Oru Sanchariyude Diary Kurippukal | EPI 437 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 6 вер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_437
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 437 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

КОМЕНТАРІ • 408

  • @SafariTVLive
    @SafariTVLive  2 роки тому +50

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @kavyakrishnakumar1599
    @kavyakrishnakumar1599 2 роки тому +680

    നമ്മൾ ഇന്ത്യാക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ചത് അബ്ദുൾ കലാം sir ആണ്. എന്നാൽ നമ്മൾ മലയാളികളെ രാജ്യങ്ങൾ കാണാൻ പഠിപ്പിച്ചത് സന്തോഷ് sir ആണ്.

  • @noushadparambadannoushad8306
    @noushadparambadannoushad8306 2 роки тому +152

    മതം അമിതമായാൽ വാ ളെടുക്കും...
    മദ്യം അമിതമായാൽ വാള് വെക്കും
    .. സഫാരി സ്ഥിരമായി കണ്ടാൽ... ചിന്ത ശേഷിയുള്ളവരായി വളരും... മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കും.... പുതിയ ആശയങ്ങൾ കൈവരും... പൗരബോധമുള്ളവരാകും... ചരിത്ര ബോധമുള്ളവരാകും....എല്ലാത്തിലുമുപരി ഇഛാശക്‌തി കൊണ്ടും, ലക്ഷ്യബോധം കൊണ്ടും, കഠിനമായ പരിശ്രമം കൊണ്ടും ജീവിതത്തിൽ വിജയിക്കാമെന്നു മനസിലാകും... ✍️നൗഷു

  • @vijeshtvijesh390
    @vijeshtvijesh390 2 роки тому +41

    👍👍🥰🥰ഇവിടെ ടെക്നോളജി വളരുന്നതിന് അനുസരിച്ചു വർഗിയതയും വളരുന്നു

  • @sanu-123
    @sanu-123 2 роки тому +20

    ഇതൊക്കെ ആണ് മനുഷ്യനു വേണ്ട പരിപാടികള്‍....

  • @Sandeep-fh9up
    @Sandeep-fh9up 2 роки тому +78

    ദൈവം തന്ന ജീവിതം 100% usefulayi ഉപയോഗിക്കുന്ന ഒരു മനുഷ്യൻ 😊😊🙏👍

  • @ashrafpc5327
    @ashrafpc5327 2 роки тому +16

    പല മലയാളികളും ഇപ്പോഴും ധരിച്ചു വെച്ചിരിക്കുന്നത് കേരളത്തേക്കാൾ സുന്ദരമായ പ്രകൃതിരമണീയമായ പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങൾ ലോകത്ത്‌ വേറെ ഇല്ല എന്നാണ്.
    ആ തെറ്റിദ്ധാരണയെല്ലാം പൊളിച്ചെഴുതുകയാണ് താങ്കളുടെ സഞ്ചാരം അവർക്ക് കിട്ടിയ പ്രകൃതി ഭംഗി അവർ അതിമനോഹരമായ രീതിയിൽ പ്രകൃതിക്ക് ഒട്ടും കോട്ടം തട്ടാത്ത രീതിയിൽ വളരെ വൃത്തിയോടും വെടിപ്പോടും കൂടി സംരക്ഷിക്കുന്നു.
    നമ്മൾ അത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു അതിനെ നശിപ്പിക്കുന്നു. ഇതാണ് അവരും നമ്മളും തമ്മിലുള്ള മാറ്റം.

  • @jithinbabuk8352
    @jithinbabuk8352 2 роки тому +34

    ഒരു ചെറിയ കറക്ഷൻ പറയാൻ ഉണ്ട് ചുവന്ന കവാടം ഉള്ള അമ്പലങ്ങൾ Shrine ആണ് അവർ ഷിന്ടോ മദപ്രകാരം ജീവിക്കുന്നവരാണ് . ബുദ്ധ അമ്പലങ്ങൾ ബ്രൗൺ നിറം ഉള്ളതായിരിക്കും അത് Temple എന്ന് പറയും . ഞാൻ ജപ്പാനിൽ ആണ് ജീവിക്കുന്നത് .

    • @avnvk7602
      @avnvk7602 2 роки тому

      There is a little bit correction. The temples which have red arch that is shrine.budha temples will be brown known as temple.

    • @eft5620
      @eft5620 Рік тому

      ബുദ്ധ ആരാധനാലയം പഗോഡ എന്നല്ലേ അറിയപ്പെടുന്നത്

  • @user-vt1no8mt3e
    @user-vt1no8mt3e 2 роки тому +63

    നിങ്ങളൊരു ജിന്നാണ് സന്തോഷേട്ടാ.. മനോഹരമായ ശബ്ദംകൊണ്ട് മനസ്സിനെ കീഴടക്കുന്ന,നിങ്ങളിലേക്ക് അഡിക്റ്റാക്കുന്ന നാർക്കോട്ടിക് വോയ്‌സിനുടമയായ ജിന്ന്. 😍😍😍

  • @Linsonmathews
    @Linsonmathews 2 роки тому +77

    അണു ബോംബ്, സുനാമി...
    എല്ലാ പ്രശ്നങ്ങളിൽ നിന്നും കുതിച്ചുയർന്ന രാജ്യം 👌 ജപ്പാന്റെ വിശേഷങ്ങൾ സന്തോഷ്‌ ചേട്ടൻ പറയുമ്പോൾ, അതൊരു vibe തന്നെ 🤗❣️❣️❣️

  • @salamkalliyth5297
    @salamkalliyth5297 2 роки тому +19

    സന്തോഷ് സാർ ചിന്തിക്കുന്ന മാതിരി ഞാനും ചിന്തിക്കാറുണ്ട് പഴയ കൂട്ടുകാരെയും പഴയ നാട്ടുകാരെയും പഴയ കാലത്തെയും ഒഴിവ് ഉണ്ടാവുമ്പോൾ ചിന്തിക്കാറുണ്ട്

    • @avnvk7602
      @avnvk7602 2 роки тому

      You think like santhosh sir when you get free time?

