Black Hole Malayalam Explanation | അറിയേണ്ടതെല്ലാം | Why gravity effects Light? | Event Horizon

Поділитися
Вставка
  • Опубліковано 3 жов 2024
  • We all think we know what a black hole is. But many people have misconceptions about them. Here are a few examples:
    One: All black holes are very big. Wrong. While there are large black holes, they're quite rare. Most black holes in the universe might not even be ten times the size of our moon.
    Two: All black holes have a very large mass. Wrong. Black holes don't necessarily need to have an extremely large mass. There are many stars with a greater mass than a black hole. Additionally, there could even be black holes with very little mass. Theoretically, there could even be black holes with the mass of you or me.
    Three: The density of black holes is infinite. Wrong. While black holes generally have a high density, it's never infinite. There are also black holes with a very low density. Some black holes might even have a lower density than our atmosphere.
    Four: Black holes suck everything in. Wrong. Black holes only pull in objects that get too close. Many stars safely orbit black holes. Even if our sun turned into a black hole, it wouldn't affect the orbits of the planets in our solar system in any way.
    In addition to these misconceptions, there's a question that's lingered in many minds for a long time: how does a black hole's gravity affect light, which has no mass?
    The goal of today's video is to clear up these doubts and misconceptions and to truly understand the concept of a black hole.
    #blackholemalayalamexplanation #blackhole #blackholefacts #singularity #misconceptions #space #science #gravity #light #eventhorizon #density #mass #cosmos #science #science4mass #astronomy #physics #scienceformass #astronomyfacts #sciencefacts #physicsfacts
    ഒരു ബ്ലാക്ക് ഹോൾ എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം . എന്നാൽ ബ്ലാക്ക് ഹോളുകളെ കുറിച്ച് പലരുടെയും മനസ്സിൽ ഒരുപാട് സംശയങ്ങളും തെറ്റിദ്ധാരണകൾ ഉണ്ട്. ഉദാഹരണം പറയുകയാണെങ്കില്
    ഒന്ന് ബ്ലാക്ക് ഹോളുകൾ ഒക്കെ വളരെ വലുതായിരിക്കും. തെറ്റ്. വലിയ ബ്ലാക്ക് ഹോളുകൾ ഉണ്ടെങ്കിലും അവ എണ്ണത്തിൽ വളരെ കുറവാണ്. ലോകത്തെ മിക്കവാറും ബ്ലാക്ക് ഹോളുകൾക്ക് നമ്മുടെ ചന്ദ്രൻറെ പത്തിലൊന്ന് വലിപ്പം പോലും ഉണ്ടായിരിക്കില്ല.
    രണ്ട് ബ്ലാക്ക് ഹോളുകൾക്കൊക്കെ മാസ്സ് വളരെ കൂടുതലായിരിക്കും. തെറ്റ്. ബ്ലാക്‌ഹോളുകൾക്ക് വളരെ അതികം മാസ്സ് ഉണ്ടായിരിക്കണം എന്ന് നിർബന്ധമില്ല. ബ്ലാക്ക് ഹോളുകളേക്കാൾ മാസ്സ് കൂടുതലുള്ള നക്ഷത്രങ്ങൾ ഒരുപാടുണ്ട്. മാത്രമല്ല തീരെ മാസ്സ് കുറഞ്ഞ ബ്ലാക്‌ഹോളുകളും ഉണ്ടാകാം. Theoretically, എൻറെയും നിങ്ങളുടെയും ഒക്കെ മാസ്സ് ഉള്ള ബ്ലാക്ക്‌ഹോളുകൾ വരെ ഉണ്ടാകാം.
    മൂന്ന് ബ്ലാക്ക് ഹോളുകളുടെ ഡെൻസിറ്റി അഥവാ സാന്ദ്രത ഇൻഫിനിറ്റി ആണ്. തെറ്റ്, ബ്ലാക്ക് ഹോളുകൾക്ക് പൊതുവെ density കൂടുതൽ ആണെങ്കിലും അത് ഒരിക്കലും ഇൻഫിനിറ്റി അല്ല. മാത്രമല്ല വളരെ density കുറഞ്ഞ ബ്ലാക്കഹോളുകളും ഉണ്ട്. നമ്മുടെ അന്തരീക്ഷ വായുവിനേക്കാൾ density കുറഞ്ഞ ബ്ലാക്ക് ഹോളുകൾ വരെ ഉണ്ട്.
    നാല് ബ്ലാക്ക്‌ഹോളുകൾ എല്ലാത്തിനെയും ഉള്ളിലേക്ക് വലിച്ചെടുക്കും. തെറ്റ് , ബ്ലാക്ക് ഹോളിനോട് ഒരു പരിധി വിട്ടു കൂടുതൽ അടുക്കുന്ന വസ്തുക്കളെ മാത്രമേ അത് ഉള്ളിലേക്ക് വലിച്ചെടുക്കു. ബ്ലാക്ക്ഹോളിനെ safe ആയിട്ടു orbit ചെയ്യുന്ന നക്ഷത്രങ്ങൾ ഒരുപാടുണ്ട്. സൂര്യൻ ഒരു ബ്ലാക്ക് ഹോൾ ആയി മാറിയാൽ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ഓർബിറ്റിനെ അത് ഒരു തരത്തിലും ബാധിക്കില്ല.
    ഈ പറഞ്ഞ തെറ്റിദ്ധാരണകൾക്കു പുറമെ പലരുടെയും മനസ്സിൽ വളരെ കാലമായിട്ടുള്ള ഒരു സംശയമാണ് മാസ്സ് ഇല്ലാത്ത പ്രകാശത്തെ ബ്ലാക്ക്ഹോളിന്റെ ഗ്രാവിറ്റി എങ്ങിനെ ബാധിക്കുന്നു എന്നുള്ളത്.
    ഇത്തരത്തിലുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും മാറ്റി, black hole എന്ന concept ശരിക്കും എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കുക എന്നതാണ് ഇന്നത്തെ വീഡിയോയുടെ ലക്‌ഷ്യം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

