അമ്പലമില്ലാതെ ആൽത്തറയിൽ വാഴും.പാദമുദ്ര l Hari Kudappanakunnu l K J Yesudas l Vidhyadaran l Mohanlal

Поділитися
Вставка
  • Опубліковано 9 вер 2024
  • Film : PADAMUDRA
    Lyrics: Hari Kudappanakunnu
    Music: Vidhyadharan
    Singer: KJ Yesudas
    ഞാനെഴുതിയ ചില പാട്ടുകൾ പരിചയപ്പെടുത്തുന്നു. ഒരു പ്രൊഫഷണൽ ഗാനരചയിതാവ് അല്ലാത്തത്കൊണ്ട് വളരെ കുറച്ചു പാട്ടുകളെ എഴുതിയിട്ടുള്ളൂ. അതിൽ തന്നെ മിക്കവാറും എല്ലാം തന്നെ എന്റെ കോളേജ് പഠനത്തിനു ശേഷവും ഞാൻ കേന്ദ്ര സർക്കാർ സർവീസിൽ (ദൂരദർശൻ) പ്രവേശിക്കുന്നതിനും മുന്നേയാണ്. സർക്കാർ ജോലിയുടെ പരിധികളും എന്റെ സ്വാഭാവികമായ അലസതയും കാരണം പിന്നെ പാട്ടുകൾ ഞാനധികം എഴുതിയില്ല. ഞാനാദ്യം പാട്ടെഴുതിയത് 1982- ൽ 'ജലരേഖ' എന്ന ചിത്രത്തിനാണ്. ചിത്രീകരണം പൂർത്തിയായെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. എം ബി ശ്രീനിവാസൻ സംഗീതം ചെയ്ത് ശ്രീ യേശുദാസ് പാടിയ 2 ഗാനങ്ങൾ (1) നാലുകെട്ടിൻ തിരുമുറ്റത്ത് (2) കുറുകിയും കൊക്കുരുമ്മിയും നല്ല പാട്ടുകളായിരുന്നു. അന്നത് കുറേയേറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ എന്റെ പിന്നെ വന്ന ഏറ്റവും ഹിറ്റായ പാട്ട് 'പാദമുദ്ര' എന്ന ചിത്രത്തിലെ 'അമ്പലമില്ലാതെ' - എന്നു തുടങ്ങുന്നതായിരുന്നു. ആർ സുകുമാരൻ സാർ സംവിധാനം ചെയ്ത ചിത്രം. വിദ്യാധരൻ മാസ്റ്റർ സംഗീതം. ചിത്രത്തിലെന്ന പോലെ തന്നെ ഗാനരംഗത്തിലും മോഹൻലാലിന്റെ അതി മികവാർന്ന അഭിനയം. ചിത്രത്തിന്റെയും കഥാപാത്രത്തിന്റെയും സവിശേഷതകൾ ഉൾക്കൊണ്ട ഒന്നായിരുന്നു ആ ഗാനം. മോഹൻലാൽ അച്ഛനായും (മാതുപണ്ടാരം) മകനായും (സോപ്പുകുട്ടപ്പൻ) രണ്ടു വ്യത്യസ്ത രൂപഭാവങ്ങളിൽ. ഒന്നിൽ ജീവിതത്തെ ഉത്സവമായി കൊണ്ടാടുന്ന ഒരാൾ. മറ്റേതിൽ നിലനില്പിന്റെ സങ്കീർണതകൾ നേരിടുന്ന ഒരാൾ. അതുപോലെ തന്നെ അച്ഛനായ മാതുപണ്ടാരത്തിനും ഒരു ദ്വന്ദവ്യക്തിതമാണുള്ളത്. ഓച്ചിറ കാളയെ കൊണ്ട് നടക്കുന്നവനും പപ്പട കച്ചവടക്കാരനും പരമ ഭക്തനുമായ പണ്ടാരത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള മറ്റൊരു മുഖം അതായിരുന്നു ഗാനത്തിലൂടെ പ്രകടമാക്കേണ്ടിയിരുന്നത്.
    ഞാൻ രണ്ടു മൂന്നു തവണ ഓച്ചിറയിൽ പോയി. അവിടത്തെ പരമ്പരാഗതമായ പാട്ടുകൾ കേട്ടു, ശേഖരിച്ചു. ഒപ്പം ആ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ശ്രദ്ധിച്ചു. അങ്ങനെയാണ് ആ പാട്ടിന്റെ രചന തുടങ്ങുന്നത്. വളരെ സാധാരണക്കാരനായ ഒരു ഭക്തന്റെ ഭക്തിഭാവത്തിലൂടെ തുടങ്ങുന്ന പാട്ട് പിന്നെ ആ കഥാപാത്രത്തിന്റെ പ്രത്യേകതകളിലേക്ക് പോവുന്നു. ഓച്ചിറയിൽ പ്രത്യേക പ്രതിഷ്ഠയില്ലാത്തത് അത്തരം സങ്കല്പങ്ങളിലേക്ക് പോവാൻ സഹായകമായി.
    അരൂപിയാകിലും ശങ്കരലീലകൾ ഭക്തർക്കുള്ളിൽ കണ്ടീടാം വെള്ളിക്കുന്നും ചുടലക്കാടും വിലാസനർത്തനരംഗങ്ങൾ തുടങ്ങി പാതിമെയ്യിൽ പാർവതിയെ വഹിക്കുന്ന ശിവൻ സംഹാരതാണ്ഡവത്തിലും ശൃംഗാരകേളികളാടുന്നു എന്ന ദ്വന്ദഭാവം കഥാപാത്രത്തിന്റെ ദ്വന്ദവ്യക്തിത്വം കാണിക്കാൻ ഉതകുന്നതായി. അവസാനം കാമനെ ചുട്ടോരു കണ്ണിൽ കനലല്ല, കാമമാണിപ്പോൾ ജ്വലിപ്പതെന്നോ എന്ന വരികളിലൂടെ ഒരേ സമയം പാർവതിയോടൊപ്പം തന്നെ ഗംഗയോടും കാട്ടുന്ന പ്രണയവും. വിദ്യാധരൻ മാസ്റ്ററിന്റെ തനിമയാർന്ന സംഗീതം, ദാസേട്ടന്റെ ആലാപനം, മികച്ച ചിത്രീകരണം, മോഹൻലാലിന്റെ അഭിനയമേന്മ - ആ പാട്ട് ഏറെ ശ്രദ്ധേയമായി.
    ©All the images, audio and video credits on this channel are reserved to the respective owner.
    #Malayalamhits

