പ്രതിരോധശേഷിയും വ്യായാമവും | ഡോക്ടറെക്കാൾ അറിവുനേടാം - 4 | Immunity and exercise | Part-4

Поділитися
Вставка
  • Опубліковано 28 лис 2020
  • Dr Jolly Thomson’s Life Care Centre
    #Diabetic #Obesity
    UA-cam subscribe link: / @drjollythomsonhealthcare
    Facebook page link : / lifecarecentrekochi
    Twitter link: / lifecarecentre2
    Website: www.lcchospital.com/
    ആദ്യമായി കായികാധ്വാനവും വ്യായാമവും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് നോക്കാം. വീട്ടുജോലികൾ, കളികൾ, കൃഷി പണികൾ , കോൺസ്ട്രക്ഷൻ പണികൾ, ഓഫീസ് ജോലി, യാത്രകൾ തുടങ്ങി ഊർജം ആവശ്യമുള്ള പ്രവൃത്തികളെല്ലാം കായികാധ്വാന൦ ആണ്. വ്യായാമവും കായികാധ്വാനത്തിന്റെ ഭാഗം തന്നെ. ശാരീരിക ശേഷി മെച്ചപ്പെടുത്താനും ആരോഗ്യം നിലനിർത്താനുമായി പ്രത്യേകമായി ചെയ്യുന്ന പ്രവൃത്തികൾക്കാണ് വ്യായാമം എന്ന് പറയുന്നത്. ഉദാഹരണമായി യോഗ, സ്വിമ്മിങ്, ജിം വർക്ഔട് തുടങ്ങിയവ. ജോലികൾ ചെയ്യുമ്പോൾ ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രമേ ഉത്തേജിപ്പിക്കപ്പെടുന്നുള്ളു. ഉദാഹരണത്തിന് കംപ്യൂട്ടറിൽ ജോലിചെയ്യുന്ന ആളുടെ കൈ ചെറിയ തോതിൽ ഉത്തേജിപ്പിക്കപ്പെടുന്നു. അതേസമയം ഭാരം പൊക്കുന്ന ആളുടെ കൈ കൂടുതലായി ഉത്തേജിക്കപ്പെടുന്നു. ഓടുന്ന ആളുടെ കാലുകളാണ് ഉത്തേജിപ്പിക്കപ്പെടുന്നത്. യന്ത്രവല്കരണമൊക്കെ വരുന്നതിനും വളരെ കാലങ്ങൾക്കു മുമ്പ് നിത്യജീവിതത്തിൽ കായികാധ്വാനം അത്യാവശ്യമായിരുന്ന കാലത്തും ആരോഗ്യ സംരക്ഷണത്തിന് ജോലികൾ ചെയ്താൽ മാത്രം പോരാ വ്യായാമം ആവശ്യമാണെന്ന് നമ്മുടെ പൂർവികർ മനസിലാക്കിയിരുന്നു എന്നതിന് തെളിവാണ് യോഗ. അടുത്തത് ശാസ്ത്രീയമായി വ്യായാമത്തെ എങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത് എന്ന് നോക്കാം. വ്യായാമം മൂന്ന് തരമാണ്. ആദ്യത്തേത് എയറോബിക് അഥവ കാർഡിയോ എക്സർസൈസ് എന്നറിയപ്പെടുന്ന ഊർജം ഉണ്ടാക്കാൻ ഓക്സിജൻ ഉപയോഗിക്കുന്ന തര൦ വ്യായാമം. നടപ്പ്, ഓട്ടം, സൈക്ലിങ്, ഡാൻസിങ് തുടങ്ങിയവ ഈ വിഭാഗത്തിൽ പെടും. ഹൃദയത്തിന്റെ ആരോഗ്യത്തിനും എൻഡ്യൂറെൻസ് കൂട്ടാനും വണ്ണം കുറക്കാനും ഇത്തരം വ്യായാമം നല്ലതാണ്.
