രാജാ കേശവദാസിൻ്റെ വീടും വീട്ടിലെ കാഴ്ചകളും Raja Keshavadhas Traveldiaries with RejithThampi Mayuram

Поділитися
Вставка
  • Опубліковано 12 чер 2021
  • #dewanoftravancore
    #rajakesavadas
    #traveldiarieswithrejiththampimayuram
    Liked this video, feel free to subscribe here:- / @rejiththampimayuram
    mail :- thampimayuram@gmail.com
    Gujarat series :-
    • GUJARAT SERIES
    Hills & trekking :- • Hills
    Cam credits:- Blackshutter
    ചരിത്രം
    തിരുവിതംകൂർ വിളവൻകോട് താലൂക്കിൽ മുഞ്ചിറയ്ക്കടുത്തുള്ള കുന്നത്തൂർ എന്ന ഗ്രാമത്തിൽ 1745-ൽ കേശവപിള്ള ജനിച്ചു.അച്ഛൻ മാർത്താണ്ഡൻതമ്പി തിരുവിതാംകൂർ സൈന്യത്തിൽ ആയിരുന്നു. മാർത്താണ്ഡൻ തമ്പിയെ 'വലിയ യജമാനൻ' എന്നും വിളിച്ചിരുന്നു. അമ്മയുടെ പേര് കാളിയമ്മപ്പിള്ള എന്നായിരുന്നു. കൊട്ടാരം പടത്തലവന്റെ പദവി ഉപേക്ഷിച്ച ശേഷം സന്യാസം സ്വീകരിച്ച് പിതാവ് കാശിക്ക് തിരിച്ചതോടെ കുടുംബഭാരം മുഴുവനും കേശവപ്പിള്ളയുടെ തലയിലായി. ശരിയായ വിദ്യാഭ്യാസം ഇദ്ദേഹത്തിനു ലഭിച്ചിരുന്നില്ലെങ്കിലും, ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടറിഞ്ഞ് പ്രദേശത്തെ കച്ചവടപ്രമാണിയായിരുന്ന പൂവാറ്റ് പോക്കുമൂസമരയ്ക്കാർ തന്റെ കടയിൽ കണക്കുകൾ നോക്കുന്നതിനായി കേശവപ്പിള്ളയെ നിയമിച്ചു. നന്നേ ചെറുപ്പത്തിലേ കണക്കിൽ പ്രത്യേകപാടവം കേശവപ്പിള്ളയ്ക്ക് ഉണ്ടായിരുന്നു. കേശവപിള്ള വഴി മരയ്ക്കാരുടെകച്ചവടം അഭിവൃദ്ധിപ്രാപിച്ചു. തന്റെ കപ്പൽക്കച്ചവടത്തിന്റെ ചുമതലകളെല്ലാം മരയ്ക്കാർ അദ്ദേഹത്തെ ഏല്പിച്ചു. കൂടുതൽ സാമ്പത്തികവിജ്ഞാനം നേടുന്നതിനും ഹിന്ദുസ്ഥാനി, പേർഷ്യൻ, ഡച്ച് തുടങ്ങിയ ഭാഷകൾ സ്വായത്തമാക്കുന്നതിനും ഈ അവസരം അദ്ദേഹം ഉപയോഗിച്ചു.ഇദ്ദേഹത്തിൻ്റെ പത്നി വിളവങ്കോട് അരുമന നങ്കക്കോയിക്കൽ വീട്ടിൽ അരത്തമപിള്ള തങ്കച്ചി
    ആയിരുന്നു.അന്ന് തിരുവിതാംകൂർ വാണിരുന്ന കാർത്തികതിരുനാൾ മഹാരാജാവിന്റെ(ഭരണകാലം: 1758-1798) ആശ്രിതനായിരുന്ന മരയ്ക്കാർ ഇടയ്ക്ക് രാജാവിനെ സന്ദർശിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു അവസരത്തിൽ കേശവപിള്ള തന്റെ കഴിവുകളാൽ രാജാവിന്റെ പ്രീതി പിടിച്ചു പറ്റി. തുടർന്ന്, രാജാവ് ഇദ്ദേഹത്തിന് തന്റെ കൊട്ടാരത്തിൽ നീട്ടെഴുത്തുദ്യോഗം നൽകി. തനിക്കു കിട്ടിയ ഈ സുവർണ്ണാവസരത്തെ കേശവപിള്ള അങ്ങേയറ്റംപ്രയോജനപ്പെടുത്തി.കേശവപിള്ളയുടെ ബുദ്ധിവൈഭവം, രാജ്യസ്നേഹം, അതിരറ്റ സ്വാമിഭക്തി തുടങ്ങിയ സ്വഭാവ വൈശിഷ്ട്യങ്ങളിൽ ആകൃഷ്ടനായ മഹാരാജാവ് 1765-ൽ അദ്ദേഹത്തിന്‌ രായസം ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം നൽകി. പുറക്കാട്, കുളച്ചൽ മുതലായ സ്ഥലങ്ങളിൽ താമസിച്ചിരുന്ന ഡച്ച് കമ്പനിക്കാരുമായും അഞ്ചുതെങ്ങിലും മറ്റും താമസിച്ചിരുന്ന ഇംഗ്ലീഷ് കമ്പനിക്കാരുമായും നിരന്തരം കത്തിടപാടുകൾ നടത്തി വാണിജ്യത്തെ ഉയർത്തുന്നതിന് കേശവപിള്ള പ്രധാന പങ്ക് വഹിച്ചു. വനം വകുപ്പിന് തുടക്കമിട്ടതും കേശവപിള്ളയാണ്‌.
    സമ്പ്രതി(1768),സർവ്വാധികാര്യക്കാരൻ(1788) എന്നിങ്ങനെ പടിപടിയായി ഉയർന്ന് 1789 സെപ്റ്റംബർ 22-ന്‌ ഇദ്ദേഹം തിരുവിതാംകൂറിന്റെ ദിവാൻ ആയി.ദിവാൻ ചെമ്പകരാമൻപിള്ള വാർദ്ധക്യസഹജമായ അവശതയെത്തുടർന്ന് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ്‌ ഈ സ്ഥാനാരോഹണം.ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടറിഞ്ഞ് ബ്രിട്ടീഷ് ഗവർണ്ണറായ മോർണിങ്ങ്‌ടൺ ഇദേഹത്തിനു രാജാ എന്ന പദവി നൽകി ആദരിച്ചു. തന്റെ പേരിനോട് ദാസൻ എന്നും കൂടി ചേർത്ത് രാജ ദാസൻ എന്നാക്കാനായിരുന്നു അദ്ദേഹം താത്പര്യം കാണിച്ചത്. എന്നാൽ രാജാ കേശവദാസൻ എന്ന പേരാണ് കാലക്രമേണ അദ്ദേഹത്തിന്റെ പേരായി മാറിയത്. ജനങ്ങൾ ആദരപൂർവ്വം ഇദ്ദേഹത്തിനെ വലിയദിവാൻജി എന്നും വിളിച്ചുപോന്നു.സൈന്യാധിപൻ ഡെലെനോയിയുടെ മരണശേഷം കേശവപിള്ള തിരുവിതാംകൂർ പട്ടാളത്തിന്റെ സൈന്യാധിപനായും പ്രവർത്തിച്ചിട്ടുണ്ട്.1789-ലെ ടിപ്പു സുൽത്താന്റെ പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വച്ച് തിരുവിതാംകൂർ സൈന്യം എതിരിട്ട് തോല്പ്പിച്ചത് കേശവദാസന്റെ നേതൃത്വത്തിലായിരുന്നു.
    തിരുവിതാംകൂർ തന്നെനാമാവശേഷമായിപ്പോകുമായിരുന്ന അത്യന്തം അപകടകരമായ ഒരു സന്ദർഭത്തിലാണ്‌ കേശവദാസ് ദിവാനാകുന്നത്.
    എന്നാൽ 1790-ൽ തന്റെ പരാജയത്തിന്‌ പ്രതികാരം വീട്ടാൻ ടിപ്പു നെടുംകോട്ട ആക്രമിച്ചപ്പോൾ എതിർക്കാൻവേണ്ടി തിരുവിതാംകൂറിന്റെ ചെലവിൽ താമസിച്ചിരുന്ന ഇംഗ്ലീഷ് സൈന്യം ടിപ്പുവിന്റെ പടയുടെ നശീകരണങ്ങൾ കണ്ടുനിൽക്കുകയാണുണ്ടായത്. ഈ കൊടുംചതിയിലും മനം പതറാതെ കേശവപിള്ള അതിനു കാരണക്കാരനായ മദ്രാസ് ഗവർണ്ണർ ഹാളണ്ടിനെയും സഹോദരനെയും ഗവർണ്ണർ ജനറലിനെക്കൊണ്ട് സ്ഥാനഭ്രഷ്ടരാക്കി.
    ആലപ്പുഴ പട്ടണത്തിന്റെ ചീഫ് ആർക്കിടെക്‌റ്റായി ഇദ്ദേഹത്തിനെയാണ് കരുതിപ്പോരുന്നത്. ഇന്നത്തെ ആലപ്പുഴ പട്ടണം ഒരുകാലത്ത് കാട് നിറഞ്ഞ് മനുഷ്യവാസയോഗ്യമല്ലാത്ത ഒരു സ്ഥലമായിരുന്നു. ഒരു തുറമുഖത്തിന് പറ്റിയ സ്ഥലം എന്ന് കണ്ട് ഇദ്ദേഹം ആലപ്പുഴയെ വികസിപ്പിച്ചു. തുറമുഖത്തേയ്ക്ക് ചരക്കുകൾ കൊണ്ടുവരുന്നതിനായി ഇദ്ദേഹം രണ്ട് കനാലുകളും നിർമ്മിച്ചു. ചാലക്കമ്പോളം നിർമ്മിച്ചതും ഇദ്ദേഹമാണ്.
    തിരുവനന്തപുരംമുതൽ അങ്കമാലിക്കടുത്തുള്ള കറുകുറ്റി വരെ അദ്ദേഹം ഒരു പാത നിർമ്മിക്കുകയുണ്ടായി. ഇതാണ് ഇന്നത്തെ സംസ്ഥാനപാത 1. പിൽക്കാലത്ത് ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ പാത തുടങ്ങുന്ന സ്ഥലത്തിന് കേശവദാസപുരം എന്ന് നാമകരണം ചെയ്തു.
    അവസാനനാളുകൾ.
    ടിപ്പു സുൽത്താനിൽ നിന്നുള്ള ഭീഷണി കൂടിക്കൂടി വന്നപ്പോൾ ബ്രിട്ടീഷുകാരുടെ സഹായം തേടാൻ ദിവാൻ രാജാവിനോട് ആവശ്യപ്പെട്ടതും സഹായിക്കാൻ വന്ന ബ്രിട്ടീഷുകാർ പിന്നീട് ഭരണത്തിൽ ഇടപെടാൻ തുടങ്ങിയതും കേശവപിള്ളയ്ക്കെതിരെ അപവാദങ്ങൾ പരത്താൻ ചിലർക്ക് അവസരമൊരുക്കിയിരുന്നു.1798-ൽ ധർമ്മരാജയുടെ മരണത്തിനു ശേഷം രാജാവായി വന്ന ബലരാമവർമ്മയ്ക്ക് പതിനാല് വയസ്സേ പ്രായം ഉണ്ടായിരുന്നുള്ളൂ. ജയന്തൻ ശങ്കരൻ നമ്പൂതിരിയായിരുന്നു രാജാവിന്റെ പിന്നിൽ നിന്ന് ഭരണം നിർവ്വഹിച്ചിരുന്നത്. ഒരു ചാരനായി മുദ്ര കുത്തി ജയന്തൻ നമ്പൂതിരി കേശവദാസിനെ വീട്ടുതടങ്കലിലാക്കി. അദ്ദേഹത്തിന്റെ പദവികളും തിരിച്ചെടുത്ത് സ്വത്തുക്കളും കണ്ടുകെട്ടി.1799 ഏപ്രിൽ 21-ന് ഇദ്ദേഹത്തിനെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു.കേശവദാസിന്റെ മരണത്തെത്തുടർന്നുണ്ടായ കലാപത്തിൽ ജയന്തൻനമ്പൂതിരി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടുകയും വേലുത്തമ്പിദളവ ദിവാനായി നിയമിക്കപ്പെടുകയും ചെയ്തു.
    കടപ്പാട് :- വിക്കിപീഡിയ

