടും ഉണ്ടവൾക്ക്. MTയുടെ ഗംഭീര സിനിമ - നല്ല പാട്ടുകൾ, മനസിൽ തങ്ങി നിൽക്കുന്ന രംഗങ്ങൾ, ശുദ്ധ ആക്ഷേപഹാസ്യം, വേദന, പ്രണയം, ......... പുത്തൻ പെൺകുട്ടി, പുരോഗമന രാഷ്ട്രീയം.
    എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്, കാണാൻ അഭ്യർഥിക്കുന്നു.

    • @saranyasg7674
      @saranyasg7674 4 роки тому +10

      Thanks for recommending... Its a wonderful movie..

    • @MohammedAshraf-n6
      @MohammedAshraf-n6 4 роки тому +53

      ദേവൻ അവതരിപ്പിച്ച കഥാപാത്രം അമ്മിണിയോട് ചോദിക്കുന്നുണ്ട്,
      പുസ്തകങ്ങൾ ഇഷ്ടമാണോയെന്നും, ഏത് തരം പുസ്തകങ്ങളാണ് വായിക്കാറുള്ളതെന്നും.
      അമ്മിണി ആവേശത്തോടെ മറുപടി പറയും, തേനീച്ചകളെക്കുറിച്ചും, പക്ഷികളെക്കുറിച്ചും, കാടിനെക്കുറിച്ചും മറ്റു പലതിനെപ്പറ്റിയും. അപ്പോൾ തെല്ല് പുച്ചത്തോടെയും അല്പം ദേശ്യത്തോടെയും ദേവൻ തിരിച്ചു ചോദിക്കും, "മനുഷ്യരെ കുറിച്ച് വായിച്ചിട്ടുണ്ടോ? എതെങ്കിലും ഒരു പുസ്തകം? ഇല്ല അല്ലെ? വായിക്കില്ല, ആരും! താൽപര്യമില്ലാത്ത ബോറൻ വിഷയം അല്ലെ?" എന്ന്. കൃത്യമായും ഈ രംഗം ഇതിൽ കാണാനില്ല. ഈ സിനിമയുടെ Nucleus ആണ് ആ സംഭാഷണം !!!

    • @thejusks2274
      @thejusks2274 4 роки тому +4

      @@MohammedAshraf-n6 💕💕🌷

    • @pramodpk3124
      @pramodpk3124 4 роки тому +3

      👍

    • @haveenarebecah
      @haveenarebecah 3 роки тому +2

      ശരിയായ വിശകലനം ❤️

  • @gymg866
    @gymg866 4 роки тому +107

    മലയാളം പോലും കറക്റ്റ് ആയി സംസാരിക്കാൻ അറിയാത്ത സലീമ എന്ന നടിയുടെ അഭിനയം അപാരം തന്നെ. U r a great actress സലീമ.

    • @geethub418
      @geethub418 3 роки тому +3

      Dubbing Bhagyalakshmi

  • @althafhussain1136
    @althafhussain1136 6 років тому +191

    കേൾക്കുമ്പോൾ ചിരി വരുന്ന പേരായിരുന്നു എനിക്ക് ഇന്ന് വരെ അമ്മിണി,ഇപ്പോൾ ആ പേരിനോടൊരു ആരാധനയും

  • @fathimaniyas7079
    @fathimaniyas7079 4 роки тому +706

    മാസത്തിൽ ഒരു തവണയെങ്കിലും ഞാനീ ആരണ്യകം കാണാറുണ്ട്. എത്ര കണ്ടാലും മതിവരില്ല.

    • @Nidheesh26
      @Nidheesh26 4 роки тому +12

      Same♥️♥️👍

    • @MohammedAshraf-n6
      @MohammedAshraf-n6 4 роки тому +5

      Really !

    • @sethu3111
      @sethu3111 4 роки тому +4

      Ushaar!!

    • @shrutisachin7689
      @shrutisachin7689 4 роки тому +1

      Same

    • @fathimaniyas7079
      @fathimaniyas7079 4 роки тому +16

      @@yuvathurki6291 .ororutharudeyum mentality different alle chetta.chettanepole aavanamennillalo ellavarum.njan nte kaaryam aantto paranjath.nk ithil related aaaya orupaad kaaryangal und.athukond thanne nk ith bhayangara ishttavumaan☺️

  • @prasad7116
    @prasad7116 4 роки тому +191

    ദേവൻ എന്ന നടൻ ഏറ്റവും നല്ല അഭിനയം കാഴ്ച വെച്ചത് ഈ ചിത്രത്തിൽ ആണെന്നു നിസ്സംശയം പറയാം. അദ്ദേഹം അത്ര മനോഹരമായി അഭിനയിച്ചിട്ടുണ്ട്.

    • @lechunarayan
      @lechunarayan Рік тому

      അല്ല, വിടപറയാൻ മാത്രം എന്ന സിനിമ കണ്ടാൽ പറയും അതാണ് എന്ന് ദേവൻ ജീവിച്ച മൂവി

    • @jamsheedofar7836
      @jamsheedofar7836 5 місяців тому

      ഈ വേഷം മമ്മൂട്ടിക്കായിരുന്നു MT കണ്ടത്. Mammty busy ആയതുകൊണ്ട് ഇത് ദേവന് കിട്ടി.. MT മനസ്സില്ലമനസ്സോടെയാണ് ഇത് സമ്മതിച്ചത്..

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 3 роки тому +88

    ബാല്യത്തിൽ കണ്ട സിനിമ . But അന്നേ അമ്മിണിക്കുട്ടിയും അവളുടെ ഏകാന്തതയും മോഹന് അവളോടുള്ള പ്രണയവും ഏൽപ്പിച്ച വികാരങ്ങളുടെ ആന്ദോളനം പ്രകടിപ്പിക്കാൻ കഴിയുന്നില്ല... മറക്കാൻ കഴിയുന്നില്ല.