    രണ്ടാമത്ത് അനേറോബിക് അഥവ സ്ട്രങ്തെനിങ് എക്സർസൈസ് എന്നറിയപ്പെടുന്ന, ഊർജ്ജമുണ്ടാക്കാൻ ഓക്സിജൻ തികയാതെവരുന്ന തരം തീവ്രത കൂടിയ വ്യായാമം. വെയിറ്റ് ട്രെയിനിങ്, പുള്ളപ്, പുഷ്അപ് ഒക്കെ ഈവിഭാഗത്തിൽ പെടും. ഇത്തരം വ്യായാമം പേശികളും അസ്ഥിയും വികസിച് ശരീരം പുഷ്ടിപ്പെടാനും ബാലൻസ് മെച്ചപ്പെടുത്താനും ആവശ്യമാണ്.
    മൂന്നാമത്തത് ഫ്ലെക്സിബിലിറ്റി അഥവ ശരീരത്തിന്റെ വഴക്കം നിലനിർത്താനും മെച്ചപ്പെടുത്താനും വേണ്ട വ്യായാമമാണ്. ശരീരത്തിന്റെ വഴക്കം കൂട്ടാനായാൽ ശാരീരികക്ഷമത കൂടുന്നതിനൊപ്പം വീഴ്ച പോലുള്ള അപകടം ഉണ്ടായാൽ ഉളുക്ക്, ഒടിവ് തുടങ്ങിയവക്കുള്ള സാധ്യത കുറയും.
    ഈ മൂന്നുതരം വ്യായാമമുറകളു൦ സംയോജിപ്പിച്ചു ഓരോവ്യക്തിയുടെയും ശരീരഘടനക്കും ജീവിത രീതിക്കും ജോലികൾക്കും അനുസരിച്ചു ക്രമീകരിക്കുമ്പോഴാണ് വ്യായാമം ഉത്തമമാകുന്നത്. ഒപ്പം എല്ലാ കോശങ്ങൾക്കും അവയവങ്ങൾക്കും ഉത്തേജനം ആനുപാതികമായി കിട്ടുന്നുണ്ട് എന്നുറപ്പാകുകയും ഒരു ഭാഗത്തിനും ആയാസം ഉണ്ടാകുന്നില്ല എന്നും ഉറപ്പാക്കേണ്ടതുണ്ട്.അടുത്തതായി എങ്ങനെയാണ് വ്യായാമം കൊണ്ട് ആരോഗ്യം മെച്ചപ്പെടുന്നത് എന്ന് നോക്കാം. ഇത് മനസ്സിലാകണമെങ്കിൽ ഏകദേശം 50 ട്രില്യൺ കോശങ്ങൾ അടങ്ങിയ ശരീരത്തിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയ രീതി എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് എന്നറിയണം.കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം രണ്ട് രീതിയിലാണ് നടക്കുന്നത്. ആദ്യത്തേത് ഇലക്ട്രിക് സംവിധാനം. ഇതിൽ കേന്ദ്രം തലച്ചോറും കണക്ഷൻ വയറായി ഞരമ്പുകളുമാണ്. രണ്ടാമത്തേത് കെമിക്കൽ സംവിധാനം. ശരീരത്തിൽ പലയിടത്തായി വ്യാപിച്ചുകിടക്കുന്ന ഹോർമോൺ ഗ്രന്ധികളിൽ നിന്നും പുറത്തുവരുന്ന കെമിക്കലുകൾ കോശങ്ങൾക്കകത്തും പുറത്തുമായുള്ള ജലത്തിൽ അലിഞ്ഞുചേർന്നു എല്ലാ കോശങ്ങളിലും എത്തിച്ചേരുന്നു. തലച്ചേറിനകത്തുള്ള മൂന്നു ഹോർമോൺ ഗ്രന്ധികളാണ് ഈ കെമിക്കൽ വാർത്താവിനിമയത്തിൻറെ കേന്ദ്ര ബിന്ദു.പുതിയ ഗവേഷണങ്ങളും പഠനങ്ങളും കാണിക്കുന്നത് പേശികളും അസ്ഥിയും കൊഴുപ്പും ഒക്കെ വിവിധ തര൦ രാസവസ്തുക്കളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു എന്നും അവയാണ് ബ്രയിനിനെയും ഹോർമോൺ ഗ്രന്ധികളെയും നിയന്ത്രിക്കുന്നത് എന്നുമാണ്.
