ഇരയിമ്മൻതമ്പിയുടെ 2 നൂറ്റാണ്ടുകൾ പഴക്കമുള്ള ചേർത്തലയിലെ ജന്മഗൃഹം

Поділитися
Вставка
  • Опубліковано 15 жов 2024
  • താരാട്ടു പാട്ടിന്റെ രചയിതാവ് ശ്രീ ഇരയിമ്മൻതമ്പിയുടെ ചേർത്തല വാരനാട്‌ നടുവിലേൽ കോവിലകം ഇന്ന് തകർച്ചയുടെ വക്കിലാണ് .
    ചേർത്തല വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാർവ്വതിപ്പിള്ള തങ്കച്ചിയുടേയും പുത്രനായി ഇരവിവർമ്മൻ തമ്പി 1782-ൽ ജനിച്ചു. അന്നത്തെ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ്മയുടെ സഹോദരനായിരുന്ന മകയിരം തിരുനാൾ രവിവർമ്മയുടെ മകളായിരുന്നു, പാർവതി പിള്ള തങ്കച്ചി. കാർത്തിക തിരുനാളാണ് രവിവർമ്മയ്ക്ക് ഇരയിമ്മൻ എന്ന ഓമനപേരിട്ടത്.അദ്ദേഹത്തിന്റെ 14 വയസ്സ് വരെ നാടുവിലേൽ നടുവിലെ വാരനാട് നടുവിലേൽ
    കോവിലകത്തായിരുന്നു താമസം പിന്നീടാണ്
    തിരുവനന്തപുരത്തേക്കു പോയത് എന്നാണ് പറയുന്നത് .
    ഓമനത്തിങ്കൾക്കിടാവോ എന്ന് തുടങ്ങുന്ന ഒറ്റ താരാട്ടു പാട്ടു മാത്രം മതി അദ്ദേഹത്തെ എന്നെന്നും ഓർമ്മിക്കാൻ .അദ്ദേഹത്തിന്റെ ഏക സ്മാരകമായ ഈ കോവിലകം ഇന്ന് തകർച്ചയുടെ വക്കിലാണ് .അദ്ദേഹം ജനിച്ചു വളർന്ന ഈ തറവാട് നിലവിൽ പുരാവസ്തു വകുപ്പിന്റെ ചുമതലയിൽ ആണെങ്കിലും .ചില നിയമ തടസ്സങ്ങൾ വികസനത്തിന് തടയിട്ടിരിക്കുകയാണ്.വരും തലമുറകൾക്കായി ഇത്തരം, ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

КОМЕНТАРІ • 8