മതമുക്ത യൂറോപ്പും സ്വതന്ത്രചിന്തകരും . Secularized Europe and Freethinkers

Поділитися
Вставка
  • Опубліковано 7 вер 2024
  • This is a recording of my talk at the meeting organised by Yukthivadi sangham at Ottapalam on 4/2/2024.

КОМЕНТАРІ • 95

  • @faisalibrahim1446
    @faisalibrahim1446 4 місяці тому +1

    പക്ഷം പിടിക്കാതെ, നിങ്ങളുടെ സ്‌പീച് കേൾക്കാൻ വലിയ ഇഷ്ടം..❤

  • @omsfci1802
    @omsfci1802 6 місяців тому +2

    Thank you CVN. ഇടയ്ക്കൊക്കെയാണെങ്കിലും ഒരു വീഡിയോ കാണുമ്പോൾ / കേൾക്കുമ്പോൾ വളരെ സന്തോഷം...🎉🎉🎉

    • @viswanc
      @viswanc  6 місяців тому

      നന്ദി, പ്രിയ സൂരജ്❤️

  • @anufrancis3
    @anufrancis3 3 місяці тому

    Very good speech ❤

  • @harikillimangalam3945
    @harikillimangalam3945 6 місяців тому

    ഇപ്പോൾ കുറച്ചായി വീഡിയോകളൊന്നും കാണുന്നില്ലല്ലോന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഇത് കണ്ടത്. വളരെ സന്തോഷം. ഭരണകൂടങ്ങൾ മതമുക്തമായാൽത്തന്നെ ജനസമൂഹം വളരെയധികം പുരോഗതി പ്രാപിക്കും

    • @viswanc
      @viswanc  6 місяців тому

      Thanks Hari, for watching and commenting ❤️

  • @naveenkgireesan1485
    @naveenkgireesan1485 4 місяці тому

    Religious change preceded economic change in the 20th century 👍🏽

  • @samuelsaji1148
    @samuelsaji1148 6 місяців тому +3

    Excellent spech 🎉

    • @viswanc
      @viswanc  6 місяців тому

      Thanks Samuel!

  • @MuammedTMMuammed
    @MuammedTMMuammed 3 місяці тому

    welcome

  • @Babu-tr1lh
    @Babu-tr1lh 6 місяців тому +12

    ഒരുമതത്തെയും രാഷ്റ്റ്രീയത്തെയും പക്ഷം പിടിക്കാതെ നിർഭയം സംസാരിക്കുന്ന അപൂർവം ചിന്തകരിൽ ഒരാൾ

    • @viswanc
      @viswanc  6 місяців тому +1

      നല്ല വാക്കുകൾക്ക് നന്ദി,ബാബു !

    • @sulaiman.pudukkool7135
      @sulaiman.pudukkool7135 6 місяців тому

      Exactly 💪

  • @preethaksreedharan2233
    @preethaksreedharan2233 6 місяців тому +2

    Clear and sensible talk, as always👍

    • @viswanc
      @viswanc  6 місяців тому

      Thanks, Preetha!

