Padippi vs Uzhappan Trolls reaction | Shorts Reaction | Mallu Analyst | Analysis

Поділитися
Вставка
  • Опубліковано 28 жов 2022
  • #padippivsuzhappan #shortsreaction #malluanalyst #analysis
    Akhil Nrd ന്റെ ഭാവനയിലെ Introvert - • Akhil Nrd ന്റെ ഭാവനയില...
    Feminism in Malayalam/Kerala • Feminism in Malayalam/...
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
  • Розваги

КОМЕНТАРІ • 2,1 тис.

  • @neethuk1471
    @neethuk1471 Рік тому +3513

    വളരെ നല്ല രീതിയിൽ പറഞ്ഞു ഞാനൊരു average student aanu. hard work ചെയ്താലെ എനിക്ക് Result കിട്ടാറുള്ളൂ. എന്റെ പല സന്തോഷങ്ങളും മാറ്റി വെച്ചാണ് പഠിപ്പിൽ concentrate ചെയ്യുന്നത്. അതിൽ എനിക്ക് കിട്ടി കൊണ്ടിരിക്കുന്ന കുത്തുവാക്കുകൾ ഒരു പാടാണു. പഠിപ്പിയാണു , പുസ്തകപ്പുഴു എന്നൊക്കെ പക്ഷേ എനിക്കറിയാം ഞാൻ ചെയ്യുന്നതിന്റെ value. അതുകൊണ്ട് ഇതൊന്നു mind ആക്കാറില്ല. still work. hard to achieve my goals. പണ്ട് ഉഴപ്പിയിരുന്ന സമയത്ത് ഞാനും ഇത്തരം toxic ചിന്താഗതി കാരിയായിരുന്നു. ഇപ്പോൾ അത് മനസ്സിലാക്കി അത് തിരുത്തി hard work ചെയ്യുന്ന വരെ . appreciate ചെയ്യുന്നു. ഈയൊരു topic എടുത്തു വിശകലനം ചെയ്തതിനു Mallu analyst എന്ന UA-cam channel നു ഹൃദയം നിറഞ്ഞ നന്ദി

    • @sreelakshmicv8486
      @sreelakshmicv8486 Рік тому +9

      Same👍

    • @sreelakshmicv8486
      @sreelakshmicv8486 Рік тому +7

      And best of luck

    • @jithinraj4170
      @jithinraj4170 Рік тому +56

      എത്രത്തോളം ഉറക്കവും സുഖങ്ങളും ഇപ്പോൾ ത്യജിക്കുന്നുവോ അത്രത്തോളം നല്ല ജീവിതം ഭാവിയിൽ ഉണ്ടാവും.

    • @veenaprasad2760
      @veenaprasad2760 Рік тому

      😍😍

    • @neethuk1471
      @neethuk1471 Рік тому +2

      @super athe 2 years ayt

  • @najimmohd8890
    @najimmohd8890 Рік тому +3863

    അവസാനം പഠിപ്പി ജോലി ചെയ്യുന്ന കമ്പനിയുടെ മുതലാളി ഉഴപ്പൻ.. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😂

    • @Sasha-nt1zc
      @Sasha-nt1zc Рік тому +102

      Well said 😂

    • @itfam
      @itfam Рік тому +78

      Nadakkilla enn 💯 orappano

    • @abunirmal2535
      @abunirmal2535 Рік тому +10

      @DD ellavarudeyum taste vethyasam undakum. Ivide bhooribhagam perkkum kooduthal istam aa type videos annu;
      Njan ulpede. Njan ikru-nte sub+fan aanu.
      Ellavarkkum thought provoking+informative videos istapedanam ennu illa, angane istapedunna aalukalude % kuravanu. Pakshe comedy entertaining short videos istapedunnavar kooduthal aanu, allathe ivar kashtapedathathu kondu alla.
      It's natural, Karanam short aaya entertaining aaya videos aanu kuduthal aalukakku istam🤷‍♂️

    • @sherinsheri9626
      @sherinsheri9626 Рік тому +28

      @@itfam valare rare aanu

    • @opaque404
      @opaque404 Рік тому +2

      @DD channelinte sub nokki mathrame abhiprayam Parayan padullu?

  • @funfill33
    @funfill33 Рік тому +259

    10 വരെ ഉഴപ്പി ഞാൻ മാസ്സ് ആയി
    +2 നല്ലോണം പഠിച്ചു.. പഠിപ്പി ആയി
    ഞാൻ പടിപ്പി എന്ന പേര് ഏറ്റടുക്കാൻ തീരുമാനിച്ച്.. വീണ്ടും പഠിച്ചു .
    Now I am a Chartered Accountant.
    പാഠം : മറ്റുള്ളവര് പരിഹസിച്ച് എന്ന് കരുതി വിഷമിക്കേണ്ട... എൻജോയ്മെൻ്റ് പഠിച്ചു കഴിഞ്ഞും ആകാം 🔥

  • @sreepriya530
    @sreepriya530 Рік тому +211

    പൃഥ്വിരാജിന് ഡിഗ്രി ഇല്ല..ബിൽഗേറ്റ്സും zuckerberg ഒന്നും ഡിഗ്രി complete ചെയ്തിട്ടില്ല എന്നൊക്കെ പറഞ്ഞു പിള്ളേരെ വഴി തെറ്റിച്ചു വിടുന്ന കുറെ ഉടായിപ്പ് motivation വീഡിയോ കണ്ടിട്ടുണ്ട്..ഈ പറഞ്ഞവർ ഒന്നും പഠിയ്ക്കാൻ മോശം ആയത് കൊണ്ടല്ല പഠിപ്പ് നിർത്തിയത്.. മെച്ചപ്പെട്ട ഒരു ചോയ്സ് അവർക്ക് മുന്നിൽ ഉണ്ടായിരുന്നു..അവര് അവരുടെ മേഖലയിൽ ഹാർഡ് വർക്കും ചെയ്തിട്ടുണ്ട്.. അത് മാത്രം ആരും പറയില്ല

    • @tvrashid
      @tvrashid Рік тому +41

      ബിൽ ഗേറ്റ്സ് കോളേജ് ഡ്രോപ്പ് ഔട്ട് ചെയ്തത് അങ്ങേർക്ക് മൈക്രോസോഫ്റ്റ് തുടങ്ങാൻ ആണ്. ഉഴപ്പി നടന്ന് സപ്ലി അടിച്ചിട്ട് അല്ല എന്ന് മറുപടി പറയണം 😂

    • @InfiniteF712
      @InfiniteF712 Рік тому +1

      Itharam Motivations padithathil Fail Aayi
      Nilkunnavark Vendi Aan

    • @Abhaayyyy
      @Abhaayyyy Рік тому

      E paranja billgates mark elon ellarum high intelligence and high grades ullavar anu ivar drop out ayath avark vende skills avark colleges kodukilla enn thoniyath kondanu allathe dropout ayitt veetil series kandond alla irinne..

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 5 місяців тому +1

      Prithviraj onnum fail ayathalla😅.pullikk degree cheythondirikkumbo kure film offers kitti.athond upekshichu.atgra mathram. Athu kand nammal upekshicha sokam avum

  • @user-yf6in5cm3k
    @user-yf6in5cm3k Рік тому +2207

    Hridayam എന്ന movie ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു point ഇതാണ്. ഉഴപ്പന്മാരുടെ അലമ്പിൽ നിന്ന് പഠനത്തിന്റെ importance മനസിലാക്കി മാറുന്ന നായകൻ ഒരു വെറൈറ്റി ആയിരുന്നു.

  • @realjocker830
    @realjocker830 Рік тому +1108

    ഈ പറഞ്ഞത് ജീവിതത്തിൽ അനുഭവിച്ച വന്നാണ് ഞാൻ. ക്ളാസ് ടോപ്പറായിരുന്ന ഞാൻ ക്രിക്കറ്റ് കളിക്കാൻ ഗ്രൗണ്ടിൽ ചെന്നാൽ പഠിപ്പി ആയതിന്റെ പേരിൽ ബൗളിംഗും ബാറ്റിംഗും കിട്ടാതെ പരിഹസിക്കപ്പെട്ടിട്ടുണ്ട്. അവഗണനകളിൽ നിന്നും രക്ഷപ്പെടാൻ ഉഴപ്പൻ ആണെന്ന് തെളിയിക്കാൻ ആദ്യമായി പുകവലിച്ചു തുടങ്ങി. ഇന്ന് ഞാൻ ഒരു ഫുഡ് ഡെലിവറി ബോയ് ആണ്. ആ ജോലി ഒരു കുറവായി ഞാൻ കാണുന്നില്ല. പക്ഷേ എന്നെ പ്ളസ് ടൂ വരെ പഠിപ്പിച്ച അദ്ധ്യാപകർ എവിടെ എങ്കിലും വച്ച് കാണുമ്പോൾ പറയാറുണ്ട്. നീ ഇവിടെ നിൽക്കേണ്ട ആളായിരുന്നില്ല എന്ന്. ഇപ്പോഴും നഷ്ട ബോധം ഉണ്ട്. ഒപ്പം ലഹരിയിൽ നിന്നും രക്ഷപ്പെടാൻ ഉള്ള കൊതിയും.

    • @arunshankars8398
      @arunshankars8398 Рік тому +125

      If you have the willpower, you can try to become a CA. You can make it, bro. You can do it without joining a college.

    • @gayathryk9876
      @gayathryk9876 Рік тому +68

      Still you have time man... You can👍🏻

    • @ponnu44
      @ponnu44 Рік тому +156

      😒😮ഇതേപോലെ എത്രെ കുട്ടികൾ ഉണ്ടാവും 😔നാശം പിടിച്ച കുറെ reels കാരണം 😢😔

    • @realjocker830
      @realjocker830 Рік тому +174

      ഞാൻ ഈ കമെന്റ് ഇടുന്നത് ഡെലിവറി ജോബിന്റെ ഇടയിൽ ആണ്. എനിക്ക് ഒന്നേ പറയാനുള്ളു ഉഴപ്പൻ ആകാൻ എളുപ്പം ആണ്. വളരെ എളുപ്പം. തിരിച്ചു കയറാൻ പാടാണ്.

    • @gopikaarun7446
      @gopikaarun7446 Рік тому +38

      @@realjocker830 eniyum avasaram undu life il munnotu nalla pole jeevikan . Ethil othungi nilkathe divasathinte oru bagam padikan ayi upayogiku . Ellam shariyakum

  • @snishakv6598
    @snishakv6598 Рік тому +182

    പല ഇന്റർവ്യൂ കളിലും ഞാൻ പറയുന്നത് കേട്ടിട്ടുണ്ട് "ഞാൻ വലിയ പഠിപ്പിസ്റ് ഒന്നും ആയിരുന്നില്ല " എന്നൊക്കെ... അപ്പോൾ ഞാൻ ചിന്തിച്ചിരുന്നു ഇതോണ്ടൊന്നും അപ്പൊ കാര്യം ഇല്ലല്ലേ എന്ന്... പക്ഷേ ഞാൻ എന്റെ ജീവിതത്തിലോട്ട് ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ എനിക്ക് ഞാൻ ഒരു 'പഠിപ്പി' ആയതുകൊണ്ട് മാത്രം ജീവിതത്തിൽ നേടാൻ പറ്റിയ ചില കാര്യങ്ങൾ ഉണ്ട്... ഞാൻ അല്ലാത്ത മറ്റൊരാൾക്ക്‌ അത് വലുതാവണം എന്നൊന്നും ഇല്ല... 10 ആം ക്ലാസ്സിൽ നല്ല മാർക്ക്‌ കിട്ടിയപ്പോൾ ഒരുപാട് ക്യാഷ് പ്രൈസ് കിട്ടുകയുണ്ടായി... ആ പൈസ കൊണ്ട് എനിക്ക് +2 വിനു വേണ്ടി വന്ന ചിലവുകൾ, ഡ്രസ്സ്‌, എന്റെ കൂടെപ്പിറപ്പുകളുടെ ചില അത്യാവശ്യ കാര്യങ്ങൾ, വീട്ടിലെ ചെറിയ ചിലവുകൾ എന്നിവക്കെല്ലാം നല്ലൊരു സഹായമായി... ഇതുപോലെ തന്നെ +2 കഴിഞ്ഞപ്പോൾ നല്ല മാർക്ക്‌ കിട്ടിയപ്പോഴും ചില പ്രൈസ് കിട്ടി... മാർക്ക് ഉള്ളതുകൊണ്ടുതന്നെ നല്ലൊരു കോളേജിൽ അഡ്മിഷൻ ഉം കിട്ടി.. അതൊന്നും കിട്ടിയില്ലായിരുന്നേൽ നല്ലൊരു കോളേജിൽ ഫീസ് കൊടുത്ത് പഠിപ്പി ക്കാനൊന്നും കഴിയില്ലായിരുന്നു... ഡിഗ്രി പഠിക്കുമ്പോൾ നല്ല സ്കോളർഷിപ് കൾ കിട്ടിയിരുന്നു... അതെല്ലാം കൊണ്ടുതന്നെ ഇന്നേവരെ എന്റെ വിദ്യാഭ്യാസത്തിനു അച്ഛന്റെ കയ്യിൽ നിന്നും അധികമായി പണം ഞാൻ ചിലവാക്കിപിച്ചിട്ടില്ല എന്ന് എനിക്ക് പറയാൻ കഴിയും... പണം എന്ന ഫാക്ടർ മാത്രം അല്ല.... നമ്മൾ നമുക്കിഷ്ടമുള്ള മേഖലയിൽ വിജയിച്ചുവരുമ്പോൾ നമ്മടെ അമ്മയുടേം അച്ഛന്റേം മുഖത്തു കാണുന്ന ഒരു സന്തോഷം ണ്ട്.. ഇതെല്ലാം അനുഭവിച്ചവർക്കും വീട്ടിലെ ബുദ്ധിമുട്ട് മനസ്സിലാക്കിയവർക്കും താൻ ചെയ്യുന്ന പ്രവൃത്തി കളിൽ ഉഴപ്പ് കാണിക്കാൻ ബുദ്ധിമുട്ട് ആണ്... അത് പഠനത്തിൽ ആണേലും മറ്റേതു കാര്യത്തിലാണേലും... അക്കാഡമിക് സിൽ താല്പര്യമുള്ളവർ പഠിക്കട്ടെ... അല്ലാത്തവർ അവർക്കിഷ്ടമുള്ള മേഖലയിലും... പഠിപ്പി ആകാതെ ജീവിതത്തിൽ വളരെ ഉയരത്തിൽ എത്തിയവരും ഉണ്ട്... എന്നാൽ അവർ അവരുടെ മേഖലയിൽ കഠിനാദ്ധ്വാനം ചെയ്ത് എത്തിയവരായിരിക്കും... അല്ലാതെ ഭാഗ്യം എന്ന ഒരൊറ്റ കാരണം കൊണ്ട് വലിയ നിലയിൽ എത്തിയവർ വിരളമായിരിക്കും..

  • @ajmalali7050
    @ajmalali7050 Рік тому +631

    Sachin Tendulkar 10th fail ആയതു പഠിക്കാൻ ഉഴപ്പായിട്ടല്ല.
    Cricket എന്ന ക്ലാസ്സിൽ ഈ സച്ചിനും ധോണിയും ഒക്കെ വലിയ പഠിപ്പികൾ തന്നെയാണ്.
    അതുപോലെ Cristiano Ronaldo, Ibrahimovic ഒക്കെ ഭൂലോക പഠിപ്പികളാണ് Football എന്ന മേഖലയിൽ. കാരണം 40 വയസ്സിനോട് അടുത്തു എന്നിട്ടും അവരു football എന്ന പഠനം നിർത്തുന്നെയില്ല.
    ഇങ്ങനെ ഏതു മേഖല എടുത്താലും അതിലെല്ലാം കഷ്ടപ്പെട്ട് കരകയറാൻ നോക്കുന്നവർ ഉണ്ടാവും. അവരെയെല്ലാം പഠിപ്പി എന്ന് ആക്ഷേപിക്കാതെ സ്വയം ഇഷ്ടമുള്ള ഒരു മേഖല തിരഞ്ഞെടുത്തു അതിലൊരു നല്ല പഠിപ്പിയാവാൻ ശ്രമിക്കണം അതാണ്‌ Heroism, നല്ല കട്ട Heroism.

    • @aishu8392
      @aishu8392 Рік тому +8

      Superb comment❤

    • @hrishikeshvasudevan521
      @hrishikeshvasudevan521 Рік тому +4

      🔥🔥🔥🔥🔥

    • @vineethsasidharan5067
      @vineethsasidharan5067 Рік тому +40

      Ivde oru nireekshanam . Padanam ozhichulla ellaa fieldilum, hardwork cheyyunnavarkku kaliyakkal kuravanu. Be it cricket, football, business, or other fields.

