സ്‌മൃതിതൻ ചിറകിലേറി ഞാനെൻ l Hari Kudappanakunnu l Evergreen Malayalam Song l Doordarshan Hit

Поділитися
Вставка
  • Опубліковано 5 тра 2020
  • കടപ്പാട് : ദൂരദർശൻ, ഫ്‌ളവേഴ്‌സ് ചാനൽ
    ഇന്നത്തെ പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ ആദ്യത്തെ ഹിറ്റ്‌ എന്ന് പറയാം 'സ്മൃതിതൻ ചിറകിലേറി' എന്ന ഗാനം. ഭാവഗായകൻ പി. ജയചന്ദ്രന്റെ അതിമധുരമായ ആലാപനം. ദൂരദർശനിലൂടെ ഏറെ ശ്രദ്ധേയമായ ഗാനം. ഏതാണ്ട് മുപ്പത് വർഷത്തോളം പഴക്കം. 1987 ൽ - കേരളത്തിൽ നടന്ന ആദ്യ ദേശീയ ഗെയിംസിൽ കാവാലം സാറിനൊപ്പം നാലു ഗാനങ്ങൾ (സംഘഗാനങ്ങൾ) ഞാനെഴുതി. എം. ബി ശ്രീനിവാസൻ സംഗീതം ചെയ്തു എം. ബി. എസ് ക്വയർ പാടിയ ആ പാട്ടുകളിൽ കുട്ടി പാട്ടുകാരനായിരുന്നു ജയചന്ദ്രനെന്ന കുട്ടൻ. (അന്ന് ആ പരിപാടിയുടെ തുടക്കത്തിലെ - ഒരുമയോടെ ഒത്തുകൂടാൻ എന്ന ഗാനവും, അവസാന പരിപാടിയിലെ - ശുഭയാത്ര മംഗളങ്ങൾ എന്ന ഗാനവും എഴുതാനെനിക്കു കഴിഞ്ഞു. ഒന്നിൽ രാഷ്‌ട്രപതിയും മറ്റേതിൽ പ്രധാനമന്ത്രിയുമായിരുന്നു മുഖ്യ അതിഥികൾ എന്നാണെന്റെ ഓർമ്മ).
    കുട്ടൻ ബൈക്കിൽ ഹാർമോണിയവുമായി എന്റെ വീട്ടിൽ വരും. മൂന്നു ഭാഗവും വിശാലമായ നെൽപ്പാടങ്ങളും കൈതയും താഴയുമൊക്കെ നിറഞ്ഞ വീടിരിക്കുന്ന തെങ്ങിൻ പറമ്പിലിരുന്നായിരുന്നു 'സ്മൃതിതൻ ചിറകിലേറി' എന്ന ഗാനം ചിട്ടപ്പെടുത്തിയത്. ഇന്ന് പാടവുമില്ല കൈതയുമില്ല ഒക്കെ നിറയെ വീടുകളാണ്. ഒരുപക്ഷെ അന്നേ ഇല്ലാതാവാൻ തുടങ്ങിയിരുന്ന ഗ്രാമഭംഗിയും അതിന്റെ വികാരങ്ങളും എഴുതിയത് ഒരു ഓർമ്മപ്പെടുത്തലാണെങ്കിൽ പിന്നീടത് യാഥാർഥ്യമായി. ദേവരാജൻ മാഷിന്റെയും എം. ബി. എസിന്റെയും ശിഷ്യനായിരുന്നു കുട്ടൻ. എഞ്ചിനീയറായിട്ടും സംഗീതത്തിന്റെ വഴി മാത്രം തിരഞ്ഞെടുത്തു മലയാളത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനിക്കുന്നു. ഈ പാട്ടിന്റെ ചിത്രീകരണം നടത്തിയതും ഞാനാണ്.
    ©All the images, audio and video credits on this channel are reserved to the respective owner.
    #Evergreen_Hit

КОМЕНТАРІ • 86

  • @youknowwhat6701
    @youknowwhat6701 4 роки тому +50

    ഒരു പക്ഷേ Doordarshan കണ്ടിട്ടുള്ള ഒരു മലയാളിക്കും ഒരിക്കലും മറക്കാൻ സാധിക്കത്ത മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഗാനം ... എത്ര കേട്ടാലും മതിവരാത്തത് ..

