റേഷനരി കൊണ്ട് രുചിയേറും റ്റൊമാറ്റൊ റൈസ് || malayalam chanal || MisachuWorld ||

Поділитися
Вставка
  • Опубліковано 12 вер 2024
  • Tomato Rice
    വളരെ എളുപ്പത്തിൽ റേഷൻ അരി ഉപയോഗിച്ച് രുചികരമായ തക്കാളി ചോറ് തയ്യാറാക്കാം.
    ആവിശ്യമായ സാധനങ്ങൾ
    റേഷൻ അരി : 500 ഗ്രാം
    തക്കാളി : 4 എണ്ണം
    സവാള : 2എണ്ണം
    ഇഞ്ചി : ചെറിയ കഷ്ണം
    വെളുത്തുള്ളി : 10 അല്ലി
    പച്ചമുളക് : 3 എണ്ണം
    നാരങ്ങ : 1 എണ്ണം
    കറിവേപ്പില : 2 തണ്ട്
    മല്ലിയില : ഒരു തണ്ട്
    മുളക് പൊടി, മഞ്ഞൾപൊടി,മല്ലിപ്പൊടി,ഗരമാസല
    കടുക് വറക്കാൻ ആവശ്യമായ സാധനങ്ങൾ
    കടുക് , വറ്റൽ മുളക്,കറിവേപ്പില .
    ഉണ്ടാക്കുന്ന വിധം
    500 ഗ്രാം റേഷനരി എടുത്ത് കഴുകി നല്ല വൃത്തിയായി കഴുകിയെടുക്കുക. പിന്നീട് അരമുറി നാരങ്ങാ നീര്‌ അരിയിലേക്ക് പിഴിഞ്ഞൊഴിക്കുക .(നാരങ്ങ നീര് ഒഴിക്കുന്നത് കൊണ്ട് ചോറ് തമ്മിൽ ഓട്ടാതെ കിട്ടും)
    അധികം വെന്തുപോവാത്ത രീതിക്ക് ചോറ് വേവിച്ചെടുക്കുക.പിന്നീട് ഒരു ചീനച്ചട്ടി ചൂടാക്കി കടുക്‌ പൊട്ടിക്കുക അതിലേക്ക് ചതച്ചുവെച്ച ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചേർക്കുക .പച്ചമണം മറിയത്തിനുശേഷം സവോള കൂടി ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക സവോള വഴണ്ടതിനുശേഷം അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി കൂടി ചേർത്തുകൊടുക്കണം.തക്കാളി നല്ലതുപോലെ വെന്തു കഴിയുമ്പോ ആവിശാനുസരണം പൊടികൾ ചേർത്തുകൊടുക്കുക. പൊടികളെല്ലാം മുതത്തിനുശേഷം അരമുറി നാരങ്ങാ നീരുകൂടി ചേർത്ത് ഇളക്കുക.തയാറാക്കി വെച്ചിരിക്കുന്ന മസാല കൂട്ടിലേക്ക്‌ ചോറ് ചേർത്ത് നന്നായി ഇളക്കി അഞ്ചുമിനിറ്റ് തട്ടി പൊത്തി വെക്കുക. ഈ സമയത്ത് കുറച്ച് മല്ലിയിലയും ഒരു സ്പൂൺ നെയ്യ് കുടി ചേർക്കുക. അഞ്ചു മിനിറ്റിന് ശേഷം തീ ഓഫ്‌ ചെയ്ത് രുചികരമായ റേഷനരി കൊണ്ട് ഉണ്ടാക്കിയ തക്കാളി ചോറ് കഴിക്കാവുന്നതാണ്.

КОМЕНТАРІ • 8