    • @itfam
      @itfam Рік тому +1

      💯

    • @rejiths1434
      @rejiths1434 Рік тому +1

      Superb 👍👍

  • @Godfather-to9zq
    @Godfather-to9zq Рік тому +937

    ഞാൻ BTech പഠിക്കുന്ന ടൈമിൽ ഞാൻ ഒരു ആവറേജ് സ്റ്റുഡൻ്റ് ആയിരുന്നു. എന്നാലും എക്സാം timeil അത്യാവശ്യം efforts എടുത്ത് എല്ലാ പേപ്പറും clear ചെയ്യാമായിരുന്നു. വീട്ടിലെ സാമ്പത്തിക അവസ്ഥയും ലോൺ എടുത്ത് പഠിക്കുന്നത് കൊണ്ടും ഞാൻ എത്രത്തോളം Hard work ചെയ്താണ് പഠിച്ചത് എന്ന് എനിക്കും അമ്മയ്ക്കും അറിയാം. പക്ഷേ കോളേജിൽ എത്തിയാൽ padippi എന്ന വിളിയും പരിഹാസവും...... ഒരു junior കുട്ടിയെ ഇഷ്ടപ്പെട്ടു propose ഒക്കെ ചെയ്ത് കുറച്ച് കഴിഞ്ഞ് ഒരു കൂട്ടുകാരൻ അവളോട് പറഞ്ഞു ഞാൻ പഠിപ്പി ആണെന്ന്. പഠിക്കുന്നത് എന്തോ തെറ്റു പോലെയാണ് ആ കുട്ടി പോലും കരുതിയത്.
    ഇതുപോലെ ഉള്ള bull shit വീഡിയോ കാരണം പലരും ഉഴപ്പൻ മാസ്സ് ആണെന്നും പറഞ്ഞ് നടക്കുന്ന കുറേ ചിലർ.
    Nb: അന്ന് കളിയാക്കിയവർ 20+ supply എഴുതി കൊണ്ടിരിക്കുവാണ്.

    • @Ravens-World
      @Ravens-World Рік тому +58

      ക്ലൈമാക്സ് Adipoli😂👏🏻👏🏻👏🏻👏🏻

    • @akshayroy3765
      @akshayroy3765 Рік тому +3

      last😹😹

    • @kdk342
      @kdk342 Рік тому +18

      ഒരു വൻ ദുരന്തം ഒഴിവായി അല്ലേ.. ഭാഗ്യവാൻ!

    • @titan1310
      @titan1310 Рік тому +2

      Same to same❤😂

    • @vipinmohan976
      @vipinmohan976 Рік тому +15

      കോളേജിൽ പഠിക്കുമ്പോൾ ഉഴപ്പൻ ആയി പരീക്ഷകൾക്ക് തോൽക്കുന്നത് എന്തോ വലിയ സംഭവം ആയി കരുതി... പക്ഷേ അതിനു കൊടുത്ത വില കോളേജ് കഴിഞ്ഞു നാല് വർഷം ആണ്.... കൂടെ പഠിച്ചവർ ജോലി കിട്ടി സെറ്റിൽ ആവുമ്പോൾ സപ്പ്ളി ആയി നടക്കുന്നത് ശോകം സീൻ ആണ്.... ആവറേജ് ലെവൽ ആയിട്ട് എങ്കിലും പഠിച്ചു പോയാൽ ലൈഫ് ഈസി ആണ് ഹാപ്പി ആണ്..... പക്ഷേ സിനിമയും, രാഷ്ട്രീയവും, കുറെ ഊളകളും കുട്ടികളിൽ കുത്തി വെക്കുന്നത് കഷ്ടപ്പെട്ട് പഠിക്കുന്നത് എന്തോ അപരാധം എന്ന പോലെ ആണ്.....

  • @SK-dh1uo
    @SK-dh1uo Рік тому +89

    പഠിക്കുന്ന കാലത്ത് ഉഴ്പ്പൻ ആയവർ പിന്നീട് success ആയിട്ടുണ്ട് എങ്കിൽ അവർ ഒരു സമയത്ത് നല്ല hardwork ചെയ്തിട്ടുണ്ട് ഉണ്ടാവും. വർക്ക്‌ ചെയ്യാതെ ഇവിടെ ഒരുത്തനും ഒന്നും ഉണ്ടാക്കിയിട്ടില്ല.

  • @user-hj3zw2dz3h
    @user-hj3zw2dz3h Рік тому +197

    അത് അവർക്ക് വിജയത്തിന്റെ സുഖം അറിയത്തത് കൊണ്ടാ. ഒരു പ്രാവശ്യം hardwork ചെയ്ത് ജയിച്ചാൽ,പിന്നെ തോറ്റു കൊടുക്കാൻ മനസ്സ് സമ്മതിക്കില്ല. It's kinda beautiful feeling 😌

    • @abhijithchandran165
      @abhijithchandran165 Рік тому +5

      So true..

    • @thamannaa306
      @thamannaa306 Рік тому +3

      true

    • @nishu3794
      @nishu3794 Рік тому +5

      അപ്പഴും മാസ്സ് ഉയപ്പൻസ് : ഞങ്ങൾ തോറ്റു തരുന്നത് കൊണ്ടാണ് നിങ്ങൾ മുന്നിൽ എത്തുന്നത്.
      അല്ലാതെ നമ്മളെ കഷ്ടപ്പാടിന്റെ അല്ലെന്ന്... 🥴👩‍🦯

    • @_K73595
      @_K73595 Рік тому

      Allu Arjun, Rishab Shetty, Vijay, Oviya ivarokkke padikkan thalparyam illathavar aayirunnu enthittentha avar stars aayille? Ningale kaalum ethrayo manushyar avare snehikunnu, agane ullavaraanu jeevithathile real winners. 10/10 marks vaangicha ellavarum shariyaaya budhiyullavar aavanam ennilla, kashayam Greeshmaykku athil oru udhaharanam. Ellavarkkum chithram varakunna kazhivu/thalparyam undavanam ennilla, athe pole ellavarkkum padikkan kazhivundavanmenillla, ororutharkkum oro kazhivu/passion aayirikkum, ath thiricharinju ath valarthiyedukuka then you will have be successful in life. Padikkathavar cheriya jolikal cheyth padichavare kaalum rich aayavarumund.

    • @Abhaayyyy
      @Abhaayyyy Рік тому +2

      @@_K73595 Nice coping mechanism 😂😂😂... E parayunna padipikal hard work cheythittan mark edukunne avarde intelligence perception skills memory discipline and hard work mentality orikalum pokilla...pinne padikathavar rich avunnu enn parayunundallo ... Elon musk , Bill gates , Mark zuckerberg , Warren buffet , ivarokke nalla padipikal ayirunnu enthaa avar rich alle ?

  • @rajilaeyyappally3798
    @rajilaeyyappally3798 Рік тому +30

    പഠിക്കുന്ന കാലത്തു സ്ഥിരായിട്ട് എന്നേം ഏട്ടനേം ഏച്ചിയേം പഠിപ്പീന്നും ഒന്നിനും കൊള്ളാത്തത് എന്നും പറഞ്ഞോണ്ടിരുന്ന ഒരു അകന്ന ബന്ധു ഉണ്ടായിരുന്നു. അങ്ങനെ പഠിത്തം കഴിഞ്ഞതിന്റെ അടുത്ത കൊല്ലം ഞാൻ നാട്ടിലെ ഒരു aided കോളേജിൽ ഗസ്റ്റ് ലെക്ചർ ആയി ചേർന്നു. ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ ഓട്ടോയ്ക്ക് കൈ നീട്ടിയപ്പോ ഇയാൾ. കേറിയപ്പോ പതിവ് കളിയാക്കൽ : " നിന്റെ പഠിത്തം ഇതുവരെ കഴിഞ്ഞില്ലേ? " ന്ന്. ഞാൻ പറഞ്ഞു, കഴിഞ്ഞു... ഇവിടെ ടീച്ചർ ആണെന്ന്. അങ്ങേരുടെ കിളി പോയ ലുക്ക്‌ നല്ല രസായിരുന്നു. That was a major revenge moment.

  • @mufaknr8811
    @mufaknr8811 Рік тому +323

    comparison between P T usha and "vayalile ottakkaran " was hilarious 😂

  • @bradcutz3116
    @bradcutz3116 Рік тому +295

    Uzhappan is cool until you leave the college and start the real life🥴( An 'Eedu' from my own life😌)

    • @vishnu-nd4lz
      @vishnu-nd4lz Рік тому +5

      mine too

    • @deepakravindran9815
      @deepakravindran9815 Рік тому +1

      +1

    • @aishu8392
      @aishu8392 Рік тому +1

      true

    • @vipinmohan976
      @vipinmohan976 Рік тому +4

      Same here...കോളേജിൽ പഠിക്കുമ്പോൾ ഉഴപ്പൻ ആയി പരീക്ഷകൾക്ക് തോൽക്കുന്നത് എന്തോ വലിയ സംഭവം ആയി കരുതി... പക്ഷേ അതിനു കൊടുത്ത വില കോളേജ് കഴിഞ്ഞു നാല് വർഷം ആണ്.... കൂടെ പഠിച്ചവർ ജോലി കിട്ടി സെറ്റിൽ ആവുമ്പോൾ സപ്പ്ളി ആയി നടക്കുന്നത് ശോകം സീൻ ആണ്.... ആവറേജ് ലെവൽ ആയിട്ട് എങ്കിലും പഠിച്ചു പോയാൽ ലൈഫ് ഈസി ആണ് ഹാപ്പി ആണ്..... പക്ഷേ സിനിമയും, രാഷ്ട്രീയവും, കുറെ ഊളകളും കുട്ടികളിൽ കുത്തി വെക്കുന്നത് കഷ്ടപ്പെട്ട് പഠിക്കുന്നത് എന്തോ അപരാധം എന്ന പോലെ ആണ്.....

    • @jithingeorge1897
      @jithingeorge1897 Рік тому +1

      Hehe this is how system manipulate you 😂😂we talk about society and its system more about our student time but when we comes to real life we starts fearing them and becoming same as the rats and completes the cycle 😂😂

  • @midhun415
    @midhun415 Рік тому +44

    നല്ല രീതിയിൽ പഠിച്ചാൽ ലൈഫിൽ പിന്നീട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. 2008 ൽ അച്ഛൻ മരിക്കാറായി കിടന്ന ടൈമിലും ഹോസ്പിറ്റലിൽ വച്ച് പഠിച്ചു കൊണ്ടിരുന്നത് കണ്ട് നഴ്സ് അമ്മയോട് ചോദിച്ചത് ഇത് ചേച്ചിയുടെ മോൻ തന്നെയാണോ എന്നാണ്. അച്ഛനോടും അമ്മയോടും ഇഷ്ടമില്ലാത്തത് കൊണ്ടല്ല, എങ്ങനേലും ഒരു ജോലി വാങ്ങിയില്ലെങ്കിൽ ലൈഫിൽ മുന്നോട്ട് പോകാനാവില്ല എന്നുറപ്പായിരുന്നു. ബസിലും, ഹോസ്പിറ്റലിലും പിന്നെ കക്കൂസിലും വരെ ചെറിയ CSR പോലുള്ള ബുക്സ് വച്ച് വായിച്ചിരുന്നു. ആളുകൾ പറയുന്നത് കാര്യമാക്കിയില്ല. ഒരു വർഷത്തിനുള്ളിൽ രണ്ട് സർക്കാർ ജോലി കിട്ടി, അച്ഛൻ പിന്നീടും 11 വർഷത്തോളം ജീവിച്ചു. ഇപ്പൊ 14 മത്തെ വർഷമായി ജോലിയിൽ. ആളുകൾ എന്ത് പറയുമെന്ന് ഓർക്കാതെ പഠിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നല്ല ഭാവിയുണ്ടാവാൻ ആശംസിക്കുന്നു ❤️

  • @sanubsalim29
    @sanubsalim29 Рік тому +126

    I have always been a padippi. കുത്തിയിരുന്ന് പഠിച്ചില്ലെങ്കിലും മോശമല്ലാത്ത മാർക്ക്‌ കിട്ടുന്ന, ടീച്ചർ എന്തെങ്കിലും questions ക്ലാസ്സിൽ ചോദിച്ചാൽ ആദ്യം കൈ പൊക്കുന്ന, പരീക്ഷക്ക് അടുത്തിരിക്കുന്നവർ ഉത്തരം ചോദിച്ചാൽ സമയം ഉണ്ടെങ്കിൽ മാത്രം പറഞ്ഞു കൊടുക്കുന്ന, കട്ടി കണ്ണട വച്ച first class പഠിപ്പി... ആ പരിവേഷം ഞാൻ enjoy ചെയ്തിട്ടേ ഉള്ളൂ... ഇപ്പോഴും എന്റെ ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതെല്ലാം ഞാൻ പരിശ്രമിച്ചിട്ടാണ്...
    ഏതോ സിനിമയിൽ ജയസൂര്യ ഭീമൻ രഘവിനെ "ജോലിക്കാരാ" എന്ന് വിളിക്കുമ്പോൾ ഭീമൻ ചൂടാകുന്നുണ്ട്... അപ്പോൾ ജയസൂര്യ മറുപടി പറയുന്നത്, "താൻ എന്തിനാ ചൂട് ആകുന്നത്, ഞങ്ങളുടെ നാട്ടിൽ ഒക്കെ ജോലിക്ക് പോകാത്തവൻ എന്ന് പറയുന്നതാണ് കുറച്ചിൽ" എന്നാണ്.
    അതുപോലെ, പഠിപ്പി എന്ന വിളിയാണ് ഉഴപ്പനെക്കാൾ എനിക്കിഷ്ടം...

  • @jobygeorge2526
    @jobygeorge2526 Рік тому +1202

    പണക്കാർ , പഠിപ്പികൾ ഇവർ രണ്ടുപേരുമാണ് main target ..പഠിപ്പികൾ ഇവർക്ക് മണ്ടന്മാർ ആയിരിക്കും
    ,പണക്കാർ ആറടി മണ്ണിൽ തീരാനുള്ളവരും 😂😂😂

    • @stn4256
      @stn4256 Рік тому +51

      😂😂. അതിഷ്ടപ്പെട്ടു..

    • @vyshnavku4109
      @vyshnavku4109 Рік тому +4

      haha

    • @randomchat8156
      @randomchat8156 Рік тому +63

      അതെ ,ഏത് മേഖലയിലായാലും ജയിക്കുന്നവനെ എപ്പൊഴും മരണവുമായി താരതമ്യപ്പെടുത്തും .

    • @monster102
      @monster102 Рік тому +7

      Satyam 😂😂😂

    • @easydrawings503
      @easydrawings503 Рік тому +45

      അതു ശരിയാ ഞാൻ പഠിച്ച ഗവർമെന്റ് സ്കൂൾ ഇൽ ആരുന്നു...അവിടെ എല്ലാരും പാവപ്പെട്ട വീട്ടിൽ പിള്ളേർ ആരുന്നു...അത്യാവശ്യം ഭേദപ്പെട്ട രീതി ജീവിതമാറുന്നത് കൊണ്ടും അച്ഛൻ നു ജോലി ഉണ്ടാരുന്നു എന്നുള്ളത് കൊണ്ടും ഞാൻ ഈ 6 അടി മണ്ണ് കഥ ഡെയിലി കേൾക്കുമാരുന്നു...വേറെ ഒരു സാധനം ഉണ്ട് പോകുബോൾ കൈയ്യും വീശി പോകുള്ളൂ

  • @murli777
    @murli777 Рік тому +805

    വളരെ നല്ലപോലെ ഈ വീഡിയോ relate ചെയ്യാൻ പറ്റും. സ്കൂളിൽ വെച്ചു ആദ്യം 9th ൽ fail ആയി, പിന്നെ പഠിക്കാൻ തീരുമാനിച്ചു വളരെ നല്ലപോലെ തന്നെ. 12th എത്തിയപ്പോൾ ഈ പറഞ്ഞ "padippist" ആയിരുന്നു. അന്ന് full കളിയാക്കൽ and ഒറ്റപ്പെടുത്തൽ ആയിരുന്നു. 12 കഴിഞ്ഞപ്പോൾ ഉദ്ദേശിച്ച കോളേജിൽ engineering നു admission കിട്ടിയില്ല. അപ്പോഴും വന്നു കളിയാക്കാൻ "കണ്ടോ കുത്തി ഇരുന്ന് പഠിച്ചിട്ട് മാത്രം കാര്യം ഒന്നുമില്ല" Last കിട്ടിയ കോളേജിൽ കേറി (അതു നല്ല പേര് കേട്ട കോളേജ് ആയിരുന്നു എങ്കിലും ഈ video ൽ പറയുന്ന പോലെ നമ്മൾ set ചെയുന്ന benchmark achieve ചെയ്യാൻ പറ്റിയില്ല എങ്കിൽ ആർക്കായാലും വിഷമം വരും) കോളേജിൽ കയറിയപ്പോൾ പിന്നെ ഈ പഠിപ്പി കളിയാക്കൽ കേട്ട് മടുത്തു ഇനി പഠിക്കില്ല എന്നു തീരുമാനിച്ചു ( അന്നത്തെ maturity ഇല്ലായ്മ അതാണ് കാരണം) പക്ഷെ 4 കൊല്ലം എൻജിനീയറിങ് കഴിഞ്ഞപ്പോൾ നഷ്ടം എനിക്ക് മാത്രം ആയിരുന്നു എന്ന് അന്ന് മനസിലായി. Supply അടിച്ചു മനപ്പൂർവ്വം നടന്ന് mass കാണിച്ചത് ഒക്കെ ഒന്നുമല്ല എന്നു മനസിലായി. കൂടെ ഉള്ളവർ placement മേടിച്ചു പോയപ്പോൾ ആണ് ഇതെല്ലാം realize ചെയ്‍തത് ഞാൻ എന്റെ standards എത്ര മാത്രം drop ചെയ്തു എന്ന്. പിന്നെ ഒന്നും നോക്കിയില്ല, പണ്ട് 9th ൽ fail ആയ സ്ഥലത്തു നിന്നാണ് "പഠിപ്പി" ആയത് 12th ൽ. അതുപോലെ അങ്ങ് ഒന്നെന്ന് തുടങ്ങി. ഒരു കൊല്ലം കൊണ്ട് 4 വർഷം പഠിച്ച technical knowledge ഉണ്ടാക്കി. Engineer ആയിട്ടെ ജോലി ചെയ്യൂ എന്നത് വാശി ആയിരുന്നു. അങ്ങനെ ഇന്ന് ആ കഷ്ടപാടിന്റെ (luck ഉം ഉണ്ട് ഇല്ലെന്ന് പറയുന്നില്ല) result ൽ അത്യാവശ്യം നല്ല ഒരു കമ്പനിയിൽ നല്ല salary ഓടെ "Engineer" ആയിട്ട് തന്നെ work ചെയ്യാൻ പറ്റുന്നു. അതും ഇഷ്ടപ്പെട്ട് തന്നെ work ചെയ്യുമ്പോൾ ഉള്ള സുഖം വേറെ ആണ്. എനിക്ക് പറയാൻ ഉള്ളത് ഇതാണ്. സിനിമയിൽ, sports ൽ, video creation ൽ കഷ്ടപ്പെട്ട് നല്ല ഉയരങ്ങളിൽ എത്തുന്നവരെ എല്ലാരും പൊക്കി അടിക്കും. പക്ഷെ അതേപോലെ തന്നെ കഷ്ടപ്പെട്ടു പഠിച്ചു ഉദ്ദേശിച്ച കാര്യങ്ങൾ നേടി എടുത്തു ഇഷ്ടപ്പെട്ടു പണി ചെയ്യുന്നവരെ പഠിപ്പി എന്നു വിളിച്ചു പരിഹസിച്ചു ഒറ്റപ്പെടുത്തുന്നതിന്റെ ഉദ്ദേശം മനസിലാകുന്നില്ല. വെറും പരിഹാസം മാത്രം അല്ല പഠിക്കുന്നവർ നേരിടുന്നത്, നല്ല രീതിയിൽ ഉള്ള ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. കാരണം ഒരു trip പോകുമ്പോൾ ഇവരെ ആരും ഉൾപ്പെടുത്തില്ല, ഉൾപ്പെടുത്തിയാൽ അവർ mass അല്ല എന്നൊക്കെ ഉള്ള ചിന്ത ഉണ്ട്.

  • @passionatebanker22
    @passionatebanker22 Рік тому +206

    Competitive Exams nu Prepare ചെയ്യുന്നവരുടെ കാര്യം ഇതിലും കഷ്ടമാണ്, functions നു ഒന്നും കാര്യമായി പങ്കെടുക്കാത്തത് കൊണ്ട് "പഠിക്ക്യായിരിക്കും ലേ... എന്നിട്ടും ഇപ്പഴും ജോലി ഒന്നും ആയില്ലേ" എന്ന ചോദ്യവും.... ഈ ചോദ്യം കാരണം പുറത്തേക്ക് ഇറങ്ങാൻ പേടി ആണ് 😢

    • @avanipavithran449
      @avanipavithran449 Рік тому +7

      💯🥺

    • @Madsoo6598
      @Madsoo6598 Рік тому +1

      എടാ ഇമ്മാതിരി ചോദ്യം ചോദിക്കുന്നവരൊക്കെ പൊതുവെ എങ്ങും എത്താത്തവർ ആയിരിക്കും ( ഹാർഡ് വർക്കിനോട് അലർജിയുള്ളവർ ). അതുകൊണ്ട് ഇത്തരം മൈരന്മാരെ പുച്ഛിച്ച് വിടുക.

    • @abcd-xw9si
      @abcd-xw9si Рік тому +17

      സത്യം ആണ് നമ്മൾ prepare ചെയ്യുന്ന exam nde depth ഇവർക്ക് അറിയില്ല. കിട്ടിയില്ലെങ്കിൽ എന്തോ ചെറിയ unit test il fail ayath pole aan ഇവരുടെ പെരുമാറ്റം എന്ന് എൻ്റെ friends പറയും....അത് കൊണ്ട് ഞാൻ ആരോടും പറഞ്ഞില്ല endina പഠിക്കുനെ എന്നു ...parents nu matre അറിയൂ endina പഠികുനെ എന്ന്...ബാക്കി എല്ലാരോടും പറഞ്ഞത് higher studies nu nokkunund enn matrama ....

    • @kva9972
      @kva9972 Рік тому +2

      So damn relatable😂😪

    • @passionatebanker22
      @passionatebanker22 Рік тому +7

      @@abcd-xw9si sathyam💯. കുറേ ഉപദേശവും എന്നിട്ട് തരും, ഇതൊന്നും എഴുതീട്ട് കാര്യമില്ല, വേറെ ന്തേലും നോക്കിക്കൂടെ or കല്യാണം കഴിച്ചൂടെ, എന്നിട്ട് പിന്നെ എഴുതിക്കൂടെ etc etc... I just ignore 🚶‍♀️and focusing on my goals🎯❤

  • @amruthat361
    @amruthat361 Рік тому +562

    One of my cousins was the topper in his +1,after the results, he was afraid to go school due to these kind of bullying.He was literally struggling to prove that he never studied to his friends.Thank you for discussing this topic.

    • @nasofficial7200
      @nasofficial7200 Рік тому +20

      ഇപ്പൊ അതെ situationil ആണ്‌ ഞാൻ കടന്നു പോകുന്നത് 🙂🙂

    • @Marketdaytrade
      @Marketdaytrade Рік тому +8

      Same happened to my cousin.

    • @lm10422
      @lm10422 Рік тому +1

      @@nasofficial7200 hi padippi😂

    • @nasofficial7200
      @nasofficial7200 Рік тому +1

      @@lm10422 🚶‍♂️🚶‍♂️

    • @mithun8135
      @mithun8135 Рік тому +10

      @@nasofficial7200 nammal pona vazheel chilapo chila pattikal korachu nn varum...mindeyanda

  • @storesitra1716
    @storesitra1716 Рік тому +724

    State syllabus mass Cbse icse syllabus palkuppikal. Humanities mass Science palkuppikal. Please do a video regarding this topic too. Kand kand maduthu😁😁

    • @amrutharavi7560
      @amrutharavi7560 Рік тому +105

      നേരെ തിരിച്ചും ഇണ്ട്... Humanities പഠിച്ചവരെ worse language ൽ address ചെയുന്ന ചില troll pages...സത്യത്തിൽ ഇവരൊക്കെ എവിടുന്നാണ് ഈ contents ഉണ്ടാക്കുന്നത് എന്നാണ്... 🤷🏽‍♀️

    • @GopikaVasudev
      @GopikaVasudev Рік тому +68

      Humanities mass oo ഞാൻ humanities ayirinnu ഉള്ളത് പറയാമല്ലോ science,commerce okke nangale പുച്ഛം ഭാവത്തോടെയാണ് നോക്കിയിട്ട് ulle

    • @sree469
      @sree469 Рік тому +4

      ​@@_AmericanPsycho nan commerce aarnn. Ee type kore chavar videos undavarund 😌😌. Nan state sylabusum aayrunnu keto

    • @storesitra1716
      @storesitra1716 Рік тому +7

      @@_AmericanPsycho moonum padichitund
      3rd vare gulf l cbse
      10th vare ICSE
      12 State BioMaths
      BCom
      Mcom
      MBA

    • @indifferent_chimney
      @indifferent_chimney Рік тому +38

      ഹുമാനിടീസ് പഠിച്ചവരെ തരം താണ രീതിയിൽ ആണ് കാണുന്നത്

  • @Devika..
    @Devika.. Рік тому +493

    പണ്ടത്തെ പടിപ്പി ഇപ്പൊ ജോലിയൊന്നും കിട്ടാതെ നടക്കുമ്പോൾ ഉഴപ്പൻ well settled ആയിട്ടൊരു വരവുണ്ട്.
    മിക്ക കോമഡി സ്കിറ്റുകളിലും കണ്ടിട്ടുണ്ട്

    • @chandra5412
      @chandra5412 Рік тому

      തെണ്ടികൾക്കും ഇല്ലേ സ്വപ്‌നങ്ങൾ.

    • @ABINSIBY90
      @ABINSIBY90 Рік тому +35

      എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.

    • @Humanbeinggggggg
      @Humanbeinggggggg Рік тому +21

      ബട്ട് അങ്ങനെ ഒരു കാര്യം എൻ്റെ അനുഭവത്തിൽ ഉണ്ട് 😇

    • @navajyoth_ro5270
      @navajyoth_ro5270 Рік тому +25

      Main problem is padippi and uzhappan were based on marks. In our system padippi means having some marks and uzhappan means not good in marks. But it's wrong it should be based on hardwork padippi means one who hardworks and uzhappan means one who lazy. A person who hardworks can win in any adverse situation, and lazy one will fall off. I have seen many padippi ( including me) who gets marks in academics just by going through previous year questions and by byhearting some important topics but doesn't mean we are hardworking and has seen many uzhappans who hardworks but average in academics. But those average one's were the students who mostly crack entrance exams and those excellent ones will fall off as they are not hardworking.( From real life experience)

    • @matrx9804
      @matrx9804 Рік тому +8

      @@navajyoth_ro5270 പഠിക്കുന്ന കോഴ്സ് ൽ training കൂടെ യൂണിവേഴ്സിറ്റി കൾ provide cheyyanam.. Mbbs പോലെ 1 വർഷം internship training

  • @SoloSanchariOfficial
    @SoloSanchariOfficial Рік тому +23

    സ്കൂളിൽ നന്നായി പഠിച്ചിരുന്നത് കൊണ്ട് തന്നെ ഞാനും കേട്ടിട്ടുണ്ട് ഈ പഠിപ്പി എന്ന പേര് ഒരുപാട്. ഡിഗ്രിക്കും പിജി ക്കും ഒക്കെ supply ഉണ്ടായിട്ടും ഇപ്പോഴും പണ്ട് സ്കൂളിൽ കൂടെ പഠിച്ചവർ കാണുമ്പോൾ ഡാ പഠിപ്പീ എന്നാണ് വിളിക്കാറ്. ആദ്യമൊക്കെ ഈ വിളി കേൾക്കുമ്പോൾ തന്നെ ഒരു മടുപ്പ് തോന്നുമായിരുന്നു. കുട്ടികൾക്ക് ഇടയിലുള്ള ഇത്തരം കളിയാക്കലുകൾ പോലും അവരുടെ ഭാവിയെ വളരെ സ്വാധീനിക്കാൻ സാധ്യത ഉള്ള കാര്യങ്ങളാണ്. വളരെ പ്രധാനപ്പെട്ട ഒരു topic ഭംഗിയായി തന്നെ അവതരിപ്പിച്ചു ചേട്ടൻ. Well said..👏👏

  • @appu7246
    @appu7246 Рік тому +110

    9 th വരെ അവറേജ് പഠിത്തം ഒള്ളു ആയിരുന്നു ഞാൻ 10 th ആയപ്പോൾ നന്നായി പഠിച്ചു മാർക്ക് വാങ്ങിയപ്പോൾ ടിച്ചർ പിള്ളേരെ എല്ലാം ഇടയിൽ വെച്ചു എവിടെ നിന്ന് കോപ്പി അടിച്ചു എന്ന് ചോദിച്ചു കളിയാക്കി കഷ്ടപ്പെട്ട് പഠിച്ചിട്ടും കളിയാക്കിയപ്പോൾ കണ്ണ് നിറഞ്ഞു പോയി അന്ന്

    • @mjmj5904
      @mjmj5904 Рік тому +7

      Potte bro nee ninne manassilakkiyal mathi karanam mattarum nammude hard work aarum kanilla keep going ❤

    • @juvanit8694
      @juvanit8694 Рік тому +1

      Pre-determine cheytha image vechu aanu most teachers um students ne kaanunnath. Avark chilla students effort idunnene onnum avrde kannil pedathum illa. Manasaakshide munnil hardwork cheyth undaakiya mark il nammal satisfied aayirunnal ath mathi. You worked hard and you earned it. Congrats 👏

    • @amalnath16
      @amalnath16 Рік тому

      Eatha a teacher

    • @muhammedajmal1339
      @muhammedajmal1339 Рік тому

      Njaanum 9th vare onum padikkal illarnn... 10th ettiyappol anu padichu thudangiyad

  • @abdulnisar8235
    @abdulnisar8235 Рік тому +232

    മല്ലു അനലിസ്റ്റിന്റെ ഇത് വരെ ഉള്ളതിൽ ഏറ്റവും മികച്ച എപ്പിസോഡ്❤️❤️❤️

    • @undampori
      @undampori Рік тому +9

      ഇത് നല്ലതാണ് bt ചെയ്ത എല്ലാ vdoyum മികച്ചതാണ്

    • @priyadarshan4258
      @priyadarshan4258 Рік тому +11

      Enik personaly ellam isthaman njan orupad maran iyal karanaman

    • @Mr_wolf162
      @Mr_wolf162 Рік тому +2

      😍🔥

  • @krishnasreekumar9358
    @krishnasreekumar9358 Рік тому +272

    കുറച്ച് നാളുകൾക്ക് മുൻപ് Mallu Analyst ന്റെ ഒരു short video ൽ Vivek bro ആദ്യമായി ഒറ്റയ്ക്ക് തീയറ്ററിൽ പോയി കണ്ട സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. video യുടെ അവസാനം ഒരു ചോദ്യവും ചോദിച്ചു ... നിങ്ങൾ ആദ്യമായി ഒറ്റയ്ക്ക് തീയറ്ററിൽ പോയി കണ്ട സിനിമ ഏതാണ് എന്ന് . അന്ന് എനിക്കതിന് ഉത്തരമില്ലായിരുന്നു. എന്നാൽ ഞാൻ ഇപ്പോൾ ഈ കമറ്റിടുന്നത് അതിന്റെ ഉത്തരവുമായാണ് ... ജയ ജയ ജയ ജയ ഹേ.... എന്റെ വളർച്ചയിൽ നിങ്ങളുടെ പങ്ക് തീരെ ചെറുതല്ല. ഒരുപാട് നന്ദി

    • @AnishSheela
      @AnishSheela Рік тому +64

      നല്ല തീരുമാനം. എനിക്ക് ഇഷ്ടപ്പെട്ട കാര്യം ചെയ്യാന്‍ മറ്റുള്ളവരെ കാത്തിരിക്കുന്ന പരിപാടി ഞാനങ്ങ് നിര്‍ത്തി. സിനിമ കാണണം എങ്കില്‍ പോയി കാണും. റെസ്റ്റോറന്റില്‍ പോണമെങ്കില്‍ അങ്ങ് പോവും. എന്തിന് ആദ്യ വിദേശയാത്ര വരെ തനിയെ ആണ് ചെയ്തത്.

    • @krishnasreekumar9358
      @krishnasreekumar9358 Рік тому +3

      @@AnishSheela 🤗🤗

    • @neenuneenu9469
      @neenuneenu9469 Рік тому +15

      enikum film kanan povan eshtamanu. Vetil arum samathikilla.but enikum angane povanm ini❤😊

    • @krishnasreekumar9358
      @krishnasreekumar9358 Рік тому +3

      @@neenuneenu9469 You will love it😍

    • @kesss8708
      @kesss8708 Рік тому +6

      Njn ighane oru aalanu .evde pokan anellum aareyum vilikarilla.clgil kanduvarunna oru reethiyanu bathroom il pokanum venam oru gang school thott kandu verutha onnanith athukond thanne otaik cheyyn pattunna Ella karyavum njn otaikku cheyyum .koottinu vendi nilkarillaa.evng walkinu aunties , kuttikal,uncle mar ellarum koottamayi pokumbol njn pokunne ente 🐕 ayitt avum allenkil otaikku .

  • @muhammedashique678
    @muhammedashique678 Рік тому +15

    പത്താം ക്ലാസ്സിൽ മാർക്ക് കുറഞ്ഞത് കൊണ്ട് പ്ലസ് വണ്ണിൽ എനിക്ക് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടീല സത്യം പറഞ്ഞാൽ അവിടെ തീർന്നു എന്റെ സ്കൂൾ ജീവിതം. ഒരു പ്രൈവറ്റ് സ്കൂളിൽ ആയിരുന്നു പിന്നെ ഞാൻ പഠിച്ചത് അതാണെങ്കിലോ ഒരു ട്യൂഷൻ സെന്റർ പോലെ ഉച്ചവരെ മാത്രം ക്ലാസ്സ്‌ ഗ്രൗണ്ട് ഇല്ല മൊത്തത്തിൽ ഒരു സ്കൂളിന്റെ ഫീൽ തന്നെ ഇല്ല തീരെ ഇഷട്ട പെടാതെ ആയിരുന്നു ഞാൻ അവിടെ പോയിരുന്നത് പക്ഷെ എന്റെ കൂടെയുള്ളവർക്ക് അധികവും നാട്ടിൽ തന്നെയുള്ള gvmt സ്കൂളിൽ അഡ്മിഷൻ കിട്ടി ഞാൻ അത്യാവശ്യം ലോങ്ങായ ഒരു കോളേജിൽ ഇതുവരെയുള്ള ഫ്രണ്ട്സ് ഒന്നുമില്ലാതെ ആയിരുന്നു അവിടെ പഠിച്ചത് എന്നാൽ അതിൽ നിന്നും പഠിക്കാതെ ഞാൻ വീണ്ടും ഉഴപ്പി പ്ലസ് ടുവും തോറ്റു അങ്ങനെ പഠനം നിർത്തി പിന്നെ 2-3 വർഷം തേരാ പാര നടന്നു അതിനിടക്ക് drugs അങ്ങനെ അവസാനം 20ആം വയസ്സിൽ പ്രവാസി... ഇവിടെ ആണെങ്കിൽ ഇഷ്ട്ടപെടാത്ത ജോലിയും ചെയ്ത് കഷ്ടപ്പെട്ട് നിക്കുന്നു. എന്റെ കൂടെ പത്തിൽ പഠിച്ച കൂട്ടുകാർ അവരുട കോളേജ് ലൈഫ് എൻജോയ് ചെയ്യുന്നതും ഓരോ പ്രോഗ്രാമിന് ഇടുന്ന സ്റ്റോറിയും സ്റ്റാറ്റസും ഒക്കെ കണ്ട് ഇവിടെ ഒറ്റപ്പെട്ടവനെ പോലെ ജീവിക്കുന്നു.... ഇപ്പൊ എന്റെ ഏറ്റവും വലിയ സ്വപ്നം പ്ലസ് ടു എഴുതി എടുത്തിട്ട് നല്ലൊരു course ചെയ്യണമെന്നാണ്... ഇത് കാണുന്ന ഏതെങ്കിലും students ഉണ്ടെങ്കിൽ ഈ ഊള റീൽസൊന്നും മൈൻഡ് ചെയ്യാതെ നിങ്ങൾക്ക് വേണ്ടി പഠിക്കണം പഠിപ്പിന്റെ വില വൈകി മനസ്സിലായ ഒരാൾ പറയുന്നതായി കണ്ടാൽ മതി 😊

    • @The_C4F
      @The_C4F Рік тому

      Njan ippo 10 aaan ente classil ellarkkum padippi enn paranjal pucham aane njan padippi aan ഒറ്റപെട്ടു

  • @sreeja8734
    @sreeja8734 Рік тому +31

    വിവേകേട്ടാ അതുപോലെ വേറെ ഒന്ന് കൂടി ഉണ്ട് CBSE,ICSE ഒക്കെ പഠിക്കുന്നവർ എല്ലാം മണ്ടന്മാർ പഴംവിഴുങ്ങികൾ state syllabus പഠിക്കുന്നവർ എല്ലാം മാസ്സ്... അതും അൺസഹിക്കബിൾ ആണ് 🙏🏻

  • @vincyvincent4019
    @vincyvincent4019 Рік тому +325

    പഠനം കൊണ്ട് ഒരുപാട് ഉയർന്ന നിലയിൽ ഒന്നും എത്താൻ പറ്റിയില്ലെങ്കിലും സാമ്പത്തികപരമായ പ്രശ്നങ്ങൾ കൊണ്ട് പ്ലസ്ടുവിന് ശേഷം പഠനം നിന്നു പോകേണ്ട ഒരു അവസ്ഥയിൽ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിക്കുന്നതിനുള്ള മാർക്ക് ഉണ്ടായതുകൊണ്ട് മാത്രം ജീവിതത്തിൽ തോറ്റു പോകാതിരുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ പഠനം വളരെ ഇംപോർട്ടന്റ് തന്നെയാണ്. ജീവിതത്തിൽ നമുക്ക് ഏതെങ്കിലും രീതിയിൽ അത് ഉപകരിക്കപ്പെടും.

    • @gopikaarun7446
      @gopikaarun7446 Рік тому +11

      Ethokke evide ullavarodu paranja manasilakande 😐padikathe nadanna matrame mass aku enna concept anu . Real life il proper education ella enkil valare budhimuttu anu .

    • @gopikaarun7446
      @gopikaarun7446 Рік тому +1

      @@The_C4F athokke enganathe trolls okk kandu irikunnavarayirikum. Vivaram ulla arum padikunna alu kale kaliyakilla. Especially middle class families ninnum varunna alukalku padipinte Vila ethratholam annenu manasilakum. Pinne eppo kaliyakinnavaru thanne pineedu ethellam mattym parayum. Athukondu orikalum ellavarum angane anu ennu vicharikaruthu. Nammude hardwork nu Vila tharunnavare matrame nammal nokkanda karyam ullu🙂.

    • @YOUNG_ALIEN_321
      @YOUNG_ALIEN_321 Рік тому

      @@The_C4F ennum airil analle 😂

    • @user-sq4nb1rd8i
      @user-sq4nb1rd8i Рік тому +2

      @@The_C4F edo thante benchmates aayit onn slowly interact aavan try cheyy, pathiye oru cheriya friendship create aavum, then avar eppo studies il korach backil aanegil you can help them, only if they are interested:kore comments nte thazhe thante replies kandond idunna reply😌

    • @user-sq4nb1rd8i
      @user-sq4nb1rd8i Рік тому

      @@The_C4F then y are you here, asking some strangers what to do?interaction does mean begging understand that first!

  • @arunimaap9149
    @arunimaap9149 Рік тому +241

    പഠിപ്പി എന്ന tag തന്ന് ഒരുപാട് കളിയാക്കലുകൾ നേരിട്ട ഒരാളാണ് ഞാൻ.. examinu കയറും മുമ്പ് പഠിച്ചത് rewind ചെയ്തു നോക്കുന്ന നമ്മളെ അവർ കളിയാക്കി ചിരിക്കും.. പാൽകുപ്പി, അമൂൽ ബേബി എന്നൊക്കെ വിളിക്കും. എന്നിട്ട് examinu pen പോലും എടുക്കാതെ വരുന്ന അവർ mass ... ഇതിൽ girlsum boysum ഉണ്ട്. ഉദ്ദേശിച്ച mark കിട്ടാതെ improvement എഴുതിയാൽ supply അടിച്ചവർ നമ്മളെ പുച്ചിയ്ക്കും... Examinu മുൻപ് ചുരുക്കി പറഞ്ഞു തരാനും കാണിച്ചു കൊടുക്കാനും പറയും. Exam കഴിഞ്ഞാൽ വീണ്ടും pucham start.ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ doubt ചോദിച്ചാൽ പുച്ചിയ്‌കും sirnod note ചോദിച്ചാൽ പുചിയ്‌കും എന്ത് ചെയ്താലും pucham.. പിന്നെ അതൊക്കെ മനസ്സിൽ കൊടുക്കാതെ നമ്മടെ കാര്യം നോക്കി നമ്മൾ പോയാൽ മതി...

    • @sree7465
      @sree7465 Рік тому +4

      Even enikkum same problems anubhavichittund.....class il English samsarichatine enne saipinte mon aano enn chodicha kore back bench teams undayirunnu....

    • @revathydevu6771
      @revathydevu6771 Рік тому +1

      Same problem ☺ithoke anubhavichitund njnum

    • @sree7465
      @sree7465 Рік тому +1

      @@revathydevu6771 talararuth ramankutty

    • @sree7465
      @sree7465 Рік тому +1

      @@The_C4F even I'm also a boy .. don't consider what others are saying... do what u can ...

    • @liverpool8769
      @liverpool8769 Місяць тому

      ​@@sree7465Ni sayippinte mon thanne😂 just fun

  • @Vocabspedia
    @Vocabspedia Рік тому +14

    ഞങ്ങളും സ്കൂൾ കാലം ചെറിയ രീതിയിൽ പഠിക്കുമായിരുന്നു.അന്ന് ഞങ്ങളും ബുജി എന്ന പേര് കേട്ട് അപമാനിതർ ആയിട്ടുണ്ട്.
    പിന്നീട് കോളേജ് കാലം എൻജിനീയറിങ് പഠിച്ചെങ്കിലും ബുജി എന്ന കളിയക്കലുകളിൽ വീണു പോയി ഉഴപ്പി നടന്നു.കോളജ് കയിഞ്ഞു ഒരു കമ്പനിയും ജോലിക്കു എടുത്തില്ല.
    പിന്നീട് പി എസ് സി പഠിക്കുകയും റാങ്ക് ലിസ്റ്റുകൾ ഉൾപെടുകളും ഇപ്പൊൾ ഒരു വെബ്സൈറ്റ് നിർമിക്കുകയും സ്റ്റാർട്ടപ്പ് എന്ന നിലയിൽ ടെലഗ്രാം വഴി പി എസ് സി കോച്ചിംഗ് നടത്തുന്ന ഒരു ഓൺലൈൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു.
    വിദ്യാഭ്യാസം ആണ് എപ്പോളും ധനം.അത് കൈ വിടാതെ ഇരിക്കുക.അത് നമുക്ക് ജീവിതത്തിൽ ഒരിക്കൽ ഉയർച്ച നേടി തരും.

  • @rohithbabu3728
    @rohithbabu3728 Рік тому +62

    ഇതേ അവസ്ഥ തന്നെ ആയിരുന്നു എനിക്കും... +2 വരെ പഠിപ്പി tag ഒരു ബാധ്യതയും അപമാനവും ആയിട്ട് കരുതാതെ തരക്കേടില്ലാതെ പഠിച്ചു. Engineering ന് ചേർന്നപ്പോൾ മുതലാണ് പഠിപ്പി tag കൊണ്ട് ബുദ്ധിമുട്ട് തുടങ്ങിയത് 😪.ഹോസ്റ്റലിൽ
    Evening ക്രിക്കറ്റ്‌ കളിക്കാതെ പഠിക്കുന്ന സ്റ്റുഡൻസ് ഒക്കെ അത്രപോരാത്തവന്മാരാണ് പറയപെടുന്നത്, പോരാത്തതിന് വൈകീട്ട് പഠിക്കുന്ന students ന്റെ മുറിയിൽ സോപ്പ് വെള്ളം കലക്കി ഒഴിക്കുന്ന ദുരാചാരവും ഞങ്ങടെ hostel ഇൽ ഉണ്ടായിരുന്നു..... അവസാനം "മാസ്സ് " ആകാൻ എനിക്കും ആ gang ഇൽ ചേരേണ്ടി വന്നു..... 24 supplie യും ആയിട്ട് വീട്ടിൽ വന്നു കേറിയതാണ് ആ തീരുമാനം കൊണ്ടുണ്ടായ ഗുണം 😪😪😪
    എന്നാലും വീട്ടിൽ വന്നതോടെ bullying നിന്ന്😇 അത് കൊണ്ട് തന്നെ പേപ്പർ എല്ലാം clear ചെയ്തു ഇപ്പൊ സർക്കാർ സെർവീസിൽ സമാധാനത്തോടെ ജോലി ചെയ്തു ജീവിക്കുന്നു 😇😇😇😇

  • @soumyaa22
    @soumyaa22 Рік тому +60

    അഭിനന്ദനങ്ങൾ വിവേക് വൃന്ദ.. വളരെ നന്നായി ഈ വിഷയം അവതരിപ്പിച്ചു. ഒരുപാട് തവണ ആലോചിച്ചിട്ടുള്ള കാര്യമാണ്.. ഇങ്ങനെ ഈ ട്രോളുകൾ ഒക്കെ കണ്ട് ഏതെങ്കിലും കുട്ടികൾ പഠിക്കാതിരിക്കുന്നുണ്ടെങ്കിൽ അവർക്ക് മാത്രമാണ് നഷ്ടം.. ഇതുപോലെതന്നെ തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ ആദ്യ കാലഘട്ടത്തിലും ഞാനൊക്കെ സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന സമയത്ത് വേറൊരു തരത്തിൽ പറഞ്ഞു കേട്ടിട്ടുണ്ട്... ആൺകുട്ടികളെല്ലാം ബുദ്ധിമാന്മാരും പെൺകുട്ടികൾ എല്ലാം പാഠഭാഗങ്ങൾ കാണാപ്പാഠം പഠിക്കുന്നവരാണെന്നും പറയുന്ന ഒരു ട്രെൻഡ് ഉണ്ടായിരുന്നു .. നമ്മൾ എത്ര നന്നായിട്ട് കണക്കിൽ പെർഫോം ചെയ്താലും പലരും പറയുന്നത് പെൺകുട്ടികൾ കാണാപ്പാഠം പഠിക്കുന്ന സബ്ജക്ടുകൾ മാത്രമേ ചെയ്യുള്ളൂ.. ആൺകുട്ടികൾ ആണെങ്കിൽ.. കണക്ക്..എൻജിനീയറിങ് അതുപോലെയുള്ള മേഖലയിലൊക്കെ ശോഭിക്കാൻ പറ്റുള്ളൂ എന്നൊക്കെ ഒരു ഭയങ്കര ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു.. പക്ഷേ ഞാൻ എഞ്ചിനീയറിങ് ചേർന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് എടുത്ത് പഠിച്ച സമയത്ത് ഏറ്റവും നന്നായിട്ട് എൻറെ ക്ലാസിൽ പ്രോഗ്രാമിങ് ചെയ്തിരുന്നത് പെൺകുട്ടികളായിരുന്നു എന്നുള്ളത് വളരെ അഭിമാനപൂർവ്വം ഓർക്കുന്നു.. ഇപ്പോഴും എത്രയോ ലക്ഷക്കണക്കിന് സ്ത്രീകളാണ് എഞ്ചിനീയറിങ് മേഖലയിൽ വളരെ നല്ല രീതിയിൽ ജോലി ചെയ്തു വരുന്നത്.. പെൺകുട്ടികൾ കാണാപ്പാഠം ആണ് പഠിക്കുന്നത് എന്ന് പറഞ്ഞ കാലഹരണപ്പെട്ട ചിന്താഗതി പക്ഷേ ഇപ്പോഴും ആളുകൾക്ക് ഉണ്ട്..

    • @greensara1013
      @greensara1013 Рік тому +1

      Ee oru kaychapadu arnu ente achanu
      Njn btech eduthepo paranj ketitondu
      Ankutikal aanu engineeringil midukar penkuttal +2 vare oke padikatholu enoke

    • @soumyaa22
      @soumyaa22 Рік тому +2

      @@greensara1013 അതുപോലെതന്നെ എൻറെയും അച്ഛനും വല്യച്ഛനും എല്ലാം ഞാൻ എൻജിനീയറിങ് പോകുന്നതിനോട് എതിർപ്പ് ആയിരുന്നു.. അമ്മ സപ്പോർട്ട് ആയിരുന്നു..

  • @moodtapescreation
    @moodtapescreation Рік тому +238

    *Exam ദിവസം വരെ നമ്മളെ പുശ്ചിക്കും പരിഹസിക്കും,എന്നാൽ Exam ദിവസം നമ്മളെ വേണം. അത് കഴിഞ്ഞാൽ വീണ്ടും പുശ്ച്ചം തുടങ്ങും. ആർക്കേലും ഈ ഗതി ഉണ്ടോ🥲✌️*

  • @krishnendumohan6363
    @krishnendumohan6363 Рік тому +40

    കയ്യിൽ ക്യാഷ് ഉള്ളവൻ ഉഴപ്പുന്നത് കണ്ട് ഒന്നുമില്ലാത്തവൻ ഉഴപ്പാൻ പോയാൽ,,, അവർ ക്യാഷ് കൊടുത്ത് നല്ല course പഠിച്ചു എവിടേലും ജോലിയൊക്കെ കിട്ടി settle ആവുമ്പോ നോക്കി ഇരിക്കാം. കഷ്ടപ്പെട്ട് പഠിച്ചാൽ നമ്മൾ ആഗ്രഹിക്കുന്ന ലെവെലിലേക്ക് എത്താൻ പറ്റും. ഇല്ലെങ്കിൽ എല്ലാം ഭാഗ്യം പോലെ ഇരിക്കും.

  • @diguvlogs2494
    @diguvlogs2494 Рік тому +129

    എത്ര alamb കളിച്ചാലും പഠനം ഒരു ലെവൽ keep ചെയ്യണം,exam അടുത്താൽ alamb നിർത്തി ഇരുന്ന് പഠിക്കുക,ആരേം നോക്കണ്ടാ.
    കോളേജിൽ പഠിച്ചപ്പോൾ ഞാൻ follow ചെയ്ത രീതി ഇതാണ്😁

    • @abhinavantony2592
      @abhinavantony2592 Рік тому +2

      Same pinch

    • @alphacentaurian369
      @alphacentaurian369 Рік тому +2

      Me in HSS😁

    • @adityanrvarier7406
      @adityanrvarier7406 Рік тому +3

      It is really effective... Exam timeil oru friendcircle um venda.. Paditham mathram... Adyam oke oh ithra nerathe padich thudangano.. Padippi ennoke parayum orazcha kazhinja aa paranjavar thanne padipich tharaan paranj verum

    • @abi3751
      @abi3751 Місяць тому

      😂

  • @anusreedeva33
    @anusreedeva33 Рік тому +385

    Calling nerd to some hardworking people is universal..If someone called you "nerd" or"padippi" just embrace it 🙂

    • @7adit7
      @7adit7 Рік тому +6

      Why should they embrace borderline bullying just because it's universal?

    • @AndroidisAmazing
      @AndroidisAmazing Рік тому +10

      @@7adit7 When you embrace it they won't have any reason to bully you.See people mock/bully others because they get pleasure from making you feel like you are insecure.If you embrace those insecurities , there isn't any reason left for them to do it.For example people used call me dumb and nerdy.After realising,I started calling myself dumb and nerdy before they could get a chance.Now no one calls me that except myself :)

    • @people_agustd
      @people_agustd Рік тому +2

      @@7adit7 exactly! no one should 'embrace' it. no one deserves such a treatment

    • @anusreedeva33
      @anusreedeva33 Рік тому +3

      @@AndroidisAmazing that's what I'm sayin... When some people call me feminichi i just embraced it like a honarable title...

    • @AndroidisAmazing
      @AndroidisAmazing Рік тому +3

      @@anusreedeva33 👍👍

  • @aswin4478
    @aswin4478 Рік тому +81

    സ്കൂളിലെ ചില പൂർവ്വ വിദ്യാർത്ഥികളും കൊറേ കഴിഞ്ഞു തിരിച്ചു വന്നു ഇങ്ങനത്തെ മോട്ടിവേഷൻ തരാറുണ്ട് " കൊറേ പഠിക്കുന്നതിൽ ഒന്നും അല്ല കാര്യം " എന്നൊക്കെ ... പ്ലസ് വൺ , പ്ലസ്ടു നല്ല പോലെ ഉഴപ്പിയ ആളായിരുന്നു ഞാൻ ,പഠിക്കാൻ എനിക്ക് നല്ല മടിയായിരുന്നു പ്ലസ് ടൂ കഴിഞ്ഞപ്പോ എൻ്റെ കൂടെ ഉഴപ്പി നടന്നവന്മാർ എല്ലാം സെൽഫ് ഫിനാൻസിങ് കോളേജിൽ എല്ലാം ചേർന്നു എനിക്ക് മാത്രം പൈസ ഇല്ലാത്തത് കൊണ്ട് അത് പറ്റിയില്ല .. ശെരിക്കും ജീവിതത്തിൽ ബ്ലാങ്ക് ആയത് പോലെ തോന്നിയത് അപ്പഴാണ് .. ഫ്യൂച്ചർ എന്താവും എന്ന് ഒരു പിടിയും ഇല്ലാത്ത അവസ്ഥ പറയത്തക്ക പാഷൻ കഴിവ് അങ്ങനെ ഒന്നും ഇല്ല ... പിന്നെ ഒന്നും നോക്കിയില്ല രണ്ടും കൽപ്പിച്ച് ഒരു distant education എടുത്ത് ഒരു study സെൻ്ററിൽ പോകാൻ തൊടങ്ങി ..പിന്നെ നാട്ടിൽ തന്നെ ഉള്ള കുറച്ച് നല്ല ചേട്ടന്മാർ നടത്തുന്ന ഒരു psc കോച്ചിംഗ് കമ്മ്യൂണിറ്റിയിൽ പോകാനും തൊടങ്ങി .. ആദ്യം എല്ലാം എനിക്ക് പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല പിന്നെ പിന്നെ എനിക്ക് അത്യാവശ്യം മാർക് എല്ലാം സ്കോർ ചെയ്യാൻ പറ്റി തുടങ്ങി . പത്തു പതിനഞ്ച് ടെസ്റ്റ് എഴുതി അവസാനം എനിക്കും നല്ല ഒരു ഗവമെൻ്റ് ജോലി കിട്ടി ... എൻ്റെ കൂടെ ഉഴപ്പിയവന്മാർ എല്ലാം ഓരോ കോഴ്സ് എല്ലാം പഠിക്കാൻ വിദേശത്ത് എല്ലാം പോയി PR എല്ലാം കിട്ടി അവിടെ നല്ല പോലെ ജീവിക്കുന്നുണ്ട് .. സാമ്പത്തികമായി ഒന്നും ഇല്ലാത്തവർക്ക് പഠനം തന്നെ ആണ് ആകെ ഉള്ള വഴി നല്ല ഒരു ജീവിതം ഉണ്ടാക്കാൻ ,അതല്ലേൽ നമ്മൾ വേറെ എന്തേലും ടാലൻ്റ് ഉള്ളവർ ആവണം ....പണ്ട് ഉഴപ്പി നടന്ന ഞാൻ ഇപ്പൊ എപ്പഴും എന്തേലും പഠിക്കാറുണ്ട് .ജോലി കിട്ടിയാലും നല്ല പോലെ പെർഫോം ചെയ്യാൻ എല്ലാം നല്ല സ്കിൽ വേണം എന്ന് എനിക്ക് എൻ്റെ കൂടെ വർക് ചെയ്യുന്ന മറ്റ് സ്റ്റേറ്റ് കളിൽ നിന്ന് ഉള്ള ആളുകളെ കണ്ടപ്പോ മനസിലായി ..

    • @jayakaumaka1067
      @jayakaumaka1067 Рік тому +2

      ബ്രോ ഈ വരികളിൽ എഴുതിയത് എന്റെ ജീവിതം പോലെ തോന്നുന്നു,
      ഞാനും ബ്രോയെ പോലെ +1,+2 നന്നായി ഉഴപ്പി, ഒപ്പം പഠിച്ചവർ ഒക്കെ self finacnicing കോളേജിൽ ചേർന്നു, എനിക്ക് ഡിഗ്രിക്ക് സീറ്റ്‌ കിട്ടിയില്ല സ്വന്തം റിസ്കിൽ igno ഡിഗ്രി ചെയ്യുന്നു
      ഇപ്പോൾ psc prepare ചെയ്യുന്നു

    • @aswin4478
      @aswin4478 Рік тому +2

      @@jayakaumaka1067 PSC തന്നെ നോക്കിയാൽ ജോലി ആവാൻ ഒത്തിരി സമയം പിടിക്കും ..അത് കൊണ്ട് സെൻട്രൽ ഗവൺമെൻ്റ് എക്സാമുകളിലും ഫോക്കസ് ചെയ്യൂ .. psc വെച്ച് നോക്കുമ്പോ പെട്ടന്ന് പ്രൊസസ്സ് എല്ലാം നടക്കും .. ഒത്തിരി ചാൻസും ഉണ്ട്. അത് പോലെ psc മിനിമം age 18 ആവണം സെൻട്രൽ ഗവൺമെൻ്റ് അങ്ങനെ ഇല്ല പല നിയമനങ്ങൾക്കും ..പിന്നെ നല്ല എക്സ്പീരിയൻസ് കിട്ടുകയും ചെയ്യും

    • @jayakaumaka1067
      @jayakaumaka1067 Рік тому +1

      @@aswin4478 njan psc എഴുതി തുടങ്ങി, ഇപ്പോൾ age 20 ആയി
      Prelims പാസ്സ് ആകും എന്ന് തോന്നുന്നു, mains നു prepare ചെയ്യുന്നു

  • @zachariaprakash9620
    @zachariaprakash9620 Рік тому +123

    I am a slow learner...I takes more time than usual people to understand concepts as compared to other students. That is why I spend more time on studies. And I have friends who calls me a nerd because of that, and I take that as a fun. I think there are other people like me.😄

    • @ameyarajpr9675
      @ameyarajpr9675 Рік тому +1

    • @Vibrant00124
      @Vibrant00124 Рік тому +3

      💯ur are not alone

    • @vivek96h
      @vivek96h Рік тому +9

      You are not alone brother. I'm also a slow learner and I often go deep while understanding a concept. This kind of hinders my efficiency and I end up doing hard work rather than smart work.
      Others consider me as an inefficient hard worker.

    • @athul459
      @athul459 Рік тому +1

    • @rayoffacts3706
      @rayoffacts3706 Рік тому

      Me🙂

  • @ToughCookie100
    @ToughCookie100 Рік тому +20

    Supply ഉണ്ടെങ്കിൽ മാത്രമേ കോളേജ് life complete ആകു എന്ന് പറഞ്ഞ ഒരു പ്രമുഖ youtube influencer ഉണ്ടല്ലോ 😂

  • @tev596
    @tev596 Рік тому +362

    I suffered from a learning disability as a child. This kind of stereotype in our society does more harm than these people can ever imagine. After all the struggles I went through and now working as a professional my old school teacher asked me how did I manage to clear my 10th exam. This stereotype is deeply rooted in our system. Padipi and uzhapan

    • @muhammedfaheem9857
      @muhammedfaheem9857 Рік тому

      Hai Brother,
      Let me know how did you manage & overcome your learning disabilities?
      Did you have a special tuition when you were at school?

    • @jeevankraju970
      @jeevankraju970 Рік тому +1

      @NvD same here bro I am also facing these learning difficulties and everyone is blaming me for not studying because I don't know the value of hard earned money of my parents.

    • @tev596
      @tev596 Рік тому +2

      @@muhammedfaheem9857, there are specialists in the subject that you can consult. They will guide you through the process. Good luck

    • @tev596
      @tev596 Рік тому +2

      @NvD getting professional help is the only solution. When I went for my college admission I forgot my bag containing certificates in there, when later I went to get them the dean had gone through my certificates and congratulated me for improved grades in my 12th standard certificate(there was more than a 30% difference). I wasn't able to explain how I made that difference. Good luck

    • @sharonantony8644
      @sharonantony8644 Рік тому

      Kerala is so messed up that there's no learning disability here only mandhabuthi piller

  • @sreeragssu
    @sreeragssu Рік тому +43

    പരീക്ഷ തുടങ്ങി 15-30 മിനിറ്റ്നകം ഒന്നും എഴുതാതെ പേപ്പർ കൊടുത്ത് ഇറങ്ങി വരുന്ന ചിലരുണ്ട്. അവർ സ്വയം കരുതുന്നത് വലിയ മാസ്സ് ആണെന്നാണ്. പുറത്തിറങ്ങി വന്നു അവസാനം വരെ കഷ്ടപെട്ടു ഇരിന്നു എഴുതിയവരെ കളിയാക്കും അയ്യേ പഠിപ്പി.. അവസാനം റിസൾട്ട്‌ വരുമ്പോൾ വട്ടത്തിൽ....... 🤣

  • @preenijacob6899
    @preenijacob6899 Рік тому +8

    ഉഴപ്പന്മാരെ പവിത്രാവൽകരിക്കുന്നവർക്കുള്ള നല്ല ഒന്നാന്തരം മറുപടി. മനസ്സിൽ പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷേ ഇങ്ങനെ പോയിന്റ് പോയിന്റ് ആയി പറഞ്ഞതു കേട്ടപ്പോൾ സന്തോഷമായി. ഇനിയെങ്കിലും hard work ചെയ്യുന്നവരെ കളിയാക്കാതെയിരിക്കട്ടെ ഉഴപ്പന്മാർ.

  • @monster102
    @monster102 Рік тому +9

    ഓരോരുത്തരുടെയും വീട്ടിലെ സാഹചര്യങ്ങൾ different ആയിരിക്കും. നല്ല ക്യാഷ് ഉള്ളവർ ഉഴപ്പന്മാർ ആയാലും mark കുറഞ്ഞാലും അവർക്ക് ജീവിതത്തിൽ രക്ഷപ്പെടാൻ എന്തെങ്കിലും solution ഉണ്ടാവും or വീട്ടുകാർ കണ്ടെത്തി കൊടുക്കും. Example നല്ല cash കൊടുത്തു private il പഠിപ്പിക്കാം, job എങ്ങനെ എങ്കിലും ready ആക്കി കൊടുക്കാം, business നോക്കാം etc. അത് കണ്ട് കൂടെ ഉള്ള middle class or lower class കൂട്ടുകാർ ഉഴപ്പാൻ തുടങ്ങിയാൽ ചിലപ്പോൾ പണി കിട്ടും.

  • @sreelakshmik5824
    @sreelakshmik5824 Рік тому +99

    I'm so happy that you discussed about this topic. The way ozhappan gets glorified is actually creating serious impacts on children. Children try to be the so called hero ozhappan and don't put any efforts to utilize the potential. And on the other side, the efforts of hardworking people are debased.

  • @asifmuhammed741
    @asifmuhammed741 Рік тому +54

    വർഷങ്ങൾക്കു ശേഷം ഉഴപ്പനായ മുൻകാമുകനെ കണ്ട യുവതി: നീ ഇതുവരെ ഒരു നിലയിൽ എത്തിയില്ലേ? എന്റെ ഭർത്താവ് വലിയ കമ്പനിയിലെ എംപ്ലോയീയാ..
    ഭർത്താവ്: നിനക്ക് ഇത് ആരാന്നു അറിയോ?? ഇത് എന്റെ കമ്പനിയിലെ M.D ആണ്..
    ഉഴപ്പൻ:😎(പാപമാ പാപമാ..)

  • @archanaaravind6332
    @archanaaravind6332 Рік тому +14

    എന്റെ husband നല്ല ഉഴപ്പൻ ആയിരുന്നു b. Tech ഓക്കെ പഠിക്കുമ്പോൾ... Result ഓക്കെ നന്നേ കുറവും നിറച്ചും supply ആരുന്നു... എന്നാലും കുത്തി ഇരുന്നു പഠിച്ചില്ല എങ്കിലും maths english നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്നത് കൊണ്ട് ജോലി വേണം എന്ന് തോന്നിയപ്പോൾ... നന്നായി hardwork ചെയ്തു.. ജോലി വാങി... അപ്പോൾ പഠിക്കാൻ ഉഴപ്പിയാരുന്നെകിൽ ജോലി കിട്ടില്ലാരുന്നു... ഒരു മയത്തിലൊക്കെ ഉഴപ്പിയാലും നമ്മുടെ life spoil ആകതെ നമ്മൾ തന്നെ ശ്രദ്ധിക്കണം.. എപ്പോഴും average il thazhe pokathe nikkanam ... അത്തരം ആളാർക്കു എപ്പോൾ എന്ത് achieve cheyyanam ennu തോന്നിയാലും hardworking പറ്റും.. ഉഴപ്പിനടന്നു ഒന്നും അറിയാത്തവൻ രക്ഷപെടാൻ പാടാണ്... എന്നാലും അവിടെയും അവന്റെ അഭിരുച്ചിയോട് hardworking കാണിച്ചാലും അവർക്കും രക്ഷപെടാം.. എന്തിനോടെകിലും നമ്മൾ ആത്മാർത്ഥത കാണിക്കണം..

  • @amrithar3388
    @amrithar3388 Рік тому +89

    Thankyou so much mallu analyst for this. So relatable for me. I was (and I'm) also a "padippi" and there was a time when I tried hard to prove I'm not just to fit in with the gang of my friends. But it took me years to realise that it's better to accept and recognise myself as studious and now I'm trying to inspire my friends by reclaiming that I'm hard working and that took me so far till now to AIIMS Delhi ,though it's not ultimate ,it happened to me because of the confidence that hardwork has gifted me.

  • @meow4893
    @meow4893 Рік тому +86

    Last time during my university exam a senior of mine was given seat near me for his supply exam. Till then I was concentrating seriously but then that man started disturbing me. He had the courage to tell me in btw the exams that he was also writing the same exam andthat I should be helping him. No one could imagine how much I was disturbed. Since he was my senior I was a bit hesitant in telling him no. But at the end I chose to concentrate on my paper following which he gave up and left the hall.

  • @sooryarajkk5630
    @sooryarajkk5630 Рік тому +17

    03:28 🥺 Finally someone said it ! 👏❤

  • @aromal.objective8139
    @aromal.objective8139 Рік тому +15

    1 മാർക്കിന്റെ വ്യത്യാസത്തിൽ full A+ നഷ്ടമായ വിഷമം പറയുമ്പോൾ, 1200ൽ 700-800 മാർക്ക് കിട്ടിയ ഞങ്ങളേക്കാൾ വിഷമമാണല്ലോ 1130 മാർക്ക് വാങ്ങിയ നിനക്കെന്ന് പറഞ്ഞു കളിയാക്കുന്ന ചില കൂട്ടുകാർ എനിക്കും ഉണ്ട്.....

  • @ivthoughts
    @ivthoughts Рік тому +9

    സ്കൂളിൽ പഠിക്കുന്ന ടൈം നന്നായി padikkunna ഞാൻ കോളേജ് എത്തിയപ്പോൾ mass ആകാൻ വേണ്ടി ഫ്രണ്ട്സിന്റെ കൂടെ ഉഴപ്പി നടന്നു.. ഇപ്പൊ age 27 കഴിഞ്ഞു ഇനിയും job കിട്ടിയില്ല...
    Education is very important✔️

  • @ammuajesh399
    @ammuajesh399 Рік тому +260

    ഈ റീൽസിലൊക്കെ ഉള്ള പഠിപ്പികൾ ഏതു സ്കൂളിൽ ആണോ എന്തോ പഠിക്കുന്നത്... എന്റെയൊക്കെ കൂടെ പഠിച്ചവരിൽ ഒരുപാട് പഠിക്കുന്ന കുട്ടികൾ ഉണ്ടായിരുന്നു... അവരൊന്നും ഇമ്മാതിരി ആയിരുന്നില്ല ബീഹെവ് ചെയ്തിരുന്നത് 🙁🙁അവരും ലൈഫ് നന്നായി എൻജോയ് ചെയ്തുകൊണ്ട് തന്നെ നന്നായി പഠിക്കുന്നവരായിരുന്നു.. അല്ലാതെ ഫുൾ ടൈം പുസ്തകപ്പുഴുക്കൾ ആയിരുന്നില്ല 😏

    • @anagha______
      @anagha______ Рік тому +38

      Academic performance നല്ല രീതിയിൽ വേണമെങ്കിൽ പുസ്തകപ്പുഴു തന്നെ ആവണം sis. നന്നായി പഠിക്കുന്നവരൊക്കെ
      പുറത്ത് വലിയ രീതിയിൽ hardwork ചെയ്യാത്ത പോലെ അഭിനയിക്കും പക്ഷെ വീട്ടിൽ ചെന്നാൽ പഠിക്കുന്ന സമയം മരിച്ചു പഠിക്കുകയും ചെയ്യും😄
      എന്ന് വച്ചു ഒരിടത്തും പോകാതെ entertainment ഒന്നും ഇല്ലാതെ ജീവിക്കും എന്നല്ല..

    • @ammuajesh399
      @ammuajesh399 Рік тому +21

      @@anagha______ ഫുൾ ടൈം അങ്ങനല്ല എന്നാണ് പറഞ്ഞത്.. അല്ലാതെ അവർ ഹാർഡ് വർക്ക്‌ ചെയ്യുന്നില്ല എന്നല്ല

    • @anagha______
      @anagha______ Рік тому

      @@ammuajesh399 😊👍

    • @amal2556
      @amal2556 Рік тому +14

      @@anagha______ അങ്ങനെ നിർബന്ധം ഒന്നുമില്ല. അത് ഓരോ ആളുകളുടെ കഴിവു പോലെ ഇരിക്കും. തലയിൽ കയറുന്നതുവരെ പഠിക്കുക എന്നേ ഉള്ളൂ

    • @rosebylidiya
      @rosebylidiya Рік тому +10

      @@anagha______ angane onum illa.
      School lum college lum oke padippikal aya,
      Athe pole extra activities num nannayi participate cheyunna,
      Arts oke extra padikunna, sports l munpanthiyil ulla kuttykal und.

  • @craftworld784
    @craftworld784 Рік тому +38

    ഈ ഒരു subject നെ പറ്റി ആരെങ്കിലും
    സംസാരിച്ചിരുന്നേൽ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. School കാലത്ത് ഞാനും ഇത്തരം കളി യാകലുകൾ സഹിച്ചിട്ടുണ്ട്

  • @autophile....
    @autophile.... Рік тому +7

    ഈ വിഡിയോ ഞാൻ കൃത്യ സമയത്താണ് കാണുന്നത്...പണ്ടത്തെ പോലെ പഠിക്കാൻ താല്പര്യം കാണിക്കാതെ ഒരുഴപ്പൻ മട്ടിൽ നിൽക്കുന്ന സമയത്താണ് നിങ്ങളുടെ ഈ വിഡിയോ യും കമന്റ്‌ ബോക്സും കണ്ടത് അത് എന്നെ ഒന്ന് ചിന്തിപ്പിച്ചു
    .. 🙌thank you so. Much... 🙌🙌🙌

  • @ithalukalvlogs5454
    @ithalukalvlogs5454 Рік тому +12

    ഞാനൊരു പഠിപ്പി ആയിരുന്നു.. പഠിക്കാതെ ജീവിതത്തിൽ രക്ഷപെടാൻ കഴിയില്ലായിരുന്നു.. പക്ഷെ ഇപ്പോൾ നല്ല ഒരു ജോലിയിൽ ഇരിക്കാൻ കഴിയുന്നുണ്ട്.. ഇപ്പോഴും എന്തെങ്കിലും പുതിയതായി പഠിക്കുന്നുണ്ട്.. ഇപ്പോഴും സൈക്കോ പഠിപ്പി പുസ്തകം വായിക്കുന്നോട് പുസ്തക പുഴു എന്നിവയൊക്കെ കളിയാക്കി വിളിക്കാറുണ്ട്.. അടുത്തിടെ പത്തിന്റെയും പ്ലസ് ടു റിസൾട്ട്‌ വന്നപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ കഷ്ടപ്പെട്ട് പഠിച്ച പിള്ളേർക്ക് ഒരു വാല്യൂ ഇല്ലാ.. പാസ്സ് ആകാത്തവർ ഹീറോയിസം കാണിക്കുന്നു...

  • @realdreamer345
    @realdreamer345 Рік тому +12

    ഇത് കണ്ടപ്പോഴാണ് ഉടൻ പണം എന്ന പ്രോഗ്രാമിൽ 29 ഒരു 30 eppolisodil ഒരു സ്ത്രീയുടെ കാര്യം ഓർമ്മവന്നത്. അവർ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും bsc. Chemistry എന്തോ 1st റാങ്ക്ടെ പാസ്സായി എന്ന്‌ പറഞ്ഞപ്പോൾ അവതാരകർ ചോദിക്കുന്നുണ്ട് അപ്പോൾ പഠിപ്പിസ്റ്റ് ആണല്ലെന്നു.... എന്നാൽ അവരുടെ മറുപടി പഠിപ്പിസ്റ്റ് ഒന്നുമല്ല, ഈ കാലത്ത് പഠിപ്പിസ്റ്റ് എന്ന്‌ പറയുന്നത് ഒരു കുറച്ചാലല്ലേ, ഇപ്പോൾ ഉഴപ്പൽ എന്നുള്ളതല്ലേ നല്ലത് എന്നൊക്കെ....... കാലം ഒരുപാട് മാറിയിരിക്കുന്നു, ഇപ്പോൾ യുട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിൽ content creaters എന്തായാലും ഈ type വീഡിയോ ഇടുന്നുണ്ട് 💯💯💯💯💯... ഇപ്പോൾ എവിടെ നോക്കിയാലും ഈ തരത്തിലുള്ള വീഡിയോ ഉള്ളതിനാൽ അറിയാതെ നമ്മൾ തന്നെ വിചാരിക്കും ഇത് ഇങ്ങനെ ഒക്കെ ആണല്ലോ അപ്പോൾ എത്രെ ഒക്കെ പഠിച്ചാൽ മതിയെന്നൊക്ക.....ഈ ചിന്താഗതിയെ മാറ്റുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ നിങ്ങൾ ഇട്ടത്...... ഇത് ഒരുപാട് പേരുടെ മാറ്റത്തിന് കാരണമാവും 💯💯💯💯💯💯💯

  • @monster102
    @monster102 Рік тому +8

    ഞാൻ അങ്ങനെ ആരെയും ക്യാഷ് നും ഒക്കെ depend ചെയ്യാൻ ആഗ്രഹിക്കുന്ന ആൾ അല്ല. So എനിക്ക് പഠിത്തം നന്നായി help ചെയ്തു. Govt aided college il btech പഠിക്കാൻ പറ്റി with stipend, അതിനു ശേഷം GATE എഴുതി കിട്ടി. MTech ന് ഇഷ്ടപ്പെട്ട subject govt il seat kurav ആയ കാരണം കിട്ടിയില്ലെങ്കിലും private il GATE stipend വെച്ച് പഠിക്കാൻ പറ്റി. MTech time cash inte ഒരു കാര്യത്തിനും വീട്ടുകാരെ depend ചെയ്യേണ്ടി വന്നില്ല. പിന്നെ MTech കഴിഞ്ഞപ്പോൾ Civil engg field il ulla PSC exams പഠിച്ചു കിട്ടണം എന്ന് തോന്നി. But വീട്ടുകാർ ആദ്യം എതിർപ്പായിരുന്നു. Aa time il stipend il നിന്ന് ഉള്ള ബാക്കി cash വെച്ചാണ് online coaching ചെയ്തത്. അങ്ങനെ PSC kure lists lum എത്താൻ പറ്റി. ഉടനെ job കയറാൻ പറ്റുമെന്ന് കരുതുന്നു. എൻ്റെ ഇഷ്ടത്തിന് അനുസരിച്ച് പോകാൻ പറ്റിയത് പഠിച്ചത് കൊണ്ട് കൂടി മാത്രം ആണ്.

  • @akhilramachandran924
    @akhilramachandran924 Рік тому +17

    അണ്ണാ... ആയിരം കുത്തിത്തിരുപ്പ് വീഡിയോസിന് അണ്ണന്റെ അര ഗുളിക... Content പൊളി ❤️❤️❤️

  • @nishu3794
    @nishu3794 Рік тому +6

    നല്ല അവതരണം...!!
    അത്യാവശ്യം പഠിപ്പുള്ള ഒരു വിദ്യാർത്ഥി ആയിരുന്നു ഞാനും.1 to 9 വരെ ഞാൻ പരീക്ഷയുടെ തലേന്ന് ബുക്ക്‌ എടുക്കുള്ളു എന്നുണ്ടേലും അന്ന് ഉറക്കം ഒഴിച്ചു പഠിച്ച് കഷ്ടപ്പെട്ടാണ് നല്ല മാർക്ക്‌ വാങ്ങുക. അത് കണ്ട് ക്ലാസ്സിലെ പിള്ളേർ പഠിപ്പി,പുസ്തക പുഴു എന്നൊക്കെ വിളിക്കുന്നത് എനിക്ക് ഒരു കുറച്ചിലായി തോന്നി തുടങ്ങിയതായിരുന്നു എനിക്ക് പറ്റിയ അബദ്ധം.
    10th ല് മാസ്സ് ആവാൻ നോക്കി മാർക്ക്‌ നല്ലം പോലെ കുറഞ്ഞു tr മുതൽ വഴക്ക് പറയാൻ തുടങ്ങി. ക്ലാസ്സ്‌ എടുക്കുമ്പോ പോലും എനിക്ക് ശ്രദ്ധിക്കാൻ കഴിയില്ല..,sslc examil full A+ പ്രതീക്ഷിച്ച കൂട്ടത്തിലെ കുട്ടിയിൽ നിന്ന് എന്റെ പേര് മാറ്റി...🚶‍♀
    അന്ന് വിഷമിച്ചു വീണ്ടും പഠിക്കാൻ തുടങ്ങി... ചുറ്റും friendsum മറ്റുള്ളോരും നമ്മളെ അപ്പോ പരിഹസിക്കുമെങ്കിലും അത് കാര്യം ആക്കാതെ നമ്മൾ പഠിച്ചാലേ നമുക്ക് എന്തേലും കിട്ടുള്ളു എന്ന് ബോധം ഉണ്ടായാൽ മതി.

  • @abhishekmsful
    @abhishekmsful Рік тому +37

    ചില സിനിമകൾ (eg: 3 idiots, പ്രേമം)വന്നതോട് കൂടി പഠിക്കുന്നവരോട് ഈ ഒരു attitude പലർക്കും ഉണ്ട്. ക്ലാസ് കട്ട് ചെയ്യുന്നത് മാസ്, തല്ലുണ്ടാക്കുന്നത് മാസ്, പഠിക്കുന്നവർ എല്ലാം പൊട്ടൻമാർ.
    ജോലി ചെയ്ത experience വച്ച് എനിക്ക് ചില കാര്യങ്ങൾ പറയാൻ കഴിയും , നല്ല ഒരു position ആഗ്രഹിക്കുന്നവർക്ക് സ്കില്ലിനോടൊപ്പം discipline, planing, dedication ഇതെല്ലാം വേണം. ഇതൊന്നും ഇല്ലാതെ എവിടേയും എത്താൻ പറ്റില്ല.
    പിന്നെ passion ഉണ്ടായാൽ മാത്രം പോര, അതിനു വേണ്ടി work ചെയ്യാനും തയ്യാറാകണം.
    ചുരുക്കിപ്പറഞ്ഞാൽ ഇതൊന്നും ഉഴപ്പന്മാർക്ക് പറ്റിയ പണിയല്ല.
    പിന്നെ കോളേജ് drop out ആയ billionaires ൻ്റെ example പറയുന്നവരോട്, അവരുടെ പാഷൻ/പറ്റിയ പണി അവർ നേരത്തെ കണ്ടെത്തി. അതിനു കോളേജ് വിദ്യാഭ്യാസം ആവശ്യമില്ല എന്നു മനസ്സിലാക്കി, സമയം കളയാതെ സ്വന്തം പാഷന് വേണ്ടി hardwork ചെയ്തു. അങ്ങനെ ലക്ഷ്യം നേടി.
    ഒരു ഉഴപ്പൻ mentality കൊണ്ട് ഇതൊന്നും നേടാൻ പറ്റില്ല.