    • @sajanvarkalasarojam7182
      @sajanvarkalasarojam7182 Рік тому +3

      സത്യമാണ് എനിക്ക് 8 വയസ്സുള്ളപ്പോഴ്യാണ് ഈ പാട്ടു കേൾക്കുന്നത് അതിനു ശേഷം ഇപ്പോളാണ് ഈ പാട്ടു കേൾക്കുന്നത്. ഇന്ന് എനിക്ക് 30 വയസ്സ് . ഒരു മസമായി കേൾക്കുന്നു. ഒരുദിവസം ഹോട്ടലിൽ ഇരുന്നു നാസ്ത കസിക്കുബോസണ് you tou ബിൽ സ്റ്റോറി കാണുന്നത് എന്റെ കണ്ണുകൾ നിറഞ്ഞു. വര്ഷങ്ങൾക്ക് മുൻപ് ഞാൻ കേട്ട പാട്ടു ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്നു കേട്ടു കേട്ടതിനു കയ്യും കണക്കുമില്ല.. മനസ്സ്. ഉള്ളു തേങ്ങലാ പോയ ബാല്ലിയം തിരിച്ചു കിട്ടില്ല. ഈ പാട്ടിലൂടെ ഞാൻ എവിടേക്കയോ എന്റെ മനസ്സ് പോകുന്നു...... P ജയചന്ദ്രൻ 🙏🙏🙏 great singer

    • @meghnathnambiar8696
      @meghnathnambiar8696 Рік тому +1

      100% യോജിക്കുന്നു

    • @vishnusurendran-qv3so
      @vishnusurendran-qv3so 6 місяців тому +1

      😢❤😢❤😂🎉

    • @praveenphari8133
      @praveenphari8133 Місяць тому

      ❤❤

  • @MichiMallu
    @MichiMallu 27 днів тому +2

    ശുദ്ധമായ സംഗീതം, അതിഗംഭീരമായ ഭാവസാന്ദ്രമായ ആലാപനം, പക്ഷെ അതിനൊക്കെ മുകളിൽ നിൽക്കുന്നു nostalgic ആയ ആ വരികൾ, ഒരുപക്ഷെ ഇതുപോലുള്ള കുറച്ചു ഗാനങ്ങൾ മതി കുടപ്പനക്കുന്ന് ഹരി, നിങ്ങളെ മലയാളിക്കോർക്കാൻ!

  • @rajasekaharancn3654
    @rajasekaharancn3654 4 місяці тому +5

    എന്തിനാണ് അധികം പാട്ട് പാടുന്നത്.? പാടിയ പാട്ടുകൾ മതി മലയാളികൾക്ക് എക്കാലത്തും ഓർമ്മിക്കുവാൻ!നമസ്കരിക്കുന്നു.

  • @balachandrankv3136
    @balachandrankv3136 5 місяців тому +13

    ഏറ്റവും ഇഷ്ടമുള്ള ഒരു പാട്ടു.. ഏറ്റവും ഇഷ്ടമുള്ള ഒരു ഗായകൻ.. ഹോ എന്തൊരു മധുരം.. പി ജയചന്ദ്രൻ എന്ന ദേവ ഗായകൻ.. അവര്ണനീയം... ശ്രുതി.. അക്ഷര സ്പുടത.. അപാരം ജയചന്ദ്രൻ ഗാനം.... നമിക്കുന്നു പി ജെ..

  • @PradeepKumar-pg2ke
    @PradeepKumar-pg2ke 3 місяці тому +4

    ആ സീരീസ് ജയചന്ദ്രൻ ഗാനങ്ങൾ ഏതു സിനിമഗാനത്തെകാൾ മികച്ചതാണ്

  • @santhoshkaimal-yj9cj
    @santhoshkaimal-yj9cj 5 місяців тому +10

    നമ്മുടെ രാജ്യത്തു ഇന്നുവരെ ഉണ്ടായിട്ടുള്ള രണ്ടു പാട്ടുകാർ ഒന്നാമത് ശബ്ദം കൊണ്ട് യേശുദാസ് ആണെങ്കിൽ ഭാവം കൊണ്ട് ജയചന്ദ്രൻ തന്നെ എന്നൊരു സംശയവും ഇല്ല .

