trivandrum slang malayalam language
Вставка
- Опубліковано 27 гру 2024
- alayalam is the primary language in Trivandrum. People also understand Tamil and a bit of English.People In Trivandrum do have a different slang but it is not that drastic as it is shown in movies..There are a lot of tamilians residing in TVM and places like parasala shares border with TN and hence Tamil has influenced the Malayalam of Trivandrum residents..Still TVM has a majority of well educated and working class who does not usually converse in the mentioned slang .So not all TVM residents speak that dialect and it is not worse as shown in movies.Even inside Trivandrum you can hear different slangs depending on region.For eg, parashala side malayalam slang is different from what city people talks which is again different from what kalikavila(tamilnadu border) people talks.For any slang its more about the rhythm, and the usages automatically comes out if its inside you.Trivandrum is home to a lot of Tamils and the easy influence of Tamils has been there historically, because the western Ghats don't separate southern Venad/Travancore from Tamil Nadu.
#trivandrumslang#malayalam#speaking#parasala#surajvenjaramoodu#city#tamilnadu#kerala#trivandrumpulse
വളരെ നന്നായിട്ടുണ്ട് തിരുവനന്തപുരം ജില്ലയിലെ ജനങ്ങൾക്ക് ഈ വീഡിയോ കാണുമ്പോൾ സന്തോഷമാകും. 👍
Thanks 👍
അതെ,അവനെ കണ്ടാല്‍ ഞാനും കൊടുക്കും നല്ല അടി
അങ്ങനെ ദുഃഖമൊന്നും ഇല്ലാ അപ്പി... നിങ്ങളായി നമ്മളെ ഇങ്ങനെ രക്ഷിക്കല്ലേ...
എന്റെ വീട് Sreekrishnapuram Palakkad ആണ്, ഞാൻ ഇടക്കിടക്ക് തിരുവനന്തപുരം വരാറുണ്ട്, എനിക്ക് ഞങ്ങളുടെ വള്ളുവനാട് ഭാഷ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട language തൃശ്ശൂർ, തിരുവനന്തപുരം ആണ്😀
Thanks 👍
നന്ദി, സഹോദരാ
@@rajendrannairbhaskarapilla9875 🙏
Thank you bro
ഞാനും ഒരു trivandrum കാരൻ ആണ്..സുരാജ് ന്റെ പ്രശസ്തി ഉയർത്തിയ ഒരു ജില്ല യാണ് trivandrum. പക്ഷെ ഒരു കാര്യം നിങ്ങൾ തന്നെ ചിന്തിക്കു...സിനിമയിൽ അല്ലാതെ സുരാജ് ഈ slang ഉപയോഗിക്കുന്നത് നിങ്ങളിൽ ആരേലും കണ്ടിട്ടുണ്ടോ..?? എന്താ വെഞ്ഞാറമൂട് trivandrum ഉള്ളതല്ലേ...വളച്ചൊടിക്കൽ ആകാം അത് പ്രശസ്തിക്ക് വേണ്ടി ആകരുത് 🙏🙏🙏
Thanks 👍
Sathyam, സുരാജിന്റെ സംസാരം കേട്ടാൽ തോന്നും വെഞ്ഞാറമൂട് വേറെ ഏതോ രാജ്യത്താണെന്ന്
സുരാജ് ഏട്ടൻ ♥️
Trivandrum slang എല്ലാർക്കും മനസിലാകുന്ന ഒരു ഭാഷ തന്നെയാണ് 😍
വെള്ളറട, പാറശാലയിൽ ഒക്കെ വളരെ താളത്തിൽ ഉളള നാട്ട് ഭാഷ, സംസാര ശൈലി ഇപ്പോഴും ഉണ്ട്.. അത് സത്യമാണ് കേൾക്കാൻ വളരെ രസവുമാണ്.. സ്വാഭാവിക ഭാഷ.. അതിൽ മോശം പറയാനും വക്രീകരിക്കാനും ഒന്നുമില്ല എന്നതാണ് സത്യം... മിമിക്രിക്കാർ വക്രീകരിച്ചു..
ഉൾപ്രദേശങ്ങളിൽ ഉണ്ട്
ഇപ്പൊ കാലത്തിനു അനുസരിച്ചു മാറ്റങ്ങൾ ഉണ്ട്. കാരണം എല്ലാവരും പുറത്തൊക്കെ പോയി പഠിക്കുന്നത് അല്ലെ
എന്തര് ..
@@samarth4054 എന്തിനാണ് ഹൈലൈറ്റ് ചെയ്തു കാണിക്കുന്നത്.. എല്ലാവർക്കും, പ്രദേശതും ഒരു trademark ഉണ്ട്.. തിരുവനന്തപുരം കാർ അഭിമാനത്തോടെ അത് നെഞ്ചേടറ്റുന്നു.. അതിൽ കളിയാക്കാൻ മാത്രം ഒന്നുമില്ല.. ഉണ്ടെങ്കിൽ മലയാള ഭാഷയുടെ പിതാമഹന്മാർ ആരാന്നു വച്ചാൽ അവർ മുന്നോട്ടു വന്നാട്ടെ...
@@raw7997 ആര് കളിയാക്കി ?
ഞങ്ങൾ തിരുവനന്തപുരത്തുകാർ നല്ല രീതിയിൽ തന്നെയാണ് സംസാരിക്കുന്നത്. കുറെ വിവരമില്ലാത്ത സിനിമാക്കാരും ,മിമിക്രിക്കാരും ചേർന്ന് ഞങ്ങളുടെ നാടിനെ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തുന്നത്.
നന്ദി
😍
സത്യം
ഞങ്ങൾ tvm കാർ ഒരിക്കലും സ്വരാജ് ചേട്ടൻ മിമിക്രി കാണിക്കുന്ന പോലെ അല്ല സംസാരം നല്ലത് പോലെ സംസാരിക്കുന്നവർ തന്നെ യാണ്. ചില ആൾക്കാർ കോമഡിക്കു വേണ്ടി സംസാരിക്കുന്നതാണ് tvm ഭാഷ ക്കു ഒരു കുഴപ്പവും ഇല്ല
Tvm നമ്മുടെ അഭിമാനം 👍👍👍👍
നന്ദി
Parassala, Vellarada, Kalikkavila, Marthandam sides aanu ee style accent samsarikkunathu...
Nisha .. Nadar(channar) caste poeple samsarikkunnathu thallei,appi,entharadei,vareith, poveith ... Inganei Anu .eg kaliyikkavilai, parassala, kanjiramkulam, nellimoodu,vellarada . Other caste people samsarikkunnathu correct Malayalam Anu.
❤️❤️
KL 01 നമ്മുടെ തിരുവനന്തപുരം 💪🔥🔥 ഇവിടെ ജനിച്ചതിൽ അഭിമാനമേഉണ്ടായിട്ടുള്ളൂ 🔥
Thanks 👍👍👍
TVM APPI😂😂😂
Kuninj Oomb bro🎉@@ARUNAnushka
വളരെ നന്നായി. മറ്റുള്ള ജില്ലാക്കാരോട് ഈ വിഡിയോ കാണിക്കാം. ഞങ്ങൾ എത്ര പറഞ്ഞാലും ഒരു പക്ഷെ ഇത്രത്തോളം ശരിയാകില്ല. നന്ദിയുണ്ട്.
