Malayapothi Bhagavathi I Palakkad I Alathur I Erimayoor I മലയപ്പൊതി ഭഗവതി I പാലക്കാട് I ആലത്തൂർ ।

Поділитися
Вставка
  • Опубліковано 23 вер 2022
  • മലയപ്പൊതി
    പാലക്കാട് ജില്ലയിൽ ആലത്തൂരിനടുത്ത് എരിമയൂർ എന്ന സ്ഥലത്തു നിന്നും ഏകദേശം 4 കിലോമീറ്റർ യാത്ര ചെയ്താൽ മലയ ഭഗവതി കുടിക്കൊള്ളുന്ന മലയപ്പൊതി മലയിലെത്താം. ചിതലി എന്ന പ്രദേശത്തു നിന്നും മലയപ്പൊതിയിലേക്ക് എത്തിച്ചേരാവുന്നതാണ്. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട വിശ്വാസമാണിവിടെ നിലനിൽക്കുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ് ഈ വനത്തിൽ കർഷകർ അവരുടെ ആടുമാടുകളെ മേയാൻ വിടുകയും ഒരുനാൾ ഒരു കർഷകൻ്റെ ഒരു കൂട്ടം നാൽക്കാലികളെ സന്ധ്യയായിട്ടും കാണാതാവുകയും അദ്ദേഹ ഇവിടെ നിന്ന് പ്രാർത്ഥിച്ചുവെന്നും അനേരം കാണാതായ നാൽക്കാലികൾ കാട്ടിൽ നിന്നും പൊടുന്നനെ പ്രത്യക്ഷമായി എന്നുമാണ് ഐതിഹ്യം. നാൽക്കാലികൾ തിരിച്ചു വന്നത് മലയഭഗവതിയുടെ കാരുണ്യം കൊണ്ടാണെന്ന വിശ്വാസ പ്രകാരം അതിനു ശേഷം ഇവിടെ ഭഗവതിയുടെ പ്രീതിയ്ക്കായി തങ്ങളുടെ കോഴി- ആട് തുടങ്ങിയ മൃഗങ്ങളെ ഇവിടെ ബലി കൊടുത്ത് ഭഗവതിയുടെ അനുഗ്രഹം വാങ്ങുന്നത് ഒരു ആചാരവും വിശ്വാസവുമായി പിൻതുടർന്നു വരുന്നു.രണ്ടു വർഷം മുൻപ് വരെ ഇവിടെ വളർന്ന് പടർന്ന് പന്തലിച്ചു നിന്നിരുന്ന പുളിമരത്തിനു ചുവടിലായിരുന്നു ഈ ആചാരകർമ്മങ്ങൾ നടത്തിയിരുന്നത്. ആ പുളിമരം കത്തി പോയതിനെ തുടർന്ന് അതു നിന്നിരുന്ന സ്ഥലത്തെ തറയിലാണിപ്പോൾ പ്രാർത്ഥനയും ബലിയും നിവേദ്യ സമർപ്പണവും നടത്തുന്നത്.
    #malayapothi#palakkadtourism#malayabhagavathy#

КОМЕНТАРІ • 16

  • @rajeshab5979
    @rajeshab5979 Рік тому +1

    നല്ല അവതരണം
    നല്ല കാഴ്ച

  • @sasikumark6175
    @sasikumark6175 Рік тому +1

    സൂപ്പർ.... ഭഗവതിയേ... ശരണം .... Thanks.... ചേട്ടാ

  • @sukumarc8078
    @sukumarc8078 Рік тому +1

    Super avatharanam yathi...

  • @rajeswarimb7884
    @rajeswarimb7884 Рік тому +1

    വളരെ പ്രകൃതി ഭംഗി ഉൾക്കൊള്ളുന്ന പാലക്കാടിന്റെ തനത് ഭംഗിയും അതോടൊപ്പം തന്നെ വിവിധങ്ങളായ ഭക്തി വൈവിധ്യങ്ങളെയും കുറിച്ച് പകർന്നു തന്ന അറിവിന് സാറിന് നന്ദി

  • @sreekumartamballur8460
    @sreekumartamballur8460 Рік тому +1

    സൂപ്പർ

  • @jobychirammel8412
    @jobychirammel8412 Рік тому +1

    സൂപ്പർ വീഡിയോ പാലക്കാട്‌ ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് ഇപ്പോൾ അറിഞ്ഞു. നന്ദി.

  • @thrissurkkaranproductions96
    @thrissurkkaranproductions96 Рік тому +1

    "മലയപൊതി" ഇതുവരേക്കും ഇങ്ങനെ ഒരു ആചാര അനുഷ്ടാനത്തെ കുറച്ചു എനിക്ക് യാതൊരു അറിവും ഇല്ലായിരുന്നു.. ആദ്യമായി ആണ് കാണുന്നതും കേൾക്കുന്നതും.. ഇതുപോലെ വ്യത്യസ്തമായ അറിവുകൾ അടങ്ങുന്ന എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു..
    ഇത്തരം വീഡിയോകൾ കാണുമ്പോൾ അവിടൊന്നും പോകാതെത്തന്നെ പോയികാണുന്ന ഒരു പ്രത്യേക അനുപൂതി തോന്നുന്നു..
    വീഡിയോ വളരെ ഇഷ്ടപ്പെട്ടു.
    സജിൻ നന്തിപുലം..

  • @jayasreep4203
    @jayasreep4203 Рік тому +2

    പാലക്കാടിന്റെ ഹരിതാഭയും ആചാരങ്ങളും മനോഹരമായി കാണിച്ചു തരുന്നു.🙏👌💐

  • @adheenayathi5085
    @adheenayathi5085 Рік тому +1

    The beauty of Palakkad is unique.
    It's customs and rituals are very different and interesting. Keep Going ✨

  • @nikhilsreekumaran8099
    @nikhilsreekumaran8099 Рік тому +1

    Super 💓

  • @daasdaas1096
    @daasdaas1096 Рік тому +1

    valare santhosham ethil yente achan anu story paraunadu

  • @arjuna5448
    @arjuna5448 Рік тому +1

    Super video ❤️

  • @subhashnarayan7513
    @subhashnarayan7513 Рік тому +1

    Palakkad the heavn... suprji 🙏😍🔥🔥👍👏

  • @nishapk8951
    @nishapk8951 Рік тому +1

    കണ്ണിന് കുളിർമ നൽകുന്ന ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു '