Це відео не доступне.
Перепрошуємо.

കെ ആർ മീരയോടൊപ്പം ഖബറിനും ഘാതകനുമിടയിലെ ഒരു ദിനം! | K R Meera Phtoshoot & Chat | Jamesh Show

Поділитися
Вставка
  • Опубліковано 28 кві 2021
  • കെ ആർ മീരയുടെ 'ഘാതകൻ' എന്ന പുസ്തകത്രയത്തിലെ ആദ്യ പുസ്തകത്തിന്റെ പ്രകാശനം ഇന്നലെയായിരുന്നു. അതിനും രണ്ടാഴ്ചമുമ്പാണ് കെ ആർ മീരയുമായുള്ള ഈ ജമേഷ് ഷോ ഷൂട്ട് ചെയ്തത്.
    #KRMeera #JameshShow #novelistmeera
    'ഖബറിനും' 'ഘാതകനും' മുമ്പേ മീര എഴുതിയ 'അരാച്ചാർ' എന്ന നോവൽ മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി വാഴത്തപ്പെട്ടുകഴിഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം വരെ പെരുമയുടെ യാത്രതുടരുന്നു. അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടുന്നു. കെ ആർ മീര എന്ന പേരിന് കേരളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ ഇക്കാലത്ത് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല എന്ന് നിങ്ങളെപ്പോലെ എനിക്കുമറിയാം.
    'ഖബർ' എന്ന നോവൽ വായിച്ചുകഴിഞ്ഞപ്പോൾ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. എഴുത്തുകാരിയെ കണ്ടേ തീരൂ എന്ന തോന്നൽ മനസ്സിൽ നിരന്തരം രൂപപ്പെട്ടുകൊണ്ടിരുന്നു. പുറത്തിറങ്ങി ആറുമാസത്തിനുള്ളിൽ 20000 കോപ്പികളും കടന്ന് 'ഖബർ' വായനക്കാരെ വിസ്മിയിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്ത് വായനക്കാരുടെ പ്രതിനിധിയായി ചില ചോദ്യങ്ങൾ മനസ്സിൽ രൂപപ്പെടുത്തി.
    അങ്ങനെ ഫോണിലൂടെ അപ്പോയ്മെന്റ് എടുത്ത് കോട്ടയത്തെ അവരുടെ വീട്ടിലേക്ക് ഒരു യാത്ര. പുസ്തകപ്രകാശനത്തിന്റെയും ഇനിയും പൂർത്തിയാകാത്ത രചനകളുടെയും തിരക്കുകളിലായിരുന്നെങ്കിലും എഴുത്തുകാരി സമയവും നല്ല ചായയും അനുവദിച്ചു തന്നു. എന്റെ ചോദ്യങ്ങളുടെ കഴുത്തിലൊന്നും കുരുക്കിടാതെ സൗമ്യമധുരമായി ദീർഘനേരം സംസാരിച്ചു.
    'ഖബറിൽ' നിന്ന് 'ഘാതകനി'ലേക്കുള്ള ഒരു യാത്രയുടെ അവസാന ലാപ്പിലാണ് ഈ ഇന്റർവ്യൂ സംഭവിക്കുന്നത്. 'ഖബർ' വായിച്ചിട്ടുള്ളവർക്കും 'ഘാതകൻ 'വായിക്കാൻ പോകുന്നവർക്കുമായി ഈ എപ്പിസോഡ് ഇവിടെ സമർപ്പിക്കുന്നു.
    ഘാതകനക്കുറിച്ച് കെ ആർ മീരയോട് ചോ​ദിച്ച് മനസ്സിലാക്കിയത് താഴെപറയുന്ന വിധമാണ്.
    ‘മലയാളത്തില്‍ സവിശേഷമായ ഒരു ആഖ്യാനപ്രകാരം നിര്‍മിക്കുന്ന നോവല്‍’ എന്നു പ്രശസ്ത നിരൂപകന്‍ പി.കെ. രാജശേഖരന്‍ വിശേഷിപ്പിച്ച കൃതിയാണ് ‘ഘാതകന്‍’
    ഇരയും അപസര്‍പ്പകയും ഒരേ ആളായിത്തീരുന്ന അസാധാരണ ജീവിതാവസ്ഥയിലൂടെ ഒരു രാഷ്ട്രത്തിന്റെ കഥയാണു ഈ നോവൽ വരച്ചിടുന്നത്.
    പണം അധികാരം ആണത്തം എന്ന ഈ മൂന്ന് സത്വങ്ങൾ 70 കളിൽ ജനിച്ച ഒരു സ്ത്രീയുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്നതാണ് 'ഘാതകനെ'ന്ന നോവൽ ത്രയത്തിലെ ആദ്യ പുസ്തകം അന്വേഷിക്കുന്നത്.