  • @amrutharavi7560
    @amrutharavi7560 Рік тому +12

    കാണുമ്പോൾ വിഷമം തോന്നിയിട്ടുള്ള ഒന്നാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പ്‌ പഠിച്ചവരെ കളിയാക്കുന്നത്.... സ്കൂൾ ടൈം മുതൽ ഹ്യുമാനിറ്റീസ് എടുത്ത് history പഠിക്കും എന്ന് ഉറപ്പിച്ച് ആ വഴിയിൽ പോന്ന ഒരാളാണ് ഞാൻ.... മാർക്ക്‌ കുറഞ്ഞവർക്ക് പഠിക്കാനോ എളുപ്പം പാസായി പോരാനോ പറ്റുന്ന പരിപാടിയെന്ന് പറഞ്ഞ് വില കുറച്ചു കാണുന്ന trolls and videos കാണുമ്പോൾ irritated ആവാറുണ്ട്.... All subjects have tough zones.... SSLC എക്സാമിൽ കണക്കിന് ഒപ്പം കുട്ടികൾക്ക് മാർക്ക്‌ കുറയുന്ന subject ആണ് സോഷ്യൽ സയൻസ്... "കാണാതെ പഠിച്ച് എഴുതി വച്ചാൽ പോരെ" എന്നുള്ള മറുപടിയൊന്നും ഇപ്പോഴത്തെ സിലബസിൽ നടക്കില്ല.... Try to give respect otherwise try not to insult.... 🤷🏽‍♀️

  • @Sujus979
    @Sujus979 Рік тому +7

    ഞാൻ ഒരു ആവറേജ് studwnt ആണ് പക്ഷെ എന്തോ പഠിക്കാൻ വളരെ ഇഷ്ട്ടമാണ് അതുകൊണ്ട് hardwork ചെയ്യും. എന്റെ എല്ലാവരും above ആവറേജ് പക്ഷെ കുഴി മടിയന്മാരും ആണ്. അവരൊക്കെ ഓരോ place il daily മീറ്റ് ചെയ്യും, പക്ഷെ പഠിക്കാൻ ഉള്ളതുകൊണ്ട് എനിക്ക് പോവാൻ കഴിയില്ല പക്ഷെ പരീക്ഷക്ക് എനിക്കും അവർക്കും ഒരേ marksum ആയിരിക്കും. അപ്പോൾ ഒരു തരം അസൂയ വരെ തോന്നും പക്ഷെ ഇപ്പൊ എന്തോ അതിനോട് പൊരുത്തപ്പെട്ടു. ഇങ്ങനെ കൂട്ടുകാർ കൂടുന്ന സ്ഥലങ്ങൾ miss ചെയ്താണ് നമ്മളും പഠനത്തിലേക്കു concentrate ചെയ്യുന്നത്. പക്ഷെ നമുക്ക് എപ്പോഴും കളിയാക്കൽ മാത്രം. Anyway ഈ video ചെയ്തതിൽ MALLU ANALYST നു എന്റെ ഹൃദയം നിറഞ്ഞ നന്ദി 🥰🥰

  • @thejaswitharajesh
    @thejaswitharajesh Рік тому +26

    Well said💯💯
    ആൺകുട്ടികൾ പെൺകുട്ടികൾ അങ്ങനൊരു stereotyping ഉണ്ട് ഇവരുടെ കയ്യിൽ

  • @lijovs8865
    @lijovs8865 Рік тому +48

    Im an average student, but njn innvere oru padipiye kaliyakitillaaa njn padichilel enik poyi.., but im now a music director ❤❤happy padiku... Padichal vijayikum don't laugh at other students thank you vivek chetta

  • @thameemsthoughts4504
    @thameemsthoughts4504 Рік тому +173

    Please make a video on Single pasanga and state syllabus Prahasanam.. 😂

    • @thameemsthoughts4504
      @thameemsthoughts4504 Рік тому +9

      @DD njan single aankutti thanneyaan pakshe ee single pasanga Prahasanam unsahikable aan..
      Single aagunnadh ente choice aan adhine glorify chyan maathramonnumilla..🙏

    • @Adolfhitler-cx7qi
      @Adolfhitler-cx7qi Рік тому +19

      @@thameemsthoughts4504 da real singles aarum agne status itt nadakkilla karnm avr atu polum mind cheyyilla at show of teamsan

    • @thameemsthoughts4504
      @thameemsthoughts4504 Рік тому +1

      @DD cinemayil parayuvaan ulla svadhandhryam und, ennaal real lifil adhine glamorize chyunnadhine criticize chyanum svadhandhryam undaavnam.. 🙏

    • @caprogers8306
      @caprogers8306 Рік тому +3

      @@thameemsthoughts4504 glorify cheyyuka onnulla oru pennum thirinj nokkathathinte vismam ingana okke theerkukuka an🙂😁😂😂

    • @akshaythattummal7859
      @akshaythattummal7859 Рік тому +1

      അത് ഉള്ളിൽ സങ്കടം കൊണ്ട് ചെയ്യുന്നതാണ് 😀😀

  • @ajua5061
    @ajua5061 Рік тому +7

    ആ ഉഴപ്പന്മാർ തന്നെ ഇന്ന് പല ജോലിക്കും പോയി കഷ്ടപ്പെട്ട് കിടന്ന് നിലവിളിക്കുന്നു. ഏതു മേഖല ആയാലും effort ഇടണം better results കിട്ടാൻ.. അത് പക്ഷെ മനസ്സിലാക്കി വരുമ്പോഴേക്കും പല optionsum അടഞ്ഞിട്ടുണ്ടാകും ജീവിതത്തിൽ.

  • @TomVargheseKonikkara
    @TomVargheseKonikkara Рік тому +7

    ഒരു തരത്തിൽ നമ്മുടെ സിനിമകൾക്ക് ഇതിൽ പങ്കില്ലേ? പടിപ്പി ആയ നായകനെ കാണിക്കുന്ന എത്ര സിനിമകൾ നമുക്കുണ്ട്? ഒട്ടു മിക്ക നായകന്മാരും ഉഴപ്പി നടന്നു, മികച്ച നേട്ടങ്ങളിൽ എത്തുന്ന പോലെയാണ് സിനിമകളിൽ കാണിക്കുന്നത്. അതുപോലെ, ചില സിനിമകളിൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടി മാത്രം ചില പടിപ്പികളെയും കാണിക്കും. ഒന്നിനും കൊള്ളാത്തവനായ, നായകനും ശിങ്കിടികളും പറയുന്ന ദ്വയാർത്ഥ തമാശകൾ മനസ്സിലാകാത്ത, എല്ലാവരുടെയും ചിരിക്കു പാത്രമായ ഒരുവനെ. സമൂഹത്തിൽ ഇത്തരം കുത്തിതിരിപ്പുകൾ ഉണ്ടാക്കുന്നതിൽ സിനിമയ്ക്ക് തിരക്കഥ മെനയുന്ന ചിലരുടെ പങ്ക് ചെറുതല്ല.

  • @nandanaraghu3931
    @nandanaraghu3931 Рік тому +106

    The most awaited topic! Finally someone addressed it☺️

  • @shn8759
    @shn8759 Рік тому +40

    When i reached 11th std, i had a dream of getting govt MBBS.I was a new comer to that school while95 percentage of other students were not.So i had no friends in the beginning and coming out of the class was only for my needs.Later i got some good friends.It was that time my clsmt proposed me and i rejected it.Since then many of the girls and boys started mocking me as a padippi.Body shaming also.Now I'm a govt MBBS student.😇Jst keep going..we won't fail

    • @sulthansulxz
      @sulthansulxz Рік тому

      Eth clgilaa?

    • @abhinavantony2592
      @abhinavantony2592 Рік тому +2

      Thz bro ,,for this message ......I'm also suffering from the same situation .........

    • @arisj6774
      @arisj6774 Рік тому

      @@abhinavantony2592 you're not alone bro me too 😭

  • @jiyamaria7639
    @jiyamaria7639 Рік тому +14

    Padippi/buji അതാണ് main ആയിട്ട് വിളിക്കുന്നേ...എന്തിന് class time ൽ നമ്മുടെ അടുത്ത് ഇരിക്കാൻ പോലും കൂട്ടാക്കാത്തവർ ഉണ്ട്..പക്ഷേ exam time ൽ അവരുടെ roll number നെ കാളും ആദ്യം നോക്കുന്നേ നമ്മൾ എവിടെയാ ഇരിക്കുന്നേ എന്നാവും...personally പറയാൻ ആണെങ്കിൽ exam time ൽ കാണിച്ചു കൊടുക്കാനും/വേറെ അരുടേലും നോക്കി എഴുതാനും ഇഷ്ടമല്ലാത്ത ഒരാളാണ് ഞാൻ...അതിനും കുറ്റമാണ്..'അവൾ എന്തൊരു ജാടയാണ്..ഒരു വക കാണിച്ചു തരില്ല..ഒറ്റപെടുത്തലും..' നമ്മൾ എന്തോ വലിയ തെറ്റ് ചെയ്ത പോലെ ആണ്...ഇതിലെ logic എന്താണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല..നമ്മൾ കഷ്ടപ്പെട്ട്..family functions പോലും exam time ൽ ഒഴിവാക്കി ഇരുന്നു പഠിച്ചിട്ടാണ് score ചെയ്യുന്നേ..കുഞ്ഞിലെ 6th/7th എന്തോ പഠിക്കുന്ന time ൽ exam നു മാർക്ക് കുറഞ്ഞു പോയതിനല്ല copy അടിച്ചതിന് എന്നെ തല്ലിയ ഒരാളാണ് അമ്മ...അപ്പോ ആ രീതി ഒരിക്കലും എനിക്ക് പറ്റില്ല..അതിന് college ൽ ചേർന്നേ പിന്നെ കേൾക്കാത്ത കളിയാക്കൽ ഒന്നും ഇല്ല..ഒന്നു രണ്ട് തവണ കരഞ്ഞു പോലും പോയിട്ട് ഉണ്ട്..frnds എല്ലാം tour പോയത് അറിഞ്ഞത് status കണ്ടിട്ടാണ്..ചോദിച്ചപ്പോ പറയുവാ ഇത് padipist കൾക്ക് ഉള്ളതല്ല...mass vibe ഉള്ളവരെ മതിയെന്ന്... ഈ copy അടിയിൽ എന്ത് mass ആണ് ഇരിക്കുന്നേ എന്ന് അറിയില്ല...ഇപ്പോഴും കുറെ എണ്ണം അങ്ങനെ..അത് കൊണ്ട് ദൈവം സഹായിച്ചു ഇത് വരെ നമ്മുക്ക് ഒന്നും best friend എന്ന് പറയുന്ന ഒന്ന് ഉണ്ടായിട്ടില്ല...but still..I'm just focused on my career and dreams..

    • @user-fm6je8ow4b
      @user-fm6je8ow4b Рік тому +2

      അത് അങ്ങനെ ആണെടോ. ഇങ്ങനെ ഉള്ളവരെ ഒന്നും mind ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്.

    • @The_C4F
      @The_C4F Рік тому +1

      Bro same avastha🥺 highly relatable enik friends illaa alone bcz i m പഠിപ്പി

    • @rekhav.s5951
      @rekhav.s5951 3 місяці тому

      Same avastha still going 😂😂

  • @user-hc3kq9hp3q
    @user-hc3kq9hp3q Рік тому +86

    ഞാൻ നന്നായി പഠിക്കുന്ന ആളായിരുന്നു.. സൊ എല്ലാവരും ഒറ്റപ്പെടുത്തി കോളേജിൽ പഠിക്കുമ്പോൾ.. സ്കൂളിൽ നല്ല ഇമേജ് ആയിരുന്നു. 😅

  • @series6866
    @series6866 Рік тому +8

    ഒത്തിരി കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഒരു video ആണ്.
    കഷ്ടപ്പെട്ട് ആണ് പഠിച്ചത്.
    പെട്ടന്ന് ഒന്നും തലയിൽ നിക്കാറില്ല. സമയം എടുത്ത് തന്നെയാണ് പഠിച്ചത്. പക്ഷേ ചുറ്റും നിന്നുള്ള അവഗണന, പരിഹാസങ്ങൾ, ഒറ്റപെടുത്തലുകൾ, അങ്ങനെ ഒത്തിരി മാനസികമായി അനുഭവിച്ചിട്ടുണ്ട്.....

  • @mashkhan8463
    @mashkhan8463 Рік тому +6

    ശരിയാണ് അഖിലിന്റെയൊക്കെ വീഡിയോ കണ്ട് തെറ്റിദ്ദരിച്ച് ഒരു പാട് പഠിപ്പികൾ ഉഴപ്പന്മാരായി മാറിയിട്ടുണ്ട്.
    രക്ഷിതാക്കൾ ഇപ്പോൾ കുട്ടികളെ പഠിപ്പികളാകാൻ ഉപദേശിക്കുന്നതിലും കുറവ് വന്നിട്ടുണ്ട്.
    ഉഴപ്പന്മാർക്ക് നാട്ടിലിപ്പോൾ ഫ്ലക്സും സ്വീകരണവും.
    കുറേ മന്തന്മാർ ഈ വീഡിയോകൾ കണ്ട് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 Рік тому +4

    ഇഷ്ടപ്പെട്ടു, വളരെ ഇഷ്ടപ്പെട്ടു.
    പണ്ട് ആസ്വദിച്ചു കണ്ട പല സിനിമകളും പിന്തിരിപ്പൻ ആശയങ്ങൾ ആയിരുന്നു എന്ന് പറഞ്ഞു തന്ന പോലെ, പഠിപ്പി ആണ് യഥാർത്ഥ hero എന്ന് മല്ലു അനലിസ്റ്റ് പഠിപ്പിച്ചു തന്നിരിക്കുന്നു.
    (ഞാൻ ഉഴപ്പന് copy അടിക്കാൻ സഹായിക്കുന്ന പഠിപ്പി ആയിരുന്നു, അത് കൊണ്ട് I've not faced any bashing or shaming. But അന്നത്തെ ഉഴപ്പന്മാർ ഇന്ന് entrepreneurs ആണ്, എന്നെക്കാൾ പൈസ ഉണ്ടാക്കുന്നുണ്ട്, എന്നാലും ഞാൻ എൻ്റെ answer കാണിച്ചു കൊടുത്ത പോലെ എനിക്ക് അവൻ്റെ പൈസ ഒന്നും തരുന്നില്ല. അന്ന് കാണിച്ചു കൊടുക്കണ്ടായിരുന്നു 😜)

  • @chandra5412
    @chandra5412 Рік тому +16

    വളരെ നന്നായിട്ടുണ്ട് ...ഉഴപ്പന്മാർക്കെതിരെ ട്രോൾ ഉണ്ടാക്കിയാലും വിജയിക്കില്ല...കാരണം ഇതൊക്കെ പ്രധാനമായും കാണുന്നതൊക്കെ വല്യ പണിയില്ലാത്ത ഉഴപ്പന്മാർ തന്നെയാണല്ലോ ...

  • @samms448
    @samms448 Рік тому +35

    പഠിപ്പിൽ കഠിനാധ്വാനം ചെയ്തില്ല അതുകൊണ്ട് result കിട്ടിയില്ല
    കൂലിപണിയിൽ കഠിനാധ്വാനം ചെയ്ത് result കിട്ടി
    പരിശ്രമിക്കാതെ വെറുതെ കിട്ടുന്ന ഒന്നിലും എനിക്ക് ഇപ്പോൾ വിശ്വാസവും ഇല്ല തൃപ്തിയും ഇല്ല 😊

  • @kesiya7698
    @kesiya7698 Рік тому +4

    ഞാനും husbandum നല്ല രീതിയിൽ ഉള്ള ഉഴപ്പന്മാർ ആയിരുന്നു. എല്ലാ ഉഴപ്പന്മാരും നന്നായി പോകുന്ന ചില incidents ഉണ്ട്.. ഞങ്ങളെ 2 പേരെ സംബന്ധിച്ചും അത് പ്രൊഫഷണൽ course നു വേണ്ടി ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തുക കോളേജിലേക് വീട്ടുകാർ കൊടുക്കുന്നത് കണ്ടപ്പോൾ കിട്ടിയ ഒരു spark ആണ്...12 കൊല്ലത്തോളം ഉഴപ്പിയിട്ട് പിന്നീട് ക്ലച്ച് പിടിച്ചു കിട്ടാൻ നല്ല പോലെ ബുദ്ധിമുട്ടി... എങ്കിലും ഇപ്പോൾ 2 പേർക്കും മനസ്സിനിനങ്ങിയ ഒരു നല്ല ജോലി കിട്ടി... സന്തോഷത്തോടെ ജീവിതം പോകുന്നു... ഞാൻ പറഞ്ഞു വന്നത് ഇത്രയും കാലം ഉഴപ്പിയിട്ട് ഇനി പഠിച്ചാൽ ശരിയായി കിട്ടുമോ എന്നതിനുള്ള ഉത്തരം ആണ്... ഉറപ്പായും ശരിയാകും... ഇന്ന് മുതൽ തുടങ്ങിയാലും മതി...

  • @dr.graceearnest1783
    @dr.graceearnest1783 Рік тому +3

    ഏറ്റവും കൂടുതൽ ഇത് കേൾക്കുന്നത് medicine (MBBS) കഴിഞ്ഞവർ ആയിരിക്കണം. The So called padippikal ആയിരിക്കുമല്ലോ medicine എടുക്കാൻ പോകുന്നവർ. എന്നാൽ എല്ലാവരെക്കാളും course നു time spend ചെയുന്നത് ഇവർ തന്നെയാവും.5Yrs MBBS +3yrs Pg+again super speciality. ഇതൊക്കെ കാണുമ്പോൾ കുടുംബക്കാർ ഉൾപ്പടെ ചോദിച്ചിട്ടുണ്ട് ഇതുവരെ പഠിച്ചു കഴിഞ്ഞില്ലേ?????... പണ്ട് പഠിച്ചോണ്ട് ഇങ്ങനെ ആയിപോയി അല്ലേ??.....
    This video made my day♥️♥️♥️Thankyou so much for the beautiful content!!!!

  • @artflairmalayalam8187
    @artflairmalayalam8187 Рік тому +37

    Njan oru padippist um oru introvert koodi aayirunnu... Pinne bullying nte level parayendathillallo🙂

    • @simisean
      @simisean Рік тому +8

      I can understand 🙂

    • @The_C4F
      @The_C4F Рік тому

      I know bcz i m facing it....

  • @sc-ch9be
    @sc-ch9be Рік тому +6

    സത്യം ... അല്ലേലും കഷ്ടപ്പെട്ട് പഠിച്ച പിള്ളേർ എവിടേം എത്താതെ ആകുന്നത് എല്ലാവർക്കും ഇഷ്ട്ടമാണ്...

