Ninnal - A Soothing Lullaby for the little Krishna in your home | Priya Venugopal | AGR Media Family

Поділитися
Вставка
  • Опубліковано 7 тра 2022
  • | Ninnaal - A Soothing Lullaby for the Little Krishna in your home |
    Celebrating Motherhood every day, #ദച്ചൂമമ്മേം, in association with AGR Media Family, present to you this beautiful lullaby “Ninnaal”…
    Defying gender roles in Motherhood, the videos narrates the story of a single father taking care of his pregnant daughter.. the daughter, so obsessed with having a baby girl, is granted her wish in end, but taught a beautiful lesson that whether girl or boy, it is all HIM, through a lovely dream of Krishna and Mother Yashoda, the previous night of her delivery… Mother Yashoda who had actually given birth to a baby girl, none other than Yogamaya herself, yet unaware of it, has visions of her daughter Yogamaya and the foster son Krishna as one.. and it is nothing but yet another playful and charming trick of little Krishna!
    Ninnaal…. By you…
    | Ninnaal - A Soothing Lullaby for the Little Krishna in your home |
    Audio production - #ദച്ചൂമമ്മേം Creations
    Lyrics, Music & Singing - Priya Venugopal
    Melodic Arrangement - Manoj Medalodan
    Recording - Rajeev Siva (NiSaRa the Music Workstation)
    Veena - V. Soundara Rajan; Flute - Shaji S.
    Mixing and Mastering - Saji R., Thrissur
    Video Production - Achyuthan G.R., AGR Media Family
    Concept, Story, Script & Direction - Priya Venugopal
    Direction Assistance - Kiran Krishna
    DoP - Ajeesh Babu
    Editing - Ajith K. Chandran
    Camera Assistance - Gokul, Aromal
    Light unit - Chillu Sreekumar
    Costume - Priya Venugopal
    Make-up and Styling - Bindu Sasikumar (Zamajya Make-up Studio)
    Cast
    Dakshaa Nandini as Little Krishna & Yogamaya
    Priya Venugopal as Daughter and Yashoda
    Hari Namboothiri as Father
    Bindu Sasikumar as Nurse
    &
    Baby SriKesav as the Newborn baby
    Thanks
    Sanku T. Das
    Saju Raveendran, Rajesh (Mitraniketan City Centre), Thanjavur Ammaveedu, T’puram
    Joby Chandy (GM), Reception and Nursing Staff, Arumana Yana Hospital, T’puram
    Bibin Chenkal
    Love
    Lakshmi (Mother of Baby SriKeshav) and family, Nangiarkulangara
    Family, Friends and Well-wishers
    Lyrics in Malayalam -
    നിന്നാലുദിക്കുന്നിതീ ലോകമോമലേ
    നിന്നിലല്ലാതെയില്ലസ്തമയം..
    നീൾമിഴി തെല്ലൊന്നു പൂട്ടുകിന്നെൻ തങ്കം
    നിദ്രയിലാഴട്ടെയീയുലകം..
    (നിന്നാൽ...നിന്നാൽ...നിന്നാലുദിക്കുന്നു..)
    അമ്മമാരേറെപ്പരാതിയും കൊണ്ടിങ്ങു
    വന്നെടോ രാവോളം കേട്ടുഞാനും
    നിൻ നാമമിങ്ങനെ നിർത്താതെ ചൊല്ലിച്ചു
    പുണ്യമായ്ത്തീർത്തു നീയാ ജന്മവും