    അമ്മ അല്ലെങ്കിൽ മാതൃത്വത്തിന്റെ അന്വേഷണമാണ് ഇനി വരാനിരിക്കുന്ന രണ്ടാം ഭാ​ഗത്തിലുള്ളത്. ഫസ്റ്റ് ജനറേഷൻ വർക്കിം​ഗ് വിമൻ നേരിട്ട വെല്ലുവിളികളാണ് ഈ നോവലിൽ കഥാകാരി പിന്തുടരുന്നതെന്ന് കെ ആർ. മീരയോട് സംസാരിച്ചപ്പോൾ മനസ്സിലായി.
    മൂന്നാം ഭാ​ഗത്ത് കാലം പിന്നെ പിറകിലേക്കാണ് യാത്രപോകുന്നത്. ​ഗൗരിയമ്മ, സുശീലാ ​ഗോപാലൻ തുടങ്ങിവർക്കൊപ്പം നീങ്ങിയ ദിനരാത്രങ്ങളിലെ കേരളീയ വനിതകളുടെ കമ്യൂണിസ്റ്റ് ജീവിതത്തിന്റെ ​പശ്ചാത്തലം 'ഘാതകനി'ലെ മൂന്നാം ഭാ​ഗത്തിൽ തെളിഞ്ഞുവരാനിരിക്കുന്നു.
    എന്തായാലും മലയാള സാഹിത്യസ്നേഹികളെ ഇത്രയും ആകാംക്ഷഭരിതരാക്കി നിർത്തുന്ന വലിയ ഒരു വായനക്കാലമാണ് ഇനി കെ ആർ മീര യിലൂടെ വരാനിരിക്കുന്നത്.
    സാഹിത്യവുമായി വലിയ ബന്ധമൊന്നുമില്ലാത്ത, വായനയുടെ ഓരത്തൂകൂടി സഞ്ചരിക്കുന്ന ഒരു ഫോട്ടോ​ഗ്രഫർ കെ ആർ മീര എന്ന വലിയ സാഹിത്യ ഐക്കണിനെ ക്യാമറയിലൂടെ നോക്കിക്കാണാൻ ശ്രമിക്കുന്നതാണ് ഈ ജമേഷ് ഷോയിലൂടെ ഞാൻ ഉദ്ദേശിച്ചത്. അതുമായി ബന്ധപ്പെട്ട ചില ചോ​ദ്യങ്ങൾ , വസ്ത്രധാരണം , സ്റ്റൈൽ എന്നിവയെല്ലാം ഈ ലക്കം നിങ്ങൾക്ക് കാണാം.
    നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളിൽ തെളിയുന്നത് വായിക്കുന്നതാണ് എനിക്കുള്ള സന്തോഷം.
    കെ ആർ മീരയുടെ പ്രിയ വായനക്കാർ എന്നെ അല്പം സന്തോഷിപ്പിക്കുമെന്ന പ്രതീക്ഷയോടെ.
    കെ ആർ മീരയുടെ ഏറ്റവും പുതിയ നോവലുകളുടെ കോപ്പികൾ ഇപ്പോൾ വിപണിയിൽ!
    GHADHAKAN
    ORDER THROUGH AMAZON - amzn.to/3x9tMac
    QABAR ( Paper Back )
    www.amazon.in/...
    E-MAIL- currentbooksthrissur@gmail.com
    LAND LINE - 0487-2335660
    Whatsapp or Mob - +91 8593013939 / +91 8593053939
    Google Pay - +91 8593053939
    #KRMeera,#VayalarAward,#OdakkuzhalAward,#Aarachaar
    #ThePoisonofLove,#TheGospelofYudas,#sooryaneaninjaorusthree
    #Ghathakan,#Khabar,#Jameshshow
    FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
    UA-cam:
    / jameshshow
    JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
    Lets Connect!
    Facebook ► bit.ly/2Zs4czp
    Instagram ► bit.ly/2Lc0roJ
    Contact Us
    Mob : +91 9447153752
    Email : jameshktktl@gmail.com
    Equipment Used For Shoot
    Camera :
    Panasonic Lumix Gh5 : Https://Amzn.To/2Ohix3I
    Panasonic Lumix G7 : Https://Amzn.To/2Jvkdtd
    Canon M50 : Https://Amzn.To/2Mfmlqs
    Canon 5D Markii : Https://Amzn.To/2Aajpjc
    Canon 6D : Https://Amzn.To/2Lygl0M
    Dji Osmo Plus : Https://Amzn.To/2Amscku
    Gopro : Https://Amzn.To/2V4Bp98
    Zhiyun Crane 2 : Https://Amzn.To/2A8Yed3
    Lens :
    Canon 70-200 : Https://Amzn.To/2Nkwbxj
    Canon 28-105 : Https://Amzn.To/2Mflyik
    Sound Recording :
    Sennheiser : Https://Amzn.To/2V1Lgg4

