ചികിത്സകളിലെ ശാസ്ത്രം | ഡോക്ടറെക്കാൾ അറിവുനേടാം - 5 | The science in treatment | Part-5

Поділитися
Вставка
  • Опубліковано 8 вер 2024
  • Dr Jolly Thomson’s Life Care Centre
    #Diabetic#Obesity#Modernmedicine
    UA-cam subscribe link: / @drjollythomsonhealthcare
    Facebook page link : / lifecarecentrekochi
    Twitter link: / lifecarecentre2
    Website: www.lcchospita...
    ആദ്യമായി മോഡേൺ മെഡിസിനിലെ ചികിത്സാരീതികൾ ഏതൊക്കെ എന്ന് നോക്കാം. വിവിധതരം മരുന്നുകൾക്കും, ശാസ്ത്രകിയകൾക്കുമാണ് ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രാമുഖ്യം. കൂടാതെ ഫിസിയോതെറാപ്പിയും പോഷകങ്ങളും ആവശ്യമെങ്കിൽ നൽകുന്നു. എല്ലാ രോഗചികിത്സകളിലും ഈ നാല് രീതികളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ പലതിന്റെയും വ്യത്യസ്ത കോമ്പിനേഷനുകളോ ആണ് ഉപയോഗിക്കുന്നത്.
    ഓരോ ദിവസവും പുതിയ ടെസ്റ്റിംഗ് രീതികളും മരുന്നുകളും ഓപ്പറേഷൻ രീതികളും ഉപകരണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ചികിത്സാരംഗത്തെ സങ്കീർണതകളും പണച്ചിലവും കാലം ചെല്ലും തോറും വർധിച്ചു കൊണ്ടേയിരിക്കുന്നു. എന്റെ മെഡിക്കൽ പഠനകാലത്, അതായതു മുപ്പത്തഞ്ചു, നാൽപതു വർഷങ്ങൾക്ക് മുൻപ് വളരെ കുറച്ചു മരുന്നുകളും ഓപറേഷനുകളും മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രഷറിനും പ്രമേഹത്തിനുമൊക്കെ വിരലിൽ എണ്ണാവുന്നത്ര മരുന്നുകൾ മാത്രം. ഇന്ന് ഇൻസുലിൻ തന്നെ പലതരമാണ്. പ്രമേഹമരുന്നുകളും അവയുടെ വിവിധ ചേരുവകളും എത്ര തരം എന്നുകണ്ടെത്താൻ തന്നെ വിഷമം. പുതിയതായി കൂടുതൽ മരുന്നുകൾ വന്നുകൊണ്ടിരിക്കുമ്പോൾ അവയുടെയെല്ലാം പാർശ്വഫലങ്ങളെയും പ്രതിപ്രവർത്തനങ്ങളെയും കുറിച്ച് പഠിക്കേണ്ടതായും ഓർമിച്ചുവയ്ക്കേണ്ടതായും വരുന്നത് ഡോക്ടർമാരുടെ പ്രവൃത്തിഭാരവും പഠനഭാരവും കൂട്ടുന്നു.
    2. ചികിത്സയിലെ ശാസ്ത്രം
    അടുത്തതായി ചികിത്സകളിലെ ശാസ്ത്രം എന്തെന്ന് നോക്കാം. അണുബാധ തടയാൻ അണുനശീകരണവും വാക്സിനേഷനും ആണ് മാർഗം. അണുബാധ ഉണ്ടായാൽ അണുവിനെ നശിപ്പിക്കാൻ ആന്റിബിയോട്ടിക്‌സും ആന്റിബോഡീസും നൽകും. മുറിവുണ്ടായാൽ രക്തസ്രാവം പരിഹരിക്കാൻ ബ്ലഡ് കൊടുക്കും. മുറിവുകളിലൂടെ രക്തം നഷ്ടപ്പെടാതെ നോക്കാനും, അനാട്ടമി പൂർവസ്ഥിതിയിൽ ആക്കാനുമായി സ്റ്റിച്ചിടും. ഒടിവുണ്ടായാൽ പ്ലാസ്റ്ററോ, ശാസ്ത്രക്രിയയോ വഴി നേരെ ആക്കും.
    3. പലതരം രോഗങ്ങൾ ഒരുരോഗിയിൽ
    പലപ്പോഴും ഒരേരോഗിയിൽ ഒന്നിൽ കൂടുതൽ രോഗങ്ങളുണ്ടാകും. ജീവിതശൈലീ രോഗങ്ങൾ വരുന്നത് മിക്കവാറും ഒറ്റക്കല്ല. പ്രമേഹവും, പ്രഷറും, കൊളസ്റ്ററോളും ഹൃദ്രോഗവും, ഫാറ്റി ലിവറും ഒക്കെ ഒന്നിച്ചാണ് വരുന്നത്. ഇവയെല്ലാം മെറ്റബോളിക് സിൻഡ്രോമെന്ന രോഗകുടുംത്തിലെ അംഗങ്ങളാണ്. ഈ രോഗങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ജീവിത ശൈലിയിലെ അപാകതകളാണ്. ഒരേ രോഗിക്ക് പ്രഷറിനുമാത്രം മൂന്നോ നാലോ മരുന്നും, പ്രമേഹത്തിന് ഇൻസുലിനൊപ്പം മൂന്നോ നാലോ മരുന്നും, ഒപ്പം കൊളസ്ട്രോളിനും, ഹൃദ്രോഗത്തിനും, അസിഡിറ്റിക്കും. എല്ലാംകൂടി പത്തും പതിനഞ്ചും മരുന്നുകകൾ കഴിക്കുന്നവർ നമ്മുടെയിടയിൽ കൂടി വരുകയാണ്.
