Aaro Viral Neetti - Video Song | Gireesh Puthenchery - Vidyasagar | Manju Warrier | Pranayavarnangal

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 1,1 тис.

  • @vigneshmurugan7028
    @vigneshmurugan7028 3 роки тому +566

    എന്റെ ഇഷ്ട 10 ഗാനങ്ങൾ
    1. ആരോ വിരൽ നീട്ടി...
    2. മറന്നിട്ടുനെന്തിനോ മനസ്സിൽ...
    3.ഒരു രാത്രി കൂടി വിടവാങ്ങവേ..
    3. എത്രയോ ജന്മമായി....
    4. മിഴിയറിയാതെ വന്നു നീ....
    5. കരിമിഴി കുരുവിയെ കണ്ടില്ലാ...
    6. എന്തെ ഇന്നും വന്നില്ലാ....
    7. വരമഞ്ഞളാടിയാ....
    8. മഞ്ഞു പോലെ മാൻ കുഞ്ഞുപോലെ
    9. ദ്വാദശയിൽ മണിദീപിക...
    10. വെണ്ണിലാ ചന്ദനകിണ്ണം...
    പത്തിൽ ഒന്നും അവസാനിക്കില്ല വിദ്യാജിയുടെ നമുക്ക് ഇഷ്ടപ്പെട്ടഗാനങ്ങൾ...
    വിദ്യാജി ഉയിർ 👌🧡🙏

    • @samk-sf2hh
      @samk-sf2hh 2 роки тому +1

      👍

    • @shahana6632
      @shahana6632 Рік тому +17

      തിരഞ്ഞെടുത്ത പാട്ടുകളിലെല്ലാം നഷ്ട്ടപെതെന്തൊക്കെയോ ഉണ്ടു..
      ജീവിതത്തിലും ഉണ്ടോ...? ഉണ്ടാവാതിരിക്കട്ടെ... ഈ പാട്ടുകൾ എനിക്കും പ്രിയപ്പെട്ടതാണ് 🔥

    • @soumyasuku4470
      @soumyasuku4470 Рік тому +3

      ആരോ വിരൽ

    • @rejin5004
      @rejin5004 Рік тому +11

      നിങ്ങൾ no : 1 list വിട്ടുപോയി കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്തു 👍♥️

    • @chinchukrishna6104
      @chinchukrishna6104 Рік тому +1

      Ente fvrt songs ellam❤️❤️❤️❤️❤️

  • @jayaramanoppam1572
    @jayaramanoppam1572 3 роки тому +2822

    ഇതൊക്കെയാണ് ഗംഭീര വർഷം 1998- പ്രണയവർണങ്ങൾ, സമ്മർ ഇൻ ബത്‌ലഹേം, കന്മദം, മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, ഹരികൃഷ്ണൻസ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, ചിന്താവിഷ്ടയായ ശ്യാമള. എല്ലാം നല്ല superhit സിനിമകളും പാട്ടുകളും.

    • @hashimpt864
      @hashimpt864 3 роки тому +77

      1998 time ille movies ella songs evergreen hits ann ... Nostalgia feel all songs my school time. Theature I'll poyi cinema kanuvan poya time

    • @shibinshaji2633
      @shibinshaji2633 3 роки тому +110

      മയിൽ‌പീലിക്കാവ്

    • @hashimpt864
      @hashimpt864 3 роки тому +26

      @@shibinshaji2633 correct.. 1998 Ile mikka moviesleyum all songsum super hit ann. Athukondanu ee songs okke eppoyum evergreen songs aayitu nilikunnathu

    • @akshaysreedharnamboothirip5886
      @akshaysreedharnamboothirip5886 3 роки тому +82

      മലയാളത്തിൽ വിദ്യാജി പോപുലർ ആയ വർഷം ...
      അന്ന് തൊട്ട് ഇന്ന് വരെ വിദ്യാജി ഓരോ മലയാളികളുടെയും മനസ്സിൽ ഉണ്ട് ..... ഇനി ആ സ്ഥാനത്തേക്ക് ആരും തന്നെ വരില്ല എന്ന് ഉറപ്പാണ്....

    • @jayaramanoppam1572
      @jayaramanoppam1572 3 роки тому +63

      @@akshaysreedharnamboothirip5886 രവീന്ദ്രനും ഔസേപ്പച്ചനും ജോൺസണും കൊടികുത്തി വാണ മലയാള സിനിമയിൽ വിദ്യാസാഗർ ശ്രദ്ധിക്കപ്പെട്ട വർഷം. അഴകിയ രാവണൻ, വർണപ്പകിട്ട് , പ്രണയവർണങ്ങൾ, കൃഷ്ണഗുഡി, സമ്മർ... പിന്നെ ഒരു പോക്കായിരുന്നു.

  • @veenaveena5841
    @veenaveena5841 3 роки тому +124

    കെ.ജെ യേശുദാസ് അദ്ദേഹം പാട്ടിന്റെ 50 വർഷം പൂർത്തിയാക്കിയപ്പോൾ കൊടുത്ത ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പത്ത് പാട്ടുകൾ തിരഞ്ഞെടുത്തപ്പോൾ അതിലൊന്ന് ഈ പാട്ടായിരുന്നു ❤️
    വിദ്യാജിക്കും ഗിരീഷ് പുത്തഞ്ചേരിക്കും ഒരു അവാർഡ് കിട്ടിയതിനു തുല്യമാണത് 😇
    ഈ കോമ്പോയിലെ അസാധ്യ സൃഷ്ടി 😍😍

  • @vigneshmurugan7028
    @vigneshmurugan7028 3 роки тому +196

    വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന ഗിരീഷ് പുത്തഞ്ചേരി
    സംഗീതം കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന വിദ്യാസാഗർ....

    • @pvdhaneeshsree
      @pvdhaneeshsree Рік тому +4

      ആലാപനം കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന ദാസേട്ടൻ

    • @santhoshsandhu5177
      @santhoshsandhu5177 5 місяців тому +1

      എഴുതി വെച്ചാൽ മാത്രം പോരാ bro അത് ആലാപനത്തിൽ കൂടി നമ്മുടെ മനസ്സിൽ പതിയണം എങ്കിൽ അത് പാടി ആളുടെ സൗണ്ട് കൂടി ആണ്

  • @NiATV
    @NiATV 3 роки тому +463

    ദാസേട്ടന്‍റെ സ്വരം ഏറ്റവും മനോഹരമായി തോന്നിപ്പിച്ച മെലഡി..

    • @4earrow568
      @4earrow568 3 роки тому +9

      I loved chithra mam's version. Dasettan's version is nyc but i love female version❤️

    • @prasakh
      @prasakh 3 роки тому +2

      മനോഹരം

    • @karaoke8230
      @karaoke8230 2 роки тому +5

      @@4earrow568 dasettan 🔥

    • @saayvarthirumeni4326
      @saayvarthirumeni4326 Рік тому +3

      ദാസേട്ടൻ 🔥

    • @rajeevikottilaveedu9293
      @rajeevikottilaveedu9293 8 місяців тому

      ​@@saayvarthirumeni4326Eeo

  • @josephmangalathraphael9436
    @josephmangalathraphael9436 11 місяців тому +15

    ഇങ്ങനെ സന്ദർഭത്തിൻ്റ തനിമ ഒപ്പിയെടുത്ത്, തന്നിലേക്ക് ആവാഹിച്ചെടുത്ത്, പാടാൻ കഴിയുന്ന ദാസേട്ടനെപ്പോലൊരു ഗായകനെ, ഏതു കാലത്തായിരിക്കും കണ്ടുമുട്ടുക! ഒരു നക്ഷത്രത്തിൽ നിന്നും മറ്റൊരു നക്ഷത്രത്തിലേക്കുള്ള ദൂരം എത്രയോ പ്രകാശ വർഷങ്ങളാണ്.