നന്ദി
ഒഴിമുറി, വാസ്തവം സിനിമയിൽ ജഗതിയുടെ ക്യാരറ്റർ, left right left ലെ വട്ട് ജയൻ, അമ്മയുടെ സംസാര രീതി, celluloid, mattupetti Machan cinema കളിൽ തിരുവനന്തപുരം slang നന്നായി ഉപയോഗിച്ചിട്ടുണ്ട്....
ശരിയാണ്
Exactly...
നന്നായി ഉപയോഗിച്ചിട്ടില്ല ഹാസ്യമാക്കിയിട്ടുണ്ട്
വളരെ ഗൗരവമുള്ള വിഷയം തന്നെയാണ്.... കാരണം മറ്റു ജില്ലകാർക്ക് trivandum സ്ലാങ് എന്ന് പറഞ്ഞാൽ ഒരു പുച്ഛമാണ്......
Ys bro... thanks 👍
Pucham onnu illa bro Thrissur oru slang Kottayam oru slang ente kochikku oru slang athupole thanne,
Njan Idukkiyil anu enikkorupadishttanu TVM slang
Tvm jillaye mattu jillakkarkku ishttamilla atha sathyam
Athe satyam
സിനിമയിൽ അല്ലാതെ ഞങ്ങളാരും ഈ ഭാഷ സംസാരിക്കില്ല 🌹🌹🌹🔥
Correct
athe
സുരാജ് ആണു തിരുവനന്തപുരം മലയാളത്തെ ഇത്രയും അപമാനിച്ചത്
അപമാനിക്കാൻ എന്തിരിക്കുന്നു? അഭിമാനിക്കാം. കാലഹാരണപെട്ട ഭാഷയെ അദ്ദേഹം പുനർജീവിപ്പിച്ചതിന്. സുരാജ് പറയുന്ന ഭാഷ ഞാൻ എന്റെ ചെറുപ്പകാലത്തു കേട്ടിട്ടുണ്ട്. അന്നൊക്കെ പാറശാല, നെയ്യാറ്റിൻകര പ്രദേശങ്ങളിൽ ഒക്കെ സാധാരണം ആയിരുന്നു. കൂടുതലും പ്രായം ചെന്ന അമ്മച്ചിമാരും അപ്പൂപ്പന്മാരും ഒക്കെ ഇത്തരത്തിൽ അവിടങ്ങളിൽ സംസാരിച്ചിരുന്നു. വിദ്യാഭ്യാസം കിട്ടിയപ്പോൾ ആ slang കുറഞ്ഞു വന്നു എന്ന് മാത്രം. ഇന്നും തന്നെ, ഓ, കേട്ടാ തുടങ്ങിയത് പോലുള്ള പ്രയോഗങ്ങൾ നിലനിൽക്കുന്നുണ്ട്.
@@rajithtr5949 സുരാജ് പറയുന്നതിൽ കുഴപ്പമില്ല പക്ഷേ ആവശ്യമില്ലാത്തതൊക്കെ എന്തിനാ ചേർക്കുന്നത്... അവന്റെ അമ്മയുടെ ഒരു ബോഞ്ചി വെള്ളം😬😬😬😬
@@rajithtr5949 എന്നാൽ ഇന്ന് തിരുവനന്തപുരത്തുകാര് അത് അംഗീകരിക്കാൻ ലജ്ജിക്കുന്നു.
തന്നെ തന്നെ. 🎉
Athe , avante vayatu pizhappin vndi swantham naadine otti kodthavan , naadinte vila kalanjavan
ഞാൻ തിരുവനന്തപുരം കാരൻ ആണ്. സുരാജ് പറയാറുള്ള ഭാഷ ശൈലി പാറശാല ഭാഗത്തു ഒക്കെ ഉള്ളത് തന്നെയാണ്. കളിയാക്കൽ ഭയന്ന് പലരും ഈ ശൈലി വിട്ടിട്ട് പരിഷ്കരിച്ച ഭാഷയിലേക്ക് മാറിയെന്നെ ഉള്ളു. മരിച്ചിനീം മീനും എന്നതൊക്കെ മാറി കപ്പയും മീനും എന്നായി. പഴിഞ്ഞി എന്നത് മാറ്റി പഴങ്കഞ്ഞി എന്നായി. ഇനിപ്പ് എന്നത് മാറ്റി മധുരം എന്ന് പറയാൻ ശീലിച്ചു. തനത് തിരുവനന്തപുരം നാടൻ ഭാഷ എത്ര സുന്ദരമായിരുന്നു...
ശരിയാണ് .ഇപ്പോൾ പഴയ ഭാഷ ആരും പറയുന്നില്ല
Seriyanu pandu suraj paranja style thanneyayirunnu ippolanu athu kettu ingane ayathu
ഓക്കേ സമ്മതിച്ചു പക്ഷെ ഈ ബോഞ്ഞിവെള്ളം എന്നൊക്കെ ഇതു വരെ കേട്ടിട്ടില്ല
@@premnibu6695 എന്റെ കുട്ടിക്കാലത്തൊക്കെ കേട്ടിട്ടുണ്ട്. അല്ലെങ്കിൽ തന്നെ ബോഞ്ചി വെള്ളം എന്ന് പറഞ്ഞാൽ എന്താ കുഴപ്പം?
ചെറുനാരങ്ങ വെള്ളത്തിന് സ്പോഞ്ചിയെന്നല്ലേ പറയുക
വിദ്യാഭ്യാസം ലഭിച്ചപ്പോൾ സംസാരരീതികൾക്ക് മാറ്റം വന്നു. പണ്ട് കാലങ്ങളിൽ ഒക്കെ ഇന്നത്തെ മിമിക്രിക്കാർ കാണിക്കുന്ന തരത്തിൽ ഉള്ള സംസാര രീതികൾ ഉണ്ടായിരുന്നു. ഇന്നും മേസ്തിരി പണിക്ക് ഒക്കെ പോകുന്ന ചിലർ പഴയ രീതിയിൽ സംസാരിക്കാറുണ്ട്. ഒരു 40 വർഷം മുൻപ് വരെ സാധാരണം ആയിരുന്നു. കാഞ്ഞിരംകുളം, പാറശ്ശാല, വെള്ളറട പ്രദേശങ്ങളിൽ (ഉൾപ്രദേശങ്ങളിൽ) ഇന്നും പഴയ സംസാര രീതികൾ ഉണ്ട്.
ഈ slang നെ അപമാനമായി കാണേണ്ടതില്ല. കാലഹരണപെട്ട ഒരു ഭാഷ രീതിയെ സുരാജിനെയും ജഗതിയെയും പോലുള്ളവർ സിനിമയിൽ കൂടി പുനർജീവിപ്പിച്ചു. പൃഥ്വിരാജ് അഭിനയിച്ച സെല്ലുലോയ്ഡ് സിനിമയിലും ഈ slang കാണാം. സുരാജ് പറയുന്ന പോലുള്ള slang ഞാൻ എന്റെ ചെറുപ്പകാലത്തു കേട്ടിട്ടുണ്ട്. അന്നൊക്കെ പാറശാല, നെയ്യാറ്റിൻകര പ്രദേശങ്ങളിൽ ഒക്കെ സാധാരണം ആയിരുന്നു. കൂടുതലും പ്രായം ചെന്ന അമ്മച്ചിമാരും അപ്പൂപ്പന്മാരും ഒക്കെ ഇത്തരത്തിൽ അവിടങ്ങളിൽ സംസാരിച്ചിരുന്നു. വിദ്യാഭ്യാസം കിട്ടിയപ്പോൾ ആ slang കുറഞ്ഞു വന്നു എന്ന് മാത്രം. ഇന്നും "തന്നെ, ഓ, കേട്ടാ, എന്തിര്" തുടങ്ങിയത് പോലുള്ള പ്രയോഗങ്ങൾ നിലനിൽക്കുന്നുണ്ട്.