    • @santhoshps8927
      @santhoshps8927 4 місяці тому

      Appol yesudasinte paattinu Bhavam pore

    • @harishsreedharan2772
      @harishsreedharan2772 Місяць тому

      ഇത്രയും വരില്ല??​@@santhoshps8927

    • @AromalNKanav-um1fq
      @AromalNKanav-um1fq 15 днів тому

      ഭാവം കൊണ്ട് യേശുദാസ് തന്നെ എന്തും അ ഒരാളിൽ ഉണ്ട് ഹരി മുരളീരവം, എഴുസ്വരവും, ഒക്കെ പുഴയോരഴകുള്ള പീനും ഒക്കെ ഭാവം കൂടുതൽ ഉള്ളത് അതൊക്കെ ജയചന്ദ്രൻ ഈ ജന്മം പാടില്ല

  • @sadanandann1617
    @sadanandann1617 7 місяців тому +7

    ഭാവഗാനം. ഭാവഗയകൻ.

  • @ammananmamalayalam6915
    @ammananmamalayalam6915 5 місяців тому +4

    ശ്രീ. ഹരി കുടപ്പനക്കുന്ന് ചേട്ടൻ,
    ഒരുപക്ഷേ അങ്ങേക്ക് ഇങ്ങനെ ഒരു മുത്തശ്ശൻ ഓർമയിൽ ജ്വലിച്ചു നിൽപുണ്ടാവാം; സുകൃതം!

  • @santhoshkaimal-yj9cj
    @santhoshkaimal-yj9cj 5 місяців тому +10

    എന്തൊരു പാട്ടാണ് ജയേട്ടൻ പാടിയത് .....ഇങ്ങനെയൊരു ഭാവാത്മകമായ sound ആർക്കുണ്ട് ഭൂലൊകത്തിൽ ...

    • @shajin7201
      @shajin7201 5 місяців тому +4

      ആർക്കുമില്ല ഇത്ര സുന്ദരമായ ശബ്ദം, ഭാവവും. അനുകരിക്കാനുംപറ്റില്ല.

    • @santhoshps8927
      @santhoshps8927 4 місяці тому

      ​@@shajin7201anganeyokke thonnum. Yatharthyam alla ennu matram

    • @santhoshps8927
      @santhoshps8927 4 місяці тому +1

      ,😂😂

    • @MichiMallu
      @MichiMallu 27 днів тому

      ഇയാള് വേറെയാരുടെയും പാട്ടൊന്നും കേട്ടിട്ടില്ലേ?

  • @sajeevkp5235
    @sajeevkp5235 2 місяці тому +1

    Great 👍 congratulations ❤

  • @radheyamrajeev5121
    @radheyamrajeev5121 Рік тому +9

    സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
    സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
    അരയാലും കുളവും ഈ കല്പടവും പുനഃർജന്മമെനിക്കേകുന്നു
    ഞാനെന്റെ ബാല്യത്തിൻ തീരത്ത് നിൽക്കുന്നു
    സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
    മുത്തച്ഛത്തിനിത്തിരി മധുരവുമുപ്പും
    ചേർത്തന്നു ചോറൂണു നൽകിയ നടയിൽ
    മുത്തച്ഛത്തിനിത്തിരി മധുരവുമുപ്പും
    ചേർത്തന്നു ചോറൂണു നൽകിയ നടയിൽ
    ഞാനിന്നു നിൽക്കെ അറിയാതെ ഓർപ്പൂ
    കനവിൻ മധുരവും കണ്ണീരിനുപ്പും
    ഒരു നെയ്ത്തിരിയായ് തെളിയുന്നൂ
    ഹൃദയത്തിലെന്നുടെ പൈതൃകം
    സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
    പുഴയോരം നിൽക്കുമീ കൈതതൻ പൂവുപോൽ
    പാതിമെയ് മറഞ്ഞെന്നെ കുളിരമ്പെയ്തവൾ
    പുഴയോരം നിൽക്കുമീ കൈതതൻ പൂവുപോൽ
    പാതിമെയ് മറഞ്ഞെന്നെ കുളിരമ്പെയ്തവൾ
    അന്നെന്റെ മനസ്സോ മുഗ്ദ്ധസൗന്ദര്യത്തിൻ
    ആദ്യാനുഭൂതിതൻ ആനന്ദമറിഞ്ഞൂ
    നറുനിലാവായിന്നും നിറയുന്നു
    ഹൃദയത്തിലവളുടെ സൗന്ദര്യം