  • @muhammedwaseel
    @muhammedwaseel 6 місяців тому +1

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 6 місяців тому +1

    Intresting topic

    • @viswanc
      @viswanc  6 місяців тому

      Thanks for watching and responding

  • @VR_491
    @VR_491 6 місяців тому +6

    സാംസ്കാരികതക്ക്/ ആശയലോകത്തിന് പ്രാധാന്യമില്ല എന്ന് അല്പമെങ്കിലും ലോക/ചരിത്ര ബോധമുള്ള ആരും പറയില്ല. 🙂 ഒന്നാമതായി തന്നെ, ഡോക്ടർ വിശ്വനാഥന്റെ വിഷയം തന്നെയും ഒരു സ്ട്രോമാൻ വാദത്തെ ബേസ് ചെയ്താണ്. മാർക്സ്റ്റിറ്റുകളുടെ വാദം ആശയപരമായ മുന്നേറ്റങ്ങൾക്ക് പ്രാധാന്യമില്ല എന്നേ അല്ല. മറിച്ചു ആശയവും ഭൗതികവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെ മുന്നോട്ട് വയ്ക്കുന്ന ഒന്നാണ്. (ഡോക്ടർക്ക് വൈരുധ്യാത്മകത എന്ന ആശയം തന്നെ ചതുർത്ഥിയാണ് 😃 )
    സമൂഹം മാറണമെങ്കിൽ ഭൂരിപക്ഷം ജനങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടണം. എങ്കിൽ മാത്രമേ ആശയമുന്നേറ്റത്തെ സ്വീകരിക്കാൻ പൊതു സമൂഹത്തിനാവൂ. സാംസ്കാരിക മുന്നേറ്റം തുടങ്ങി വയ്ക്കുന്ന ഒരു ചെറു ന്യൂനപക്ഷത്തെ സപ്പോർട് ചെയ്യാൻ തന്നെയും മെച്ചപ്പെട്ട ഇക്കോണമി വേണം. യൂറോപിയൻ നവോത്ഥാനം ഇറ്റലിയിലെ ബാങ്കർ / വ്യാപാരികളുടെ രക്ഷാധികാരത്തിലാണ് തുടങ്ങിയത്. അല്ലാതെ കുറച്ചു സ്വതന്ത്ര ചിന്തകന്മാർ എന്നാലിനി നവോത്ഥാനം അങ്ങ് തുടങ്ങിക്കളയാം എന്ന് തീരുമാനിച്ചതല്ല . :D
    (കേരളത്തിലെ നവോത്ഥാനം പോലും ഫണ്ട് ചെയ്യാൻ സമ്പന്ന ഈഴവകുടുംബങ്ങൾ ഉണ്ടായിരുന്നു എന്നോർക്കുക- വ്യവസായം ചെയ്യാൻ ഗുരു ആഹ്വാനം ചെയ്തതും. )
    അതെ സമയം, ഇത് വെറും രണ്ടു സ്റ്റെപ് പ്രോസസ്സ് ആയി മനസിലാക്കുകയും അരുത് - ആദ്യം ഇക്കോണമി മെച്ചപ്പെടുന്നു. അടുത്ത സ്റ്റെപ്പിൽ സാംസ്കാരികത, സെക്കുലറിസം വരുന്നു എന്ന മട്ടിൽ.
    ചരിത്രത്തിന്റെ തുടർച്ചയായി ഓരോ ഘട്ടത്തിലും പൊളിറ്റിക്കൽ ഇക്കോണമി മുന്നോട്ടു പോകുന്നു- അത് in turn സാംസ്കാരികതയെ സമൂഹതലത്തിൽ തന്നെ മുന്നോട്ടു നയിക്കുന്നു. ആ മുന്നേറ്റം in turn പൊളിറ്റിക്കൽ എക്കോണമിയെ വീണ്ടും മുന്നോട്ടു കൊണ്ടുപോകുന്നു. ഈ സൈക്കിളിൽ മനുഷ്യ നിയന്ത്രണത്തിൽ അല്ലാത്ത മറ്റു ഭൗതിക ഘടകങ്ങൾ - കാലാവസ്ഥാ മാറ്റങ്ങൾ, പേമാരികൾ etc - കൂടി ഇടപെടുന്നു. ഇങ്ങനെയൊരു agile cyclic process ആണ് സമൂഹത്തിന്റെ പുരോഗതി. ഇത് തന്നെയാണ് മാർക്സിസ്റ്റുകൾ മുന്നോട്ടു വയ്ക്കുന്ന വൈരുദ്ധ്യാത്മക ഭൗതിക വാദവും.
    മനസ്ഥിതി മാറിയാൽ വ്യവസ്ഥിതി മാറിക്കൊള്ളും എന്നൊരു അബദ്ധ വാദം മുന്നോട്ടു വയ്ക്കുന്നത് യുക്തി വാദികളാണ് - മാർക്സിസ്റ്റുകൾക്ക് നേരെ തിരിച്ചുള്ള വാദമൊന്നുമില്ല- മനസ്ഥിതി വ്യവസ്ഥിതി എന്നൊരു ഡൈകട്ടമി തന്നെ മാർക്സിറ്റുകൾ പരിഗണിക്കുന്നില്ല.

