പൊയ്‌പ്പോയ കാലം -മലയാളം ലളിതഗാനം

Поділитися
Вставка
  • Опубліковано 27 сер 2024
  • ജീവിതപാതയിൽ വാടിവീണ സ്വപ്‌നങ്ങൾ! ആ പൊൻകിനാക്കൾ എങ്ങുപോയ് മറഞ്ഞു?
    A song about cherished dreams cast away on the killing fields of life.
    Singer: Binha Rose
    Lyrics&Music: Dr.Eby Thachil
    Lyrics:
    പൊയ്‌പ്പോയ കാലത്തിൻപുൽമേടുകളിൽ
    ചിത്രശലഭങ്ങൾ പോലൊരുനാൾ
    പാറിനടന്നൊരെൻ പൊൻകിനാക്കൾ
    എന്നെ വിട്ടെങ്ങോ പോയ്മറഞ്ഞു
    വെന്തുരുകും മണൽക്കാട്ടിലെങ്ങാനും
    ചിറകു തളർന്നു പിടഞ്ഞുവീണൊ
    കോരിച്ചൊരിയും പേമാരിയിലും
    കാറ്റിലും കോളിലും വീണുടഞ്ഞോ ?
    സ്വപ്‌നങ്ങൾ തൻ മരുപ്പച്ചകളും
    കല്പന തൻ മലർക്കാവുകളും
    പൊള്ളുന്ന ജീവിതപാതകളിൽ
    വിസ്മൃതമായി വെൺചാമ്പലായി.

КОМЕНТАРІ • 5