  • @praveenphari8133
    @praveenphari8133 Місяць тому +1

    ബാല്യകാല സോങ് doordarshan... Thnks everyone for this song❤

  • @NITHINPREM
    @NITHINPREM Рік тому +7

    എന്നും എപ്പോഴും ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ട് വളരെ അർത്ഥവത്തായ വരികൾ ഒരുപാടൊരുപാട് നന്ദി ഇതുപോലൊരു പാട്ട് ഞങ്ങൾക്ക് സമ്മാനിച്ചതിന് 🎵🎙️💯❤️🔥❤️

  • @user-ti4qb9yr5t
    @user-ti4qb9yr5t 10 місяців тому +7

    പറയാൻ വാക്കുകളില്ല... അത്രയും നല്ല പാട്ട് ആണ് ഇത്.. ഒരു നനുത്ത സങ്കടത്തോടെ അല്ലാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല... ഇനിയുണ്ടാവുമോ ഇങ്ങനെ ഒരു ഗാനവും കാലവും... 😰❤️

  • @vijim.aviji.m.a5850
    @vijim.aviji.m.a5850 Рік тому +7

    എന്താ ഒരു ഫീൽ ജയേട്ടാ 🙏🙏🙏🙏🙏🙏👍👍❤❤🌹🌹🌹

  • @sasendranpillai1984
    @sasendranpillai1984 Рік тому +5

    Jayattan.greatsinger

  • @user-mx5yw6yo1c
    @user-mx5yw6yo1c 5 місяців тому +3

    ഗ്രേറ്റ്‌ സിംഗർ... ഒൺലി ഒൺ... പോയി ജയചന്ദ്രൻ ♥️♥️♥️

    • @MichiMallu
      @MichiMallu 27 днів тому

      എവിടെ പോയി ജയചന്ദ്രൻ?

  • @sanathanannair.g5852
    @sanathanannair.g5852 11 місяців тому +15

    നിങ്ങൾ സത്യസന്ധമായി പറയൂ, ഈ ഗാനം ഇങ്ങനെ പാടിത്തരാൻ നമ്മുടെ ജയേട്ടനല്ലാതെ മറ്റൊരാളുണ്ടോ?ഒരു പക്ഷേ ജയേട്ടെൻെറ പാട്ടുകൾ കൂടി ദാസേട്ടൻ പാടിയിരുന്നുവെങ്കിൽ പിന്നെ ജയട്ടേൻ ഉണ്ടാകുമായിരുന്നില്ലല്ലോ. ജയേട്ടൻെറ പാട്ടുകൾ അദ്ദേഹം തന്നെ പാടിയലല്ലേ ദാസേട്ടനും ജയേട്ടനും തമ്മിലുള്ള വ്യത്യാസം നമുക്കു തിരിച്ചറിയാൻ കഴിയൂ. രണ്ടുപേരുടേയും ആലാപന ശൈലിയും അക്ഷരസ്ഫുടതയും മറ്റാർക്കും അവകാശപ്പെടാനാകില്ല. അതുകൊണ്ടാണ് അവർ രണ്ടുപേരും സൂര്യചന്ദ്രന്മാരെപ്പോലെ ഇന്നും നിലകൊള്ളുന്നത്.

    • @praveenphari8133
      @praveenphari8133 Місяць тому

      Most perfect singer at stage is one and only jayachandran sir

  • @tripzshortz
    @tripzshortz Рік тому +4

    അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു🥲

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 9 місяців тому +3

    This great singer, P Jayachandran is most underrated and unutilised singer in this industry

  • @drsreejaanil6944
    @drsreejaanil6944 21 день тому

    ആഹാ....മനോഹര ഗാന൦...Great work 💝💝

  • @artistspvijay9609
    @artistspvijay9609 Місяць тому +1

    ഈ പാട്ട് പീ. ജയചന്ദ്രൻ തന്നെ പാടണം യെങ്കിലെ ശെരിയാകു

  • @Sd-ih5ql
    @Sd-ih5ql 2 місяці тому

    Great jayettan,yesudasinte sabdam mattulla gayakarkku anukarikkam kazhiyum ,ennal jayettante alapana reethiyum sabdavum anukarikkan aarkkum kazhiyilla 🙏🙏🙏🙏♥️

  • @ourawesometraditions4764
    @ourawesometraditions4764 3 роки тому +5

    ഹരികുടപ്പനകുന്ന്

  • @premaraoa5231
    @premaraoa5231 Місяць тому

    Very nice

  • @Quest-ant
    @Quest-ant 4 роки тому +6

    Evergreen ! ഒന്നും പറയാനില്ല !

  • @drsreejaanil6944
    @drsreejaanil6944 21 день тому

    lyrics manoharam 👏👏👏

  • @vijayan4959
    @vijayan4959 4 місяці тому +1

    മനോഹരം

  • @aravi1975
    @aravi1975 4 роки тому +8

    എത്ര മനോഹരമായ വരികൾ....

  • @arunvijay6204
    @arunvijay6204 Рік тому +2

    ജയചന്ദ്രൻ സാർ ❤️👌🙏

  • @harithaps9225
    @harithaps9225 4 роки тому +7

    Some songs can bring back a bunch of memories. This is one of those.

  • @sindhuvinod5145
    @sindhuvinod5145 5 місяців тому +1

    മനോഹരം🙏💖

  • @manikandakumarm.n2186
    @manikandakumarm.n2186 Рік тому +2

    ഹരി ചേട്ടൻ ❤️❤️🙏🌹👍

  • @KumarKumar-mp7lp
    @KumarKumar-mp7lp Рік тому +2

    Adhehathinte sound vere level aanu

  • @KAnandvarma
    @KAnandvarma 4 роки тому +5

    Great memories flooding back of Doordarshan days. Wonderful music & lyrics🌷❤️🌷

  • @rajusreyarajujoseph4566
    @rajusreyarajujoseph4566 Рік тому +2

    ഹ എന്തൊരു ഭാവം 🙏🙏🙏

  • @rkpathirippally5180
    @rkpathirippally5180 4 роки тому +5

    Great. The song brings back memories of childhood days.

  • @AromalNKanav-um1fq
    @AromalNKanav-um1fq 2 місяці тому +1

    പല്ലവി ❤️ അനുപല്ലവി അത്ര ബെറ്റർ ആയില്ല പല്ലവി ❤️❤️❤️

  • @muralicnair4296
    @muralicnair4296 5 місяців тому +1

    Great song jayetta

  • @rajeshkumars1870
    @rajeshkumars1870 5 місяців тому +2

    കെ വി മഹാദേവൻ സംഗീതം ചെയ്ത "സ്വാതി ഹൃദയ സ്‌മൃതികളിൽ ഉണ്ടൊരു സ്വരരാഗ പ്രണയത്തിൻ " എന്ന ഗാനം കൂടി കേട്ടു നോക്കു

    • @sajimoncb543
      @sajimoncb543 3 місяці тому

      സത്യം... ആ ഗാനമാണ് ആദ്യം ഉണ്ടായത്. ചിത്രം രംഗം..

    • @MichiMallu
      @MichiMallu 27 днів тому

      ആ പാട്ടും ഈ പാട്ടും തമ്മിൽ എന്ത് connection ആണ് ചേട്ടാ? വലിയ കണ്ടുപിടുത്തം ആണല്ലോ!

  • @SasiKumar-pd4xm
    @SasiKumar-pd4xm 9 місяців тому +1

    Manoharam ❤❤❤❤❤❤❤

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 10 місяців тому +2

    ❤️❤️❤️❤️❤️🥰🥰🥰🥰🥰...

  • @sumangalanair135
    @sumangalanair135 Рік тому +2

    Wow athimohrm evergreen hits 👌👌🙏🙏🙏🙏🙏🙏

  • @mirashbasheer
    @mirashbasheer Рік тому +2

    അതി മനോഹരം ആയ വരികൾ സർ 👍🏻

  • @muralims7981
    @muralims7981 Рік тому +2

    Super

  • @AromalNKanav-um1fq
    @AromalNKanav-um1fq 15 днів тому

    ദൂരദർശൻ ❤️

  • @arunkrishnan2502
    @arunkrishnan2502 Рік тому +2

    മനോഹരമായ വരികൾ 🌷🌷👍🏻

  • @user-do8nj6xm8y
    @user-do8nj6xm8y Рік тому +2

    സൂപ്പർ

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 Рік тому +2

    മനോഹരഗാനം

  • @gokuljith8793
    @gokuljith8793 4 роки тому +3

    Poli sanam 😍

  • @santhidevkumar9840
    @santhidevkumar9840 6 місяців тому +3

    Ithil m.jayachandran enna avan illa.poornamaayum p.jayettan jeevan kodutha gaanam hariyude apaara rachanayum ithra maathram.