അതെ ഉൾപ്രദേശങ്ങളിൽ
Nadar channar people mathramanu inganei samsarikkunnathu.
@@devanv8270 ശരിയാണ്. കൂടുതലും അവർ തന്നെ ആണ് ഈ രീതിയിൽ സംസാരിക്കുന്നത്. മറ്റു സമുദായങ്ങൾക്കും അവരുടേതായ ശൈലികൾ ഉണ്ട്.
വളരെ നന്ദി ഉണ്ട് ബ്രോ.❤❤, ഞാൻ ഒരു കാട്ടാക്കടകാരൻ,,. കാട്ടാക്കടയിൽ കാണിച്ച ഓട്ടോ ബ്രോകൾ എനിക്ക് അറിയാവുന്നവർ👍👍👍,
Thanks 👍
This is true..Only u have the courage to prove..Excellent dear..Highly appreciated..Keep going on bro.
Thanks bro 😊
ഞാൻ കുറച്ചു നാളായി തിരുവനന്തപുരത്ത് ..അവർ സുരാജ് സംസാരിക്കുന്ന രീതിയിൽ അല്ല അവർ സംസാരിക്കുന്നത്.നല്ല ഭാഷ ശുദ്ധിയിലാണ്..... നല്ല മനുഷ്യരും ആണ്❤❤❤
നന്ദി
Awesome job bro... Thank you so much... love from Parassala .
Thank you 😊
വളരെ നല്ല വീഡിയോ
നന്നായി
ഞാനും തിരുവനന്തപുരത്തു ക്കാരൻ അല്ല
ഞാൻ ഇവിടെ മൂന്നാം തലമുറക്കാരൻ ആണ് തിരുവനന്തപുരത്ത് പഠിച്ച് ഇവിടെ ജോലി ചെയ്യുന്നു ഞാൻ 5ാം ക്ലാസ്സിൽ പഠിക്കുന്ന ക്കാലത്ത് 79 - 80 കാലഘട്ടത്തിൽ തിരുവനന്തപുരത്ത് ഈ Slang കേട്ടിട്ടുണ്ട് അല്ലാതെ ഇങ്ങനെ സംസാരിക്കുന്നവർ വളരെ വളരെ കുറവാണ് ഞാൻ നേമം നെയ്യാറ്റിൻ ക്കര പാറശ്ശാല മേഖലകളിൽ ജോലി ചെയ്തിട്ടുണ്ട് ഇങ്ങനെ സംസാരിക്കുന്ന വർ തീരെ ഇല്ല ഞാൻ മറ്റു ജില്ലകളിൽ ജോലി ചെയ്യുന്ന അവസരത്തിൽ ഇങ്ങനെ കളിയാക്കലുകൾ ഉണ്ടായിട്ടുണ്ട്
എന്റെ കുടുംബം ഇവിടെ വന്നിട്ട് 76 കൊല്ലം ആയി
എന്റെ നാട് തിരുവനന്തപുരം എന്റെ നാടിനെ ഞാൻ സ്നേഹിക്കുന്നു
താങ്കൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു
Thanks 👍👍👍👍👍👍
എല്ലാ നാട്ടിലും ആ നാട്ടിലെ ഭാഷയ്ക്ക് ഒരു താളമുണ്ട് അതാണ് നാട്ട് ഭാഷ.
Thanks 👍
തൃശൂർ ഭാഷാ ശൈലിക്ക് ഒരു താളമില്ലേ.. ശ്രദ്ധിച്ചിട്ടില്ലേ..? അത്പോലെ തിരുവനന്തപുരത്തിന്റെ തമിഴ് നാടുമായി ചേരുന്ന ഗ്രാമങ്ങളിൽ, പഴയ തലമുറ (വെള്ളറട, തമിഴ് നാട്ടിലെ മാർത്താണ്ടം )തുടങ്ങിയ സ്ഥലങ്ങളിൽ തൃശൂർകാർക്കുള്ളത് പോലെ താളം തമിഴ് ചേർന്ന ഒരു നല്ല താളമുള്ള ഒരു ശൈലി ഉണ്ട്.. ഇപ്പൊ അത് വംശനാശം നേരിടുന്നു.. അതിനും ഉത്തരവാദികൾ ഈ കളിയാക്കുന്നവരുമാണ്.. സത്യത്തിൽ ഇത്തരം പ്രാദേശിക ഭേദങ്ങളെ സംരക്ഷിക്കേണ്ട ബാധ്യതയാണ് സമൂഹത്തിനുള്ളത്.. സിനിമാക്കാരാണ്, സൂരജിലൂടെ ഇതിനെ മസാല ചേർത്ത് വക്രീകരിച്ചു "exaggerate" ചെയ്ത് കാണിച്ചു നശിപ്പിച്ചത്.. ഒരു അപമാനവും ഇല്ല ... അതൊക്കെ തമിഴ് ജനങ്ങളെ കണ്ടു പഠിക്കണം.. "തള്ള ","തന്ത " എന്നൊക്കെ പറഞ്ഞാൽ തെറിയൊന്നുമല്ലല്ലോ.. അതൊക്കെ അമ്മ, അച്ഛൻ എന്നിവർക്കുള്ള തമിഴ് പദങ്ങളല്ലേ.. തമിഴ് സംസ്കാരം ഇവിടെ ഉണ്ടാവും.. തിരിച്ചും.. 💯പൊങ്കലിന് അവധി പ്രഖ്യാപിക്കുന്ന ജില്ലയാണ് തിരുവനന്തപുരം എന്ന് വിരോധികൾ മറക്കണ്ട...
Thanks sir for your valuable comments
തമിഴിൽ തള്ള എന്നു പറയില്ല. തായ്, തന്തയ് എന്നാണ് പറയുക. തമിഴി ലാ ണ് മറ്റുള്ളവർക്ക് ഏറ്റവും ബഹുമാനം കൊടുത്തു സംസാരിക്കുന്നത്. നമ്മൾ നീ എന്ന് പറയുന്നിടത്ത് അവർ നീങ്കൾ എന്നേ ഉപയോഗിക്കു.
@@geethasadasivan2136 തായ് ഉണ്ട്.. സമാന പദം തന്നെയാണ് തള്ളയും..തെലുങ്കിലും അത്പോലെ ഉണ്ട്..തന്തയ് ഉണ്ടെന്ന് സംശയമേ ഇല്ലല്ലോ.. അത്പോലെ തെക്കൻ തമിഴ്നാടിന്റെ ഒരുപാട് കാര്യങ്ങൾ നമ്മളെ സ്വാധീനിച്ചിട്ടുണ്ട്..അത് അപമാനകരമല്ല.. അഭിമാനകരമാണ്.. സ്വന്തം സംസ്കാരത്തെ എന്തിനാണ് നിഷേധിക്കുന്നത്.. നിഷ്കളങ്ക ഭാഷയാണ്...അതിൽ ബഹുമാനത്തിന് ഒരു കുറവും വരുത്തുന്നില്ല..