  • @prakaaash
    @prakaaash Рік тому +5

    വളരെ നന്ദിയുണ്ട് ഈ അനാലിസിസ് വിഡിയോ ചെയ്തതിന്. കുറച്ചു കാലമായി ഇത്തരം ട്രോൾ വീഡിയോകൾ ഓരോരുത്തൻമാർ പടച്ചുവിടുന്നതുകണ്ട് സഹികെട്ടിരിക്കുന്നു. ഇതൊരു മറുപടിയാണ് അതിന്.

  • @anushaandrews3257
    @anushaandrews3257 Рік тому +6

    Plus one വരേ വെറും ഉഴപ്പൻ ആയതുകൊണ്ട് പറയുന്നതല്ല.... പരീക്ഷക്ക് തോൽക്കൽ ഒരു ഹീറോയിസം അല്ല 🤦🏻‍♀️🤦🏻‍♀️ഒരു സുഖവും ഇല്ലാത്ത പരിപാടി ആണ്.... പല തവണ ടീച്ചർ ഇട്ട മാർക്ക് കണ്ട് സങ്കടപ്പെടട്ടുണ്ട്.... School കാലം മുഴുവൻ backbencher ആയി ഇരുന്നിട്ട് plus two ആയപ്പോൾ full A+ വാങ്ങിയപ്പോഴാണ് hardworkന്റെ സുഖം മനസിലായത്. ഈ topic മുന്നേ discuss ചെയ്യപ്പെടേണ്ടതായിരുന്നു. ഉഴപ്പൻ trolls are irritating

  • @msmaaxx7959
    @msmaaxx7959 Рік тому +15

    പണ്ട് സ്കൂളിൽ പടിക്കുന്ന സമയത്ത് അത്ര hardworking ഒന്നും ആയിരുന്നില്ല, ഒരു വിധം ബാക്കിയുള്ളവരെ പോലെ ഒക്കെ തന്നെ ,ക്ലാസ്സിൽ maximum ശ്രദ്ധിച്ച് ഇരിക്കുമായിരുന്നു, ആതുകാരണം പരീക്ഷയ്ക്കും തരക്കേടില്ലാത്ത മാർക്കും കിട്ടി , പക്ഷെ ഉഴപ്പനമാര് എല്ലാം , എന്റെ ജീവിതം ഈ വീഡിയോകളിൽ പറയുന്നത് പോലെയാണ് എന്ന mindset ൽ ആണ് എന്നോട് എപ്പോഴും പെരുമാറിയിരുന്നത്. ആ ഒരു alienating feeling കാരണം ഒരിടക്ക് പടിക്കാനും ക്ലാസ്സിൽ active ആയി participate ചെയ്യാനും ഉള്ള താല്പര്യം തന്നെ ബലിയാടായിട്ടുണ്ട് .
    പിന്നീട് കുറച്ച് കഷ്ടപ്പെട്ട് ഒരു premier institute ൽ പടിക്കാൻ തുടങ്ങിയപ്പോ , ബാക്കിയുള്ള നാട്ടു കാരെ ഒക്കെ അപേക്ഷിച്ച് മലയാളികൾ മാത്രം ക്ലാസ്സിൽ അത്ര ആക്ടിവ് അല്ല എന്ന് മനസ്സിലാക്കി,(including me ). ഇപ്പോ ഈ video കണ്ടപ്പോൾ പഴയ ആ alienation ആണോ ഇതിന് കാരണം എന്ന് സംശയിച്ച് പോകുന്നു.

  • @muhammedanasek5711
    @muhammedanasek5711 Рік тому +25

    ഞാൻ പ്ലസ് ടു വരെ നന്നായി പഠിക്കാറുണ്ടായിരുന്നു. അതിനാൽ തന്നെ നല്ലൊരു ഗവൺമെൻറ് കോളേജിൽ എനിക്ക് ഡിഗ്രി ചെയ്യാൻ അവസരം കിട്ടി. പക്ഷേ ഈ ഒരു സംസ്കാരം കൊണ്ട് ഉഴപ്പി നടന്നു മാർക്ക് വാങ്ങണം എന്ന ചിന്തയായി കാരണം അത്രയും മോശമായ രീതിയിൽ ആയിരുന്നു പ്ലസ്ടു വരെ ജീവിച്ചത് .പക്ഷേ ഡിഗ്രിക്ക് മാർക്ക് കിട്ടിയതുമില്ല ഉഴപ്പ് ബാക്കിയാവുകയും ചെയ്തു. ഇപ്പൊ ജീവിതം തന്നെ വേറൊരു തരത്തിലായി. ഇപ്പോഴും പല വിദ്യാർത്ഥികളും കഴിവുണ്ടായിട്ടും ആ ഒരു തരത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് അറിയാവുന്നവർക്ക് പറഞ്ഞു കൊടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്

  • @ponnusree9060
    @ponnusree9060 Рік тому +14

    ചെറുപ്പം മുതലേ so called padippi ആയതുകൊണ്ട് ഒരുപാട് മറ്റുള്ളവരുടെ പരിഹാസങ്ങൾക്ക് വിധേയയാവേണ്ടി വന്നിട്ടുണ്ട്.. അതിന്റെ കൂടെ ഒരു introvert കൂടെ ആയാലുള്ള കാര്യം പറയേണ്ടതില്ലല്ലോ.. ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് പഠിക്കുന്നത്.. ഇന്നും ഇതേ കളിയാക്കലുകൾക്ക് ഒരു മാറ്റവുമില്ല.. ഞാനൊരു CA സ്റ്റുഡന്റ് ആണ് 24ആം വയസ്സിലും കല്യാണം കഴിക്കാതെ പഠിക്കുന്നതിനാണ് ഇപ്പൊ കുഴപ്പം.. I feels so happy whenever i go through this comment box... lots of people with same thoughts

    • @autophile....
      @autophile.... Рік тому +2

      🙌🤜🤛

    • @tvrashid
      @tvrashid Рік тому +2

      31 വയസ്സായിട്ടും CA പഠിക്കുന്ന ഞാൻ 🤓🤓

    • @monster102
      @monster102 Рік тому +2

      27 വയസ്സ് ആയിട്ടും കല്യാണം കഴിക്കാതെ PSC exam പഠിച്ചു എഴുതുന്നതിനു നാട്ടുകാരുടെയും relatives inte യും പഴി കേൾക്കുന്ന ഞാൻ. ഏറ്റവും വിഷമം അടുത്ത friends പറയുന്നതാണ്😐😐😐. പലർക്കും കല്യാണം ആണ് ഏറ്റവും വലുത്. അങ്ങനെ ആണെല്ലോ society പഠിപ്പിച്ചു വെക്കുന്നതും.

    • @AmalMA-nk8um
      @AmalMA-nk8um Рік тому +1

      @@monster102 Ethelum listil undo?

    • @monster102
      @monster102 Рік тому

      @@AmalMA-nk8um yes. Listil undo? Psc?

  • @YEDU897
    @YEDU897 Рік тому +4

    സത്യം ആണ്. പണ്ടുമുതലേ പഠിപ്പി എന്ന് വിളിപ്പേരുള്ള ആളാണ് ഞാൻ. എക്സമിനു ഒരു ദിവസം മുൻപ് ഉറക്കം കളഞ്ഞു പഠിച്ചു പാസ്സ് ആവുന്നതിനെയാണ് എല്ലാരും അങ്ങനെ കളിയാക്കുന്നത്. എന്തായാലും എക്സാം ഹാളിൽ എന്നോട് ചോദിക്കുന്ന എല്ലാവർക്കും ഞാൻ ഉത്തരം പറഞ്ഞു കൊടുക്കാറുണ്ട്. ഡിഗ്രി ക്കു പഠിക്കുമ്പോ എന്റെ ഒരു ആൻസർ booklet തന്നെ ഞാൻ എന്റെ കൂട്ടുകാരന് നോക്കി എഴുതാൻ കൊടുത്തിട്ടുണ്ട്.ഏറ്റവും വിഷമം കൂട്ടുകാർ കൂടി നിൽകുമ്പോൾ എന്തെങ്കിലും കാര്യം പറഞ്ഞാൽ നീ വെല്യ പഠിപ്പി അല്ലേടാ എന്ന് കളിയാകുമ്പോഴാണ്. എന്തായാലും അവരുടെ കളിയാക്കൽ കൊണ്ടും വീട്ടുകാരെ ഓർത്തിട്ടും കഷ്ടപ്പെട്ട് പഠിച്ച് ഞാൻ ഈ കൊല്ലം ഒരു CA കാരൻ ആയി.

  • @sujithpathiramkunnath5418
    @sujithpathiramkunnath5418 Рік тому +12

    8 ലും 9 ലും പഠിക്കുമ്പോൾ ഇംഗ്ലീഷ് അടക്കം മിക്ക പേപ്പറിലും 0 മാർക്ക്‌ വാങ്ങിയിരുന്നവനാണ് ഞാൻ, 10th ആയപ്പോ ക്ലാസിൽ സെക്കന്റ്‌ ആയി..
    ഇപ്പൊ ഇംഗ്ലീഷ് അടക്കം 4 ഭാഷകൾ സംസാരിക്കാം...
    പഠിപ്പി എന്ന വിളി ആസ്വദിച്ചിട്ടുണ്ട് 😂

  • @SilpaSRaj
    @SilpaSRaj Рік тому +7

    Hardworking ന്റെ കാര്യം പറയുമ്പോൾ നിന്നെ പോലെ കഷ്ടപ്പെടാൻ ഒന്നും പറ്റില്ല. എനിക്ക് എൻജോയ് ചെയ്യണം എന്ന് പറഞ്ഞ ഒരു ഫ്രണ്ട് ഉണ്ടാരുന്നു എനിക്ക്. Hardwork ചെയ്ത് പഠിക്കുന്നത് ഒരു enjoyment ആണെന് പോലും മനസിലാക്കാത്തവർ ആണ് ഇവർ.

  • @LINTOKURIAN
    @LINTOKURIAN Рік тому +4

    👏👏

  • @manu_m_das
    @manu_m_das Рік тому +5

    വളരെ മികച്ചൊരു വീഡിയോ!! പഠിപ്പികളെ കളിയാക്കുന്നതിനെ എതിർക്കാൻവരെ ഭയപ്പെടുന്ന ഞാൻ ഉൾപ്പെടെയുള്ളവർക്ക് ഇത്രയും support കിട്ടുന്ന മറ്റൊരു വീഡിയോ ഇനി ആവശ്യമില്ല!! ഇതിന് maximum reach കിട്ടി, ഇനി ട്രോളന്മാർ ഉഴപ്പന്മാരെ മാസ്സ് ആക്കുന്ന വീഡിയോ എടുക്കുമ്പോൾ ഒന്നൂടെ ആലോചിക്കും!! Thanks Vivek 🥰🥰

  • @jishnumaheshj1489
    @jishnumaheshj1489 Рік тому +23

    തമാശയെ വെറും തമാശ ആയി കാണണം എന്നുള കമൻ്റ് incoming 😂😂

  • @sumith6534
    @sumith6534 Рік тому +7

    ഇത് പോലെ തന്നെ same ഒരു situation ആണ് പൈസ സൂക്ഷിച് ചിലവാക്കി financial freedom നേടാൻ നോക്കാനൊരെ പിശുക്കന്മാരായിട് troll ചെയ്യുന്നത്.
    ആ ട്രോൾ ഒക്കെ കണ്ട് ഫാമിലി stability നോക്കാണ്ട് പൈസ ലാവിഷ് ആയിട് ചിലവാക്കിയാൽ നമ്മടെ ലൈഫ്...... 😔

  • @greeshmachandran7041
    @greeshmachandran7041 Рік тому +5

    Very relatable video🔥🔥. ഞാനും ഇതുപോലെ അത്യാവശ്യം ഇരുന്നു പഠിക്കുന്ന സ്റ്റുഡന്റ് ആയിരുന്നു. അന്നൊക്കെ എല്ലാവരും പഠിപ്പി എന്നു പറഞ്ഞു കളിയാക്കും.. കുറെ നേരം ഇരുന്ന് പഠിക്കുന്നത് grasping power കുറവ് ആയത് കൊണ്ടാണ്.. എന്നാൽ റിസൾട്ട്‌ വരുമ്പോൾ above average ആയിരിക്കും. Plus two ഒക്കെ എത്തിയപ്പോൾ വളരെ intelligent ആയ കുട്ടികൾ ഉണ്ട്. അവർ സ്കൂളിൽ ഭയങ്കര ഉഴപ്പനെ പോലെ act ചെയ്യും... റിസൾട്ട്‌ വരുമ്പോൾ അവർക്ക് കൂടുതൽ മാർക്ക്‌ ഉണ്ടാകും.. എന്നിട്ടോ നമ്മളെയൊക്കെ കളിയാക്കും : "എപ്പോഴും പഠിച്ചി ട്ടൊന്നും കാര്യം ഇല്ല "എന്ന്.
    ഈ കാലത്ത് പഠിപ്പി പാൽക്കുപ്പി ഉഴപ്പൻ മാസ്സ് എന്നു പറഞ്ഞു ട്രോൾ ഉണ്ടാക്കുന്നവരുടെ സ്ഥിരം ആയുധം ആണ്‌, ആൽബർട്ട് എയ്ൻസ്റ്റീയിൻ സ്കൂളിൽ പോയിട്ടില്ല.... സച്ചിൻ ടെൻദുൽകർ 10th fail.... Cristiano എഡ്യൂക്കേഷൻ കുറവ് ആണ്‌ എന്നൊക്കെ... അവർ ഒക്കെ എക്സ്ട്രാ genius ആണ്‌... അവർ അവരുടെ മേഖലയിൽ പഠിപ്പി തന്നെ ആണ്‌...
    നമുക്ക് ചെയ്യാൻ പറ്റാത്തത്തിനെ കളിയാക്കി ആക്ഷേപിക്കുന്ന മലയാളി യുടെ പൊതു സ്വഭാവം ഇവിടെയും കാണാം.

  • @aswathyc9798
    @aswathyc9798 Рік тому +14

    Finally somebody told this!!!!! Thankyou Vivek :) I used to be studious but these taunts brought my standards down. Still recovering from the fall.

  • @deepaagesh8208
    @deepaagesh8208 Рік тому +45

    കാത്തിരുന്ന topic ആണേ 😀😀😀👍👍

  • @sonabenny6096
    @sonabenny6096 Рік тому +5

    I was a bright student. Now doing final semester MSc. I experienced the same during my higher secondary days. All of my classmates except a few made fun of me and I was in depression. But my parents and teachers supported me. And I passed with 99 percentage marks. And now I'm studying with INSPIRE scholarship. It is the privilege getting for top one percentage students in each board of examinations in our country. If my parents and teachers hadn't supported me, I wouldn't have achieved this success.

  • @Lakshmi-tn6gp
    @Lakshmi-tn6gp Рік тому +9

    കോളേജ് പഠനം കഴിഞ്ഞ് 5,6 കൊല്ലം ആയിട്ടും ഇപ്പോഴും പുസ്തകപ്പുഴു, ജാഡ, പഠിപ്പിസ്റ്റ് ഇത്തരം പേരുകൾ കേട്ടുകൊണ്ടേ ഇരിക്കുന്ന ഞാൻ 😐 ഇപ്പോഴേലും ആരേലും ഇതിനെ കുറച്ചു സംസാരിച്ചല്ലോ.. ആശ്വാസം 🙏🏻

  • @nikeapache2064
    @nikeapache2064 Рік тому +9

    Most liked video❣️
    ഞാൻ ഒരു average student ആയിരുന്നു, +2 75% മാർക്കെ ഉള്ളൂ. ഒരു വിഷയം പഠിക്കാൻ ഇറങ്ങിയാൽ എങ്ങനേലും പഠിച്ച് just pass ആകുന്നത് കൊണ്ട് മാത്രം കോളേജിൽ ആദ്യ വർഷം തന്നെ പഠിപ്പി എന്ന പേര് കിട്ടി. അതിൻ്റെ കനം കൂട്ടതിരിക്കാൻ പിന്നീട് കൂടുതൽ പഠിക്കത്തിരിക്കാൻ ശ്രദ്ധിച്ചു. ഒടുക്കം ലാസ്റ്റ് സെമസ്റ്ററിൽ രണ്ട് സപ്ലിയും വന്നു,, അത് എഴുതി എടുത്തു. എന്നാലും ഇപ്പോഴും എൻജിനിയറിങ്ങിൻ്റെ abcd അറിയില്ല😒.
    പിന്നെ വീട്ടുകാരുടെയും നാട്ടുകാരുടെയും പുച്ഛം ഒന്നും വക വെക്കാതെ ഒറ്റക്ക് പോയി psc പഠിച്ചു. ഇപ്പോ മൂന്ന് ലിസ്റ്റില് പേര് ഉണ്ട്😎.

  • @rahulanjana143
    @rahulanjana143 Рік тому +136

    The highlight of your content is "segregation of toxicity from the so called comedies". 🖤🖤