#pepper

Поділитися
Вставка
  • Опубліковано 9 вер 2024
  • കുരുമുളക് കൃഷി എനിക്ക് വളരെ ഇഷ്ടമായത് കൊണ്ട് തന്നെ പുതിയ വഴികളിൽ അവയെ വളർത്തി നോക്കുന്ന പരീക്ഷണങ്ങളാണ് ഞാൻ നടത്തുന്നത് , ഇന്ന് കേരളത്തിൽ പല സ്ഥലങ്ങളിലും ഇത്തരം പരീക്ഷണ കൃഷികൾ വൻവിജയം ആയത് സോഷ്യൽ മീഡിയ വഴി കണ്ടതാണ് എനിക്കും പ്രചോദനം .. വെറും 3 സെന്റ് സ്ഥലത്ത് ഒരു കൊച്ചു വീട് ഉള്ളവർക്ക് പോലും ഏതെങ്കിലും സൈഡിൽ ഇത് പോലെയുള്ള രീതികളിൽ കുരുമുളക് വളർത്തിയാൽ പുറമെ നിന്നും നമ്മുടെ ഭക്ഷ്യ ആവശ്യത്തിന് വാങ്ങിക്കുന്ന കുരുമുളക് ലഭിക്കാനും അത് വഴി ശുദ്ധമായത് ആഹാരത്തിൽ ഉൾപ്പെടുത്താനും സാധിക്കും .. കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഗ്രാമത്തിലെ ജീവിതമായത് കൊണ്ട് തന്നെ ഓരോ ആളുകളും ഓരോ കുരുമുളക് വള്ളികൾ വീടുകളിൽ വളർത്തിയാൽ ഓരോ കിലോ വെച്ച് വിളവ് കിട്ടിയാലും ജനസംഖ്യയുടെ കാൽ ഭാഗം വിചാരിച്ചാൽ ലക്ഷം കിലോ ഉല്പാദിപ്പിക്കാൻ കഴിയുമെന്നത് മറക്കരുത് !!!മരമില്ല എന്നത് കൊണ്ട് കുരുമുളക് വളർത്താൻ കഴിയാത്തവർ ഇത് പോലെ ഒരെണ്ണമെങ്കിലും ചെയ്താൽ ഇത്ര ആകുമെങ്കിൽ നമ്മൾ വ്യാപകമായി കൃഷി ചെയ്താൽ എത്ര ലക്ഷം കിലോ ഉണ്ടാകാൻ കേരളത്തിൽ കഴിയും ?? എന്റെ വിഡിയോ കണ്ട് 10 പേര് കുരുമുളക് കൃഷി ചെയ്താൽ അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം 🙏🙏🥰

КОМЕНТАРІ • 238