  • @binduajith3848
    @binduajith3848 11 місяців тому +60

    ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...
    ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം...
    തളരും തനുവോടെ... ഇടറും മനമോടെ...
    വിടവാങ്ങുന്ന സന്ധ്യേ..
    വിരഹാര്‍ദ്രയായ സന്ധ്യേ....
    ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...
    വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി...
    വര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷശോകമായി...
    നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി....
    നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി....
    ഇരുളില്‍ പറന്നു മുറിവേറ്റുപാടുമൊരു
    പാവം പൂവല്‍ കിളിയായ് നീ......
    ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...
    ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം...
    പാതിമാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍...
    കാറ്റില്‍ മിന്നിമായും വിളക്കായ് കാത്തു നില്‍പ്പതാരേ...
    നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം...
    നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം...
    മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു
    പാവം കണ്ണീര്‍ മുകിലായ് നീ....
    ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...
    ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം...
    തളരും തനുവോടെ... ഇടറും മനമോടെ...
    വിടവാങ്ങുന്ന സന്ധ്യേ..
    വിരഹാര്‍ദ്രയായ സന്ധ്യേ....

    • @Kssubeesh11
      @Kssubeesh11 7 місяців тому +1

      നിങ്ങ മുത്താണ് ❤

    • @SreelekhaK-c4k
      @SreelekhaK-c4k 3 місяці тому

      🥹🥹🥹

  • @sree5053
    @sree5053 3 роки тому +509

    വിരലുകൾ കൊണ്ട് മായാജാലം തീർക്കുന്ന മനുഷ്യൻ😍ഗിരീഷ് പുത്തഞ്ചേരി💖💖💖

    • @arunkm3088
      @arunkm3088 3 роки тому +8

      അയാൾ ഒരു ജിന്നാണ് ♥️

    • @rohiths1983
      @rohiths1983 3 роки тому +12

      തൂലിക കൊണ്ട് എന്ന് പറയൂ

    • @mujeebkhan8163
      @mujeebkhan8163 2 роки тому +2

      ഓരോ വരിയും ഹൃദയത്തിൽ കൊത്തിവെച്ചപോലെയാണ്

    • @anoopek4490
      @anoopek4490 Рік тому +2

      പദങ്ങൾ കൊണ്ട് ❤

    • @askmedia7549
      @askmedia7549 Рік тому

      YES

  • @Nambiar12
    @Nambiar12 3 роки тому +41

    മഞ്ജു ചേച്ചി വീട്ടിലേക് പോകുമ്പോൾ ആണ് ഇതിലെ ഏറ്റവും നല്ല രംഗം സിനിമയിലെ.... പഴയ നാടും ചിറ്റ ആയി അഭിനയിച്ച ആ ചേച്ചി ഒക്കെ റിയലിസ്റ്റിക് ആയിരുന്നു...

  • @ubijithunnikrishnan
    @ubijithunnikrishnan 3 роки тому +64

    വിദ്യജിയെ മലയാളികൾ സ്നേഹിക്കുന്ന😘 പോലെ വേറാരും സ്നേഹിക്കില്ല. 😍 മനസിൽ ആഴ്ന്നിറങ്ങുന്ന പോലല്ലേ ഓരോ പാട്ടും ഉണ്ടാക്കി വെച്ചക്കണേ...🙏

  • @jithinm8048
    @jithinm8048 3 роки тому +251

    വിദ്യാജി യുടെ പകരം വെക്കാൻ ഇല്ലാത്ത ശുദ്ധ സംഗീതം
    ഗിരീഷ് ഏട്ടന്റെ മനസ്സിൽ ആ ഴ ത്തിൽ ഇറങ്ങുന്ന വരികളും ദാസേട്ടന്റെ ആലാപനം

  • @nafseer9538
    @nafseer9538 3 роки тому +101

    പ്രണയവും സൗഹൃദവും തന്നിൽ നിന്നു നഷ്ടപെടുന്നതിന്റെ വേദന ഇത്രയും മനോഹരമായി അവതരിപ്പിച്ച വേറെ ഒരു പാട്ടു ഇല്ലെന്നു തോന്നുന്നു...
    മഞ്ജു വാരിയർ, ദിവ്യ ഉണ്ണി ഒന്നിനൊന്നു മെച്ചമായി അഭിനയിച്ച സിനിമ..

  • @behindview1766
    @behindview1766 3 роки тому +260

    എന്റെ വിദ്യാജി ഇങ്ങനെ ഞങ്ങളെ രോമാഞ്ചം കൊള്ളിപ്പിക്കല്ലേ❤❤❤

    • @ajeeshajeesh5436
      @ajeeshajeesh5436 3 роки тому

      Jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjhjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj

    • @vishnunjaraneeli5057
      @vishnunjaraneeli5057 3 роки тому +3

      Melody കിങ്

    • @deepamohan8562
      @deepamohan8562 2 роки тому

      @@ajeeshajeesh5436 oll

    • @deepamohan8562
      @deepamohan8562 2 роки тому +1

      @@ajeeshajeesh5436 ool

    • @deepamohan8562
      @deepamohan8562 2 роки тому

      @@ajeeshajeesh5436 l

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +279

    ചിത്രത്തിലെ ആ സിറ്റുവേഷൻ്റെ എല്ലാ തീവ്രതയും വൈകാരികതയും ഒപ്പിയെടുക്കുന്നതാണ് ഈ ആർദ്ര മനോഹര ഗാനം.അതു തന്നെയാണ് ഈ ഗാനത്തെ ഇത്രത്തോളം ഹൃദ്യമാക്കിത്തീർക്കുന്നത്...🎵

  • @kiranbaby5216
    @kiranbaby5216 3 роки тому +99

    Relevant movie...👌🏼
    Never play with others feelings...💯
    പാവം പാവം രാജകുമാരൻ , പ്രണയവർണങ്ങൾ നല്ലൊരു സന്ദേശം ആണ് തരുന്നത്..👍🏼

  • @navaneethgovind3453
    @navaneethgovind3453 2 роки тому +92

    തിരിച്ച് കിട്ടാതെ ,തിരിച്ച് അറിയാതെ പോയ സ്നേഹം... അത് ഒരു വിങ്ങൽ തന്നെയാണ്.
    അതേ സ്നേഹം മറ്റൊരാൾ സ്വന്തമാക്കുന്നതിൻ്റെ വേദന ഒന്ന് വേറെയാണ്😥

  • @sreeragssu
    @sreeragssu 3 роки тому +892

    '' വെണ്ണിലാവ് പോലും നിനക്കിന്നെരിയും വേനലായ് ''💔💔💔💔
    ഏറ്റവും അര്‍ത്ഥവത്തായ വരികള്‍ , വിരഹം എന്ന ഭാവത്തെ ഇതിലും നന്നായി വിവരിക്കാന്‍ കഴിയില്ല🙂
    *ഗിരീഷ് പുത്തഞ്ചേരി* ♥😍🥰

  • @amrkarn1961
    @amrkarn1961 2 роки тому +65

    ഒരുപാട് സ്വപനങ്ങളും ആഗ്രഹങ്ങളും കൊണ്ട് കെട്ടി ഉയർത്തിയ പ്രണയത്തിന്റെ കൊട്ടാരം. ഒറ്റ അടിക്ക് തകർന്നു വീഴുമ്പോൾ ഉണ്ടാകുന്ന വേദന അനുഭവിച്ചറിയിച്ചറിഞ്ഞവർക്കേ മനസിലാകൂ..
    ആർക്കും നമ്മൾ ഒരു ശല്യം ചെയ്യാൻ പാടില്ല മൗനം ആണ് നല്ലത്...Badly Miss You Jaan 😔💔

  • @deva_96
    @deva_96 3 роки тому +71

    പ്രണയവർണ്ണങ്ങൾ ❣️ പ്രണയത്തിന്റെ, വിരഹത്തിന്റെ, നൊമ്പരത്തിന്റെ കഥകൾ പറഞ്ഞ സിബി മലയിൽ മാജിക് ❣️❣️
    മനോഹരമായ ഗാനങ്ങളാൽ സമ്പന്നം 🔥വിദ്യാജിയും - ഗിരീഷേട്ടനും.. ഒരു ആടാർ combo ആണ് 💜

  • @jijojosephjijo1548
    @jijojosephjijo1548 3 роки тому +23

    ഹൊ എന്തൊരു പെർഫക്ട് സൗണ്ട് ദാസേട്ടൻ ഒരു രക്ഷയുമില്ല !

