മണ്ണുതിന്നോ നീയെൻ( കുമ്മി )

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 1

  • @kmanju8491
    @kmanju8491  22 дні тому

    മണ്ണു തിന്നോ നീയെൻ പൊൻ മകനേ ചൊല്ലു തിണ്ണം പറയു നീ ഉണ്ണിക്കണ്ണാ അണ്ണൻ പറഞ്ഞല്ലൊ മണ്ണു നീ തിന്നെന്നു കള്ളം പറയൊല്ലേ കണ്ണേ കണ്ണാ ദെണ്ണം വന്നീടുമെന്നുണ്ണി കൃഷ്ണാ, മണ്ണുതിന്നീടിൽ എന്തിതു കാട്ടുന്നേവം
    വെണ്ണ പോരാഞ്ഞിട്ടോ കണ്ണാ നീയെന്തിതു മണ്ണു ഭുജിച്ചതീ വണ്ണമിന്നു "
    ഇത്ഥം ചൊടിച്ചമ്മ ചൊൽവതു കേട്ടപ്പോളക്കൊച്ചു കൃഷ്ണനോ കൊഞ്ചിക്കൊണ്ടും
    പേടി ഭാവിച്ചു മൊഴിഞ്ഞു മധുരമായ് മാതാവെശോദ യോടായിക്കൊണ്ടും
    "തിന്നില്ല ഞാനമ്മേ മണ്ണൊന്നും , ഈയണ്ണൻ കൂട്ടരും ചൊൽവതു സത്യമല്ല എൻമുഖം കണ്ടിട്ടങ്ങമ്മയ്ക്കു റയ്ക്കാമെൻ
    വാക്കിലെ സത്യമ സത്യങ്ങളും " കണ്ണൻ്റെ മുത്തു മൊഴിയതു കേട്ടപ്പോൾ ചൊല്ലി യശോദയും കണ്ണനോടായ് "എങ്കിലെന്നുണ്ണീ നീ വായ് പൊളിയ്ക്കൂ തിണ്ണം അവ്വണ്ണമെങ്കിൽ ഞാൻ വിശ്വസിയ്ക്കാം " അമ്മതൻ ചൊല്ലതു കേട്ടപ്പോൾ കണ്ണനും തന്നുടെ ചെം ചോരി വായ് മലരെ
    ആശു തുറന്നപ്പോൾ ഈശ്വരായെന്നോർത്തു ആശ്ചര്യപ്പെട്ടു യശോദയേവം ഈക്ഷിച്ചെശോദ ആ കേശവ വക്ത്രത്തിൽ വിശ്വങ്ങളെത്രയോ ചിത്രം ചിത്രം സ്വർഗ്ഗലോകാദി ഉഡുമണ്ഡലാദിയും പഞ്ചഭൂതങ്ങൾ പല ലോകങ്ങൾ ഉജ്ജ്വലമായ് ക്കണ്ടങ്ങുന്നതലോകങ്ങൾ
    മണ്ഡലങ്ങൾ പല മട്ടിലമ്പോ ! ഇക്ഷിതിയേയും വ്രജവാസികൾക്കൊപ്പം തന്നേയും കണ്ടതങ്ങുണ്ണിവായിൽ ശങ്കിച്ചെശോദയും കാണ്മതു സ്വപ്ന മോ
    ജാഗ്രത്തോ ചിന്തിച്ചൊരു മാത്ര പോൽ പിന്നെയുറച്ചതെന്നുണ്ണിക്കണ്ണൻ മായാ ലീലകൾ തന്നെയതൊന്നുമാത്രം
    ഈശ്വരൻ തന്നെയിവനെന്നു നിശ്ചയം ഈക്ഷിച്ചു നോക്കീടിൽ ബോദ്ധ്യസത്യം ഈശ്വരനാകുമെൻ കേശവാ നീ തന്നെ
    ആശ്രയം ഈയുള്ളോൾക്കെന്നുമെന്നും ഉള്ളുണർന്നിത്ഥം
    യശോദ വിചിന്തിച്ചു നിൽക്കവേ കേശവൻ ആശാ പാശം വിശിയെറിഞ്ഞ ങ്ങെശോദ തൻ ചിത്തത്തിൽ ആശയും വന്നൂ യശോദാ ചിത്തേ
    എൻമകനെന്നുണ്ണി പേടിച്ചു നിൽപ്പയ്യോ ഇത്ഥം വിചാരിച്ചെശോദയമ്മ മായാവശഗയായ് പൊന്നുണ്ണിക്കണ്ണനെ മാറോടണച്ചു മടിയിൽ വെച്ചു
    - K L M Suvarddhan