  • @VeenaVeena-v2o
    @VeenaVeena-v2o 3 місяці тому +13

    തുടക്കം തൊട്ടു അവസാനം വരെ ഒരു മടുപ്പും കൂടാതെ കണ്ടിരിക്കാൻ പറ്റിയ സിനിമ. ❤️❤️അമ്മിണി ❤️❤️ഒരുപാട് ഇഷ്ടമാണ് ഈ കിറുക്കി പെൺകുട്ടിയെ.. 🥰🥰

  • @sandeepr4681
    @sandeepr4681 5 років тому +98

    ഇതൊക്കെ എനിക്ക് മാത്രം മതിയോ .ഏറ്റവും പ്രസക്തമായ ചോദ്യം. പഴയ നക്സലൈറ്റുകളുടെ വിശ്വാസ പ്രമാണം അത് തന്നെയായിരുന്നു. Wonderful scrip from MT sir

  • @sjsj1319
    @sjsj1319 2 роки тому +41

    കണ്ടുകഴിഞ്ഞാൽ മനസ്സിന് വല്ലാത്ത ഭാരം തോന്നും. ❤❤. അന്നത്തെ ആ കാലത്തേക്ക് പോകാൻ തോന്നുന്നു 😪😪. ഏകാന്ത മായ നാട്. വണ്ടികൾ എല്ലാം വിരലിൽ എണ്ണാവുന്നത്ര. 👌🏻. Very quite 👌🏻

    • @galaxyflutes5851
      @galaxyflutes5851 2 роки тому

      Panam ullavarku annu tharakkedilla allathavar pattini annathe kaaalathe avastha

  • @Nidheesh26
    @Nidheesh26 5 років тому +623

    2022ൽ കാണുന്നവർ ഉണ്ടോ??
    സൂപ്പർ ഫിലിം 👌👌

    • @navas9559
      @navas9559 4 роки тому +9

      Please നല്ലസിനിമകളിലെങ്ങിലും ഇതുപോലുള്ള തേർഡ് റൈറ്റ് കമന്റ് ഒഴിവാക്കൂ വെറുപ്പ് തോന്നുന്നു

    • @savithrijayadean8793
      @savithrijayadean8793 4 роки тому +2

      Yes

    • @shameemp6370
      @shameemp6370 4 роки тому +5

      ഈ കമന്റ്ൽ എന്താ തേർഡ് റേറ്റ്? ഇയാൾ എവിടെത്ത്‌കാരനാ?

    • @rilzcreations2554
      @rilzcreations2554 4 роки тому +1

      2021

    • @squaremedia-n5u
      @squaremedia-n5u 3 роки тому +3

      എപ്പോഴും കാണും 🥰

  • @98subic56
    @98subic56 5 років тому +38

    ഈ സിനിമയിൽ ആദ്യാവസാനക്കാരിയായ് അമ്മിണിക്കൊപ്പം മുരളിക്കൊപ്പം മറ്റൊരു കഥാപാത്രം കൂടിയില്ലേ...
    ശബ്ദമായ് സൗന്ദര്യമായായ് ചിലപ്പോൾ വന്യമായ് നിഗൂഢമായ്
    കഥയുടെ ഗതിക്കനുസരിച്ച് ഭാവംമാറി നടിക്കുന്ന # വയനാടൻ കാടുകൾ😇😇loved itt

    • @Chloe-er6el
      @Chloe-er6el 5 років тому +4

      പരമ സത്യം !! സ്വർഗ്ഗതുല്യമായ ഈ സ്ഥലം എവിടെയായിരിക്കും എന്ന് ഞാൻ എപ്പോളും ചിന്തിച്ചിട്ടുണ്ട്... ഇതൊക്കെ ഇപ്പോളും അങ്ങനെ തന്നെയുണ്ടോ, അമ്മിണിയുടെ വീട് പോലും എത്ര നൊസ്റ്റാൾജിക് ആണ്.

    • @അന്യഗ്രഹജീവി-ജ
      @അന്യഗ്രഹജീവി-ജ 5 років тому +2

      മുരളി???

    • @poojaashok6751
      @poojaashok6751 3 роки тому +1

      എം ടി ചിത്രങ്ങളിൽ എല്ലാം പ്രകൃതി ഒരു കഥാപാത്രമായി മാറാറുണ്ട്... ❤️

    • @neethurp5986
      @neethurp5986 6 місяців тому

      Etu wayand alle

  • @sachusachu9218
    @sachusachu9218 7 років тому +177

    ഏന്ദൊരു മൂവിയാ ഇതു ഇതൊക്കെയാണ് സിനിമ..... കണ്ണും മനസും നിറഞ്ഞു......... തനിച്ചിരിക്കാൻ ഇവിടെയെനിക്കൊരു..... ഏന്ദൊരു ഫീൽ ആണ് ലൈൻസ്

    • @Project-m1k
      @Project-m1k 4 роки тому +5

      എന്തൊരു. ചന്തയുടെ ന്ത .

    • @thejusks2274
      @thejusks2274 4 роки тому +2

      @@Project-m1k Not the point😀

    • @thejusks2274
      @thejusks2274 4 роки тому

      Right 💕

  • @anazbro1525
    @anazbro1525 3 роки тому +290

    അമ്മിണി ഹോബികൾ വായന എഴുത്ത് പ്രകൃതി ,,,,, ഈ പടം ഇന്ന് കാണുന്ന നമ്മുടെ ഹോബിയോ വെറും Mobil ഫോണിൽ കുത്തിയിരിക്കൽ... മാത്രം

    • @karakkadaumanojhanmanojhan610
      @karakkadaumanojhanmanojhan610 3 роки тому +4

      😀😀👌💯☑️

    • @fathimaamrin8936
      @fathimaamrin8936 2 роки тому +21

      ഒരിക്കലും ഇല്ല. അമ്മിണിയെ പോലെ തന്നെ ഞാനും 💖

    • @12999
      @12999 2 роки тому +2

      @@fathimaamrin8936 njanum

    • @ആട്ടവുംപാട്ടും
      @ആട്ടവുംപാട്ടും 2 роки тому +13

      എന്റെ ബാല്യം അമ്മിണിയുടേത് പോലെ ആയിരുന്നു ❤️

    • @marcelleeroy1175
      @marcelleeroy1175 2 роки тому +4

      Entte bhaalyavum kaumaaravum amminiyudeth pole aayirunnu. Kaadum library um books um ezhuthum okke.

  • @കണ്ണന്റെസഖി-വ6ഗ

    ആരണ്യകതിലെ അമ്മിണിയെയും
    എന്ന് സ്വന്തംജാനിക്കുട്ടിയിലെ ജാ നകി കുട്ടിയെയും ഒരുപാട് ഇഷ്ടമാണ്

    • @nathlienrose377
      @nathlienrose377 2 роки тому +4

      Enikkum.....

    • @AestheticGirl8327
      @AestheticGirl8327 2 роки тому +3

      Enikkum

    • @shezonefashionhub4682
      @shezonefashionhub4682 2 роки тому +17

      അവിടുന്നാണ് ഇങ്ങോട്ട് പോന്നത്

    • @pkulangara1994
      @pkulangara1994 2 роки тому +5

      എനിക്കും.... ഉച്ചക്ക് അത് കണ്ടു ഇപ്പൊ ഇതും

    • @santaclause397
      @santaclause397 2 роки тому

      @@pkulangara1994 njanum..🥰

  • @StephySimon-jq7db
    @StephySimon-jq7db 8 місяців тому +72

    2024 ൽ കാണാൻ വന്നതു njn matram ano

  • @sreenathnath2334
    @sreenathnath2334 5 років тому +116

    ഞാൻ കണ്ടതിൽ വച്ച് എന്നും നൊസ്റ്റാൾജിയ തോന്നുന്ന super movie, ഇനി ഇതു പോലെ ഒരു movie , ഉണ്ടണ്ടാകില്ല......