  • @anupriyap.s8026
    @anupriyap.s8026 2 роки тому +28

    മനസ്സ് എത്ര കലുഷിതമാണെങ്കിലും മിനിറ്റുകൾക്കുള്ളിൽ സ്വസ്ഥമാക്കുന്ന മാന്ത്രികവിദ്യ താങ്കളുടെ വാക്കുകൾക്കുണ്ട്. താങ്കളുടെ ഒപ്പം കേൾവിക്കാരനും സഞ്ചരിക്കാൻ സാധിക്കും. എത്ര tensed ആയിരുന്നാലും സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കേട്ട് കഴിഞ്ഞ് സുഖമായി ഉറങ്ങാം.

  • @Nizar713
    @Nizar713 2 роки тому +45

    ഈ കഥ പറച്ചിലിനിടയിൽ ഒരിക്കലും ഞാൻ എന്ന് പറഞ്ഞു കേട്ടിട്ടില്ല.. എപ്പോഴും നമ്മൾ എന്നാണ് പറയുന്നത്.. നമ്മൾ പോകുന്നത്.. നമ്മൾ കാണുന്നത്... അങ്ങനെ അങ്ങനെ...
    അതാണ് ഈ കഥ പറച്ചിൽ നമുക്ക് ഇത്ര ഹൃദ്യമാവുന്നത്.. ❤❤

  • @shanilmuhammed1060
    @shanilmuhammed1060 2 роки тому +113

    യാത്ര ഗുരുനാഥന് ആശംസകൾ നേരുന്നു. ഇനിയും നല്ല വീഡിയോസ് upload ചെയ്യാൻ 💯❤

  • @nicetomeetyou..
    @nicetomeetyou.. 2 роки тому +11

    16:55 cute കുട്ടൻ 😍😍😍

  • @mymemories8619
    @mymemories8619 2 роки тому +35

    എനിക്ക് അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ സാറിൻറെ ക്ലാസിലെ ഒരു വിദ്യാർത്ഥി ആയാൽ മതി

    • @jobinkarett1438
      @jobinkarett1438 2 роки тому +8

      അഭിമാനത്തോടെ പറയട്ടെ..
      ഈ ജന്മത്തിൽ നമ്മൾ എല്ലാവരും അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ ആണല്ലോ..❤️❤️.

  • @daredevil6052
    @daredevil6052 2 роки тому +26

    ചുമ്മാ ഒന്ന് ചെക്ക് ചെയ്തത് നന്നായി.ഇല്ലെങ്കിൽ ഇത് മിസ്സ് ആയേനെ...സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഇഷ്ട്ടം.... അതും ജപ്പാനിൽ😍😘🔥

  • @NikhilNiks
    @NikhilNiks 2 роки тому +19

    എന്തായാലും മത വർഗീയതയും കൊലപാതക രാഷ്ട്രീയവും നിറഞ്ഞ നമ്മുടെ നാട്ടിനേക്കാൾ സുരക്ഷ ഭൂകമ്പങ്ങളും സുനാമിയും നിറഞ്ഞ ജപ്പാനിൽ തന്നെയാണ് 😌

  • @ubaidmhamza2363
    @ubaidmhamza2363 2 роки тому +13

    18:00 - 21:00 My favourite part of this എപ്പിസോഡ്
    കാരണം ഞാനും അത്തരം ചിന്തകളും random fantasies ഉം ഇഷ്ടപ്പെടുന്നു. ✨️✨️✨️✨️✨️

  • @abdulreqeebkm1020
    @abdulreqeebkm1020 2 роки тому +74

    കഴിഞ്ഞു ഇനി അടുത്ത എപ്പിസോഡ് ന് ഇനി ആറു ദിവസം ആറു മാസം പോലെ കാത്തിരിണം.... 😭

    • @rashidkv4
      @rashidkv4 2 роки тому +3

      അടുത്ത എപ്പിസോഡിന് ..കണ്ടെന്റ് prepair ചെയ്യുന്ന സന്തോഷ് സാറിന്റെ
      മാനസികാവസ്ഥയും....കാണാൻ

  • @jobinkarett1438
    @jobinkarett1438 2 роки тому +36

    പോസിറ്റീവ് എനർജി മാത്രം വിതറുന്ന ഒരു പച്ചയായ മനുഷ്യൻ... ❤️❤️

    • @Leyman06
      @Leyman06 Рік тому

      Yes വിവരമുള്ള sapien

  • @jayan3281
    @jayan3281 2 роки тому +17

    അനന്തമജ്ഞാതമവർണ്ണനീയം
    ഈ ലോകഗോളം തിരിയുന്ന മാർഗം
    അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
    നോക്കുന്ന മർത്യൻ കഥയെന്തു
    കണ്ടു🙏

  • @shamithkayyalakkath5918
    @shamithkayyalakkath5918 2 роки тому +8

    ഇന്ന് ജൂൺ 5.. ലോക പരിസ്ഥിതി ദിനം
    വികസനം എന്നത് പ്രകൃതിയുമായുള്ള ഒരു കൂടിച്ചേരൽ കൂടി ആണെന്നു ജപ്പാൻ നമുക്ക് കാണിച്ചുതരുന്നു!