    പ്രഷറും പ്രമേഹവും ഹൃദ്രോഗവും പോലുള്ള രോഗങ്ങൾക്കായി ഇങ്ങനെ പലതരം മരുന്നുകൾ കഴിക്കുന്നവർക്ക് അണുബാധയോ, അപകടങ്ങളോ ഉണ്ടായാൽ ആന്റിബയോട്ടിക്‌സും, വേദന സംഹാരികളും കൂടി കൊടുക്കേണ്ടിവരും. രോഗങ്ങൾക്കൊപ്പം മരുന്നുകളുടെ പാർശ്വഫലങ്ങളും പ്രതിപ്രവർത്തനങ്ങളും കൂടിയാകുമ്പോൾ ചികിത്സ കൂടുതൽ സങ്കീർണമാകുകയും അപകട സാധ്യത വർധിക്കുകയും ചെയ്യും. പലതരം മരുന്നുകൾ കഴിക്കുന്നവരിൽ അനസ്തേഷ്യയോ, ഓപ്പറേഷനോ വേണ്ടിവന്നാൽ വീണ്ടും കൂടുതൽ മരുന്നുകൾ നൽകേണ്ടിവരും എന്നതിനാൽ അപകടസാധ്യതകൾ കൂടും. കോവിഡ് മൂലമുള്ള ശ്വാസതടസത്തിനും മറ്റു കോംപ്ലിക്കേഷനുകൾക്കും പ്രധാനകാരണം രോഗിക്കുള്ള ജീവിതശൈലീരോഗങ്ങളും, അതിനു കഴിക്കുന്ന മരുന്നുകളും അവ ഉണ്ടാക്കുന്ന പ്രതിരോധപ്രവർത്തനങ്ങളിലെ അപാകതകളുമാണ് .
    4. രോഗലക്ഷണത്തിലെ ശാസ്ത്രം
    അടുത്തതായി രോഗലക്ഷണങ്ങൾക്ക് കാരണം എന്തെന്ന് നോക്കാം. പനി, വേദന, നീർക്കെട്ട്, ചുവന്നു തടിക്കുക, മുഴ‌, ക്ഷീണം, തളർച്ച എന്നിവയിൽ ഏതെങ്കിലും ഒട്ടുമിക്ക രോഗങ്ങളിലും ഉണ്ടാകും. എല്ലാ രോഗലക്ഷണങ്ങൾക്കും കാരണം ശരീരത്തിൻറെ തന്നെ പ്രതിരോധ പ്രവർത്തനങ്ങളാണ്. യഥാർത്ഥത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശരീരത്തിൽ നടക്കുന്നു എന്നതിന്റെ തെളിവാണ് രോഗലക്ഷണങ്ങൾ. പ്രതിരോധത്തിന്റെ ഭാഗമായ ഇൻഫ്ളമേഷന് പ്രധാനമായും അഞ്ച് ലക്ഷണങ്ങളാണ്. പനി, വേദന, ചുവപ്പ്, മുഴ‌, തളർച്ച എന്നിവ. ഇവയിൽ ഒന്നോ അതിൽ കൂടുതലോ ലക്ഷണങ്ങൾ എല്ലാ രോഗങ്ങളുടെയും ഭാഗമായി ഉണ്ടാകും. ഏതൊക്കെ എത്ര അളവിൽ ശരീരത്തിൻറെ ഏതുഭാഗത് എന്നത് രോഗമനുസരിച് മാറുമെന്നു മാത്രം.
    പ്രായാധിക്യം മൂലം പ്രതിരോധശേഷി കുറഞ്ഞവരിലും, ഇൻഫ്ളമേഷൻ കുറക്കാനുള്ള സ്റ്റീറോയ്ഡ്സ് പോലുള്ള മരുന്ന് കഴിക്കുന്നവരിലും ഒക്കെ രോഗം വന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. അതായത് ഇവരിൽ അണുബാധകൾ ഉണ്ടായാലും പനി ഉണ്ടാകണമെന്നില്ല. മുറിവ് ഉണ്ടായാലും വേദന ഉണ്ടാകണമെന്നില്ല. ക്യാൻസറിൽ സാധാരണ തടിപ് അഥവ മുഴയാണ് കാണാറ്. പ്രതിരോധത്തിൽ പ്രധാന പങ്ക് വഹിക്കുന്ന വെളുത്ത രക്താണുക്കളെ ബാധിക്കുന്ന ബ്ലഡ് ക്യാൻസറിൽ പ്രതിരോധകോശങ്ങളായ വെളുത്ത രക്താണുക്കളുടെ എണ്ണം വർധിക്കുകയാണ് ചെയ്യുന്നതെങ്കിലും അവയുടെ പ്രവർത്തനശേഷി നഷ്ടപ്പെടുന്നതിനാൽ പ്രതിരോധശേഷി നഷ്ടപ്പെടുന്നു.
    5. രോഗലക്ഷണങ്ങളും ചികിത്സയും
    അടുത്തതായി രോഗലക്ഷണങ്ങളും ചികിത്സയും തമ്മിലുള്ള ബന്ധമെന്തെന്നു നോക്കാം. രോഗലക്ഷണങ്ങളാണ് രോഗിക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുന്നത്. അസ്വസ്ഥതകൾക്ക് കാരണം ശരീരത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ്. ചികിത്സകളുടെ പ്രധാന ഉദ്ദേശം അസ്വസ്ഥതകൾ മാറ്റുക എന്നതാണ്. വേദനക്കും, പനിക്കും, അലർജിക്കും മുതൽ കോവിഡ് ചികിത്സക്കായിപോലും നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക മരുന്നുകളും പ്രതിരോധത്തിന്റെ ഭാഗമായ ഇൻഫ്ളമേഷനെ തടയാനുള്ളതാണ്.
    Dr Jolly Thomson MD
    Director
    Life Care Centre
    Thevara,Ernakulam,Kochi-682013
    Ph: 91-484-2881860, +91-9495989534
    Email: contact@lcchospital.com
    Website: www.lcchospita...
    #malayalam #drjollythomson #youtube #lifecarecentre #modernmedicine #arogyam #newapproachinmodernmedicine #diabetes_awarness_video