КОМЕНТАРІ • 439

  • @Amen.777
    @Amen.777 6 місяців тому +51

    ഇതുവരെ ഇങ്ങനത്തെ ഒരു വിഡിയോയും ഞാൻ ഒരു യൂടുബ് ചാനൽ ലിലും കണ്ടിട്ടില്ല, ബ്ലാക്ക് ഹോൾ ഇനെ പറ്റി ഈ വിഡിയോയിൽ ഒരു പൂർണത കിട്ടി, താങ്ക്സ്

  • @Anvarkhanks1973
    @Anvarkhanks1973 6 місяців тому +96

    വളരെ ഗഹനമായ ഇത്തരം ശാസ്ത്ര പ്രതിഭാസങ്ങളെ അതിന്റെ എല്ലാ വശങ്ങളെയും വിശദമാക്കിക്കൊണ്ട് ഇത്രയും ലളിതമായും രസകരമായ ഭാഷാ ശൈലിയിലൂടെയും മനസ്സിലാക്കിത്തരാൻ നിലവിൽ അങ്ങ് മാത്രമാണുള്ളത്.... നന്ദി പറയാൻ വാക്കുകളില്ല.... 🌹

  • @abdurahim6309
    @abdurahim6309 6 місяців тому +22

    വീഡിയോകൾക്ക് നമ്പർ നൽകുന്നത് ഉപകാരപ്രദമാവും.
    മുൻ വീഡിയോകൾ റഫറൻസ് പറയുമ്പോൾ അവ കണ്ടെത്തി കാണുന്നതിനും വസ്തുതകൾ നല്ല രീതിയിൽ മനസ്സിലാക്കുന്നതിനും പ്രയോജനപ്പെടും.

    • @lijoedakalathur9068
      @lijoedakalathur9068 6 місяців тому +3

      അത് വളരെ അഅത്യാവശ്യമാണ്

    • @shajita5109
      @shajita5109 3 місяці тому

      സാറിൻ്റെ വീഡിയോകൾക്ക് ഇങ്ങനെ ഒരു കാറ്റലോഗ് ഉണ്ടാക്കി അത് ഓരോ വീഡിയോക്കുമൊപ്പം പോസ്റ്റ് ചെയ്യണം എന്ന് ഞാനും അഭ്യർത്ഥിക്കുന്നു

