അയിത്തമതിലിനെ തകർത്തെറിഞ്ഞ ഗുരുദേവൻ്റെ 1888ലെ ആദ്യത്തെ പ്രതിഷ്ഠ

Поділитися
Вставка
  • Опубліковано 24 січ 2023
  • അധഃസ്ഥിത ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനം അനുവദനീയമല്ലാതിരുന്ന കാലത്ത് അവർക്കും പൂജിക്കാനും പ്രാർത്ഥിക്കാനും ഒരു ക്ഷേത്രം വേണമെന്ന ആവശ്യത്തിനു ശ്രീനാരായണഗുരു 1888 -ൽ നടതിയ പ്രതിഷ്ഠയാണ് അരുവിപ്പുറം പ്രതിഷ്ഠ. ഈ പ്രതിഷ്ഠയ്ക്കായുള്ള ശിവലിംഗം നെയ്യാറിലെ ആഴമേറിയ കയമായ ശങ്കരൻ കുഴിയിൽ നിന്നുമാണു കിട്ടിയത്. ഗുരു നടത്തിയ പ്രതിഷ്ഠയെ ചോദ്യം ചെയ്യാനെത്തിയ സവർണമേധാവികളോട് ഗുരു നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നു മറുപടി നൽകുകയണ് ചെയ്തത്. അധഃകൃത ജനവിഭാഗതിന്റെ ഉന്നമനത്തിനു നാന്ദികുറിച്ച മുഖ്യസംഭവങ്ങളിൽ ഒന്നായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ. അഷ്ടബന്ധമില്ലാെതെ ശിലയും ശിലയുമായി ഉരുകിചേർന്ന ലോകത്തിെലെ അത്ഭുത പ്രതിഷ്ഠയാണത്.
    സാമൂഹ്യ നവോത്ഥാനത്തിന്റെ ചാലക ശക്തിയായിട്ടാണ് അരുവിപ്പുറം പ്രതിഷ്ഠയെ അധികം പേരും കാണുന്നതും, വിലയിരുത്തുന്നതും, നിർവചിക്കുന്നതും.എന്നാൽ ഇതിലും പ്രധാനമായത് അരുവിപ്പുറം പ്രതിഷ്ഠ മനുഷ്യന്റെ ആന്തരികതലത്തിൽ വലിയൊരു മാറ്റത്തിന്റെ ദാർശനിക വെളിച്ചം പകർന്നു എന്നതാണ്.ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതിൽ വിപ്ലവകരമായ ഒരു സാമൂഹിക ഇടപെടലിന്റെ സന്ദേശമുണ്ട്. പൌരോഹിത്യത്തെ ചട്ടമ്പിസ്വാമി സൈദ്ധാന്തികമായി നേരിട്ടപ്പോൾ അതിന് പ്രായോഗികഭാഷ്യം ചമയ്ക്കുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു. ബ്രാഹ്മണനല്ലാത്ത ഒരാൾ ദൈവപ്രതിഷ്ഠ നടത്തുന്നത് ആദ്യമായിരുന്നു. പൌരോഹിത്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ചെയ്തത്. കല്ലിലോ ലോഹങ്ങളിലോ മറ്റാരെങ്കിലും നിർമിച്ച സുന്ദരശിൽപ്പങ്ങളായിരുന്നു ബ്രാഹ്മണപുരോഹിതർ അന്നുവരെ പ്രതിഷ്ഠിച്ചത്. അതിനുപകരം പ്രകൃതിതന്നെ മിനുക്കിയെടുത്ത കല്ല് പുഴയിൽനിന്ന് മുങ്ങിയെടുത്ത് പ്രതിഷ്ഠിക്കുകവഴി ആരാധനാസങ്കൽപ്പങ്ങളെ അദ്ദേഹം പൊളിച്ചെഴുതി. ശിൽപ്പിയോ പൂജാരിയോ ആവശ്യമില്ലെന്നും ആർക്കും പ്രതിഷ്ഠനടത്താം, ആരാധിക്കാം എന്ന് അദ്ദേഹം ഇതിലൂടെ പ്രഖ്യാപിച്ചു.മനുഷ്യരെല്ലാം സമന്മാരാണെന്നും മനുഷ്യരിൽ ഒരു വിഭാഗത്തിന് പ്രത്യേകമായ അധികാരമോ അവകാശമോ ഒന്നും ഇല്ലെന്നുമുള്ള സമത്വബോധത്തിന്റെ സന്ദേശമാണ് ഗുരു വിഗ്രഹപ്രതിഷ്ഠ എന്ന കർമത്തിലൂടെ സമൂഹത്തിന് പകർന്നുനൽകിയത്
    Thanks:Sivagiri Madam Aruvippuram Madam
    Aruvippuram SNDP Amarjothi samskaarika vedhi Anamritha presthanam
    editting: Abhi
    #sreenarayanaguru #Aruvippuram #sndp ##cave #well ##sivagiri #lordshiva #neyyar #neyyattinkara #koduthukimala #kerala #india #hidden #viral #trending #travel