Nadar(channar) caste poeple Anu slang ayittu samsarikkunnathu.ivar Tamilnadu I'll ninnu kudiyeriyavar anu
കൊമ്മ കൊപ്പൻ അതാണാ കന്ന്യാകുമാരി തമിഴ് അല്ലാതെ തായ് തന്ത അല്ല
Hi Rajesh you have done an awesome job and you need to keep up your great spirits always and we are there to support you.
നന്ദി
തിരോന്തോരം ഭാഷയ്ക്കു ഒരു കുഴപ്പവും ഇല്ലാ.. ഞാൻ വർക്കല ആറ്റിങ്ങൽ ആണ്.. നമ്മൾ തിരോന്തോരം ഭാഷയിൽ തന്ന സംസാരിക്കുന്നത് 🔥എല്ലായിടത്തും ഈ slang തന്നെ but മിമിക്റികർ പറയുന്ന പോലെ തറ അല്ല മാന്യമായ ഭാഷ തന്ന നമ്മൾ പറയുന്നത്, tvm മാത്രം അല്ല tvm side ഉള്ള കൊല്ലം regions tvm slang ചെറുതായി സംസാരിക്കുന്നുണ്ട്
നന്ദി
മിമിക്രി കാര് മറ്റുള്ളവരെ ഊംബി ജീവിക്കുന്നവരാണ് പ്രതേകിച്ചു സുരാജ്🤣🤣
Thiruvananthapuram ennu thanneyan tvml ulla ellarum paryunnath. Thironthoronn arum parayilla.
@@AfsalAfsal-wf5of സത്യം ചിലപ്പോൾ തിരുവനന്തപുരം കിട്ടില്ല, അപ്പോൾ തമ്പാനൂർ എന്ന് പറയും
Sathym....njn Kollam paravur aan....nmmda ivdatha slang kekkumbo kollam angottolla sthalathullavarokke chirikkum😂
നമ്മൾ മറ്റ് ജില്ലകാരുടെ മുമ്പിൽ നാണം കെട്ടെങ്കിലും അദ്ദേഹം (സുരാജ്) വലിയ സിനിമ താരമായി മാറിയല്ലോ സന്തോഷം
ശരിയാണ്
👍😆
തിരുവനന്തപുരം ഭാഷ സിനിമയിൽ പറഞ്ഞിരുന്നത് മോഹൻലാൽ, ജഗതി,ജഗതീഷ്,മണിയൻ പിള്ള രാജു🔥
Thanks 👍
Athinoru bhangi undaayirunnu.
@@sreedevisarath8028 athe
ശരിയാണല്ലോ , തിരുവനന്തപുരം കാര് നല്ലമലയാളം ആണല്ലോ സംസാരിക്കുന്നത് 🥰
Thanks 👍
സുരാജിൻ്റെ വയറ്റിപിഴപ്പിന് വേണ്ടി സ്വന്തം ജില്ലക്കാരെ മലയാള ഭാഷ വികൃത മാക്കി സംസാരിക്കുന്നവരിൽ പോലും തിരുവനന്തപുരം Slag നെ മറ്റ് ജില്ലക്കാർക്ക് പരിഹസിയ്ക്കാനുള്ള അവസരം ഒരുക്കി .
ശരിയാണ്
Vengaramoodu bhasha parasala pole alla.... suraj venjaramoodu mimikrikku vendiya ingane samsarikunnathu....
സ്വരാജ് ഇന്റർവ്യൂ എടുക്കാൻ വരുന്നവരോട് നല്ല രീതിയിൽ അല്ലെ സംസാരിക്കുന്നതു ലാലേട്ടൻ നമ്മുടെ tvm അല്ലെ
പൃത്യുരാജ് tvm ആണ് അവരൊക്കെ എങ്ങനെ ആണോ സംസാരിക്കുന്നതു അതാണ് tvm
സ്വരാജ് ചേട്ടന്റെ വയറ്റി പിഴപ്പ്
അത്ര ഉള്ളൂ നമ്മൾ തലസ്ഥാനം ആണ് 👍👍👍tvm പൊളിയാണ്
അല്ലെ? 😊😊😊
Chumma....
Ssesham janagal avarude bhasha maatti
തിരുവനന്തപുരംകാര്ക്ക് സിനിമാ ഫീല്ടിലിപ്പോ വലിയ പാടാണ് ക്ലച്ച് പിടിക്കാന്. മുഴുവനും എറണാകുളം നേറ്റിവ്സ് അല്ലേ കോഴിക്കോട് ടീംസ് ആണ് ഇപ്പോ.
അയാള് അവിടെ പിടിച്ച് നിക്കാനായി നാട്ടിനിട്ട് പണിഞ്ഞു
ഇനി വെഞ്ഞാറമൂടോട്ട് വന്നാ ലവന് പണി കിട്ടാന് സാദ്ധ്യതയുണ്ട്
വളരെ പണ്ട് നമ്മുടെ മലയാളം തമിഴ് കലർന്നതായിരുന്നു.അന്ന് പോലും സുരാജിൻ്റെ മലയാള രീതി ഇത്ര പ്രാകൃതമായിരിക്കില്ല. അയാൾ സിനിമയിൽ പിടിച്ചു നിൽക്കാൻ ചില വാക്കുകൾ ഉപയോഗിച്ചു. അയാളുടെ വീട്ടിൽ പോലും ഇതായിരിക്കില്ല ഉപയോഗിക്കുന്നത്. സ്വന്തം അമ്മയെ വിവസ്ത്രിതമാക്കിയതുപോലെയാണയാൾ മധുര ഭാഷയെ വികൃതമാക്കിയത്.
Thanks 👍👍
@@TrivandrumPulse വേദനയുണ്ട് ഇങ്ങനെ പരിഹസിക്കപ്പെടുമ്പോൾ .
I view it this way - we Trivandrum people are always busy ...so we generally speak fast ...so our language is a fast paced one to meet our lifestyle , athu kondu thalathil pattu padi samsaarichondu nilkkan onnum namukku oru nerom illa :-) :-) :-)
പാറശാല, കളിയിക്കാവിള ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിലും ഒരു പ്രതേക സമുദായം ഉപയോഗിക്കുന്ന ഭാഷയാണ് വെഞ്ഞാറമൂട് സുരാജ് ഉപയോഗിക്കുന്നത് പകുതിയും. പകുതി ശരിയാണ്
നന്ദി
Nadar(channar) caste mathram.real Sathyam.
സിനിമയിലും മിമിക്രിയിലും ആണ് തിരുവനന്തപുരം ഭാഷയെ കളിയാക്കുന്നത്. അതു കേൾക്കുമ്പോൾ തിരുവനന്തപുരം വാസികളായ ഞങ്ങൾക്ക് നല്ല വിഷമമാണ്.നമ്മുടെ നടൻ ബൈജുവിനോടു കേട്ടാൽ മതി.യഥാർത്ഥത്തിൽ അച്ചടി ഭാഷയാണ് തിരുവനന്തപുരം ഭാഷ.
നന്ദി
Tvm keralas biggest city 🔥🔥😍 tvm love 🔥
നന്ദി
Love you guys from Malappuram ❤️
thanks bro
Nigada manasonnum aa nallavaraya koche karke illatha poyllo
Love from kattakada❣️
നന്ദി
Parassala ayrunnalum ullilottu pokanam ennalle ariyan pattu
Good initiative chetta,this is a big misunderstanding by other district people. Iam from Trivandrum .whenever I met others from outside TRV. All are expecting the language as spoken in movies from me.But unfortunately their expectation will get wrong while iam speaking😂.Thank you for taking this subject and made clarity out of this.Proud to be a TRIVIAN.