  • @BASIL896
    @BASIL896 Рік тому +26

    ഈ സിനിമയിൽ പാർവതിയെക്കാൾ സുന്ദരി സലീമയാണ്... ആർക്കായാലും ഒരു crush തോന്നും 🥰❣️❤️

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj Рік тому +4

      ലെനയുമായി നല്ല സാമ്യം തോന്നും

  • @jishnudevadas
    @jishnudevadas 7 років тому +169

    എത്ര തവണ കണ്ടതാ എന്നറിയില്ല
    എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്
    ഒരു പക്ഷേ ഈ കിറുക്കിയോടുള്ള പ്രണയം കൊണ്ടാകും
    #അമ്മിണി 😘
    #അരണ്യകം ❤

    • @luxmivelu1839
      @luxmivelu1839 7 років тому +1

      gnaayirunnu aaa kadhapaathramennu ende friends paranju

    • @hapybehapyhapybehapy170
      @hapybehapyhapybehapy170 6 років тому +7

      അതെ എന്തോ വല്ലാത്ത ഒരിഷ്ടം ആണ് ഈ നിഷ്കളങ്കത നിറഞ്ഞ കിറുക്കി പെണ്ണിനെ...... 😍😊

    • @MadhuThirumanas
      @MadhuThirumanas 6 років тому +6

      അതെ ഈ കിറുക്കിയെ എനിക്കും ഇഷ്ട്ടമായി

    • @athiraradhakrishnan9613
      @athiraradhakrishnan9613 4 роки тому +2

      കിറുക്കി ❤

    • @ashrafch7081
      @ashrafch7081 4 роки тому

      Correct

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft 6 років тому +23

    ഹരിഹരൻ സാറിന്റെ ഒരു സൂപ്പർ ഹിറ്റ്‌ മൂവി, എത്ര കണ്ടാലും,കേട്ടാലും മതിവരാത്ത കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ,ഗാനങ്ങൾ

  • @nihasunojnihasunoj5757
    @nihasunojnihasunoj5757 10 місяців тому +73

    2024 ൽ കാണുന്നവർ ഉണ്ടോ ❤️

  • @aryas236
    @aryas236 3 роки тому +166

    അമ്മിണിക്കു ജീവൻ നൽകിയത് ശരിക്കും 2 പേരാണ്.... അഭിനയിച്ച സലീമ മാഡം ; അവർക്കു ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മി മാഡം.

  • @rajimolpr2117
    @rajimolpr2117 3 роки тому +16

    ആദ്യമായി ആണ് ഞാൻ ഇൗ സിനിമ കാണുന്നത്..ഇത് ഇത്ര നല്ല സിനിമ ആണെന്ന് അറിയില്ലായിരുന്നു.ഒരുപാട് ഒരുപാട് ഇഷ്ടം ആയി🥰🥰

  • @saggilee8607
    @saggilee8607 7 років тому +187

    "എനിക്ക് മാത്രം പോരല്ലോ ഇത് ഒകെ". No one has explained the core of Communism in such simple, short yet powerful way. It shows the depth of M.T's talent. Devan's dialogue delivery in that particular scene was also superb. Classic movie.

    • @dcompany5240
      @dcompany5240 7 років тому +9

      communistkalku mathram ath bayengra great ayitu thonum

    • @ആഷിഖ്പടിക്കൽ
      @ആഷിഖ്പടിക്കൽ 6 років тому +1

      സത്യം

    • @aniladavid9846
      @aniladavid9846 6 років тому +1

      ❤️

    • @sachukc
      @sachukc 5 років тому +1

      Eniku Mathram mathi ellam...baki ellarum nasikkane..ennunparayananu njanagrahichathu!!!!!athanenikku great ayivthonnunnathu..njanee 3 perkumoppam...appiyodum ashiqnodum anilayodumoppam

    • @mohanlal-tw5lp
      @mohanlal-tw5lp 5 років тому +6

      @ Saggi Lee
      ......but almost all communist leaders at all levels now a days acts exactly the opposite way.... that is the problem.

  • @Chloe-er6el
    @Chloe-er6el 5 років тому +49

    All time favorite movie.എത്ര കണ്ടാലും മതിവരില്ല,introverts like me can connect well with the lead character.

    • @DreamWorld-cy5js
      @DreamWorld-cy5js 4 роки тому +1

      ..enne othiri akarshichu e movie..enikum eshtama ekanthatha..taniye erikanum nadakanum...lifile pain maranum

  • @aravinddeath5580
    @aravinddeath5580 6 років тому +52

    What a fantastic actress with natural acting Saleema...great mam

  • @pravin9803
    @pravin9803 3 роки тому +81

    Such a beautiful movie. No gimmicks or unnecessary songs. There is a sense of calmness to the movie. The silence gives the viewer enough room for their own thoughts and interpretations, like reading a book.
    Devan was outstanding in this movie. He is such an underrated actor.
    Everyone is just perfect for this gem of a story from MT Vasudevan Nair. And brilliantly directed by Hariharan. Made my day.

    • @rekhaanand3918
      @rekhaanand3918 11 місяців тому +1

      Devannjis different role
      ua-cam.com/video/8U0B_eFi__E/v-deo.htmlsi=dc6pzieigkDdBYa4

    • @pravin9803
      @pravin9803 11 місяців тому +1

      @@rekhaanand3918 Thanks for sharing the link. Devan is outstanding in this too.

    • @rekhaanand3918
      @rekhaanand3918 11 місяців тому

      🙏🙏

  • @sreerajmahi96
    @sreerajmahi96 5 років тому +99

    നഖഖ്ഷ്തങ്ങൾ, ആരണ്യകം,,ഇൗ രണ്ടു movie മതി മലയാളം അവരെ മരകത്തിരി കാൻ, ഒറ്റ നടികും ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടോ എന്ന് സംശയം ആണ് ഇപ്പോഴും

  • @Nidheesh26
    @Nidheesh26 4 роки тому +28

    ഇജ്ജാതി സിനിമ...
    എത്ര കണ്ടാലും മടുക്കില്ല
    ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് 🙏🙏

  • @nimithaantony1954
    @nimithaantony1954 4 роки тому +37

    MT സാറിന്റെ മനസ്സിൽ വിരിഞ്ഞ അമ്മിണി എന്നാ കഥാപാത്രം എന്നും മനസിന്റെ ഉള്ളിൽ ഓർമിക്കും. അമ്മണി സഞ്ചരിക്കുന്ന നാട്ടുവഴിയോരങ്ങളും, കാടും, പഴയ കെട്ടിടവും എല്ലാം ഒരു നോവൽ വായിക്കുന്ന പോലെ. എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരു നൊസ്റ്റാൾജിക് സിനിമ

