സർപ്പകോപ്പം ഉണ്ടായാൽ കാണുന്ന ദോഷങ്ങൾ ഇതെല്ലാമാണ് | Sarpa kopam | K.P.Sreevasthav Alathur 9447320192

Поділитися
Вставка
  • Опубліковано 18 тра 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    #alathurastrologer
    #palakkadastrologer
    #keralaastrologer
    #malayalamastrologer
    #Alathur #Palakkad #Ayalur #Alathursreevasthav #Palakkadsreevasthav
    #ആലത്തൂർ #ആലത്തൂർജ്യോതിഷാചാര്യ
    #ആലത്തൂർശ്രീവാസ്തവ്
    #ആലത്തൂർജ്യോത്സ്യൻ #പാലക്കാട്ജ്യോതിഷാചാര്യ #പാലക്കാട് #പാലക്കാട്ജ്യോത്സ്യൻ #മലയാളംജ്യോത്സ്യൻ #ശ്രീവാസ്തവ് #ശ്രീവാസ്തവ്ജ്യോതിഷാചാര്യ #ജ്യോതിഷാചാര്യ
    #കേരളജ്യോതിഷം
    #കേരളജ്യോത്സ്യൻ
    K.P.Sreevasthav Astrologer Alathur Palakkad
    UA-cam link : / @astropadurvasthav
    Instagram link : sreevasthav...
    Address: കേരള അസ്ട്രോളജർ കെ.പി.ശ്രീവാസ്തവ്
    094473 20192
    g.co/kgs/CBqioG9
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    മയിൽപീലിയിൽ ഈ വാരം സർപ്പാരാധനയെ കുറിച്ചും സർപ്പ സംബന്ധമായിരിക്കുന്ന പരിഹാരാദികളെ കുറിച്ചുമാണ് പറയുന്നത്.
    ദൈവത്തിൻറെ നാട് എന്നറിയപ്പെടുന്ന കേരളം അതിപ്രാചീന കാലം മുതലേ തന്നെ സർപ്പാരാധനയ്ക്ക് വലുതായ പ്രാധാന്യം നൽകി വന്നിരുന്നു..
    പരശുരാമൻ കേരളം സൃഷ്ടിച്ച് കഴിഞ്ഞ സമയത്തിൽ ജലത്തിലെ ലവണാംശം മൂലവും പാമ്പുകളുടെ ആധിക്യം നിമിത്തമായിട്ടും ഇവിടെ വാസയോഗ്യമല്ലാതായി തീർന്നു.
    ഭഗവാൻ പരമശിവന്റെ ഉപദേശപ്രകാരം പിന്നീട് പരശുരാമൻ സർപ്പങ്ങൾക്ക് പ്രത്യേകമായ വാസസ്ഥാനം നൽകി,
    അവരെ ഭൂമിയുടെ രക്ഷകരും, കാവൽക്കാരും എന്ന നിലയിൽ പൂജിക്കുകയും ആരാധിക്കുകയും ചെയ്താൽ സർപ്പശല്യം അവസാനിക്കുമെന്ന് മനസ്സിലാക്കി പരശുരാമന്റെ നിർദ്ദേശപ്രകാരം ഇവിടെ അധിവസിച്ച മനുഷ്യർ ഓരോ തറവാട്ടു വളപ്പിലും സർപ്പക്കാവുകൾ തീർത്ത് അവിടെ ചിത്രകൂടക്കല്ല് സ്ഥാപിച്ച് നാഗാരാധന തുടങ്ങി,
    തങ്ങളുടെ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ഓരു നശിപ്പിക്കുവാൻ അവർ സർപ്പങ്ങളെ നിയോഗിച്ചു... അപ്രകാരം ഇവിടം വാസയോഗ്യമായി തീർന്നു.
    നാഗങ്ങളെ വെച്ച് ആരാധിച്ചാൽ അവർ മനുഷ്യരെ സംരക്ഷിക്കുമെന്ന് വിശ്വസിച്ചു വന്നു.
    ഭൂമിയുടെ സംരക്ഷകരും കാവൽക്കാരുമായി സർപ്പങ്ങളെ കാവുകളിൽ ആരാധിച്ചു വന്നു.
    ജ്യോതിഷത്തിൽ ധർമ്മദൈവകോപം ഉണ്ടോ എന്ന് നോക്കിയതിനുശേഷം അടുത്തതായി നോക്കുക, സർപ്പബാധ വിഷയമാണ് അത്രയധികം പ്രാധാന്യം സർപ്പങ്ങൾക്ക് ജ്യോതിഷം കൽപ്പിച്ചിട്ടുണ്ട്.
    സർപ്പപ്രീതരഽവശ്യമേവ കരണീയാരോഗ്യ പുത്രാപ്തയേ.
    എന്ന പ്രശ്നമാർഗ ശ്ലോക പ്രകാരം സർപ്പപ്രീതി വളരെയധികം അവശ്യം തന്നെയാണ് എന്ന് കാണുന്നു. ആരോഗ്യം സന്താനം എന്നിവ ഉണ്ടാകുവാനും അത് നിലനിൽക്കുവാനും സർപ്പപ്രീതി വരുത്തേണ്ടതാണ്.
    പലകാരണങ്ങൾ കൊണ്ടും സർപ്പകോപ്പം ഉണ്ടാകാം.
    സർപ്പക്കാവ് വെട്ടിത്തെളക്കുക, സർപ്പക്കാവിലെ വൃക്ഷങ്ങളെ നശിപ്പിക്കുക, സർപ്പത്തിന്റെ അധീനതയിലുള്ള പുറ്റുകൾക്കോ സർപ്പങ്ങൾക്കോ നാശം വരുത്തുക, സർപ്പക്കാവ് അശുദ്ധമാക്കുക, പാമ്പിൻ മുട്ടകൾ നശിപ്പിക്കുകയോ, പാമ്പിനെ കൊല്ലുകയോ ചെയ്യുക ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും സർപ്പബാധ വന്നുചേരാം.
    ഇങ്ങനെ സർപ്പബാധ വന്നുചേർന്ന് കഴിഞ്ഞാൽ പലതരത്തിലും അത് വിഷമതകളെ വരുത്തിക്കാറുണ്ട്.
    വിവാഹ ജീവിതത്തിൽ വിഷമതകൾ ഉണ്ടാക്കുക, സന്താനങ്ങൾക്ക് പ്രയാസങ്ങൾ വരിക, വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾ ഉണ്ടാവുക, മാനസികമായ പ്രയാസങ്ങൾ വരിക, അപകടങ്ങൾ ഉണ്ടാകുക, തുടങ്ങിയ വിഷമതകൾ സർപ്പബാധകൾ നിമിത്തം ആയിട്ട് വന്നുചേരാം. അപ്രകാരം സർപ്പബാധ ഉണ്ട് എങ്കിൽ അതിന് ഉചിതമായ രീതിയിലുള്ള പ്രതിവിധികൾ ചെയ്യേണ്ടതായുണ്ട്.
    ഒരു ദൈവജ്ഞനെ കണ്ട് പ്രശ്നം വെപ്പിച്ചാൽ സർപ്പബാധാ സംബന്ധമായ ദോഷങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സാധിക്കും.
    അത് എങ്ങിനെയാണ് കണ്ടെത്തുക എന്നുള്ളതും, അതിനുവേണ്ട പ്രതിവിധികൾ എന്തൊക്കെയാണ് എന്നുള്ളതും അടുത്ത വാരത്തിൽ പ്രതിപാദിക്കാം.
  • Наука та технологія