    • @akabdullahmohammed2327
      @akabdullahmohammed2327 3 місяці тому

      സഞ്ചാരം വീഡിയോ പോലെ

  • @teslamyhero8581
    @teslamyhero8581 6 місяців тому +26

    എന്റെ പൊന്നോ 🙆🙆🙆🙆ഇതിൽ പറഞ്ഞതെല്ലാം ബ്ലാക്ക് ഹോളിനെ പറ്റി എനിക്കുണ്ടായിരുന്ന ധാരണകൾ..... അതെല്ലാം തെറ്റാണെന്നു ഇപ്പോൾ അറിയുന്ന ഈയുള്ളവൻ 😔😔😔
    വളരെ നന്ദി അനൂപ് സർ... വിശദീകരണ വീഡിയോയ്ക്കായി കാത്തിരിക്കുന്നു...♥️♥️💞💞💞

    • @farhanaf832
      @farhanaf832 6 місяців тому

      Nammuk space researchil contribute cheyam athinu softwares und ♥️

    • @bhoopathim5566
      @bhoopathim5566 6 місяців тому

      ​@@farhanaf832 😊

    • @agr2006m
      @agr2006m 6 місяців тому

      @@farhanaf832 enik interest undu

  • @anoopvasudev8319
    @anoopvasudev8319 6 місяців тому +15

    വളരെ അധികം ഇൻഫൊർമേറ്റീവ് ആയി
    കഴിയുന്നതും സിമ്പിൾ ആയി
    വളരെ നന്ദി 🙏

  • @raghunair5931
    @raghunair5931 6 місяців тому +4

    ഇതുമായി ബന്ധപ്പെട്ട എല്ലാ videos കണ്ടിട്ടുള്ളതിനാൽ വളരെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റി. നന്ദി അനൂപ്.

    • @Science4Mass
      @Science4Mass  6 місяців тому +2

      ഇത് ശരിക്കും ഒരു summary വീഡിയോ ആയിരുന്നു. പക്ഷെ ചില ആശയങ്ങൾ പുതിയതായിരുന്നു .

  • @faseehhoohoo.6932
    @faseehhoohoo.6932 4 місяці тому +1

    ഹോ
    അപാരതയുടെ അനന്തതീരങ്ങളിലൂടെ ഒരു യാത്രയായിരുന്നു
    പറഞ്ഞു നിർത്തിയപ്പോഴാണ് ശ്വാസം വിട്ടത്.
    💙💚❤️

  • @narayananjinan6435
    @narayananjinan6435 6 місяців тому +2

    A deep and complex topic is explained in simple language. Thank you

  • @rollno731
    @rollno731 6 місяців тому

    ഇങ്ങൾ പൊളിയാണ് മാഷെ. വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കാൻ എല്ലാർക്കും പറ്റില്ല. ❤❤

  • @Renjith_Ramakrishnan
    @Renjith_Ramakrishnan 6 місяців тому +2

    Interstellar സിനിമയിൽ gargantua ബ്ലാക്ക് ഹോളിന്റെ അടുത്തുകൂടി ഒക്കെ പോകുന്ന സീനുകളിൽ ആ spacecraft നെ എന്തുകൊണ്ട് blackhole അതിലേക്കു വലിച്ചെടുക്കുന്നില്ല എന്ന ഒരു ഡൌട്ട് വന്നിരിന്നു... ഇപ്പോഴാണ് കാരണം മനസിലായത്... Thank you sir for your wonderful explanation

  • @sudheeshts723
    @sudheeshts723 6 місяців тому +1

    എന്നത്തേയും പോലെ അതിഗംഭീരമായ വീഡിയോ.ബ്ലാക്ക് ഹോളിനേ പറ്റിയുള്ള ഒരുപാട് തെറ്റിദ്ധാരണകൾ മാറി. LHC ൽ ധാരാളം മൈക്രോ ബ്ലാക്ക് ഹോളുകൾ രൂപപ്പെടുന്നു എന്നു കേട്ടിട്ടുണ്ട്, ഈ വീഡിയോ കണ്ടപ്പോൾ അതെങ്ങനെ നടക്കുന്നു എന്ന് സംശയമായി...

