ബിസിനസ് സാമ്പത്തിക പ്രയാസത്തിലാണോ ?

Поділитися
Вставка
  • Опубліковано 1 жов 2024
  • സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരു സ്ഥാപനത്തെ രക്ഷപ്പെടുത്താനുള്ള 5 ടിപ്സുകൾ:
    1. ചിലവുകൾ വിലയിരുത്തി വളരെ അത്യാവശ്യമല്ലാത്തവ വെട്ടിക്കുറക്കുക
    2. പെയ്മെൻറ് നൽകാനുള്ള കമ്പനികളെയും ആളുകളെയും ആദ്യം ഫോൺ മുഖേനെ വിളിച്ചുo പിന്നീട് ഇതു സംബന്ധമായ ലെറ്റർ ഈമെയിലിലൂടെയോ അതുമല്ലെങ്കിൽ പോസ്റ്റൽ വഴിയോ അറിയിച്ച് താങ്കളുടെ ഇപ്പോഴുള്ള പ്രയാസങ്ങളെയും പരിമിതികളെയും കടബാധ്യസ്ഥരോട് റിപ്പോർട്ട് ചെയ്ത് വേണ്ട ഇളവുകൾ ലഭ്യമാക്കുകയും, നൽകാനുള്ള സാമ്പത്തിക ബാധ്യതകൾ ഇൻസ്റ്റാൾമെൻറ് മുതലായ വഴികൾ ഉപയോഗിച്ച് തിരിച്ചടവ് സുഗമമാക്കുക. കിട്ടാനുള്ള പെയ്മെന്റുകൾക്ക് ചില ഇളവുകൾ നൽകിയാണെങ്കിലും ക്യാഷ് ഇൻ ഫ്ലോ അഥവാ കമ്പനിയിലേക്ക് കൂടുതൽ പണം എത്തിക്കുന്നതിന് പരിശ്രമിക്കുക
    3. ഇപ്പോൾ നിലവിലില്ലാത്തവരും വ്യത്യസ്തവുമായ ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് അവരെ ആകർഷിക്കുന്ന രീതിയിൽ ചിലവ് കുറഞ്ഞതും ഡിമാൻഡ് ഉള്ളതുമായ പുതിയ ഉത്പന്നങ്ങളെ പരിചയപ്പെടുത്തി സെയിൽസ് മെച്ചപ്പെടുത്തുക
    4. ഇപ്പോഴുള്ള മാർക്കറ്റിന്റെ ട്രെൻഡുകൾ മനസ്സിലാക്കി അതിനനുസരിച്ച് സെയിൽസ് തന്ത്രങ്ങൾ രൂപപ്പെടുത്തുക. ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം യൂട്യൂബ് ലിങ്ക് ടിൻ മുതലായ ആധുനിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ നിങ്ങളുടെ ഉൽപ്പന്നങ്ങളെ ആളുകളിലേക്ക് എത്തിക്കുക
    5. ഫൈനാൻസ് ബജറ്റിങ്ങും ചെലവുകൾ നേരത്തെ മുന്നിൽ കണ്ടു കൊണ്ടും കമ്പനിയുടെ സാമ്പത്തിക ആരോഗ്യം നിലനിർത്തുന്നതിന് ലാഭവിഹിതം, പണമൊഴുക്ക്, മറ്റുള്ളവർക്ക് നൽകാനുള്ള സാമ്പത്തിക ബാധ്യത, കടം , പോലുള്ള പ്രധാന സാമ്പത്തിക കാര്യങ്ങൾ പതിവായി നിരീക്ഷിക്കുകയും കഴിഞ്ഞ കാലങ്ങളിൽ ഇത്തരം മേഖലകളിൽ വന്നിട്ടുള്ള അശാസ്ത്രീയമായ കാര്യങ്ങളെ തിരുത്താൻ ഉണ്ടെങ്കിൽ അത് പരിഗണിക്കുകയും ചെയ്യുക.
    #SmallBusinessTips
    #StartYourBusiness
    #BusinessStartup
    #Entrepreneurship
    #BusinessIdeas
    #SmallBusinessSuccess
    #EntrepreneurTips
    #HowToStartABusiness
    #BusinessPlanning
    #SideHustle
    #StartupAdvice
    #BuildYourBrand
    #SmallBusinessOwner
    #BusinessMotivation
    #NewBusiness

КОМЕНТАРІ • 3

  • @mohammedpv1115
    @mohammedpv1115 22 дні тому

    ഹൈദർ സാഹബ്പുതിയ ആശയങ്ങൾ, ഇനിയും പ്രതീക്ഷിക്കുന്നു

  • @aneezkooliyodan2022
    @aneezkooliyodan2022 10 днів тому +1

    A little motivational insight into starting a new business, if you will

    • @hyderkottayil3111
      @hyderkottayil3111  8 днів тому

      @@aneezkooliyodan2022 Thanks for your support and comment. Sure, I am in preparation of a video explaining how to establish and manage a successful small business, during this week