КОМЕНТАРІ • 31

  • @JP-bd6tb
    @JP-bd6tb 3 роки тому +10

    ശുദ്ധമായ സാഹിത്യ ഭാഷയിൽ അശ്ലീലം കലരാത്ത രീതിയിൽ ഈ വരികളെ ആ തൂലികയിലൂടെ സുതാര്യമായ് വർണ്ണിച്ച അങ്ങയുടെയുടെ കയ്യടക്കത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..!!
    ഞാൻ ഈ ഗാനത്തിന്റെ ഒരു കട്ട ഫാനാണ്...
    ശ്രീ കുടപ്പനക്കുന്ന് ഹരിയേട്ടനും
    ശ്രീ വിദ്യാധരൻ മാഷിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി...🙏

  • @sreesree3819
    @sreesree3819 3 роки тому +10

    താങ്ക്സ് യേശുദാസ്,കാൽക്കൽ തൊട്ടു വന്ദിക്കുന്നു,ഹിന്ദു

  • @kichu2084
    @kichu2084 2 місяці тому +1

    പറയാൻ അറിയില്ല സൂപ്പർ ഓം നമഃ ശിവായ

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 9 місяців тому +2

    വരികൾ, വാക്കുകൾ മനോഹരമായിരിക്കുന്നു

  • @user-nq2tu5fo7x
    @user-nq2tu5fo7x 10 місяців тому +1

    വിദ്യാധരൻ മാസ്റ്റർ❤ മാതു പണ്ടാരം

  • @dipumukundan16
    @dipumukundan16 4 роки тому +6

    മലയാള സിനിമാഗാന ചരിത്രത്തിലെ മനോഹരമായ ഒരു ഏട്. വിവിധ ശൈവഭാവ തലങ്ങളിലൂടെ കഥാസന്ദ൪ഭ൦ വരച്ചു കാട്ടിയ അപാരമായ ആഖ്യാന ശൈലി. കുട്ടിക്കാലം തൊട്ടു ക്ഷേത്ര ഭജനകളിൾ കേട്ടു മനസ്സിൽ പതിഞ്ഞു പോയ ഗാനം. ഈ ഗാന൦ സ്വന്തം പേരിൽ എഴുതി ചേർക്കാൻ പറ്റാതെ പോയ അവാർഡുകൾ , അത് ആ അവാർഡുകളുടെ ഏറ്റവും വലിയ നഷ്ടം!

    • @user-mk8rd3fp8x
      @user-mk8rd3fp8x  4 роки тому +2

      Thank you very much. Please do follow up with my upcomming videos

  • @broadband4016
    @broadband4016 2 роки тому +2

    മോഹൻലാൽ തുടകൊണ്ട് thalamadichu പാട്ന്നുതു സൂപ്പർ

  • @pradeepappu4522
    @pradeepappu4522 Рік тому +2

    ലാലേട്ടൻ ❤

  • @youknowwhat6701
    @youknowwhat6701 4 роки тому +8

    അതി മനോഹരമായ ഗാനം !

  • @bindhugs5956
    @bindhugs5956 4 роки тому +5

    Super adipoli song , all the best

  • @rkpathirippally5180
    @rkpathirippally5180 4 роки тому +4

    Super song. Lines are fantastic and exemplary

  • @KAnandvarma
    @KAnandvarma 4 роки тому +4

    Great song 👍

  • @krishnanunni1181
    @krishnanunni1181 4 роки тому +5

    🥰🥰

  • @manigopalanamharicmaniking8295
    @manigopalanamharicmaniking8295 8 місяців тому

    🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤💚

  • @aiswaryapratheesh
    @aiswaryapratheesh 4 роки тому +3

    ❤️

  • @anandugireesh7929
    @anandugireesh7929 4 роки тому +3

    Ethu Pwolikum✌💪

    • @user-mk8rd3fp8x
      @user-mk8rd3fp8x  4 роки тому +1

      Thank you very much. Please do follow up with my upcomming videos

  • @regipillai8840
    @regipillai8840 Рік тому +1

    Nama Shivaya

  • @lejeshgigagreets5262
    @lejeshgigagreets5262 3 роки тому

    Sundaramaya ganam vanakkam

  • @drisyasreedish7345
    @drisyasreedish7345 4 роки тому +4

    One of the evergreen song 😍

    • @user-mk8rd3fp8x
      @user-mk8rd3fp8x  4 роки тому

      Thank you very much. Please do follow up with my upcomming videos

  • @manigopalanamharicmaniking8295
    @manigopalanamharicmaniking8295 11 місяців тому

    🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Niharas__diaries
    @Niharas__diaries Рік тому

    🙏🙏🙏❤️

  • @balannp9878
    @balannp9878 3 роки тому

    🙏😢😢😢😢😢

  • @abhilashkrishnaonkl
    @abhilashkrishnaonkl 3 роки тому

    Hari chettan veendum sajeevam akanam

  • @praveenj-m9361
    @praveenj-m9361 2 роки тому +2

    മോഹൻലാലിനെ മമ്മുട്ടിയെ ക്കാൾ ഒരു 10 അടി മുകളിൽ വരുത്തുന്നത് .... അസാധ്യ പ്രകടനങ്ങൾ - നല്ല സംവിധായകൻ ആണെങ്കിൽ അത് ഏത് റോളും മോഹൻ ലാലിൽ കൂടി No - 1 ആക്കും - ചന്തു ആയാലും - വാറുണി ആയാലും

  • @ajusuvi6261
    @ajusuvi6261 4 роки тому +2

    🥰🥰

    • @user-mk8rd3fp8x
      @user-mk8rd3fp8x  4 роки тому

      Thank you very much. Please do follow up with my upcomming videos