ലോക്കൂര് - ഡാനിഷ്പേട്ട് ട്രെയിന്‍ അപകടം- പറയാത്ത കഥകള്‍...

Поділитися
Вставка
  • Опубліковано 29 січ 2021
  • #Theevandiexpress
    Follow us in Facebook / theevandiexpress
    m.dailyhunt.in//profile/theev...
    Telegram : t.me/joinchat/SS3jlqXQ9575g2Q_
  • Розваги

КОМЕНТАРІ • 42

  • @ravikumarnair4619
    @ravikumarnair4619 Рік тому +6

    ഈ സംഭവത്തെ പറ്റി എനിക്ക് കുറെ അധികം പറയാനുണ്ട്. ഈ കൂട്ടിയിടി നടന്ന സമയം ഏറ്റവും കൃത്യമായി പറയാൻ കഴിയുന്നത് എനിക്കാണ്. കാരണം ഞാൻ അന്ന് ബൊമ്മിടിയിലുള്ള ട്രാക്ഷൻ സബ് സ്റ്റേ ഷന്റെ ചുമതലയുള്ള എഞ്ചിനീയർ ആണ്.
    ബൊമ്മിടി എന്ന സ്റ്റേഷൻ ലോക്കൂറിനു വടക്കു ഭാഗത്തുള്ള ആദ്യത്തെ സ്റ്റേഷനാണ്. 1995 മെയ് മാസം 14 ന് രാത്രി ഒമ്പതേമുക്കാലിന് അത്താഴം കഴിച്ചുകൊണ്ടിരിക്കെ ഈ അപകടത്തിപ്പെട്ട നെല്ലായ്‌ എക്സ്പ്രസ്സ് ബൊമ്മിടി കടന്നുപോയി.
    ഏകദേശം 15 മിനുട്ടു കഴിഞ്ഞപ്പോൾ 25000 വോൾട്സ് ഇലക്ട്രിക്ക് ലൈനിൽ വൈദ്യുതി നൽകുന്ന സർക്യൂട് ബ്രെക്കർ തുടർച്ചയായി സ്വയം ഓപ്പൺ ആകാൻ തുടങ്ങി. ലോകുർ മുതൽ തെക്കോട്ട്‌ ഡാനിഷ്‌പ്പേട് വരെയുള്ള ലൈനിലേക്ക് വൈദ്യുതി നൽകാൻ സാധിക്കുന്നില്ല ! അതിന്റെ അർത്ഥം ആ ലൈൻ പൊട്ടിവീഴുകയോ ലൈനിൽ മരമോ മറ്റോ വീണുകിടക്കുകയോ ആകാം എന്ന്‌ സംശയിച്ചു.
    ഉടനെത്തന്നെ ട്രാക്ഷൻ ലൈൻന്റെ ചുമതലയുള്ള കായംകുളം സ്വദേശിയായ എഞ്ചിനീയർ തന്റെ സ്റ്റാഫിനെ കൂട്ടി ബ്രേക്ക് ഡൌൺ വാഹനത്തിൽ ലോകൂറിലെയ്ക്കു പുറപ്പെട്ടു.
    സാധാരണ അത്തരം എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ കണ്ട്രോൾ റൂമിലേക്ക്‌ ബന്ധപ്പെടാൻ ട്രാക്കിന്റെ ഒരു വശത്ത് ടെലിഫോൺ സോക്കറ്റുകൾ ഓരോ കിലോമീറ്ററിലും സ്ഥാപിച്ചിട്ടുണ്ട്. ട്രെയിൻ ഡ്രൈവറുടെ കൈയ്യിലും ഗാർഡിന്റെ കൈയ്യിലും അതിൽ plug ചെയ്‌ത് ഡയല് ചെയ്യാതെ വിളിക്കാൻ പറ്റുന്ന ഫോണുകളും ഉണ്ട്.
    ആ സമയം ആ ലൈനിലുള്ള ഏത് പ്ലഗിൽ ഫോൺ കണക്ട് ചെയ്താലും അവർക്കെല്ലാം അതിലൂടെയുള്ള സംഭാഷണം കേൾക്കാനും സംസാരിക്കാനും പറ്റും.
    ഞാൻ എന്‍റെ ഓഫീസിൽ ഉള്ള ആ സോക്കറ്റിൽ ഫോൺ plug ചെയ്തപ്പോൾ കേൾക്കുന്നത് നെല്ലായ ഏക്സ്പ്രെസ്സിന്റെ ഗാർഡ് ഉച്ചത്തിൽ വിളിച്ച് കൺട്രോളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതാണ്. പക്ഷേ ശബ്ദം വളരെ നേർത്താതായതിനാൽ കൺട്രോളർക് ഒന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ല. എന്നാൽ എനിക്ക് കേൾക്കാം. ട്രെയിൻ അപകടത്തിൽപ്പെട്ടു, വലിയ നിലവിളികൾ കാട്ടിൽനിന്നും കേൾക്കുന്നു എന്ന്‌ അയ്യാൾ എന്നോട് പറഞ്ഞു. ഞാൻ ആ വിവരം മറ്റൊരു ഫോൺ വഴി പാലക്കാടുള്ള കൺട്രോളിലേക് വിളിച്ചറിയിച്ചു. ഇങ്ങനെയാണ് ആ അപകടവിവരം ആദ്യമായി പാലക്കാടുള്ള കൺട്രോൾ റൂമിൽ എത്തുന്നത്.
    തുടർന്ന് ഞാനും ഒരു കാർ എടുത്തുകൊണ്ടു 13 കിലോമീറ്റർ ദൂരെയുള്ള അപകടസ്ഥലത്തേക്കു പുറപ്പെട്ടു.
    അപകടം നടന്നത് വനപ്രദേശമാണ്. മെയ്മാസത്തെ വേനലും ! അഞ്ചാം നാൾ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഞാനുൾപ്പെടെയുള്ള നൂറുകണക്കിന് റയിൽവേ ഉദ്യോഗസ്ഥർ അവിടെനിന്നും തിരിച്ചുപോകുമ്പോൾ അഞ്ചുദിവസത്തെ അഴുക്കും ചെളിയും പുരണ്ട വസ്ത്രങ്ങളും മനസ്സിൽ നിറയെ അറുപതോളം മനുഷ്യശരീരങ്ങളെ ജീവനറ്റ നിലയിൽ കണ്ടതിന്റെ മരവിപ്പുമായിരുന്നു ബാക്കി.