  • @girishkraj9642
    @girishkraj9642 2 роки тому +7

    നമ്മൾ സ്വപ്നത്തിൽ കൂടി മാത്രം കാണാൻ സാധിക്കുന്ന ലോക രാജ്യങ്ങൾ നമ്മളെ കാണിച്ചു തന്ന മഹാനായ സന്തോഷ്‌ ചേട്ടന് ഹൃദയംനിറഞ്ഞ ആശംസകൾ. അദ്ദേഹം പറഞ്ഞുതരുന്ന നമ്മുക്ക് നടപ്പാക്കുവാൻ നമ്മൾ ഓരോ ആളുകളും ശ്രമിക്കാം.

  • @tvmpanda
    @tvmpanda Рік тому +1

    ഇദ്ദേഹത്തിന്റെ സഞ്ചാരം ഒരു വികാരം ആണ് ... എന്ത് നന്നായി അവതരിപ്പിക്കുന്നു ❤❤❤ ഇതേ ജപ്പാനിലോട്ടു ഈയിടെ സുജിത് ഭക്തനും പോയിരുന്നു ... ആ വിഡിയോയും ഇതും കണുമ്പോൾ അറിയാം ഈ വീഡിയോയുടെ ഒരു റേഞ്ച് എന്താണെന്നു ❤❤

  • @mp.paulkerala7536
    @mp.paulkerala7536 2 роки тому +18

    ഗംഭീരം, സുന്ദരം,സന്തോഷം .
    കാതിന് കൂളിർമയോകുന്ന അവതരണം.
    S G. K 💓💓

  • @renji9143
    @renji9143 2 роки тому +12

    ജൂൺ 5പരിസ്ഥിതി ദിന ആശംസകൾ. ഇന്ന് പ്രേക്ഷകർക് കൊടുത്ത നല്ല സന്ദേശം ഉള്ള വീഡിയോ 👌👌👌

  • @John-lm7mn
    @John-lm7mn 2 роки тому +44

    Oro episode kanumbolum യാത്ര ചെയ്യാനുള്ള ആവേശം കൂടി വരുന്നു. Thank you SKG💕💕

  • @---Id-----adil.x__
    @---Id-----adil.x__ 2 роки тому +4

    17:50 🥰
    19:07 🥳
    Ente athe mind 😁

  • @Silver-Clouds
    @Silver-Clouds 2 роки тому +23

    ഇന്ന് ജപ്പാൻ 20 വർഷത്തിന് ശേഷം എത്രയോ ഡെവലപ്പ് ആയിട്ടുണ്ടാവും.. ❤️❤️❤️❤️😍.. എനിക്കും പോണം.. അവിടെ

  • @rajeshkurumath580
    @rajeshkurumath580 2 роки тому +15

    ജീവിതത്തില്‍ വളരെ അടുക്കും ചിട്ടയും ഉള്ളവര്‍ക്കേ ഇത്തരത്തില്‍ ഒരു ഗംഭീര യാത്രാ അനുഭവം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയൂ. കാണുകയും പകര്‍ത്തുകയും മാത്രമല്ല, അത് വരും കാലത്തേക്കായ് ഇദ്ദേഹം സൂക്ഷിച്ചു വക്കുന്നു. ഇരുപതും ഇരുപത്തഞ്ചും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് പങ്കുവക്കുന്നു.
    ഇദ്ധേഹത്തേക്കാളും വലിയ യാത്രാഭ്രാന്തുള്ളവര്‍ ഒരുപാടുകാണും. പക്ഷെമുകളില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ അടുക്കും ചിട്ടയുമുള്ള ഒരാള്‍ക്ക് മാത്രമേ സാധിക്കൂ. Keep going sir.

  • @julyietgeorge4560
    @julyietgeorge4560 2 роки тому +33

    സന്തോഷ് ചേട്ടാ നിഞൾ കാരണം ഞഞൾ ലോകം കാണുന്നു നന്ദി നന്ദി നന്ദി 💐💐💐♥️🌹🌹😇😇😇😇😇😇😇😇

  • @pq4633
    @pq4633 2 роки тому +4

    ആകെ ഒരു ജീവിതം നല്ല വികസനം നല്ല ജീവിതം. ഭാഗ്യം ചെയ്ത കുറെ രാജ്യക്കാർ.

  • @dennisjohn9986
    @dennisjohn9986 2 роки тому +1

    നമ്മൾ എപ്പോഴും ഇവിടെ.... ലിംഗവും തപ്പി... നടക്കുകയാണ്

  • @mathewkl9011
    @mathewkl9011 2 роки тому +4

    ജപ്പാനിലെ ഗ്രാമ ഭംഗി അവർണനീയം, അതി മനോഹരം. സന്തോഷ്‌ സാറിന്റെ വിവരണവും കൂടി ആവുമ്പോൾ മറക്കാനാകാത്ത അനുഭവം. മലയാളത്തിന്റെ, മലയാളിയുടെ മഹാ ഭാഗ്യമാണ് സന്തോഷ്‌ സർ 🙏🙏

  • @rameesali
    @rameesali 2 роки тому +56

    Happy World Environment Day 2022, Let’s nurture the nature so that we can have a better future.