  • @rijeeshkongadan
    @rijeeshkongadan Рік тому +2

    ഗ്രേറ്റ്‌ 🙏🏻സർ 🙏🏻🙏🏻🙏🏻

  • @pvpv5293
    @pvpv5293 9 місяців тому +2

    മനോഹരമായതും ഇനി തിരിച്ചെടുക്കാൻ കഴിയാത്തതുമായ ഗ്രാമ കാഴ്ചയാണ് കുടപ്പനക്കുന്നിൻ്റെ വരികൾ

  • @indiancitizen3408
    @indiancitizen3408 4 роки тому +4

    This one is the masterpiece... Awsome

  • @user-vq2ln4xk4x
    @user-vq2ln4xk4x 9 місяців тому +1

    ഇതിന്റെ വരികൾ

  • @Abhiram-gx8si
    @Abhiram-gx8si 5 місяців тому +2

    കുളിരമ്പെയ്തവൾ കഴിഞ്ഞ് curve എവിടെ?

    • @MichiMallu
      @MichiMallu 27 днів тому

      ഒരു ചെറിയ വളവ്, വടുതല വത്സലയുടെ വീട്ടിലോട്ടു ഉള്ളതുപോലുള്ള വളവ്!

  • @santhoshps8927
    @santhoshps8927 4 місяці тому +1

    Ethu Sathyathil m jayachandran thanne paadiya mathi ayirunnu. Ahambhava gayakante Avashyam ellayirunnu

  • @BindhuRavi-ky6go
    @BindhuRavi-ky6go Місяць тому

    Curve nokkiyittu kanunnilla

    • @MichiMallu
      @MichiMallu 27 днів тому

      ഒരു ചെറിയ വളവ്, വടുതല വത്സലയുടെ വീട്ടിലോട്ടു ഉള്ളതുപോലുള്ള വളവ്!

  • @Satheesh-iw4mm
    @Satheesh-iw4mm Місяць тому

    M ജയചന്ദ്രൻസാർ , പാടി കൊടുത്തപോലെയാണോ പി ജയചന്ദ്രൻ സാർ പാടിയത് 🤔

    • @gireeshkumargireesh3839
      @gireeshkumargireesh3839 7 днів тому

      അയാളുടെ ആക്ഷൻ കണ്ടാൽ തോന്നും ജയചന്ദ്രൻ ഇങ്ങനെയാണ് പാടേണ്ടിയിരുന്നത് എന്ന്!!.

  • @M4SONGS
    @M4SONGS 6 місяців тому +2

    ഇത് കേട്ടാൽ ഒറിജിനൽ കേൾക്കാൻ തോന്നില്ല.അത്രക്ക് ബോറായി പാടി.എം.ജെ

    • @santhoshps8927
      @santhoshps8927 4 місяці тому

      Sathyam

    • @MichiMallu
      @MichiMallu 27 днів тому

      എന്നാ പിന്നെ നീ അതിലും നന്നായി പാടി UA-cam ലിട്ടിട്ടു അതിന്റെ link ഇവിടെ പോസ്റ്റ് ചെയ്യടാ, കേൾക്കട്ടെ!

  • @AromalNKanav-um1fq
    @AromalNKanav-um1fq Місяць тому

    M ജയചന്ദ്രൻ താങ്കൾ പടിയിട്ടും അതെ ഫീൽ അല്ലെങ്കിൽ അതിനു മുകളിൽ കിട്ടുന്നുണ്ട് കാരണം എന്താണോ താങ്കൾ ഉദ്ദേശിക്കുന്നത് ആ ഫീൽ ആ പാട്ട് ഉണ്ടാക്കിയവർക്ക് മാത്രം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും പാടാനും പറ്റുകയുള്ളൂ

    • @MichiMallu
      @MichiMallu 27 днів тому

      എന്തോന്നോക്കെയാടോ പറയുന്നത്?