അഞ്ചു വർഷം ആത്മാർത്ഥമായി പ്രണയിച്ചു .... PDC മുതൽ Degree വരെ .... 1978 മുതൽ 1983 വരെ .... രണ്ടു മതത്തിൽ പെട്ടവരായതു കൊണ്ടും മറ്റു പല കാരണങ്ങളാലും പരസ്പര സമ്മതത്തോടെ വേർപിരിയേണ്ടി വന്നു .... പിന്നീട് കണ്ടു മുട്ടുന്നത് 25 വർഷങ്ങൾക്കു ശേഷം .... അന്നുമുതൽ ഇന്നു വരെ നല്ല കൂട്ടു കാർ ... പരസ്പരം വിശേഷങ്ങൾ പങ്കു വയ്ക്കും .... അത്യാവശ്യ ഘട്ടങ്ങളിൽ ഉപദേശം, അഭിപ്രായം തേടും.... ഇപ്പോഴത്തെ കുട്ടികളുടെ പ്രണയ പരാജയം തുടർന്ന് ഉള്ള കൊലപാതകങ്ങളും ഒക്കെ കാണുമ്പോൾ ഞങ്ങൾ പഴയ തലമുറക്ക് ഒന്നും മനസ്സിലാവുന്നില്ല.... നഷ്ട പ്രണയത്തെ ഒരു സുഖമുള്ള വേദനയായി മാത്രം കണക്കാക്കുക .... മരിക്കുമ്പോഴും ആ സുഖമുള്ള വേദന നിങ്ങളെ പിന്തുടരാൻ അനുവദിക്കുക
ഇക്കാലത്ത് പ്രണയത്തിന്റെ അർത്ഥം മാറിയിരിക്കുന്നു, മിക്ക കേസുകളിലും സ്നേഹം അക്ഷരാർത്ഥത്തിൽ അറിയാത്തതായി മാറുന്നു, അത് ഇപ്പോൾ ശരീരത്തെയും പണത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.
ഇതൊക്കെ ഓർക്കുമ്പോൾ കാണുമ്പോൾ കരച്ചിൽ വരുന്നു... അങ്ങനെ ഒരു ലോകം ഇനി ഒരിക്കലും ഇല്ലല്ലോ... ആ കാലത്ത് ജനിക്കാനും ജീവിക്കാനും എല്ലാം കഴിഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നുന്നു
ഈ നടന്മാരുടെയൊന്നും look എന്റെ കുട്ടിക്കാലത്ത് ഇഷ്ട്ടമില്ലായിരുന്നു.... ഇന്നെനിക്ക് 27 വയസ് ഇന്ന് ഇവരുടെ വിന്റേജ് ലുക്ക് കാണുമ്പോൾ...ഈ പുള്ളിക്കാരനൊക്കെ ഇത്രയും ലുക്ക് ഉണ്ടായിരുന്നോന്ന് തോന്നിപ്പോകുന്നു...അതുപോലെ മുരളി,രതീഷ്... ❤️❤️
ചപ്ര തലമുടിയും, നീട്ടി വളർത്തിയ താടിയും, സദാ ദുഃഖം തളംകെട്ടി നിൽക്കുന്ന കണ്ണുകളുമായി അലസമായി നടക്കുന്ന വിഷാദകാമുന്റെ റോൾ വേണു നാഗവള്ളിയിൽ എന്നും ഭദ്രമായിരുന്നു....! വിഷാദ കാമുകന്റെ വേഷം ഇത്രത്തോളം ഇണങ്ങിയ മറ്റൊരു നടനും ഈ ഭൂമി മലയാളത്തിലില്ല എന്നത് മറ്റൊരു സത്യം....! പൂവച്ചൽ ഖാദർ'ക്കായുടെ വിങ്ങുന്ന വരികൾക്ക് ജോൺസൺ മാഷിന്റെ നോവുന്ന സംഗീതം..... കോഹിനൂർ രത്നം പോലെ വിലമതിക്കുന്ന ഒരു അമൂല്യ സൃഷ്ടിയാണ് നോസ്റ്റാൾജിയ ഉണർത്തുന്ന ഈ ഗാനം..... By...Jp താമരശ്ശേരി 🌴
എന്നെപ്പോലെ നഷ്ട്ടപ്രണയം ഉള്ളവർ ഒരിക്കലെങ്കിലും ഇവിടെ വന്നിരിക്കും 😥😥 "അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരുരാഗമാലയായി ഇത് നിന്റെ ജീവനിൽ അണിയൂ... അണിയൂ... അഭിലാഷ പൂർണ്ണിമേ".....
മനസ് വല്ലാതെ നിറുമ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ ഒരു ആശ്വാസം ആണ്. എന്ത് നല്ല വരികൾ. ഇ ക്ഷണികമായ ജീവിതത്തിൽ ഓടി തളരുമ്പോൾ ഇതൊക്കെ കുറച്ചു സ്ലോ ആക്കുന്നുണ്ട് 🌹
സത്യത്തിൽ പഴയ കാലത്തെ പ്രേമം, സ്നേഹം, ഒരിക്കലും പരസ്പരം വഞ്ചിക്കാത്ത, ആദ്മാർദ്ധമായ സ്നേഹം ഇതാണ്, ഇത് തന്നെയാണ്, എന്ന് ഇതുപോലത്തെ പാട്ടുകളും, നായിക നായകന്മാരും വല്ലാതെ അറിയിച്ച് തരുന്നു...
I am bengali women from west bengal.i don't know Malayalam lenguage but I saw many Malayalam movie.this song is very melodious and jasu das very beautiful singing this song.hats of writer music director and jau das
എൻ്റെ ആദ്യ പ്രണയം എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ആരുന്നു..അതുല്യ എന്ന് പേരുള്ള ഒരു സുന്ദരി കുട്ടി ..one way ലൗ ആരുന്നു.3 വർഷം ആ കുട്ടിയുടെ പുറകെ അലഞ്ഞു ..പക്ഷേ എൻ്റെ ഇഷ്ട്ടം ആ കുട്ടിയോട് പറയാൻ പറ്റി ഇല്ല..
ഇരു വിഭാഗങ്ങളുടെയും സമ്മതത്തോടെയുള്ള പ്രണയത്തിന് ചിലപ്പോൾ മധുരം ഉണ്ടായേക്കാം പക്ഷേ...? ജീവനുണ്ടാവില്ല...!! എതിർപ്പുകളെ അവഗണിച്ചും സമ്മർദങ്ങളെ അതിജീവിച്ചും മുന്നേറുന്ന ഒരു ഓട്ടപന്തയമാണ് ഈ പ്രണയം....💕 ചിലർ ട്രാക്കിൽ വീണു പോയേക്കാം എന്നാൽ ചിലർക്ക് ട്രോഫി നേടിയിട്ടേ വിശ്രമമുള്ളൂ...... എന്താല്ലേ..... By....Jp താമരശ്ശേരി 🌴
ബാല്യകാല സ്മരണകൾ അയവിറക്കാൻ ഈ ഗാനത്തിനു കഴിയുന്നു.. ഒരിക്കലും തിരിച്ചു വരാത്ത ഓർമക്കൾ മാത്രം ബാക്കി വെച്ച എന്റെ ബാല്യവും കൗമാരവും: . മധുരതരായ ഓർമകളും നൊമ്പരങ്ങളും എന്നേക്കുമായി അടച്ചു സൂക്ഷിച്ച ഓർമച്ചെപ്പ് ഹൃദയ കോണിൽ അവശേഷിപ്പിച്ച് യവ്വനവും മറഞ്ഞു തുടങ്ങിയിരിക്കുന്നു.....
അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ { അനുരാഗിണീ ഇതാ എൻ } കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ} നിറമേകും ഒരു വേദിയിൽ കുളിരോലും ശുഭ വേളയിൽ പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ { അനുരാഗിണീ ഇതാ എൻ } മൈനകൾ പദങ്ങൾ പാടുന്നൂ കൈതകൾ വിലാസമാടുന്നൂ {മൈനകൾ} കനവെല്ലാം കതിരാകുവാൻ എന്നുമെന്റെ തുണയാകുവാൻ വരദേ.. അനുവാദം നീ തരില്ലേ അനുവാദം നീ തരില്ലേ { അനുരാഗിണീ ഇതാ എൻ }
ജോൺസൺ മാഷ് തീർത്ത മാജികൽ സംഗീതം.. അതിലലിഞ്ഞ് ചേർന്ന ശ്രീ. പൂവച്ചൽ ഖാദറിന്റെ മനോഹര വരികളും ❤️ ഇത് കാലഘട്ടങ്ങൾക്കുമപ്പുറം ഓരോ മലയാളിയും നെഞ്ചേറ്റുന്ന ഗാനം❤️ (2023 Feb)
പ്രണയം അതിനെ വിട്ടേക്കുക, അത് മാലാഖമാരുടെ മധു ചശകം, കണ്ടുമുട്ടിയാൽ ഒരു തുള്ളി കണ്ണുനീർ നെൽകിയെങ്കിലും വിടപറയുക അല്ലെങ്കിൽ സ്വന്തം ജീവൻ തന്നെ അതു ചോദിച്ചേക്കും.
അഞ്ചു വർഷം ആത്മാർത്ഥമായി പ്രണയിച്ചു .... PDC മുതൽ Degree വരെ .... 1978 മുതൽ 1983 വരെ .... രണ്ടു മതത്തിൽ പെട്ടവരായതു കൊണ്ടും മറ്റു പല കാരണങ്ങളാലും പരസ്പര സമ്മതത്തോടെ വേർപിരിയേണ്ടി വന്നു .... പിന്നീട് കണ്ടു മുട്ടുന്നത് 25 വർഷങ്ങൾക്കു ശേഷം .... അന്നുമുതൽ ഇന്നു വരെ നല്ല കൂട്ടു കാർ ... പരസ്പരം വിശേഷങ്ങൾ പങ്കു വയ്ക്കും .... അത്യാവശ്യ ഘട്ടങ്ങളിൽ ഉപദേശം, അഭിപ്രായം തേടും.... ഇപ്പോഴത്തെ കുട്ടികളുടെ പ്രണയ പരാജയം തുടർന്ന് ഉള്ള കൊലപാതകങ്ങളും ഒക്കെ കാണുമ്പോൾ ഞങ്ങൾ പഴയ തലമുറക്ക് ഒന്നും മനസ്സിലാവുന്നില്ല.... നഷ്ട പ്രണയത്തെ ഒരു സുഖമുള്ള വേദനയായി മാത്രം കണക്കാക്കുക .... മരിക്കുമ്പോഴും ആ സുഖമുള്ള വേദന നിങ്ങളെ പിന്തുടരാൻ അനുവദിക്കുക
❤️❤️
❤️💚
ഇക്കാലത്ത് പ്രണയത്തിന്റെ അർത്ഥം മാറിയിരിക്കുന്നു, മിക്ക കേസുകളിലും സ്നേഹം അക്ഷരാർത്ഥത്തിൽ അറിയാത്തതായി മാറുന്നു, അത് ഇപ്പോൾ ശരീരത്തെയും പണത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.
100 % ശരിയായ സത്യം
Ithe pole Enikkum und , Nalla Snehathodeyum ishtathodeyum mathrame pokunnath, But 2 perkkum orikkalum onnikkan pattilla,.
വേണു നാഗവള്ളിയെ പോലെ ഒരു കാമുകനെ മലയാള സിനിമക്ക് ഒരിക്കലും കിട്ടുകയില്ല... .
my hero
ഇതൊക്കെ ഓർക്കുമ്പോൾ കാണുമ്പോൾ കരച്ചിൽ വരുന്നു... അങ്ങനെ ഒരു ലോകം ഇനി ഒരിക്കലും ഇല്ലല്ലോ... ആ കാലത്ത് ജനിക്കാനും ജീവിക്കാനും എല്ലാം കഴിഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നുന്നു
അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍ (2)
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ
അഭിലാഷ പൂർണിമേ .. (അനുരാഗിണി )
കായലിന്‍ പ്രഭാത ഗീതങ്ങള്‍
കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ (2)
നിറമേകും ഒരു വേദിയില്‍
കുളിരോലും ശുഭവേളയില്‍
പ്രിയദേ.. മമ മോഹം നിയറിഞ്ഞു (2) ( അനുരാഗിണി)
മൈനകള്‍ പദങ്ങള്‍ പാടുന്നൂ
കൈതകള്‍ വിലാസമാടുന്നൂ (2)
കനവെല്ലാം കതിരാകുവാന്‍
എന്നുമെന്‍െറ തുണയാകുവാന്‍
വരദേ ..അനുവാദം നീ തരില്ലേ (2) (അനുരാഗിണി)
Music: ജോൺസൺ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്
Raaga: കല്യാണി
Film/album: ഒരു കുടക്കീഴിൽ
മലയാളത്തിന്റെ പുണ്യം... മഹാഗായകൻ... ദാസേട്ടൻ.. അത്ഭുതം..., എന്ത് പറഞ്ഞാലും മതിയാവില്ല.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ നടന്മാരുടെയൊന്നും look എന്റെ കുട്ടിക്കാലത്ത് ഇഷ്ട്ടമില്ലായിരുന്നു.... ഇന്നെനിക്ക് 27 വയസ് ഇന്ന് ഇവരുടെ വിന്റേജ് ലുക്ക് കാണുമ്പോൾ...ഈ പുള്ളിക്കാരനൊക്കെ ഇത്രയും ലുക്ക് ഉണ്ടായിരുന്നോന്ന് തോന്നിപ്പോകുന്നു...അതുപോലെ മുരളി,രതീഷ്... ❤️❤️
Venu nagavally very good in this song
ഈ കമന്റ് വായിക്കുമ്പോൾ കണ്ണിൽനിന്ന് വെള്ളം വരുന്നു എനിക്ക്
ജോൺസൺ മാഷ്.... ദാസേട്ടൻ കോമ്പോ.....എന്താ ഒരു ഫീൽ... എത്ര കേട്ടാലും മതിവരില്ല.... 🌹🌹🌹🌹
ഈ പാട്ടിനു ശേഷം *ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം* കേൾക്കുന്ന എന്നെ പോലെ വേറെ ആരെങ്കിലുമുണ്ടോ 😍 ചിലപ്പോൾ തിരിച്ചും സംഭവിക്കാറുണ്ട് 😉
ജോൺസൻ മാഷ് ❤
❤
Othiri ishtappetta pattukal
കല്യാണി രാഗത്തിന്റെ സുഖമാണ് അത്
പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യ താരമേ അതും കേൾക്കും
Dhevanganangal
2023 ൽ കേൾക്കുന്നവർ ഉണ്ടോ
Yes..
ദാസേട്ടൻ🎉❤ പൂവച്ചൽ ഖാദർ ❤ജോൺസൺ ടച്ച് .....
ചപ്ര തലമുടിയും, നീട്ടി വളർത്തിയ താടിയും, സദാ ദുഃഖം തളംകെട്ടി നിൽക്കുന്ന കണ്ണുകളുമായി അലസമായി നടക്കുന്ന വിഷാദകാമുന്റെ റോൾ
വേണു നാഗവള്ളിയിൽ എന്നും ഭദ്രമായിരുന്നു....!
വിഷാദ കാമുകന്റെ വേഷം ഇത്രത്തോളം ഇണങ്ങിയ മറ്റൊരു നടനും ഈ ഭൂമി മലയാളത്തിലില്ല എന്നത് മറ്റൊരു സത്യം....!
പൂവച്ചൽ ഖാദർ'ക്കായുടെ വിങ്ങുന്ന വരികൾക്ക് ജോൺസൺ മാഷിന്റെ നോവുന്ന സംഗീതം.....
കോഹിനൂർ രത്നം പോലെ
വിലമതിക്കുന്ന ഒരു അമൂല്യ സൃഷ്ടിയാണ്
നോസ്റ്റാൾജിയ ഉണർത്തുന്ന ഈ ഗാനം.....
By...Jp താമരശ്ശേരി 🌴
ഞാൻ എന്റെ പ്രണയിനിയോട് എന്റെ പ്രണയം പറയാൻ പറ്റാതെ പോയതിന്റെ ദുഃഖം മറക്കാൻ ഈ പാട്ട് കേൾക്കും
എത്ര മനോഹരമായ ഗാനം. കാലാതിവർത്തിയായി എന്നേക്കും ഇത് ഉണ്ടാവും പലരുടെയും പ്രിയ ഗാനമായി.ഞാൻ ഇത് കുറിക്കുന്ന ദിവസം 11-02-2023.
എന്നെപ്പോലെ നഷ്ട്ടപ്രണയം ഉള്ളവർ ഒരിക്കലെങ്കിലും ഇവിടെ വന്നിരിക്കും 😥😥
"അനുരാഗിണി ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ
ഒരുരാഗമാലയായി ഇത് നിന്റെ ജീവനിൽ
അണിയൂ... അണിയൂ... അഭിലാഷ പൂർണ്ണിമേ".....
Undallo 😢
ഒരു രക്ഷയും ഇല്ലാത്ത വരികൾ.
പ്രഭാകരാ
@@bijumathai5758 oh my god cid 👊👊
ഉള്ളിലെ സ്നേഹം പറഞ്ഞില്ല.അങ്ങനെ ഒരു കാലഘട്ടത്തിൽ ഒരു വഴിയിൽ ലുടെ നടന്നു പോയി.
മനസിനെ ഏതോ മയലോകത്തേക്കെ കൊണ്ടുമ്പോകും ഈ പട്ടോക്കെ കേൾക്കുമ്പോൾ അത്ര മനോഹരവരികളും സംഗീതവും❤️❤️❤️
മനസ് വല്ലാതെ നിറുമ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ ഒരു ആശ്വാസം ആണ്. എന്ത് നല്ല വരികൾ. ഇ ക്ഷണികമായ ജീവിതത്തിൽ ഓടി തളരുമ്പോൾ ഇതൊക്കെ കുറച്ചു സ്ലോ ആക്കുന്നുണ്ട് 🌹
Ethhokeyanu pranaya ganam
'കായലിൻ പ്രഭാത ഗീതങ്ങൾ...' എന്തൊരു ഫീൽ....
ആ നല്ല കാലങ്ങൾ ഇനിയില്ല... 😔
സത്യം... ഇന്ന് ആത്മാർത്ഥ പ്രണയം തന്നെ ഇല്ലാതായി
പോട്ടെടാ
ഒരു വല്ലാത്ത ഫീൽ ആണ് ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ നമ്മൾ ഒരു 10 40 വർഷം പുറകിലോട്ട് പോയപ്പോൾ ഒരു ഫീൽ
ജോൺസൻ മാഷ്, മലയാളത്തിന്റെ ഇളയരാജ ❤
He could have greater had it not been for his few personal traits...
വരികളിലെ അർത്ഥം 👌👌👌
ആർക്കും നഷ്ട പ്രണയം ഉണ്ടാവാതിരിക്കട്ടെ, വല്ലാത്ത ഒരു അവസ്ഥയാണ്.....
Athe ath vallatha Oru avastha thanne 😢
atheaaa
പ്രണയം തന്നെ ഇതുവരെ ഇല്ല പിന്നെയാണ് നഷ്ട പ്രണയം
നഷ്ട പ്രണയം മനസ്സിനെന്നും ഒരു ലഹരിയാണ്... പറഞ്ഞറിയിക്കാനോ പകരം വെക്കാനോ പറ്റാത്ത ഒരു ലഹരി ❤
Ssss..sahodara..marikkuvolm marakkillla
ഹിന്ദുസ്ഥാനി സംഗീത ആലാപനം അടിസ്ഥാനമാക്കി ഉണ്ടാക്കിയ അതിമനോഹര ഗാനം ...
കേട്ടിരികുംപോൾമനസിന്കുളിർമ
ഒരു നനുത്ത മഴയോ, നേരിയ കാറ്റോ പോലെ ആസ്വദിക്കാൻ കഴിയുന്ന മികച്ച പ്രണയ ഗാനം... ജോൺസൺ എന്ന പ്രതിഭയുടെ തിളക്കം ഏറ്റവും കൂടുതൽ പ്രതിഫലിച്ച ഒരു ഗാനം..
എന്റെ മകളുടെ മക്കൾ ഈ ഗാനം കേൾക്കുമ്പോൾ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പ്രണയവും ചർച്ചയാക്കാട്ടെ
സത്യത്തിൽ പഴയ കാലത്തെ പ്രേമം, സ്നേഹം, ഒരിക്കലും പരസ്പരം വഞ്ചിക്കാത്ത, ആദ്മാർദ്ധമായ സ്നേഹം ഇതാണ്, ഇത് തന്നെയാണ്, എന്ന് ഇതുപോലത്തെ പാട്ടുകളും, നായിക നായകന്മാരും വല്ലാതെ അറിയിച്ച് തരുന്നു...
😂😂 annum innum ennum pranayam ore vikaram anu mone….grow up
@@rakeshpillai840 But Annu Thepp kittiyal ingane Onnum konnirunnilla, kashayam koduthu konnirunnilla, IPPO Shareeram mathram nokkiyanu Pranayam,
“Pazhaya kaalathu Mathrame Original Sneham ippol duplicate” comment cheyth generation gap nte utter frustration Theerth athmanirvruthi adayunna janmangal …. 😊
Innu വെറും തട്ടിപ്പ് ആണ്
വേണു സാറിന്.പ്രണാമം 🙏🙏🙏നല്ല ഭംഗിയുള്ള പുഞ്ചിരിയാണ്.. ❤️❤️❤️
നഷ്ട പ്രണയം തീരാ വേദനയാണ്....അതിനെ ആരും മഹത്വ വൽകരികേണ്ട....
ദാസേട്ടന്റെ മനോഹരമായ ആലാപനം. ആമ്പൽ പൂക്കളും ഇടവഴികളും എല്ലാം. കാണുമ്പോൾ കഴിഞ്ഞ കാലഘട്ടം എത്ര മനോഹരമായിരുന്നു.
ഞാൻ ഇതാ 2024 il വീണ്ടും കേൾക്കുന്നു..
ചെറുപ്പത്തിലുള്ള ആ സ്നേഹം ഒരിക്കലും മറക്കാൻ പറ്റുന്നില്ല.
ഇതൊക്കെ ഹൃദയത്തിന്റെ ഒരു കോണിൽ സ്വർണം പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്
25വർഷത്തിനപ്പുറത്തേക്ക് വെറുതെ ഒന്ന് തിരിഞ്ഞു നോക്കി പോയി
പൂവച്ചൽ ഖാദർ....✒️📋
One way ട്രാഫിക് ആയിരുന്ന ഞാൻ എന്തിനോ വേണ്ടി കേൾക്കുന്നു. ഇപ്പോഴും 😢
അനുരാഗിണി ദേവാങ്കണങ്ങൾ ഈ രണ്ടു ജോൺസൺ മാസ് ഒരു ഗാനം ഒരു രാഗം
I am bengali women from west bengal.i don't know Malayalam lenguage but I saw many Malayalam movie.this song is very melodious and jasu das very beautiful singing this song.hats of writer music director and jau das
Not jasu das .....yeshudhas
Don't mind spelling mistake
എന്നെ അർത്ഥമായി സ്നേഹിച്ച എന്റെ പഴയ കാമുകി യെ ഓർത്തു 💔
എൻ്റെ ആദ്യ പ്രണയം എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ആരുന്നു..അതുല്യ എന്ന് പേരുള്ള ഒരു സുന്ദരി കുട്ടി ..one way ലൗ ആരുന്നു.3 വർഷം ആ കുട്ടിയുടെ പുറകെ അലഞ്ഞു ..പക്ഷേ എൻ്റെ ഇഷ്ട്ടം ആ കുട്ടിയോട് പറയാൻ പറ്റി ഇല്ല..
Kashtam
Same
80s-90s kids will understand this song and love well than anybody...
മാധവി മാഡം അതീവ സുന്ദരി.
മറക്കാ൯ പറ്റാത്ത പാട്ടു൦ സീനു൦. എന്നും ഇഷ്ടം ❤
The blend of tune and the lyrics ❤️❤️
You beauty ജോൺസൻ മാസ്റ്റർ ❤️
ഖാദർ സർ ❤️
And One and Only ദാസേട്ടൻ ❤️
എന്താ വരികൾ ഒപ്പം സംഗീതവും ആഹാ ❤️❤️❤️❤️❤️
ഇരു വിഭാഗങ്ങളുടെയും സമ്മതത്തോടെയുള്ള പ്രണയത്തിന് ചിലപ്പോൾ മധുരം ഉണ്ടായേക്കാം പക്ഷേ...?
ജീവനുണ്ടാവില്ല...!!
എതിർപ്പുകളെ അവഗണിച്ചും
സമ്മർദങ്ങളെ അതിജീവിച്ചും
മുന്നേറുന്ന ഒരു ഓട്ടപന്തയമാണ്
ഈ പ്രണയം....💕
ചിലർ ട്രാക്കിൽ വീണു പോയേക്കാം
എന്നാൽ ചിലർക്ക് ട്രോഫി നേടിയിട്ടേ വിശ്രമമുള്ളൂ...... എന്താല്ലേ.....
By....Jp താമരശ്ശേരി 🌴
എത്ര കേട്ടാലും മതി വരാത്ത ഒന്ന്.. 💙💙💙
ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ ❤️❤️❤️❤️🎉🎉🎉
🙏🙏🙏ഒഴുകി ഒഴുകി പോവുന്നു വേറെ ഒരു ലോകത്തെക് നമ്മളെ കൊണ്ട് പോകുന്നു 👏👏👏
കായലിന്‍ പ്രഭാത ഗീതങ്ങള്‍
കേള്‍ക്കുമീ തുഷാര മേഘങ്ങള്‍
നിറമേകും ഒരു വേദിയില്‍
കുളിരോലും ശുഭവേളയില്‍
പ്രിയദേ.. മമ മോഹം നിയറിഞ്ഞു
ഞാൻ ഗന്ധ൪വനിലേ, ദേവാ൦ഗണങൾ എന്നുതുടങ്ങുന്ന ഗാനവു൦ ഒരേ ശ്രേണി യിൻ പെട്ട മനോഹര ഗാനങ്ങളാണ്.. 👌
Kalyani raagam
ഈ പാട്ടും താഴത്തെ നല്ല നല്ല കമ്മെന്റുകളും.. നഷ്ടപ്രണയവും വേദനകളും ❤️❤️
“Deny me bread, air, light, spring, but never your laughter for I would die.” Pablo Neruda
മാധവി അഭിനയത്തികവ് ഒരു രക്ഷയുമില്ല .....
ഇതുപോലെ ഉള്ള വരികൾ, ഈ സംഗീതം, ഈ കഥകൾ...ഇനി സ്വപ്നങ്ങൾ മാത്രം...
ബാല്യകാല സ്മരണകൾ അയവിറക്കാൻ ഈ ഗാനത്തിനു കഴിയുന്നു.. ഒരിക്കലും തിരിച്ചു വരാത്ത ഓർമക്കൾ മാത്രം ബാക്കി വെച്ച എന്റെ ബാല്യവും കൗമാരവും: . മധുരതരായ ഓർമകളും നൊമ്പരങ്ങളും എന്നേക്കുമായി അടച്ചു സൂക്ഷിച്ച ഓർമച്ചെപ്പ് ഹൃദയ കോണിൽ അവശേഷിപ്പിച്ച് യവ്വനവും മറഞ്ഞു തുടങ്ങിയിരിക്കുന്നു.....