    • @Science4Mass
      @Science4Mass  6 місяців тому

      അങ്ങനെ സംഭവിക്കില്ല. LHC യെ കുറിച്ചുള്ള എൻ്റെ വീഡിയോ കണ്ടു നോക്കൂ

    • @sudheeshts723
      @sudheeshts723 6 місяців тому

      @@Science4Mass❤ മുൻപ് കണ്ട വീഡിയോ ആയിരുന്നെങ്കിലും ഒന്നു കൂടി കണ്ടു😊

  • @sureshkumarn8733
    @sureshkumarn8733 6 місяців тому

    ഇതിലും നല്ലൊരു വിശദീകരണം സ്വപ്നങ്ങളിൽ മാത്രം.....
    നന്ദി.... 🙏🙏🙏
    ❤❤❤❤❤

  • @AntonyKavalakkat
    @AntonyKavalakkat 6 місяців тому +2

    As usual awesome..missed the premier show to watch with u..next time will do ...the way u explain is just awesome

  • @Jagan70
    @Jagan70 6 місяців тому +6

    പ്രതിഭാസമേ, അതിന്റെ പേരാണോ അനൂപ് sir ❤

  • @aswinkmenon9042
    @aswinkmenon9042 5 місяців тому

    Physics is beautiful, there is no doubt in that. But the way you explain it is even more beautiful and makes it interesting. Each and every details are well explained. Hats off to your efforts sir. 🙏👏

  • @JobyThuruthel
    @JobyThuruthel 6 місяців тому +2

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി❤❤❤

  • @saranbabuk9870
    @saranbabuk9870 6 місяців тому +1

    Ashaneee.... Polichadaki👍🏼👍🏼👍🏼

  • @62ambilikuttan
    @62ambilikuttan 6 місяців тому +1

    What a brilliant explanation!!Hats off to you...👋👋🙏

  • @indiananish
    @indiananish 6 місяців тому +1

    ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി.
    Excellent Sir❤️🙏

  • @AnilKumar-pl5zn
    @AnilKumar-pl5zn 6 місяців тому

    മനസിലാക്കി തരാൻ ഇത്രയും കഴിയുന്നത് കൊണ്ട് ഇത്തരം അറിവ് പകരൽ നിർത്തരുതേ സർ ഇത് അപേക്ഷയാണ്

  • @arunpaul2301
    @arunpaul2301 5 місяців тому

    One of the Best videos that you've done so far. 👏

  • @SeaHawk79
    @SeaHawk79 6 місяців тому +1

    ഈ വിഷയത്തിൽ ഒരുപത്ത് പുസ്തകങ്ങൾ വായിച്ചാൽ കിട്ടുന്ന അറിവാണ് ഒരു വീഡിയോ വഴി കിട്ടുന്നത്. വിദ്യാർഥികൾക്കും ഗവേഷകർക്കും ഈ വീഡിയോ ഒരു നല്ല റഫറൻസ് ആയിരിക്കും.

  • @VishnuV-yy2zx
    @VishnuV-yy2zx 6 місяців тому

    sir,ningalk bgm nte onnum aavishyamilla,valare simple ayitt tough topic ningalude avatharana shailiyil prathyegich astronomy koode aakumbo kettirikaan prathyega feel aanu,supper

  • @jishat.p6101
    @jishat.p6101 6 місяців тому +1

    ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ട വ്യക്തിയുടെ അനുഭവം എന്തായിരിക്കും? ബ്ലാക്ക് ഹോളിലേക്ക് അകപ്പെടുന്ന വസ്തുക്കളെല്ലാം അതിന്റെ centre പോയിന്റ് ലേക്ക് അമർത്തപ്പെടുകയാണോ ചെയ്യുന്നത്?ഒരു video ഇടുമോ?

  • @vishnudasks
    @vishnudasks 6 місяців тому

    ഇത് വരെ ആരും പറയാത്ത കാര്യങ്ങൾ വളരെ ഡീറ്റെയിൽ ആയി നിങ്ങൾ പറഞ്ഞു....😊😊😊

  • @chappanthottam
    @chappanthottam 6 місяців тому

    സൂപ്പർ.. പല സംശയങ്ങളും മാറി കിട്ടി 👍🏾😊

  • @TheWordOfBlessingMinistries
    @TheWordOfBlessingMinistries 5 місяців тому +1

    പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
    ഉൽപത്തി 1:14-15

    • @vvchakoo166
      @vvchakoo166 14 днів тому

      But your god don't know the earth is round...bastardness.😂😂

  • @Plakkadubinu
    @Plakkadubinu 6 місяців тому +1

    വൈറ്റ് ഹോളുകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.....❤❤❤❤

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 5 місяців тому

    അസാദ്ധ്യ വിവരണം. അഭിനന്ദനങ്ങൾ.