  • @athiraathi4424
    @athiraathi4424 3 роки тому +364

    വേദനിപ്പിക്കാനും സന്തോഷിപ്പിക്കാനും പുളകം കൊള്ളിപ്പിക്കാനും പുല്ലാങ്കുഴൽ എത്ര മനോഹരമായ ണ് വിദ്യാജി ഉപയോഗിച്ചിരിക്കുന്നത്💗💗💗💗💗

    • @Nambiar12
      @Nambiar12 3 роки тому +13

      മാസ്റ്റർപീസ് ആണ് പുള്ളിടെ

    • @lalvydhehilal3567
      @lalvydhehilal3567 3 роки тому +11

      അതാണ് "ശീലം വിദ്യജി 😍🧡

    • @vishnulalification
      @vishnulalification 3 роки тому +4

      😍❤️

    • @florescarmeli
      @florescarmeli 2 роки тому

      Beautiful song .... Nice composition. ua-cam.com/video/4BVG_IEwj48/v-deo.html

    • @ajeerajeer6604
      @ajeerajeer6604 Рік тому

      സത്യം

  • @sanjaysunil2077
    @sanjaysunil2077 3 роки тому +25

    എല്ലാവരിലും ഒരു വിക്ടർ ഒളിഞ്ഞിരിക്കുന്നുണ്ട്. ബിജു മേനോൻ ചെയ്തതിൽ വെച്ച് മികച്ച കഥാപാത്രങ്ങളിലൊന്ന്.
    " നിന്നെ സ്നേഹിക്കാൻ എനിക്ക് നിന്റെ പോലും അനുവാദം ആവശ്യമില്ല "
    Hats off to Vidyaji and Gireesh sir

  • @valluvanaadan6126
    @valluvanaadan6126 3 роки тому +18

    ചലച്ചിത്രത്തിന്റെ കഥക്കൂടിനുള്ളിലേക്കൊതുക്കി നിർത്തി പാട്ടെഴുതുന്ന വെല്ലുവിളിയെ കവിതയുടെ അസാമാന്യത കൊണ്ട് നേരിട്ട പാട്ടെഴുത്തുകാരനാണ് ഗിരീഷ് പുത്തഞ്ചേരി......😍💕
    പ്രണയത്തെക്കുറിച്ച് എഴുതി മതിവരും മുൻപേ അങ്ങിറങ്ങിപ്പോയ പാട്ടെഴുത്തുകാരന്റെ നഷ്ടം എത്രമാത്രം ആഴമുള്ളതാണെന്ന് ഓർമപ്പെടുത്തുന്ന ഒരു ഗാനം; സന്ധ്യയുടെ മൗനം പോലെ തേജസാർന്നത് 🎶😍
    ചില്ലുടഞ്ഞുപോയൊരു ആർദ്ര ഹൃദയത്തിന്റെ മിടിപ്പുകളെഴുതിയ പാട്ടിന് ഈണമിട്ടത് വിദ്യാസാഗറാണ്❣️🎶😍
    മൃദുവായ ചിറകൊച്ചയോടെ ഇരുളിൽ പറന്നുവന്ന് ഒരു തൂവൽ പൊഴിച്ചിട്ടു മടങ്ങിപ്പോയ പക്ഷിയെപ്പോലെയുള്ള ഈ പാട്ട് എത്രകേട്ടാലും മതിവരാത്ത ഒന്നാണ്.,,,,,,,ഓരോ കേൾവിയിലും ഒരു കണ്ണീർ മുകിലായി മനസിനെ നൊമ്പരപ്പെടുത്തുന്ന ഒന്ന്....

  • @vivek-k.93
    @vivek-k.93 3 роки тому +162

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും വിദ്യാജിയുടെ ഈണവും❤️❤️❤️❤️❤️
    മഞ്ജുചേച്ചി❤️

    • @nidhinsubramanain5830
      @nidhinsubramanain5830 3 роки тому +1

      അപ്പൊ ദാസ് സർ?

    • @gvinod114
      @gvinod114 9 місяців тому

      ഇവരിൽ ആരാണ് ഈ ഗാനം താങ്കളുടെ ഉള്ളിലേക്ക് തഴുകി വിടുന്നത് സുഹൃത്തേ..
      ദാസേട്ടൻ വിരോധി ആണോ??

  • @ABINSIBY90
    @ABINSIBY90 3 роки тому +78

    ചില വിഷമഘട്ടങ്ങളിൽ, മനസ്സിന് ഭാരം തോന്നുന്ന സന്ദർഭങ്ങളിൽ ഈ പാട്ട് പകർന്നു തരുന്ന ഊർജം വലുതാണ്. ഉച്ചയ്ക്ക് വീട്ടിലിരിക്കുന്ന സമയത്തു ഈ പാട്ട് കേൾക്കാൻ വല്ലാത്തൊരു ഫീലാണ്. മനോരാജ്യം കാണാൻ തോന്നിപ്പിക്കുന്ന ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹരമായ വരികൾ. Excellent song

  • @jibinoffl
    @jibinoffl 3 роки тому +351

    ഗിരീഷ്‌പുത്തഞ്ചേരി, അക്ഷരങ്ങൾ കൊണ്ട്
    മായാജാലം സൃഷ്ടിക്കുന്ന അനശ്വര രൂപം ! ❤️
    തിരിച്ചു കിട്ടാത്ത എന്തൊക്കെയോ നമ്മളിൽ നിന്ന് അകന്നു പോയെന്നൊരു തോന്നൽ ! 😊

    • @akashh1314
      @akashh1314 3 роки тому +6

      മിസ്സ്‌ ഹിം എ ലോട്ട് ❤️💯.... ഗിരീഷേട്ടൻ

    • @m.asif.n9233
      @m.asif.n9233 3 роки тому +4

      Nalla pattukalum poyi

    • @JK-tl7no
      @JK-tl7no 2 роки тому

      Yes....

    • @florescarmeli
      @florescarmeli 2 роки тому

      Beautiful song .... Nice composition. ua-cam.com/video/4BVG_IEwj48/v-deo.html

    • @gkiyer5859
      @gkiyer5859 2 роки тому

      gireesh ennum eppozhum nammude koode undu. pratibha

  • @ratheesh916
    @ratheesh916 3 роки тому +13

    ഈ സംഗീതത്തിന് ഗിരീഷ് പുത്തഞ്ചേരി ഇങ്ങനെയൊക്കെ എഴുതീലെങ്കിലേ അത്ഭുതപെടാനുള്ളു 😍😘വിദ്യാസാഗർ (Melody King)🙏

  • @jaganhari
    @jaganhari 3 роки тому +95

    വരികളിലെ വേദന, കേൾക്കുന്നവന്റെ ഹൃദയത്തിലേക്കു ആർന്നു ഇറങ്ങാൻ കഴിയുന്ന സംഗീതം, അതിനെ പൂർണതയിൽ എത്തിക്കുന്ന ദാസേട്ടന്റെ ശബ്ദ മാധുര്യം.... 🥰🥰🥰🥰🥰🥰 ഗിരീഷ് മാഷ് , വിദ്യാജി, ദാസേട്ടൻ....

