USVATHUN HASANA | ഭാഗം12 സന്താന പരിപാലനം: പ്രവാചക മാതൃക | AL IHSAN

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 11

  • @HafsathCp-z4l
    @HafsathCp-z4l 2 місяці тому +3

    ജീവിതത്തിലുട നീളം മാതൃക കാണിച്ച നബി സന്താന പരിപാലനത്തിലും ഉമ്മത്തിന് മാതൃകയാകുന്നു...❤പ്രസവിച്ച ഉടനെ പെണ്ണെന്നു കേൾക്കുമ്പോൾ മുഖം ചുളിക്കുന്ന ദമ്പതികൾക്ക് ഈ ചരിത്രം മാതൃകയാകട്ടെ...
    പെൺകുട്ടികളെ നല്ല നിലയിൽ വളർത്തി നല്ല ഇണയെ കണ്ട് പിടിച്ചു കൊടുക്കുന്നവരും ഞാനും അന്ത്യനാളിൽ (വിരലുകൾ ചേർത്തുപിടിച്ചു )ഇങ്ങനെ എന്ന് പറഞ്ഞ നമ്മുടെ പുന്നാര നബി നമുക്കെന്നും വഴികാട്ടിയാണ്..
    ഇന്നത്തെ കാലത്ത് ഭാര്യയും ഭർത്താവും തമ്മിലുള്ള പിണക്കം ഭാര്യ വീട്ടുകാർ അറിഞ്ഞാൽ പിന്നെ ചെറിയ പ്രശ്നം പോലും പറഞ്ഞു വലുതാക്കി വിവാഹ മോചനത്തിൽ വരെ എത്തിക്കും...
    നബിയും ഫാത്തിമ ബീവിയും തമ്മിലുള്ള ബന്ധം അത്രമേൽ സുന്ദരമാണ്...
    ...

  • @JameelaAzeez-u4t
    @JameelaAzeez-u4t 2 місяці тому +5

    എല്ലാ കുട്ടികളും ശുദ്ധ പ്രകൃതിയോടെയാണ് ജനിച്ചുവീഴുന്നത്. പിന്നീടവരുടെ മാതാപിതാക്കളാണ് അവരെ മുസ്‍ലിമും ക്രിസ്ത്യാനിയും അഗ്നിയാരാധകരുമൊക്കെയാക്കുന്നത് എന്ന പ്രവാചക വചനം നാം മനസ്സിലാക്കേണ്ടതാണ്. ഇതനുസരിച്ച് തന്‍റെ സന്താനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. സന്താനങ്ങള്‍ മാതാപിതാക്കളുടെ അടുക്കല്‍ അമാനത്താണെന്ന് പ്രവാചകന്‍ വ്യക്തമാക്കിയിരിക്കുന്നു. അവരെ നല്ലവരാക്കുന്നതും ചീത്തയാക്കുന്നതും അവരുടെ രക്ഷിതാക്കളാണ്. നിഷ്കളങ്കമായ മനസ്സാണ് കുട്ടികളുടേത്. നിര്‍മ്മലമായ അവരുടെ മനസ്സില്‍ നല്ലതു മാത്രമേ പകര്‍ന്നു കൊടുക്കാവൂ. ചീത്തയായ കാര്യങ്ങളാണ് അവന്‍ മനസ്സിലാക്കുന്നതെങ്കില്‍ ഇഹത്തിലും പരത്തിലും അവര്‍ പരാജയപ്പെടുന്നതാണ്.
    അല്ലാഹു പറയുന്നു : 'അറിയുക നിങ്ങളുടെ സന്പാദ്യങ്ങളും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാണ്. തീര്‍ച്ചയായും അളളാഹുങ്കലാണ് മഹത്തായ പ്രതിഫലമുള്ളത്. ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് സന്പത്തും സന്താനങ്ങളും നമുക്ക് ലഭിക്കുന്നത് അല്ലാഹുവിന്‍റെ പരീക്ഷണങ്ങളാണെന്നാണ്. തനിക്കു ലഭിച്ച സന്താനങ്ങളെ നല്ലനിലയില്‍ വളര്‍ത്തിയും സന്പത്ത് നല്ല മാര്‍ഗ്ഗത്തില്‍ ചെലവുചെയ്തും അല്ലാഹുവിന്‍റെ പ്രീതി കരസ്ഥമാക്കുക. ഇതിന്നെതിരായി വരുന്നതെല്ലാം നാളെ മഹ്ശറയില്‍ നമുക്ക് പരാജയമായിരിക്കുമെന്ന് നാം ഓര്‍ക്കേണ്ടതാണ്.
    ഒരു കാര്യം ഓർത്ത് വെക്കുന്നത് നല്ലതാണ്, ലോകത്ത് ഒരു പാട് വിജയങ്ങൾ കൈവരിക്കുന്നവരും പരാജയങ്ങളെ നേരിടേണ്ടി വന്നവരുമെല്ലാം ജനനസമയത്ത് സമന്മാരായിരുന്നു. ജീവിതത്തിൻറെ വ്യത്യസ്ഥ മേഘലകളിൽ മാതാപിതാക്കൾ യുക്തിഭദ്രമായ ഇടപെടൽ നടത്തുകയും ഉപദേശങ്ങൾ നൽകുകയും ചെയ്താൽ തർബിയതത്തിൻറെ ഗുണഫലങ്ങൾ കാണുമെന്നത് നിസ്സംശയമാണ്. കുട്ടികൾ പേരും പെരുമയും പ്രശസ്തിയും സമ്പത്തുമെല്ലാം നേടണമെന്നൊന്നുമില്ല പകരം ശരീഅത്ത് തേടുന്നത് അവർ നല്ല മനുഷ്യരാകണമെന്നാണ്. കൂടാതെ നല്ല മാതാപിതാക്കളായും നല്ല സഹോദരീ സഹോദരൻമാരായും നല്ല അയൽവാസികളായും മാതാപിതാക്കളുടെ കണ്ണിലെ കുളിർമയായിത്തീരണം. അങ്ങനെ മഹ്ഷറയിൽ വെച്ച് തൻറെ മക്കളെ ഓർത്ത് മാതാപിതാക്കൾക്ക് ലജ്ജിക്കേണ്ട അവസ്ഥ ഇല്ലാതിരിക്കുകയും വേണം.
    ചില നേരങ്ങളിൽ ജനങ്ങൾ മറ്റുള്ളവരുടെ കുട്ടികളുടെ കുറ്റങ്ങൾ കണ്ടെത്തി അതിനെ വിമർഷിക്കുന്നതായി നാം കാണാറുണ്ട്. അതേ സമയം അവരുടെ കുട്ടികളും ഇതേ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന വസ്തുത അവർ മറക്കുകയും ചെയ്യുന്നു. അതിനാൽ തൻറെ മക്കളെ സദാസമയം വീക്ഷിക്കലും അവരെ ഗുണദോഷിക്കലും തെറ്റുകളെ യുക്തിപരമായി മായ്ച്ചുകളയലും നല്ല കാര്യങ്ങളെ പ്രശംസിക്കലുമെല്ലാം മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്