    • @Sukurtam
      @Sukurtam 2 роки тому

      ദേവൻ ചെയ്തതിൽ ഏറ്റവും മികച്ച വേഷം
      വിനീത് ചെയ്തതിൽ ഇഷ്ടപ്പെട്ട ഒരേയൊരു കഥാപാത്രം.നന്നാവാൻ കാരണം ശബ്ദം കൊടുത്തത്കൃഷ്ണചന്ദ്രനായതുകൊണ്ടാണ്.
      Saleema the great

    • @edwintomsjohn4857
      @edwintomsjohn4857 6 місяців тому

      🙌🏻

  • @gymg866
    @gymg866 4 роки тому +55

    ഇതൊക്കെ കണ്ടിട്ട് ഇപ്പോഴത്തെ കുറെ തട്ടുപൊളി പടങ്ങൾ കാണുമ്പോ ആത്മഹത്യ ചെയ്യാൻ തോന്നും. നല്ല ഒരു പാട്ടോ സീനോ ഏതേലും സിനിമയിൽ ഉണ്ടോ ഇപ്പോഴത്തെ

  • @athulyasunil7989
    @athulyasunil7989 5 років тому +37

    എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു മൂവി.. സൂപ്പർ...

  • @jinujosepoul7667
    @jinujosepoul7667 5 років тому +72

    എന്റെ ഇഷ്ട ചിത്രങ്ങളിലൊന്ന് , പ്രിയ കഥാകാരനിൽ നിന്ന് പിറവി ക്കൊണ്ടത്, സ്ത്രീ കഥാപാത്രം ആണെങ്കിലും അമ്മിണിയിൽ ഞാൻ കണ്ടത് എന്നെ തന്നെയായിരുന്നു . ഇതു പോലെ തെണ്ടി നടക്കലും ,പുസ്തക വായനയും ,പൊടിക്കു ലേശം കിറുക്കും ഉണ്ടേ...

  • @vijayakumarkurupath6417
    @vijayakumarkurupath6417 8 місяців тому +6

    ഇതിൽ അമ്മി എന്ന പെൺകുട്ടി വല്ലാതെ മനസ്സിനെ വേദനിപ്പിച്ചു. അഭിനയിച്ച നസീമ അഭിനയിച്ച തകർത്തു. ഇനിയും ആ കുട്ടിയ്ക്ക് ഇതുപോലുള്ള അവസരങ്ങൾ ലഭിക്കട്ടെ.

  • @Naducruiz
    @Naducruiz Рік тому +4

    ഞാൻ സിനിമ കാണുന്ന ആളല്ല പക്ഷേ സലീമ എന്ന നടിയെ ഭയങ്കര ഇഷ്ടം ആണ്. അതു കൊണ്ടു കണ്ടതാണ്. പക്ഷേ ഇത്രയും കരയിപ്പിച്ച ഒരു സിനിമ. സലീമയുടെ അഭിനയം.

  • @anuthanu1947
    @anuthanu1947 5 років тому +161

    കണ്ടു കഴിഞ്ഞാൽ മനസിന്‌ വല്ലാത്തൊരു ഭാരം ആണ്....ന്നാലും കാണും ....അത്രയേറെ അമ്മിണിയെ ഇഷ്ടമാണ്...

    • @thejusks2274
      @thejusks2274 4 роки тому +8

      ഞാൻ ആദ്യായിട്ട ഈ cinema കാണണേ, അമ്മിണിയെ എനിക്കും ഇഷ്ട്ടായി, നല്ലൊരു പെൺകുട്ടി 😍💕

    • @helenjohnson4218
      @helenjohnson4218 3 роки тому +1

      Enikkum

    • @anitha5293
      @anitha5293 3 роки тому +4

      ആകാശദൂത് സിനിമയിൽ അഭിനയിച്ച നടി മാധവിയുടെ അനിയത്തിയാണ് അമ്മിണി

  • @arunkb7237
    @arunkb7237 3 роки тому +19

    ദേവൻ എന്ന നായകനെ മലയാള സിനിമ കുറെ കൂടി ഉപയോഗിക്കണമായിരുന്നു . സലീമ ക്ക് ഒരു സ്റ്റേറ്റ് അവാർഡ് കിട്ടേണ്ടതായിരുന്നു.രണ്ടു പേരും മികച്ചു നിന്നു .

  • @sighland
    @sighland 5 років тому +257

    "Millennium Video Vision" എന്ന വലുതായ എംബ്ലം ഈ സിനിമയുടെ കൊച്ചു സ്‌ക്രീനിൽ പതിപ്പിച്ച വിവരമില്ലാത്ത തെണ്ടിയെ എവിടെയെങ്കിലും കണ്ടാൽ എന്റെ വകയായി ഒരെണ്ണം പൊട്ടിച്ചേക്കണം.. പ്ലീസ്..

  • @priyankaabhijith1459
    @priyankaabhijith1459 3 роки тому +32

    ഞാൻ fbil ചെറിയ ഒരു vedio കണ്ടിട്ടാണ് ഈ മൂവി തപ്പി വന്നത്. കണ്ട് കഴിഞ്ഞപ്പോൾ അമ്മിണിനെ ഒരുപാട് ഇഷ്ടമായി.💞💞💞💞

  • @Nheruvil
    @Nheruvil 6 років тому +79

    മോഹനനെ അമ്മിണിക്ക് ഇഷ്ടായിരുന്നത് ദേവൻ കഥാപാത്രം അറിയുന്ന സീനിലെ പ്രധാനപ്പെട്ട സംഭാഷണം മുറിഞ്ഞുപോയിരിക്കുന്നു...

  • @nikhilmen007
    @nikhilmen007 3 роки тому +35

    എത്ര തവണ കണ്ടാലും തുടക്കം തൊട്ട് അവസാനം വരെ മടുപ്പു ഇല്ലാതെ കാണാൻ കഴിയുന്ന പ്രത്യേക feel ഉള്ള മൂവി 💛

  • @anjusmagicbrush1020
    @anjusmagicbrush1020 Рік тому +22

    ഇതിൽ പാർവതിയുടെ അനിയത്തി ആയി അഭിനയിക്കുന്നത് അവരുടെ സ്വന്തം അനിയത്തി തന്നെയാണ്. പേര് ദീപ്തി.ഈ ചിത്രം ഇറങ്ങി 8 വർഷം കഴിഞ്ഞു മരിച്ചുപോയി. 🌹

    • @noufal-gg6gv
      @noufal-gg6gv 5 місяців тому

      അതേ...RIP...🌷🌷

  • @rajeebpmla46
    @rajeebpmla46 5 років тому +25

    ഈ സിനിമ വർഷങ്ങൾക്ക് മുൻപ് കണ്ടതിൽ പിന്നെ ഇന്ന് വരേയും ഗൃഹാതുരമായ ഓർമ്മകളിൽ അമ്മിണി(സലീമ)യെന്ന കഥാപാത്രം മാത്രമാണ് ആദ്യമെത്തുക,അത്രമേൽ ആഴത്തിൽ പതിഞ്ഞു.