КОМЕНТАРІ • 384

  • @factsvisionyt6017
    @factsvisionyt6017 3 роки тому +87

    6th ലും 2nd ലും ആണ് എന്റെ മക്കൾ പഠിക്കുന്ന തെങ്കിലും രണ്ടു പേർക്കും ചരിത്രം വളരെ ഇഷ്ടം ഉള്ള വിഷയം ആണ്..താങ്കളുടെ വീഡിയോ സ് കഴിവതും ഞങ്ങൾ കാണാറുണ്ട്..അറിയാതെ പോയ അദ്ദേഹത്തിന്റെ ചരിത്രം വീഡിയോ യിലൂടെ കാണിച്ചതിന് നന്ദി 🙏..🇮🇳🇮🇳🇮🇳

  • @aruns1372
    @aruns1372 3 роки тому +44

    രാജകീയം എന്നും രാജകീയം തന്നെ
    അതിനു ഒരു മാറ്റം വരില്ല 🧡🕉️💪🇮🇳

  • @malushaji1827
    @malushaji1827 2 роки тому +7

    പഴം തമിഴ് പാട്ടിഴയും.... പാട്ടിന് ഇപ്പൊ ആണ് ശരിക്കും ഒരു ഫീൽ ഉണ്ടായത്🥰❤️🔥

  • @sreekalasurendran1063
    @sreekalasurendran1063 3 роки тому +66

    രാജാകേശവദാസിന്റ് ചരിത്രവും പിന്തലമുറക്കാരെയും കാണാൻ കഴിഞ്ഞു വളരെ സന്തോഷം യാത്ര തുടരുക

    • @kurienk.v2273
      @kurienk.v2273 Рік тому +1

      Background music could have been avoided.