  • @shabeeajabin271
    @shabeeajabin271 2 місяці тому +3

    പിതാവിൻ്റെ സാന്നിധ്യം ലഭിക്കാതെ മാതാവിൻ്റെ വാത്സല്യവും സ്നേഹവും നുകർന്ന് കൊതിതീരും മുമ്പ് തൻ്റെ ആമിന ഉമ്മയെ നഷ്ടപ്പെട്ട ഹബീബിനോളം മക്കളെ സന്തോഷിപ്പിക്കുന്ന നമുക്ക് മാതൃക കാണിച്ച് തന്ന വേറെ ആരുണ്ട് ഈ ലോകത്ത്
    തനിക്ക് ലഭിക്കാത്തത് മറ്റുള്ളവർക്കും വേണ്ട എന്ന് ചിന്ദിച്ച് അസൂയ മൂലം പരസ്പരം സ്നേഹിക്കാൻ മറന്നു പോവുന്ന നമുക്കൊക്കെ ഹബീബിൻ്റെ ജീവിതത്തിലുടെ ഒരുപാട് പഠിക്കാനുണ്ട്, തൻ്റെ മക്കളോടും മരുമക്കളോടും ഭാര്യമാരോടും സുഹൃത്തു ക്കളോടും മറ്റു ആളുകളോടും എത്ര എളിമയോടും സ്നേഹത്തോടെയുമാണ് ഹബീബ് പെരുമാറിയിത്, പ്രകടിപ്പിക്കുക മാത്രമല്ല സ്നേഹം തുറന്നു പറയാറുമുണ്ടായിരുന്നു,
    തൻ്റെ മക്കളെ പോലെ മറ്റു മക്കളെയും ഹബീബ് സന്തോഷിപ്പിക്കാറുണ്ടായിരുന്നു, അനാഥ കുഞ്ഞുങ്ങളുടെ മുമ്പിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്ന് പഠിപ്പിച്ചു തന്ന ഹബീബ്
    ഒരിക്കൽ جغفر(റ) വിൻ്റെ വീട്ടിലേക്ക് ഹബീബ് പോയപ്പോൾ അവിടെ യതീമായ അവരുടെ മക്കൾ ടെൻ്റ ഉണ്ടാക്കി കളിക്കുന്നത് കണ്ടപ്പോൾ അവരുടെ കൂടെ കളിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നെന്ന് നമുക്ക് ചരിത്രത്തിൽ കാണാം, അതുപോലെ ഒരു പാട് സന്ദർഭങ്ങൾ മക്കളെ സന്തോഷിപ്പിക്കാൻ വിനിയോഗിക്കുമായിരുന്നു
    പെൺകുട്ടികളെ കുഴിച്ചു മൂടിയ ഒരു കാലത്ത് പെൺകുട്ടികൾക്ക് ജീവിക്കാനുള്ള സ്വാതന്ത്രം നൽകുകയും , തൻ്റെ പെൺ കുട്ടികളെ നല്ല രീതിയിൽ വളർത്തി മാതൃക കാട്ടി തന്നു, പെൺകുട്ടികളെ നല്ല രീതിയിൽ വളർത്തുന്നവർക്ക് സ്വർഗമുണ്ടന്ന സന്തോഷ വാർത്ത പറഞ്ഞു തരുകയും ചെയ്തു,
    നമ്മുടെ മക്കൾ കൺകുളിർമയുള്ള മക്കളാവാൻ ഖുർആനിൽ ഒരു ദുആ പറയുന്നുണ്ട്
    ربنا هب لنا من أزواجنا وذرياتنا قرة أعين واجعلنا للمتقين إماما
    അതുപോലെ മാതാപിതാക്കൾക്കുള്ള ദുആ
    اللهم اغفر لي ولوالدي رب ارحمهما كما ربياني صغيرا
    നല്ല അവതരണ ശൈലി ഉള്ള ക്ലാസുകളാണ്, കേൾക്കുന്നവർക്ക് മനസ്സിനെ സ്വാധീനിക്കുന്ന രീതിയിലാണ് പറയാറ്, സാലിഹായ അമലായി സ്വീകരിക്കട്ടെ, നമുക്ക് ഇതിലെ പാഠങ്ങൾ ഉൾക്കൊണ്ട് ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ, ആമീൻ

  • @yasminmuthu9025
    @yasminmuthu9025 2 місяці тому +3

    ജാഹിലിയ്യ കാലഘട്ടത്തിൽ നിന്നും നമ്മെ വിമുക്തമാക്കിയ റസൂൽ (സ)..പെൺകുട്ടികളെ വീടിൻ്റെ വിളക്കാണെന്നു പഠിപ്പിച്ചു അവർ 💞 മുട്ടായി പൊതിയുമായി വരുന്ന പിതാവ് പെൺകുട്ടിയെ പരിഗണിക്കണം എന്ന് ഓർമ്മപെടുത്തിയ റസൂൽ(സ) യതീം മക്കളെ സംരക്ഷിക്കുന്നവൻ നാളെ സ്വർഗത്തിൽ എന്നോടൊപ്പം രണ്ട് വിരലുകൾ ചേർത്ത് പിടിച്ച് (🤞) ഇങ്ങനെ ആയിരിക്കും എന്ന് റസൂൽ (സ)പറഞ്ഞിട്ടുണ്ട്..എല്ലാ കുഞ്ഞു മക്കളോടും വലിയവരോടും അവർക്ക് സ്നേഹമായിരുന്നു... വലിയവരെ ബഹുമാനിക്കലും ചെറിയവരെ സ്നേഹിക്കലും റസൂലിൻ്റെ ചര്യയിൽ പെട്ടതായിരുന്നു..💫പേരകുട്ടികളായ ഹസൻ (റ) ഹുസൈൻ (റ) നേ വല്ലുപ്പയായ മുത്തു റസൂൽ പുറത്ത് കയറ്റി ആന കളിച്ചിട്ടുണ്ടായിരുന്നു... കയിഞ്ഞ ക്ലാസ്സിൽ ഉസ്താദ് പറഞ്ഞു.. ഭക്ഷണം വിളമ്പുന്നതിനിടയിൽ വലത് ഭാഗത്ത് ഇരിക്കുന്ന കുഞ്ഞ് മോനോട് സമ്മതം ചോദിക്കുന്നത്...എന്താണ് മുത്ത് റസൂൽ നമ്മേ പഠിപ്പിക്കുന്നത്.. അവിടുത്തെ അളവില്ലാത്ത സ്വാഭാവ മാധുര്യം അല്ലയോ അത്...💫 ജീവിച്ചിരിക്കുമ്പോൾ തൻ്റെ പൊന്നുമക്കളുടെ കബറിലേക്ക് മണ്ണ് വാരിയിടാൻ വിധിക്കപ്പെട്ട പിതാവാണ് റസൂൽ..
    ഫാത്തിമ എൻറെ കരളിൻ്റെ കഷ്ണമാണെന്നും ആരെങ്കിലും അവളുടെ മനസ്സ് വേദനിപ്പിച്ചാൽ എന്നെ വേദനിപ്പിച്ച പോലെയാണെന്നും അവിടന്ന് പറഞ്ഞിട്ടുണ്ട്.. തൻ്റെ മകളോടുള്ള അടങ്ങാത്ത സ്നേഹം പറഞ്ഞ അതേ മുത്ത് റസൂൽ തന്നെയാണ് എൻറെ മകൾ ഫാത്തിമ കട്ടാൽ ആ കൈ ഞാൻ വെട്ടുമെന്ന് പറഞ്ഞ് തിന്മയെ എതിർത്ത റസൂൽ (സ).. നന്മയെ പ്രോത്സഹിക്കുന്ന നബി തിന്മയെ ശക്തമായി എതിർക്കുകയും ചെയ്തിട്ടുള്ളതായി നമ്മുക്ക് കാണാം..ആയിഷാ ചെറിയ ദോഷങ്ങളെ തൊട്ട് പോലും അശ്രദ്ധമായി നിൽകല്ലേ.. അല്ലാഹു എല്ലാം നീരിക്ഷിക്കും എന്ന് റസൂൽ ഓർമ്മപെടുത്തിയിട്ടുണ്ട്..
    സ്വറഗീയ മഹിളകളുടെ നേതാവ് ഫാത്തിമ യാണെന്ന് അവിടന്ന് പറഞ്ഞിട്ടുണ്ട്... സ്വന്തം ജീവിതത്തിൽ അനുജറന്മരെയും, ഭാര്യയേയും,മക്കളെയും എന്തിന് പറയുന്നു മിണ്ടപ്രണികളെ വരെ പരിഗണിച്ചവരായിരുന്നു നമ്മുടേ റസൂൽ.. അവരെ അല്ലാതെ ആരെ മാതൃക ആക്കാൻ ആണ് നമ്മൾ....!❤💗 അവരുടെ ഉമ്മത്തായി ജീവിക്കാൻ അവസരം നൽകിയ റബ്ബിനോട് എങ്ങിനെ നന്ദി പറയും...😍 الحمد لله 💫
    فداك ىا رسول الله
    ❤❤❤