КОМЕНТАРІ • 10

  • @DRJOLLYTHOMSONHEALTHCARE
    @DRJOLLYTHOMSONHEALTHCARE  3 роки тому +2

    ഞങ്ങളുടെ ചാനൽ സന്ദർശിച്ചതിന് നന്ദി 🙏
    ക്ലിനിക്കൽ സൂപ്പർവിഷനിലൂടെ ജീവിതശൈലി ക്രമീകരിച്ച് മരുന്നുകളുടെയും ശസ്ത്രക്രിയയുടെയും ആവശ്യകത കുറക്കുന്നതിനുള്ള ചികിത്സാരീതിയിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് . നിങ്ങൾക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ആരോഗ്യ വിഷയത്തെക്കുറിച്ചുള്ള ഞങ്ങളുടെ സമീപനം അറിയുവാനായി കമന്റ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. ഞങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പർ - +91 9495989534

  • @keralasree3123
    @keralasree3123 2 роки тому +1

    ഡോക്ടർ,ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട വസ്തുതകൾ ശ്രദ്ധയോടെ കേൾക്കുകയാണ്. വളരെ പ്രയോജനപ്രദം. ഒത്തിരി സ്നേഹത്തോടെ നന്ദി.

  • @manikandanpalakkal
    @manikandanpalakkal 4 місяці тому

    Good information thanks

  • @ranganathannagarajan5270
    @ranganathannagarajan5270 Рік тому

    The best

  • @parameswaranparameswaran7110
    @parameswaranparameswaran7110 2 роки тому +2

    ചികിത്സ ചിലവ് വളരെ കൂടുതൽ ആകുമൊ? ഞാൻ പ്രമേഹ രോഗിയണ് 20yrs type 2 .

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE  2 роки тому

      🙏Thanks for watching and your query. For your query please visit www.lcchospital.com for more info. If needed it will be best to contact 9495989534 between 8.00am-5.00pm other than Sundays and you will be provided the guidance for an appointment either direct or by telemedicine.

    • @philojacob73
      @philojacob73 2 роки тому

      Valuable informations

  • @healthinnovationskerala
    @healthinnovationskerala 2 роки тому

    ഡോ.അവതരിപ്പിക്കുന്നയാളിന്റെ ശാസ്ത്രീയതയെക്കുറിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ
    വിവരിക്കുന്നതിൽ ഒരശാസ്ത്രീയതയുണ്ട്..
    അതില്ലാതെതന്നെ ഡോ. പറയുന്നതിലെ ശാസ്ത്രീയത മനസിലാകും.
    പക്ഷെ ഇതിന്റെ ഒരു പ്രശ്നം ഇതിനേക്കാൾ വലിയ യോഗ്യതയുള്ളവർ
    വളരെ അശാസ്ത്രീയ ഉപദേശം നൽകുന്ന ധാരാളം വീഡിയോകൾ ഉണ്ട്..

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE  2 роки тому +1

      🙏Thanks for watching and your query. It is a very good question everyone should know the qualification of the presenter when they hear a talk on health and treatments. Doctor Jolly Thomson - Educational background - MBBS Govt Medical College Kottayam 81 , MD Govt Medical College Trivandrum 89. For this reason almost every video including this video has at it's end the details of the scientific foundation of the presenter and you are welcome to watch it.
      Also we should be able to distinguish between what is the best.