  • @Malabarswamy
    @Malabarswamy 8 місяців тому +14

    വിദ്യാജി അഴിഞ്ഞാടിയ വർഷം.98.
    പ്രണയവർണങ്ങൾ, സമ്മർ ഇൻ ബത് ലഹേം

  • @ragenduvimalkumar6548
    @ragenduvimalkumar6548 3 роки тому +31

    വരികൾ സംഗീതത്തിലലിഞ്ഞു ചേർന്ന് നഷ്ടപ്രണയം എന്ന ഭാവത്തെ ആവാഹിച്ച സൃഷ്‌ടി. മഞ്ജുവാര്യരെ വളരെ സുന്ദരിയായി തോന്നിയ ഗാനം.

  • @deva_96
    @deva_96 3 роки тому +189

    പ്രണയിച്ചു നഷ്ടമായവർക്ക്... പ്രണയിക്കുന്നവർക്ക്.. എല്ലാവർക്കും 💙❣️

  • @blackdebel1193
    @blackdebel1193 2 роки тому +18

    അയാൾ വരികളുടെ മന്ത്രികൻ ആയിരുന്നു💞.. Gireesh ettan♥️🍂

  • @vagmine7003
    @vagmine7003 3 роки тому +115

    ഇടക്ക് സുരേഷേട്ടൻ വരുന്ന ഷോട്ട്
    ഒരു രക്ഷേമില്ല എന്തൊരു ഭംഗി പുള്ളിക്ക്
    തിടമ്പെടുത്ത കൊമ്പനെപോലെ ♥

    • @sreejith3451
      @sreejith3451 3 місяці тому +1

      Manju ചേച്ചിയും പൊളി ആണ്

  • @Aravind_11
    @Aravind_11 3 роки тому +59

    ആരോ വിരൽ നീട്ടി എന്ന് തന്നെ ആണ് ഈ കാര്യം ഗിരീഷേട്ടൻ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്.ഇപ്പോഴും പലരും കരുതിയിരിക്കുന്നത് മീട്ടി എന്നാണെന്നാണ്. അത് അവരുടെ തെറ്റുധാരണയാണ്.👍

    • @Vishnu-bx6of
      @Vishnu-bx6of 3 роки тому

      Apo lyrics onnu eduth nokkikke athil meeti ennanallo apo athoo....meeti eennanu

    • @Aravind_11
      @Aravind_11 3 роки тому +6

      @@Vishnu-bx6of അല്ല lyricsil വിരൽ നീട്ടി എന്ന് തന്നെ ആണ്. ബ്രോ ഈ സോങ് ശ്രദ്ധിച്ചു കേട്ട് നോക്കു ദാസേട്ടൻ പടിയിരിക്കുന്നത് നീട്ടി എന്ന് തന്നെ ആണ്.

    • @Vishnu-bx6of
      @Vishnu-bx6of 3 роки тому

      @@Aravind_11 lyricsil meeti ennanu njan kandath..

    • @anandhud1993
      @anandhud1993 3 роки тому +4

      @@Vishnu-bx6of കണ്ടതെല്ലാം സത്യമാകണമെന്നില്ല

    • @Vishnu-bx6of
      @Vishnu-bx6of 3 роки тому

      @@anandhud1993 satyamanu..aa ezhuthunnavar songine pati nalla adipoli arivollavar ayirikollu athumalla meeti enne varu neeti ennu varilla orikalum.

  • @rejeeshmadhu6254
    @rejeeshmadhu6254 3 роки тому +156

    ഈ സിനിമയിലെ എല്ലാ ഗാനങ്ങളും 👌👌ആണ്.
    1. കണ്ണാടി കൂടും കൂട്ടി കണ്ണ് എഴുതി പൊട്ടും thottu
    2. ഒത്തിരി ഒത്തിരി സ്വപ്‌നങ്ങൾ
    3. വരമഞ്ഞാൽ ആടി
    4. ആരോ വിരൽ meeti
    ഗിരീഷ് പുത്തഞ്ചേരി ❤vidayasagar❤❤

  • @anandck6559
    @anandck6559 3 роки тому +1230

    വിക്ടർ എന്ന കഥാപാത്രത്തെ ഇഷ്ടപെടുന്നവർ 👍

    • @viswaaaa
      @viswaaaa 2 роки тому +37

      Nammal palarum palarudem viktor aanalo...

    • @sishanthksks6462
      @sishanthksks6462 2 роки тому +6

      Super alle

    • @nadeemsha6211
      @nadeemsha6211 2 роки тому +19

      ഈ പടത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ❤️❤️

    • @libiniype9392
      @libiniype9392 2 роки тому +5

      ❤️♥️

    • @oneworld3806
      @oneworld3806 Рік тому +4

      Loves a lot

  • @hussainsha3413
    @hussainsha3413 2 роки тому +9

    ഇത് പോലെയുള്ള ഗാനങ്ങൾ തന്ന് ഗിരീഷേട്ടൻ എങ്ങോട്ടോ മാഞ്ഞു പോയി ഒരുപാട് മിസ്സ്‌ ചെയുന്നുണ്ട് 😓

  • @im.krish.
    @im.krish. 3 роки тому +247

    3:45 "പാതി മാഞ്ഞ മഞ്ഞിൽ പതുകെ പെയ്തൊഴിഞ്ഞ മഴയിൽ"....ദാസേട്ടൻ ആ വരികൾ പാടിയപ്പോൾ പ്രതേക ഫീൽ കൊടുത്ത പോലെ 😍😍😍😍😍😍😍😍😍

  • @vayshanavayga655
    @vayshanavayga655 3 роки тому +35

    "വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി "..
    ആ വരികൾ....💔

  • @jishnumohanmp9391
    @jishnumohanmp9391 3 роки тому +186

    എന്ത് വിശുദ്ധമാണ് ഈ പാട്ട് 😍 പാലിൽ കൽക്കണ്ടം പൊടിച്ചിട്ട മാതിരി 😘

    • @Nambiar12
      @Nambiar12 3 роки тому +20

      ശോ വല്ലാത്ത വർണന തന്നെ ബ്രോ

    • @najminemi4932
      @najminemi4932 3 роки тому +1

      👍

    • @aswathy6893
      @aswathy6893 3 роки тому +1

      ❤️

    • @albinsebastian7756
      @albinsebastian7756 3 роки тому +9

      മലയാളത്തിൽ ഇത്ര പ്രവണ്യം ഇണ്ടല്ലേ പഹയാ 👌🤣

    • @yoursman
      @yoursman 3 роки тому

      😂

  • @vipinsree2116
    @vipinsree2116 3 роки тому +45

    വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിൽ ഉണ്ടായ ഏറ്റവും മനോഹരമായ പാട്ടുകളിൽ മുൻപന്തിയിൽ ഉണ്ടാവും ആരോ വിരൽ മീട്ടി.......💕💕

  • @swarajkrishna8045
    @swarajkrishna8045 3 роки тому +247

    ദിവസവും ഒരു 10 തവണ എനിക്ക് ഇത് കേൾക്കാതെ പറ്റില്ല.... ഗിരീഷ് പുത്തഞ്ചേരി 😍വിദ്യാസാഗർ 😍