    വ്യായാമം ചെയ്യുമ്പോൾ പേശികളും അസ്ഥയും ഒക്കെ ഉത്തേജിപ്പിക്കപ്പെടുന്നതനുസരിച് അവയിൽനിന്നും പുറത്തുവരുന്ന രാസവസ്തുക്കൾ ബ്രയിനിനെയും, ഹോർമോൺ ഗ്രന്ധികളെയും, വൃക്ക, കരൾ, ത്വക്ക്, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെയും ഉത്തേജിപ്പിക്കുന്നതിനാലാണ് വ്യായാമത്തിലൂടെ മാനസികവും ശാരീരികവും, ബുദ്ധിപരവുമായ കഴിവുകളും ആരോഗ്യവും മെച്ചപ്പെടുത്താനാകുന്നത്.അടുത്തതായി കായികശേഷിയും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധം എന്തെന്ന് നോക്കാം. കായികശക്തി പേശികളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ബുദ്ധി തലച്ചോറിനെ ആശ്രയിച്ചും. നമ്മുടെ പ്രവർത്തനങ്ങൾ കാഴ്ച, മണം കേഴ്വി, രുചി, സ്പർശം എന്നീ ഇന്ദ്രിയങ്ങളെയും പേശികളെയും ആശ്രയിച്ചാണിരിക്കുന്നത്. ഇന്ദ്രിയങ്ങളിൽ നിന്നും തലച്ചോറിലേക്കുള്ള ആശയവിന്മയം സെൻസറി നെർവ് വഴിയും തലച്ചോരിൽ നിന്നും പേശികളിലേയ്ക് ആശയവിനിമയം മോട്ടോർനെർവ് വഴിയുമാണ് നടക്കുന്നത്. ഇന്ദ്രിയങ്ങളെയോ പേശികളെയോ ഉത്തേപ്പിച്ചാൽ മാത്രമേ തലച്ചോറിനെ ഉത്തേജിപ്പിക്കാനാകൂ. പേശികളെ ഉത്തേജിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇല്ലാതാകുമ്പോൾ അതുമായി ബന്ധപ്പെട്ട പിസിയും അസ്ഥിയും മാത്രമല്ല തലച്ചോറും ക്ഷയിച്ചുപോകും. അതിനാൽ ഓർമ്മക്കുറവും മറവിരോഗവും തടയാൻ വ്യായാമം അനിവാര്യമാണ്.മസിൽ മെമ്മറി അഥവാ പേശികളുമായി ബന്ധപ്പെട്ട ഓർമ്മ എന്നാൽ എന്താണെന്നു നോക്കാം. ഇന്ദ്രിയങ്ങളുടെയും പേശികളുടെയും തലച്ചോറിൻറെയും ഉത്തേജനത്തിലൂടെയാണ് ഓർമയും പഠനവും ഒക്കെ നടക്കുന്നത്. കൺണ്ടോ, കേട്ടോ പഠിക്കുന്നതിലും നന്നായി ഓർമയിൽ നില്കുന്നത് എഴുതി പഠിക്കുന്നതോ ചെയ്തു പഠിക്കുന്നതോ ആണ്.
    Dr Jolly Thomson MD
    Director
    Life Care Centre
    Thevara,Ernakulam,Kochi-682013
    Ph: 91-484-2881860, +91-9495989534
    Email: contact@lcchospital.com
    Website: www.lcchospital.com/
    #malayalam #drjollythomson #youtube #lifecarecentre #modernmedicine
    #newapproachinmodernmedicine #arogyam #healthtips