  • @nandznanz
    @nandznanz 6 місяців тому +3

    Thank you ❤ waiting

  • @padmarajan1000
    @padmarajan1000 6 місяців тому +2

    ആറ്റത്തിന് അകത്തുള്ള പ്രോട്ടോണിലേക്ക് ഇലക്ട്രോൺ ഇടിച്ചു കയറി നൂട്രോൺ നക്ഷത്രം ഉണ്ടാകുന്നു. പിന്നീട് ചുരുങ്ങാൻ മാത്രം ആറ്റത്തിൽ ഉള്ളതുപോലെ ഫ്രീ സ്പേസ് ന്യുക്ലിയസിലും ഉണ്ടോ? Singularity എന്ന സൂചനയിൽ ഒന്നിലധികം നൂട്രോനുകൾ ഒരേ സ്പേസ് പങ്കിടേണ്ടി വരില്ലേ

  • @manojmukundan1793
    @manojmukundan1793 5 місяців тому

    Very informative and a must-watch for enthusiasts like me, Thank you very much, sir.

  • @kanarankumbidi8536
    @kanarankumbidi8536 6 місяців тому +3

    Waiting..!!🔥🔥

  • @vishnup.r3730
    @vishnup.r3730 6 місяців тому +1

    നന്ദി സാർ 🖤

  • @TRW342
    @TRW342 6 місяців тому +1

    സാർ, The great attractor, Saraswati super cluster എന്നിവയിൽ ഒന്നിനെ കുറിച്ച് ഒരു video ചെയ്യണം എന്ന് അപേക്ഷിക്കുന്നു

  • @antonymathew
    @antonymathew 6 місяців тому +1

    what a wonderful explanation ... thanks a lot..

  • @josoottan
    @josoottan 6 місяців тому +1

    ഇത്രയും വിശദമായി ആരും പറഞ്ഞ് തന്നിട്ടില്ല❤❤❤

  • @freethinker3323
    @freethinker3323 6 місяців тому +2

    Thanks for the video,very informative

  • @proudtobeanindian84
    @proudtobeanindian84 6 місяців тому +2

    അഭിനന്ദനങ്ങൾ💐

  • @spshyamart
    @spshyamart 6 місяців тому +1

    ബ്ലാക്ക് ഹോൾ പ്രകാശത്തെ വലിച്ചെടുക്കുകയല്ല, മറിച്ച് സ്പെയ്സ് പ്രകാശത്തെ അതിലേക്ക് തള്ളിയിടുകയാണെന്നത് ശരിക്കും എക്സൈറ്റ്മെന്റ് തന്ന മൊമന്റാണ്❤❤❤❤

  • @mansoormohammed5895
    @mansoormohammed5895 6 місяців тому +3

    Thank you anoop sir ❤

  • @nishajoy7961
    @nishajoy7961 6 місяців тому

    വലിയ അറിവുകൾ..,... ഒരുപാട് നന്ദി

  • @salt998
    @salt998 6 місяців тому

    Density.. Definition clear aayi!!super video

  • @prathushiva
    @prathushiva 6 місяців тому

    One of the best Malayalam channel ❤

  • @myfishing7
    @myfishing7 18 днів тому

    സൂപ്പർ അവതരണം ❤👍

  • @franklincharlesjose3044
    @franklincharlesjose3044 6 місяців тому +1

    Super information, thank you, professor.

  • @vinoyjacob9143
    @vinoyjacob9143 6 місяців тому

    Oh, your explanation about black holes is great and appreciable
    You are great ❤

  • @rahulnedumoncave4310
    @rahulnedumoncave4310 6 місяців тому

    Powli പ്രസന്റേഷൻ... 🙏🙏🙏

  • @sivasankarkv5546
    @sivasankarkv5546 6 місяців тому +1

    Really good explanation Anup. Are black holes regions where the complete mass is converted to energy??

    • @Science4Mass
      @Science4Mass  6 місяців тому

      if it is a small black hole, we can treat like that. In case of big black hole, it takes a long time to convert to energy. there are plans to use small black hole as a source of energy by converting mass to energy like a antimater engine

  • @ajaydivakaran257
    @ajaydivakaran257 6 місяців тому +1

    Great explanation. Keep it up👌🙏🙏

  • @yahakoobbabuambayapulli5094
    @yahakoobbabuambayapulli5094 Місяць тому

    Thank you very much Sir.
    Black Holes-ന് മുൻ അവസ്ഥയിലേക് തിരിച്ചുവരാനാകുമോ?. ലഭ്യമായ അറിവിൽ വന്നിട്ടുണ്ടോ?.
    *Black Holes പ്രപഞ്ചതിലെ Unknown Recycle bins ആകുമോ?♻️ ?.Antimatter-കൾ Black holes ലേക് ചേകേറുന്നുണ്ടോ?.