    • @locomotive
      @locomotive  Рік тому +2

      നന്ദി സർ... ഈ വിഷയത്തെ കുറിച്ച് ഇവിടെ എഴുതിയതിനും കയ്യും മെയ്യും മറന്ന് രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളിയായതിനും....

    • @qmsarge
      @qmsarge Рік тому +1

      ഈ അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് കാണാൻ ഇടയായി. അതിൽ ഉൾപെട്ടവരുടെ പേര് വിവരങ്ങൾ എല്ലാം മറച്ചിരുന്നു.
      നെല്ലയ് എക്സ്പ്രസ്സിന്റെ ഗാർഡ് ആണ് ആദ്യം കൺട്രോൾ ഫോണിൽ വിളിച്ചു അപകട വിവരം അറിയിക്കാൻ ശ്രമിച്ചത്. എന്നാൽ ആദ്യം ആ ഫോൺ സന്ദേശം ലഭിച്ചയാൾക്കു കാര്യങ്ങൾ കൃത്യമായി മനസ്സിലായില്ല എന്നും റിപ്പോർട്ടിൽ കണ്ടു. നെല്ലയ് എക്സ്പ്രെസ്സിൽ Omalur സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഒരു ഖലാസിയും ഉണ്ടായിരുന്നു. അയാൾ അപകടം നടന്ന ഉടനെ ഗാർഡിനെ കണ്ടു, താൻ ഒരു റെയിൽ വേ ജീവനക്കാരൻ ആണ് എന്ന് സ്വയം പരിചയപ്പെടുത്തി ഗാർഡിനെ ആവും വിധം സഹായിക്കാൻ ശ്രമിച്ചു. വലിയ താമസം ഇല്ലാതെ തന്നെ Empty Super -ന്റെ ഗാർഡും ഇത് പോലെ ഫോൺ വിളിച്ചു കാര്യങ്ങൾ അറിയിച്ചു.