    • @raheemp5250
      @raheemp5250 6 місяців тому

    • @viswanc
      @viswanc  6 місяців тому +3

      1 "ചരിത്രത്തിൻ്റെ തുടർച്ചയായി ഓരോ ഘട്ടത്തിലും പൊളിറ്റിക്കൽ ഇക്കോണമി മുന്നോട്ടു പോവുന്നു. അത് in turn സാംസ്കാരികതയെ സമൂഹതലത്തിൽ തന്നെ മുന്നോട്ടു നയിക്കുന്നു" എന്നാണ് ഇവിടെ പറയപ്പെട്ട ഒരു മാർക്സിസ്റ്റ് വാദം. കൃത്യമായി, ഇത് അങ്ങനെയല്ല ചരിത്രപരമായി സംഭവിച്ചത് എന്ന കാര്യമാണ് ഞാൻ പറഞ്ഞത്. ശാസ്ത്രീയ ഗവേഷണഫലങ്ങൾ ഒന്നും മാർക്സിസ്റ്റ് സൈദ്ധാന്തികർക്ക് ബാധകമല്ലല്ലോ!
      2. മാർക്സിസം വന്നതോടെ യുക്തിവാദം അപ്രസക്തമായി, ഇന്നത്തെ കേരളത്തിൽ യുക്തിവാദ പ്രവർത്തനം അപ്രസക്തമാണ്, അനാവശ്യമാണ്, എന്നതാണ് ഇ.എം.എസ് വാദിച്ചുറപ്പിക്കാൻ ശ്രമിച്ചത്. അത് ശരിയല്ല എന്നതാണ് എൻ്റെ നിലപാട്.

  • @pandittroublejr
    @pandittroublejr 6 місяців тому +1

    👍🏾🔥🙏🏾

  • @jaikc7840
    @jaikc7840 6 місяців тому +1

    1. 1990ൽ നടന്ന പഠനങ്ങളിൽ നിന്ന് Birth cohert വഴി 1900 കളിലെ സ്ഥിതിയിൽ എത്തിയത് അത്ര convincing ആയി തോന്നുന്നില്ല. Yet to read the paper though.
    2. മറ്റ് പല ഘടകങ്ങളും ഇതിൽ പങ്ക് വഹിക്കും എന്നതിൽ തർക്കമുണ്ടാകില്ലെന്ന് തോന്നുന്നു. എനിക്ക് തോന്നിയ ഒരു പ്രധാന സംഗതി, പണ്ടുള്ള പോലെ അറിവില്ലായ്മയോ / തിരിച്ചറിവില്ലായ്മയോ അല്ല മതത്തിൻ്റെ consolidation ൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. പകരം നമ്മുടെ മതത്തെ (അവരുടെ ഭാഷയിൽ നമ്മുടെ സാസ്കാരത്തെ തന്നെ) നശിപ്പിക്കാൻ പലരും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു, അവർ മറ്റവൻമാരോട് മൃദുസമീപനം, പ്രീണനം ഒക്കെയാണ് നടത്തുന്നത്, നാം നമ്മുടെ മതം സംരക്ഷിക്കാൻ ഉണരണം എന്ന പ്രചരണമാണ്. ചുരുങ്ങിയ പക്ഷം കേരളം പോലുള്ള സ്ഥലങ്ങളിലെങ്കിലും അങ്ങനെയാണ്. അവിടെ കേവല മത വിമർശനം ഫലപ്രദമാകുമോ? Defensive mindset ഒരു പ്രശ്നമാകില്ലേ?മാത്രമല്ല, സ്വകാര്യമായി മതം കൊണ്ടു നടക്കാൻ ഭരണഘടന നൽകുന്ന അവകാശം ഒരു തെറ്റായ കാര്യമായി തോന്നുന്നുമില്ല.

    • @viswanc
      @viswanc  6 місяців тому +2

      Thanks for the response.
      1. പ്രസ്തുത പേപ്പറിനെ സംബന്ധിച്ചുള്ള കമൻ്റുകൾ, ഞാൻ പറഞ്ഞിരുന്നല്ലോ, പേപ്പർ വായിച്ച ശേഷം പറയുക.
      2. " X ഗോത്രക്കാരായ നമ്മൾ അപകടത്തിൽ " - എന്ന തരത്തിലുള്ള പ്രചരണങ്ങൾ തന്നെയാണ് എക്കാലവും ഗോത്രീയ സംഘ രൂപീകരണത്തിന് ഉപയോഗിച്ചിരുന്നത്. ഇന്നും അതുതന്നെ.