  • @IndiGoFlightSim
    @IndiGoFlightSim 2 роки тому +6

    ലോകം കാണാൻ പഠിപ്പിച്ച മനുഷ്യൻ ശ്രീ സന്തോഷ് ജോർജ് കുളങങര ❤️

  • @fasambalathu
    @fasambalathu 2 роки тому +4

    സഞ്ചാരം.. ❤ അതിന്റെ സ്റ്റാൻഡേർഡ് ഒന്നു വേറെ തന്നെ. ❤

  • @socratesphilanthropy4937
    @socratesphilanthropy4937 2 роки тому +5

    കേരളത്തിൽ ഒരുവിധം ഏരിയ റോഡുകൾ കവർ ചെയ്യുന്നുണ്ട്
    പക്ഷെ അഗ്നി പർവതവും ഒന്നും ഇല്ലാതെ തന്നെ മനുഷ്യ നിർമിതമായ ഗർത്തകൾ താണ്ടി ഒരു മനോഹരമായ thrilling യാത്ര നമ്മുടെ നാട്ടിൽ മാത്രമേ സാധ്യ മാകു

  • @9119ias
    @9119ias 2 роки тому +2

    എപിജെ അബ്ദുൾകലാമും സന്തോഷ് ജോർജ് കുളങ്ങരെയെയും ഇന്നത്തെ സമൂഹം മാതൃകയാക്കിയാൽ നമ്മുടെ നാട് രക്ഷപെടും

  • @aswin6129
    @aswin6129 2 роки тому +2

    സന്തോഷ് ഏട്ടാ,
    ഈ അടുത്താണ് എൻ്റെ ഫ്രണ്ട്സ്, ഫാമിലി ഒരു കാര്യം എന്നോട് പറഞ്ഞത്, എൻ്റെ ഭാഷ വല്ലാതെ മാറി ഇരിക്കുന്നു പോലും ഞാൻ അച്ചടി ഭാഷ നല്ല പോലെ സംസാരിക്കുന്നു. കോഴിക്കോട്,വടകര ആണ് എൻ്റെ സ്ഥലം. ഇവിടത്തെ ഭാഷ ശൈലി നിങ്ങൾക്ക് അറിയാമല്ലോ,തുടക്കത്തിൽ എനിക്കും അൽഭുതം ആയി ഒടുവിൽ എനിക്ക് മനസ്സിലായി ആ വലിയ സ്വാധീനം നിങ്ങൾ ആണെന്ന്. ഞായറാഴ്ച ഒന്ന് ആയാൽ നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി കാത്തിരിപ്പാണ്. (മൂന്ന് വർഷം ആയി സ്ഥിരം കാഴ്ചക്കാരൻ ആണ്)
    Thank you SGK

  • @bestmarket6297
    @bestmarket6297 2 роки тому +9

    താങ്കളുടെ ഡയറികുറിപ്പിലെ ഇതുവരെ മറക്കാത്ത യാത്രാ വിവരണം ജിബുട്ടിയിൽക്കൂടി ഉള്ള വിവരണം ആണ് അതിലെ കഥാപാത്രങ്ങൾ ആയ ഇദ്രീസിനെയും., മമാക്കിയെയും ഒരിക്കലും മറക്കാൻ പറ്റില്ല

  • @shermmiladasa8848
    @shermmiladasa8848 2 роки тому +7

    ആ കുട്ടി ഇത് കണ്ടിരുന്നെങ്കിൽ... 😊

  • @arunphilip7275
    @arunphilip7275 2 роки тому +8

    ജപ്പാൻ ഗ്രാമങ്ങളെകുറിച്ച് sir വാതോരതെ പ്രശംസിക്കുന്നത് കേട്ടപ്പോ ഞാൻ ആലോചിച്ചത് ആ നാട്ടിലെ ഭരണാധികാരികളെ കുറിച്ച്.. ഉദ്യോഗസ്തരെകുറിച്ച്..കഴിവുള്ള, നീതിബോധമുള്ള ഭരണാധികാരികളെയും ഉദ്യോഗ സ്ഥരെയും നാടിന് ലഭിക്കുകന്നുവച്ചാ ഭാഗ്യം തന്നെ ..

    • @arunphilip7275
      @arunphilip7275 2 роки тому +2

      @XLR 8 wow .. തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ്.. പക്ഷേ ഞാൻ പറയും ഇത് ഭരണാധികാരികളുടെ പിടിപ്പുകേട് തന്നെയെന്ന്..കാരണം താങ്കൾ പറഞ്ഞ പൊതുബോധം ശീലിപ്പിക്കപ്പെടെണ്ടതുണ്ട്..അതും വിദ്യഭ്യാസത്തിൽ ഉൾപ്പെടുത്തി തലമുറകളെ ഇവിടെ വളർത്തി എടുക്കേണ്ടതുണ്ട്

    • @nightappleispoisonapple8762
      @nightappleispoisonapple8762 2 роки тому

      @XLR 8 absolutely correct

  • @jilcyeldhose8538
    @jilcyeldhose8538 2 роки тому +5

    ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ജപ്പാന്റെ ഹരിത പൂർണ്ണമായ വീഡിയോ കണ്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം ❤️❤🥰🥰🥰

  • @rainoldpr6967
    @rainoldpr6967 2 роки тому +34

    Japanese = Intelligent, hardworking, logical thinking, perfectionists.

  • @sahalpc9806
    @sahalpc9806 2 роки тому +27

    ഞായർ ആഴ്ച ആയാൽ പിന്നെ ഡയറി കുറിപ്പിന് വെയ്റ്റിംഗ് ആണ്..