      Empty Super -നു പിറകിൽ വന്നിരുന്ന MBER തീവണ്ടിയുടെ ഡ്രൈവറും പെട്ടന്ന് വൈദ്യുതി നിലച്ചു എന്ന് അന്വേഷണ കമീഷന് മൊഴി കൊടുത്തിട്ടുണ്ട്.
      ശരിയാം വണ്ണം പ്രവർത്തിക്കാത്ത ഒരു സിഗ്നൽ കടന്നു പോകാൻ ആയി ഡ്രൈവർക്കു കൊടുക്കുന്ന ഔദ്യോഗിക രേഖ (ടി-370 ) അടങ്ങിയ ബുക്ക് ഡാനിഷ്‌പേട് സ്റ്റേഷനിൽ നിന്ന് കണ്ടെടുക്കാൻ അന്വേഷണ കമീഷന് സാധിച്ചില്ല. അത് കൊണ്ട് തന്നെ ഈ ഒരു രേഖ Empty Super -ന്റെ ഡ്രൈവർക്കു കൊടുത്തിരുന്നു എന്നത് കമീഷന് ഉറപ്പിച്ചു പറയാൻ സാധിച്ചില്ല. ആ പുസ്തകം കിട്ടിയിരുന്നു എങ്കിൽ, ഒരു പക്ഷെ Empty Super എന്ത് കൊണ്ട് A ലൈനിൽ പോയി എന്ന് കൃത്യമായി അറിയാൻ സാധിച്ചേനെ. വളരെ ചിട്ടയായി, നിയമം പാലിച്ചു തീവണ്ടി ഓടിച്ചിരുന്ന ഒരാൾ ആയിരുന്നു Empty Super -ന്റെ ഡ്രൈവർ എന്നാണു അന്വേഷണ റിപ്പോർട്ടിൽ വരെ പറഞ്ഞിരുന്നത്.

    • @vinuvinu8111
      @vinuvinu8111 8 місяців тому

      ​@@qmsargeഅന്വേഷണ റിപ്പോർട്ട് എവിടെ കിട്ടും?

    • @qmsarge
      @qmsarge 8 місяців тому

      @@vinuvinu8111 - പച്ച മഞ്ഞ ചുവപ്പു എന്ന ടി. ഡി രാമകൃഷ്ണന്റെ പുസ്തകം വായിച്ചതിനു ശേഷം, ഈ അപകടത്തിന്റെ സത്യാവസ്ഥ അറിയാൻ ഞാൻ വിവരാവകാശ നിയമം ഉപയോഗിച്ച് ദക്ഷിണ റെയിൽ വേ -ക്കു അപേക്ഷ കൊടുത്തിരുന്നു. അപേക്ഷയും, അപ്പീലും അവർ തള്ളി. ഈ സംഭവത്തെ കുറിച്ച് പൊതു ജനം അറിയേണ്ട എന്നൊരു നിലപാടാണ് ദക്ഷിണ റെയിൽ വേ സ്വീകരിച്ചത്. ഒടുവിൽ ഞാൻ കേന്ദ്ര വിവരവാകാശ കമ്മീഷന് അപ്പീൽ കൊടുത്തു, രണ്ടു വർഷം കഴിഞ്ഞു അവർ അതിൽ തീർപ്പു കല്പിച്ചു. റിപ്പോർട്ട് സ്വകാര്യ വ്യക്തിക്ക് കൊടുക്കാം എന്നായിരുന്നു ഉത്തരവ്. ഈ അപകടത്തിൽ പെട്ട, അതിനു കാരണക്കാരായ വ്യക്തികളുടെ പേരുകൾ എനിക്ക് നല്കണം എന്നില്ല എന്ന് ഞാൻ അപേക്ഷയിൽ പറഞ്ഞിരുന്നു. അത് പ്രകാരം പേരുകൾ മറച്ച റിപ്പോർട്ട് ആണ് എനിക്ക് കിട്ടിയത്.