  • @josephkv9326
    @josephkv9326 6 місяців тому +2

    നന്ദി ഡോക്ടർ പല കാര്യങ്ങളിലും എതിർപ്പുണ്ട്
    പക്ഷെ ഇന്ത്യയിൽ ഇടതുപക്ഷം അല്ലാതെ വേറെ എന്തുണ്ട് നമുക്ക് പ്രതീക്ഷ വെക്കുവാൻ

    • @viswanc
      @viswanc  6 місяців тому

      നന്ദി, ജോസഫ് !

    • @raheemp5250
      @raheemp5250 6 місяців тому

      ❤👍

  • @sakeerhussain8506
    @sakeerhussain8506 6 місяців тому +4

    ഡോക്ടറുടെ ഒരോ സംഭാഷണവും കൂടുതൽ വായിക്കേണ്ട ആവശ്യകതയെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.
    ഒരു മണിക്കൂറിൽ ഒതുക്കി തീർക്കേണ്ട വിഷയമായിരുന്നില്ല ഇത്.

    • @viswanc
      @viswanc  6 місяців тому

      നന്ദി, സക്കീർ ഹുസൈൻ !

  • @athulsagar
    @athulsagar 5 місяців тому

    ജനാധിപത്യം x കമ്മ്യൂണിസം അഥവാ communalism

  • @Shibileeee
    @Shibileeee 6 місяців тому

    💯

  • @ashwinchithran9822
    @ashwinchithran9822 6 місяців тому +2

    Nice talk... just a thought...
    Aditharayum melkkoorayum strong aakkan colonization sahayichille?
    But colonization cheyyan avarkk idea vannath oru pakshe scientific renaissance aakaam... ingane yathra cheyyanum pinneed colonies il ninn kittiya money upayogich infrastructure, research okke cheyyanum thoniyath scientific temper ulla karanam aakaam...namude avide aanu money kittiyirunnenkil kure ambalangal vannirunnenee

    • @viswanc
      @viswanc  6 місяців тому

      വിശദമായ പഠനം ആവശ്യമുള്ള വിഷയമാണ്. ഡച്ചുകാരും പോർച്ചുഗീസുകാരും സ്പെയിൻകാരുമൊക്കെ രണ്ടു - മൂന്നു നൂറ്റാണ്ടുകൾ നിലനിന്ന സാമ്രാജ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആ പഴയ സാമ്രാജ്യവിസ്തൃതിക്ക് ആനുപാതികമായാണോ അതതു രാജ്യങ്ങളുടെ ഇന്നത്തെ HDI ? ആണെന്നു തോന്നുന്നില്ല. ആറു നൂറ്റാണ്ട് വെന്നിക്കൊടി പാറിച്ചിരുന്ന ഓട്ടോമാൻ സാമ്രാജ്യത്തിൻ്റെ ശേഷിപ്പ്, തുർക്കി " യൂറോപ്പിലെ രോഗി " ആയി എന്നതായിരുന്നല്ലോ.
      അത്ര ലളിതമല്ല ഈ വിഷയം എന്നേ തൽക്കാലം പറയുന്നുള്ളൂ.

    • @p.b.gangadharanganga4998
      @p.b.gangadharanganga4998 6 місяців тому

      Q

    • @ashwinchithran9822
      @ashwinchithran9822 6 місяців тому +1

      @@viswanc thanks for your reply...

  • @shyamsundar-fk5sy
    @shyamsundar-fk5sy 6 місяців тому +2

    Hi Doctor, why do you shy away from a discussion with Aarif?

    • @NishanthSalahudeen
      @NishanthSalahudeen 6 місяців тому

      Where there is no mutual respect, there cant be meaningful discussion. There is no trust