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 3 роки тому +34

    വിടവാങ്ങുന്ന സന്ധ്യേ വിരഹാർദ്രമായ സന്ധ്യേ ..എന്താല്ലേ

  • @sreeragssu
    @sreeragssu 3 роки тому +22

    1998 ല്‍ സിബിമലയില്‍ സംവിധാനം ചെയ്ത 2 സിനിമകള്‍ 😍
    1. പ്രണയവര്‍ണങ്ങള്‍ 2. സമ്മര്‍ ഇന്‍ബത്ലഹേം✌
    ഒന്നില്‍ തൊട്ടാവാടി ആയ *ആരതി* എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ 2ാമത്തെ ചിത്രത്തില്‍ *അഭിരാമി* എന്ന മിടുമിടുക്കി ആയി.😍😍😍
    വിദ്യാസാഗര്‍ - ഗിരീഷ് പുത്തഞ്ചേരി ടീമിന്‍റെ 2 സിനിമയിലെയും പാട്ടുകള്‍ കാലത്തെ അതിജീവിക്കുന്നു🥰🥰🥰

    • @jayaramanoppam1572
      @jayaramanoppam1572 3 роки тому +5

      ഇതൊക്കെയാണ് ഗംഭീര വർഷം 1998- പ്രണയവർണങ്ങൾ, സമ്മർ ഇൻ ബത്‌ലഹേം, കന്മദം, മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, ഹരികൃഷ്ണൻസ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, ചിന്താവിഷ്ടയായ ശ്യാമള. എല്ലാം നല്ല superhit സിനിമകളും പാട്ടുകളും.

    • @jayaramanoppam1572
      @jayaramanoppam1572 3 роки тому +6

      രണ്ടിലേയും നായകൻ സൂപ്പർസ്റ്റാർ സുരേഷ്‌ഗോപി.

    • @ABINSIBY90
      @ABINSIBY90 3 роки тому +3

      2 ലും വിദ്യാജിയുടെ എവർഗ്രീൻ പാട്ടുകൾ..

    • @ABINSIBY90
      @ABINSIBY90 3 роки тому

      @@jayaramanoppam1572 പഞ്ചാബിഹൌസ്..

    • @vineethvinee6241
      @vineethvinee6241 3 роки тому +2

      @@jayaramanoppam1572 ആ വർഷം പരാജയപ്പെട്ട പല സിനിമകൾ പോലും കണ്ടിരിക്കാവുന്നത് തന്നെ ആയിരുന്നു

  • @sujithv2521
    @sujithv2521 3 роки тому +670

    പ്രണയവർണ്ണങ്ങൾ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍😍👍

  • @S_a_n_s_
    @S_a_n_s_ 3 роки тому +92

    തിരിച്ചറിയപ്പെടാത്ത പ്രണയത്തെ ഇതിലും മനോഹരമായി അടയാളപ്പെടുത്തുന്ന മറ്റൊരു ഗാനമുണ്ടോ?
    പ്രണയവർണങ്ങൾ 💖❣️💖

    • @Vishnu-bx6of
      @Vishnu-bx6of 3 роки тому +1

      Ind ,mindathathenthe kilipenne. Aa pattu adayalapeduthum ithinekkalum

    • @Aparna_Remesan
      @Aparna_Remesan 3 роки тому +10

      @@Vishnu-bx6of ആ ഗാനത്തിൽ അതികം വിരഹം ഇല്ല കുസ്യതി രൂപേണ ആണ് അവതരിപ്പിച്ചിരിക്കുന്നത് വരികളും അങ്ങനെ തന്നെ.പഷേ ആരോ വിരൽ മീട്ടി ഈ സോങ്ങിൽ ആണ് ശരിക്കും പ്രണയ വിരഹം പറയുന്നത്.🥰

    • @Vishnu-bx6of
      @Vishnu-bx6of 3 роки тому

      @@Aparna_Remesan oho viraham fan analle ok 😄

    • @Aparna_Remesan
      @Aparna_Remesan 3 роки тому

      @@Vishnu-bx6of 😂🖐️ഏറെക്കുറേ😆

    • @Vishnu-bx6of
      @Vishnu-bx6of 3 роки тому

      @@Aparna_Remesan best kannaa best 😄

  • @sanalkumar4144
    @sanalkumar4144 3 роки тому +8

    ഈ പാട്ട്. മറ്റൊരു ലോകത്തിലെയ്ക്കു. നമ്മളെ. കൊണ്ടു പോകുന്നു. ദാസേട്ടന്റെ. സ്വരം. അടുത്തറിച്ചാ പാട്ട്. വിദ്യാസകറിനും നന്ദി ❤❤❤🌹🙏

  • @ajayakumarparakkat6087
    @ajayakumarparakkat6087 Рік тому +5

    സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവരെ സ്വതന്ത്രമായി തുറന്നു വിടുക, തിരിച്ചു വന്നാൽ നമ്മുടേത് അല്ലെങ്കിൽ അത്
    വേറെ ആരുടെയോ "
    ""നഷ്ടപെട്ടേക്കാം പക്ഷെ പ്രണയിക്കാതിരിക്കരുത് ""
    ✍️മാധവിക്കുട്ടി..... "നീർമാതളങ്ങൾ പൂത്ത കാലം "
    തളരും. തനുവോടെ.
    ഇടറും. മനമോടെ.
    വിടവാങ്ങുന്ന സന്ധ്യേ. വിരഹാർദ്രയായ സന്ധ്യേ...
    വിരഹത്തെ ഇത്ര നന്നായി വരച്ചിട്ട വേറെ ഏത് വരികൾ... ✍️
    ഗിരീഷ് ❤️🌹❤️
    വിദ്യാജി 💙🎶💙

  • @manuk2138
    @manuk2138 3 роки тому +115

    01:56 മഞ്ജു വാര്യർ കണ്ണുകൾ അടയ്ക്കുന്ന ആ ഒരു 5 സെക്കന്റ്‌ മാത്രമുള്ള സീൻ 💞💞 എജ്ജാതി 💞💞💞💞🥰🥰😍💕

  • @vineethvinee6241
    @vineethvinee6241 3 роки тому +5

    നല്ല കഥയും അതിമനോഹരമായ ഗാനങ്ങളും എല്ലാം കൊണ്ടും അന്നും ഇന്നും എത്ര കണ്ടാലും മടുക്കാത്ത സിനിമ. 2000 വിഷുവിന് ദുരദർശനിൽ ആദ്യമായി കണ്ടു. 1998 ൽ സിബി മലയിലിൻ്റെ പ്രണയവർണങ്ങൾ, സമ്മർ ഇൻ ബത്ലഹേം ഈ രണ്ടു സിനിമയിലും വിദ്യാസാഗർ ചെയ്ത പാട്ടുകളെല്ലാം മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളായി മാറി

    • @aliwintouch7477
      @aliwintouch7477 3 роки тому

      Vishuvin ano onam thin ano vannath 2000 thi cherya oru orma matram 9 vaysile orma

    • @aliwintouch7477
      @aliwintouch7477 3 роки тому

      E movieyude thiranotam kandath orkunnu divya unni val eduth vetan pokunna dream scene okke

    • @vineethvinee6241
      @vineethvinee6241 3 роки тому

      @@aliwintouch7477 Vishu thanne. Thiranottathil aa scene kandath enik ormayund. Annoke kananamennu orupad aagrahicha cinema aayirunnu ith. Thiranottathil parasyam kandapo valiya santhosham thoniyirunu