    ഇന്നിനിത്തെല്ലുനിൻ പൂമെയ്യെൻ മാറോടു
    ചേർക്കു നീ തായ്പ്പാട്ടു ഞാൻ ചുരത്താം..
    ലീലാവിനോദങ്ങൾ തീർത്തുറങ്ങ്..
    നീലാംബരീരാഗം കേട്ടുറങ്ങ്..
    (നിന്നാൽ...നിന്നാൽ...നിന്നാലുദിക്കുന്നു..)
    നിൻ മിഴിക്കോണിലെ ചില്ലുപ്രകാശം
    കടം കൊള്ളുവാൻ പകലോനും വരും
    നിൻ കളിക്കൊഞ്ചലിൽ നൃത്തം ചമയ്ക്കുവാൻ
    വന്നിടും കിന്നരം മൂളും കാറ്റും
    നാളേയ്ക്ക് കൈവിടും മുന്പിതെൻ മാറോടു
    ചേരൂ നീ തായ്പ്പാട്ടു ഞാൻ ചുരത്താം
    ലീലാവിനോദങ്ങൾ തീർത്തുറങ്ങ്..
    നീലാംബരീരാഗം കേട്ടുറങ്ങ്..
    (നിന്നാൽ...നിന്നാൽ...നിന്നാലുദിക്കുന്നു..)
    English Transliteration of Malayalam Lyrics
    | ninnāludikkunnithī lōkamōmalē
    ninnilallātheyillastamayaṁ
    nīḷmizhi thellonnu pūṭṭukinnen thaṅkaṁ
    nidrayilāzhaṭṭeyīyulakaṁ..
    ninnāl...ninnāl…
    ninnāludikkunnithī lōkamōmalē
    ninnilallātheyillastamayaṁ
    nīḷmizhi thellonnu pūṭṭukinnen thaṅkaṁ
    nidrayilāzhaṭṭeyīyulakaṁ..
    am'mamārēṟepparāthiyuṁ koṇṭiṅṅu
    vanneṭō rāvōḷaṁ kēṭṭuñjānuṁ
    am'mamārēṟepparāthiyuṁ koṇṭiṅṅu
    vanneṭō rāvōḷaṁ kēṭṭuñjānuṁ
    nin nāmamiṅṅgane nirtthāte chollicchu
    puṇyamāytthīrtthu nīyā janmavuṁ
    nin nāmamiṅṅgane nirtthāte chollicchu
    puṇyamāytthīrtthu nīyā janmavuṁ
    inninitthellunin pūmeyyen māṟōṭu
    chērkku nī thāyppāṭṭu ñān churatthāṁ..
    inninitthellunin pūmeyyen māṟōṭu
    chērkku nī thāyppāṭṭu ñān churatthāṁ..
    līlāvinōdaṅṅaḷ tīrttuṟaṅg
    nīlāmbarīrāgaṁ kēṭṭuṟaṅg
    līlāvinōdaṅṅaḷ tīrttuṟaṅg
    nīlāmbarīrāgaṁ kēṭṭuṟaṅg
    nin mizhikkōṇile chilluprakāśaṁ
    kaṭaṁ koḷḷuvān pakalōnuṁ varuṁ
    nin mizhikkōṇile chilluprakāśaṁ
    kaṭaṁ koḷḷuvān pakalōnuṁ varuṁ
    nin kaḷikkoñchalil nr̥tthaṁ chamaykkuvān
    vanniṭuṁ kinnaraṁ mūḷuṁ kāttuṁ
    nin kaḷikkoñchalil nr̥tthaṁ chamaykkuvān
    vanniṭuṁ kinnaraṁ mūḷuṁ kāttuṁ
    nāḷēykk kaiviṭuṁ munpithen māṟōṭu
    chērū nī thāyppāṭṭu ñān churatthāṁ
    nāḷēykk kaiviṭuṁ munpithen māṟōṭu
    chērū nī thāyppāṭṭu ñān churatthāṁ
    līlāvinōdaṅṅaḷ tīrttuṟaṅg
    nīlāmbarīrāgaṁ kēṭṭuṟaṅg
    līlāvinōdaṅṅaḷ tīrttuṟaṅg
    nīlāmbarīrāgaṁ kēṭṭuṟaṅg
    ninnāludikkunnithī lōkamōmalē
    ninnilallātheyillastamayaṁ
    nīḷmizhi thellonnu pūṭṭukinnen thaṅkaṁ
    nidrayilāzhaṭṭeyīyulakaṁ..
    ninnāl...ninnāl…
    ninnāludikkunnithī lōkamōmalē
    ninnilallātheyillastamayaṁ… |
    Spotify Link : open.spotify.com/track/3Viime...
    #Ekadasi #GuruvayurEkadasi
    #priyavenugopal #priya #ninnal #priyamarar #agrmediafamily #malayalamlullaby #mothersday #motherlove #lullaby #neelambari #krishnayeshoda #yashoda #krishna #tharattupattu #krishnasong #krishnasongstatus #urakkupattu
    Follow us on Facebook : / dachoomammem
    Instagram : / priyambruyath
    Twitter : twitter.priyambrUyAth

КОМЕНТАРІ • 556

  • @priyadachoomammem
    @priyadachoomammem  9 місяців тому +54

    Dear everyone, overwhelmed by your comments and wishes.. As many requested and suggested, 'Ninnal' and a few other songs added to Spotify. Please listen to it here : open.spotify.com/track/3ViimelryBx01nP0NEClRs?si=5hAiP0l8TW6rQF35IDcJ7w

    • @anukb5197
      @anukb5197 9 місяців тому

      😢😢🙏🙏

    • @babuks2791
      @babuks2791 8 місяців тому

      Good 👍

    • @akshabu
      @akshabu 8 місяців тому

      Hho.... Incredible cute song....

    • @rangals9214
      @rangals9214 7 місяців тому

      Pl release songs without dialogues. Thanks and great

    • @lakshmindu
      @lakshmindu 7 місяців тому

      Incredible❤ ....So much in love with this music. ❤❤❤❤ lyrics ,music ,picturisation. Dialogues and u all ❤❤❤❤

  • @ambilykuttanms6647
    @ambilykuttanms6647 Рік тому +247

    Reel കണ്ടു ഈ പാട്ട് തിരഞ്ഞു വന്നവരുണ്ടോ..?

  • @achuramachandran674
    @achuramachandran674 Рік тому +175

    ഒരു അമ്മയാവാൻ കൊതിക്കുന്ന എനിക്ക് ഗുരുവായൂരപ്പൻ മുന്നിൽ നിന്നു പോലുള്ള ഒരു feel ആയിരുന്നു

    • @Achu2229
      @Achu2229 11 місяців тому +16

      ഉടനെ അമ്മ ആകും......90ദിവസം അതി നുള്ളിൽ......... ഞാൻ ഇന്ന് മുതൽ പ്രാർത്ഥിക്കും 🙏🏻

    • @aswathivalsalarajasekharan3423
      @aswathivalsalarajasekharan3423 11 місяців тому +6

      Bhagavan ninnil udaledukkan neramam ath aduthirikunnuu.... Prardhanayode kaathirikkukka...... Bhagavande varavinaayiii

    • @ushasalim737
      @ushasalim737 11 місяців тому

      Santhanagopalamanthram enthe Japikkanju???🙏🙏

    • @sreenumol1199
      @sreenumol1199 11 місяців тому

      ഉടനെ ഒരു ഉണ്ണി വരും 😊😊

    • @vaishu6356
      @vaishu6356 11 місяців тому

      May God bless you dear 😊🙏

  • @anusreevinayakam6440
    @anusreevinayakam6440 7 місяців тому +40

    ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്കുതന്നെ അറിയില്ല, അത്രേം മനോഹരം 👌🏻👌🏻👌🏻... ഇനിയും ഇതേപോലുള മനോഹരങ്ങളായ സൃഷ്ടികൾ ഉണ്ടാക്കാൻ ഗുരുവായൂരപ്പനും യോഗമായയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rajanthottiyil7138
    @rajanthottiyil7138 Рік тому +38

    അർത്ഥവത്തായ ഇങ്ങനെയുള്ളവരികൾ ചിന്തിച്ച് വിരൽ തുമ്പിൽ വന്നു അതിനു ഈണം നൽകി അത് കാതിനും മനസ്സിനും ഭക്തിനിർഭരമാക്കാനും ഭഗവാന്റെ കടാക്ഷം ഒന്നു കൊണ്ടു മാത്രം - തീർച്ച - ഒരു സത്യം'. ഹരേ കൃഷ്ണ്ണാ !!!❤

  • @lathikakumarisureshkumar2187
    @lathikakumarisureshkumar2187 7 місяців тому +7

    Reels കണ്ട് ഈ താരാട്ട് പാട്ട് തിരിഞ്ഞ് കിട്ടിയതാണ്. കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സുഖം അനുഭവപ്പെട്ടു. ഹരേകൃഷ്ണാ ഓം നമോ ഭഗവതേ വാസുദേവായ നമ: ഓo നാരായണായ

  • @abhigamerx8049
    @abhigamerx8049 Рік тому +73

    ഇത് കണ്ണനെ സ്നേഹിക്കുന്ന ഓരോ മനസ്സിന്റെ യും താരാട്ട്... മനോഹരം. ❤️❤️❤️❤️🙏🙏🙏🙏

  • @anukrishnaanu1927
    @anukrishnaanu1927 Рік тому +9

    അമ്മമാരേറെ പരാതിയും കൊണ്ടിങ്ങു വന്നെടോ രാവോളം കേട്ടു ഞാനും.
    നിന്റെ നാമമിങ്ങനെ നിർത്താതെ ചൊല്ലിച്ചു പുണ്യമായ് തീർത്തു നീ ആ ജന്മവും. എന്തു അർത്ഥമുള്ള വരികൾ. എനിയ്ക്കു ഈ വരികളോട് എന്തോ വല്ലാത്തൊരു ഭക്തി തോന്നി. ഗുരുവായൂരപ്പാ.......

  • @nakshatraamala4658
    @nakshatraamala4658 Рік тому +45

    ഭഗവാനേ കൃഷ്ണ.....സങ്കടവും സന്തോഷവും തോന്നിയ ഒരു വല്ലാത്ത നിമിഷം ആണ് ഈ പാട്ട് കേട്ട് കഴിഞ്ഞപ്പോൾ....എന്ത് രസമാണ് കാണാനും കേൾക്കാനും....❤

  • @meenmean899
    @meenmean899 9 місяців тому +8

    ശ്രീകൃഷ്ണ ജയന്തി കഴിഞ്ഞപ്പോൾ ഈ വീഡിയോ കാണാൻ ആളുകളുടെ തിരക്ക് ഉണ്ട്... ആശംസകൾ💙

  • @prakashparavazhy476
    @prakashparavazhy476 10 місяців тому +16

    പറയാതിരിക്കാൻ കഴിയില്ല
    എന്തൊരു ഭംഗിയായാണ് നിങ്ങൾ ഈ ആൽബം ചെയ്തിരിക്കുന്നത്.
    കേട്ടാൽ മാത്രം പോര കാണുകയും വേണം. എത്രയോ പ്രാവശ്യം ഇപ്പഴേ കണ്ടു കഴിഞ്ഞു. ഒരു അഡിക്ഷൻ ഉണ്ട് നിങ്ങളുടെ ഈ മഹത്തരമായ സൃഷ്ടിക്ക്. കണ്ണന്റെ എല്ലാ അനുഗ്രവും ഉണ്ട് ഈ സ്ത്രീപക്ഷ കവിതയ്ക്ക് .
    എഴുത്തും അഭിനയവും സംഗീതവും ..... അസൂയ തോന്നുന്നു.❤
    എന്തു നല്ല കവിത . സംഗീതവും കവിതാത്മകം.

  • @divyakumaran6307
    @divyakumaran6307 11 місяців тому +45

    അപ്രതീക്ഷിതമായി കണ്ടതാണ് ഈ വീഡിയോ.പറയാതിരിക്കാൻ കഴിയുന്നില്ല, വളരെ മികച്ച അവതരണവും അഭിനയവും.. കേട്ട് പരിചിതമല്ലാത്ത പുതിയൊരു ഈണത്തിലുള്ള തരാട്ടുപാട്ട്...കണ്ണൻ കുറച്ചു സമയം കൂടെ ഉള്ളതു പോലെ തോന്നി.Really it's an amazing lullaby ❤.Thanks to the whole team. Especially to Priya Venugopal 🥰.

  • @user-vr5lh5go6p
    @user-vr5lh5go6p 11 місяців тому +13

    നിന്നാൽ കൊതിക്കുന്നിതീലോകമോമലെ നിന്നിലല്ലാതെയില്ല അസ്തമയം..♪♪♪♪♪♥
    നീലാംബരി രാഗം കേട്ടുറങ്ങ് ♪♪♪♪♪♥

  • @Shibikp-sf7hh
    @Shibikp-sf7hh 9 місяців тому +7

    കണ്ണാ ഞാനും ഒരമ്മയാകാൻ കൊതിക്കുന്നു. 🙏🙏🙏

  • @aniltechno132
    @aniltechno132 2 роки тому +18

    ദച്ചൂൻ്റെ മാത്രം താരാട്ടിനി നാട്ടിലെ ഉണ്ണികൾക്കൊക്കെ സ്വന്തമാവട്ടെ...
    വരികളും ഈണവും പാടിയതും ദൃശ്യവും അതി മനോഹരം ..❤️❤️❤️❤️❤️

  • @mayamol1972
    @mayamol1972 11 місяців тому +3

    നാല്പത്തിരണ്ടാം വയസിൽ അമ്മയായ എനിക്ക് വളരെ ശ്രേഷ്ഠമായി തോന്നി ഈ താരാട്ടുപാട്ട്...ഇന്നവന് എട്ടുവയസ് കഴിഞ്ഞു. സ്കൂളിൽ പോയിരിക്കുന്നു. അവന്റെ അദൃശ്യ സാന്നിദ്ധ്യം ഈപാട്ടിലൂടെ ലഭിച്ച എനിക്കും ഇതൊരു അനുഗ്രഹമായി. ഞാനും, എന്നുണ്ണിയും ഇവിടെ അഭിനയിക്കുകയായിരുന്നു.... സങ്കല്പങ്ങളിലൂടെ അതാവിഷ്ക്കരിച്ചു. മനസിൽ കുഞ്ഞൊരു കാറ്റ് വീശിയ സുഖം. പാട്ടുകഴിഞ്ഞപ്പോൾ അവൻ സ്കൂളിലാണെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിഞ്ഞു... 😊

    • @priyadachoomammem
      @priyadachoomammem  11 місяців тому

      ❤️🙏 ഒരുപാട് സന്തോഷം.. അമ്മയ്ക്കും മകനും എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

    • @Vlogsbykiranblack
      @Vlogsbykiranblack 7 днів тому

      ❤❤❤❤

  • @bindumurali4469
    @bindumurali4469 11 місяців тому +25

    അതിമനോഹരം.... വരികളും ആലാപനവും... Visuals ഉം എല്ലാം.... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰👏🏻👏🏻💐. എത്ര കേട്ടിട്ടും മതി വരുന്നില്ലല്ലോ കണ്ണാ.... 🙏🏻

  • @arunsomanathan_
    @arunsomanathan_ 2 роки тому +14

    ഹമ്മേ... എത്ര സുഖമുള്ള ഒരു പാട്ട്... കേട്ടിരുന്നു പോകുന്നു... എത്ര നാളുകൾക്ക് ശേഷമാണ് ഇങ്ങനൊരു soothing song കിട്ടുന്നത്.. നന്ദി.

  • @RemyaR-ej7bj
    @RemyaR-ej7bj Рік тому +2

    എന്റെ കൃഷ്ണ ഭഗവാനേ എന്റെ ഈ പാട്ട് കേട്ടപ്പോൾ എന്തോ കണ്ണ് നിറഞ് മനസ്സ് ഒരുപാട് വേദനിച്ച് ആണ് കേൾക്കുന്നത് എന്റെ സങ്കടങ്ങൾ എല്ലാം മാറ്റാണെ ഈശ്വരാ എന്റെ കൃഷ്ണ അനുഗ്രഹിക്കണ്ണേ എന്റെ ദൈവമേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @akshara_nandhu
    @akshara_nandhu 7 місяців тому +2

    'അമ്മ ആയി കഴിഞ്ഞു പുതിയൊരു താരാട്ടു പാട്ടു കേട്ടു..ഭഗവാനെ ചേർത്തു വെച്ചു എന്റെ മോളെ ഈ പാട്ടൊടൊപ്പം പാടി ഉറക്കി.....😍

  • @shubanmarar502
    @shubanmarar502 8 місяців тому +2

    എന്റെ മോൻ അഷ്ടമി രോഹിണിക്ക് ജനിച്ചതാണ് 🥰 എന്റെ ഉണ്ണിക്കണ്ണൻ ഈ പാട്ടും കേട്ടുകൊണ്ട് ഉറങ്ങുന്നു ❤️

  • @suryasuseelan6430
    @suryasuseelan6430 8 місяців тому +1

    എന്റെ കണ്ണൻ എന്റെ പെണ്മക്കളാ

  • @thecraftist1255
    @thecraftist1255 9 місяців тому +1

    നിൻ നാമമിങ്ങനെ നിർത്താതെ ചൊല്ലിച്ചു പുണ്യമായ്തീർത്തു നി ആ ജന്മവും....🙏🏼🙏🏼🙏🏼

  • @sayeesumathivmenon3026
    @sayeesumathivmenon3026 2 роки тому +35

    എന്തു രസാണ്.. ആമുഖവും അവതരണവും ....
    ഗാനവും അഭിനയവും ..... അഭിനേത്രികളും ... അവയൊക്കെ എടുത്തതും....
    ഗംഭീരം🥰🥰🥰🥰🥰🥰🥰

  • @ushamenon6957
    @ushamenon6957 8 місяців тому +3

    Reel കണ്ടിട്ട് ഇവിടെ എത്തിയതാണ്.. Krishnaഗുരുവായൂരപ്പാ..
    മനോഹരമായ ഒരു അനുഭവം തന്നെ ആയിരുന്നു ഈ താരാട്ടും, full video യും... അഭിനന്ദനങ്ങൾ 🥰🥰🙏🙏

  • @akshara_nandhu
    @akshara_nandhu 11 місяців тому +2

    ഇന്ന് കണ്ണന്റെ സ്തുതി ആയി ആണ് ഞാൻ ഈ പാട്ടു കേൾക്കുന്നെ... എപ്പോ ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.എന്റെ മോളെ ഉറക്കാൻ ഈ താരാട്ടു കേട്ടു എന്റെ പൊന്നുണ്ണിയെ മനസിൽ ഓർത്തു കൊതിയോടെ കേൾക്കട്ടെ .....പാട്ടു പാടിയ ആളുടെ സ്വരം ശരിക്കും ഒരു അമ്മയുടെ സ്നേഹവും താളവും.കണ്ണന് കൊടുക്കുന്ന സ്നേഹവും ചേർക്കുന്നുണ്ട്🥰

  • @jyothysuresh6237
    @jyothysuresh6237 Рік тому +11

    നിന്നാൽ....!! 👌♥️
    തായ് പാട്ട് ഏറെ ഹൃദ്യം... 👌👌🙏🏻🙏🏻
    വിഷുവൽസ് അതിമനോഹരം.. 👌♥️
    മികച്ച അവതരണം... 👏👏 ഗാനശില്പം അണിയിച്ചൊരുക്കിയ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... 🙏🏻😍♥️🌹

  • @bijuvnair6983
    @bijuvnair6983 Рік тому +14

    മനോഹരം ! രചന, സംഗീതം, ആലാപനം, അവതരണം എല്ലാം അതിമനോഹരം. പ്രിയയുടെ എഴുത്തുകൾ കാണുമ്പോൾ പലപ്പോഴും തോന്നാറുണ്ട് ഒരു മൂന്ന് പതിറ്റാണ്ടെങ്കിലും മുൻപേ ജനിക്കേണ്ടിയിരുന്ന ആളല്ലേയെന്ന് . പിന്നെ തോന്നും മഹത്തായ ചില സങ്കല്പങ്ങളും ആചാരങ്ങളും നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഭഗവാൻ മന:പൂർവ്വം വൈകിച്ച വരവുകളിൽ ഒന്നാണിതെന്ന്. ഗുരുവായൂരപ്പന്റെയും കലാദേവതയുടെയും അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ... 🙏

    • @priyadachoomammem
      @priyadachoomammem  Рік тому +1

      നല്ല വാക്കുകൾക്ക് നന്ദി.. സ്നേഹം ❤️🙏

    • @souparnikasreeja2015
      @souparnikasreeja2015 8 місяців тому +1

      TV യിൽ അവതാരിക ആകുമ്പോളേ വലിയ ഇഷ്ടം..
      കണ്ണനോട് ഭക്തിയുള്ളവരെ എല്ലാം എങ്ങനെ എങ്കിലും ഭഗവാൻ ഒരു മാലായിലെ മുത്ത് പോലെ ചേർത്ത് വയ്ക്കും
      ഹരേ കൃഷ്ണ 🙏🏻🙏🏻

  • @vinayavijayan1980
    @vinayavijayan1980 Місяць тому

    Valare manoharamaya oru thaaraattu paattu .parayaan vakkukal kittunnilla 🙏🙏🙏

  • @chandrikaraman2793
    @chandrikaraman2793 11 місяців тому +9

    വാൽസല്യം ചുരത്തുന്ന ഈ തായ്പാട്ട്, എത്രകേട്ടാലും മതിയാവില്ല... നന്ദി, നല്ലൊരു താരാട്ടിനും അവതരണത്തിനും ...❤❤❤❤❤❤🎉🎉

  • @balachandrannair9288
    @balachandrannair9288 2 роки тому +2

    ഉറക്കത്തിനുള്ള മരുന്ന്, നീലാമ്പരി രാഗം

  • @sreekuttys6910
    @sreekuttys6910 8 місяців тому +2

    ഞാൻ ഒരു അമ്മ ആയ്യി
    കണ്ണന്റെ നക്ഷത്രം ആണ് എന്റെ കുട്ടിക്ക്
    അങ്ങനെ ഒരു ഭാഗ്യം എനിക്ക് ലഭിച്ചു

    • @priyadachoomammem
      @priyadachoomammem  8 місяців тому

      ആശംസകൾ...ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ..

  • @sabarihrijil3635
    @sabarihrijil3635 11 місяців тому +1

    ഹരേ..... കൃഷ്ണ ❤ ഗുരുവായൂരപ്പാ ❤🙏🏻🙏🏻

  • @abhishekshram5831
    @abhishekshram5831 Місяць тому

    Love from Rajasthan 🕉️🙏🙏🙏🙏🙏

  • @jyothisasidharan473
    @jyothisasidharan473 2 роки тому +23

    നിറഞ്ഞു... കണ്ണും, കാതും, ഹൃദയവും... ജൻമ പുണ്യം🙏

  • @devikass9140
    @devikass9140 Рік тому +1

    കണ്ണാ🙏🏻

  • @PreethysDanceStudio
    @PreethysDanceStudio 10 місяців тому +1

    ഇതു മോഹിനിയാട്ടം രൂപത്തിൽ ഞാൻ choriyography ചെയ്തു കളിച്ചു
    അത്രക്ക് ഇഷ്ടപ്പെട്ടു ഈ സോങ് സൂപ്പർ .veedum veedum കേൾക്കാൻ തോന്നും

  • @syamapraveen
    @syamapraveen 2 місяці тому

    Hare Krishna Hare Krishna Krishna Krishna Hare Hare...

  • @venivenugopaldevanandham
    @venivenugopaldevanandham 10 місяців тому

    Guruvayoorappaaaaaa bhakthi yude masmarika lokathil ethii bhagavane ninnil mathrme ullu santhoshavum samadhanavum ellam🙏🙏🙏

  • @LazeMedia
    @LazeMedia 2 роки тому +4

    Super cute song and visuals congratulations 👏

  • @RajeshRajesh-vp2dj
    @RajeshRajesh-vp2dj 10 місяців тому +1

    അഗ്രഹി കാത്തിരിക്കുക കിട്ടിയില്ലെങ്കിൽ ഭഗവാൻ്റെ മേൽ പഴി ചാരും എല്ലാം ഈശ്വര നിഷ്ച്ചയം ദൈവം തന്നു അത് പോലെ തിരിച്ചു എടുക്കുകയും ചെയ്തു .എല്ലാം ഭഗവാൻ്റെ ഓരോ ലീലകൾ അല്ലെങ്കിൽ വിധി

  • @as_aish8675
    @as_aish8675 8 місяців тому +2

    എത്ര അർത്ഥവത്തായ വരികൾ!ഭഗവാൻ തന്നെ കേൾപ്പിച്ചു തന്നതുപോലെ 🙏🙏🙏🙏

  • @madhum8337
    @madhum8337 2 роки тому +2

    എന്തു സുഖം കേട്ടിരിക്കാൻ വാക്കുകളില്ല
    ഹരേ കൃഷ്ണാ..🙏

  • @sarikasukumar9256
    @sarikasukumar9256 2 роки тому +7

    സുകൃതം പ്രിയേ ❤️❤️❤️ എല്ലാ നന്മകളും സന്തോഷവും ആശംസിക്കുന്നു. എന്നും സുഖമായി ദക്ഷ നന്ദിനി യുടെ പ്രിയ പെട്ട അമ്മയായി ഇരിക്കട്ടെ 🙏

  • @makeitclear2905
    @makeitclear2905 10 місяців тому +3

    Hare Krishna.... സർവ്വം കൃഷ്ണാർപ്പണമസ്തു ❤❤

  • @rajeevappukuttan8618
    @rajeevappukuttan8618 Рік тому +4

    Hare Krishna ❤

  • @jayakumarpillai3121
    @jayakumarpillai3121 3 місяці тому

    "Thaypattu njan churatham" - mathurthwathinte paramyatha...❤❤❤

  • @sujeeshr4200
    @sujeeshr4200 11 місяців тому +2

    അതിമനോഹരം❤❤❤❤❤എന്തേ ഞാനിത്ര വൈകി കൃഷ്ണാ ..... നിന്നാൽ ...... കേൾക്കാൻ🎉🎉🎉🎉🎉

  • @smworld7857
    @smworld7857 8 місяців тому +1

    Hare Krishna ❤radhe radhe ❤

  • @induanoop9499
    @induanoop9499 4 місяці тому

    Aha......enna feel...aha...cheviyilekku thulachuu kayarunna soundum....

  • @anusreevinayakam6440
    @anusreevinayakam6440 4 місяці тому

    എത്ര കേട്ടിട്ടും മതിയാകുന്നില്ലല്ലോ ഭഗവാനെ ഈ പാട്ട് 😍😍😍

  • @sandhyamolv.s3518
    @sandhyamolv.s3518 27 днів тому

    ❤️ഹരേ കൃഷ്ണ iam blessing ഗുരുവായൂരപ്പാ ❤️🙏

  • @lathat2660
    @lathat2660 8 місяців тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @hvk3929
    @hvk3929 11 місяців тому +1

    അസ്സലായിട്ടുണ്ട്.