КОМЕНТАРІ • 64

  • @binduunni8240
    @binduunni8240 3 роки тому +28

    കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കഥകൾ പറയുന്ന എഴുത്തുകാരി വളരെ മൃദുവായി മഞ്ഞു തുള്ളിയുടെ നൈർമ്മല്യത്തോടെ സംസാരിക്കുന്നു...❤❤❤

    • @viswakumarchakrapani1420
      @viswakumarchakrapani1420 3 роки тому +3

      പ്രശസ്തം. ഗഭീരം. കഥകളുടെ രാജകുമാരി നൈയർമല്യത്തോടെ കഥയെപ്പറ്റി പറയുന്നത് കെട്ടിരിക്കാൻ ഹൃദയസ്പർശമാണ്.ജമീഷിനും മീര മാമിനും അഭിനന്ദനങ്ങൾ.💕💕💕💕💕💕💕💕💕

    • @JameshShow
      @JameshShow  3 роки тому

      👍👍👍

    • @JameshShow
      @JameshShow  3 роки тому

      @@viswakumarchakrapani1420 thanks ❤️🙏

  • @mumthasko2447
    @mumthasko2447 2 роки тому +5

    ശ്രീമതി KR. മീരയുടെ പുസ്തകങ്ങൾ വായിച്ചു. ഘാതകൻ മികച്ച് നിൽക്കുന്നു. സമകാലിക ഇന്ത്യയെ ശ്രീമതി മീരയുടെ തീഷ്ണവും, ഋജുവുമായ വരികൾക്ക് കഴിഞ്ഞു.❤️🔥💐

  • @dr.ahithaakhader1635
    @dr.ahithaakhader1635 3 роки тому +10

    മീര എന്ന് കേട്ടപ്പോൾ അനൗചിത്യം എനിക്ക് അനുഭവപ്പെട്ടു. ബഹുമാനത്തിന്റേയും സ്നേ ഹത്തിന്റേയും ആദരവിന്റേയും ചേർന്നുള്ള ഒരു വിശേഷണം ആവാമായിരുന്നു.... മാഡത്തിന് ....മീരമാ ഡ ത്തിന്റെ ഒരു നിശബ്ദ ആരാധിക

  • @aarathimg3836
    @aarathimg3836 Рік тому +6

    ഈ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയയായ എഴുത്തുകാരി. ഘാതകൻ മൂന്നു ദിവസം മുൻപെ വായിച്ചു തീർത്തതെ ഉള്ളു. വായിക്കാൻ 4 ആ ഴ്ച എടുത്തു. മനസ്സ് മുഴുവൻ കാറും കോളും നിറഞ്ഞ കടൽ ഇരമ്പുകയായിരുന്നു. ഇതിനോട് കിട പിടിക്കുന്ന ഒരു നോവലും മലയാളത്തിൽ ഉണ്ടായിട്ടില്ല.75 വയസ്സുള്ള ഞാൻ ഈ അനുഗ്രുഹീത കഥകാരിയുടെ ആരാധകൻ ആണ്.നേത്രോന്മീലനം വാങ്ങി കയ്യിലുണ്ട്. അടുത്ത വായന. പിന്നീട് ഖ ബർ.

  • @theviolingirl5169
    @theviolingirl5169 2 роки тому +5

    ആരാച്ചാർ എന്ന നോവലിലെ നായിക 'ചേതന' യെ പരിചയപ്പെടുത്തിയ എഴുത്തുകാരിയാണ് മീര മാം ,
    വളരെ നല്ല ഒരു interview.
    നേരിട്ട് കാണുന്നതായി തോന്നി 👍.
    Thanks 🙏🙏😌

  • @priyav.v4540
    @priyav.v4540 3 роки тому +4

    ഒരുപാട് ഇഷ്ടം ഈഏഴുത്തുകാരിയെ.. കഴിഞ്ഞ വർഷം തന്ന മധുരം ഖബർ..ഈവർഷം ഘാതകൻ... 😘😘😘

  • @chandanapradeep6889
    @chandanapradeep6889 3 роки тому +7

    കെ ആർ മീര....
    മലയാളത്തിന്റെ അഭിമാനം.... 💕💕💕

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 3 роки тому +4

    മുറിവുകൾക്കൊപ്പം വളർന്ന തലമുറ
    Outstanding interview. My gratitude is due to both author K.R. Meera and the interviewer, Jamesh.
    The generation that came of age in the early 1990s is among the most misunderstood or neglected. The Forties generation had the second world war, the 1950s the glorious years of hope against colonialism and for freedom, the Sixties the streetfighting years of protest and Woodstock and unemployment , the Seventies the searing years of Vietnam and more unemployment.
    Then came our 1980s and early 1990s, the decade of disappointment, letdown and missed chances. Rajiv Gandhi and his failed Camelot; the Left turning its back on computers and modernisation of education; and worst of all, the injection of communal poison into national mainstream.
    I think the full impact of what the demolition of Babri Masjid did to us is yet to be understood or gauged in its entirety. Every single traumatic and disastrous incident that ripped us apart since then can be traced to the demolition: Bombay blasts, the Bombay riots, the so-callec terrorism witchhunt, the Gujarat pogrom, the ascendance of Narendra Modi (has there ever been a bigger catastrophe post-Independence?)
    Against this backdrop, K.R. Meera has described our generation in the most apt manner possible: മുറിവുകൾക്കൊപ്പം വളർന്ന തലമുറ.
    When Sachin Tendulkar retired in 2012, a friend asked me if I remembered the Master’s Test debut. I went blank. Later, I realised it was November 1989. I could not afford to watch Tendulkar because, like many of my generation, we had just graduated and we’re desperately looking for a job. I was working in an evening daily, covering the Assembly in the morning and distributing the newspaper in the afternoon, capping the day at the evening college in University College and later at the Press Club. It was tough, there was no time for cricket.
    K.R. Meera’s interview is elegant and lyrical. We can write long essays about almost every answer in the interview - a testimony to the brilliance of the author.
    It is almost like reading a good book in an endearing ambience. Credit must also go to the interviewer who, unlike many star interviewers now, allowed the author to speak, asked questions seeking information, not to show off his knowledge, and above all, his respect for the author was apparent.
    Evocative photography too. Did I miss it or was there a photograph showing the full library? If it was there, I missed it. Also, didn’t the interviewer promise photographs at the end. I could not find any in the first viewing. Or, did he mean the photographs that were interspersed in the interview itself? Then, no complaints. Excellent portrait photography.
    Thank you, for the memories, not all pleasant. But most of all for chronicling the weeping wounds of our generation.
    (I am sorry for writing this in English. It would have taken me hours to type this out using the Malayalam software. I also apologise for the typos I may have made in a hurry.) Thank you again. Rajagopal