  • @malayalimamangam153
    @malayalimamangam153 3 роки тому +12

    ഇവിടെ ഒരു ഉപകാരം ഇല്ലാത്ത രാഷ്ട്രീയ പാർട്ടി കൾ ടെ പേരിൽ ചാനെൽ ഇട്ട് അങ്ങോട്ട്‌ ഇങ്ങോട്ട് കുര മാത്രം.. സാധാരണ കാരൻ ഉപകാരം ഇല്ലാത്ത കുറെ ചാനെൽ.. താങ്കൾ ടെ ഇ ചാനെൽ കൊണ്ട് നമ്മുടെ കേരളത്തിൽ ഇങ്ങനെ കുറെ മഹത് വ്യക്തി കൾ ഉണ്ടായിരുന്നു എന്നു ഇ ഡിജിറ്റൽ യുഗം തിൽ പുതിയ തലമുറയ്ക് മനസിലാക്കാൻ പറ്റും... അഭിനന്ദനങ്ങൾ 🙏👍ഇത് പോലെ ഉള്ള വീഡിയോ സ് ചെയ്യുക 🙏

    • @gto861
      @gto861 Рік тому

      പോടാ വാൽമാക്രി

  • @SubashKumar-oq3yq
    @SubashKumar-oq3yq 3 роки тому +38

    ഇപ്പോഴത്തെ പുതിയ തലമുറ കാർക്ക് അറിയാത്ത കാര്യങ്ങൾ ഇതേപോലെ മാധ്യമങ്ങളിൽ കൂടി അറിവു കൊടുക്കുന്നതിൽ അഭിനന്ദനം

  • @nikhilkrishnan4887
    @nikhilkrishnan4887 3 роки тому +56

    തിരുവിതാംകൂറിന്റെ ഹിസ്റ്ററി കന്യാകുമാരി ജില്ലയിൽ ഉറങ്ങുന്നു........ ,.. ഈ video super👌👌

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 роки тому +1

      കന്യാ കുമാരി കേരളത്തിന്റെ ആയിരുന്നല്ലോ.

    • @shinybinu6154
      @shinybinu6154 2 роки тому +1

      @@anchalsurendranpillai2775 keralathinte alla venadinte...

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 роки тому +2

      @@shinybinu6154 വേണാടിന്റെ അല്ല തിരുവിതാം കുറിന്റെ. കന്യാകുമാരി കേരളത്തിന്റെ ഭാഗം ആയി.എന്നു പറഞ്ഞത് പിന്നീട് അത് കേരളത്തിൽ .

    • @s.p.6207
      @s.p.6207 Рік тому

      Kanyakumari dt lost because of political parties of Kerala.

  • @user-yp5oi3so6x
    @user-yp5oi3so6x 3 роки тому +59

    രഥചക്രങ്ങളുടെയും കുതിരക്കുളമ്പടികളുടെയും വാൾത്തലപ്പുകളുടെയും കല്ലേപ്പിളർക്കുന്ന കല്പനകളാലും ശബ്ദമുഖരിതമായിരുന്ന അന്തരീക്ഷം ഇന്ന് നിശബ്ദതയിലാണ്ടുപോയിരിക്കുന്നു .ധീരയോദ്ധാക്കളായ നമ്മുടെ പൂർവ്വികരെപ്പറ്റിയുള്ള ഒാർമ്മകൾ ആത്മാഭിമാനം ഉയർത്തുന്നു . ജനാധിപത്യത്തിന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും വശമില്ലാതെ പിൻതള്ളപ്പെട്ട് നിസ്സഹായരായി ജീവിതം തള്ളിനീക്കുന്ന ബന്ധുജനങ്ങൾ . കല്ലിലും മരത്തിലും തീർത്ത മനോഹരമായ സൗധം നശിക്കുന്നു . കല്ലും മരവും മാത്രമുള്ളിടത്ത് നിന്ന് നിധിപേടകങ്ങളും രത്നങ്ങളും സമ്പത്തും ഉള്ളിടത്തേയ്ക്ക് അധികാരികൾ പായുന്നു . ചെറുതെങ്കിലും മനോഹരമായ ഉദ്യമത്തിന് അഭിനന്ദനങ്ങൾ.

    • @rejiththampimayuram
      @rejiththampimayuram  3 роки тому +3

      🙏🙏

    • @Sivakumar-ji1yo
      @Sivakumar-ji1yo 3 роки тому +3

      Aa prayogangal nannayi

    • @radhakoramannil8264
      @radhakoramannil8264 2 роки тому +3

      ഈ പൈതൃക സമ്പത്തുകൾ നില നിർത്തേണ്ടതാണ്. ഇവ കേരളത്ത്ന് നഷ്ടമായി തമിഴ് നാട്ടിലായപ്പോൾ ഇല്ലത്ത് നിന്ന് പുറപ്പെട്ടു, അമ്മാത്തെത്തിയതുമില്ല. ഇതു പോലുള്ള ചരിത്രമുറങ്ങുന്ന വീടൂകളും കാണിച്ചതിന് നന്ദി, നമസ്കാരം.

  • @ramdasunni661
    @ramdasunni661 3 роки тому +29

    കേരള നാട്ടിലും ഒരുപാട് ആൺകുട്ടികൾ ഉണ്ടായിരുന്നു എന്ന് കാണിച്ചുതരുന്ന സഹോക്ക് അഭിനന്ദനങ്ങൾ...

    • @defenderofdharma983
      @defenderofdharma983 3 роки тому +1

      For a short period of time entire South India was under kingdom of venad.you can still find "Kerala andhaka " gopuram in Thanjavoor.

  • @malooty9970
    @malooty9970 3 роки тому +53

    എനിക്കും ഒരുപാട് ഇഷ്ട ഇങ്ങനെ historical importance ulla places സന്ദർഷിക്കാൻ.

  • @winchester2481
    @winchester2481 3 роки тому +73

    കേരളത്തിലുള്ള പുരാവസ്തു വകുപ്പിന്റെ കാലുപിടിച്ചു സമയം കളയാതെ കേന്ദ്രവകുപ്പിനെ അറിയിക്കുക

    • @afrench4683
      @afrench4683 3 роки тому +4

      Or Inform People like Santhosh George Kulangara who actually like protect Kerala history

    • @lovelythankachanlovely331
      @lovelythankachanlovely331 3 роки тому

      ]

    • @dhaneshak2647
      @dhaneshak2647 3 роки тому

      Yes please do it and preserve it for next generation

  • @mohandasraghavan9969
    @mohandasraghavan9969 3 роки тому +19

    പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ധർമരാജയിൽ ഇദ്ദേഹത്തിന്റെ കഥകൾ വായിക്കുമ്പോൾ മനസിന്‌ കുളിർമയും അഭിമാനവും തോന്നിയിരുന്നു. 👌👌👌

  • @anithar169
    @anithar169 2 роки тому +5

    ആലപ്പുഴ പട്ടണത്തിന്റെ ശില്പിയായ രാജാകേശവദാസന്റെ ഭവനം കാണിച്ചു തന്നതിന് ഒത്തിരി നന്ദിയുണ്ട്... ഈ ഭവനം സംരക്ഷിക്കപ്പെടേണ്ടതാണ്..... കാലാതിവർത്തിയായി നിലകൊള്ളേണ്ടത് ആണ്..🙏🙏🙏

  • @vishnuprasad.k2222
    @vishnuprasad.k2222 3 роки тому +20

    പഴയ തറവാട്. ചരിത്ര പ്രസിതമയ സ്ഥാലങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്.... ഇതുപോലെ കാണാൻ കഴിഞ്ഞതിൽ ഒരു വലിയ thankss