    • @viswanc
      @viswanc  6 місяців тому +16

      Given below is a general statement, but relavant to your question too:
      ഫാസിസ്റ്റുകളോടും അവരുടെ പറ്റിത്തീനികളോടും " സംവാദം " ഇല്ല എന്നത് എൻ്റെ കഴിവുകേടായി കണ്ടുകൊള്ളുക. "കൂടെ നടക്കുന്ന സുഹൃത്തിനെ- അയാൾ ഒരു മു... ആണെങ്കിൽ വിശ്വസിക്കരുത്" ഇത്യാദി വർത്തമാനം പറയുന്ന ആളോടൊക്കെ ചിരിച്ചു കൊണ്ട്, "താങ്കൾ പറയുന്ന പല കാര്യങ്ങളോടും യോജിപ്പുണ്ട്, ചില കാര്യങ്ങളിൽ ചെറിയ വിയോജിപ്പുണ്ട് , താങ്കളെ ക്യാൻസൽ ചെയ്യുന്നവരോട് യോജിപ്പില്ല" എന്നൊക്കെ " മാന്യ"മായി സംവദിക്കാൻ എനിക്ക് കഴിയില്ല. ഈ മാതിരി മനുഷ്യരൂപമുള്ള ചവറ്റുകൂനകളുമായി സംസാരിക്കേണ്ടിവരുന്നല്ലോ എന്നോർത്ത് എനിക്ക് സ്വയം എൻ്റെ തല തല്ലിപ്പൊളിക്കാൻ തോന്നിപ്പോകും!
      അപാരമായ സഹനശേഷിയും ഗൗതമസമാനമായ നിർമ്മമത്വവുമൊക്കെയുള്ള സംവാദകുതുകികൾക്ക് ആരുമായും സംവദിക്കാൻ കഴിയുന്നുണ്ടാവും. എനിക്ക് അതൊന്നുമില്ല. കൃത്യമായ പക്ഷപാതിത്വങ്ങൾ ഉള്ള ഒരു വ്യക്തിയാണ് ഞാൻ. സമത്വം, മനുഷ്യപുരോഗതി, സ്വയംനിർണയാവകാശം, യുക്തിചിന്ത എന്നിവയോടാണ് എൻ്റെ പക്ഷപാതിത്വം .
      ഞാൻ ഒരു വ്യക്തി മാത്രമാണ് എന്നത് ഒരിക്കൽക്കൂടി ആവർത്തിക്കട്ടെ. ആരുമായി സൗഹൃദം വേണം ആരുമായി സംവാദം വേണം എന്ന എൻ്റെ തീരുമാനങ്ങൾ കേവലം ഒരു വ്യക്തിയുടെ തീരുമാനങ്ങളാണ്. പരവിദ്വേഷം പരത്തുക എന്നത് തൊഴിലാക്കിയ ആൾക്കാർ " സംവാദ " ത്വരയുമായി നടക്കുന്നത് അവരുടെ വിദ്വേഷഭാഷണങ്ങൾ കൂടുതൽ ആൾക്കാരെ കേൾപ്പിക്കണമെന്ന ഉദ്ദേശത്തിലാണ്, അതല്ലാതെ തങ്ങളുടെ നിലപാടുകളെ സഹജീവികളുമായുള്ള സംവാദത്തിലൂടെ നിരന്തരമായി പുന:പരിശോധിക്കാനും തിരുത്താനുമുള്ള ആഗ്രഹം കൊണ്ടല്ല എന്ന ബോദ്ധ്യം എനിക്കുണ്ട്.
      അവരുടെ ഉദ്ദേശം നിവർത്തിച്ചു കൊടുക്കാൻ "നിഷ്പക്ഷ" നാട്യക്കാരായ സ്റ്റേജ് മാനേജർമാർ എമ്പാടും ഇന്നുണ്ട് താനും. ആ പ്രകടനങ്ങൾ കണ്ട് അതാണ് "ജനാധിപത്യവഴി" എന്നു ധരിച്ച് "ക്യാൻസൽ കൾച്ചർ" പാടില്ല, എന്ന നിലപാടിൽ എന്നെ വിമർശിക്കുന്ന സുഹൃത്തുക്കളുമുണ്ട്. അവരോട് പറയാനുള്ളത് ഇതാണ്:
      ഞാൻ ഒരു വ്യക്തിയാണ്. ഫാസിസ്റ്റുകളുടെയും അവരുടെ പറ്റിത്തീനികളോടും സംവാദമില്ല എന്ന എൻ്റെ നിലപാടിൽ ഞാൻ ആരെയെങ്കിലും "ക്യാൻസൽ" ചെയ്യുന്നുണ്ടെങ്കിൽ അത് എന്നെ മാത്രമാണ്. എനിക്ക് അവരുടെ വിഷലിപ്തമായ ഉദീരണങ്ങൾ നിർമ്മമമായി കേട്ടിരിക്കാനുള്ള ശേഷിയില്ല. എന്നിട്ടല്ലേ മറുപടി പറയാൻ! നിങ്ങൾക്ക് പറ്റുമെങ്കിൽ നിങ്ങൾ ചെയ്യുക. ഫാസിസത്തിൻ്റെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ ഉതകും വിധത്തിൽ പൊതുബോധത്തെ കുറച്ചെങ്കിലും സ്വാധീനിക്കാൻ അത്തരം ഇടപെടലുകൾ കൊണ്ട് നിങ്ങൾക്ക് സാധിക്കുന്നുവെങ്കിൽ, കാണികൾക്കിടയിൽ നിന്ന് ഞാനും കയ്യടിച്ചു കൊള്ളാം.