КОМЕНТАРІ • 6

  • @ramsabha0
    @ramsabha0 Місяць тому +1

    സർപ്പ ബാധാ/കോപം വിഷയം വളരെ എളിയ വിധത്തിൽ വിവരിച്ചു❤. ശ്രീവാസ്തവ പോലെ ജ്യോതിഷിക്കൽ മൂലം ഈ ശാസ്ത്രം ഇന്നിയും കുറെ കാലം നിലനിൽക്കും👏

  • @user-iu3xw5fu6b
    @user-iu3xw5fu6b Місяць тому +1

    ദൈവങ്ങളുടെ ഗാനം കേൾക്കുന്ന സമയത്തു ലയിച്ചു ഓർക്കുന്ന തു പോലെയുണ്ട് pottiyude ഈ സൗണ്ടിൽ തരുന്ന ഓരോ വാക്കും കേൾക്കുമ്പോൾ 🙏🙏🙏

  • @Avakayapappuneyyi
    @Avakayapappuneyyi Місяць тому +2

    🙏

  • @ajithvs7331
    @ajithvs7331 Місяць тому +1

    കാള സർപ്പ ദോഷം എന്താണ്

  • @rejithr729
    @rejithr729 Місяць тому +1

    ധനം ഒരുപാട് ഉണ്ടാവുമോ ഇടവം പത്തേ നീച സർപ്പം ഉറങ്ങിയാൽ അതിനുശേഷം കന്നി ആയില്യംവരെ പുറ്റടവ് കാലഘട്ടം എന്നുണ്ടോ ഉണ്ടെങ്കിൽ ആ സമയത്ത് സർക്കാരാധന നടത്തിയാൽ സർപ്പങ്ങളുടെ മന്ത്രം ജപിച്ചാൽ ഫലം ഉണ്ടാവില്ല എന്നുണ്ടോ കാരണം സർപ്പങ്ങൾ ആ സമയത്ത് സുഷ്പ്തിയിൽ ആകും എന്ന് കേട്ടിട്ടുണ്ട് ശരിയാണോ