    • @taniatom3117
      @taniatom3117 2 роки тому +1

      👍👍

    • @avnvk7602
      @avnvk7602 2 роки тому

      Are you waitinh for diary kuruppu all sundays

  • @balakrishnanchenicherry8005
    @balakrishnanchenicherry8005 2 роки тому +15

    അതിഗംഭീരമായി കാഴ്ചവട്ടങ്ങളും അവതരണവും.
    ആശംസകൾ. 🎉

  • @namshidkp
    @namshidkp 2 роки тому +3

    സാർ പറയുന്ന അതിമനോഹരം,, ഗംഭീരം.. ഒക്കെ കേൾക്കുമ്പോൾ തന്നെ ഒരു ഫീൽ ആണ് 👍👍👍

  • @tomdominicdominic3540
    @tomdominicdominic3540 2 роки тому +6

    ഓർമ്മകളെപ്പറ്റിയുള്ള പരാമർശം .............beautifull

  • @girijaek9982
    @girijaek9982 Рік тому +1

    ഇത്രയും ആർദ്രത യുള്ള മനസ്സിനുടമയായ താങ്കൾ യാത്രകളിലൂടെ നേടുന്നത്‌ ആരോടും പറഞ്ഞറിയിക്കാനാവില്ല.ചെറിയൊരുകുട്ടിയെ കണ്ടുമുട്ടിയ വിവരണം ഇത്രയും ഹൃദ്യമായി അവതരിപ്പിച്ചതിനു നന്ദി..സ്ഥലവർണനകൾ മാത്രം ഒരുയാത്രവിവരണമാവുന്നില്ല.ഒരു മന്ത്രികവൈദഗ്ധ്യം താങ്കളുടെ വിവരനങ്ങളിൽകാണുന്നു..ഇനിയും വളരെക്കാലം യാത്രകൾ നടതാനവട്ടെ..ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @abivlogs8178
    @abivlogs8178 2 роки тому +2

    ഈ ഫോണിൽ കാണുന്ന കാഴ്ച്ചകൾ എത്രകണ്ട് അനുഭൂതിദായകമാണ് തരുന്നതെങ്കിൽ ഇത് നേരിൽ കണ്ടവരുടെ സന്തോഷം എത്ര മാത്രം വലുതായിരിക്കും🤔🌹

  • @seena8623
    @seena8623 2 роки тому +3

    സ്വർഗ്ഗം താണിറങ്ങി വന്നതോ അങ്ങനെ ആ പാട്ട് ഓർത്തു ഇതെല്ലാം കണ്ടപ്പോൾ ഇങ്ങനെയിങ്ങനെ എങ്കിലും ഇതൊക്കെ കാണാൻ സാധിച്ചതിന് ദൈവത്തോട് നന്ദി പറഞ്ഞു സന്തോഷ് സാറിനെ എല്ലാവിധ അനുഗ്രഹങ്ങളും നൽകണമേ എന്ന പ്രാർത്ഥനയോടെ

  • @salahudeenkodambi6246
    @salahudeenkodambi6246 2 роки тому +2

    ഡയറിക്കുറിപ്പിന്റെ ഓരോ എപ്പിസോഡും കേൾക്കുമ്പോൾ ഇതിനപ്പുറം മറ്റൊന്നുമില്ല വിചാരിക്കും. പക്ഷേ അതിനേക്കാൾ മനോഹരമായിരിക്കും അടുത്ത എപ്പിസോഡ്. 👌👌👌

  • @aaansi7976
    @aaansi7976 2 роки тому +1

    ഇന്നത്തെ വീഡിയോയിൽ പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാം ഈ വീഡിയോ നമ്മളുടെ കേരളം ഭരിക്കുന്ന അധികാരികൾ കണ്ടിരുന്നെങ്കിൽ ഇന്ന് ജൂൺ 5 പരിസ്ഥിതി ദിനം കൂടിയാണ് അതിമനോഹരമായ പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ ഒരുപാടിഷ്ടമായി കണ്ണിനും മനസ്സിനും കുളിർമ യായി ഇത്രയും മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിതിനും വിവരിച്ചു പറഞ്ഞു തന്നതിനും ഒരുപാട് നന്ദി ഈ ശബ്ദവും വിവരണവും മനസ്സിനെ കീഴടക്കി നാട്ടിൽ വന്നിട്ട് വേണം സാറിന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാൻ എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് 😊💐

  • @binibiniviju6899
    @binibiniviju6899 2 роки тому +2

    Sunday ഈ പ്രോഗ്രാം കാണാൻ പറ്റാതെ മറ്റെന്തെങ്കിലും എൻഗേജ്മെന്റ് attend ചെയ്യേണ്ടി വരുമ്പോൾ വലിയ നഷ്ടബോധത്തോടെ ആണ് പോകുന്നത്. 😍 എങ്ങനെയെങ്കിലും തിരിച്ചെത്തി സ്വസ്ഥമായിരുന്നു SGK യെ കേൾക്കണം എന്നതാണ് ചിന്ത. ❤️അറിവിന്റെ, മാനവികതയുടെ, അതിരുകളില്ലാത്ത സ്നേഹത്തിന്റെ സ്വരം..

  • @santhoshkichu6255
    @santhoshkichu6255 2 роки тому +6

    സന്തോഷ്‌ സർ ഒരു സംഭവം തന്നെ 😘

  • @NOUSHADCLK
    @NOUSHADCLK 2 роки тому +9

    കട്ട വെയ്റ്റിംഗ് ആയിരിന്നു…👏👏👏👏👏

  • @vineethkumar.a3534
    @vineethkumar.a3534 2 роки тому +5

    സർ ന്റെ next യാത്രയിൽ ജപ്പാൻ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
    2003 ഇലെ ജപ്പാൻ ഇങ്ങനെയാണെങ്കിൽ 2022ഇലെ അവസ്ഥ അങ്ങയിൽ നിന്ന് തന്നെ compare ചെയ്തു കേൾക്കാൻ ആഗ്രഹിക്കുന്നു.
    ഉൾനാടൻ ഗ്രാമങ്ങളിൽ കൂടുതൽ focus ചെയ്തുള്ള ഒന്ന്...

    • @rajesh5492
      @rajesh5492 2 роки тому +1

      2003 ille japanum indiayum thamille ethra vyethyasamanu

    • @vineethkumar.a3534
      @vineethkumar.a3534 2 роки тому

      @@rajesh5492 അതാണ്.. അപ്പോ ഇന്നത്തെ അവസ്ഥ 🥺

  • @ashiquewilson7753
    @ashiquewilson7753 2 роки тому +1

    Last samurai സിനിമ കണ്ടപ്പോൾ തോന്നിയതാണ്.. ജപ്പാനിൽ കൊറേ ദിവസം താമസിക്കണം എന്ന് 😍😍😍

  • @SOAOLSRY
    @SOAOLSRY 2 роки тому +2

    ഇതെല്ലാം കേൾക്കുമ്പോൾ നല്ല ഒരു ഇൻഫർമേറ്റീവ് ഗൈഡ് ആയാൽ കേരളത്തിൽ വലിയ സാധ്യതകൾ ഉണ്ട്. നമ്മുടെ ഗ്രാമങ്ങളും നഗരങ്ങളും വൃത്തിയും വെടിപ്പുമുള്ള പശ്ചാത്തലം സൃഷ്ടിക്കട്ടെ.

  • @vijayakrishnanpk8048
    @vijayakrishnanpk8048 10 місяців тому +2

    ലോകം എന്താണ് എന്ന് ഈ ചാനൽ കാണുമ്പോൾ മനസ്സിൽ ആകും,
    മൂന്നാകിട സീരിയൽ കാണുന്ന നേരം പലരും ഇത് പോലെ ഉള്ള ചാനൽ കാണുകയാണങ്കിൽ മനസിന് ഒരു കുളിർമയും, ഉന്മേഷവും കിട്ടും

  • @maheencvmaheencvmaheencvma9263
    @maheencvmaheencvmaheencvma9263 2 роки тому +8

    സാർ, നിങ്ങൾ ഇങ്ങനെ ഒറ്റക്കിരുന്നു കഥ പറയുന്നതാണ് എനിക്കിഷ്ടം. എങ്കിലേ എനിക്ക് നിങ്ങളുടെ കൂടെ സഞ്ചരിക്കാൻ കഴിയു

    • @avnvk7602
      @avnvk7602 2 роки тому

      You like very much that he tell the story as alone?

  • @raregroups
    @raregroups 2 роки тому +2

    പൈസ കൊടുത്ത് റോള്ളർ കോസ്റ്ററിൽ കയറി ഛർദ്ദിച്ച് നിലവിളിച്ച് അവശരായി വരുന്ന പ്രതിഭാസം - ഗംഭീര കാഴ്ചയാണത് ❤️❤️

  • @speedtest8166
    @speedtest8166 2 роки тому +11

    Ithupolathe programs schoolil strict aayitt konduvaranam.
    Or there should be a section of curriculum that shows how other countries are, how they make their country better places n how 5eir education changes peoples behaviour so on

  • @ibrahimibru1517
    @ibrahimibru1517 2 роки тому +2

    ലോക പരിസ്ഥിതി ദിനം... 🌱💚
    ജപ്പാൻ.. 🌱💚

  • @s_a_k3133
    @s_a_k3133 2 роки тому +2

    എല്ലാത്തിനെയും പോസിറ്റീവ് ആയി കാണാൻ സാധിക്കുന്ന വൈകാരികമായി കാണാതെ വിവേകത്തോടെ കാര്യങ്ങൾ മനസിലാക്കുന്ന ഒരു ജന സമൂഹം വികസിക്കും നമ്മൾ അസൂയപ്പെട്ടിട്ട് കാര്യമില്ല... നമ്മൾ ഇവിടെ ടെലിവിഷൻ ഷോയിലെ ആൾകാർക്ക് ആർമി ഉണ്ടാക്കി കളിക്കുവാ ✌🏾

  • @photon623
    @photon623 2 роки тому

    കഴിക്കുന്നതും കഴിച്ചതുമായ ഫുഡിനെ കുറിച്ച് ഇലാബറേറ്റ് ആയി വർണ്ണനകൾ ഇല്ലാത്തതാണ് സന്തോഷ് സാറിൻ്റെ ഒരു വലിയ പ്രത്യേകത ആയി തോന്നുന്നത്. മറിച്ച് ആ സമയം കൂടി മനുഷ്യനെ കുറിച്ച് അവൻ കടന്നു വന്ന ചരിത്രങ്ങളെ കുറിച്ച്, നാളെകളെ കുറിച്ച് ദാർശനികവും വലിയ പോസിറ്റിവിറ്റി തരുന്ന ചിന്തകൾക്കായി മാറ്റിവെക്കുന്നു. ഒരു യഥാർത്ഥ സഞ്ചാരി ❤️

  • @abhilashkrishna8056
    @abhilashkrishna8056 2 роки тому +4

    Sir with great respect. Can't wait one week pls. U the great man after fr. APJ abdulkaam sir. Love u ❤. Praying for ur health and happiness

  • @user-xn8lw5rf4x
    @user-xn8lw5rf4x 2 роки тому +3

    ഈ മനുഷ്യൻ പദ്മശ്രീ അർഹിക്കുന്നുണ്ട്..

  • @rajeshpannicode6978
    @rajeshpannicode6978 2 роки тому +6

    പണത്തിൻ്റെ പോരായ്മ അല്ല പൗരബോധത്തിൻ്റെ പോരായ്മ തന്നെ നമ്മുടെ രാജ്യത്തിൻ്റെ വികസനം കുറയുന്നതിൻ്റെ കാരണം എന്ന് തോന്നുന്നു. ഇവിടെ ഒരു പൊതു കക്കൂസിൽ പോലും ധൈര്യമായി ഉപയോഗിക്കാൻ കഴിയില്ലല്ലോ.