  • @athiraradhakrishnan9613
    @athiraradhakrishnan9613 4 роки тому +29

    അമ്മിണി എന്ന കഥാപാത്രം ഞാൻ ആണ് ...എന്ന തോന്നൽ എന്നെ പിന്നെയും ഈ ഫിലിം കാണാൻ പ്രേരിപ്പിക്കുന്നു ...ക്ലാസിക്കൽ മൂവി ❤💗💕💞❤

  • @jascreation001
    @jascreation001 6 років тому +227

    ഹൃദയത്തിൽ നിന്ന് അമ്മിണി ഇറങ്ങിപ്പോവാൻ സമയമെടുക്കും. ഒരിക്കൽ, യാത്ര പോലും പറയാണ്ട്‌ അവൾ ഇറങ്ങിപ്പോകുമായിരിക്കും, അവളുടെ ഏകാന്തതയിലേക്ക്‌... കാട്ടിടവഴിയിലൂടെ മറയുമായിരിക്കും.

    • @anasuk4969
      @anasuk4969 5 років тому +7

      Ninte varikal manasil thattiyeda...

    • @basileldhose1568
      @basileldhose1568 5 років тому +1

      Tytle music ...... Best movie

    • @bsvvlogs5857
      @bsvvlogs5857 4 роки тому +5

      ഈ അമ്മിണിയോടുള്ള ഇഷ്ടം കൊണ്ട് ഞാൻ എന്റെ മകൾക്ക് അമ്മിണി എന്ന് പേരിട്ടു

    • @MohammedAshraf-n6
      @MohammedAshraf-n6 4 роки тому

      @@bsvvlogs5857
      Really ! When ?

    • @thejusks2274
      @thejusks2274 4 роки тому

      Nyz💕

  • @hapybehapyhapybehapy170
    @hapybehapyhapybehapy170 6 років тому +77

    വല്ലാത്ത ഒരിഷ്ടം ആണ് ഈ കഥാപാത്രത്തോട് ; നിഷ്‌കങ്കത നിറഞ്ഞ ഈ കിറുക്കി പെൺകുട്ടിയെ....... 😊 ഒരുപക്ഷെ ഇപ്പോ ഇങ്ങനത്തെ ആളുകൾ കുറവാണു !! ഒന്നും നോക്കാതെ എല്ലാം വെട്ടി തുറന്നു പറയുന്ന ഒരു പാവം പെൺകുട്ടി

    • @sc-ch9be
      @sc-ch9be 3 роки тому +1

      ഉണ്ടേ...ഞാൻ അങ്ങനെയാണ്....അതോണ്ട് ആർക്കും കണ്ടൂട..... എല്ലാവരുടെ വായേന്നും കേക്കും....but i dont care 😍😍😍😍😍

    • @sreeshmasree3212
      @sreeshmasree3212 Рік тому

      @@sc-ch9be jnum ath kond enne ente veetukarku ozhike aarkum ishttam alla 😹but i don't care 😉

    • @SeethalsajiSeethalsaji
      @SeethalsajiSeethalsaji 8 місяців тому

      Me too👏

  • @abhirami999
    @abhirami999 8 років тому +84

    "തനിച്ചിരിക്കാൻ ഇവിടെയെനിയ്‌ക്കൊരു തണ്ണീർപന്തൽ തരൂ...
    എനിയ്ക്കു ദാഹം തീർക്കാൻ നിന്റെ കുളിരിലനീർ തരൂ..."

  • @JustEnjoyNews
    @JustEnjoyNews 10 років тому +35

    I was searching this movie for a long, long time. Thanks for uploading. Masterpiece from MT and Hariharan.

  • @ravijithtirurofficial9655
    @ravijithtirurofficial9655 4 роки тому +46

    പാവം അമ്മിണി കുട്ടി.. ഒരു തികഞ്ഞ പ്രകൃതി സ്‌നേഹി..
    Live in present എന്ന ആശയം ഈ സിനിമയിലൂടെ അമ്മിണി കുട്ടി ഭംഗിയായി കാണിച്ചു തരുന്നു. ഇന്നലെകളുടെ വേദനകളെ അവൾ ഓർക്കുന്നില്ല. ഓരോ നിമിഷങ്ങളിലും അവൾ ജീവിക്കുന്നു. മനുഷ്യനേഹത്തിന്റ വറ്റാത്ത ഉറവ.

  • @ushamaniea4482
    @ushamaniea4482 4 роки тому +11

    Saleema(അമ്മിണി ) എത്ര മനോഹരം woo ബ്യൂട്ടിഫുൾ

  • @kavitharaj6765
    @kavitharaj6765 4 роки тому +64

    എത്ര തവണ കണ്ടു ഈ സിനിമ എന്നറിയില്ല. ഓരോ പ്രാവശ്യവും ഞാൻ പഴയ കാലത്തിലേക്ക് പോകും. അമ്മിണി ആയി മാറും. കാരണം ഞാനും അമ്മിണി ആയിരുന്നല്ലോ... ഏകാന്തതയും പുസ്തകങ്ങളും അപകർഷതയും... എല്ലാം കൂടി ചേർന്ന

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому

      യെസ്

    • @rubanthomas
      @rubanthomas 2 роки тому

      അമ്മിണി ഇപ്പൊ എന്ത് ചെയ്യുന്നു, ടീച്ചർ ആണോ

    • @MohammedAshraf-n6
      @MohammedAshraf-n6 Рік тому

      ഈ ചിത്രം പല പ്രാവശ്യം കണ്ടു എന്ന് പറഞ്ഞല്ലോ?
      അതു കൊണ്ട് ചോദിക്കുവാണ്! ഈ ചിത്രത്തിന്റെ ഇതിവൃത്തം മുഴുവനും ഒരു വാക്യത്തിൽ ഉൾപ്പെടുത്തിയ ഒരു ഡയലോഗ് ഇതിൽ കാണാനില്ല! ഈ സിനിമയുടെ ന്യൂക്ലിയസ് ആണ് ആ സംഭാഷണം എന്ന് വേണമെങ്കിലും പറയാം! കൃത്യമായി ആ രംഗവും ആ സംഭാഷണവും ഇതിൽ കാണാനില്ല ! പറയാമോ ഏതാണെന്ന് ???

    • @hariedathil2199
      @hariedathil2199 Рік тому +2

      @@MohammedAshraf-n6 Mohan amminiku arayrnu ennu devanodu parayuna scene ano?

  • @neenuneenu5807
    @neenuneenu5807 2 роки тому +5

    എൻ്റെ ജീവിതത്തോട് എവിടൊക്കേ ഒരു സാമ്യം തോന്നാറുണ്ട് അമ്മിണി ഇൽ....എനിക്ക് ഒരുപാട് ഇഷ്ടമാണ്....e movie....