КОМЕНТАРІ • 58

  • @DRJOLLYTHOMSONHEALTHCARE
    @DRJOLLYTHOMSONHEALTHCARE  3 роки тому +10

    ഞങ്ങളുടെ ചാനൽ സന്ദർശിച്ചതിന് നന്ദി 🙏
    ക്ലിനിക്കൽ സൂപ്പർവിഷനിലൂടെ ജീവിതശൈലി ക്രമീകരിച്ച് മരുന്നുകളുടെയും ശസ്ത്രക്രിയയുടെയും ആവശ്യകത കുറക്കുന്നതിനുള്ള ചികിത്സാരീതിയിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് . നിങ്ങൾക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ആരോഗ്യ വിഷയത്തെക്കുറിച്ചുള്ള ഞങ്ങളുടെ സമീപനം അറിയുവാനായി കമന്റ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. ഞങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പർ - +91 9495989534

  • @abdulrasak5192
    @abdulrasak5192 Рік тому

    സുന്ദരമായ അറിവ് നൽകുന്ന dr. I reserve my gratytude

  • @terleenm1
    @terleenm1 2 роки тому

    Great.. thank you

  • @jollyjolly9899
    @jollyjolly9899 2 роки тому

    Thank you so much ur information 🙏

  • @sheelaramesh9513
    @sheelaramesh9513 2 роки тому

    Thanks Dr... valuable information

  • @baby24142
    @baby24142 2 роки тому

    Good information thank you doctor

  • @jojivarghese3494
    @jojivarghese3494 Рік тому

    Thanks for the video

  • @sarathswaminathan7860
    @sarathswaminathan7860 2 роки тому

    നല്ല അറിവ് ❤

  • @sadikmohammed9438
    @sadikmohammed9438 2 роки тому

    Video nirtharuthe very useful anu

  • @jasminshahul2417
    @jasminshahul2417 2 роки тому

    Thanks doctor

  • @shajiruby2346
    @shajiruby2346 2 роки тому +2

    More pedantic than informative to the common man. Much akin to selling coal to Dhanbad. Pray be precise to relevance to the commoner in forthcoming presentations!

  • @rajesh54703
    @rajesh54703 2 роки тому

    Good

  • @sureshkumar-jz3dh
    @sureshkumar-jz3dh 2 роки тому +1

    Dr. Thank you. Video is informative. Description also simple to understand. Look forward further similar videos

  • @sheebaroseandrews8499
    @sheebaroseandrews8499 2 роки тому +1

    Sooo good info , thanks a lot😇 🙏❤

  • @TM-vv7tq
    @TM-vv7tq 2 роки тому +2

    Good vedeo, thanks doctor

  • @farooqueumar5945
    @farooqueumar5945 2 роки тому

    Thank you doctor ❤️

  • @jahafar3802
    @jahafar3802 Рік тому

    👍

  • @rejilar2141
    @rejilar2141 2 роки тому

    Really useful

  • @shabeebars1421
    @shabeebars1421 2 роки тому

    Very good

  • @pavithranm7400
    @pavithranm7400 2 роки тому

    👍👍🌹

  • @abdulrahiman8988
    @abdulrahiman8988 2 роки тому +2

    Shabdam kurach kutan sramikanam please.dr nalla awataranam sadaranakarku awashyamaya simple work out with demonstration expect.please. Thank you very much for your commitment

  • @faazzziiy
    @faazzziiy 2 роки тому

    Cheyyan Padillathath parayumbol. Cheyyandath koodi paranj tharane.

  • @ramzilkodali5142
    @ramzilkodali5142 2 роки тому

    Dr,
    Very good, നല്ല ഉപകാര പ്രതമായ അറിവ് /
    നാഡീ നിരബുകളുടെ ഇലാസ്റ്റിസിറ്റി വർദിപ്പിക്കാൻ ഏത് തരത്തിലുള്ള വ്യാഴാമവും, ഭക്ഷണവും മാണ് വേണ്ടത്.....?
    ഒഴിവാക്കേണ്ട ജീവിതരീതിയും, ഭക്ഷണവും കൂടി പ്രദിക്ഷിക്കുന്നു.