  • @subhasht3884
    @subhasht3884 3 роки тому +43

    പച്ച മഞ്ഞ ചുവപ്പ് വായിച്ചതിനു ശേഷം ഇത് കാണുന്ന ആരെങ്കിലുമുണ്ടോ

    • @johnmaxwel9492
      @johnmaxwel9492 3 роки тому +1

      വായിച്ചുകൊണ്ടിരിക്കുന്നു

    • @muhammedhabeebpari9793
      @muhammedhabeebpari9793 3 роки тому +1

      അതെ

    • @DrJeevanKY
      @DrJeevanKY 3 роки тому +2

      അത് വായിച്ചിട്ടാണ് ഇത് തപ്പി ഇവിടെ വന്നത്

    • @manikandadas7875
      @manikandadas7875 3 роки тому +1

      ഞാനും അങ്ങിനെയെത്തിയതാണ്. ഇത് ഞെട്ടലോടെ തന്നെയാണ് കേട്ടതും.

    • @ajeemsha13
      @ajeemsha13 2 роки тому +3

      യെസ്

  • @manu7815
    @manu7815 Рік тому +3

    NOW HOUNARBLE RAILWAY MINISTER ASHWINI SIR HAVE INTRODUCED KAVACH FOR RAILWAYS HEAD ON COLLUSION. 🙏 THANKS TO INDIAN RAILWAYS 🙏

  • @sumabaiju101
    @sumabaiju101 3 роки тому +3

    "Dont ask others to do your assigned duty"..... Now i remember this safety slogan...... Thank you sir🙏🙏🙏🙏

  • @lakshminarasimhan8178
    @lakshminarasimhan8178 3 роки тому +10

    I too can recall my involvement in that accident. I was loco pilot of MEBR goods train following the Ey super, just arrived DSPT station at the time of Accident. I was who informed the duty sec. Controller (your instinct) and both SM, my friend Mr.Sivadass of LCR and Mr. Rama Krishnan of DSPT(May his soul rest in peace). I too attended the CRS enquiry at SALEM. I retired from railways Jan'2020.

    • @user-rn9wb3og9g
      @user-rn9wb3og9g 3 роки тому +1

      Vanakkam sir....

    • @sekarpk1
      @sekarpk1 3 роки тому +2

      Did you notice the LSS of B lune. at DSPT when you arrived??Because 'Alibaig mistook that as A line LSS. and proceeded' was one version, though highly improbable.why Ey super diverted on A line is not clear. SEKARPK. (Hope you remember me)

    • @sekarpk1
      @sekarpk1 3 роки тому +2

      Was the Ey jets preceding Ey super,allowed on A or B line?

    • @qmsarge
      @qmsarge Рік тому +1

      @@sekarpk1 - In official enquiry the finding was that A Cabin Man (Lokur side) did not reset the points. So Empty Super went which was on road 3 of Danishpet station moved to A line. The Empty Super's driver also did not notice that A line, advanced starter signal was at danger and went ahead. The Cabin Man of A Cabin also did not do any thing after seeing Empty Super going on the wrong line.