Thanks for comments bro 🙏🏻🙏🏻
Brother you have done a good job to remove misunderstanding.
നന്ദി
Doesn't matter the slang , once the listening person is enjoying the sound everything will be in a happy mood,
So keep speak in the own slang it's interesting and lovely keep it up the trivandrum slang , it is entertaining for listening which means it is great
ഈ ഭാഷ ഇപ്പോഴും ഉണ്ട്...Trivandrum medical കോളേജിൽ പോയപ്പോൾ അവിടെ വന്ന ചില ആൾക്കാർ ഇത്തരം ഭാഷ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്... ഒരു നേഴ്സ് എന്നെ അപ്പി എന്ന് വിളിച്ചു സംസാരിക്കുകയും ചെയ്തു...അവരൊന്നും സിറ്റിയിൽ ഉള്ളവരല്ല എന്ന് തോന്നുന്നു... ഉൾപ്രദേശങ്ങളിൽ നിന്ന് ഉള്ളവരാവും...
Athe.. tamil nadu border il aanu itharam language.. avar avidunn ullavar aanu..
തിരുവന്തപുരം ഭാഷ super. താങ്കൾ സംസാരിക്കുന്ന് tvm ഒർജിനൽ .തള്ളേ ,അപ്പി ,എന്തര് .ഇതെല്ലാം രാജമാണികം style .
നന്ദി bro
സുരാജിനിട്ടുള്ള ചെവളക്കടി കമന്റിന് ലൈക്കായി അടിക്കൂ.
കാണുന്നേ കാണട്ടെ😜
👇🏻
അങ്ങിനെ ഒരു ഭാഷയുണ്ടെങ്കിൽ എന്തിനാണ് നാണിക്കണത്... എല്ലാ നാട്ടിലും ഓരോ രീതിയിൽ സംസാര ശൈലിയുണ്ട്..
നന്ദി
അല്ല എന്ന് പറയണ്ട ചെറുതായിട്ട് ഒക്കെ ഉണ്ട് 🥰
എന്റെ സ്ഥലം കട്ടാക്കട ❤
തിരുവനന്തപുരത്ത് ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു ❤
Vengarammood അല്ലല്ലോ slang. പാറശ്ശാല അല്ലേ
രാജമാണിക്യം സിനിമയിലെ ശൈലി തിരുവനന്തപുരത്തെ അല്ല...കലിപ്പ്, പൊളപ്പൻ, തള്ളേ എന്നീ പദങ്ങൾ ഇടക്കാലത്ത്, ചെറുപ്പക്കാർ, പ്രത്യേകിച്ച് സ്കൂളിലും മറ്റും കൂട്ടുകാരുടെ ഇടയിൽ ഉപയോഗിച്ചിരുന്നു....അതും തിരുവനന്തപുരം ശൈലിയുമായി യാതൊരു വിധ ബന്ധവുമില്ല
അതെ
Thank you. Alappuzha karanaya husbandine ini ithu kanichu bodhyapedutham. Njan samasarikumbo tvm slang illa ennan parayunath. Tvm slangan njan samsarikunath thanne anennu parayumbo samadhikunum ila. E video anu ini ente asrayam.😁
Ha ha...thanks for supporting
തള്ളേ അപ്പീ പൈല് എന്നുള്ളത് ഞങ്ങൾക് ഒരു ആക്ഷേപമായി തോന്നുന്നില്ല...കുതിരിക്കീൻ,ഇജ്ജ്, കുയി,...etc.ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ നമ്മുക്കും ചിരിവരുന്നുണ്ട്...സത്യത്തിൽ ഒരു താളം ഉണ്ട് സംസാരത്തിൽ...പക്ഷേ സത്യം എന്തെന്നാൽ ഈ വീഡിയോ ചെയ്യുമ്പോൾ ആൾകാർ കുറച്ച് disciplined aayi അഭിനയിക്കുന്നു...കുറേക്കൂടി ആൽകാർഡെ ഇടയിൽ ഇറങ്ങിച്ചെന്ന് ഒരു 2 3 ദിവസം അവരുടെ കൂടെ താമസിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും...എന്നാലും പഴയ ആൾകാർ മാത്രം ആണ് ചില വാക്ക് പ്രെയോഗങ്ങൾ ഉപയോഗിക്കുന്നത്...MALIK cinema yil ഫഹദ് സംസാരിക്കുന്നത് perfectly വള്ളക്കടവ്,ബീമാപള്ളി,പൂന്തുറ,കോവളം side ഭാഷ ആണ്...ഇത് പോലെ പല സൈഡിലും പല താളം ആണ്.....
കമൻ്റിന് നന്ദി ... എല്ലായിടത്തും ഇപ്പോൾ ഒരു പാട് മാറ്റം ഉണ്ട് .മാധ്യമങ്ങളുടെ സ്വാധീനം ,പുറം ലോകവുമായുള്ള ബന്ധം ഇവ കാരണം പരിവർത്തനം വേഗത്തിൽ നടക്കുന്നു .ബീമാപള്ളിയുടെ അടുത്ത് താമസിക്കുന്ന എനിക്കറിയാമല്ലോ യഥാർത്ഥ ഭാഷ ... ഒരു പാട് മാറി ...
@@TrivandrumPulse ഒരു തിരുത്ത് ഉണ്ട്...MALIK cinema യിലെ Fahad perfectly അല്ലാ 😂😂😂...but ആ ഒരു താളം ഉണ്ട്...നിൻ്റൂടി,തമ്മസിക്കൂല, എന്തർനാണ്,....etc... എന്നാലും എനിക്ക് മനസ്സിലാകാത്തത് എന്തിനാണ് ഇവർ ഇങ്ങനെ നാണിക്കുന്നത്...നമ്മുടെ ഭാഷ നമ്മുടെ അഭിമാനം ആണ്....എനിക്ക് ഒരു നാണവും ഇല്ലാ ഈ slang സംസാരിക്കുന്നതിൽ...എന്നാലും ആൾക്കാരിൽ വളർന്നു വരുന്ന വിവേക ബോധം ഭാഷയെ കാലക്രമേണ standardized ആക്കിയത് പ്രശംസനീയം...
സൂരാജ് ഇതുവഴി രക്ഷപെട്ടു.. ഇപ്പൊ വലിയ ആളായപ്പോ കൊച്ചി ശൈലിയോ അച്ചടി ഭാഷയോ ഒക്കെ ആകാമല്ലോ.. അതാകും അയാളുടെ "സ്റ്റാറ്റസ് ".. അല്ലെങ്കിൽ "പങ്കം" തോന്നിയാലാ പുള്ളിക്ക്..
Ha ha
Pulli kochilot maarukayem cheythu
രാജമാണിക്യം എന്ന സിനിമയിൽ ഒരാൾ മാത്രം വികലമായി ഒരു ഭാഷാശൈലി ഉപയോഗിക്കുകയും മറ്റുള്ളവർ അച്ചടി ഭാഷ സംസാരിക്കുകയും ചെയ്തപ്പോൾ അത് കോമാളിവൽകരിക്കപ്പെട്ടു.....
"Celluloid" എന്ന സിനിമയിൽ പഴയ തെക്കൻ തിരുവിതാകൂറിലെ ഭാഷാശൈലി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്..... അതുപോലെ "ഈ അടുത്ത കാലത്ത്" എന്ന സിനിമയിൽ തിരുവനന്തപുരം നഗരത്തിൽ ഉപയോഗിക്കാറുള്ള ഭാഷാശൈലി നന്നായി ഉപയോഗിച്ചിട്ടുണ്ട്....
