ആസ്പിറേഷൻ ബ്ലോക്ക് തല പ്രോഗ്രാം ''സമ്പൂർണ്ണത അഭിയാൻ" മാനന്തവാടി പൊരുന്നന്നൂർ ആരോഗ്യ കേന്ദ്രത്തിൽ

Поділитися
Вставка
  • Опубліковано 5 лип 2024
  • ആസ്പിറേഷൻ ബ്ലോക്ക് തല പ്രോഗ്രാം ''സമ്പൂർണ്ണത അഭിയാൻ '' വയനാട് മാനന്തവാടി പൊരുന്നന്നൂർ ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു.
    മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും നീതിആയോഗിന്റെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്.
    മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
    ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ തിരഞ്ഞെടുക്കപ്പെട്ട ആറ് സൂചകങ്ങളുടെ പൂര്‍ത്തീകരണം വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയണമെന്ന് ജസ്റ്റിൻ ബേബി പറഞ്ഞു.
    ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, കൃഷി, ജലസ്രോതസ്സുകൾ, സാമ്പത്തിക ഉൾപ്പെടുത്തൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെയുള്ള അവശ്യ സർക്കാർ സേവനങ്ങൾ രാജ്യത്തുടനീളമുള്ള 500 ബ്ലോക്കുകളിൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസ്പിരേഷണൽ ബ്ലോക്ക്സ് പ്രോഗ്രാം നടപ്പിലാക്കുന്നത്.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •