E40: HYPOTHYROIDISM MALAYALAM| തൈറോയ്ഡ് ഈ രോഗ ലക്ഷണങ്ങൾ സൂക്ഷിക്കുക|THYROID TREATMENT| DR VINIL PAUL

Поділитися
Вставка
  • Опубліковано 27 сер 2024
  • ‪@NinjaNerdOfficial‬
    Hypothyroidism | Physiology, Pathophysiology, Diagnosis, Treatment, Myxedema Coma
    LINK: • Hypothyroidism | Physi...
    ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് ഹൈപ്പോ തൈറോയിസം അഥവാ ശരീരത്തിൽ തൈറോയ്ഡ് ഹോർമോൺ കുറയുന്ന അവസ്ഥയെ പറ്റിയാണ്. ഒരു ഓർത്തോ ഡോക്ടറെ സംബന്ധിച്ച്, വളരെ പ്രാധാന്യമുള്ള ടോപ്പിക്കാണ് ഷുഗറും തൈറോയിഡും, ഇവ രണ്ടും നമ്മുടെ ശരീരത്തിൽ നീർക്കെട്ട് ഉണ്ടാക്കുകയും,അതുവഴി ശരീരവേദന കൂട്ടുകയും ചെയ്യും.
    തൈറോഡ് ചികിത്സാരീതിയിൽ ഒത്തിരി തെറ്റിദ്ധാരണകൾ നിലവിലുണ്ട്,
    1. ഹൈപ്പോ തൈറോയ്ഡിസം എന്ന് പറയുന്നത് ഒരു രോഗമല്ല ലക്ഷണമാണ് എന്ന് മനസ്സിലാക്കാത്തത്.
    2. ഗ്യാസിന്റെ ഗുളികയും തൈറോയ്ഡ് ഹോർമോൺ ഗുളിക അതായത് ലിവോ തൈറോക്സിൻ എന്ന ഗുളികയും അടിപ്പിച്ചു കഴിക്കുന്നത്.
    3. തൈറോയ്ഡ് ചികിത്സയ്ക്ക് അലോപ്പതി അല്ല ഹോമിയോ ചികിത്സ രീതിയാണ് കൂടുതൽ നല്ലത് എന്ന് വിശ്വസിക്കുന്നത്.
    4. ഹൈപ്പോതൈറോഡിസം ചികിത്സിക്കുമ്പോൾ മിക്ക ഡോക്ടർമാരും TSH ഉം FT4 മാത്രേ നോക്കാറുള്ളൂ, അത് ശരിയാണോ? നമുക്ക് തെറ്റ് ആണെന്ന് പറയാൻ സാധിക്കില്ല
    5. എന്റെ TSH ലെവൽ 4.5 ആണ്, അത് നോർമൽ ആയതുകൊണ്ട് ഇപ്പോൾ കഴിക്കുന്ന ഗുളിക തന്നെ മതിയല്ലോ,അതോ തൈറോയ്ഡ് ഇപ്പോൾ നോർമൽ ആയതുകൊണ്ട് ഗുളികകൾ നിർത്താമോ.?
    1. തണുപ്പ് ഒട്ടും സഹിക്കാൻ പറ്റായ്ക, ഫാനിന്റെ കാറ്റടിക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ട്, വ്യായാമം ചെയ്യുമ്പോൾ ഒട്ടും വിയർക്കുന്നില്ല
    2. ക്ഷീണം തളർച്ച മുടികൊഴിച്ചിൽ ഉന്മേഷക്കുറവ്
    3. കുറച്ചു ഭക്ഷണം കഴിച്ചാലും വല്ലാതെ തടി വെക്കുന്നത്.
    എന്താണ് ഹൈപ്പോതൈറോയിസം.
    തൈറോയ്ഡ് ഗ്രന്ഥി ഹൈപ്പോതലാമസ്,പീറ്റുറ്ററി ഗ്രന്ഥിയുടെ കുഴപ്പം കൊണ്ടോ ശരീരത്തിൽ തൈറോയ്ഡ് ഹോർമോൺ കുറഞ്ഞുപോകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് ഹൈപ്പോതൈറോഡിസം
    ഹൈപ്പോ തൈറോയിഡിസം വരാനുള്ള കാരണങ്ങൾ
    കാരണങ്ങളെ നമുക്ക് രണ്ടായി തിരിക്കാം പ്രൈമറി, പിന്നെ സെക്കൻഡറി.
    ഇതിൽ മനസ്സിലാക്കേണ്ട കാര്യം മിക്കവാറും ഹൈപ്പോ തൈറോയിഡിസത്തിൽ, കാരണം ഓട്ടോ ഇമ്മ്യൂൺ തൈറോയിറ്റീസ് അഥവാ ഹാഷിമോട്ടോ തൈറോയ്ഡ് ഐറ്റീസ് ആയിരിക്കും.
    എന്താണ് ഹാഷിമോട്ടോ തൈറോയിഡിറ്റീസ്, ഈ വീഡിയോ കാണുക.
    Video
    എന്തുകൊണ്ടാണ് ഹാഷിമോട്ടോ തൈറോയിഡിറ്റിസ് ഇത്ര ഇംപോർട്ടൻഡ് ആയത്.
    ലക്ഷണങ്ങൾ.
    Signsഅഥവാ ഡോക്ടർ പരിശോധിക്കുമ്പോൾ കാണുന്ന ലക്ഷണങ്ങൾ.
    ഇനി ഏതൊക്കെ മരുന്നുകളാണ് ലിവോ തൈറോക്സിൻ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നത്.
    നിങ്ങൾ തൈറോയ്ഡ് ഗുളികകൾ കഴിക്കുന്നവർ ആണെങ്കിൽ ഏതൊക്കെ ഗുളികകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം.