  • @sudhirotp
    @sudhirotp 6 місяців тому

    Super ക്ലാസ്സ്‌..
    ഓരോ തവണ ഒരോ വസ്തുക്കൾ ഉള്ളിലേക്ക് എടുക്കുന്ന ബ്ലാക്‌ഹോൾ അതിന്റെ mass കൂട്ടുന്നില്ലേ. അപ്പോൾ അതിന്റെ ഗ്രാവിറ്റി ആദ്യം 4 ഉള്ളവടെ മാറി കൂടി വരില്ലേ...

  • @moviemaniacKKP
    @moviemaniacKKP Місяць тому

    GTR വച്ചു നോക്കുമ്പോ സ്പേസ് ടൈം കറിവേചർ കാരണം പ്രകാശം വളയുമെങ്കിൽ സ്പേസ് ഒരു മാധ്യമം ആണെന്നും പ്രകാശം സഞ്ചാരിക്കാൻ മാധ്യമം വേണം എന്നും പറയേണ്ടി വരുമല്ലോ (ഈതെർ പോലെ )

  • @-._._._.-
    @-._._._.- 6 місяців тому +1

    അറിവിന് നന്ദി👍

  • @Zainabdulwaseem
    @Zainabdulwaseem 6 місяців тому +2

    Cloningine kurich oru video cheyyamo

  • @nijilkp7083
    @nijilkp7083 6 місяців тому +1

    Thank you very much sir..

  • @udeepbrg
    @udeepbrg 6 місяців тому +1

    Very good explanation ❤

  • @mansoormohammed5895
    @mansoormohammed5895 6 місяців тому +2

    Waiting 🤩

  • @master.1137
    @master.1137 6 місяців тому +1

    Sir നിങ്ങളെ പോലെ science പഠിക്കാന്‍ ഏത് course plus two ശേഷം എടുക്കണം.......🎉

  • @ajinase
    @ajinase 6 місяців тому +1

    Super 💚

  • @sreejithomkaram
    @sreejithomkaram 5 місяців тому

    Thank you for the effort❤

  • @shyamthomas9551
    @shyamthomas9551 6 місяців тому +1

    great presentation

  • @surendranmr
    @surendranmr 6 місяців тому +1

    😊 scientific and interesting. Thankyou!

  • @JayanN-vb1ud
    @JayanN-vb1ud 6 місяців тому +1

    ബ്ലാക്ക് ഹോളിലെ സിംഗുലാരിറ്റി പോയന്റിന്റെ പവർ എന്തായിരിക്കും
    ആലോചിക്കുമ്പോൾതന്നെ അത് അങ്ങോട്ട് വലിച്ചെടുക്കുന്നത് പോലെ ഒരു തോന്നൽ

  • @shade755
    @shade755 6 місяців тому +1

    Well explained 😊

  • @rineensh6240
    @rineensh6240 6 місяців тому +2

    Interstellar movieyil ulla pole
    Nammude earth mathram black hole nte aduth ettiyal suryanil million years kayiyille 😧 appo sun nshikkan possibility elle

    • @Science4Mass
      @Science4Mass  6 місяців тому +2

      സിനിമ വേറെ ജീവിതം വേറെ

  • @sunilkidangil9999
    @sunilkidangil9999 5 місяців тому

    നല്ല അറിവ് good

  • @vijayannaird2584
    @vijayannaird2584 6 місяців тому

    Very Very nice performance thanks sir

  • @teslamyhero8581
    @teslamyhero8581 6 місяців тому +2

    13:25ബ്ലാക് ഹോളിന്റെ ജനനം 🔥🔥🔥

  • @aue4168
    @aue4168 6 місяців тому +1

    ⭐⭐⭐⭐⭐
    Very informative video.
    Thank you sir 👍💕💕

  • @MrRk1962
    @MrRk1962 6 місяців тому

    വളരെ മനോഹരം!

