കുറുക്കനും കുറുനരിയും തമ്മിൽ എന്താണ് വ്യത്യാസം? difference between jackal and fox. Vulpes and Canis

Поділитися
Вставка
  • Опубліковано 2 жов 2024
  • The Bengal fox (Vulpes bengalensis), also known as the Indian fox, is a fox endemic to the Indian subcontinent from the Himalayan foothills and Terai of Nepal through southern India, and from southern and eastern Pakistan to eastern India and southeastern Bangladesh
    The Indian jackal (Canis aureus indicus), also known as the Himalayan jackal, is a subspecies of golden jackal native to Pakistan, India, Bhutan, Burma and Nepal
    ഒറ്റനോട്ടത്തിൽ സമാനം എന്ന് തോന്നിക്കുന്ന രണ്ട് സസ്തനി മൃഗങ്ങളാണ് കുറുക്കനും ( Fox ) കുറുനരിയും ( Jackal ) ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഇവയൊക്കെ ആണ്
    കുറുക്കനും ( Fox ) കുറുനരിയും ( Jackal ) രണ്ടു പേരും കനിഡെ ( Canidae ) കുടുംബത്തിൽ പെട്ട സസ്തനികളാണെങ്കിലും വ്യത്യസ്ത ജനുസുകളിൽ പെട്ട ജീവികൾ ആണ്.
    കുറുക്കൻ വൾപസ് ( Vulpes.) ജീനസിലും കുറുനരി ( Jackal ) കനിസ് ( Canis) ജീനസിലും ഉൾപ്പെടുന്നു.
    കുറുക്കന്മാർ അന്റാർട്ടിക്ക ഒഴിച്ച് സർവ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നു. 37 സ്പീഷിസുകളും സബ് സ്പീഷിസുകളുമായി നിരവധി ഇനം കുറുക്കന്മാർ ഉണ്ട്. ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ചെമ്പൻ കുറുക്കന്മാരാണ് ( Vulpes vulpes) . ഹിമാലയ താഴ്വരകൾ മുതൽ കന്യാകുമാരി വരെ കാണപ്പെടുന്ന ഇനം ബംഗാൾ കുറുക്കൻ ( Vulpes bengalensis ) എന്ന ഇനം ആണ്.
    എന്നാൽ കുറുനരികൾ പ്രധാനമായും ദക്ഷിണേഷ്യ, മിഡിൽ ഈസ്റ്റ്, തെക്കു കിഴക്കൻ യൂറോപ്പ്, മധ്യ - ഉത്തര ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിൽ മാത്രം കാണുന്നവയാണ് . നമ്മുടെ നാട്ടിൽ കാണുന്ന ഇനം ശ്രീലങ്കൻ കുറുനരി Canis aureus naria ആണ്. ലോകത്തെങ്ങും ആയി മൂന്ന് വിഭാഗം കുറുനരികളാണ് പ്രധാനമായും ഉള്ളത്.
    #fox #jackal #kurukkan #kurunari #കുറുനരി #കുറുക്കൻ #mlayalam #malayalamsciencechannel #malayalamsciencevideo #animals #mammals #kerala #wildlife #difference #howto #howtounderstand
    Disclaimer:
    The content provided on 'vijayakumar blathur' includes images sourced from Wikimedia Commons and videos obtained from various other sources under Creative Commons licenses. While we endeavor to provide accurate and relevant content, we cannot guarantee the accuracy, completeness, reliability, or suitability of the material used.
    Photo Courtesy and Attribution:
    IVM Sky Animals
    Gary Crowder
    • How Jackal Hunting Bir...
    • Golden Jackal In India
    IITBombayBirds
    • Seeing a Golden Jackal...
    sagar kansagra
    • Wildlife in Gujarat(in...
    • Jackal in Kabini Backw...
    Many of the photos featured in our videos are sourced from Wikimedia Commons and are used under the terms of Creative Commons licenses, including but not limited to CC BY, CC BY-SA, and CC0. Each photo is attributed to its respective creator(s) in accordance with the requirements of the applicable Creative Commons license.
    Video Attribution:
    Videos featured on our channel are sourced from various other platforms and are used under the terms of Creative Commons licenses, where applicable. We provide appropriate attribution to the creators of these videos as required by the specific license.
    Fair Use Disclaimer:
    In some cases, our videos may contain copyrighted material, the use of which has not always been specifically authorized by the copyright owner. We make such material available for the purposes of criticism, comment, review, and education, which we believe constitute fair use under copyright law.
    No Endorsement:
    The inclusion of any third-party content, including but not limited to photos and videos, does not imply endorsement by [Your Channel Name]. We strive to use content from reputable sources, but we do not endorse or take responsibility for the views, opinions, or actions expressed in the materials used.
    Copyright Concerns:
    If you believe that your copyrighted work has been used in a manner that constitutes copyright infringement, please contact us promptly for resolution. We are committed to respecting the rights of copyright holders and will take appropriate action to address any legitimate concerns.This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
    This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration. This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism comment news reporting teaching scholarship and research. Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favour of fair use.

КОМЕНТАРІ • 1,4 тис.

  • @muhammedshafi1109
    @muhammedshafi1109 7 місяців тому +123

    ഞാൻ മലപ്പുറം നിലമ്പൂർ ഭാഗത്താണ് താമസം,,, ഈ പറയുന്ന കുഞ്ഞി കുറുക്കൻ ഈ ഭാഗത്തു ഉണ്ട് രാത്രിയിൽ 12 മണിക്ക് ശേഷം ഞാൻ മീൻ പിടിക്കാൻ പോകുന്ന സമയം ഇതിനെ കണ്ടിട്ടുണ്ട്. ഇത് ഒറ്റക്ക് ഇരപിടുക്കുകയും മനുഷ്യനെ കണ്ടാൽ ഓടി ഒളിക്കുകയും ചെയ്യും. ഇതിനെ കുറിച്ച് പഠിക്കുന്നവർ നിലമ്പുർ കാടുകളും ഗ്രാമകളും ഫോക്കസ് ചെയ്യൂ...

    • @tiarapurples3340
      @tiarapurples3340 7 місяців тому +8

      അത് ചിലപ്പോ സിനിമക്ക് പോകാൻ അച്ഛനും അമ്മയും വിടാത്തത് കൊണ്ട് വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങി പൊന്ന കുറുനരിയുടെ കുട്ടിയാണെങ്കിലോ 😌

    • @AJvlogs-f3q
      @AJvlogs-f3q 7 місяців тому

      എന്നാ ഒരു ഫോട്ടോ എടുക്ക്

    • @mywildstroy3187
      @mywildstroy3187 6 місяців тому

      ​@@tiarapurples3340ബ്രോ എൻ്റെ നാട്ടിലും ഉണ്ട്

    • @SusanthCom
      @SusanthCom 5 місяців тому +3

      12 manikku ulla meen Pidutham oru thrill aanu leeaaa. ❤❤❤ Happy fishing 🎉 🕺💃

    • @vishakhcvishakh5674
      @vishakhcvishakh5674 5 місяців тому

      Ok

  • @shuhaibck3157
    @shuhaibck3157 7 місяців тому +60

    കുറുനരി വളരെ അതികം വർധിച്ചിട്ടുണ്ട്

  • @lathushap2811
    @lathushap2811 7 місяців тому +16

    അറിവുകൾ പകർന്നു തരുന്ന തങ്ങൾക്ക് ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. നന്ദി

  • @sreerajs111
    @sreerajs111 7 місяців тому +31

    കഥകളിൽ സൂത്ര ശാലിയായ കുറുക്കൻ ഇത്ര സാധു ആണെന് അറിഞ്ഞില്ല. വില്ലൻ കുറുനരി തന്നെ 👍

  • @JijuKarunakaran
    @JijuKarunakaran 7 місяців тому +69

    Sir...... super channel ഇതൊക്കെയാണ് ഞങ്ങൾക്ക് വേണ്ടത് (ചാനൽ കാണുന്നവരോട് ).....പൊളിട്ടോ ഓരോ ജീവികളെയും പറ്റി പഠിച്ച് അവയെ നിരീക്ഷിച്ചു,വിവരങ്ങൾ ശേഖരിച്ച് നമുക്ക്‌ തരുന്ന info ഒരുപാട് സന്തോഷം....