    • @shyamsundar-fk5sy
      @shyamsundar-fk5sy 6 місяців тому +2

      @@viswanc ആരിഫിനോട് താങ്കൾക്ക് വിയോജിപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി.
      കേരളത്തിൻ്റെ യുക്തിസഹമായ മണ്ഡലത്തിലെ ആദരണീയ വ്യക്തിത്വമാണ് താങ്കൾ.
      ആരിഫുമായി ഒരു സംവാദം നടത്താനുള്ള ഈ അവസരം നിങ്ങൾ പ്രയോജനപ്പെടുത്തണം, ഞങ്ങൾക്ക് നിങ്ങളുടെ രണ്ട് വീക്ഷണങ്ങളും വിശകലനം ചെയ്യാനും ആവശ്യമെങ്കിൽ ഞങ്ങളുടെ നിലപാട് തിരുത്താനും കഴിയും.
      നിങ്ങൾ മതത്തിനും കപട ശാസ്ത്രത്തിനുമെതിരെ ആശയപരമായ യുദ്ധം നടത്തുന്ന ഒരു വ്യക്തി എന്ന നിലയിൽ ആരിഫുമായുള്ള ചർച്ച അതിനേക്കാൾ മോശമായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?!

    • @viswanc
      @viswanc  6 місяців тому +4

      @@shyamsundar-fk5sy ആരിഫിൻ്റെ കാഴ്ചയിൽ ഞാൻ " യുക്തി വാണം " ആണ്, " മാടമ്പള്ളിയിലെ യഥാർത്ഥ ഫാസിസ്റ്റ്" ആണ്, മറ്റു പലതും ആണ്.
      എനിക്ക് അദ്ദേഹത്തെ ഒന്നും അറിയിക്കാനില്ല. അദ്ദേഹത്തിൽ നിന്ന് ഒന്നും അറിയാനുമില്ല. ഫാസിസ്റ്റ് സഹകാരിയായ ആരിഫിനോട്, മറ്റു ഫാസിസ്റ്റുകളോട് എന്നതുപോലെ എതിർപ്പ് മാത്രമേ ഉള്ളൂ.

    • @mmmmmmm2229
      @mmmmmmm2229 6 місяців тому

      ​@@viswancആരിഫ് പറയുന്നത് സപ്പോർട്ട് ചെയ്യുന്നത് ഹിന്ദുത്വ വാദികൾ ഡോക്ടർ വിശ്വനാഥൻ പറയുന്നത് സപ്പോർട്ട് ചെയ്യുന്നത് ഇസ്ലാമിസ്റ്റ് വാദികൾ 😂😂 രണ്ടുപേരും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ മാത്രം സതൃസന്ധമായ് സമൂഹത്തെ നോക്കി കാണാത്തവർ . ഡോക്ടർ ഇസ്ലാമിസ്റ്റുകൾക്ക് വളം വെക്കുന്നു. ആരിഫ് ഹിന്ദുത്വകൾക്ക് വളം വെക്കുന്നു രണ്ടു പേരും തുല്ലൃർ

  • @AlVimalu
    @AlVimalu 6 місяців тому +3

    അന്ന് വരാൻ സാധിച്ചില്ല പക്ഷെ എന്നും ഇടത് പക്ഷം ചേർന്ന് യാത്രയുണ്ടാകും.

    • @viswanc
      @viswanc  6 місяців тому +1

      Thanks ❤️

  • @SP00855
    @SP00855 6 місяців тому

    ക്രിസ്ത്യാനികൾ കുറഞ്ഞ അത്രതന്നെ അവിശ്വാസികൾ കൂടിയിട്ടുണ്ടോ അതോ പുതിയ ഇമ്മിഗ്രന്റ്സ് അസൈലം സിക്കേഴ്സ് (പാകിസ്താൻ ഇന്ത്യ സിറിയ അഫ്ഗാനിസ്ഥാൻ ആഫ്രിക്ക) ആണോ

