MELODY SONG : ആകാശ‌‌ഗോളങ്ങൾ‌

Поділитися
Вставка
  • Опубліковано 11 вер 2024
  • ആകാശ‌‌ഗോളങ്ങൾ‌ ആടിയുലയവെ‌..
    A lonely soul on the wings of a melody..
    Music & singer : Gafoor M Kayam
    Lyrics : Rasak Vazhiyoram
    ആകാശ‌‌ഗോളങ്ങൾ‌!
    ........................................
    ആകാശ‌‌ഗോളങ്ങൾ‌ ആടിയുലയവെ‌,
    ആഴികളാകെയും ആളിപ്പ‌ടരവെ‌,
    ഖബറുകള്‍‌ പൊട്ടിപ്പിളര്‍ന്നു‌ ഞാനുണരവെ‌..
    ഖല്‍ബി‌ലാദ്യം‌ തെളിയും‌‌ സഖീ‌‌ നിന്‍‌മുഖം‌‌! ( 2‌ )
    ''‌സഖീ‌.. നീ‌ അണയുമ്പോൾ‌‌,
    നമ്മളൊ‌ന്നാകുമ്പോൾ‌‌,
    ഹൃദയങ്ങളിൽ‌ വീണ്ടും‌ പ്രണയം‌ പെയ്തിറങ്ങും‌..''‌
    മ‌ന്നാ‌ന്റെ‌ മുന്നി‌ല്‍‌ ( 3‌ ) സുജൂദിലായ്‌ വീണിടാൻ‌,
    മഹ്ശറയിലേക്കു‌ നാം‌ ചകിതരായോടവെ‌‌,
    കൈപിടിച്ചോടു‌വാന്‍‌ ( 2‌ ) ഞാന്‍‌ വരും‌ നേരമില്‍‌
    കണ്‍നിറയെ‌ ( 3‌ ) കാണണം‌ വീണ്ടുമാ‌ പൂമുഖം‌..
    നന്മ‌യും‌ തിന്മയും‌ വേര്‍തിരിച്ചീടുവാൻ‌ ( 2‌ )
    നാഥന്റെ‌ മുന്നിൽ‌ നാം‌ വരിയായി‌ നില്‍ക്കവെ‌ -
    നന്ദിയോടോതിടും‌ റബ്ബിനോടെന്‍‌ സഖീ‌,
    നീയെ‌നിക്കായ്‌ ചെയ്ത‌ സുകൃതങ്ങളൊക്കെയും‌! ( 4‌ )
    ......................................
    റസാഖ്‌ വഴിയോരം‌
    ......................................
    2023‌‌

КОМЕНТАРІ •