വരുമാനം 74.76 ലക്ഷം, സംരക്ഷിക്കുന്നത് 200ലേറെ നെല്ലിനങ്ങൾ, ഉദ്യമത്തിന് പ്ലാന്റ് ജീനോം ദേശീയപുരസ്കാരം

Поділитися
Вставка
  • Опубліковано 8 вер 2024
  • നാടൻ വിത്തുകൾ സംരക്ഷിക്കുന്നവർ ഏറെയുണ്ട് നാട്ടിൽ. എന്നാൽ സേവനമെന്നതിലപ്പുറം സാമ്പത്തിക സുസ്ഥിരത നേടാൻ അവർക്ക് കഴിയാറില്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രവർത്തനങ്ങൾ അകാലമൃത്യ വരിക്കുന്നതും സ്വാഭാവികം. എന്നാൽ നൂറിലേറെ നെല്ലിനങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നു ശേഖരിച്ചു സംരക്ഷിക്കുകയും അവയുടെ വിത്തും അരിയും വിറ്റ് ലക്ഷങ്ങൾ നേടുകയും ചെയ്യുന്ന കർഷകനെന്ന നിലയിലാണ് വയനാട് നെന്മേനി മാത്തൂർകുളങ്ങര സുനിൽകുമാർ ദേശീയശ്രദ്ധ നേടുന്നത്. സംരക്ഷണം സംരംഭമാക്കുന്ന സുനിൽ ജൈവസാക്ഷ്യപത്രമുള്ള കൃഷിയിലൂടെ അധികവരുമാനം കണ്ടെത്തുകയും ചെയ്യുന്നു. നെൽവിത്തിന്റെ ഉൽപാദനം മാത്രമല്ല സുനിൽ നടത്തുന്നത്. പച്ചക്കറികൾ, ചെറുധാന്യങ്ങൾ, കാപ്പി, കുരുമുളക്, അടയ്ക്ക, സൂര്യകാന്തി, ചിയ ഇത്രയും വിളവൈവിധ്യമുള്ള കൃഷിയിടങ്ങൾ കുറവായിരിക്കും. ജൈവസാക്ഷ്യപത്രമുള്ളതിനാൽ ഇവയിൽ പലതും കയറ്റുമതി ചെയ്യപ്പെടുന്നുമുണ്ട്.

КОМЕНТАРІ • 8