    • @qmsarge
      @qmsarge Рік тому

      @@sekarpk1 - Between Empty Jet and Empty Super there was another train which went ahead. Train #1082 was behind Empty Jet. Train #1082 was sent on A line from DSPT. I think controller wanted #1082 should overtake Empty Jet which was pulled into loop line at Lokur. After #1082 was sent up the A line the Cabin man, did NOT reset the points.

  • @arunn2570
    @arunn2570 3 роки тому +1

    Elappully 😍

  • @raheesm5044
    @raheesm5044 3 роки тому +1

    Pwoli

  • @akshaik2169
    @akshaik2169 2 місяці тому +1

    😮😮😮

  • @TrainTrackerINDIA
    @TrainTrackerINDIA 3 роки тому +2

    Sad nd Exiting Story ☹️😕😯

  • @trailwayt9H337
    @trailwayt9H337 2 роки тому +1

    പാളം ഡയറക്ഷൻ ചെയ്യുന്ന സംവിധാനം, അതു സംബന്ധിച്ച് വിവര
    കൈമാറ്റം, സന്ദേശം കൈമാറ്റം, ഇവയിലെ തകരാർ വല്ലതും ഉണ്ടെങ്കിൽ അതു കൂടെക്കൂടെ
    പരിശോധനക്കുള്ള സംവിധാനം ഇതെല്ലാം വളരെ കൃത്യമായി നടക്കേണ്ടതാണ്.എങ്കിലും
    ചുമതലയുള്ളവരുടെ അശ്രദ്ധ
    ഒരു പ്രശ്നം ആണ്. കേട്ടിട്ട് ആ അപകടത്തിൽ വല്ലാത്ത ഒരു
    വിഷമം തോന്നുന്നു.

  • @prajithpc2022
    @prajithpc2022 3 роки тому +1

    Feel 😢

  • @jayakumarbr5095
    @jayakumarbr5095 3 роки тому +4

    ORMAGALIL ENNUM NADUKKAM, DUROOHAM , AARAAYIRIKKAAM A LINE FOR EMPTY SOÒOPER FAST KODUTHITTUDAAVUGA?

  • @aswincsatheesh6672
    @aswincsatheesh6672 3 роки тому +1

    Story 😥😥😭

  • @aravinddawnsd815
    @aravinddawnsd815 10 місяців тому +1

    , a sad feel story

  • @Rohan_H
    @Rohan_H 3 роки тому +1

    Sir railway il vigilanceil enganaya aline edukunne?🤔

  • @ageorgedxb
    @ageorgedxb Рік тому +1

    21 August 1995 early morning 0255HRS was the accident, we were traveling this route and passed this area few hours ago

  • @trailwayt9H337
    @trailwayt9H337 2 роки тому +1

    ഇതിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്
    ഹൃദയത്തെ പ്രത്യേക ലോകത്തേക്ക് കടത്തി വിടുന്ന ഒരു പ്രത്യേക ഫീൽ ആണ് 😔.
    കമെന്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കണം.. സർ. ലോകത്ത് ഞാൻ
    ആരെയും നോക്കിയല്ല. ദൈവത്തെ നോക്കി മാത്രമേ ഞാൻ ഇതെന്നല്ല ഏതു കാര്യവും ചെയ്യുകയുള്ളൂ.. ദൈവം മാത്രമേ എനിക്ക് കൂട്ടിനുള്ളൂ എന്നതാണ് സത്യം.. I am really sorry 😍😘

    • @locomotive
      @locomotive  2 роки тому

      🙊😆😆😆😆😆😆😆😆

  • @riasamgeorge1136
    @riasamgeorge1136 5 місяців тому +1

    You at least do a comment about my father . Who worked 40+ in Indian railways as driver . . His name is . Ramachandran. . He expired in Jan 3rd . He worked as a loco pilot in Ask . Please do at least a condoce msg he deserve it sir

    • @locomotive
      @locomotive  5 місяців тому

      Mail me theevandiexpress@gmail.com