  • @neethusreenivaasan4913
    @neethusreenivaasan4913 4 місяці тому +2

    My absolute favorite. I have a great affection for this movie and in particular, the song 'Aathmavin mutti vilichathu pole'.

  • @saranyaiyer285
    @saranyaiyer285 Рік тому +6

    എന്നും കാണുന്നു ഈ ആരണ്യകത്തെ ഞാൻ മടങ്ങി പോക്ക് സാധ്യമല്ല, അത്രക്കും ഇഴ ചേർന്നിരിക്കുകയാണ് ഞാൻ നിന്നിൽ, ഒരുപക്ഷെ അമ്മിണിയോടൊപ്പം യാത്രയിൽ ആവാം ഞാനും എന്നാൽ അവളുടെ കിറുക്കുകളെ സ്നേഹിച്ചവൻ ഉണ്ടാകുമോ കൂടെ കഥയിൽ മരിച്ചേക്കാം ജീവിതത്തിൽ മോഹനനെ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല, അവർ ഇപ്പോഴും ഒന്നിച്ചു ചിരിച്ചും കളിച്ചും കിറുക്കുകൾ പറഞ്ഞും ജീവിക്കുന്നു എന്റെ മനമാകുന്ന ആരണ്യകത്തിൽ 💙

  • @shijucv9549
    @shijucv9549 4 роки тому +78

    കിറുക്കത്തി പെണ്ണിന്റെ ഡ്രസ്സ്‌ ഇഷ്ടം

  • @archavijayan5188
    @archavijayan5188 2 місяці тому +5

    അല്ലെങ്കിലും MT യുടെ എഴുത്ത് ഗൃഹാതുരത്വത്തിന്റ അവസാന വാക്കാണ് ❤

  • @plaapzzbum
    @plaapzzbum 8 років тому +28

    what a class movie.natural acting skills great actress saleema ..please come back

    • @deepudamodaran5752
      @deepudamodaran5752 7 років тому +4

      www.mathrubhumi.com/movies-music/interview/saleema-oldmalayalamactress-nagakshathangal-aarnyakam-malayalammovie-1.1813711

    • @baharulbaharul5475
      @baharulbaharul5475 5 років тому +3

      She is coming back...
      in a new malayalam film..with actor devan

  • @tk-nd8tw
    @tk-nd8tw 2 роки тому +20

    ഇനി ഒരു ജന്മം ഉണ്ടകിൽ അമ്മണി ആയി ജനിച്ചു അവൾ പോയ വഴിയിലേക്ക് ഒക്കെ യാത്ര ചെയ്യണം.. എന്നാൽ അവളുടെ പ്രണയത്തിനു ഒരിക്കലും ഇതിലെ പോലെ ഒരു അവസാനം ഉണ്ടാവേണ്ട.ഒരു ശുഭം അവസാനം. ❤️❤️❤️

  • @shamnashazz222
    @shamnashazz222 2 роки тому +5

    എത്ര കണ്ടാലും മടുക്കാത്ത ഒരു മൂവി... എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇത്.. പിന്നെ അമ്മിണിയെയും..

  • @HelloKitty-ki1oj
    @HelloKitty-ki1oj 9 років тому +32

    Truly beautiful. The underlying meaning and thought in every conversation reflects the mind and soul of the creators! When someone enforces the pace in which to experience the rhythm of narration you might be drawn to it kicking and screaming but finally have to concede to it.

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +4

    Exellent മൂവി, വളരെ മനോഹരമായ ചിത്രം, അമ്മിണി എന്ന കഥാപാത്രം മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു, സലീമ മനോഹരമായി അഭിനയിച്ചിരിക്കുന്നു, കഥാ പശ്ചാത്തലവും കഥ പറയുന്ന രീതിയും വളരെ മികവുറ്റതാണ്, ഒട്ടും ബോറടിക്കാതെ ഈ സിനിമ കാണാൻ കഴിയുന്നു. അത് ഹരിഹരൻ സാറിന്റെയും എംടി സാറിന്റെയും മികവ് തന്നെ ആണ്, ദേവൻ നന്നായിട്ടുണ്ട്, ONV സാറിന്റെ വരികളും രഘുനാഥ് സേഥിന്റെ ഈണവും ഒത്തു ചേർന്ന നല്ല ഗാനങ്ങളും ഈ ചിത്രത്തിന്റെ മാറ്റു കൂട്ടി. ഇതിൽ നമ്മളെ അമ്മിണിയിലൂടെ കാണാൻ കഴിയുന്നു അതാണ് ഈ ചലച്ചിത്രത്തിന്റെ പ്രത്യേകത. ഈ മൂവി കണ്ടു കഴിയുമ്പോൾ അമ്മിണി ഒരു വിങ്ങലായി നിൽക്കുന്നു നമ്മുടെ മനസ്സിൽ. അമ്മിണിക്ക് മുമ്പിൽ മറ്റു കഥാപാത്രങ്ങൾ നിഷ്പ്രഭരായി പോയി അതാണ് സത്യം. 💞💕👍🙏🎈❤️💔💛🧡
    2021 ആഗസ്ത് 29 ഞായർ :10:20 pm

  • @mohanlal-tw5lp
    @mohanlal-tw5lp Рік тому +3

    one of the ever best characters of Mr:Devan .. acted superbly .... Mr: Nedumudi Venu's yet another masterpiece ... all other actors too played their roles to perfection ... Such a brilliant movie ...

  • @athirapsidhu4943
    @athirapsidhu4943 4 роки тому +57

    2021ൽ കാണുന്നവർ ഉണ്ടോ ❤️ happy new year all ❤️❤️❤️

  • @priyankaabhijith1459
    @priyankaabhijith1459 3 роки тому +6

    First ഈ മൂവി കണ്ടപ്പോൾ തന്നെ ഞാൻ ഈ പടത്തിന് adict ആയി. ഇപ്പോൾ അമ്മിണിനെ കാണാതെ വയ്യെന്നായി. എവിടെയൊക്കെയോ അമ്മിണിക്ക് ഞാൻ ആയിട്ട് സാമ്യം തോന്നി. ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാനും

  • @bijibiji9171
    @bijibiji9171 5 років тому +18

    ഇത്രയും നല്ല ഒരു സനിമ ഇനി ഉണ്ടാകാൻ വഴിയില്ല

  • @ameersha000
    @ameersha000 4 роки тому +7

    കാണാൻ ഒരുപാട് വൈകി എന്ന ദുഖമുണ്ട് 😥
    അമ്മിണി എന്ന കഥാപാത്രത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി ❤️❤️
    ദേവൻ 😘
    MT magic 🔥
    ഹരിഹരൻ brilliance 🔥
    അമ്മിണി എന്നും മനസ്സിൽ ഒരു വിങ്ങൽ പോലെ നില്കുന്നു