  • @user-fb1cb7nh1d
    @user-fb1cb7nh1d 3 роки тому +13

    ചേട്ടാ ഞാൻ trivandrum ആണ് കേരളത്തിന്റെ പൈതൃകം കന്യാകുമാരി ആണ് കേരളത്തിലെജീവിക്കുന്നത് പക്ഷെ മനസ് അങ്ങോട്ടാണ് ഇങ്ങനെ യെങ്കിലും മനസുകൾ തമ്മിൽ ഒന്നിപ്പിക്കട്ടെ അതിനു ചേട്ടനൊരു നിയോഗം ആണ്

  • @smithasnair5339
    @smithasnair5339 3 роки тому +9

    Great job.....രാജവാഴ്ച്ച കാലത്തേക്ക് പോയപോലെ യുള്ള feeling🌹🌹👌🙏
    അദ്ദേഹത്തിന്റെ മുഖം ശരിക്കും ഒരു രാജാവിനെപോലെ🙏🙏🙏🙏🙏

  • @sivadasanklp868
    @sivadasanklp868 3 роки тому +41

    അറിയാത്ത കുറെ ചരിത്രങ്ങൾ ചേട്ടന്റെ വീഡിയോയിലൂടെ കാണിച്ചു തന്നതിൽ ഒരുപാട് നന്ദിയുണ്ട് ❤❤❤🇮🇳🇮🇳🇮🇳👍

  • @amalchithara7269
    @amalchithara7269 3 роки тому +30

    ബ്രോ നിങ്ങളുടെ യൂട്യൂബ് വിഡിയോകൾക്ക് ഒരു പ്രത്യേകത ഉണ്ട്.ടെലിവിഷൻ പ്രോഗ്രാം പോലെ ക്വാളിറ്റിയുണ്ട്‌

  • @karthikeyankarthi5182
    @karthikeyankarthi5182 3 роки тому +11

    രാജാകേശവദാസിന്റെ വീഡിയോ മനോഹരമായി. ചരിത്രവിവരണവും കൊള്ളാം, പക്ഷെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ മണിച്ചിത്ര താഴ് സിനിമയിലെ സീനുകൾ ഓർമ്മ വരുന്നു. അത് ഒഴിവാക്കാമായിരുന്നു.

  • @Neeth312
    @Neeth312 2 роки тому +5

    ഇപ്പോഴും അദ്ദേഹം ഇത് കാത്ത് സൂക്ഷിക്കുന്നല്ലോ 🙏🙏🙏🙏🙏

  • @lion8264
    @lion8264 3 роки тому +8

    ഇന്ന് എത്ര പുതുമ ഉള്ള വീഡിയോ ഉണ്ട് എങ്കിലും.. യഥാർത്ഥത്തിൽ ഇതുപോലെ ഉള്ള കാര്യങ്ങൾ.. കാണുമ്പോൾ ഒരു സന്തോഷം.. 😊👍🌹

  • @sreelathans639
    @sreelathans639 3 роки тому +26

    Rajith Thambi 🙏🙏
    പ്രിയ സഹോദരാ, ചരിത്ര സ്മരണകളിലേക്കുള്ള യാത്രകൾ!!!!!! ഒരു പുതിയ
    അനുഭവം!!!! 👌👌👌🙏🙏

    • @mohandastc4654
      @mohandastc4654 3 роки тому +2

      തമ്പി താങ്കൾ തറവാടി ആണ്.ഇതുപോലുള്ള യാത്രകൾ തുടരുക

  • @GhoshLee
    @GhoshLee 3 роки тому +18

    🤩രജിത് ബ്രോ ആണ് നമ്മുടെ 🌟 ഹീറോ...ബ്രോ... അടുത്ത വീഡിയോയിക്ക് വേണ്ടി കട്ട വെയിറ്റിങ്ങ് ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

  • @nilanspalangad9743
    @nilanspalangad9743 2 роки тому +3

    മനസ്സ് എവിടേക്കോ ഒരു യാത്ര പോയി..
    നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക്.... നന്ദി...❤❤

  • @mujeebmujji3406
    @mujeebmujji3406 3 роки тому +7

    super video bro eniyum egantha video kall perthishikunnu

  • @user-qu2bt8ps1q
    @user-qu2bt8ps1q 3 роки тому +5

    അദ്ദേഹത്തിന്റെ മുഖത്തെ ആ സൂര്യതേജസ്‌ പറഞ്ഞറിയിക്കാൻ വയ്യ 💝💝💝

  • @vlsanu
    @vlsanu 3 роки тому +12

    വർഷങ്ങൾ ആയി കുന്നത്തൂർ വഴി തേര പാരാ പോയിട്ടും ഈ അറിവ് ഇന്നാണ് എനിക്കു കിട്ടിയത്... സഹോദര എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല....
    കന്യാകുമാരിയുടെ ചരിത്രം കണ്ടു പിടിച്ചത് 1956 ആണ് എന്ന് പറഞ്ഞു നടക്കുന്നവർക്ക് ഇതു സമർപ്പിക്കുന്നു..... ഈ ചരിത്ര പുരുഷനെ ഒക്കെ മനപൂർവം നമ്മളിൽ നിന്നും അകറ്റി നിറുത്തുന്ന രാഷ്ട്രീയ കോമരങ്ങൾക് നല്ല നമസ്കാരം..... കൂടുതൽ പറയുന്നില്ല.... വളരെ നന്ദി പിതാമഹാന്മാർ അനുഗ്രഹിക്കും താങ്കളെ.... 🙏🙏🙏