എന്തായാലും വ്യതസ്തമയ ഒരു വിഷയം അവതരിപ്പിച്ച ഒരു നല്ല വീഡിയോ.....
Thanks for comments and support 🙏🏻🙏🏻🙏🏻
Thank
തമിഴ്നാടുമായി ചേർന്നു ബോർഡർ പങ്കുവയ്ക്കുന്ന ഒരു ജില്ലയാണ് .. തിരുവനന്തപുരം കുറെ ഏറെ വർഷങ്ങൾക്കു മുൻപ് അതിർത്തി പ്രദേശങ്ങളിൽ ഇത്തരം ഭാഷകൾ നിലനിന്നിരുന്നു കാലം കടന്നുപോയപ്പോൾ പുതുതലമുറ ഇത്തരം ഭാഷാപ്രയോഗങ്ങൾ ഉപയോഗിക്കുന്നത് വളരെ കുറവായി
എന്നാലും അതിർത്തിയുടെ ചില പ്രദേശങ്ങളിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി ചില പ്രായംചെന്ന സാധാരണക്കാരായ ആളുകൾ ഇത്തരം വാക്കുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. തിരുവനന്തപുരത്തെ നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ഇത്തരം വാക്കുകൾ തീരെ ഇല്ല എന്ന് തന്നെ പറയാം . ഇതാണ് യാഥാർത്ഥ്യം
തള്ളേ ....അപ്പീ..... ബോഞ്ചിയും വെള്ളവും... എന്തര്..... ഇത്ത്പൂരം..
തമ്പി... അക്കൻ ഇതുപോലെയുള്ള വാക്കുകൾ എല്ലാം തമിഴിൽ നിന്നും
ഉൽഭവിച്ചതാണ് . തമിഴ്നാട്ടിലെ കന്യാകുമാരി ജില്ല കേരളത്തിൻറെ തായിരുന്നു എന്ന് നമ്മൾ ഓർക്കേണ്ടതാണ്. പണ്ടത്തെ തിരുവിതാംകൂറിനെ കുറിച്ച്
സിവി രാമൻ എഴുതിയ ധർമ്മരാജ എന്ന ഒരു പുസ്തകം ഉണ്ട് അതിൽ ഇത്തരം വാക്കുകൾ ധാരാളമായി കാണാം. . പണ്ട് രാജഭരണകാലത്ത്
അപ്പി എന്ന വാക്ക് ധാരാളമായി ഉയോഗിച്ചിരുന്നു. അക്കാലത്ത് നമുക്ക് താഴെയുള്ള ഒരാളെ വളരെ സ്നേഹത്തോടെയും വിനയത്തോടെയും ബഹുമാനത്തോടെ യും വിളിച്ചിരുന്ന ഒരു വാക്കാണ് അപ്പി എന്നത്.
ഓക്കേ ഇനിയും വിശദീകരിക്കാൻ ആണെങ്കിൽ ഒരു ദിവസം വേണ്ടി വരും.
Thanks 👍👍
Adipoli.nalla effort eduthittundu. ❤️
Thanks 👍👍
Parassala 👌🏼👌🏼👌🏼👌🏼👌🏼
🤘😎
ഞാനൊരു തിരുവനന്തപുരം കാരനാണ് ഞാൻ വേറെ ചില്ലകളിൽ പോകുമ്പോൾ അവിടെ ഉള്ളവർ ആദ്യം പറയുന്നത് നിങ്ങളുടെ ഭാഷ ഇങ്ങനെയല്ലേ എന്ന് കളിയാക്കി കൊണ്ടാണ് 😅
ഇനി ... ഈ വീഡിയോ കാണിക്കുക
സുരാജ് തന്നെ പണ്ട് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് അങ്ങനൊരു നാട്ടുഭാഷ പാറശ്ശാല ഒരിക്കൽ പോയപ്പോ ഒരു ചേച്ചി സംസാരിക്കുന്നത് കേട്ടു ഇഷ്ടപ്പെട്ടു അങ്ങനെ മിമിക്രിയിൽ test ചെയ്തു നോക്കിയതാണെന്നു
കുറച്ച് അംശം കാണും ... ബാക്കി വൾഗർ ആക്കിയതാണ്
കള്ളം പറഞ്ഞത്
ഞാനും തിരുവനന്തപുരം സ്വദേശി ആണ്. , വെള്ളനാട് ആണ് സ്വദേശം. അപ്പി എന്ന് പറഞ്ഞാൽ കുഞ്ഞ് എന്നാണ് അർഥം.
ഇപ്പോ...ഭാഷ ഒരുപാട് മാറി വരുന്നു.പുതിയ തലമുറ പുതിയ ഭാഷ...നന്ദി
Thiruvananthapuram enna sthalathinte naalu konilum, bhashayude shaili vevvereyaanu oru samshayavum Venda, chirayinkeezhum, kaattakkadayum, poovarum, parashalayum Malayalam vereyanu.... Oro 10 mile nu shesham marunna onnanu bhasha
Kurachu munbu vare tvm style suraj paranja pole thanne tvm slang ippol mattiyeduthitundu. Appi ,chella,makkale ,inippu, pazhiniji ellan njan kettitundu. Grama predesathu ippolum parayunnudu ennal kooduthal perum aa slangil ninnum mariyitundu. Allathe surajine kuttam parayenda karyamilla nammude tvm bhasha ippol style ayitundu kannur karude slangum different anu oro placeilum athathinte style enne ullu athu kuttam parayenda karyamilla njanum tvm Thampanoor 1963 il janichathanu
ഇപ്പോൾ ഒരുപാട് മാറി..പക്ഷെ പുറത്തുള്ളവർക്ക് അത് അറിയില്ല.കളിയാക്കൽ തുടരുന്നു
@@TrivandrumPulse saramilla kaliyakunn avar angane cheyatte nammude nadinte menma aa kaliyakkalil kandal mathy nammude language abhimanikam oro bhasha avarude janmadesam ariyan sahayikum nammal pradikarikathirunnal avar nirthikolum b positive tvm parayan eniku abhimanamanu aru kaliyakiyalum tvm capital anu athu kaliyakunnavarode paranjal mathy be happy 😊
Mimicry engage de kerala world, cinema, politics, media, industry so enjoy
സുരാജ് ഒറ്റ ഒരാളാണ് ഇതിന്റെ പിന്നിൽ...
പുള്ളി വെഞ്ഞാറന്മൂട് ആണുതാനും...
എങ്ങും ഈ ലാംഗ്വേജ് ഇല്ല...
പാറശ്ശാല ചില സ്ഥലങ്ങളിൽ ഉണ്ട്.. പക്ഷെ അത് ഈ മിമിക്രിക്കാർ പറയുംപോലെ വികൃതം അല്ല..
ശരിയാണ്
Super Video.... Even Now also.. Some are thinking Trivandrum people are saying കച്ചറ ഭാഷ....