  • @girishkumar7110
    @girishkumar7110 2 роки тому +9

    santhoshji you are an inspiration to many

  • @jojijoseph6889
    @jojijoseph6889 2 роки тому +4

    ചെക്കനെ ഞങ്ങൾ പൊക്കിയിരിക്കും 😎

  • @manump2972
    @manump2972 2 роки тому +2

    ആ പയ്യനെ ഇനിയും കണ്ടുമുട്ടിയാൽ ഒരു വീഡിയോ ഇടാൻ മറക്കരുത് 💙

    • @eft5620
      @eft5620 Рік тому

      കണ്ടാൽ ഇനി അറിയാൻ പറ്റത്തില്ല
      മംഗോളിയൻ വംശജർ അല്ലെ ജാപ്പനീസ് ആൾക്കാർ

  • @vipinns6273
    @vipinns6273 2 роки тому +18

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @kbuluwar1448
    @kbuluwar1448 2 роки тому +6

    ഡയറി കുറിപ്പുകൾ❤️

  • @manojthyagarajan8518
    @manojthyagarajan8518 2 роки тому +3

    എഴുത്തുകാരൻ യുകി യോ മിഷിമ യെയും ഓർമ്മ വന്നു.😊👍

  • @haleemahameed8402
    @haleemahameed8402 Рік тому +1

    Sanchariyude diary kurippukal is a stress relief material❤️

  • @jojomj7240
    @jojomj7240 2 роки тому +2

    അതെ ആ കുട്ടിക്ക് ഇപ്പോൾ ഒരു 21 വയസ്സ്... എവിടെ ഉണ്ടാകുമോ ആവോ? സർ പറഞ്ഞത് പോലെ ഞാനും ചിലപ്പോൾ ചിന്തിക്കാറുണ്ട്.... സഞ്ചാരത്തിലെ ദൃശ്യങ്ങൾ കാണുമ്പോൾ... ഇവർ എല്ലാം അവിടെ അടുത്ത് താമസിക്കുന്നവർ ആയിരിക്കുമോ? എന്നൊക്കെ...
    1922 ൽ ജീവിച്ചിരുന്നവർ ചിന്തിച്ചു കാണുമോ ഒരു 100 വർഷം കഴിയുമ്പോൾ 2022 ഇൽ ഈ ലോകം എങ്ങനെ ആയിരിക്കുമെന്ന്..... അങ്ങനെ ചിന്തിക്കുന്നത് ഒരു സുഖം തന്നെയാണ്

  • @amarnatha5008
    @amarnatha5008 2 роки тому +9

    Waiting aarunu ❤️

  • @csunni3561
    @csunni3561 2 роки тому

    Sri.Santhosh George Kulangara: താൻകളുടെ സഫാരി ചാനലും അതിൽ കൂടി സംപ്രേഷണം ചെയ്യുന്ന യാത്ര വിവരണങ്ങളും എത്ര മനോഹരമാണെന്ന് എനിക്ക് വാക്കുകളിൽ കൂടി അറിയിക്കാൻ സാധൃമല്ല.ഒരുപക്ഷെ താൻകളുടെ യാത്ര വിവരണങളോട് കിടപിടിക്കാൻ ഈ ലോകത്ത് തന്നെ വേറെ ആരും ഉണ്ടാവില്ല എന്നാണ് എന്റെ ദ്രിഡവിശ്വാസം.ഈഒരു സംരംഭത്തിനും അത് സൗകര്യപ്പെടുത്തികൊടുത്ത യുടൃബ് ചാനലിനും ഞാൻ എല്ലാ ആശംസകളും നേരുന്നു.

  • @ShahanshaMuhammed
    @ShahanshaMuhammed 2 роки тому +5

    ഹൃദ്യമായ അവതരണം. വീണ്ടും ജപ്പാനിൽ പോയ പ്രതീതി. ❤️❤️❤️

  • @sudeepkoroth1468
    @sudeepkoroth1468 2 роки тому +3

    I could wish to see Nalini cheachi pic as well...Santhosetta u saw all of your tour guide pic or video, who helped u this sacharam excluding Nalini cheachi😒😒

  • @radhanair788
    @radhanair788 2 роки тому +2

    Super presentation.Thank you.God bless you.🙏🏻🙏🏻🙏🏻♥️♥️♥️👍.

  • @prameelavsopanam3541
    @prameelavsopanam3541 2 роки тому +7

    Really Amazing.Japan muzhuvan Kanda feel. Thank u ❤️❤️😌😌.katta waiting for next episode

  • @Miscxpres
    @Miscxpres 2 роки тому +5

    Aa പയ്യൻ്റെ ഫോട്ടോ നമ്മുടെ ജപ്പാൻ friends nte groupil ഇട്ടിട്ടുണ്ട്....ഒന്ന് നോക്കാം ..അവനെ കണ്ട് പിടിക്കാൻ പറ്റുമോ എന്ന്....

  • @gopalankp5461
    @gopalankp5461 2 роки тому +4

    Although we don't have any other options for the information related to these kind of tours we are able to understand the various tours by Sri Santhosh George Kulangara and we all adore him for his historical information about various events including this case and namaste to him for all his historical and informative explanation.