  • @achuramachandran674
    @achuramachandran674 Рік тому +2

    മോനുവോ മോളു വോ ആരെങ്കിലും ഒരാളെ കണ്ടാൽ തന്നിരുന്നെങ്കിൽഎന്ന് ഓർത്തു പോയി 💔

    • @priyadachoomammem
      @priyadachoomammem  Рік тому +1

      പ്രാർത്ഥനകൾ... ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏❤️❤️

  • @RAJJUNE
    @RAJJUNE 11 місяців тому +7

    മനോഹരം!! നീലാംബരി രാഗത്തിൽ കേട്ടിട്ടുള്ള താരാട്ട് പാട്ടുകൾ നിന്നും വ്യത്യസ്തം! Great Work! 👌🙏

  • @rajaninair7337
    @rajaninair7337 Рік тому +2

    So proud of you priya

  • @sree4299
    @sree4299 10 місяців тому

    Bhagavante reels vedio kandu vannthanu. Madhuram manoharam.❤️❤️Hare Krishna Hare Krishna 😘😘🙏🙏sarvam krishnarpanamasthu

  • @ANEESHRAVIVLOGS
    @ANEESHRAVIVLOGS 2 роки тому +7

    മനോഹരമായിരിയ്ക്കുന്നു
    എല്ലാവര്ക്കും ആശംസകൾ ...!

  • @nivedyamsamarpanatogod3883
    @nivedyamsamarpanatogod3883 2 роки тому +1

    Ente chechi 🥰🥰🥰super.......
    Chechi enna onnu vilikan pattuam... Onnu vilichirunnengil eniku palapozhum thonarundu...., 🥰🥰😘😘

  • @ageeshrajan8206
    @ageeshrajan8206 2 роки тому +4

    പ്രിയേച്ചി എന്താ പറയാ.. ഒത്തിരി സന്തോഷവും മനസ്സ് നിറയെ ഉണ്ണിക്കണ്ണന്റെയും ദച്ചുക്കുട്ടന്റെയും നൈർമല്യവും നിറഞ്ഞു.. കഥാപാത്രങ്ങൾ ആയി ജീവിച്ചു ഇരുവരും ❤️❤️❤️

  • @Kashivolgs803
    @Kashivolgs803 Рік тому +5

    മനോഹരം.... കണ്ണടച്ചിരുന്നു കേൾക്കാൻ എന്താ സുഖം ❤️❤️❤️❤️❤️❤️

  • @thankamanireji8765
    @thankamanireji8765 8 місяців тому +2

    എത്ര മനോഹരമീ ഗാനം . സരസ്വതീകടാക്ഷവും ഉണ്ണിക്കണ്ണന്റെ അനുഗ്രഹവും തന്നെ

  • @meenmean899
    @meenmean899 9 місяців тому +1

    ഈ സോങ്ങ് കണ്ട ശേഷം ഈ ചാനലിലെ പല videos ഉം കണ്ടു... നിങൾ ഒരു അൽഭുതം തന്നെ... സ്നേഹം💙

  • @DK-rt6dw
    @DK-rt6dw 9 місяців тому

    എൻ്റെ മനസ്സ് കണ്ണൻ പകർന്നു വെച്ചിരിക്കുന്നു....

  • @SoulmedicSmitha
    @SoulmedicSmitha 2 роки тому +2

    Beautiful one
    കൂടെ ഉള്ളവരുടെ അത് കൊണ്ട് തന്നെ
    സന്തോഷം ...
    നല്ലൊരു കാഴ്ച തന്നെയാണ് ,കാതിന് ഇമ്പവും
    ആശംസകൾ

  • @Tanu_Adhu
    @Tanu_Adhu 2 роки тому +5

    കേട്ടിരിക്കാൻ എന്ത് സുഖം... ഇനിയും മനോഹരമായ വരികളിങ്ങനെ പിറക്കട്ടെ...

  • @swathiramakrishnan2760
    @swathiramakrishnan2760 11 місяців тому

    ഇത്രയും നാൾ കണ്ടില്ലല്ലോ ഈ song,,, ഇപ്പൊ എന്നും കേൾക്കും

  • @divyam7060
    @divyam7060 10 місяців тому +3

    സത്യം കേട്ടിരിയ്ക്കാൻ നല്ല സുഖം ❤. കണ്ണും മനവും നിറയുന്നു 😍

  • @user-vn5sn5ef7y
    @user-vn5sn5ef7y 7 місяців тому

    Supeerrbbbbbb ,,,,etra vettam kettunn enik Thane ariyilla,,,,,,❤❤❤❤❤❤,,,

  • @umaradhakrishnan8835
    @umaradhakrishnan8835 11 місяців тому +1

    പ്രിയാ... വരികളും ആലാപനവും അവതരണവും മികവുറ്റത്. ഒരോ shot ലും യശോദാമ്മയും കണ്ണനും രവി വർമ്മ ചിത്രങ്ങളിൽ കൂടി..... പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത അനുഭവം. ദച്ചൂ മമ്മേം പടിപടികളായി ഉയരങ്ങളിൽ എത്തട്ടെ🙏

  • @saralak605
    @saralak605 8 місяців тому

    Enik ethu ദിവസവും കേൾക്കുന്നു..ഇനിയും ഇതുപോലെ വേറെയും❤❤❤❤❤❤❤❤ കേൾപ്പിക്കുമോ...❤❤❤❤❤❤

  • @girijaajayan1297
    @girijaajayan1297 11 місяців тому +1

    ഓം നമോ ഭഗവതേ വാസുദേവായ🙏♥️ഹരേകൃഷ്ണ🙏♥️

  • @sivachakrapanisivachakrapa4985
    @sivachakrapanisivachakrapa4985 2 роки тому

    ആഹാ മനോഹരം 😍😍😍😍🙏🙏🙏🥰🥰

  • @unnimayaunnikrishnan30
    @unnimayaunnikrishnan30 11 місяців тому

    ഹരേ കൃഷ്ണ 🙏🙏❤❤❤

  • @smithap.ineerajanam6476
    @smithap.ineerajanam6476 Рік тому

    മോഹനം... മനോഹരം 😍😍

  • @ashabm7149
    @ashabm7149 2 роки тому +3

    Super Priya....Dachu is exactly our concept Krishna ..... really loved dear...ur vocal also superb dear....keep going....

  • @vinodnaiir
    @vinodnaiir 9 місяців тому

    മനോഹരം ❤️❤️.. വാക്കുകൾക്കു ആദിത്തം ❤️

  • @aswathyt.r.1917
    @aswathyt.r.1917 2 роки тому

    Wow ❤️❤️❤️

  • @lalithachandrasekhar4858
    @lalithachandrasekhar4858 10 місяців тому +1

    വളരെ നല്ല കവിത. അത് കൃഷ്ണനെ കുറിച്ചാകുമ്പോൾ വളരെ ഭംഗി . ദൃശ്യ ആവിഷ്കാരം മനോഹരം . ആലാപനം അതി മനോഹരം .
    ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
    ഹരേ കൃഷ്ണ🙏

  • @sreekanthpr1942
    @sreekanthpr1942 11 місяців тому

    ❤❤❤om namo narayanaya

  • @NavyaRaj
    @NavyaRaj 2 роки тому

    Wow wow wow 😍💐😘 Priya! 💐🤝👏👏

  • @minimangala5574
    @minimangala5574 11 місяців тому

    എത്ര മനോഹരം!!!

  • @shinuashokanashokan221
    @shinuashokanashokan221 11 місяців тому

    ഹരേ കൃഷ്ണ....❤❤❤

  • @LifePointsEnglish
    @LifePointsEnglish 2 роки тому

    Mind blowing music ❤

  • @roopavarma8565
    @roopavarma8565 11 місяців тому +1

    Krishna Guruvayoorappa, Ente Kanna 🎊♥️

  • @nishanth7186
    @nishanth7186 8 місяців тому

    പ്രിയേച്ചി ♥️♥️♥️♥️👍👍👍👍

  • @sreejajayan5962
    @sreejajayan5962 Рік тому

    മനോഹരം ❤️❤️

  • @radhikalekshmirnair
    @radhikalekshmirnair 11 місяців тому +3

    എന്ത് മനോഹരമായ വരികൾ...കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം... അതിമനോഹരമായ അവതരണം... കണ്ണും കാതും മനസ്സും നിറഞ്ഞു... ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏❤️🙌 അകമഴിഞ്ഞ നന്ദി ഈ മനോഹരസൃഷ്ടി ചെയ്യാൻ ഭഗവാൻ തോന്നിപ്പിച്ചതിനും ഇത്രേം നന്നായി അവതരിപ്പിച്ചതിനും... 🙏🙏🙏🎉❤ ഇനിയും വീണ്ടും വീണ്ടും ഇതുപോലെ കലാസപര്യക്ക് ഭാവുകങ്ങൾ പ്രാർത്ഥനകൾ 🙏🙏🙏

  • @chathrapathi9018
    @chathrapathi9018 2 роки тому

    മനോഹരം ചേച്ചി ❤🥰

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Рік тому

    മനോഹരം ❤️❤️❤️

  • @oormilanair
    @oormilanair 2 роки тому +2

    Soothing.....🥰 Dachumammem.. much love ❤

  • @unnikrishnan2709
    @unnikrishnan2709 11 місяців тому

    ❤❤❤ കണ്ണാ

  • @TheJithinkrishna95
    @TheJithinkrishna95 2 роки тому +1

    ഹൃദ്യം... മനോഹരം ❤️❤️❤️

  • @kamalkrishnan7828
    @kamalkrishnan7828 2 роки тому

    Incredibly beautiful Priya ji❤️😊🙏

  • @JaiSree-sn8gp
    @JaiSree-sn8gp 11 місяців тому

    Antha oru feel..❤

  • @parvathyc-ck8sw
    @parvathyc-ck8sw 2 місяці тому

    ഐശ്വര്യമുള്ള ഗാനം, വരികൾ, രാഗം, സംഗീതം എല്ലാം. ഉണ്ണിക്കണ്ണൻ നിറഞ്ഞാടുന്നു 🙏

  • @anavadyapoduval3156
    @anavadyapoduval3156 2 роки тому

    Adipoli Priya chechi 😍😍 dachukutty kalakki 😘😘😘

  • @reshmareshu12
    @reshmareshu12 11 місяців тому

    വല്ലാത്ത ഫീലിംഗ് ❤️എന്റെ കൃഷ്ണാ

  • @sreedevis2806
    @sreedevis2806 9 місяців тому

    കണ്ണ് നിറഞ്ഞൊഴുകുന്നു.. ഹരേ കൃഷ്ണാ....❤