  • @rejiretnan1985
    @rejiretnan1985 2 роки тому +5

    ഇന്ത്യയിൽ ഏറ്റവംകൂടുതൽ പ്രത്യേകത ഉള്ള ജില്ലാ കന്യാകുമാരി സുന്ദരം ചരിത്രം

  • @58336
    @58336 2 роки тому +2

    അദ്ദേഹത്തെ കാണുമ്പോ ശെരിക്കും ഒരു റോയൽ feel

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 3 роки тому +15

    നാലു ദിക്കിലായി കൂര സംയോജിപ്പിച്ചു് പണിയുമ്പോൾ നടക്കു തുറന്ന സ്ഥലം അങ്കണം ഉണ്ടാകും അതായത് courtyard എന്നു പറയും. ഈ രീതിയിൽ പണിയുന്ന വീടിനെ നാലുകെട്ട് എന്നു പറയുന്നു. അങ്ങനെ തെക്കുവടക്കുദിശകളിൽ രണ്ടു നാലുകെട്ടുകൾ സംയോജിപ്പിച്ചു പണിയുമ്പോൾ അതിനെ എട്ടുകെട്ടെന്നു പറയും. തെക്കുവശത്തെ നാലുകെട്ടിനെ കെട്ടിനകം എന്നുo വടക്കുവശത്തെ നാലുകെട്ടിനെ തൊട്ടിയ്ക്കകം എന്നു പറയും. കെട്ടിനകം കിഴക്കിനിയോടു ചേർന്ന് അടിച്ചൂട്ടുപ്പുര കൂടി പണിയുന്നു. ഇവിടെ സന്ദർശകരായി എത്തുന്ന സ്നേഹിതരേയും ബന്ധുക്കളേയും മറ്റും സ്വീകരിച്ചിരുത്തുന്നത് ഇവിടെ ആണ്. അടിച്ചുട്ടുപുരയിൽ നിന്നും കൂടുതൽ അടുപ്പവും പരിചയവും ബഹുമാനിക്കുന്നവരും ആയ ആദരണീയരായ സ്ത്രീ പുരുഷന്മാരെ സ്വീകരിച്ച് ഇരുത്താൻ കിഴക്കിനിയിൽ സൗകര്യം ഉണ്ടാക്കാറുണ്ട്.. ബന്ധുക്കളായ സ്ത്രീകൾ തൊട്ടിയ്ക്കകത്തേയ്ക്ക് ചെന്ന് കുടുംബത്തിലെ സ്ത്രീകളെ സന്ദർശിക്കും. കെട്ടിനകത്തിന്റെ പടിഞ്ഞാറ്റിനി സാധാരണയായി രണ്ടു നിലയായിരിക്കും. രണ്ടു നില പണിയുന്നതിനു് മറ്റൊരു കാര്യം തണുത്ത കാറ്റ് പടിഞ്ഞാറുനിന്ന് വീട്ടിനകത്ത് വീശിയടിക്കുന്നത് തടയാനാണ്. വാസ്തു ശാസ്ത്രപ്രകാരം പണി കഴിപ്പിക്കുന്ന വീടു് നാലു ഖണ്ഡങ്ങളിൽ മാനുഷ ഖണ്ഡത്തിൽ വീടു് പണിയുന്നതു കൊണ്ട് തെക്കും പടിഞ്ഞാറും നീണ്ടുപരന്നു കിടക്കുന്ന പറമ്പുമുഴുവൻ രണ്ടാമത്തെ നിലയിൽ ഇരുന്നു കാണാൻ കഴിയും. സാധാരണയായി പടിഞ്ഞാറ്റിനിയുടെ നടുഭാഗത്തായി താഴെ നിലവറ പണിയാറുണ്ടു്. നിലവറ വളരെ താഴ്ചയിൽ ഇറങ്ങി പോകാൻ പടി കെട്ടോടെ ആയിരിക്കും പണിയുക. അണ്ടാവു് കുട്ടുകം ചെമ്പ് വാർപ്പ് കോരുവ കുത്തുപ്പോണികൾ തുടങ്ങി വലിയ സദ്യകൾ നടത്താൻ ആവശ്യമുള്ള ചെമ്പ് പിത്തള വെള്ളാട് പാത്രങ്ങൾ കുടുംബവകയായുള്ളത് സുരക്ഷിതമായി സൂക്ഷിക്കുന്നത് നിലവറയിലായിരിക്കും തൊട്ടിയകത്ത് കിഴക്കിനിയോടു ചേർന്ന് അടുക്കള . അടുക്കളയോടു ചേർന്ന് കിഴക്ക് കിണർ ഉണ്ടായിരിക്കും. അടുക്കളയിൽ നിന്നും ചെണ്ട റാട്ടിന്റെ സഹായത്തിൽ കിണറിൽ നിന്നും വെള്ളം കോരാം. തൊട്ടിയ്ക്കകം സ്ത്രീകൾ സാധാരണ ഉപയോഗിക്കുന്ന സ്ഥലമാണ്. ഇപ്രകാരമുള്ള ഏട്ടുകെട്ടിന് സമാന്തരമായി പുറകിൽ എട്ടുകെട്ടു കൂടി പണിയാറുണ്ടു്. ഇതിനെ പതിനാറു കെട്ടെന്ന് പറയും. (ഒരു നായർ തറവാട്ടിലെ എട്ടുകെട്ടിൽ ജനിച്ചു ജീവിക്കാൻ ജഗദീശ്വരൻ 🙏🙏🙏 ഭാഗ്യം തന്നുവെന്ന ചാരിതാർത്ഥത്തോടെ അവസാനിപ്പിക്കട്ടെ.)

    • @rejiththampimayuram
      @rejiththampimayuram  3 роки тому +8

      അങ്ങയുടെ അറിവ് പകർന്നു നൽകിയതിന് ഒരുപാട് നന്ദി.ഇനിയും ഒരുപാട് അറിവുകൾ പകർന്നു നൽകുമെന്ന് പ്രതീക്ഷിക്കുന്നു🙏💯

    • @royalbeauty9234
      @royalbeauty9234 3 роки тому +2

      👌👌

    • @maninair609
      @maninair609 3 роки тому +2

      ശരിക്കും ഭാഗ്യവാൻ 🙏🙏🙏🙏

    • @umaraju5012
      @umaraju5012 3 роки тому +5

      Very good knowledge. Thank you very much.

    • @ExcitedSaturnPlanet-ij3dt
      @ExcitedSaturnPlanet-ij3dt 5 місяців тому

      Nair❤

  • @Mpramodkrishns
    @Mpramodkrishns 3 роки тому +9

    നന്ദി ഇത്രയേറെ കാഴ്ചകൾ കാട്ടി തരുന്നതിന്🙏🙏❤️👍

  • @anvarsadathtiruranvarsadat1308
    @anvarsadathtiruranvarsadat1308 3 роки тому +10

    പാഠപുസ്തകങ്ങളിൽ നമ്മൾ പഠിച്ച നമ്മുടെ വീരപുരുഷൻമാരുടെ നാടാണ് തിരുവിതാംകൂർ. അതിൽ പലതും ഇന്ന് തമിഴ് നാട്ടിലാണ്. വീഡിയോ കണ്ടതിൽ സന്തോഷം.

    • @trueraja
      @trueraja Рік тому

      All are Nair's pillai thampi valiathan Varma

  • @pavithrammedia5150
    @pavithrammedia5150 3 роки тому +11

    താങ്കളുടെ വീഡിയോയിലൂടെ അറിയാത്ത കുറെ കാര്യങ്ങൾ കാണുവാനും മനസ്സിലാക്കാനും പറ്റുന്നുണ്ടു് എല്ലാ വീഡിയൊയും ആസ്വാദനവും ഓരോ അനുഭവവും ആണ്,,, Super bro,,,, അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു,,,,

  • @habeebiyt7500
    @habeebiyt7500 3 роки тому +11

    *PAZHAYAKALA ORMAKALIL KOND POKUNNA REJITH BRO AANU ENTA HERO* 😍😍😍😍

  • @trnair100
    @trnair100 3 роки тому +3

    കേരളത്തിന്റെ വീരപുത്രന്റെ സ്മരണയ്ക്ക് മുൻപിൽ പ്രണാമം ............മറന്നുകിടന്ന ചരിത്രത്തിന്റെ അവശേഷിപ്പുകൾ കാണിച്ചുതന്ന താങ്കൾക്ക് നന്ദി .

  • @babyusha8534
    @babyusha8534 3 роки тому +6

    മോനുസേ.......... എനിക്ക് ഒത്തിരി ഇഷ്ടമായി ഞാൻ അവിടെയാണ് ഉള്ളതെന്ന് തോന്നിപോയി നല്ല വീഡിയോ നന്ദി ഉണ്ട് മോനു ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏👍👍👌👌😀

  • @subairkalavoor7283
    @subairkalavoor7283 3 роки тому +6

    എൻ്റെ നാടിൻ്റെ(ആലപ്പുഴ)ശിൽപിയുടെ ചരിത്രം അറിയാൻ കഴിഞ്ഞതിൽ വളരെസന്തോഷം...