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE  2 роки тому

      🙏Thanks for watching and your query. Good question. To know more visit www.lcchospital.com

  • @geetanair2747
    @geetanair2747 2 роки тому +1

    🙏🙏👌💞

  • @preethi_v_k
    @preethi_v_k 2 роки тому +2

    Pait -3 കാണുന്നില്ല Sir. 🤔ദയവുചെയ്ത് തൊടുത്തതിന്റെ link ചുവടെ കൊടുത്താൽ നന്നായിരുന്നു

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE  2 роки тому

      Thanks for the query. Please see following link-
      ua-cam.com/play/PL5jHdOMK9DKDHfQjl6z3dyfXlseXd3L_R.html

  • @majucheruvannur6401
    @majucheruvannur6401 2 роки тому +2

    Mam
    വ്യായാമ സമയത്തും, കായികാദ്ധ്വാനം ആവശ്യമായ ജോലികൾ ചെയ്യുമ്പോഴും ഹ്യദയത്തിനും ശ്വാസകോശത്തിനും ഓക്സിജൻ ലഭിക്കത്തക്ക രീതിയിലുള്ള ശ്വസനം എങ്ങനെയെന്ന് വിശദീകരിക്കാമോ

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE  2 роки тому

      🙏Thanks for watching and your query. Sorry for the apparent delay as many a time the replies disappear subsequently and have to be answered again. To know more please visit www.lcchospital.com.

  • @pavithranp7473
    @pavithranp7473 2 роки тому +2

    M

  • @pavithranp7473
    @pavithranp7473 2 роки тому +1

    I am not using insulin. Kindly advise me the insulin test to be done

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE  2 роки тому

      🙏Thanks for watching and your query. Good question, Insulin Test, C -Peptide Test, under your Doctor's direction. To know more visit www.lcchospital.com

  • @akhilrnair7641
    @akhilrnair7641 2 роки тому

    Madom, തലച്ചോറിലേക്കുള്ള blood flow കുറഞ്ഞാൽ. നാച്ചുറൽ ആയിപരിഹരിക്കാൻ പറ്റുമോ. കോളസ്ട്രോൾ. പുകവലി ഒഴിവാക്കിയാൽ

  • @safiya349
    @safiya349 Рік тому

    എനിക്കിഷ്ടപ്പെട്ടു പക്ഷേ പ്ലീസ് നിത്യജീവിതത്തിൽ കഴിക്കുന്നത് എന്താണെന്നു അതിന്റെ അളവ് എത്ര എന്നും പറഞ്ഞു തരാമോ എക്സൈസും ഒന്ന് കാണിച്ചു തരാമോ എന്റെ വയറ് അടിയിലേക്ക് തൂങ്ങിയാണ് വളരെ ബുദ്ധിമുട്ടുണ്ട് അതിനുള്ള എക്സൈസ് ഒന്ന് കാണിച്ചു തരുമോ

  • @safiya349
    @safiya349 Рік тому

    എനിക്ക് ഇടതുഭാഗത്ത് കാലിലും ചന്തി ഭാഗത്തും തരിപ്പ് കൂടുതലാണ് തൊട്ടാൽ അറിയുകയില്ല അതിനുള്ള ഒരു ട്രീറ്റ്മെന്റ് പറഞ്ഞുതരാമോ ഞാൻ മരുന്ന് കുടിക്കുന്ന ആളല്ല

  • @jacquilinekurian7592
    @jacquilinekurian7592 2 роки тому

    ningalude adviceum samsaramokke kollam nerittukanummunbe onlineil fees adakkanamennulla ningalude upadesam sariyalla kachavadamint anu ningalude lakshyam pavangale veruthe vidu docittare

  • @sajumb2275
    @sajumb2275 2 роки тому +2

    സൗണ്ട് കുറച്ചു കൂട്ടിയാൽ നന്ന്

  • @azeezvp6924
    @azeezvp6924 2 роки тому +1

    ഉപകാരപ്രദമായ നല്ല അറിവാണ്.
    പക്ഷെ ശബ്ദം കുറവാണ്.
    കേൾവി കുറവുള്ളവർക്ക് ശരിക്കും കേൾക്കാൻ പറ്റുന്നില്ല.

  • @pradeepgovindan9344
    @pradeepgovindan9344 2 роки тому

    ഏതുതരത്തിലുള്ള വ്യായാമമാണ് ഉത്തമം എന്ന് വ്യക്തമായില്ല

  • @binumonkk8542
    @binumonkk8542 2 роки тому +1

    Good