  • @musthafapadikkal6961
    @musthafapadikkal6961 6 місяців тому +4

    മതമുക്ത യൂറോപ് അല്ല ക്രിസ്ത്യൻ മുക്ത യൂറോപ് എന്നതാണ് ശരി

    • @AlVimalu
      @AlVimalu 6 місяців тому

      അതെന്താ ബാക്കി ഉള്ള മതത്തിൽ നിന്ന് ആളുകൾ വിട്ട് പോകുന്നില്ലേ

    • @musthafapadikkal6961
      @musthafapadikkal6961 6 місяців тому

      @@AlVimalu യൂറോപ്പിൽ മറ്റു മതസ്ഥർ ഉണ്ടായിരുന്നോ 😂😂

  • @arunravikumar97
    @arunravikumar97 6 місяців тому

    ❤Institutions , narratives, norms , organisations....ഈ ഒരു pillar concept ഡോക്ടർ ന്റെ പഴയ oru ഒരു വീഡിയോ ഇലും കേട്ടിട്ടുണ്ട്. ഇതിന്റെ source ഒന്നു പറയുമോ...

    • @viswanc
      @viswanc  6 місяців тому +2

      Paul Collier. "Exodus: How Migration is Changing Our World". Oxford University Press, October 2013

    • @arunravikumar97
      @arunravikumar97 6 місяців тому +1

      Thank you ​@@viswanc

  • @YaduKPR
    @YaduKPR 6 місяців тому

    The scandinavians still have thier royal families who still holds certain degree of political power...just to counter your comparison on the so called Royal families here.

    • @viswanc
      @viswanc  6 місяців тому

      Hmm... Here, they have zero constitutional power, yet people consider them to be special.

    • @YaduKPR
      @YaduKPR 6 місяців тому

      I still consider us far ahead of them in this certain context.

    • @hrsh3329
      @hrsh3329 6 місяців тому

      @@YaduKPRcan you give some examples please

  • @surejkulathumkal4555
    @surejkulathumkal4555 6 місяців тому

    കമ്മൃണിസം എന്താണെന്ന് ?
    Voice blur ആകുന്നു

    • @viswanc
      @viswanc  6 місяців тому

      Which part?

  • @gopalanthachat6110
    @gopalanthachat6110 6 місяців тому

    താങ്കൾ യഥാർത്ഥ ജനാധിപത്യത്തിനുദാഹരണം ഒന്നു കാണിച്ചുതരാമോ? ഒരു കൊതി!

    • @viswanc
      @viswanc  6 місяців тому +1

      നോർത്ത് കൊറിയ

  • @ckkoseph
    @ckkoseph 6 місяців тому

    Science is political

  • @harishnethaji
    @harishnethaji 6 місяців тому

    👍

  • @ojtomy4263
    @ojtomy4263 6 місяців тому

    Christianity is liberating peoples, other religions are enslaving .

    • @viswanc
      @viswanc  6 місяців тому

      All religions, including Christianity, enslave people.

    • @gouthamkrishnan6718
      @gouthamkrishnan6718 6 місяців тому

      Lol good joke😂😂.Christianity along with islam is the most enslaving religion

  • @Hanan-l3s
    @Hanan-l3s 6 місяців тому

    ജനാധിപത്യത്യത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന വീഡിയോയുടെ അടിയിൽ ഇട്ട കമന്റ് റിമൂവ് ചെയ്തോ ? 🤔

    • @viswanc
      @viswanc  6 місяців тому

      മനസ്സിലാവാൻ ഇടയില്ല, എന്നാലും പറയാം. Paradox of tolerance എന്നൊന്നുണ്ട്:
      "unlimited tolerance must lead to the disappearance of tolerance... We must therefore claim, in the name of tolerance, the right not to tolerate intolerance".

    • @Hanan-l3s
      @Hanan-l3s 6 місяців тому

      @@viswanc സഹ സംവാദനകന് മനസ്സിലാവാൻ എന്ന മുൻവിധിയെ എന്ത് paradox ഇൽ ഉൾപ്പെടുത്തും ?

    • @viswanc
      @viswanc  6 місяців тому

      @@Hanan-l3s മനസ്സിലായല്ലോ. അതു മതി.

  • @syamkriz
    @syamkriz 6 місяців тому

    I am in europe for 8 months now, i dont think they are . They are like bloody mallus

    • @viswanc
      @viswanc  6 місяців тому +3

      Europe, as far as I know, is much more secularized when compared to India.