    • @rejiththampimayuram
      @rejiththampimayuram  3 роки тому +3

      താങ്കളിൽ (ഒരു ആലപ്പുഴക്കാരൻ) നിന്നും ഈ വാചകം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നാഞ്ചിൽ നാട്ടിലുള്ളവരെ പോലെ തന്നെ തീർച്ചയായും ആലപ്പുഴക്കാർ
      കൂടുതൽ അറിയണം വലിയ ദിവാൻ രാജാ കേശവ ദാസനെ കുറിച്ച്. മറക്കുന്നു നാം പലതും സഹോദരാ🙏

    • @subairkalavoor7283
      @subairkalavoor7283 3 роки тому +2

      വളരെശരിയാണ്

  • @subinsvlogs9189
    @subinsvlogs9189 3 роки тому +12

    ബ്രോ.... ഒന്നും പറയാനില്ല 🙏🙏🙏... ഇനിയും ഇതുപോലുള്ള വീഡിയോ സ് ഞങ്ങൾക്കായി സമർപ്പിക്കണം 🙏

  • @kumarcv7181
    @kumarcv7181 3 роки тому +5

    🙏 ഇതിൽ നിന്നെല്ലം പഴയ തലമുറകൾ ചെയ്ത നല്ലകാര്യങ്ങൾ പൊതുജനങ്ങളിൽ എത്തിച്ചു തന്ന തിന് എൻ്റെ 🙏

  • @madhavr2255
    @madhavr2255 3 роки тому +6

    Thanks bro for featuring a video about the great Raja keshavadasa

  • @jungj987
    @jungj987 3 роки тому +6

    ഈ വിഷയത്തിന് ഒട്ടും ചേരാത്ത പശ്ചാത്തല സംഗീതമൊഴിച്ചാൽ
    വീഡിയോ ഉഗ്രൻ 👍

  • @sumao9385
    @sumao9385 3 роки тому +9

    😍😍 Comnunity Tab il post kanpozhe waitingg aarunnn

  • @jinusha.a1719
    @jinusha.a1719 3 роки тому +5

    പഴമയുടെ കാലത്തെ അടയാളപ്പെടുത്തുന്ന ഇത്തരം വിഡിയോകൾ ക്കു ഒത്തിരി നന്ദി....

  • @anithak9550
    @anithak9550 3 роки тому +7

    Ee kazhchakal kanan pattiyathu thanne oru bhagyam

  • @anjalianilkumar1453
    @anjalianilkumar1453 3 роки тому +13

    Feeling the essence of traditional kerala

  • @pradeeppradeep550
    @pradeeppradeep550 Рік тому +1

    കണ്ടു കണ്ണ് നിറഞ്ഞു പോയി 👍👍👍.. നമ്മളൊക്കെ വെറും നിസ്സാരൻ മാർ..

  • @Jehoshua4u
    @Jehoshua4u 3 роки тому +21

    അഞ്ചു വർഷത്തിന് ശേഷം വീണ്ടും ഒരു വീഡിയോ കാണാൻ ആയതിൽ സന്തോഷം. നാരായണൻ നായർ സാർ ഒരു Encyclopedia തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ അഭാവം ഒരു തീരാനഷ്ടം തന്നെ ആണ്. Nice work bro. ആശംസകൾ നേരുന്നു 🙏🏻🙂👍

    • @arunanirudhan9657
      @arunanirudhan9657 3 роки тому +2

      @Jehoshia4Channel ur videos are also high valuable

    • @Jehoshua4u
      @Jehoshua4u 3 роки тому +1

      @@arunanirudhan9657 Thanks Sir 🙏🏻🙏🏻🙏🏻

    • @arunanirudhan9657
      @arunanirudhan9657 3 роки тому +2

      @@Jehoshua4u Thanks to u Sir.... Because the videos regarding Nanchinadu by u are awesome and informative..
      My father who is a retired postal dept employe always tells me that Nanchinadu was our Rice bowl.... Many of his friends who worked with him are from Nanchinadu....
      I'm very enthusiasts about History..... My home place is near to Forts and of Sree Padmanabha Swamy Temple....
      From my childhood these all ancient forts.... stories told by my grand & great grand mother makes me enthusiasts about Travancore history.
      Parayers to u and ur channel....
      If possible kindly make a video regarding ERAVI KUTTY PILLAI PADATHALAVAN & Kaniyamkulam Poru....

    • @Jehoshua4u
      @Jehoshua4u 3 роки тому

      @@arunanirudhan9657 Thanks for your valuable comments Sir. I may resume my documentaries post Corona. You too 🙏🏻🙂👍

    • @arunanirudhan9657
      @arunanirudhan9657 3 роки тому

      @@Jehoshua4u ok sir....
      Kindly consider eravi kutti pillai padathalavan video....

  • @damayanthiamma9597
    @damayanthiamma9597 3 роки тому +1

    ആ വീടിന് ചേർന്ന പാശ്ചാ ത്തല സംഗീതം... നാഗ വല്ലി യെ ഓർത്തു. കേശവ ദാസിന്റെ വീട്‌ സൂപ്പർ.. എല്ലാം വിശദമായി കാണിച്ചു തന്ന തിന് വളരെ വളരെ നന്ദി...

  • @prathapkumar6018
    @prathapkumar6018 3 роки тому +5

    Hi nice video. very informative video. Thank you rejith chetta

  • @user-vg7ct9fw4q
    @user-vg7ct9fw4q 3 роки тому +10

    Adipoli👌👌👍

  • @anjalianilkumar1453
    @anjalianilkumar1453 3 роки тому +7

    Nthokkeyo speciality tonnunind kanumbo
    Full Ambience kidilam😍

  • @aswanipradeep2438
    @aswanipradeep2438 3 роки тому +2

    രാജ കേശവദാസ് the റിയൽ RAJA..... Special thanks ഫോർ this vedeo ബ്രോ..... 👍🌹

  • @Geethpillai
    @Geethpillai 3 роки тому +14

    Thank you very much son for your genuine efforts to showcase our diminishing heritage places. Please send it to Archeological Department in New Delhi. Central Government will take initiative to restore these historical place

  • @abhijithm4202
    @abhijithm4202 3 роки тому +3

    ഇത്രയും നല്ല video ഇടുന്ന ചെട്ടന്റെ ചാനൽ പെട്ടന്നു തന്നെ ഒരു ലക്ഷം subscribers കടക്കട്ടെ 😍😍😍😍

  • @sreebipbalan9059
    @sreebipbalan9059 3 роки тому +2

    താങ്കളുടെ videos ഒരുപാടിഷ്ടം. ചരിത്രം ഉറങ്ങിക്കിടക്കുന്ന വഴികളിലൂടെയുള്ള യാത്രകൾ അതിലേറെ ഇഷ്ടം. Your way of presentation is excellent. Expect more from you. Thank you so much.