  • @Ghost03398
    @Ghost03398 9 місяців тому +1

    കാണാൻ വൈകിപ്പോയി
    What a movie and character ❤️❤️

  • @shariadhi8055
    @shariadhi8055 Рік тому +5

    Ithe പോലെയുള്ള classic movies innu kanane ഇല്ല. Yenna feel aanu. കുഞ്ഞിലേ കണ്ട അതെ നൊസ്റ്റു 🥰🥰🥰

    • @jubi5122
      @jubi5122 Рік тому

      Ethe

    • @shariadhi8055
      @shariadhi8055 Рік тому

      @@jubi5122 അതെ 😂

    • @jubi5122
      @jubi5122 Рік тому

      @@shariadhi8055 😄😄ippoyaa spelling nokkunne sorry

  • @shajikashaji964
    @shajikashaji964 3 роки тому +5

    സിനിമ മാത്രമല്ല 'അതിലെ പാട്ടുകൾ എത്രകേട്ടാലും മതിവരില്ല'ഇതൊക്കെയാണ് പാട്ടുകൾ

  • @MyCutties-f6h
    @MyCutties-f6h 3 роки тому +27

    Enikkishtamaya mtyude munnukathapathrangal
    സെലീന (ഉത്തരം )
    ജാനകികൂട്ടി (എന്ന് സ്വന്തം ജാനകികുട്ടി )
    അമ്മിണി (ആരണ്യകം )❤️

  • @anakhpashok1196
    @anakhpashok1196 4 роки тому +15

    ഈ lock down സമയത്ത് കാണുന്നവരുണ്ടോ ഇവിടെ ♥️♥️♥️

  • @liyanona4319
    @liyanona4319 3 роки тому +3

    Njan adyamaytane ee cinema kanunathe epol. Palapozhum ee cinemayl songs kelkarunde.apozhoke ee film kananamenudene. Valare വൈകിയാണെങ്കിലും kanan sadichu. ishtamaye film. Super film.

  • @praveenjohnmd7904
    @praveenjohnmd7904 10 років тому +11

    thanks for uploading..even the DVD's were not available!! truly nostalgic.

  • @missidealist9486
    @missidealist9486 3 роки тому +32

    Last I saw this movie was about 18yrs ago.
    I couldnt forget it, it was so original, unadulterated.
    The main actress plays such a strong character.
    She is wild, she doesn't conform to societal standards of an ideal women or even a pretty woman. She has her own unconventional ideologies, interests and hobbies. She doesn't give a damn about what others think of her.
    She is bold but at the same time sensitive and forgiving .. She is independent but not selfish, she cares for the grandparent and the lower class more than thst ideal sister.
    She cried when she got overwhelmed with the Guy's display of affection, but at the same , she showed immense strength by caring for and helping the guy who killed her lover.
    I'm not sure if my character got influenced by her or her character influenced me, as its similar to mine.🤔.
    But for some reason, I could relate to her so much.

  • @Pathu93635
    @Pathu93635 7 років тому +78

    Eppozhum ee cinema kanan thonnunnuvengil.. athaanu classic

  • @punyaprakash30
    @punyaprakash30 5 років тому +25

    Its my heart.. Ammini is someone that i lost or may be myself.. 💜

  • @mersalplus4015
    @mersalplus4015 3 роки тому +10

    ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
    കളിചിരിക്കാൻ കഥപറയാൻ കിളിമകൾ വന്നില്ലെ
    😍😍😍😍😍😍😍😍😍

  • @aparnajayakumar2527
    @aparnajayakumar2527 4 роки тому +27

    ഒളിച്ചിരിക്കാൻ വള്ളിക്കുടിലോന്നൊരുക്കി .....ഈ പാട്ട് ഏത് സിനിമയിലെ ആണെന്ന് തിരഞ്ഞപ്പോൾ ആരണ്യകത്തിലാണ് എത്തിപ്പെട്ടത്...അതിനുശേഷം പ്രീയപ്പെട്ട സിനിമകളുടെ ലിസ്റ്റിൽ ആരണ്യകവും ഇടം പിടിച്ചു..ഹരിഹരൻ സാർ -എം.ടി സാർ കൂട്ടുകെട്ടിൽ സമ്മാനിക്കുന്ന സിനിമകൾ അത് വല്ലാതെ സ്പർശിക്കും..
    നിഷ്കളങ്കനായ മോഹനൻ്റെ മരണത്തേക്കാൾ വേദനിപ്പിച്ചത് അയാളാണ്..പേരു പോലും വെളിപ്പെടുത്താത്ത അയാൾ..
    "എനിക്ക്........". എന്ന് അയാൾ പൂർത്തിയാക്കാതെ പോയ വാക്കിൽ എന്തായിരുന്നു അയാൾക്ക് അമ്മിണിയോട് പറയാനുണ്ടായിരുന്നത്!!!അറിയില്ല ... എങ്കിലും വല്ലാത്ത ഒരു വേദന തോന്നാതെ ഒരിക്കലും ഈ സിനിമ കാണാൻ കഴിഞ്ഞിട്ടില്ല..

  • @shajanag-h6d
    @shajanag-h6d 10 місяців тому +3

    😊 ഈ ഫിലിം നിർമ്മിക്കുമ്പോൾ ഞാൻ വയനാട് ചിതലയം അന്ന് ഞാൻ അവിടെ പോകുമായിരുന്നു പിന്നീട് പലപ്പോഴും അവിടെ ചെല്ലുകയും അവിടെ സമയം ചിലവഴിക്കുകയും ചെയ്യുകയുമായിരുന്നു. കാട്ടു മാവുകളും. തൊട്ടാവാടി. കുയിലുകളും മാനുകളും അങ്ങനെ വളരെ മനോഹരമായ ഒരു സ്ഥലം മറക്കാൻ കഴിയാത്ത അവിടെ

    • @SandraThalirath
      @SandraThalirath 6 місяців тому

      ഈ സിനിമയുടെ correct location എവിടെ ആണെന്ന് അറിയാമോ?പറയാമോ?

    • @Nidheesh26
      @Nidheesh26 Місяць тому

      അവിടെയാണോ ഷൂട്ട് ചെയ്തത്?

    • @shajanag-h6d
      @shajanag-h6d 7 днів тому

      @Nidheesh26 വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നും പുൽപ്പള്ളി പോകും വഴി ചിതലയം കാടിനുള്ളിൽ വച്ചായിരുന്നു

    • @agn4321
      @agn4321 4 дні тому

      ആ വീട് ഞാൻ കണ്ടിട്ടുണ്ട്.. ഒരു കോൺഗ്രസ്‌ നേതാവിന്റെ തറവാട് വീടാണ്

  • @sajadmohammed1762
    @sajadmohammed1762 5 років тому +8

    Don't know what to say.. such a marvellous. Craft of Mt sir....Loved it very much..The talks about the communisom. Pain.. excellent script...