    • @syamkriz
      @syamkriz 6 місяців тому +2

      @@viswanc The situation here is slightly different than you understand it. There is only one predominant religion here. So a particular religious group is not trying to influence the government here. But the basic principles which these guys operate is based on Christian values. The moment someone slightly try to push that aside, the person who does that will know the result. Had this society multipolar like India, you won't probably see that it is more secular than India

  • @sureshtgopinathan
    @sureshtgopinathan 6 місяців тому

    അടുത്തത് മതമുക്ത അറബ് ലോകം എന്നതായിക്കോട്ടെ...

  • @Critiqueone
    @Critiqueone 6 місяців тому

    ജനാധിപത്യവും കമ്യൂണിസവും ചേർന്ന് പോകില്ലെങ്കിൽ പിന്നെ കേരളമോ

    • @AlVimalu
      @AlVimalu 6 місяців тому

      കമ്മ്യൂണിസം ആയുധം എടുത്തു നേരിടാൻ ശ്രമിച്ചപ്പോൾ നമുക്ക് കൃഷ്ണപിള്ള യെ നഷ്ടമായി. കമ്മ്യൂണിസം അദ്ദേഹത്തെ കൊന്നു. കമ്മ്യൂണിസം ഒരിക്കലും ജനാധിപത്യത്തെ അംഗീകരിക്കില്ല. ഇവിടെ കമ്മ്യൂണിസം ഇല്ല. അതിന്റെ
      കളർ ഉള്ള എന്തോ ഒന്ന്...

  • @SON-hz8tt
    @SON-hz8tt 6 місяців тому

    hi cvn...
    FB post youtub il koodi idamo... in community...

    • @viswanc
      @viswanc  6 місяців тому +1

      where exactly?

    • @SON-hz8tt
      @SON-hz8tt 6 місяців тому +2

      @@viswanc there is an option called community posts in UA-cam

    • @hrsh3329
      @hrsh3329 6 місяців тому

      @@SON-hz8ttgood idea

  • @ranjithpr8989
    @ranjithpr8989 6 місяців тому

    സാമ്പത്തിക അഭിവൃത്തിയുടെ സൂചകമാണോ GDP? ആരുടെ സാമ്പത്തിക അഭിവൃത്തി? രാജ്യത്തിന്റെയോ ജനങ്ങളുടെയോ?
    GDP is no way an indicator of economic progress of general people in any country. In fact GDP is a contra indicator of general standard of living in any country
    ഒരു മാർക്സിസ്റ്റ്‌ കാരനും യൂറോപ്പിൽ ജിഡിപി കൂടിയത് കൊണ്ട് മതസക്തി കുറഞ്ഞു എന്ന് പറയില്ല
    മാർക്സിസ്റ്കാർ സാമ്പത്തികം എന്ന് പറയുന്നത് സാമ്പത്തിക ബന്ധങ്ങളെയാണ്.. അല്ലാതെ അംബാനിയുടെ Asset കൂടി ജിഡിപി കൂടുന്നതിനെയല്ല
    വളരെ ലളിതയുക്തി യാനിതൊക്ക e😄😄😄

    • @viswanc
      @viswanc  6 місяців тому

      HDI എന്നത് സാമ്പത്തിക അഭിവൃദ്ധിയുടെ സൂചകമായി എടുത്തുകൂടേ?

  • @spknair
    @spknair 6 місяців тому +1

    ഈയിടെ ആയി താങ്കളുടെ സംസാരം ഒട്ടും അംഗീകരിക്കാൻ കഴിയാറില്ല. ഇപ്പോള് കേൾക്കാറുമില്ല. ഒന്ന് പറയണം എന്നു തോന്നി. ബൈ....

    • @viswanc
      @viswanc  6 місяців тому +1

      നന്നായി. No plans to change, No plans to impress. Bye

    • @sath296
      @sath296 6 місяців тому

      നിങ്ങൾക്കു നന്ദി . സോക്രട്ട സീനെ കൊന്ന പോലെ ബ്രൂണോയെ കൊന്ന പോലെ ഇദ്ദേഹത്തിനെ കൊന്നില്ലല്ലോ?

  • @beenasivani7093
    @beenasivani7093 6 місяців тому

    ❤❤❤❤❤❤❤❤

  • @prajithpt9677
    @prajithpt9677 6 місяців тому

    👍