  • @sujithvp821
    @sujithvp821 3 роки тому +5

    Video adipoly ayitund👍

  • @lakshmisadanamsandeep
    @lakshmisadanamsandeep 3 роки тому +19

    ബ്രോ ഒന്നുങ്കെൽ കേരളം ഇത് ഏറ്റെടുത്ത് പുനരുദ്ധരിക്കണം അല്ലെങ്കിൽ തമിഴ്നാട് സർക്കാർ അല്ലെങ്കിൽ അധികം താമസിയാതെ ഇതെല്ലാം നശിച്ചുപോകും കന്യാകുമാരി ജില്ല കേരളത്തിൽ നിന്നു പോയതാണ് ഈ അവസ്ഥയ്ക്ക് കാരണം പത്ഭനാഭ പുരം കൊട്ടാര മേറ്റെടുത്ത പോലെ ഇത് ഏറ്റെടുത്തു കൂടെ നമ്മുടെ സർക്കാരിന്

    • @satheesh902
      @satheesh902 3 роки тому

      എല്ലാം സഹിക്കാം പാതി ചരിത്രം ഇവിടെ വെച്ചിട്ട്.. കന്യാകുമാരിയോ അവിടെ എന്താ ഉള്ളത്..അത് തമിഴ്നാടല്ലേ അവിടെ കേരളത്തിൻ്റെ എന്താ ഉള്ളത് എന്ന ചോദ്യം കേൾക്കുമ്പോഴാണ്.മലയാളി ചരിത്രം മറക്കുന്നു എന്ന് മനസ്സിലാവുന്നത്.അത് ഓർമിപ്പികുന്നതിന് ഒരുപാട് നന്ദി..

  • @user-ss8ur6ei5r
    @user-ss8ur6ei5r 2 роки тому +2

    ലാലേട്ടന്റെ ഒരു cut😍

  • @annammaeyalil4702
    @annammaeyalil4702 3 роки тому +2

    നമ്മുടെ നാട്ടിൽ മാത്രമെ ഈ അസംസ്കാരികത കാണുന്നുള്ളു. വേറെതൊരു നാട്ടിലാരുന്നെങ്കിലും അതിന്റെ തനതായ പഴമ നശിക്കാതെ അതു കാത്തു സൂക്ഷിക്കുമാരുന്നു. ആ ഒരു വലൃച്ചനെ കൊണ്ടു് ഇപ്പോൾ എന്തു ചെയ്യാൻ കഴിയും. ദിവാൻ രാജാ കേശവ് ദാസ് ചെയ്ത എല്ലാ നന്മകളും നാട്ടുകാരും വീട്ടുകാരും അന്നും ഇന്നും അനുഭവിക്കുന്നില്ലെ?

  • @jayasreereghunath55
    @jayasreereghunath55 2 роки тому

    എത്ര നന്ദി പറഞ്ഞാലും തീരാത്ത അത്ര കാര്യങ്ങൾ ആണ് താങ്കൾ ചെയുന്നത് ഭഗവാന്റെ അനുഗ്രഹം ഉണ്ടാക്കാന്‍ ഇട വര

  • @AkhilAkhil-zi9st
    @AkhilAkhil-zi9st 3 роки тому +7

    അടിപൊളി 👌

  • @jyothiknair6564
    @jyothiknair6564 3 роки тому +9

    പക്ഷികളുടെ കലപിലശബ്ദം നന്നായി കേൾക്കാം. കേരളത്തനിമ ഇന്ന് കേരളത്തിൽ അന്യം നിന്നുകൊണ്ടിരിക്കുന്നു.

  • @suryathejusr4604
    @suryathejusr4604 3 роки тому +13

    Great job, and marvelous editing keep on going like this you will get more subs also good video.
    Jay Shree Ram 🙏

  • @shinushin7917
    @shinushin7917 3 роки тому +4

    Thanks. RAJITH bro ..❤❤❤

  • @vinodag4115
    @vinodag4115 3 роки тому +6

    ഹോ അന്നത്തെ സ്ത്രീകളുടെ ഒരു അവസ്ഥ 😭😭😭😭😭😭 കൂട്ടിലടക്കപ്പെട്ട കിളികൾ 😭😭😭😭😭 കുട്ടികളെ ഉണ്ടാക്കാനും അവരെ വളർത്താനും ഭർത്താക്കന്മാരെ സേവിക്കാനും മാത്രമുള്ള സ്വാതന്ത്രമോ സ്വത്വബോധമോ ഇല്ലാത്ത യന്ത്രങ്ങൾ 😭😭😭😭😭😭😭

    • @sree4607
      @sree4607 Рік тому

      അന്നത്തെ കാലത്ത് സ്ത്രീകൾ കുറച്ചുപോലും സുരക്ഷിതർ അല്ലാരുന്നു, അവരുടെ സുരക്ഷയുടെ ഭാഗമാണ് ഇതുപോലെ വയസറിയിച്ചുകഴിയുമ്പോൾ പുറംലോകവുമായി യാധൊരു ബന്ധവുമില്ലാതെ മറ്റുള്ളോരുടെ കണ്ണിൽപെടാതെ വീടിനുള്ളിൽ കഴിയുക എന്നത്, അന്ന് സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഇല്ലാരുന്നു പക്ഷെ അവര് സുരക്ഷിതരാരുന്നു, ഇന്ന് സ്വാതന്ത്ര്യം കൂടിപോയതിന്റെ കുറവാണ്,

  • @honeybadger2873
    @honeybadger2873 3 роки тому +2

    ഇതൊക്കെ കാണിച്ച് തന്നതിന് ഒരായിരം നന്ദി🙏

  • @mathangikalarikkal9933
    @mathangikalarikkal9933 3 роки тому +4

    Pazhaya kaala ormakal ippol ulla generation lekk ethikkunna monoru big salute...🔥

  • @ഉണ്ണി
    @ഉണ്ണി 3 роки тому +4

    എന്നെ പോലുള്ള ഇപ്പോഴത്തെ generation n ഇതേ പോലുള്ള videos oru ormapeduthal An 😍
    💞*Tnx chetta*💞nxt videok katta waiting💥

  • @kkpstatus10
    @kkpstatus10 3 роки тому +3

    വളരെ അധികം സന്തോഷം ആയി ഇങ്ങനെ ഉള്ള പഴയ കാലങ്ങളിലെ അറിവുകൾ പകർന്നു തരുന്ന ചേട്ടന് ഒരുപാട് നന്ദി ♥️🙏

  • @maneeshek3428
    @maneeshek3428 2 роки тому +1

    കാണാൻ ആഗ്രഹവും ഇഷ്ടവും ഉള്ള സ്ഥലങ്ങൾ ബ്രോ പഴമയെ ഒരുപാട് ഇഷ്‌ടമാണ് ഇനിയും പഴമ ഉള്ള വീഡിയോകൾ വേണം

  • @manjushaaaa1642
    @manjushaaaa1642 3 роки тому +5

    Excellent video ❤️.Thankyou for your efforts to explore & show us such leftover heritage places

  • @anoopkv9925
    @anoopkv9925 3 роки тому +4

    Ammavan paranja chila karyangl clear aaylla, ath thangalum koodi repeat cheydal clear avumayrnnu ennanu ende orith☺

  • @mohandastc4654
    @mohandastc4654 3 роки тому +2

    ആവസ്തൂ ശിൽപം നസിക്കത്തിരിക്കൻ ചാമുണ്ഡി ദേവി സഹായിക്കട്ടെ.അഭിമാനം തോന്നുന്നു

  • @satheesh902
    @satheesh902 3 роки тому +2

    എല്ലാം സഹിക്കാം പാതി ചരിത്രം ഇവിടെ വെച്ചിട്ട്.. കന്യാകുമാരിയോ അവിടെ എന്താ ഉള്ളത്..അത് തമിഴ്നാടല്ലേ അവിടെ കേരളത്തിൻ്റെ എന്താ ഉള്ളത് എന്ന ചോദ്യം കേൾക്കുമ്പോഴാണ്.മലയാളി ചരിത്രം മറക്കുന്നു എന്ന് മനസ്സിലാവുന്നത്.അത് ഓർമിപ്പികുന്നതിന് ഒരുപാട് നന്ദി..