  • @vrindavijayan4465
    @vrindavijayan4465 5 років тому +101

    2019 kanunnavar 💜💚💛❤

  • @aadhyastinyworld4663
    @aadhyastinyworld4663 6 років тому +8

    Superb classical movie.ithoke kaanumbol nostalgia thonnunu.orikkal koode aaah pazhayakalathilekku poyirunnenklooo..

  • @remyathuruthel3802
    @remyathuruthel3802 9 років тому +11

    It is my favourite movie.I watched this film many more times.I like M.T.Vasudevan Nair's Movie very much

  • @fathimaamrin8936
    @fathimaamrin8936 2 роки тому +10

    പാർവതിയുടെ അനിയത്തി ദീപ്തി.... 🌹RIP

  • @miss_nameless9165
    @miss_nameless9165 3 роки тому +16

    ഈ സിനിമ കണ്ട് "അമ്മിണി" എന്ന കഥാപാത്രത്തെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു...അതുകൊണ്ട് എന്റെ ഏടത്തിയുടെ കുഞ്ഞിനെ ഞാൻ അമ്മിണി എന്നു വിളിക്കുന്നു😍💕😹

  • @salusaji3880
    @salusaji3880 4 роки тому +45

    ഇതിൽ അനു എന്ന കഥാപാത്രം പാർവതി ജയറാമിന്റെ അനിയത്തി ദീപ്തി ആണ്.. അകാലത്തിൽ മരണമടഞ്ഞു

    • @arshacreations9226
      @arshacreations9226 4 роки тому +7

      പുതിയ അറിവ്.. എവിടേം പറഞ്ഞു കേട്ടില്ലല്ലോ

    • @anjalym92
      @anjalym92 4 роки тому +4

      Yes...similarity und

    • @binusbn5681
      @binusbn5681 4 роки тому +3

      Yes true aanu,
      Jaundice vannu,
      tvm marana pettu
      1991

    • @shameemp6370
      @shameemp6370 4 роки тому +1

      കഷ്ടമായി

    • @eloginmahe1768
      @eloginmahe1768 4 роки тому

      Enganeya marichath.

  • @shanishsasi2882
    @shanishsasi2882 6 місяців тому +2

    ബംഗാളി സഹത്യത്തിൽ ഒരു book ഉണ്ട് ഇതേ പേരിൽ ആരണ്യകം എഴുത്തു കാരന്റെ പേര് ഓർമയില്ല ഈ തെ പോലെ ആണ് സൂപ്പർ നോവൽ ആണ് 😊

  • @kishorvakathanam6337
    @kishorvakathanam6337 2 роки тому +11

    സിനിമയുടെ ടൈറ്റിൽ നോട് നീതി പുലർത്തുന്ന ക്യാമെറ വർക്ക് VENU 💕💕💕💕💕💕💕🥰

  • @aniladavid9846
    @aniladavid9846 6 років тому +20

    Its really nice to read the comments here.. :-) !!

  • @prasanthanilton5567
    @prasanthanilton5567 2 роки тому +9

    MT യുടെ അമ്മിണിയും ജാനകിക്കുട്ടിയും ഏകാകിനികളാണ് കാടിനെ സ്നേഹിക്കുന്നവർ

  • @subbin1971
    @subbin1971 Рік тому +1

    MT യുടെ അതിശക്തമായ കഥാപാത്രമാണ് അമ്മിണി. അസാധ്യമായി ആ കഥാപാത്രത്തെ അവതരിപ്പിച്ച സൽമക്ക് ഒരു സ്റ്റേറ്റ് അവാർഡിന് തീർച്ചയായും അർഹതയുണ്ടായിരുന്നു ... അടിസ്ഥാനപരമായി ഒരു നക്സൽ സ്റ്റോറി യാണെങ്കിലും പിടിച്ചിരുത്തുന്ന ഹൃദയത്തെ കൊളുത്തി വലിക്കുന്ന ഒരു പ്രണയകഥ കൂടി ഇതിലുണ്ട്. MT -ഹരിഹരൻ ടീമിൻ്റെ അതിഗംഭീരമായ ഈ സിനിമ ബോക്സോഫീസിൽ ഒരു പരാജയമായിരുന്നു ... (പീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിനിമ ആദ്യമായി കണ്ടത്.പിന്നീട് ഇന്നാണ് കാണുന്നത്. നവതി ആഘോഷിച്ച മലയാള ഭാഷാ സാഹിത്യ കുലപതി യുടെ തൂലികയിൽ പിറന്ന അതി മനോഹരമായ കഥ -തിരക്കഥ❤❤❤

  • @vishnubhaskaran3029
    @vishnubhaskaran3029 Рік тому +3

    ദേവൻ അമ്മാതിരി ലുക്ക്‌ ❤️❤️

  • @goodsoul77
    @goodsoul77 6 років тому +8

    Thx for uploading this movie #Aranyakam
    Oro..variyum manasilek azhathil eragunnu...
    M T sir👌 and the natural acting ...👏👏

  • @JareeshNandi
    @JareeshNandi 10 років тому +21

    Thanks for uploading. .. was actually looking for it for a long time. ...

  • @MyCutties-f6h
    @MyCutties-f6h 3 роки тому +20

    എന്ന് സ്വന്തം ജാനകി കുട്ടി, അമ്മിണി ❤️❤️❤️❤️

  • @navaneeth8181
    @navaneeth8181 Рік тому +5

    My all time favourite movie..❤ Ammini..❤

  • @manjukunju2748
    @manjukunju2748 2 роки тому +5

    Nte swatham janakikutti kandathinnu sessam kannunnu ❤️ ee 2 movie yum oru preatheka feel annu

  • @sruthijithesh3030
    @sruthijithesh3030 5 років тому +25

    കാണുമ്പോഴൊക്കെ ഞാൻ എന്നെക്കാണും കരയുമ്പോഴൊക്കെ ഞാനെന്നെ ഓർക്കും, ഞാനുണ്ടായിരുന്നു.

    • @RightThinker..
      @RightThinker.. 5 років тому

      വിരഹം അനുഭവിച്ചവർക്കു......... 😔😢

    • @aparnasasikumar7568
      @aparnasasikumar7568 4 роки тому +2

      @@RightThinker.. athe amminiyil ore njan undarunu.ate tanne aarunu nte virahathinu kaaranem

  • @duvvada8225
    @duvvada8225 7 років тому +45

    saleema,Devan awesome acting😍😍😍

  • @mayameenakshi3042
    @mayameenakshi3042 Рік тому +3

    മഞ്ഞ ചുരിദാർ..... സാരി ആയി മാറി... പാർവതി യുടെ.....

  • @bindhuthyagarajan6248
    @bindhuthyagarajan6248 5 років тому +24

    ഇത്രമേൽ ഇഷ്ടപ്പെട്ട മറ്റൊരു സിനിമ എനിക്കില്ല....