നന്ദി
Kachhara bhasha alla but different aanu evide kettaalum Thirichhu ariyaan pattum kelkaan nalla rasamulla slang aanu
@@jayaprakashk5607 mm.... Avar nammale kali aakuka ale ividathe baasha enth igane enn oke paranj
@@acethebestone6118 aarum kaliyakilla
@@jayaprakashk5607 bro matu videos oke eduth nokiyal mathi 🙂
Enik isttanu trivandrum baasha njaan malappuram aanu
Thank you Brother for bringing out the facts
Thanks 👍👍👍 welcome 🙏🏻
മിസ്റ്റർ തിരുവനന്തപുരത്തിന് ഓരോ താലൂക്കിലും അതിൻറെ തായ് വ്യത്യസ്തമായ ഭാഷകൾ ഉണ്ട് പാറശ്ശാല നെയ്യാറ്റിൻകര കളിയിക്കവിള നെടുമങ്ങാട് പാലോട് കിളിമാനൂർ ആറ്റിങ്ങൽ വ്യത്യസ്തമായ മലയാളം മലയാളം ഭാഷകളാണ്
ഇല്ലെന്ന് പറഞ്ഞില്ലല്ലോ ... പക്ഷെ ,മിമിക്രിക്കാരും സിനിമാക്കാരും കാണിക്കുന്ന പോലെ അത്ര വൾഗർ അല്ല ... ഇപ്പോൾ മുഖ്യധാരയാൽ എത്തിയ പുതിയ തലമുറക്ക് വലിയ മാറ്റം ഉണ്ട് .അതാണ് ഈ വീഡിയോയിൽ ഉള്ളത്
Njanum TVM aalu aanu. Lalithamaya sarasamaaya lalithyamulla naadan shailiyaanu. Aarum nammude bhaasha moshamakki enna abhiprayamilla. Nammude bhasha shaili kondu mattoral chirichu ayussu koodunnenkil koodatte. Proud to be from the Capital city.
Thanks for comments
Njnm oru tvm karanannu suraj okke ingane nammude slang ne kaliyakumbol orupadu vishamam.thonnitundu padmanabhante mannil kidakunna nammal thiruvananthapuram karu ee slang use cheyarillaa
നന്ദി
ഓരോ സ്ഥലത്ത് ഓരോ രീതി അത് കളിയാക്കേണ്ട കാര്യം ഇല്ല. അങ്ങനെയാണെങ്കിൽ തിരിച്ചും കളിയാക്കാമല്ലോ
Good video, great effort👍👍
Thanks 👍
Tvm❤️enthu bhasha anelum ente tvm powliyanu...njan parayarundu 'entheru' ennokke...eniku athil abhimaname ullu.. angane nokuvanel ella districtilum kaanum avarudethaya slangs...chila placeil okke poyal malayalam ano ennu doubt aanu...but nammade bhasha malayalam ennu thanne parayullu...
Thanks for comments 😊
Njan gulfil poyapol aanu mattu jilakurude edayil nammude evidathe samsara reethi etharathil aanenu aanu.. . Ee video kanditu avarku manasilakan kazhiiyate
thanks
പിന്നെ ഇത്തൂപൂരം എന്ന ഒരു വാക്ക് ഉണ്ട്.. എന്നാൽ കുറച്ച് എന്നാണ് പിന്നെ തോന എന്നാൽ കുറയെ എന്നാണ്
Ys
A very good attempt bro 💝
Thanks 👍👍
എല്ലായിടത്തും അങ്ങനെ തന്നെയാണ് .പണ്ട് കാലങ്ങളിൽ നിലനിന്നിരുന്ന ഭാഷ തലമുറകൾ പുരോഗതിയുടെ ഭാഗമായി കാലഹരണപ്പെട്ടു പോയതാണ് .എന്നാലും ചില വാക്കുകൾ അറിയാതെ കയറിവരും .അതിന്റെ താളം ഇപ്പൊഴും നിലനിൽക്കുന്നുണ്ട് .
നന്ദി
അയ്യേ പങ്കം തന്നെ,, ഇളി യിലോന്നുമില്ല,,😁 വടക്കന്മാർ കുറ്റം പറഞ്ഞാലും തിരുവനതപുരത്ത് വന്നാൽ പോകില്ല
Ha ha
Ithupole nammude naadine pattiyulla videos iniyum cheyyanam. Katta support from a Trivian❤️🔥.
Thanks 👍
To be honest....ppl are ashamed of slangs... movies ilathu pole exaggerated alla...
സത്യം പറഞ്ഞാൽ രാജമാണിക്യം ഇറങ്ങയതിന് ശേഷമാണ് ഞാൻ 'എൻതെരു' ' കലിപ്പ് ' ഇതൊക്കെ ഉപയോഗിച്ച് തുടങ്ങയത് ...
അതെ
ക്യാമറ കണ്ടപ്പോൾ എല്ലാരും സ്ലാങ് മാറ്റി, പാറശാല, നെയ്യാറ്റിൻകര ഒക്കെ സിനിമയിൽ ഉള്ള പോലെ അല്ലെങ്കിലും കുറച്ച് കൂടി വ്യത്യാസം ഉണ്ട്, തള്ളേ, അപ്പീ, എന്തര് പൈല്, ഇതൊക്കെ മിക്കവാറും പല സ്ഥലങ്ങളിലും ഉണ്ട്,
native language is like one's own mother.
A loving child never get ashamed of his mother
comparing her with others.
Trivandrum has her own language like other districts.
Here people like to avoid the beauty of their mother tongue .
Thanks 👍👍
ഞാൻ ബാലരാമപുരത്ത് കാരനാണ്. ആ സംസാരിച്ചവരെ എല്ലാം എനിക്ക് നല്ലവണ്ണം അറിയാം.... ബാലരാമപുരത്ത് എന്ന് അല്ല.. Tv. m ൽ ഒരു സ്ഥലത്തും അങനെ ഒരു ഭാഷ ഇല്ല.. ഈ പറയുന്ന സൂരാജ്.. സാർ. ബാലരാമപുരത്ത്. തന്നെയിരുന്നു.. ഒരു സമയം.... ഇപ്പോ അതെല്ലാം അദ്ദേഹത്തിന്റെ ഓർമ്മയിൽ ഉണ്ടാകുമോ എന്ന് അറിയില്ല... നമ്മുടെ ബാലരാമപുരത്ത് കാർക്ക് ഒരു പ്രത്യകത ഉണ്ട്... വരുതരെ ... വളർത്തി വലുതാക്കി... വിടുന്ന രീതി.... അവരെ പിന്നെ പിടിച്ചാൽ കിട്ടില്ല..അത്രയ്ക്കും ഉയർച്ചയിൽ എത്തിടുണ്ടാകും. അതാണ് ഈ മണ്ണിന്റെ പ്രത്യകത... അതിൽ അഭിമാനം ഉണ്ട് ..അതിൽ ഏറെ... വിഷമവും.. ഉണ്ട് : എന്തായാലും ബാലാ രാമപുരത്ത് അങ്ങനെ ഒരു ഭാഷ ഇല്ല..🙏🙏🙏🙏❤️❤️❤️❤️🥰🥰🥰
Well done 👏
വാസ്തവം സിനിമയിൽ ജഗതി ചേട്ടൻ പറയുന്നത് യഥാർത്ഥ തിരുവനന്തപുരം ശൈലി
കേരളത്തിന്റെ സംസാരരീതിയിൽ പല ഭാഗങ്ങളിലും വ്യത്യസം ഉണ്ട്.