  • @rajasreel8508
    @rajasreel8508 3 роки тому +6

    Congrats 👍👍 for exploring the unexplored ancient heritage of Kerala

  • @rvmedia5672
    @rvmedia5672 3 роки тому +4

    Good video bro👌❤

  • @premanand1528
    @premanand1528 Рік тому

    എന്റെ അച്ഛന്റെ കുടുംബവീട് മൂഞ്ചിരയാണ് 🙏
    Video കണ്ടപ്പോൾ എനിക്ക് മൂഞ്ചിറ പോയതുപോലെ ഒരു തോന്നൽ 🙏🙏നന്ദി 🙏🙏തമ്പി...
    താങ്കൾ ഇനിയും ഇതുപോലുള്ള സ്ഥലങ്ങൾ പോകണം...
    എന്റെ ഒരു friend ന്റെ വീട് ഉണ്ട്
    പപ്പുവിളാകം വീട്. അതും ഒരു പഴയ തറവാട് ആണ്. ഇരവികുട്ടിപിള്ള war നു പോയ history ഉണ്ട്.. ഈ friend ന്റെ മുതുമുതത്തച്ഛൻ. ഞങ്ങൾ ആ വീട്ടിൽ ഇപ്പോഴും പോകാറുണ്ട്. കുറെ area പൊളിഞ്ഞുപോയി

  • @nandakumaranpp6014
    @nandakumaranpp6014 3 роки тому +11

    ആലപ്പുഴക്കാര്‍ക്കു്
    ശരിക്കും അറിയുമോ ഈ അതികായന്‍ ആലപ്പുഴയെ
    ഇന്നത്തെ പ്രൗഡിയില്‍
    എത്തീിച്ചതെങ്ങിനെയെന്നു്!

    • @maninair609
      @maninair609 3 роки тому +2

      എവിടെ ആർക്കും അറിയില്ല

    • @rejiththampimayuram
      @rejiththampimayuram  3 роки тому +1

      വളരെ ശരിയാണ്. കേരളത്തിലെ പ്രത്യേകിച്ചും ആലപ്പുഴയിലെ ഓരോ വ്യക്തിയും തീർച്ചയായും അറിഞ്ഞിരിക്കണം ഇദ്ദേഹത്തെ കുറിച്ച്.🙏

    • @christyjoseph3650
      @christyjoseph3650 3 роки тому +1

      Alappuzhayil edahatinte oru pradima yund

    • @shinybinu6154
      @shinybinu6154 2 роки тому

      Ariyam history yil und( pandathe state syllabus il ippo undo...illa

    • @lizavarghese150
      @lizavarghese150 2 роки тому

      പഴയ alappuzhakkaarku അറിയാം.പുതു തലമുറക്ക് അറിയൊന്ന് അറിയില്ല.

  • @BABYMALAYIL
    @BABYMALAYIL 3 роки тому +5

    തിരുവിതാംകൂർ ചരിത്രത്തിലെ ഏടുകൾ പരിചയപ്പെടുത്തിയതിൽ സന്തോഷം. വീഡിയോയിൽ പരാമർശിച്ച പുസ്തകം എവിടെ വാങ്ങാൻ കിട്ടും?

  • @geethavijayamohanan1898
    @geethavijayamohanan1898 3 роки тому +4

    Verygoodvideo

  • @maninair609
    @maninair609 3 роки тому +7

    സന്തോഷ്‌ ജോർജ് കുളങ്ങരയെ ഒന്നറിയിച്ചാൽ.........

  • @anandhuofficials5634
    @anandhuofficials5634 3 роки тому +3

    ഒരുപാട് നല്ല കാര്യം. നല്ല അറിവുകൾ പകർന്നു തരുന്നതിന്

  • @royalbeauty9234
    @royalbeauty9234 3 роки тому +6

    Entertaining and informative ,A beautiful travel to the history 💙💙

  • @bharathnairbharath2207
    @bharathnairbharath2207 2 роки тому

    ഇതാണ് ദൈവത്തോട് ചേർന്നു നിൽക്കുന്ന പ്രകൃതി യോടൊപ്പം അതി സുഖകരമായ ജീവിതം

  • @lekhaanil2354
    @lekhaanil2354 2 роки тому +1

    Excellent work. 💕super video

  • @MidHuN--dj0
    @MidHuN--dj0 3 роки тому +7

    ചേട്ടാ ശബ്ദം ക്ലിയർ ആകുന്നില്ല,,

  • @behindvoice
    @behindvoice 3 роки тому +2

    Mic undarunenkil voice kurachoode clear akumayirunu

  • @jeyalaxmi293
    @jeyalaxmi293 3 роки тому +2

    Wow superb👌👌👏👍❤️❤️

  • @captsyam
    @captsyam 3 роки тому +8

    This must be brought to the archeological survey of India attention, a RAJAKESAVADAS foundation also could be formed to convert into a museum...

  • @eyasnalakath602
    @eyasnalakath602 3 роки тому +4

    Super machu

  • @amrithms7714
    @amrithms7714 3 роки тому +2

    Adipoli bro 👌

  • @sreeganeshprabhu8980
    @sreeganeshprabhu8980 3 роки тому +4

    Super,,,

  • @premnathxavier4698
    @premnathxavier4698 3 роки тому +3

    Good efforts by you to showcase our heritage

  • @girishpillai3181
    @girishpillai3181 3 місяці тому

    Thank you. Excellent work. 😊🙏🌹

  • @premsatishkumar5339
    @premsatishkumar5339 3 роки тому +2

    Thanks Ranjith God bless you all 🙏🙏🙏🙏

  • @harishkk5628
    @harishkk5628 3 роки тому +3

    Thanks for the vedeo

  • @swathips6000
    @swathips6000 3 роки тому +1

    One of ur best vlog chta...adipoli🤩🤩🤩🔥🔥🔥🔥editing nd videography👌

  • @babusubrahmanian3681
    @babusubrahmanian3681 Рік тому

    ചരിത്രം ഉറങ്ങുന്നമണ്ണ് അതുകാണുബോൾ എന്ധെന്നില്ലാത്ത സന്തോഷം കുട്ടത്തിൽ സങ്കടവും നശിച്ചു പോകല്ലേ ഭഗവാനെ ഈ പുരാണകഥകളിലെ ഇതിഹാസം 🙏🙏🙏❤️❤️❤️❤️❤️

  • @dileepnair5196
    @dileepnair5196 3 роки тому +2

    Nice video...really informative

  • @vijeeshpattayil7392
    @vijeeshpattayil7392 3 роки тому +5

    സൂപ്പർ