    ഏതൊക്കെ അവസ്ഥകളിൽ തൈറോയ്ഡ് ഗുളിക കഴിക്കുന്നവരുടെ TSH അളവ് വ്യതിയാനം വരാം.
    അസുഖം കണ്ടുപിടിക്കേണ്ടത് എങ്ങനെ.
    1. ഹാഷിമോട്ടോ തൈറോയ്ഡിറ്റീസ്.
    1. തൈറോ പെറോക്സൈഡ്സ് ആന്റിബോഡി ഈ അസുഖത്തിൽ കൂടുതൽ ആയിരിക്കും.
    2. അല്ലെങ്കിൽ തൈറോഗ്ലോബലിൻ ആന്റി ബോഡി ഈ അസുഖത്തിൽ കൂടുതലായിരിക്കും.
    3. സിറം തൈറോഗ്ലോബുലിന്റെ
    അളവ് കൂടുതലായിരിക്കും
    4. വളരെ വ്യക്തമായി അറിയാൻ ബയോപ്സി ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
    2. പോസ്റ്റ് പാർട്ടം തൈറോയ്ഡറ്റിസ് അഥവാ പ്രസവത്തിന് ശേഷമുള്ള തൈറോയ്ഡ്ഡറ്റിസ്
    1. പ്രസവത്തിനുശേഷമാണ് ഹൈപ്പോതൈറോഡിസം കാണുന്നു
    2. തൈറോ പെറോക്സിഡെയ്‌സ് ആന്റി ബോഡിയും തൈറോ ഗ്ലോബലിൻ ആന്റി ബോഡിയും കാണുന്നു
    3. ചികിത്സകൾ ഒന്നും തന്നെ ഇല്ലാതെ തനിയെ മാറിപ്പോകുന്നു.
    3. drug intused thyroiditis അഥവാ മരുന്നുകൾ കഴിച്ചത് കൊണ്ടുള്ള തൈറോയ്ഡ്ഡറ്റിസ്.
    1. ചില മരുന്നുകളുടെ പാർശ്വഫലമായി ഉണ്ടാകുന്ന അസുഖമാണിത്, Amiodarone, lithium, I 131 എന്നീ ഗുളികകൾ കഴിക്കുന്നതിന്റെ പാർശ്വഫലമായി ഈ അസുഖം ഉണ്ടാകുന്നു.
    4. Riedels thyroiditis:
    1. ഈ അസുഖത്തിൽ വേദനയില്ലാത്ത തടിച്ച് കട്ടിആയ തൈറോഡ് ആയിരിക്കും.
    2 Ig G4 പോസിറ്റീവ് ആകും
    3. വ്യക്തമായി അറിയാൻ ബയോപ്സി ചെയ്യുന്നതാണ് നല്ലത്.
    5. Sub acute Granulomatous thyroiditis:
    1. ESR കൂടുതലായിരിക്കും.
    2. Flu like symptoms അതായത് പനി ജലദോഷം പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകും.
    3. ഞെക്കി നോക്കുമ്പോൾ തൈറോയ്ഡ് ഗ്രന്ഥിക്ക് വേദന ഉണ്ടാകും.
    6. Iodine deficieny goitre.
    1. serum iodine ന്റെ അളവ് കുറവായിരിക്കും.
    ചികിത്സാരീതി.
    2. ആദ്യമായി TSH നോക്കുക, ഈ ഫോട്ടോയിൽ കാണുന്നതുപോലെ TSH 4.5 mIU ൽ കൂടുതൽ ആണെങ്കിൽ Free T4 നോക്കുക.
    3. Free T4 കുറവാണെങ്കിൽ പ്രൈമറി ഹൈപ്പോതൈറോയിസം ആയതുകൊണ്ട് ലിവോ തൈറോക്സിൻ ഗുളികകൾ തുടങ്ങുക.
    4. Free T4 നോർമൽ ആണെങ്കിൽ ചില സന്ദർഭങ്ങളിൽ മാത്രംലിവോ തൈറോക്സിൻ തുടങ്ങിയാൽ മതി.
    3. Free T4 കൂടുതലാണെങ്കിൽ സെൻട്രൽ ഹൈപ്പോ തൈറോയിസം ആയതുകൊണ്ട് അതിന്റെ പരിശോധനകൾ ചെയ്യണം.
    1. ഈ ഫോട്ടോയിൽ കാണുന്നതുപോലെ, 60 വയസ്സിന് താഴെയുള്ളവർക്ക് 1.5 മുതൽ 1.8 mcg per kg per day എന്ന രീതിയിൽ തുടങ്ങുക
    2. 60 വയസ്സിന് മുകളിലുള്ളവർക്ക്, അല്ലെങ്കിൽ ഹാർട്ടിന് അസുഖമുള്ളവർക്ക് 12.5 മുതൽ 50 mcg per day എന്ന രീതിയിൽ തുടങ്ങുക.
    3. ഗർഭിണികൾക്ക് ലിവോ തൈറോക്സിന്റെ ഡോസ് കൂട്ടണം.
    4. എല്ലാ ആറു മുതൽ 8 ആഴ്ച കഴിയുമ്പോൾ TSH വീണ്ടും ചെക്ക് ചെയ്യണം. അപ്പോഴത്തെ TSH ന്റെ അളവ് നോക്കി മരുന്നുകൾ കൂട്ടണോ കുറയ്ക്കണോ എന്ന് തീരുമാനിക്കണം.
    ‪@NinjaNerdOfficial‬ ‪@nabilebraheim‬ @dr.vinilsorthotips6141

КОМЕНТАРІ • 275