Thanks 👍👍
Parsala enikkoru friend undu pullikari samsarikkunnathu" mayine peyya" Athayathu mathine ennal nathoon peyya ennal poyo ithane artham
ഇപ്പോൾ ഒരു പാട് മാറി വരുന്നു
Tvm languages engine thanne 75 years aayee gov't staffs Ekm muthalullavare settle chaithe erikkunnathinaal normally language clear aane native peoples penne kuttikale kettichuvidaan veandi lands vittu remote areas le settle chaithirikqnnu city ke purathe 15km appuram familare aane evare thamil talk chaiyumbole manasilaakume chodichaal polosh chaithu samsarikkume.
Thanks for comments
Love from amaravila😁❤
നന്ദി 🙏🏻🙏🏻
ചേട്ടാ, അവിടെ ഞാൻ പണ്ട് വരുമ്പോൾ പയൽ, ഓഹ്, തന്നെ, എന്തര് ഒക്കെ തന്നെ ആയിരുന്നു, മാധ്യമങ്ങൾ തന്നെ ആണ് ഇതൊക്കെ മാറാൻ ഉള്ള ഒരു കാരണം, ദൂർദർശൻ മാത്രം ആയിരുന്നു ഇപ്പോഴും എങ്കിൽ ഇപ്പോഴും എല്ലാവരും അങ്ങനെ ഒക്കെ തന്നെ പറഞ്ഞേനെ ന്ന് എനിക്ക് ഒരു അഭിപ്രായം, ചേട്ടൻ എന്ത് പറയുന്നു??
കാലം മാറി bro ... ഇപ്പോൾ ഒരു പാട് ആധുനികത വന്നു .മാധ്യമങ്ങളുടെ പങ്ക് വലുതാണ്
@@TrivandrumPulse Tvpm karude bhasha mathramalla mariyathu. Ella jillayileyum bhasha chanalukalude varavode maari. Triviyan bhashaye kaliyakkunnavar Kannur, Kasarcod bhashaye patti enthu parayunnu?
Aalkarekkondu anganeyalla ennu parayippichathu pole thonnunnu.
Naadan bhaasha parayunnavar naattumpurathum, pattanathilum parayunna samsaara bhaasha, alpam theriyum koodi chernnaal, sahodara pidichal kittatha bhaashayani thirondaram baasha.
ഈ ഭാഷ അല്പമെങ്കിലും ഇന്ന് കേൾക്കാൻ കഴിയണമെങ്കി മലയോര പ്രദേശത്തും ആദിവാസി ഊരുകളിലും ആണ്. 'തള്ളെ', എന്ന് പറയുന്നത് ഒരു മോശമായ പ്രയോഗമല്ല. അവരെ സംബന്ധിച്ചേടത്തോളം അതിന്റെ അർദ്ധം, 'അമ്മെ' എന്നാണ്. അതുപോലെ അപ്പി, എന്ന് പറഞ്ഞാൽ ചെറിയ കുട്ടി എന്നാണ്. വടക്കൻ കേരളത്തിൽ 'കുണ്ടൻ'' എന്ന് ഒരു വിളി പ്രയോഗം ഉണ്ടെന്ന് ഓർക്കുക. 'ഓ' എന്നത് 'വാ' എന്ന് അവർ പറയാറുണ്ട്. ഓമന എന്ന പേര് പലപ്പോഴും വാമന, എന്നാണ് പ്രയോഗത്തിൽ വരുന്നത്.
ഭാഷ എന്നാൽ ഉള്ളിലെ ഉദ്ദേശം പ്രകടമാക്കുവാനുള്ളതാണ്. അല്ലാതെ ഒന്ന് നല്ലതെന്നും മറ്റൊന്ന് ചീത്തയെന്നും അല്ല. അപ്രകാരം ഒരു വിധിയെഴുതാനുള്ള അവകാശം ആർക്കുമില്ല. വടക്കൻ കേരളത്തിൽ സാധാരണയായി ഉപയോഗിക്കുന്ന പല വാക്കുകളും തെക്കൻ കേരളത്തിൽ അസഭ്യമായി കരുതപ്പെടുന്നു എന്ന് നന്നായി അന്വേഷിച്ചാൽ മനസ്സിലാവുന്നതാണ്.
Broo sathyathil orupadu vaividyamarnna bhasha saili ulla nadallea thiruvanathapuram athil nammal abhimanikkanam
Thanks 👍
ലോകത്തെവിടേയും ഓരോ നാട്ടിലും ഓരോ ഭാഷാരീതിയുണ്ട്.
അത് മലയാളത്തിന്റെ മാത്രം പ്രത്യേകതയല്ല.
സംസാരിക്കുമ്പോൾ എല്ലാവരും ഒരേ slang അല്ലെങ്കിൽ അച്ചടി ഭാഷ ഉപയോഗിച്ചാൽ അതിൽ എന്ത് രസമാണുള്ളത് ?
എല്ലാവരും അവരവരുടെ ഭാഷയിലെ തനത് വാക്കുകൾ എങ്കിലും നിലനിർത്തി സംസാരിച്ചാൽ അത് ഭാഷയുടെ പദസമ്പത്ത് വർദ്ധിപ്പിക്കുവാൻ സഹായകരമാകും.
കണ്ണൂർ ഭാഷയിലെ എത്ര മാത്രം വാക്കുകൾ, മലയാളികളിൽ പലർക്കും ഇപ്പോൾ സുപരിചിതമായിക്കഴിഞ്ഞു...
സ്വന്തം ഭാഷയെ വളർത്തുന്നതും തളർത്തുന്നതും അവരവർ തന്നെ.
Thanks for comments 😊
ഉൽനടുകൾക്ക് ഒരു തന്നതായി താളം ഉണ്ട് അത് മോശം ഒന്നുമല്ല... അവിടെ ഇങ്ങനെ ഉപഗിക്കുന്നു ഈ വാക്കുകൾ ഗ്രാമത്തിൽ ഉണ്ട് തിരദേശത്തുണ്ട്... അത് ഒരു മോശം അല്ല ❤❤❤❤❤ലോകത്ത് എല്ലായിടത്തും ഉണ്ട് ഒരു ഗ്രാമീണ താളം... ആക്ഷേപം അല്ല.. അഭിമാനിക്കാം... നമ്മുടെ ഭാഷസമ്പത്തിൽ...
നന്ദി
Congratulations 🌹🌹🌹
നന്ദി
ഈ ചോദിച്ച ആളുകള്‍ എല്ലാം എത്ര നന്നായി ആണ് സംസാരിക്കുന്നത്
Thanks 👍
@@TrivandrumPulse chetta ee video സുരാജ് വെഞ്ഞാറമൂട് ന് ഒന്ന് അയച്ചു കൊടുക്കുമോ 🙏
@@vidyavichu7301 അതിനൊന്നും ഞാനില്ലേ 😀😀
@@TrivandrumPulse 😂😂😂😂👍👍
The so called trivandrum slang is a vulgarised version of actual trivandrum slang..
People of Trivandrum fell prey to certain comedy artists who who defile everything.
Thanks 🙏🏻🙏🏻
What do you mean by vulgarised ? There is nothing vulgur in Trivandrum slang . And moreover I know many people including my family members still speak like Suraj
@@CookingVeranda That's really great . Good wishes,sir.
Angane aanenkil thanne entha kuzhappam?
Athanu❤
This is the case with thrissur also. The mimicry men vulgarised the language and added some words like, gedy, savi etc etc. I am having lot of friends from thrissur (i am from edapal, but settled in kalamassery for long) and I could not feel anything unnatural in their way of talking, except some mild local variations.
Thanks 👍👍
👌പൊളിച്ചു 😃💕