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +3

      വളരെ നന്ദി ജിജു

    • @wayanaddiaries7471
      @wayanaddiaries7471 7 місяців тому +1

      Sir വേഴാമ്പലിനെ കുറിച്ചുള്ള video പ്രതീക്ഷിക്കുന്നു 🥰

  • @vipinpsankar4605
    @vipinpsankar4605 7 місяців тому +7

    ഒരു മുത്തശ്ശി കഥ പോലെ ഒരുപാട് കാര്യങ്ങൾ വളരെ വെക്തമായി പറഞ്ഞു തന്ന താങ്കൾക്ക് ഒരുപാട് നന്ദി ❤❤❤❤

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 7 місяців тому +78

    മറന്നു പോയ പാട്ട് ഓർമിപ്പിച്ചതിൽ സന്തോഷം.കഥകളിൽ കേമനാണ് കുറുക്കൻമാർ ❤ഒത്തിരി കഥകൾ ഉണ്ട്. സിഗാൾ, ചമതകൻ, സൂത്രൻ ❤❤❤എന്റെ ഇഷ്ട പെട്ട കഥാപാത്രങ്ങൾ ആണ്

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +2

      തീർച്ചയായും

    • @shaileshmathews4086
      @shaileshmathews4086 7 місяців тому +3

      രതീഷ് ...ഞാനൊരു പാർട്ടൈം മ്യുസീഷനാണ്. പാശ്ചാത്യ സംഗീതമാണ് ഞങ്ങളുടെ ജോ നർ. പ്രത്യേകിച്ച് പാശ്ചാത്യ നാടോടി ഗാനങ്ങൾ ( english folksongs). കുറക്കനെ പറ്റി ധാരാളം ഗാനങ്ങൾ ഞങ്ങൾ പാടാറുണ്ട് ( ex-fox went on a chilly night). ഇംഗ്ലണ്ടിൻ്റെ ദേശീയ വിനോദമായിരുന്നു അടുത്ത കാലം വരെ കുറുക്കൻ വേട്ട (fox hunting)എന്നോർക്കുക..... താങ്കളിവിടെ പറഞ്ഞതൊക്കെ ഞങ്ങൾ പറയാറുണ്ട്, സ്റ്റേജിൽ. ഞങ്ങളിതുവരെ വിചാരിച്ചത് കുരുനരി അഥവാ ജയ്ക്കാൾ ചെറുതും ഫോക്സ് /കുറുക്കൻ വലുതുമാണെന്നായിരുന്നു.

    • @tiarapurples3340
      @tiarapurples3340 7 місяців тому +2

      സൂത്രൻ 💥💥💥

    • @aida891
      @aida891 7 місяців тому

      സൂത്രനും ഷേരുവും ഓർമ വന്നു 🥰🥰.

    • @mohammedbasheer8360
      @mohammedbasheer8360 Місяць тому

      പാവം കുറുക്കൻ

  • @Thedribblers7
    @Thedribblers7 7 місяців тому +29

    കുറുനരികൾ ഓരിയിടുന്നത് കേൾക്കുമ്പോൾ കൊച്ചു കുട്ടികൾ ആരേലും കരയുന്നത് പോലെ ഒക്കെ തോന്നാറുണ്ട്. ഇവിടെ ഇവരെ ഇടക് പകൽ സമയത്തും കണ്ടിട്ടുണ്ട് ❤

    • @AK_IND777
      @AK_IND777 7 місяців тому

      Arinjilla kurakans ithrayum pavanennu...😊

  • @babuss4039
    @babuss4039 7 місяців тому +27

    കാണാൻ വൈകിപോയ സൂപ്പർ ചാനൽ 👍👏
    മനോഹരമായഅവതരണം!
    പുതുമയാർന്ന അറിവുകൾ!
    അഭിനന്ദനങ്ങൾ സർ 🙏💕

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      സ്നേഹം

    • @babuss4039
      @babuss4039 7 місяців тому +2

      @@vijayakumarblathur thanku sir 👍
      ചാനൽ സൂപ്പർഹിറ്റ്‌ 👏
      അറിവിന്റെ അക്ഷയഖനി ഉയരങ്ങളിലെത്തും തീർച്ച 🙏

  • @homosapien400
    @homosapien400 7 місяців тому +4

    എറണാകുളം ജില്ലയിൽ കാക്കാനാട് ഭാഗങ്ങളിൽ ധാരാളം കുറുക്കൻ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പകൽ പോലും നരികൾ സമ്മേളിച്ചിരുന്ന സ്ഥലം ആണ് പിന്നീട് പാലാരിവട്ടം എന്ന പട്ടണം ആയി മാറിയത് എന്ന് കേട്ടിട്ടുണ്ട്. ഓലിമുകൾ, ഓലിക്കുഴി തുടങ്ങിയ സ്ഥലപ്പേരുകൾ കുറുക്കനും ആയി ബന്ധപ്പെട്ട് ഉണ്ടായതായി തോന്നുന്നു. പഴയ തലമുറക്കാർ കുറുക്കന്മാരെ കണ്ടിട്ടുണ്ട് എന്ന് പറയാറുണ്ട്.

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +2

      ആവാം

    • @shafeeqazeez546
      @shafeeqazeez546 2 місяці тому +1

      ഞാൻ കാക്കനാട് ആണ് സ്ഥലം. പണ്ട്. ഒരുപാട് കുറുക്കന്മാർ ഉള്ള. സ്ഥലം ആയിരുന്നു കാക്കനാട് എന്ന് ഇപ്പോൾ ഉള്ള കാരണവന്മാർ പറയുനു

    • @AkhilEapen
      @AkhilEapen 12 днів тому

      പകൽ പോലും നരി ഇറങ്ങുന്ന സ്ഥലം ആയത് കൊണ്ടാണ് പാലാരിവട്ടത്തിന് (പകൽനരിവട്ടം) ആ പേര് കിട്ടിയതെന്ന് ഒരു പ്രദേശവസി പറഞ്ഞത് ഓർമ വരുന്നു

  • @f20promotion10
    @f20promotion10 7 місяців тому +7

    ഇവൻമാർ വാങ്ക് കൊടുക്കുമ്പോൾ ഓരിയിടുന്നത് എന്തിനാ?

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      ശബ്ദം തെറ്റിദ്ധരിച്ച് അനുകരിക്കുന്നതാവും

  • @drmgk1970
    @drmgk1970 7 місяців тому +2

    വളരെ നല്ല വിജ്ഞാന പ്രദമായ ചാനൽ. ഇതിലെ കമൻറ്സും അതിൻ്റെ മറുപടികളും എല്ലാം തന്നെ ആരോഗ്യകരം ആണ്.
    ഇത്തരം ചാനലുകൾ ആണ് ശെരിക്കും കാണേണ്ടത്.
    വിദ്യാർത്ഥികൾക്കും വളരെ ഉപകാരപ്രദം എന്ന് വിശ്വസിക്കുന്നു.😊🙏

  • @wayanaddiaries7471
    @wayanaddiaries7471 7 місяців тому +41

    ഇതുപോലത്തെ രസകരമായ video ക്ക് താങ്കൾക്ക് നന്ദി ❤❤❤❤

  • @lalappanvlogs3596
    @lalappanvlogs3596 6 місяців тому +2

    ഇതിനെ രണ്ടിനെയും മുൻപ് ജോലി നോക്കിയിരുന്ന തമിഴ്നാട് ഉള്ള vijayanarayam എന്ന സ്ഥലത്ത് കണ്ടിട്ടുണ്ട് .. അവിടെ നൈറ്റ്‌ ഇവയെ രണ്ടിനെയും കാണാൻ കഴിയും. ആദ്യം കരുതിയത് ഒന്ന് വലുത് മറ്റേത് അതിന്റെ കുഞ്ഞും ആണെന്നാണ് .. പിന്നീടാണ് രണ്ടും രണ്ടു ടൈപ്പ് ആണെന്ന് മനസിലായത്..

  • @johnsonjose2022
    @johnsonjose2022 6 місяців тому +4

    എവിടെ ആയിരുന്നു ഇത്രയും നാളും. തിലകനോട് ഇന്ത്യൻ റുപ്പീ സിനിമയിൽ പൃഥ്വിരാജ് ചോദിക്കുന്ന പോലെ. അടിപൊളി. Information bundle

  • @alwinraju1118
    @alwinraju1118 7 місяців тому +2

    നല്ലൊരു information 🤝
    തുടർന്നും താങ്കളിൽ നിന്നും മറ്റു മനോഹരമായ അറിവുകൾ പ്രതീക്ഷിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം

  • @Sm-re4ep
    @Sm-re4ep 7 місяців тому +15

    കുറുനരി മോഷ്ടിക്കരുത്

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      മനസിലായില്ല

    • @sabirshaNilgiris0369
      @sabirshaNilgiris0369 7 місяців тому

      അത് ഡോറ ബുജിയിൽ പറയുന്നതാണ്. കുറുനരി മോഷ്ടിക്കരുത് എന്ന് 🤣🤣🤪🤪 ഒരു കാർട്ടൂൺ ആണ് ​@@vijayakumarblathur

    • @mkhashikify
      @mkhashikify 7 місяців тому +5

      Dora buji കണ്ടിട്ടില ലെ

    • @shadowmedia7642
      @shadowmedia7642 6 місяців тому

      😂​@@mkhashikify

    • @shamsudeenmp5910
      @shamsudeenmp5910 5 місяців тому

      ​@@mkhashikifyannan old generation 😂😂😂😂alleee

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 2 місяці тому

    കുറുക്കനെ കുറിച്ച് വിശദമായി വ്യക്തമാക്കുകയും, കുറക്കനെ കുറിച്ചുള്ള പാട്ടു ഒന്ന് കൂടി ചൊല്ലി തന്ന ചേട്ടന് അഭിനന്ദനങ്ങൾ 👍

    • @vijayakumarblathur
      @vijayakumarblathur  2 місяці тому

      രാജേഷ്
      സ്നേഹം, നന്ദി
      കൂടുത ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം

  • @LENSLOGO
    @LENSLOGO 7 місяців тому +15

    വളരെ കൗതുകകരമായ വസ്തുതകൾ,, തുടർന്നും ഇത് പോലെ പ്രതീക്ഷിക്കുന്നു.