    • @aliwintouch7477
      @aliwintouch7477 3 роки тому

      @@vineethvinee6241 etra age ayi ipi

    • @aliwintouch7477
      @aliwintouch7477 3 роки тому

      Enik pazaya orupad ormakal dooradarshan niram moviede traiker shukraya sing okke kandath orkunnu

  • @neethu5558
    @neethu5558 Рік тому +13

    നമ്മൾ 90s batch എത്ര ഭാഗ്യം ചെയ്തവരാണ് ഗിരീഷേട്ടൻ്റെയും വിദ്യാജിയുടെയും ഇതുപോലുള്ള magical hits കേട്ട് വളരാൻ

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 3 роки тому +16

    ഏറ്റവും ഹൃദ്യമായി പുല്ലാംകുഴൽ ഉപയോഗിച്ചഗാനം, വിദ്യാസാഗർ മാജിക് 🌹💐💞

  • @cineframe5718
    @cineframe5718 3 роки тому +35

    മറ്റൊരു ഗിരീഷ്‌വിദ്യ വസന്തം
    ഗിരീഷ് ഏട്ടൻ, വിദ്യാജി ഉയിർ
    #Top_10_Express

  • @vijayakumar7101
    @vijayakumar7101 Рік тому +3

    ഏത് പാട്ട് ഏത് ഗായകന് കൊടുത്താൽ ശരിയാകും എന്ന് നന്നായി അറിയാവുന്ന ഏക സംഗീത സംവിധായകനാണ് വിദ്യാസാഗർ ഉദാഹരണത്തിന് പ്രായം തമ്മിൽ മോഹം നൽകുന്ന ഗാനം ജയചന്ദ്രൻ പാടിയപ്പോൾ ഇളമാൻ കണ്ണിലൂടെ ഹരിഹരൻ വന്നു അങ്ങനെ പറയാൻ ഒരുപാട് പേർ അതേസമയം രവീന്ദ്രൻ മാഷ് പോലുള്ളവർ കൂടുതലും യേശുദാസിനെ ആശ്രയിച്ചു പോയി

  • @thejeeva
    @thejeeva 3 роки тому +33

    🖤 Vidyasagar 🖤 Gireesh Puthanchery 🖤 Yesudas .. Sleeping Pills.

  • @noufalk5916
    @noufalk5916 2 роки тому +6

    നഷ്ടപ്പെട്ടുപോയ ചില ഇഷ്ടങ്ങളെക്കുറിച്ച് ഓർത്തുപോയി 😔😔 വല്ലാതെ ഫീൽ ചെയ്യുന്നു😔

  • @aravindjr6363
    @aravindjr6363 2 роки тому +7

    ഗിരീഷ് പുത്തഞ്ചേരി , മലയാള സിനിമയുടെ എക്കാലത്തെയും നഷ്ടങ്ങളിൽ ഒന്ന് 💔

  • @Aparna_Remesan
    @Aparna_Remesan 3 роки тому +126

    വരികളിലേ വസന്തവും,സംഗീതത്തിലേ മായജാലവും.💕❤️👌അതാണ് വിദ്യാജി,ഗിരിഷേട്ടൻ കൂട്ടു കെട്ട്.🥰3:13👌❤️

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +4

      അതുതന്നെ 👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +2

      'ഈ' "ഏ" എന്നൊക്കെ അപർണ ടൈപ് ചെയ്യുമ്പോൾ തന്നെ വരുന്നതാണോ?

    • @Aparna_Remesan
      @Aparna_Remesan 3 роки тому +2

      @@angrymanwithsillymoustasche എന്ത് മനസിലായില്ല

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +1

      സ്വന്തം കമെന്റ് വായിച്ചു നോക്കിയേ- വരി'ക്ക'ളിലെ സംഗീത'ത്തീ' ലെ 😄

    • @Aparna_Remesan
      @Aparna_Remesan 3 роки тому +2

      @@angrymanwithsillymoustasche "ത്തീ "അറിയാതേ വന്നേ ആണ്." ക്ക" അറിഞ്ഞോണ്ട് ഇട്ടേ ആണ് "ക" മതീലേ😒 മാറിപ്പോയി

  • @imnavindavis5660
    @imnavindavis5660 2 роки тому +38

    ഞാൻ ഇഷ്ടപെടുന്ന പാട്ടുകളിൽ ഏറെയും വിദ്യാജി യുടെ ആണ് ...

  • @manojck4401
    @manojck4401 Рік тому +12

    ദാസേട്ടന് സംസ്ഥാന അവാർഡ് ലഭിച്ച ഗാനം..... ശബ്ദ മധുര്യം കൊണ്ടും, സംഗിതം കൊണ്ടും രചന കൊണ്ടും, ലാലേട്ടന്റെയും മഞ്ജുച്ചേച്ചിയുടെയും അതുഗ്രൻ അഭിനയം കൊണ്ടും ജനഹൃദങ്ങൾ കീഴടക്കിയ ഗാനം.... 🙏🙏🙏🌹🌹🌹👌👌👌❤️

  • @Podiyanvlogs
    @Podiyanvlogs 3 роки тому +6

    പ്രണയത്തിലെ വിരഹം മനസിലാക്കി തരുന്ന പാട്ട്....
    വിദ്യാജി 🎶🎶🎶🎶👌👌
    പ്രണയവർണങ്ങൾ ഫിലിം 👌👌👌
    സുരേഷ് ഗോപി ചേട്ടൻന്റെ കഥാപാത്രതെകാൽ ഇഷ്ടം വിക്ടർ എന്ന ബിജു ചേട്ടൻന്റെ കഥാപാത്രം ആണ്.... വിക്ടർ ❤️❤️❤️👌👌

  • @keralamojo393
    @keralamojo393 Рік тому +13

    വിടവാങ്ങുന്ന സന്ധ്യേ...വാക്കുകൾക്ക് വരെ സൗന്ദര്യം...💕

  • @JoyalAntony
    @JoyalAntony 3 роки тому +46

    ഹൃദയത്തിൽ തൊടുന്ന കുറെ നല്ല പഴയ പാട്ടുകൾ ഉള്ളതുകൊണ്ട് ആണ് ഇന്ന് പലരുടെയും മാനസികാവസ്‌ഥ നോർമൽ ആയി പോകുന്നത് തന്നെ... 😍👌

    • @Nambiar12
      @Nambiar12 3 роки тому +5

      അതെ ബ്രോ നൊസ്റ്റാൾജിയ കൊണ്ട് ജീവിക്കുന്ന ഒരാൾ ആണ് ഞാൻ

    • @JoyalAntony
      @JoyalAntony 3 роки тому +3

      @@Nambiar12 ഞാനും 🤝

    • @Nambiar12
      @Nambiar12 3 роки тому +1

      @@JoyalAntony ❤️

    • @bilalbilal-zp2bu
      @bilalbilal-zp2bu 3 роки тому +1

      Yes

    • @anjuvarghese6622
      @anjuvarghese6622 Рік тому

      സത്യം ❤️

  • @comart-q7j
    @comart-q7j Рік тому +3

    എന്റെ കൗമാര കാലത്തെ സമ്പന്നമാക്കിയ മനോഹരമായ പാട്ടുകൾ. ഓരോ തവണ കേൾക്കുമ്പോഴും ജീവിതത്തിന്റെ മനോഹരമായ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്ന വരികൾ.