  • @PubgLover-gg3vq
    @PubgLover-gg3vq 2 роки тому +5

    Santhosh sir🥰🥰🥰

  • @abdulazeezn
    @abdulazeezn 2 роки тому +2

    ഡയറി കുറിപ്പുകൾ 🌹👍🙋‍♂️

  • @stranger69pereira
    @stranger69pereira 2 роки тому +13

    *ഞാൻ Atheist ☮️ 💚 ആണ്, പൊട്ട കഥകൾ വിശ്വസിക്കുന്നത് നിർത്തി പള്ളിയിൽ പോകുന്ന നിർത്തി പക്ഷേ ഞായറാഴ്ച ഈ Program ഒഴിവാക്കില്ല.* 💐💐
    മനുഷ്യത്വം ആണ് എൻറെ മതം ശാസ്ത്രമാണ് എൻറെ ഐഡിയോളജി

    • @stranger69pereira
      @stranger69pereira 2 роки тому +2

      @XLR 8 ദൈവം (Hindu) ഉണ്ട് എങ്കിൽ ദൈവത്തിൻറെ തെളിവ് കൊണ്ടുവരൂ. ഒരുപക്ഷേ ആ ദൈവം ഉണ്ട് എങ്കിൽ ആ ദൈവത്തിന് ഇവിടെയുള്ള അനീതികൾ പട്ടിണിമരണങ്ങൾ വംശഹത്യകൾ കൊലപാതകങ്ങൾ എന്നിവ തടയാൻ കഴിയുന്നുണ്ടോ ❓❓ കഴിയുന്നില്ല എങ്കിൽ ആ ദൈവത്തിന് പരിമിതിയുണ്ട്. പരിമിതിയുള്ള ആളെ ദൈവം എന്ന് വിളിക്കാൻ കഴിയില്ല❌❎

    • @stranger69pereira
      @stranger69pereira 2 роки тому +1

      @XLR 8 അതുമല്ലെങ്കിൽ മറ്റൊരു വഴിയുണ്ട് നിങ്ങൾ തെളിവില്ലാത്ത ദൈവത്തെ അന്ധമായി വിശ്വസിക്കുന്ന മതവിശ്വാസിയാണ് എന്ന് പറഞ്ഞാൽ മതി

    • @daniel11111
      @daniel11111 2 роки тому

      @XLR 8 so, the absence of evidence that I can’t fly does mean it’s not a definite proof of my inability to fly.

  • @Godofficialkeralam
    @Godofficialkeralam 2 роки тому

    ആധുനിക കാലത്തെ യാത്ര മനുഷ്യൻ, അതിലേറെ ഇത്ര വിവരണം.... വാക്കുകൾക്ക് അതീതമായി...

  • @anoopraj9321
    @anoopraj9321 2 роки тому +18

    സഞ്ചാരത്തിൽ കണ്ട കീവിലെ സന്തോഷമുള്ള മുഖങ്ങളെ ഓർത്തിരുന്നു. യുദ്ധത്തിൽ എന്തായിരിക്കും അവരുടെ അവസ്ഥ.താങ്കൾ വിവരിച്ചപ്പോൾ അറിയാതെ ഒരു വിഷമം. ജീവിതം ...

  • @clausvonstauffenberg1430
    @clausvonstauffenberg1430 2 роки тому +1

    പഴയ സഞ്ചാരം വീഡിയോ കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ടോ ?

  • @3yearsago938
    @3yearsago938 2 роки тому +2

    ഇതൊക്കെ ആർക് വേണം 😏
    ഈ കാലത്തും ഞങ്ങൾക്ക് വർഗീയത ആണ് 😁

  • @pankajamnarayanan9445
    @pankajamnarayanan9445 2 роки тому

    SGK സഹോദരന് ഹൃദയം നിറഞ്ഞ ആശംസകൾ. Your vision is amazing. എന്തൊരു ഗംഭീര കാഴ്ചകളാണ് നമ്മുടെ ഈ തലമുറയ്ക്കും വരാൻ പോകുന്ന തലമുറയ്ക്കും ചിത്രീകരിച്ചിരിക്കുന്നത്. പറയാൻ വാക്കുകളില്ല. അതുപോലെ ഭാഷ പ്രാവിണ്യം അതി ഗംഭീരം. തങ്ങളെപോലെ വേറെ ആരും ഇല്ല. You are simply great.

  • @fouladk
    @fouladk 2 роки тому +1

    അതായത് ഫുജി അഗ്നിപർവതം ഒരു അഗ്നിപർവതം ആണ് 😀3:45

  • @AlikkalVijesh
    @AlikkalVijesh 2 роки тому +1

    In Japan 🇯🇵 mostly “miyawaki forest” 🌳 for more info googled and see it’s…

  • @bineeshdesign6011
    @bineeshdesign6011 2 роки тому +4

    ജപ്പാനിൽ ഒരു മെട്രോ വരുമ്പോൾ അവിടെയുള്ള ഭരണാധികാരികൾ ചിന്തിക്കുന്നത് ജനങ്ങൾക്ക് മികച്ച സൗകര്യം നൽകാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നാണ്, ഇവിടെ നേരെ തിരിച്ചാണ് ചിന്തിക്കുന്നത് എനിക്ക് എത്ര കമ്മീഷൻ കിട്ടും..? എന്തിക്കെന്താണ് ലാഭം..?? ഈ ചിന്താഗതി ഇന്നും മാറിയിട്ടില്ല..സിമൻ്റ് പോലും ഇല്ലാതെ എന്തിന് കമ്പി പോലും ഇല്ലാതെ പാലവും കെട്ടിടങ്ങളും ഉണ്ടാക്കി കാശ് വാരുന്ന രാഷ്ട്രീയക്കാർ ആണ് നമ്മുടെ ശാപം

  • @kochumolkottayam6457
    @kochumolkottayam6457 2 роки тому +9

    ഒരു മുത്തശ്ശി കഥ കേൾക്കാനുള്ള കൗതുകത്തോടെ കാത്തിരിക്കുന്നവരുണ്ടോ ???

  • @Hariprasad-ez9we
    @Hariprasad-ez9we 2 роки тому +1

    Sgk sirne pole thanneyaan njjum ooro manushyaneyum kanumbol avarude life njn think cheyarud . Ente place kasaragod ann but ipo njn kochiyil work cheyyunnu I like explore people life. Veedum oru episode kannan sadhichadhil orupaad sandhosham.