  • @LatheefAbdul-r5f
    @LatheefAbdul-r5f 2 місяці тому +5

    റസൂലിന്റെ സന്താനപരിപാലനം കേട്ടു ഉദാത്തമാതൃക 🎉

  • @sufeedhasherin5408
    @sufeedhasherin5408 2 місяці тому +2

    നബിയോളം വേറെ ഒരു മാതൃക ഇല്ലാ ❤❤

  • @Mimunathcp
    @Mimunathcp 2 місяці тому +3

    പ്രവാചകന്റെ ജീവിതം മാതൃകയായി എടുത്തു, കുട്ടികളെ സ്നേഹവും പരിചരവുമോടെ വളർത്താൻ എന്താണ് പ്രാധാന്യം എന്നത് തുറന്നുവെക്കുന്നു. പ്രവാചകന്റെ കുടുംബത്തിൽ, പിതാവ്‌ സ്വഭാവപരമായും, ആത്മീയമായും നല്ല മാതൃകയായി, കുട്ടികൾക്ക് മികച്ച വളർച്ചക്ക് സഹായമായിരുന്നു. നമ്മുടെ കുട്ടികൾക്ക് എങ്ങിനെ നല്ല വഴിക്ക് വളർന്നു പോകാം എന്നതിന് ഈ മാതൃകകൾ പ്രേരണ നൽകുന്നു.

  • @aiimediaone2962
    @aiimediaone2962 2 місяці тому +3

    റസൂലുള്ളാൻ്റെ (സ്വാ) കുടുംബപരിപാലനത്തിൽ ഭാര്യമാരുടെ അടുത്തുള്ള പോലെ തന്നെ തൻ്റെ മക്കളുടെ അടുത്തും കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു.
    മക്കളുടെ അടുത്തും മരുമക്കളുടെ അടുത്തും വളരെയധികം സൗഹാർദ്ധത്തോടെയും, സ്നേഹത്തോടെയും, കരുതൽ ഓടെകൂടെയുമാണ് നബി തങ്ങൾ പെരുമാറിയത്......
    ഇതിൽ ഉപ്പാൻ്റെ സ്നേഹവും ലാളിത്യവും മനസ്സിലാക്കാം.....
    നേരായ വഴി കാണിക്കുന്ന ഒരു രക്ഷിതാവിനെയും കാണാം