  • @NilaMalayalam
    @NilaMalayalam 3 роки тому +98

    ഗാനം:ആരോ വിരല്‍ നീട്ടി
    രചന : ഗിരീഷ് പുത്തഞ്ചേരി
    സംഗീതം : വിദ്യാസാഗർ
    ആലാപനം : കെ ജെ യേശുദാസ്
    രാഗം : ഹംസനാദം
    ചലച്ചിത്രം:പ്രണയവർണ്ണങ്ങൾ
    ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...
    ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം...
    തളരും തനുവോടെ... ഇടറും മനമോടെ...
    വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ....
    ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...
    വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി...
    വര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷശോകമായി...
    നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി....
    ഇരുളില്‍ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവല്‍ കിളിയായ് നീ......
    (ആരോ വിരല്‍ നീട്ടി)
    പാതിമാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍...
    കാറ്റില്‍ മിന്നിമായും വിളക്കായ് കാത്തു നില്‍പ്പതാരേ...
    നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം...
    മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ....
    ❤️

  • @manuk2138
    @manuk2138 3 роки тому +11

    പണ്ട് ഇഷ്ട്ടം അല്ലാതിരുന്ന ഒരു പാട്ട് ആയിരുന്നു... സങ്കടപ്പെട്ടിരുന്നപ്പോൾ കേൾക്കാനിടയായി, ഇപ്പോൾ കേൾക്കുമ്പോൾ തന്നെ ഒരു കുളിരാണ് 💞💞💞💞💞💞💞

  • @saheer.kidanhisaheer.c.k5680
    @saheer.kidanhisaheer.c.k5680 Рік тому +6

    മഞ്ജുചേചി എത്ര സുന്‍ദരിയാണിതില് 🥰

  • @jinujosepoul7667
    @jinujosepoul7667 3 роки тому +41

    ആരതി ❤️❤️❤️ അക്കാലത്തെ മഞ്ജു ചേച്ചിയുടെ എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണ് 👍👍👍

  • @TANJIRO_ARMY
    @TANJIRO_ARMY Місяць тому +2

    പണ്ട് ബസ്സിൽ പോകുമ്പോൾ എപ്പോളും വെയ്ക്കുന്ന പാട്ട് ❤😢

  • @girishrekharekha2891
    @girishrekharekha2891 3 роки тому +17

    Ee Pattu Njaan adhyam kelkkumbol enik 18 vayassu🥰 pranayavarnangal(1998)
    Innu 41 vayassu .........kaalam ethre mariyaalum pattinu oru mattavum illaa❤️

  • @reenabijubijureena3465
    @reenabijubijureena3465 Рік тому +4

    ഹെവി പഞ്ചിങ് ബാസ് സോങ്ങ് .... കിടിലോൽ കിടിലം സോംഗ് .....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 12 ഞ്ച് ഹെവി ബാസ് ട്യൂബിൽ ഞാൻ ഈ പാട്ട് കേട്ടു നോക്കൂ ..... എത്ര പെർഫെക്ട് .....❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 യേശുദാസ് പാടിയ ഹിറ്റ് ...... സംഗീത സംവിധായകൻ❤❤❤❤❤❤❤❤❤❤❤❤❤ പൊളിച്ചു

  • @sumanchalissery
    @sumanchalissery 3 роки тому +62

    വീണ്ടുമൊരു വിദ്യാസാഗർ മാജിക്കൽ സോങ്! 😍 👌🏾 പ്രണയവർണങ്ങളിലെ ഏത് പാട്ടാണ് മികച്ചത് എന്ന് ചോദിച്ചാൽ ഉത്തരം ഇല്ലാ! 🧡

    • @Vishnu-bx6of
      @Vishnu-bx6of 3 роки тому +1

      Ind kelkkan kooduthal rasam othiri othiri song aanu

    • @vineethvinee6241
      @vineethvinee6241 3 роки тому

      കണ്ണാടിക്കൂടും കൂട്ടി ആണ് കൂടുതൽ ഇഷ്ടം

    • @Vishnu-bx6of
      @Vishnu-bx6of 3 роки тому +3

      @@vineethvinee6241 oh athil ithile analle annalum othiri othiri aanu kelkan rasam athippo male version ayit padiyalum othiri othiri aanu adipoli athinte ragam aanu athrakk rasamayitt thonnipikkunnath..

    • @donaldp3128
      @donaldp3128 3 роки тому

      @@Vishnu-bx6of Sathyam othiri othiri 🔥

    • @Vishnu-bx6of
      @Vishnu-bx6of 3 роки тому

      @@donaldp3128 ok da..ivade paranjatt orotta ennathinte thalayilum kerunnilla😄

  • @adictoalamusica1942
    @adictoalamusica1942 3 роки тому +17

    ""ഒളിഞ്ഞു കിടന്ന വിരഹം ഉണർന്നു""
    💔
    ഗിരീഷ് പുത്തഞ്ചേരി🥀❤
    വിദ്യാസാഗർ❤

  • @vijithmakkakodan7339
    @vijithmakkakodan7339 2 роки тому +4

    ഇന്ന് കേൾക്കുന്ന ഊള പാട്ടിൻ്റെ ലിറിക്സ് കേൾക്കുമ്പോഴാണു ഗിരീഷേട്ടൻ്റെയൊക്കെ വില നമ്മൾ മനസിലാക്കുന്നത്.. ഈ പാട്ടിൻ്റെഎല്ലാ ക്രഡിറ്റും legend writer Girishettanu💕💕🙏🙏😢😢

  • @latasam838
    @latasam838 11 місяців тому +2

    Ahaaa...entha... Sangeetham🥰Hearty lyrics nd apt composition 😍💯

  • @amalvenu_vm4844
    @amalvenu_vm4844 3 роки тому +57

    ലൈഫിൽ മഞ്ജു ചേച്ചിക്ക് പിന്നീട് കേട്ട് ആശ്വസിക്കാൻ വേണ്ടി അന്നേ തീർ എഴുതി കൊടുത്തു ഈ പാട്ട് ❤️

  • @അർജുൻഒവി
    @അർജുൻഒവി 3 роки тому +42

    പ്രണയം നഷ്ടം ആയഎനിക്ക് ഈ പാട്ട് കേൾക്കുബോൾ സങ്കടം വീണ്ടും കൂടുകയാണ് 😂😂😂😂

  • @evershine4072
    @evershine4072 3 роки тому +23

    ഞാൻ pre degree ക്ക് പഠിക്കുമ്പോൾ ഇറങ്ങിയ സിനിമയാണിത്. വർഷം 21 കഴിഞ്ഞിട്ടും ഈ പാട്ട് കേൾക്കുമ്പോൾ ആക്കാലത്തെ ഓർമ്മകൾ തനിയെ മനസിലേക്ക് കടന്നു വരുന്നു.

  • @bijuA.l-vj3ww
    @bijuA.l-vj3ww 2 місяці тому +1

    അസാധ്യമായ ഈണവും വരികളും കൊണ്ട് മനുഷ്യനെ മറ്റൊരു അഭൗമ ലോകത്തേക്കു കൊണ്ടുപോകുന്നത് പോലെ തോന്നും ഈ ഗാനം കേട്ടാൽ.

