സൗന്ദര്യ ദേവത പണയക്കാട്ട് ഭഗവതി | Panayakkat Bagavathy | Pradeep Manakkadan

Поділитися
Вставка
  • Опубліковано 7 лют 2025
  • പണയക്കാട്ട് ഭഗവതി ( ഭ്രാന്ത് പരദേവത)
    വരെയധികം കാവുകളിൽ കെട്ടിയാടുന്ന ഒരു നാട്ടു പരദേവതയാണ് പണയകാട്ട് ഭഗവതി . രൂപ ഭംഗിയിലും മുഖത്തെഴുത്തും ഒരുപോലെ ആണെങ്കിലും പലയിടങ്ങളിലും നടനം വ്യത്യസ്ഥമാണ് . കുത്തു പന്തവും വട്ട മുടിയും അരയോടെയുമുള്ള രൗദ്ര മൂർത്തി ആണ് ഭഗവതി ,എന്നാൽ കരിവെള്ളൂർ ഭാഗത്തു സൗമ്യ ഭാവത്തിൽ ആണ് ഭഗവതി കുടികൊള്ളുന്നത് . ഭഗവതിയെ പ്രാന്ത് പരദേവത എന്ന് പറയപ്പെടുന്നു . എന്ത് കൊണ്ട് അങ്ങനെ വിളിക്കുന്നു . പലപ്പോഴും പലരും ചിന്തിച്ചിട്ടുണ്ട് .ഇങ്ങനെയാണ് ആ ഒരു പേരുണ്ടായതിന്റെ പിന്നിലെ ഇതിവൃത്തം
    ശ്രീമഹാദേവനും പാർവതീ ദേവിയും വേട വേഷം പൂണ്ട് ഭ്രാന്ത വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു . ഭ്രാന്ത വനത്തിൽ വച്ചു രണ്ട്‌ പേർക്കും ഭ്രാന്ത് ഉണ്ടായി . ആ ഭ്രാന്തിൽ ഒരു പുത്രി ഉണ്ടായി എന്നും ,തേജസ്വിനി ആയ ആ പുത്രി അവിടെ നിന്നും യാത്രയായി പല കാവുകളിലും ശേഷിപ്പെട്ടു എന്നും പുരാവൃത്തം .പ്രാന്ത് പരദേവത എന്ന നാമത്തിങ്കൽ ശക്തിസ്വരൂപിണിയും അന്നപൂർണേശ്വരിയുമായ ഭഗവതി പലയിടങ്ങളിലായി ഭക്തരെ അനുഗ്രഹിക്കുന്നു . കാങ്കോൽ പണയകാട്ട് ഭഗവതി ക്ഷേത്രത്തിലും ,കൊടക്കാട് പണയകാട്ട് ഭഗവതി ക്ഷേത്രത്തിലും അങ്ങനെ ഒരുപാട് കാവുകളിൽ ആരാധനാ മൂർത്തി ആണ് ഭഗവതി . പണയക്കാട്ടു ഭഗവതി ക്ഷേത്രത്തിൽ ആണ് ഭഗവതി ആദ്യം ശേഷിപ്പെട്ടത് .അതുകൊണ്ട് പ്രാദേശികമായി ഭഗവതിയെ ആ പേരിൽ അറിയപ്പെടുന്നു .
    പല ഇല്ലങ്ങളിലും ആരാധനാ മൂർത്തിയാണ് ഭഗവതി . കൊടക്കാട് കുന്നത്തില്ലം , വടശ്ശേരി പെരികമന ഇല്ലം ഇങ്ങനെ പോവുന്നു ദേവിയുടെ അധിവാസ കേന്ദ്രങ്ങൾ .

КОМЕНТАРІ • 2

  • @AR_RAY_
    @AR_RAY_ 4 місяці тому +2

    Stalam evde ?

    • @unnisworld_rituals
      @unnisworld_rituals  4 місяці тому +1

      @@AR_RAY_ kodakkad kunnathillam sailapureswari kshethram