  • @ramabhadranp3839
    @ramabhadranp3839 3 роки тому +4

    Love u meera chechi🥰🙏

  • @nizlasalam8971
    @nizlasalam8971 3 роки тому +4

    Thank you Jamesh show for giving the best interview with Meera mam❤️

    • @JameshShow
      @JameshShow  3 роки тому

      Welcome 👍👍

    • @nizlasalam8971
      @nizlasalam8971 3 роки тому +1

      @@JameshShow ഖബർ പോലെ തന്നെ സമകാലിക ഭാരതത്തിനെ പ്രതിനിധീകരിക്കുന്ന ഒരു K R Meera പുസ്തകമാണ് 'ഭഗവാന്റെ മരണം'...
      അതിവിടെ പറയാൻ വിട്ട് പോയതാണോ.

  • @vanimariapeters9453
    @vanimariapeters9453 2 роки тому +2

    A great interview.. Waiting to read khabar.. Amazing to read K. R Meera, whatever she writes..

  • @danishvivanviews5423
    @danishvivanviews5423 3 роки тому +3

    ❤️❤️

  • @shafeekp.a4297
    @shafeekp.a4297 3 роки тому +1

    മനോഹരം

  • @danishvivanviews5423
    @danishvivanviews5423 3 роки тому +2

    👍👍

  • @zapien_official
    @zapien_official 2 роки тому +1

    Voice poli❤️❤️😍😍😍

  • @t.tpaulose2076
    @t.tpaulose2076 3 роки тому +2

    ഘാതകന് വേണ്ടി കാത്തിരിക്കുന്നു.

  • @shabinatm5334
    @shabinatm5334 3 роки тому +1

    ❤️❤️❤️മീരേച്ചി

  • @sahidaanoop4571
    @sahidaanoop4571 3 роки тому +1

    Amazing Novelist 🙏🙏🙏😍

  • @chithrasreekumar4805
    @chithrasreekumar4805 3 роки тому +3

    Nice👌👌😍😍

  • @jithikrishna9634
    @jithikrishna9634 3 роки тому +1

    Excellent interview 👏👏👌👌

  • @deepthivinod3914
    @deepthivinod3914 3 роки тому +9

    മാഡം സംസാരിക്കുന്നതിന്റെ ഇടയ്ക്ക് കയറി സംസാരിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ...

  • @ramdaspd687
    @ramdaspd687 Рік тому +1

    A nice interview. Best wishes.

  • @zmzmm2696
    @zmzmm2696 3 роки тому +2

    Njan khathakan aazhchappathippil vayichu . Super aan ningalellavarum vayikkan shremikkoo

  • @piusha9073
    @piusha9073 3 роки тому +2

    🥰👍

  • @letusread7766
    @letusread7766 3 роки тому +1

    Very good presentation

  • @binduunni8240
    @binduunni8240 3 роки тому +2

    🤗❤❤❤

  • @ratheesha6921
    @ratheesha6921 3 роки тому +1

    ❤️❤️❤️👍👍👍

  • @newtrak6475
    @newtrak6475 3 роки тому +7

    എനിക്ക്യു മാത്രം ആന്നോ ഈച്ചട്ടനെകാണുബോൾ അരവിന്ദ് സാമിയെപ്പോലെ തോന്നുന്നേ

    • @JameshShow
      @JameshShow  3 роки тому +1

      Ha ha ha ha 😂😂😂😂🙏

  • @binshaddsnz3670
    @binshaddsnz3670 2 роки тому +4

    Interview cheyyumbol idakk interior cheyyaathe shramikkaam

  • @preethavenugopal1442
    @preethavenugopal1442 3 роки тому +3

    nice.💐💐
    കോട്ടയത്ത്‌ മീര എവിടെയാണ്?

  • @jibyjohn3479
    @jibyjohn3479 2 роки тому

    Enikk Meera madathe contact cheyyanam. Help me please..

  • @geethasasidharan601
    @geethasasidharan601 Рік тому +1

    Poor interview

  • @jerilchacko7495
    @jerilchacko7495 3 роки тому +3

    ❣️

  • @shadowcreations4076
    @shadowcreations4076 3 роки тому +2

    ❤️❤️