  • @catchsreeji
    @catchsreeji 3 роки тому +12

    Cinemakarude reply kaal enikishtam sadharanakarude oru like aanu

  • @suhaibaa7967
    @suhaibaa7967 3 роки тому +7

    ഇന്നത്തെ ഗാനരചയിതാകളുടെ പാട്ടുകൾ ബ്ലോക്ക്‌ പോയാല്ലോ ബ്ലോക്ക്‌ പോയല്ലോ നീ എൻ ലൈഫിൽ വന്നപ്പോൾ ബ്ലോക്ക്‌ പോയല്ലോ
    മിസ്സ് u ഗിരീഷ് സർ 😔😔😔😔

  • @intensepsc
    @intensepsc Рік тому +4

    മമ്മൂക്ക മലയാളത്തിലേക് ഇന്ട്രൊഡ്യൂസ് ചെയ്ത മാരക മ്യൂസിക് ഡയറക്ടർ -വിദ്യാജി ...നിങ്ങൾക് ഇഷ്ടപെട്ട ഒരു 10 സോങ്സ് എടുത്താൽ അതിൽ min 5 വിദ്യാസാഗറിന്റെ ആയിരിക്കും ❤❤❤

  • @Mahesh-li5ox
    @Mahesh-li5ox Рік тому +3

    എൻ്റെ പ്രിയ vidyaaji അങ്ങയെ പറ്റി പറയാൻ വാക്കുകൾ ഇല്ല 🎶🎶🎶🔥🔥❤️❤️

  • @Ashkarali_4696
    @Ashkarali_4696 2 роки тому +7

    90s Kids can Feel this Songs
    Especially Vidyasagar.
    എന്തൊരു എടുപ്പാ...

  • @subeeshrajknr
    @subeeshrajknr 9 місяців тому

    എന്ന പോലെ എല്ലാ ദിവസവും ഉറങ്ങാൻ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടെങ്കിൽ 💞നമ്മൾ നോൽസ്റ്റാൾജിയ ടീം 😊☺️❤️

  • @pranavpremsingh8396
    @pranavpremsingh8396 3 роки тому +7

    ഗിരീഷ് പുത്തഞ്ചേരി + വിദ്യാസാഗർ + യേശുദാസ് ......combo 🔥🔥

  • @BADBOY-nh5nv
    @BADBOY-nh5nv 2 роки тому +47

    ഈ സോങ് കേൾക്കുന്ന എല്ലാരും ഓരോ ചിന്തയിലേക്ക്... നടന്നു നീഗിയിട്ടുണ്ടാവാം.... അത്രയും മനോഹരം 🥰🥰🥰

    • @jomolroshan2066
      @jomolroshan2066 2 роки тому +2

      സത്യം 👍🥰

    • @arshadha3702
      @arshadha3702 2 роки тому +1

      എന്റെ സർവ്വിസിൻറ് തുടക്കം പയ്യന്നൂരിൽ ജോലി ചെയ്യുന്ന കാലം. പയ്യന്നൂർ ശാന്തി തിയേറ്ററിൽ നിന്നും കണ്ടതായണെൻറെ ഓർമ്മ

    • @uvaisp9404
      @uvaisp9404 2 роки тому +1

      സത്യം

  • @AmmuAmmooe
    @AmmuAmmooe 5 місяців тому +1

    ഈ കാലഘട്ടത്തിന് പറ്റിയ പാട്ട് .കാരണം ഇപ്പോൾ പല കുട്ടികൾക്കും മലയാളം തെറ്റാതെ എഴുതാനും വായിക്കാനും അറിയുന്നില്ല. അതിപ്പോൾ പത്തിൽ പഠിക്കുവാണെങ്കിൽ പോലും. ഞാൻ പഠിപ്പിക്കുന്നുണ്ട് .വീട്ടിലിരുത്തി.അവരുടെ ആ പോരായ്മ മനസ്സിലാക്കിക്കൊണ്ട്.

  • @rameelkappat1329
    @rameelkappat1329 Рік тому +5

    Vidhya Sagar magic...feel like heaven while hearing the song

  • @anudarshvj5046
    @anudarshvj5046 Рік тому +91

    2024ൽ കേൾക്കുന്നവർ ഉണ്ടൊ ❤️❤️

  • @bibliolust9070
    @bibliolust9070 3 роки тому +67

    പ്രണയം, വിരഹം 💙
    പാതി മാഞ്ഞ മഞ്ഞിൽ പതുക്കെ പെയ്തൊഴിഞ്ഞ മഴയിൽ 💙ഹൃദയത്തിൽ കോറിയിട്ട വരികൾ ❤ ഗിരീഷേട്ടൻ ❤വിദ്യാസഗർ ❤ദാസട്ടൻ💚Fav of all time😘

  • @sreesruthi5632
    @sreesruthi5632 3 роки тому +12

    വിദ്യാജിയുടെ പാട്ടിൽ ഏറ്റവും ഇഷ്ടം ഈ പാട്ടിനോടാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Roamants
    @Roamants 3 роки тому +29

    Bring back to my school days.. I was in 2nd standard.. 90s kids unforgettable song... Athekke oru samayam.... never get such golden days.......😐😐 Released in 1998 .. 90s kids are lucky to be in those days....njaan ippo US il irunnu ee paatu kelkkunnu.. enthekke miss cheyyunnu kuttikkaalam..

    • @noufiajaved5509
      @noufiajaved5509 3 роки тому

      Same..
      I was in 2nd standard too..
      Good days...

    • @sarathps5339
      @sarathps5339 2 роки тому

      Those days... Unforgettable

  • @salmansallu5616
    @salmansallu5616 3 роки тому +19

    ഇതാണ് പാട്ട് കാരൻ ഇങ്ങനെ ആകണം ഞങ്ങളുടെ സ്വന്തം ദാസേട്ടൻ 😍😍

  • @kripalal_pilassery
    @kripalal_pilassery 2 роки тому +32

    ശുദ്ധ സംഗീതം കൊണ്ട് വിദ്യാസാഗർ വിസ്മയം തീർത്തപ്പോൾ ഗിരീഷ് പുത്തഞ്ചേരി തന്റെ വിരലുകൾ കൊണ്ട് മായാജാലം തീർന്നു.. 🥰
    ശബ്‌ദം കൊണ്ട് ദാസേട്ടൻ അവയെ ജനഹൃദയങ്ങളിൽ എത്തിച്ചു....🥰🥰🥰🥰

  • @vyshakkumar1171
    @vyshakkumar1171 3 роки тому +27

    ഗിരീഷ് പുത്തഞ്ചേരി ,വിദ്യാസാഗർ ടീം ഒന്നിച്ച ചിത്രത്തിലെ ഗാനങ്ങൾ ഒന്നിനൊന്നു മികച്ചതാണ്...

  • @anandhud1993
    @anandhud1993 3 роки тому +72

    ഹംസ നാദ രാഗത്തിൽ തീർത്ത വിരഹ ഗാനം
    വിദ്യാജി സംഗീതം 🌹🌹🌹
    ഗിരീഷേട്ടൻറെ കവിത്വം തുളുമ്പുന്ന വരികൾ 🌹🌹🌹
    പ്രണാമം.... 🙏

    • @swarajkrishna8045
      @swarajkrishna8045 3 роки тому +4

      അനുപല്ലവി വൃന്ദവാനാ സാരംഗ ആണ് 😊

    • @sunithaprakasan
      @sunithaprakasan 2 роки тому

      Ennavale adi ennavale

    • @raavan71
      @raavan71 Рік тому

      dasettante shabdam...

  • @pradeeppradeep4049
    @pradeeppradeep4049 10 днів тому +1

    അറിയാതെ ഒന്നു കൈക് പിടിച്ചപ്പോ കണ്ണു നനച്ചു ആ ഒൻപതാം ക്ലാസുകാരി 😍 ഇന്ന് എന്റെ പൊന്നുവിന്റെ അമ്മ😂❤❤

  • @thanaloram1535
    @thanaloram1535 3 роки тому +18

    ദാസേട്ടന്റെ മനോഹരമായ സ്വരം കൊണ്ട് ആത്മാവിൽ ചേക്കേറിയ ഗാനം 🙏

  • @INSANE...14380
    @INSANE...14380 6 місяців тому +2

    ഇതൊക്കെയാണ് പാട്ട്... ❤️