  • @teslamyhero8581
    @teslamyhero8581 2 місяці тому +2

    കുറുക്കന്റെ കുഞ്ഞേ, നിനക്കെന്തു ചേതം
    എനിക്കെന്റെ ചേട്ടാ തലകുത്തും പനിയും
    വെളുക്കുമ്പോ കുളിക്കണം
    വെളുത്തമുണ്ടുടുക്കണം
    വേലിമേ കേറണം കോഴീനെ പിടിക്കണം
    കറുമുറെ തിന്നണം
    പിറുപിറെ തൂറണം
    എന്നായിരുന്നു എന്റെ കുട്ടിക്കാലത്തെ ഞങ്ങടെ നാട്ടിലെ കുറുക്കൻ പാട്ട് 😄😄😄🫶🫶

  • @pradeepkumarkumar9167
    @pradeepkumarkumar9167 7 місяців тому +10

    കുറുനരി ഭയങ്കര ശല്യം രാത്രി ഓരിയിടൽ കാരണം ഉറക്കം പോകാറുണ്ട്

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +12

      അത് രസമായി ആസ്വദിച്ച് തുടങ്ങുക - ഒന്ന് റിക്കാർഡ് ചെയ്ത് അയച്ചു തരിക

    • @mohamednisarkuttiyil1568
      @mohamednisarkuttiyil1568 20 днів тому

      Place?

  • @lighupv411
    @lighupv411 5 місяців тому +2

    കുറെ കാലങ്ങൾക്ക് ശേഷം കുറുക്കനെ കണ്ടത് തട്ടേക്കാട് പക്ഷി സങ്കേതതിലെ zoo വിൽ

    • @vijayakumarblathur
      @vijayakumarblathur  5 місяців тому

      ഫീൽഡിൽ ഉണ്ട്. പക്ഷെ ചിത്രം എടുക്കാൻ കിട്ടുന്നില്ല

  • @rajeevkanumarath2459
    @rajeevkanumarath2459 7 місяців тому +23

    You really deserve a big applause for researching deep about such a rare topic. Well done.

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      നന്ദി

    • @SusanthCom
      @SusanthCom 5 місяців тому

      His almost all videos are info packed research result

  • @ranjithmenon7047
    @ranjithmenon7047 7 місяців тому +18

    ഞാൻ Fox നെ ഇടക്കിടക്ക് കാണുന്നതാണ്. ആദ്യം പൂച്ചയാണെന്നാണ് കരുതിയത്. It's very cute 🥰

    • @floccinaucinihilipilification0
      @floccinaucinihilipilification0 7 місяців тому

      വീട്ടിലെ കോഴിയേ൦ പൂച്ചയേ൦ കൊണ്ട് പോകുമ്പോഴു൦ പറയണ൦ ഈ ക്യൂട്ടാണ്, കണ്ണിലുണ്ണിയാണ്, കണ്ണിലുണ്ട൦ പൊരിയാണെന്ന്....😏😏

    • @azharudheenazhar9780
      @azharudheenazhar9780 7 місяців тому

      ​@@floccinaucinihilipilification0kurukkan sadarana kozhiye pidikkal valare apoorvamaanu illennu thanne parayam,kurunariyanu kozhiye pidikkunnath

    • @nazeemabduljaleel282
      @nazeemabduljaleel282 5 місяців тому +1

      Njum kurukkane kandittund 2 times.njn ithine kurichokke
      Kurach reserch cheyditullath
      Kond kurunari etha kurukkan etha enn ariyam.

    • @azharudheenazhar9780
      @azharudheenazhar9780 5 місяців тому

      @@nazeemabduljaleel282 kurukkan ippo keralathil 2013 shesham report cheythittillannanu forest department parayunnath ,
      Ningal evidanna bro kandath

    • @ranjithmenon7047
      @ranjithmenon7047 5 місяців тому

      @@azharudheenazhar9780 കാട്ടിലല്ല.. നാട്ടിലാണ് കണ്ടത്. കുറുക്കന്മാർ കൂടുതലും കാടുകളിലല്ല നാട്ടിൻപുറങ്ങളിലെ കുറ്റിക്കാടുകളിലാണ് ജീവിക്കുന്നത്

  • @user-tc7fo8vg8e
    @user-tc7fo8vg8e 7 місяців тому +8

    ഇല്ല ഈ അടുത്ത് എന്റെ വീട്ടിൽ കുറുക്കൻ വന്നു അതും പകൽ ആണ് കണ്ടത് അതിന്റെ തലേ ദിവസം വീട്ടിൽ നിന്ന് ഒരു താറാവിനെ പിടിച്ചിരുന്നു.പകൽ വീണ്ടും പിടിക്കാൻ വന്നു. /ഇതിനു മുമ്പ് വരെ ഞാൻ വീടിന്റ അടുത്തും സധാരണയായി കണ്ടിരുന്നത് കുറുനരിയെ ആയിരുന്നു പക്ഷെ അന്നേ ദിവസം ഞാൻ കുറുക്കനെ പകൽ കണ്ടു. പൊക്കം കുറവും കാണാൻ നല്ല ഭംഗിയും ഉണ്ടായിരുന്നു.. കുറുക്കൻ ഇപ്പൊഴും ഉണ്ട് നമ്മൾ ഇവയെ കാണാത്തതാണ് പ്രശ്നം. തൃശൂർ മൃഗശാലയിൽ വരെ കുറുനരിയെ കുറുക്കൻ എന്ന ബോർഡ്‌ വെച്ചാണ് പ്രദർശി പ്പിക്കുന്നത് 😂

    • @rahulraju5727
      @rahulraju5727 7 місяців тому +1

      ഒരു ഫോട്ടോ എടുത്തിരുന്നേൽ താൻ ഇപ്പൊ ന്യൂസിൽ ഒക്കെ നിറഞ്ഞു നിന്നേനെ

    • @shafeeqazeez546
      @shafeeqazeez546 2 місяці тому

      @@user-tc7fo8vg8e ഞാൻ തൃശൂർ പോയപ്പോ കണ്ടിരുന്നു. കുറുനരി ആണ് സൂ വിൽ ഉള്ളത് 😄

  • @jayarajelectronics7370
    @jayarajelectronics7370 7 місяців тому +19

    സാർ, എല്ലാറ്റിനും കൃത്യമായി മറുപടിയും നൽകുന്നുണ്ട്.🎉🎉🎉

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +4

      അറിയുന്ന കാര്യങ്ങൾ പറയുന്നു

    • @thomasmlukka5031
      @thomasmlukka5031 7 місяців тому

      എനിക്ക് ഏറ്റവം വളരെ ഇഷ്ടമായി എ റകുറെ ശരിയായ രീതിയ ലാരീതിയാണ് അവ ദരിപ്പിച്ചത് ഞ്ഞാൻ കുറുക്കന്നെ കണ്ടിട്ടുണ്ട് ഓക്കേ തായ് ങ്കയു

    • @bindulalkuripuzha59
      @bindulalkuripuzha59 7 місяців тому

      ചെന്നായകുറിച്ച് ഒരു വീഡിയോ ചെയ്യമോ...?

  • @scottadkins1
    @scottadkins1 7 місяців тому +19

    Zoology പഠിക്കണമെന്ന ആഗ്രഹവുമായി നടന്ന ഞാൻ അവസാനം എത്തിപെട്ടത് ബോട്ടണി മടയിൽ . Zoology സംബന്ധമായ ഒരു പാട് കാലമായുള്ള ഒരുപാട് സംശയങ്ങൾ ഈ ചാനലിലൂടെ മാറിക്കിട്ടി. നന്ദി സർ. മലയാളത്തിൽ ഇവ്വിഷയത്തിൽ മറ്റൊരു ചാനൽ കണ്ടിട്ടില്ല.

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +9

      സുവോളജി പഠിക്കണമെന്ന ആഗ്രഹവുമായി നടന്ന ഞാൻ അവസാനം എത്തിപ്പെട്ടത് കെമിസ്ട്രിയിലാണ്. സാരമില്ല

    • @vishnumohanan6783
      @vishnumohanan6783 7 місяців тому +4

      സർ കുറുനരി നടൻ നായയുമായി ഇണ ചേർന്ന് കുട്ടിറിയുണ്ടാകും എന്നു കേട്ടിട്ടുണ്ട്.. ആഅത് ശരിയാണോ?

    • @abhinandkk9991
      @abhinandkk9991 7 місяців тому

      @@vishnumohanan6783 nayi kurukkan enane njagal vilikkare

  • @josethomas7141
    @josethomas7141 7 місяців тому +1

    കുറുക്കൻ, kollam ജില്ലയിലെ പുനലൂർ പിറവന്തൂർ പത്തുപറ വനത്തിൽ ഉണ്ട്. ഞാൻ കണ്ടിട്ടുണ്ട്. കുറുനരി പുനലൂർ panamkutti മലയിൽ ഉണ്ട്. രണ്ടും ഞാൻ കണ്ടിട്ടുണ്ട് 🕎🙏🏾

  • @suippdad
    @suippdad 7 місяців тому +152

    കേരളത്തിൽ കുറുക്കന്നില്ല..., മുതലയില്ല.. ചീങ്കണ്ണിയില്ല, gariel ഇല്ല... Comodo lizard ഇല്ല...കാട്ടു പോത്ത് (wild beast) ഇല്ല.. കരിമൂർക്കൻ ഇല്ല... Grizzly കരടി ഇല്ല.. കേരളത്തിൽ exotic ആയി ഒരേയൊരു creature വെരുക് ആണ്... മലയണ്ണാൻ ശേഷം... താങ്കൾ വെരുകിന്റെ വംശനാശത്തെ കുറിച്ചും അതിന്റെ uniqueness, ജനങ്ങളിലേ ബോധവൽകരണത്തെ കുറിച്ചും video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.... പല ആളുകളും വെരുകിന്നെ മരപ്പട്ടി categorylekki തിരിക്കുന്നു 😔...

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +19

      വെരുകിനെ പറ്റി ഞാൻ വിശദമായി പല തവണ എഴുതീട്ടുണ്ട്. വിഡിയോ ചെയ്യും.
      facebook.com/share/p/Q5zED9waW5kSMGqi/?mibextid=2JQ9oc

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +5

      facebook.com/share/p/DW9kGjCXpvJfQkwH/?mibextid=2JQ9oc

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +4

      archives.mathrubhumi.com/environment/column/bandukkal-mithrangal/specialities-of-civets-and-viverra-1.6142754

    • @nikhil6741
      @nikhil6741 7 місяців тому +22

      മുതല ചീങ്കണ്ണി ഒക്കെ ഉണ്ട് കേരളത്തിൽ.. കാട്ടി എന്ന് പറയുന്നത് എരുമ/പോത്ത് വർഗം അല്ലേ അപ്പോ കാട്ട് പോത്ത് എന്ന് വിളിക്കാം

    • @aneeshpala
      @aneeshpala 7 місяців тому +19

      കാട്ടുപോത്ത് gaur ആണ്. Wild beast അല്ല. കേരളത്തിൽ കാട്ടുപോത്തുണ്ട്.. Wild beast ഇല്ല.

  • @Krishi559
    @Krishi559 7 місяців тому +2

    ഇവരെന്തിനാ ബാങ്ക് വിളിക്കുന്നതിന്റെ കൂടെ ഒരി ഇടുന്നത് ? ഇവിടൊക്കെ അങ്ങിനെയുണ്ട്

    • @muhammadShukla
      @muhammadShukla 7 місяців тому

      😂അവരും muriyan മാർ ആയിരിക്കും😅

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      ശബ്ദാനുകരണം. തെറ്റിദ്ധരിച്ചും ആവാം

  • @paulson7982
    @paulson7982 7 місяців тому +5

    ഇത് പോലുള്ള ചാനലുകൾ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്. Sub👍താങ്ക്സ് സഹോദര

  • @rajeshsivaraman3161
    @rajeshsivaraman3161 7 місяців тому +8

    സർ നല്ല അവതരണം. നല്ല അറിവ്. ഇത് ഇത് വരെ അറിയില്ലായിരുന്നു.. കുറുക്ക നോട് ഒരു പാട് ഇഷ്ടം തോന്നുന്നു

  • @ilovemusic-qf7vy
    @ilovemusic-qf7vy 7 місяців тому +2

    കുറുക്കൻ ഉണ്ട് റാന്നി വനത്തിൽ വെച്ചു രാത്രിയിൽ കണ്ടിട്ടുണ്ട്.മുതല ഉണ്ട് മലപ്പുറം കൽകുളം എന്ന സ്ഥലത്തു വെച്ചു കണ്ടിട്ടുണ്ട്.കാട്ടുപോത്തു തേക്കടി വനത്തിൽ കണ്ടിട്ടുണ്ട്. പക്ഷെ Wildbeast ഇല്ല.ചീങ്കണ്ണി ചില നദിക്കളിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട്

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      ചീങ്കണ്ണി - മുതല എൻ്റെ വിഡിയോ കാണുമല്ലോ

  • @bibinkanjirapally
    @bibinkanjirapally 7 місяців тому +4

    ഞാൻ 4 വർഷം മുൻപ് കുടുക്കനെ കണ്ടിട്ടുണ്ട്. ഒരെണ്ണത്തിനെ ആണ് കണ്ടത്.. കണ്ണ് കണ്മഷി എഴുതിയ പോലെ ഉണ്ടാരുന്നു.. ചെറുതാണ്.. ജർമെൻ ഷിപ്പേർഡ് ഡോഗ് കുഞ്ഞായി ഇരിക്കുന്നപോലെ ആടുന്നു.. വാല് പൂത്തിരി പോലെ നീളമുള്ളതാരുന്നു പയങ്കര സൗന്ദര്യം ആണ് കുറുക്കന്.. പക്ഷെ അതിനെ ആരെലും പിടിച്ചു കാണും.. കാരണം ഒരുപാട് വീടുകൾ ഉള്ള സ്ഥലത്താണ് ഇവയെ കണ്ടത്.. കുറുനരി യെ ഒരുപാട് എപ്പോളും കാണുന്നതാണ്.. പക്ഷെ അതുപോലെ അല്ല കുറുക്കൻ.. കുറുക്കൻ കാണാൻ നല്ല ക്യൂട്ട് ആണ്.. അന്ന് ഞാൻ കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ ആയില്ല... അതു വലിയ ഒരു നഷ്ടമായിപോയി.. കുറുനരി കൂടിയതാണ് കുറുക്കന്റെ ഇല്ലായ്മക്കു കാരണം.. പിന്നെ പയനാപ്പിൽ തൊട്ടവും

  • @Mohamadalink03
    @Mohamadalink03 7 місяців тому +1

    വായന തുടങ്ങിയ കാലംമുതലേ ഇഷ്ടപ്പെട്ട ഒരു പേരാണ് "വിജയകുമാർ ബ്ലാത്തൂർ " ഇപ്പോഴാണ് വീഡിയോയിലൂടെ വെളിപ്പെട്ടു കാണുന്നത് ..നന്ദി ( പക്ഷേ കുറുക്കന് കാക്കേനേക്കാൾ ബുദ്ധി കുറച്ചു പറയണ്ടായിരുന്നു ..അവനങ്ങനെ കുട്ടിക്കഥകളിലെ കൗശലക്കാരനായി നിന്നോട്ടേ !)

  • @thahirch76niya85
    @thahirch76niya85 7 місяців тому +4

    ആകെ മൊത്തം ഒരു confusion.. ഉയരം കുറഞ്ഞ ഒരു കുറുക്കനും ആയി മുഖാമുഖം കണ്ടിരുന്നു അതിന്റെ വായിൽ നിന്നും അത്ഭുതകരമായി ഒരു കോഴിയെ രക്ഷിച്ചു... ഞാൻ ഇടപെട്ടതിന്റ ദേശ്യത്തിൽ അൽപം ഓടി പിന്നെ നിന്ന് എന്നെ നോക്കി... ഒരു കല്ലെട്ത്തപ്പോൾ ഓടി മറഞ്ഞു. കുറുനരിയാണെന്ന് തോന്നുന്നു ഈ വിവരണം കണ്ടപ്പോൾ... thanks

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +4

      കുറുക്കൻ കോഴിയെ പിടിക്കില്ല എന്ന വ്രതക്കാരൊന്നും അല്ല - കൂട് പൊളിച്ച് ഭവന ഭേദനം നടത്താനുള്ള ധൈര്യമില്ല എന്നേ ഉള്ളു.

  • @muhdjalal638
    @muhdjalal638 7 місяців тому +1

    സാറ്...സത്യം..വെളിവാക്കിയ.. സ്ഥിതിക്ക്‌..നമ്മുടെ...നാട്ടിൻ പുറത്തെ..അറിയപ്പെടുന്ന.."ഇരുക്കാൽ..കുറുക്കന്മാരെ"..കൂടി ഇനി..മുതൽ.."ജക്കാലുകൾ"..
    എന്ന്‌..ഒറ്റവാക്കിൽ...തിരുത്തി വിളിക്കുന്നതിൽ...പ്രശ്നം..ഉണ്ടാവുകില്ലല്ലോ.?..🤭.!!.😇..!!.🤩.!!!

  • @shukoorthaivalappil1804
    @shukoorthaivalappil1804 7 місяців тому +7

    8 വർഷങ്ങൾക്ക് മുമ്പ് കടയിൽ നിന്നുള്ള ഫ്രൂട്സ് വെസ്റ്റ് ഒരുകുഴിയിൽ നിക്ഷേപിച്ചിരുന്നു അത്‌ കഴിക്കാൻ സ്ഥിരമായി കുറുക്കൻ വരാറുണ്ടായിരുന്നു .അതുപോലെ ഒരു ഗ്രാമ പ്രദേശത്തുകൂടെ പോകുമ്പോൾ തല ഒരു ട്രാൻസ്പരന്റ് ബോട്ടിലിൽ കുടുങ്ങിയ നിലയിൽ നടക്കുന്ന കുറുക്കനെ കണ്ടിരുന്നു ഞാൻ വണ്ടി നിർത്തി രക്ഷ പെടുത്താൻ ശ്രമിച്ചു അതിന് വ്യക്തമായി കാണാൻ കഴിയുന്ന കാരണം ഓടി മറഞ്ഞു അവശനായിരുന്നു എന്തായാലും നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ട് കുറുക്കൻ ..ഇനി നാട്ടിൽ പോയിട്ട് എന്തായാലും വീഡിയോ എടുക്കും 👍

    • @Thanos1026
      @Thanos1026 7 місяців тому

      Ipo keralathil kurukkan ullathayit ariv onnum illa. Last kandath 2013 il aanu

    • @shukoorthaivalappil1804
      @shukoorthaivalappil1804 7 місяців тому

      അതുപോലെ കൂട്ടായി അഴിമുഖം ഭാഗത്ത് നാഴയും കുറുനരിയും ബ്രീഡ് ചെയ്‌ത ഇനം ധാരാളമുണ്ട് അതിനെയാണ് നയിക്കുറുക്കൻ എന്ന് വിളിക്കുന്നത്

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      തീർച്ചയായും ഉണ്ടാവും

    • @shukoorthaivalappil1804
      @shukoorthaivalappil1804 7 місяців тому

      @@Thanos1026 രണ്ടും തമ്മിലുള്ള വിത്യാസം തിരിച്ചറിഞ്ഞ ശേഷമാണ് ഞാൻ കണ്ടത് ഇപ്പോഴും ഉണ്ടാകും എന്നുതന്നെ പ്രതീക്ഷിക്കാം .പക്ഷെ ഇപ്പോൾ അടുത്തിടെയാണ് ഇവയെ ഔദ്യോഗികമായി കണ്ടിട്ടില്ല എന്ന വിവരം അറിയുന്നത് ..അനിൽ ബ്രോയുടെ ഈ വീഡിയോ കാരണം തീർച്ചയായും നമ്മുടെ കുറുക്കന്റെ ചിത്രം പുറത്തുവരും 👍🔥🥰

    • @user-pavapettavan
      @user-pavapettavan 7 місяців тому

      അതിന്റെ കുട്ടിനെ കിട്ടുവോ ​@@shukoorthaivalappil1804

  • @AbhilashAbhi-vw7ns
    @AbhilashAbhi-vw7ns 7 місяців тому +1

    എന്റെ നാട്ടിൽ ധാരാളം കുറുനരികളുണ്ട് എന്നാൽ ശരിക്കും കുറുക്കനെ കഴിഞ്ഞ രണ്ടുവർഷം മുന്നേ ചമ്രവട്ടം കർമ്മ റോഡിൽ വച്ച് നൈറ്റ്‌ 11.30 നുശേഷം കാറിന്റെ ലൈറ്റ് ൽ കണ്ടിട്ടുണ്ട് അത് പ്രാണൻ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഓടിയോളിക്കുന്നു കൂർത്ത വലിയ ചെവികളും മെലിഞ്ഞ ചെറിയ ശരീരം ചെറിയ മുഖം വലിയ തൊപ്പയുള്ള വാലും ഫോട്ടോ എടുക്കാൻ പറ്റിയ ദൂരത്തിലുമല്ലായിരുന്നു എടുത്തപ്പോ തീരെ ക്ലാരിറ്റി കുറവായിരുന്നു അന്ന് വിചാരിച്ചു കുറച്ചു പേരോട് പറഞ്ഞു കേരളത്തിൽ പൂർണമായും വംശനാശം സംഭവിച്ചതിനെ അല്ലെ കണ്ടത് അങ്ങനെയെങ്കിൽ കേരളത്തിൽ ഇവ പൂർണ്ണമായി നശിച്ചിട്ടില്ല ഈ വീഡിയോ കണ്ടതോടെ അത് തീർച്ചപ്പെടുകയും ചെയ്തു

  • @nishanthsurendran7721
    @nishanthsurendran7721 7 місяців тому +3

    സാറിൻ്റെ വിവരണം കേൾക്കുമ്പോൾ പരിഷത്തിൻ്റെയും മറ്റും പുസ്തകങ്ങൾ ഓർമ്മ വരും. അങ്ങനെ ഗൂഗിൾ ചെയ്തപ്പോഴാണ് പരിഷത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും യുറേക്കയിലും തളിരിലും ഒക്കെ എഴുതിയിട്ടുണ്ടെന്നും കണ്ടത്.

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +2

      ഞാൻ www.luca.co.in ൻ്റെ ടീമിൽ ആണ് -

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 7 місяців тому +2

    ജക്കാലുകളെ ചെന്നായ എന്ന് വിളിക്കാറുണ്ട് നമ്മുടെ നാട്ടിൽ ധാരാളം കുറുക്കൻ അഥവാ ഫോക്സ് ഉണ്ട് ?

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      നമുക്ക് വോൾഫ് എന്ന ജീവി ഇല്ല - റെഡ്യാർഡ് കിപ്ലിങ്ങിൻ്റെ കഥകൾ വിവർത്തനം ചെയ്തവർ ചെയ്ത ചതി ആണ് ചെന്നായ എന്ന പ്രയോഗം. കാട്ട് നായകളായ ദോളുകൾക്കാണ് ആ പേര് ഇണങ്ങുക - വോൾഫിന് വോൾഫ് എന്ന് തന്നെ വിളിക്കാമായിരുന്നു. - ജിറാഫിനെ ജിറാഫ് എന്ന് വിളിക്കുന്നത് പോലെ
      www.mathrubhumi.com/environment/columns/bandhukkal-mithrangal-column-on-dhole-indian-wild-dogs-by-vijayakumar-blathur-1.7750278?fbclid=IwAR0335ieZkCxA4DM8BSIqv-lo5hMnUU-yuHBFxxsPSxblDZeavg6GqgmhYU

  • @tarahzzan4210
    @tarahzzan4210 7 місяців тому +2

    കുറച്ചുനേരം കൊണ്ട് ചെറുപ്പകാലത്ത് പോയി തിരിച്ചു വന്നു.. കാര്യം എന്ത് പറഞ്ഞാലും കുറുക്കന്റെ കഥ കേൾക്കാൻ രസം വേറെയാ... എത്ര കഥയുണ്ടെങ്കിലും

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      അതെ - കഥകളിലെ കുറുക്കൻ ആള് പുലിയാണ്

  • @surendrankp5190
    @surendrankp5190 7 місяців тому +9

    ബാങ്കുവിളിക്കുമ്പോൾ കൂട്ടമായി ഓരിയിടുന്നത് പതിവായി കേൾക്കുന്നു ഞങ്ങളുടെ മാമത്തിൽ .

    • @iamanindian.9878
      @iamanindian.9878 7 місяців тому +1

      ബാങ്ക് വിളിക്കുമ്പോൾ മാത്രമല്ല ഉച്ചത്തിൽ ശബ്ദങ്ങൾ കേട്ടാൽ കുറുനരിയും നായ്ക്കളും ഒക്കെ ഓരിയിടും

    • @pasht667
      @pasht667 7 місяців тому +1

      അമ്പലത്തിൽ പാട്ടു ഇടുമ്പോഴാണ് ഞങ്ങളുടെ നാട്ടിൽ ഓരി ഇടുക

    • @unfinishedhopes768
      @unfinishedhopes768 7 місяців тому

      @@pasht667enthuaade😂

  • @jobinjose2733
    @jobinjose2733 6 місяців тому +2

    കേരളത്തിലെ പല കാടുകളിലും കുറുക്കൻ ധാരാളമായിട്ടുണ്ട് ...മനുഷ്യരെ കണ്ട് ഓടിയൊളിക്കുന്നവ ആയതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട ആളുകൾക്ക് അത്രയും കഷ്ടപ്പെട്ടതിനെ തേടി കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് എഴുതി ഉണ്ടാക്കിയ ഒരു സംഭവം മാത്രമായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത് അത്ര നല്ല സംവിധാനമാണല്ലോ കേരളത്തിൽ ഉള്ളത്

    • @vijayakumarblathur
      @vijayakumarblathur  6 місяців тому

      നമുക്കും ശ്രമിക്കാം - ഒരു ഫോട്ടോ കിട്ടാൻ

  • @tajuzaman3870
    @tajuzaman3870 7 місяців тому +17

    അല്പം പുതിയ അറിവ് നൽകിയതിന് നന്ദി.
    ഞാൻ ഖത്തറിൽ ആണ്, പലപ്പോഴും "കുറുക്കനെ" കാണാറുണ്ട്😊

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      സ്നേഹം

    • @daffodils4873
      @daffodils4873 7 місяців тому

      ഖത്തറിൽ. കുറുക്കൻ ഉണ്ടോ . മരുഭൂമിയല്ലേ വനം ഇല്ലല്ലോ . പിന്നെ എങ്ങനെയാണ് കുറുക്കന്മാർ ഉണ്ടാവുന്നത് . ഇത്രയും ചൂട് കാലാവസ്ഥയിൽ അവക്ക് ജീവിക്കാൻ. പറ്റുമോ.

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      they are adapted to the desert terrain

    • @stalinthomasnilambur7482
      @stalinthomasnilambur7482 5 місяців тому

      കുവൈറ്റിൽ ലും കണ്ടിട്ടുണ്ട്

    • @skjkv2429
      @skjkv2429 4 місяці тому

      കുറുനരി യാണ് കുവൈറ്റ് മരുഭൂമികളിൽ കാണുന്നത് 'വളരെ ചെറിയ ജീവിയാണ് ....... ഞാൻ കണ്ടിട്ടുണ്ട്​@@stalinthomasnilambur7482

  • @comrade369
    @comrade369 7 місяців тому +1

    Kothamangalam ഭൂതത്താൻ dam മിന്നടുത് കാട്ടിൽ 🦊 കുട്ടി കുറുക്കനെ ഞാൻ കണ്ടിട്ടുണ്ട്....❤️❤️❤️❤️

  • @jestinjose2871
    @jestinjose2871 6 місяців тому +1

    എന്റെ ഡോഗ് ജാകളിനെ പോലെ ഇരിക്കുന്നു.. അങ്ങനെ ക്രോസ്സ് ഉണ്ടോ... ഈ place തന്നെപേര് നരിവേലി എന്നാണ്...

  • @പ്രശാന്ത്-യ1ട
    @പ്രശാന്ത്-യ1ട 7 місяців тому +6

    Very informative ❤
    കാക്കയേ കുറിച്ചും കേൾക്കാൻ കാത്തിരിക്കുന്നു.

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      തീർച്ചയായും
      ഇത് വായിക്കുമല്ലോ
      facebook.com/share/p/DKExXqNrBFHzZjnV/?mibextid=2JQ9oc

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      archives.mathrubhumi.com/environment/column/bandukkal-mithrangal/specialities-of-crows-1.5998375

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      തീർച്ചയായും
      മാതൃഭൂമിയിൽ എഴുതിയത് നോക്കുമല്ലോ
      archives.mathrubhumi.com/environment/column/bandukkal-mithrangal/specialities-of-crows-1.5998375

  • @athulkrishnan-g4u
    @athulkrishnan-g4u 5 місяців тому +1

    Namude naatil kand varuna wild cat ne kurich oru video cheyamo sir

  • @saidalavi1421
    @saidalavi1421 7 місяців тому +4

    സന്തോഷം അഭിനന്ദനങ്ങൾ സാർ വാക്ക് പാലിച്ചു അടുത്തത് പുലി കൾ ആവട്ടെ 💙💙💙💙💙💙💙ഹൃദയം നിറഞ്ഞ സന്തോഷം അറിയിക്കുന്നു

  • @shabeerthottassery5720
    @shabeerthottassery5720 7 місяців тому +2

    Fox and jackal നല്ല video ആയിരുന്നു 👍👍.
    Jaguar, Leopard,black panther, cheetah ,ഇവയുടെ differance, bite force, height, weight ഇതിനെയൊക്കെ കുറിച്ച് ഒരു video ചെയ്യുമോ?

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 7 місяців тому +3

    വളരെ രസകരമായ രീതിൽ വിവരിച്ചു തന്നതിന് നന്ദി ആരും കേട്ടിരുന്നുപോകും

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം

  • @kottakkalmurali7094
    @kottakkalmurali7094 7 місяців тому +1

    കുറുക്ക പുരാണം സൂപ്പർ
    ഇവിടെ പള്ളിയിൽ നിന്ന് ബാങ്ക് വിളി കേട്ടാൽ ഓരിയിടുന്ന കുഞ്ഞിക്കുറുക്കന്മാർ (കുറുനരി) ഉണ്ട്

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      നന്ദി, സ്നേഹം, പിന്തുണ തുടരുമല്ലോ, കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കണേ

  • @terleenm1
    @terleenm1 7 місяців тому +4

    ഇന്ന് രാവിലെ നടക്കാൻ പോയപ്പോൾ 4 കുറുക്കൻ ഓടുന്നത് കണ്ടൂ. വാല് നല്ല രോമം ഉണ്ട്. ഇപ്പൊൾ ആണ് വ്യക്തമായത്. നന്ദി

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +4

      സന്തോഷം - ഫോട്ടോ എടുക്കാൻ ശ്രമിക്കുമല്ലോ

  • @abekuttan999
    @abekuttan999 3 місяці тому +1

    വെറുതെയല്ല കുറുനരി മോഷ്ടിക്കരുത് എന്ന് പറയുന്നത് 😂😂അല്ലെങ്കി kurukkകുറുക്കാ എന്ന് അല്ലെ പറയണ്ടേ

  • @rajeevkaruvatta624
    @rajeevkaruvatta624 7 місяців тому +3

    ചേട്ടാ ഇങ്ങനെ ഉള്ള ജീവജാലങ്ങളുടെ വിശേഷം വീഡിയോ ആക്കി കൂടുതൽ ഇടനെ,,, ഒരുപാട് ഇഷ്ടം ആണ് വീഡിയോസ് എല്ലാം ❤

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      തീർച്ചയായും - കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കുമല്ലോ

  • @karutha_kadu
    @karutha_kadu 7 місяців тому +1

    നല്ല ബ്രൗൺ കളറിൽ മലയണ്ണാന്റെ പോലെ വാലുള്ള ചെറിയ കുറുക്കന്റെ കൂട്ടം ഞാൻ വയനാട്ടിൽ കണ്ടിട്ടുണ്ട് sir,...

    • @ഇലക്ട്രോണിക്സ്
      @ഇലക്ട്രോണിക്സ് 7 місяців тому

      കാട്ടു നായ ആണോ ( Dhole)

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      ഉണ്ടാവും - കൂട്ടമായിട്ടാണെങ്കിൽ അത് ദോളുകൾ ആയിക്കൂട എന്നില്ല - കാട്ട് നായകൾ

    • @ղօօք
      @ղօօք 7 місяців тому

      അത് കാട്ടുനായ ആണ് കുറുക്കന്മാർ വയനാട്ടിൽ വംശനാശം സംഭവിച്ചു

  • @sidheekt3511
    @sidheekt3511 7 місяців тому +6

    സാർ താങ്കളിൽ നിന്ന് കിട്ടിയ നല്ല അറിവ്❤❤

  • @chandraboseg4527
    @chandraboseg4527 4 місяці тому +1

    പണ്ട് എൻറ നാട്ടിൽ രാത്രിയിൽ ഇവ കൂട്ടതോടെ കൂവുക പതിവായിരുന്നു മനുഷ്യൻ കൂവുന്നതുപോലെ ഇപ്പോ കേൾക്കാനില്ല

  • @padmaprasadkm2900
    @padmaprasadkm2900 7 місяців тому +4

    ഞാനിതുവരെ കണ്ടതൊന്നും കുറുക്കനല്ല എന്ന് മനസ്സിലായി❤

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +4

      തിരുത്താം - അറിവുകളെ

    • @vedha3396
      @vedha3396 7 місяців тому +1

      അമിതമായ കീടനാശിനി പ്രയോഗം /kuttikadukalude ശോഷണം കുറുക്കനെ ഇല്ലാതാക്കി 😔😔

  • @sajithpallathvadakkekalam1819
    @sajithpallathvadakkekalam1819 6 місяців тому +1

    ഓരിക്കുറുക്കൻ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, എന്താണെന്ന് അറിയാമോ ?
    അതുപോലെ നായയും കുറുക്കനും ഇണചേർന്ന് നായ് കുറുക്കനെന്നൊരു ഹൈബ്രിഡ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്, ശരിയാണോ ?

    • @vijayakumarblathur
      @vijayakumarblathur  6 місяців тому

      ഓരിയിടുന്ന കുറുക്കൻ്
      ഹൈബ്രിഡ് സ്വാഭാവിക പരിസ്ഥിതികളിൽ നടക്കില്ല

  • @vijaynair1906
    @vijaynair1906 7 місяців тому +3

    Sir, this piece of piece is both educative and entertaining. I was in darkness about most of what you were revealing.
    May God bless you

  • @akpteenaantony8190
    @akpteenaantony8190 6 місяців тому +1

    😂 ഞണ്ടും ഞവണിക്കയും പിന്നെ വല്ല കാലത്തും ചിക്കനും അടിച്ചുനടക്കുന്ന 💥കുറുക്കനെ ഫെയ്മസ് ആക്കിയത് കഥാകൃത്തുക്കളും കവികളുമാണ്.....❤❤❤ അവർക്ക് എല്ലാവർക്കും ഒരു Hai പറയണമെന്ന് കുറുക്കൻസ് & അസ്സോസിയേറ്റ് ആവശ്യപെട്ടു. എല്ലാവർക്കും Hai😈😈😈

  • @tobykrshna9005
    @tobykrshna9005 7 місяців тому +3

    കുറുക്കൻ കോഴിയെ പിടിക്കില്ല എന്ന് പറഞ്ഞ കൂട്ടുകാരനോട് തർക്കിച്ചത് ഓർമ്മ വരുന്നു....sir പറഞ്ഞപ്പോൾ മനസ്സിലായി ജക്കാൾ എന്ന duplicate കുറുക്കൻ അണ് എന്ന്...thax ❤️

  • @shaileshmathews4086
    @shaileshmathews4086 7 місяців тому +1

    ഞാനൊരു പാർട്ടൈം മ്യുസീഷനാണ്. പാശ്ചാത്യ സംഗീതമാണ് ഞങ്ങളുടെ ജോ നർ. പ്രത്യേകിച്ച് പാശ്ചാത്യ നാടോടി ഗാനങ്ങൾ ( english folksongs). കുറക്കനെ പറ്റി ധാരാളം ഗാനങ്ങൾ ഞങ്ങൾ പാടാറുണ്ട് ( ex-fox went on a chilly night). ഇംഗ്ലണ്ടിൻ്റെ ദേശീയ വിനോദമായിരുന്നു അടുത്ത കാലം വരെ കുറുക്കൻ വേട്ട (fox hunting)എന്നോർക്കുക. ഞങ്ങളിതുവരെ വിചാരിച്ചത് കുരുനരി അഥവാ ജയ്ക്കാൾ ചെറുതും ഫോക്സ് /കുറുക്കൻ വലുതുമാണെന്നായിരുന്നു.

  • @jafarnp697
    @jafarnp697 7 місяців тому +7

    ഇനിയും ഇതു പോലെ സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിൽ വീഡിയോകൾ ഇറക്കുക. താങ്ക്സ്

  • @abdulazeez3298
    @abdulazeez3298 4 місяці тому +1

    സർ ഗൾഫിൽ ഉള്ള കുറുക്കന്മാർ വളരെ ചെറുതും വാല് തടിച്ചു മേല്പോട്ട് പൊങ്ങി നല്ല രസമുള്ളതും ആണ്. അതിവിടെകേരളത്തിൽ കാണുന്നില്ല

    • @vijayakumarblathur
      @vijayakumarblathur  4 місяці тому

      അത് വേറെ സ്പീഷിസ് ആണ്

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 7 місяців тому +7

    ഈ ചാനൽ വലിയ ഇഷ്ട്ട 🎉🎉🎉🎉

  • @JR-yi8xc
    @JR-yi8xc 7 місяців тому +1

    ഒരുമാതിരി ബിജ്യനെയും, ഗോവിന്ദനെയും പോലിരിക്കും...... 😁😁

  • @ren_tvp7091
    @ren_tvp7091 7 місяців тому +2

    jackal-നെ Fox എന്ന് തെറ്റിദ്ധാരണ ഉണ്ടാക്കും വിധത്തിലാണ് സകൂളുകളിലെ ഭാഷാ ക്ലാസ്സുകളിൽ പൊതുവേ പഠിപ്പിച്ചു വരുന്നത്. താങ്കളുടെ വിവരണത്തിലൂടെ Jackal, Fox എന്നിവ തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാക്കാവുന്നതാണ്. Crookedness (വക്രത - കൗശലം) കൂടുതലുള്ള ഒരു മൃഗമാണ് jackal എന്നതിനാൽ, അതിനെയാണ് 'കുറക്കൻ' എന്ന് പേരിട്ടു വിളിക്കാൻ കൂടുതൽ യോഗ്യത ഉള്ളത്. Fox ചെറിയതാകയാൽ അതിനെ കുറുകിയ നരി എന്ന അർത്ഥത്തിൽ കുറുനരി എന്നും വിളിക്കാം. എൻ്റെയൊരു അഭിപ്രായം മാത്രം.

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      പഴയ ആളുകൾ ഇത് രണ്ടും ഒന്നെന്ന് കരുതിയവരാണ് - പേരിൽ അതു കൊണ്ട് പ്രത്യേക അർത്ഥം ഒന്നും പറയാനാവില്ല

  • @neroblr1246
    @neroblr1246 7 місяців тому +7

    വിലപ്പെട്ട അറിവുകൾ 🙏

  • @balachandranc8470
    @balachandranc8470 7 місяців тому +1

    ചെറിയ മഴയുള്ളസമയം കുറുക്കൻ ഇറങ്ങുന്നത് കണ്ടിട്ടുണ്ട്. മഴകൊണ്ട് കോഴികൾ എവിടെയെങ്കിലുമൊക്ക നനഞ്ഞ ചിറകുമായി കയറി നിൽക്കുമ്പോഴായിരിക്കും അതിലൊന്നിനെ കുറുക്കൻ ഉന്നം വക്കുന്നത്

  • @ArunArun-li6yx
    @ArunArun-li6yx 7 місяців тому +3

    കുറുക്കൻ എന പേരിന്റെ അർത്ഥം കുറുക്കുവഴി ആലാചിക്കുന്നതിൽ അഗ്രഗണ്യൻ എന്നൊക്കെയാണല്ലോ നമ്മൾ പറയാറുള്ളത് . ആളൊരു കുറുക്കനാണ് എന്ന് ചില പ്രത്യേക ബുദ്ധി കൂർമ്മതയുള്ള ആളുകളേ നമ്മൾ വിശേഷിപ്പിക്കാറുമുണ്ട് . എന്തായാലും കുറുക്കൻ വിശേഷങ്ങൾ വളരേ ഗംഭീരമായി സർ അവതരിപ്പിച്ചു . ആ പഴയ കുറുക്കൻ പാട്ട് ഓർമ്മിപ്പിച്ചതിന് പ്രത്യേകം നന്ദിയുണ്ട് സർ .

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      കുറുക്കു വഴി യിൽ നിന്നാവില്ല

  • @FaisalVp-vi5wg
    @FaisalVp-vi5wg 7 місяців тому +1

    Sir, കുറുക്കൻ പന്നി കുഞ്ഞുങ്ങളെ ഭക്ഷിക്കുമോ വേറെ ഒരു ചാനലിൽ നിന്നും കേട്ട അറിവാണ് . ഇപ്പോൾ പന്നി കൂടാൻ കാരണം കുറുക്കൻ ഇല്ലാത്തത് കൊണ്ടാണ് എന്ന്

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      കഴിക്കുമായിരിക്കും

  • @aneeshetp
    @aneeshetp 7 місяців тому +8

    കുറുനരി തന്നെയാണോ നരി എന്ന് അറിയപ്പെടുന്നത്..
    അറിവ് പകർന്നു തരുന്നതിനു നന്ദി ❤❤❤

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +9

      നരി എന്ന് പുലികളേയും വിളിക്കുന്നുണ്ടല്ലോ - കുറിയ നരി ആണ് ജക്കാളുകൾ എന്നാവും പണ്ട് ഉദ്ദേശിച്ചത്

    • @arithottamneelakandan4364
      @arithottamneelakandan4364 7 місяців тому

      അല്ല നരി പുലിയുടെ വർഗമാണ്. പട്ടിയുടെയും പൂച്ചയുടേയും വർഗത്തിൽധാരാളം ജീവികളുണ്ട്. നാമാവശേഷമാകുന്നു.

    • @T.C.Logistics
      @T.C.Logistics 7 місяців тому +1

      അതെ ഞങ്ങൾ നരി എന്നെ പറയാറുള്ളൂ

    • @anilstanleyanilstanley7125
      @anilstanleyanilstanley7125 7 місяців тому

      Kuru nari = channay.
      Nari = kadhuva

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 7 місяців тому +2

    മനുഷ്യൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും brilliant ആയ ജീവി ഏതാണ് ഏട്ടാ ?

    • @muhammadShukla
      @muhammadShukla 7 місяців тому

      രാഹുൽ ഗാന്ധി,🙆😄

    • @arshgh3543
      @arshgh3543 7 місяців тому

      Orangutan

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      നായ - പിന്നെ കാക്ക

  • @mehulm6426
    @mehulm6426 7 місяців тому +3

    നിങ്ങൾ ഒരു കുറുക്കാനാണ്. വന്യമൃഗങ്ങളെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തിൽ. Thank you.

  • @Salmanfzy
    @Salmanfzy 7 місяців тому +2

    ചെന്നായ ഉണ്ടോ കേരളത്തിൽ ?

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      ഇല്ല - കാട്ട് നായകളായ ദോളുകൾ ഉണ്ട്

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 7 місяців тому +1

    എന്റെ വീടിനടുത്തു ഇഷ്ടംപോലെയുണ്ട്... പക്ഷെ ഇവിടെ എല്ലാവരും ഇതിനെ കുറുക്കൻ എന്നാണ് വിളിച്ചിരുന്നത്...... കുറുനരിയാണെന്ന് ഇപ്പോഴാ മനസിലായെ..... താങ്ക്സ് 👍👍👍

  • @niyaskallachal2980
    @niyaskallachal2980 7 місяців тому +4

    ❤ അറബിയിലും ഇങ്ങനെ രണ്ട് പേര് പറയുന്നുണ്ട്
    രണ്ടിൻ്റെയും വെത്യാസമറിയാൻ ആഗ്രഹിച്ചിരുന്നു.
    👍

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +4

      അവിടെ ഉള്ളത് വേറെ ഡെസേർട്ട് ഫോക്സുകൾ ആവും

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +4

      അവിടെ പല തരം ഡെസേർട്ട് ഫോക്സുകൾ ഉണ്ടാവും

  • @francistc8406
    @francistc8406 6 місяців тому +2

    ചാരുതയാർന്ന ഭാഷയിൽ, പ്രകൃതിയിലെ അധികം വർണിക്കപ്പെടാതെ പോയ സുന്ദരൻമാരെ തേടിപ്പിടിച്ച് അവതരിപ്പിക്കുന്ന മാഷ്!
    ചെറിയ പ്രായത്തിൽ ധാരാളം കഥകൾ കേൾക്കാനും വായിക്കാനും ഭാഗ്യമുണ്ടായ വ്യക്തി!👍

  • @Indianciti253
    @Indianciti253 7 місяців тому +3

    അടുക്കള ഭാഗത്തു ദിവസവും കാണും അഞ്ചും ആറും 😊😊

    • @peterc.d8762
      @peterc.d8762 7 місяців тому +6

      വനത്തിലാണോ വീട്😅

    • @ShaynHamdan
      @ShaynHamdan 7 місяців тому +1

      എവിടെയാ വീട്?