  • @regicjose
    @regicjose 2 місяці тому

    Very informative

  • @prabhakumarananthapuri3218
    @prabhakumarananthapuri3218 28 днів тому

    Very very valuable videos❤

  • @bhoopathim5566
    @bhoopathim5566 6 місяців тому

    Sir I love your videos very much 💖 . You are the one who interested me in astronomy . Iam now 13 year old .

  • @CozmicCuriosity
    @CozmicCuriosity 5 місяців тому

    Thank you for this very informative video.. you are an inspiration man . Njan black holes related video cheyyan nokkuva.. expecting your support also... This video is inspiration for me.😊😊

  • @rajankskattakampal6620
    @rajankskattakampal6620 6 місяців тому +1

    12p, ponskrooks, കോമറ്റ് നെ കുറിച്ച് വിശദമായി, ഉടനെ ഒരു വീഡിയോ ചെയ്യു, പുള്ളിക്കാരൻ വന്നുകൊണ്ടിരിക്കുകയാണ്,, "കൊമ്പൊക്കെ," ഉണ്ടത്രേ, പേര് രാക്ഷസൻ, എന്നാണത്രെ,,, ഉടനെ please, 🙏

  • @aneeshfrancis9895
    @aneeshfrancis9895 6 місяців тому +1

    Thanks

    • @Science4Mass
      @Science4Mass  6 місяців тому

      Thank You very much. Your Support is really appreciated.

  • @devidvilla3495
    @devidvilla3495 6 місяців тому

    Simply outstanding video..

  • @ajicherumoodu
    @ajicherumoodu 6 місяців тому

    Very Informative, Thank you Sir.👍

  • @nairtrr1
    @nairtrr1 6 місяців тому

    GREAT explanation enjoyed it

  • @VARUNRV007
    @VARUNRV007 6 місяців тому

    Adipoli presentation 🎉

  • @sareenaak8076
    @sareenaak8076 6 місяців тому

    Hi Sir,
    I am getting a weird thought. Are black holes a gateway to a parallel universe? Is that the reason no objects can escape from its gravity? Maybe this is an illogic thought, but your space time video influenced this.

  • @sumayya128
    @sumayya128 6 місяців тому +1

    ഒരു സംശയം മാസുള്ള ഒരു വസ്തു സ്പേസിനെ ചുരുക്കും ഭൂമിയിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുന്ന സ്പേസിനൊപ്പമാണ് ആ വസ്തു ഭൂമിയിലേക്ക് അടുക്കുന്നത് യഥാർത്ഥത്തിൽ സ്പേസിന് ആപേകഷികമായി ചലിക്കുന്നത് ഭൂമിയാണ്.മാസുള്ള ഒരു ബ്ലാക്ക് ഹോളിന്റെ സ്വാർശീൽ റേഡിയസും കടന്ന് സ്പേസ് ചുരുങ്ങുന്നത് പ്രകാശ വേഗത്തിലല്ലേ അപ്പാൾ ആ ബ്ലാക്ക് ഹോൾ സ്പേസിന്
    ആപേകഷികമായി പ്രകാശ വേഗത്തിലല്ലേ ചലിക്കുന്നത് മാസുള്ള ഒന്നിനും പ്രകാശ വേഗത്തിൽ ചലിക്കാൻ സാധിക്കില്ലല്ലോ

    • @aanandTechie
      @aanandTechie 5 місяців тому

      Event horizen ന് ഉള്ളിൽ നടക്കുന്ന കാര്യത്തിനെപറ്റി കൃത്യമായി ഒന്നും അറിയില്ല. സ്പേസ് ചുരുങ്ങുന്ന വേഗത c യെ കാൾ വേഗത്തിൽ എന്ന് പറയാൻ പറ്റില്ല, അത്രയും ചിരുങ്ങി ഇരിക്കുന്നത് കൊണ്ട് അവിടെ ഉള്ള acceleration due to gravity കൂടി ഇരിക്കുന്നത്. ഇനി സ്പേസ് move ചെയ്യുന്നുണ്ട് എങ്കിൽ തന്നെ സ്പേസ് time ന് എത്ര വേഗത്തിൽ വേണമെങ്കിലും move ചെയ്യാൻപറ്റും.

  • @aswinasok6039
    @aswinasok6039 6 місяців тому

    Highly informative video. Thank you sir

  • @sankarannp
    @sankarannp 6 місяців тому +1

    Good topic. Thank you Sir

  • @shakeer420
    @shakeer420 6 місяців тому +1

    Thank you 🎈

  • @Sk-pf1kr
    @Sk-pf1kr 6 місяців тому

    ഒന്നും പറയാനില്ല Super

  • @cibythomas7189
    @cibythomas7189 6 місяців тому

    superb effort ....great video

  • @Jobacnt
    @Jobacnt Місяць тому

    എന്റെ സംശയം എങ്ങനെയാണ് ഒരു black hole ൻ്റെ പ്രകാശം പോലും കടത്തിവിടാത്ത ഭാഗത്തെ James Webb telescope ൽ പകർത്താൻ സാധിച്ചത്.അതായത് ഒരു set off imageസിനെ capture ചെയ്തു ശേഷം അതിലുണ്ടാകുന്ന പ്രകാശത്തിൻറെ തീവ്രതയുടെ അടിസ്ഥാനത്തിൽ ആണ് ആ വസ്തു സ്ഥിതിചെയ്യുന്ന ദൂരപരിധി അളക്കുന്നത്. എന്നാൽ ഒരു പ്രകാശത്തെ പോലും പ്രതിഫലിപ്പിക്കാത്ത even horizon മുതൽ singularity വരെ ഉള്ള പ്രകാശത്തിൻറെ ഒരു തരി പോലും പുറത്തേക്ക് പ്രതിഫലിപ്പിക്കാത്ത ഭാഗത്തെ space നെ തിരിച്ചറിയാൻ കഴിയുന്നു.

  • @ramkiran3072
    @ramkiran3072 6 місяців тому

    ഗ്രാവിറ്റി ഒരു ഫോഴ്സ് ആണോ എന്നതിനെ കുറിച്ചും സ്പേസ് ടൈം കർവേചർ നേ കുറിച്ചും ഒരു ഡീറ്റെയിൽഡ് വീഡിയോ ചെയ്യാമോ

    • @Science4Mass
      @Science4Mass  6 місяців тому +1

      Detailed Videos ചെയ്തിട്ടുണ്ട്. channel ഒന്ന് search ചെയ്‌താൽ മതി

  • @najeebnalakath7417
    @najeebnalakath7417 3 місяці тому

    Pls explain about cosmic relativity.

  • @jebinjoseph7765
    @jebinjoseph7765 6 місяців тому

    Superbb

  • @marktwin1326
    @marktwin1326 6 місяців тому

    Nice information..
    Thank you Sir

  • @vishnudasks
    @vishnudasks 6 місяців тому

    Zero point energye kurich oru video please

  • @graxroot
    @graxroot 6 місяців тому

    my mentor ❤

  • @Mwone800
    @Mwone800 12 днів тому +1

    എനിക്ക് ഇപ്പോഴും ഇതിനെ പറ്റി ഒരു ധാരണ ആയിട്ടില്ല,
    അപ്പൊ ഒരു ഗ്രഹം or നക്ഷത്രം ചുരുങ്ങി ആണ് ബ്ലാക്ക് ഹോൾ ഉണ്ടാവുന്നത് എന്നല്ലേ, എന്നാൽ അത് വഴി മറ്റു univetsilott എളുപ്പത്തിൽ പോവാൻ ആവും എന്ന് പറയുന്നത് എന്താ?

  • @nizarmytheenkunju3457
    @nizarmytheenkunju3457 6 місяців тому

    Very clear explanation

  • @Jimmy-w9w
    @Jimmy-w9w 6 місяців тому

    ഒരു സംശയം. ബിഗ്ബാങ് നടക്കുന്ന സമയത്ത് ഒരു സിംഗുലാരിറ്റിയിൽ നിന്ന് തന്നെ സംഭവിച്ചതാണെങ്കിൽ അത് ഒരു very സൂപ്പർ massive ബ്ലാക് ഹോൾ ആയിരിന്നുവോ അതോ എന്തായിരുന്നു ആ state. സ്പേസും ടൈംമും ഇല്ലെങ്കിൽ പിന്നെ ഇവന്റ് horizon പോസ്സിബിൾ അല്ല. ഒന്ന് വിശദീകരിക്കാമോ. Thank You 👍🏽

  • @francisvarunJoyK
    @francisvarunJoyK 6 місяців тому

    thank you

  • @anuamby10
    @anuamby10 6 місяців тому +1

    Awaiting.....