КОМЕНТАРІ • 24

  • @subhashmssugathan218
    @subhashmssugathan218 6 місяців тому +2

    1 A ആനന്ദആശ്രമം... അത് ഞങ്ങളുടെ ശാഖായാണ്...
    ചങ്ങനാശേരി
    കോട്ടയം
    ഗുരുദേവനെ മഹാത്മാഗാന്ധി കാണാൻ വന്നതും ഇവിടെയാണ്‌
    ഗുരുദേവൻ അന്തി ഉറങ്ങിയ കിടക്കയും ഇവിടെ ഇന്നും ഭദ്രമായി.... പുണ്ണ്യമായി ഞങ്ങൾ കാത്തു സൂക്ഷിക്കുന്നു

  • @user-fk4sw1pq7r
    @user-fk4sw1pq7r 7 місяців тому +1

    ഗുരുദേവതൃപ്പാദങ്ങളെ ലോകം മുഴുവൻ അറിയട്ടെ, ആരാധിക്കട്ടെ

  • @sudhakurup4331
    @sudhakurup4331 8 місяців тому +1

    മോനേ ഗുരു ദേവൻ എന്നു തന്നേ പറയണം. ഈ മനുഷ്യൻ എന്നു മോൻ പറഞ്ഞു. 🙏🙏🙏

  • @sudhakurup4331
    @sudhakurup4331 8 місяців тому

    ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏

  • @shobanamohan8706
    @shobanamohan8706 3 місяці тому

    Gurudevansaranam

  • @VISHNUSAJEEVANT
    @VISHNUSAJEEVANT Рік тому +1

    🥰

  • @user-eb4ls8rh6w
    @user-eb4ls8rh6w 6 місяців тому

    🙏🙏

  • @malumadu6941
    @malumadu6941 Рік тому +2

    😍

  • @aswathys8031
    @aswathys8031 Рік тому +2

    നാട് ഇഷ്ടം ❤️

  • @ammuammus3418
    @ammuammus3418 Рік тому +2

    Guru swami ❤💚🙏

  • @akshayattingal6313
    @akshayattingal6313 Рік тому +2

    Very informative video❤

  • @vijeeshrl7600
    @vijeeshrl7600 Рік тому +2

    😍👍

  • @akshayattingal6313
    @akshayattingal6313 Рік тому +2

    Keep going❤

  • @jessyjames9207
    @jessyjames9207 Рік тому +3

    Ee naadinte part aayathil santhosham

  • @saranyavs8523
    @saranyavs8523 Рік тому +1

    Aruvippuram❤

  • @rajeshshaji7666
    @rajeshshaji7666 3 місяці тому

    Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp
    99% videos are irreverence about gurudevan
    Because
    Political suppress
    Jealous of Gurudeva spirituality growth
    3(poisons of caste zealot