    • @Indianciti253
      @Indianciti253 7 місяців тому +1

      @@peterc.d8762 no സാധാരണ സ്ഥലം തന്നെ. (കുറുനരിയാണ് പറഞ്ഞത് )

    • @Indianciti253
      @Indianciti253 7 місяців тому +1

      @@ShaynHamdan mlp

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      കാട് വേണമെന്നില്ല - കാടിനോട് ചേർന്ന സ്ഥലങ്ങളിലെ തരിശിടങ്ങളാണ് ഇവർക്ക് ഇഷ്ടം - മനുഷ്യ സാമിപ്യം പരിചിതമായാൽ - അപകടമില്ലെന്ന് ബോദ്ധ്യം വന്നാൽ പകലും അവ തീറ്റ തേടി വരും

  • @Nikz..
    @Nikz.. 7 місяців тому +1

    അത്പോലെ തന്നെ കുറുക്കൻ കൂവും എന്ന് പറയുന്നതും പൊട്ടത്തരം ആണ്. കുറുക്കൻ കൂവാറില്ല. കേരളത്തിൽ കുറുക്കനും ഇല്ല.

  • @azharudheenazhar9780
    @azharudheenazhar9780 7 місяців тому +3

    Thank you sir

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      Thanks

    • @azharudheenazhar9780
      @azharudheenazhar9780 7 місяців тому

      ​@@vijayakumarblathurippol keralathil kurukkane Kanan sadhyadha undo,iva sadharana padangalilum pulmedukalilumanu kanarullathennu kettirunnu,ippol keralathil padangal kuranjathukondano ivaya kanathath

  • @shyamandtechnology
    @shyamandtechnology 5 місяців тому +1

    കുറുക്കനെ വളർത്തുന്നത് നിയമ വിരുദ്ധമാണോ ? സാധ്യമാണോ ?

  • @peterc.d8762
    @peterc.d8762 7 місяців тому +4

    മുത്തശ്ശിക്കഥകളിൽ കുറുക്കൻ മഹാ കേമനാണ്

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      അതെ - കൗശലക്കാരനും , ചതിയനും വഞ്ചകനും കൂടി ആണ്. നല്ല നന്മ കുറുക്കൻ്റെ കഥ കേട്ടിട്ടേ ഇല്ല

    • @aida891
      @aida891 7 місяців тому

      ചില മനുഷ്യരും അങ്ങനെ തന്നെ

  • @subins2691
    @subins2691 7 місяців тому +1

    10kolamayi angana oru jeevina kandathai polum illaa...
    Enna kurukan undathayumund....
    Ennitt kurunari kurunarii😂😂

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      സ്നേഹം , നന്ദി, പിന്തുണ തുടരുമല്ലോ

  • @buzayan2194
    @buzayan2194 7 місяців тому +4

    ഇത്തരം അറിവുകൾ ഞങ്ങൾക്ക് വേണ്ടി പകർന്നു തരുന്ന താങ്കൾക്ക് ഒരുപാടു നന്ദി... പ്രകൃതിയെയും അതിലെ ജീവികളെയും സ്നേഹിക്കുന്ന എനിക്കൊക്കെ ഇത്തരം കാര്യങ്ങൾ interesting ആണ്..ഒരു doubt.. താങ്കൾ കണ്ണൂർ ജില്ലക്കാരൻ ആണോ? 😀

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +2

      അതെ - ഇരിക്കൂറിനടുത്ത്

    • @buzayan2194
      @buzayan2194 7 місяців тому

      @@vijayakumarblathur ഞാൻ കുത്തുപറമ്പാണ്...

  • @vipinche1273
    @vipinche1273 7 місяців тому +2

    നായയെ കുറിച്ച്‌ ഒരു episode ചെയ്യണം /നായയുടെ ഹിസ്റ്ററി ഉൾപ്പെടുത്തിക്കൊണ്ട് ❤

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 7 місяців тому +2

    എന്റെ വലിയ ഒരു സംശയം ആയിരുന്നു ഇത്, ഈ അടുത്ത സമയത്ത് ഇതുപോലെ ഒരെണ്ണം വണ്ടി ഇടിച്ചു ചത്തത് fb യിൽ വന്നിരുന്നു അന്ന് ഇതുപോലെ കമന്റിൽ എല്ലാം തർക്കം ആയിരുന്നു ഇത് ഈ രണ്ടിൽ ഏതാണെന്നു ഏതായാലും നല്ല ഇൻഫർമേഷൻ.

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      പലരും വല്ലാതെ വാശി പിടിക്കും

  • @biyasskaria4814
    @biyasskaria4814 7 місяців тому

    ഈ അടുത്ത ഇടെ ഒരാൾ ഒരു ഗ്രൂപ്പിൽ ഒരു ഫോട്ടോ share ചെയ്തു. എറണാകുളം ഇടപ്പിള്ളിയിലെ ചതുപ്പ് ഏരിയയിൽ നിന്നു. But അത് കുറുക്കൻ ആയിരുന്നു. കുറുനരി ആയിരുന്നില്ല. But fillow up ചെയ്യാൻ പറ്റിയില്ല

  • @deepuc.k.3192
    @deepuc.k.3192 4 місяці тому +1

    Njangalude ivideyokke ippol woolanmarilla.panni mathram

    • @vijayakumarblathur
      @vijayakumarblathur  4 місяці тому

      വരും വരാതിരിക്കില്ല

  • @sajukurian3526
    @sajukurian3526 5 місяців тому +1

    പിണറായിയും മോദിയും പോലുള്ള ചെറിയൊരു വൃത്യാസം

    • @vijayakumarblathur
      @vijayakumarblathur  5 місяців тому

      ശരിയല്ലാത്ത നിരീക്ഷണം

  • @mohammedrafi5853
    @mohammedrafi5853 25 днів тому

    നമ്മുടെ നാട്ടിലെ നായ്ക്കളും കുറുനരികളും ഇണചേർന്ന് മിശ്ര സന്താനം ഉണ്ടാവാറില്ലേ?

  • @berryblue6628
    @berryblue6628 7 місяців тому

    ചെറുപ്പത്തിൽ ഇഷ്ടംപോലെ കണ്ടിരുന്നു... ഇപ്പോൾ കാണുന്നതൊക്കെ കുറുനരികൾ ആണ്.. വീട്ടിൽ ഇടക്കിടക്ക് കാണാം.. ഇപ്പോൾ ഇവിടെ uae ഫുജൈറയിൽ കുറെ കണ്ടിട്ടുണ്ട്.. കണ്ടാൽ കൊഞ്ചിക്കാൻ തോന്നും.. അത്ര രസമാണ് കുറുക്കനെ കാണാൻ.. പക്ഷെ എന്ത് ചെയ്യാം നമ്മളെ കാണുമ്പോയെ കുറുക്കൻ മുങ്ങും..

  • @AjayKumar-xm9xd
    @AjayKumar-xm9xd 7 місяців тому +1

    ഞാൻ ശ്രീനാഗറിൽ ഇതിന്റെ കുറെ വെറൈറ്റീസ് കണ്ടിട്ടുണ്ട് അതെല്ലാം ജക്കൾ തന്നെ ആണോ സാർ

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      രണ്ടിനം ജക്കാളുകൾ ഉണ്ട്. സബ് സ്പീഷിസുകൾ indicus , and naria

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj 4 місяці тому

    നല്ല ഒരു ഇൻഫർമേഷൻ വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത്.. രണ്ടുദിവസം മുന്നേ ആണ് നിങ്ങളുടെ ചാനൽ കാണാൻ ഇടയായത്... എന്തായാലും സൂപ്പർ

    • @vijayakumarblathur
      @vijayakumarblathur  4 місяці тому

      സ്നേഹം , കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കണം

  • @T.C.Logistics
    @T.C.Logistics 7 місяців тому +1

    കുറു നരി danger ആണ്.ആളനക്കം ഇല്ലെങ്കിൽ ആടിനെ ഒക്കെ പിടിക്കും

  • @mohandasv3368
    @mohandasv3368 4 місяці тому +2

    പാട്ട് നന്നായിട്ടുണ്ട്. ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. എന്നാൽ ' കണ്ടത്തിൽ പോകണം ഞണ്ടിനെ പിടിക്കണം കറുമുറെ തിന്നണം എന്നാണ് കേട്ടിരുന്നത്. എന്തായാലും പാട്ട് വീണ്ടും കേൾപ്പിച്ചതിനും ഇത്ര വിശദമായി നല്ല ഭാഷയിൽ പറഞ്ഞു തന്നതിനും നന്ദി.

    • @vijayakumarblathur
      @vijayakumarblathur  4 місяці тому

      അവസാന വരി എഡിറ്റഡാവും പലയിടത്തും

    • @SathiDevi-xl7ch
      @SathiDevi-xl7ch 3 місяці тому

      Yes

  • @naseerudyawar1137
    @naseerudyawar1137 16 днів тому +2

    Very good presentation, information ❤