ഇതൊക്കെ തന്നെയല്ലേ ശെരിക്കും പ്രേമഗാനങ്ങൾ ❤
വേണു സാർ സിംപിൾ അഭിനയമാണ് .......🙏👌
കരളിൽവിരിഞ്ഞപൂക്കൾ
ഈ മനോഹര തീരത്ത് ഇനി ഒരു ജന്മം കൂടി
തകർന്ന മനസിന് ഒരേ സമയം നീറ്റലും ആശ്വാസവും തരുന്ന മനോഹരമായ വരികളും സംഗീതവും
പഴയകാല കാര്യം .ഈ സിനിമ കഴിഞ്ഞാലും വീട്ടിൽ വന്നാലും ഈ പാട്ട് മനസ്സിൽ നിന്നും പോയില്ല. ഇന്നും അതേ ഓർമ്മകൾ വേദനയോടെ.
അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
{ അനുരാഗിണീ ഇതാ എൻ }
കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
{ അനുരാഗിണീ ഇതാ എൻ }
മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ
{മൈനകൾ}
കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ..
അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
{ അനുരാഗിണീ ഇതാ എൻ }
ജോൺസൺ മാഷ് തീർത്ത മാജികൽ സംഗീതം.. അതിലലിഞ്ഞ് ചേർന്ന ശ്രീ. പൂവച്ചൽ ഖാദറിന്റെ മനോഹര വരികളും ❤️
ഇത് കാലഘട്ടങ്ങൾക്കുമപ്പുറം ഓരോ മലയാളിയും നെഞ്ചേറ്റുന്ന ഗാനം❤️
(2023 Feb)
പാട്ടിനൊപ്പം നന്നായി ചേരുന്ന പ്രണയ ജോടികൾ
അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞപൂക്കൾ
നഷ്ടപ്രണയം ആണ് ഏറ്റവും മധുരമുള്ള നൊസ്റ്റാൾജിയ.....
ഞാനൊരു പെണ്ണിന്റ പേ നടന്നു 6 വർഷം അവൾക്കെന്നെ വേണ്ടായി എന്ന ഇനി ഒരു ജന്മം തന്നാൽ എന്റെ സൗമിനിയെ എനിക്കു വേണം അസ്ഥിയ്ക്കു പിടിച്ച പ്രണയമാണ്
❤😍
Njanum,snehichu,,kanyathreeyayi,enthucheyan
Sathyam
പ്രേമമൊന്നില്ലാ - എന്നും കാമാർത്തി തന്നാണ് മാംസനിബദ്ധമല്ലാത്ത രാഗം മാനവ"ഹൃദയത്തിലില്ലാ"💖
യൗവ്വന കാലത്തെ പ്രണയവൂം മോഹഭംഗവും എല്ലാം ഓർമ്മയിൽ ഓടിയെത്തുന്നു.
നഷ്ട വസന്തവും ഗ്രീഷ്മവും ഓർമിപ്പിക്കുന്ന ഈ വരിക്കൾ..
ഗുഡ് സോങ്
കഴിഞ്ഞു പോയ നല്ല നിമിഷങ്ങൾ...
ഇപ്പോഴും... ഓർക്കുന്നു...
ഈ ഗാനം കേൾക്കുമ്പോൾ
@ 2.33 മാധവിയുടെ മുടിയിൽ കലംപൊട്ടി പൂക്കൾ ❤️❤️👌
Mr.ജോയുടെ സ്റ്റെമെന്റിനോട് 100%യോജിക്കുന്നു
വേർപാട് എന്നും വേദനയാണ് ❤️💔💔💔💔
എന്നും കാണുവാനും കേൾക്കുവാനും ഇഷ്ടപ്പെടുന്ന അതി മനോഹര ഗാന രംഗം ......
കാണാനുമുണ്ട്... കേൾക്കാനുമുണ്ട്... ❤️🌹👍
Actors. N gayakan. Music director. Exzhuthiyavar shots ellam very. Nice❤❤❤❤❤
വേണു നാഗവള്ളി എന്ന വിരഹ കാമുകനേ ഇന്ന് ആര് ഓർക്കുന്നുവോ😢
....... കഷ്ട വസന്തത്തിൻ തപ്ത നിസ്വാസമേ.... എന്റെ കഷ്ട പ്രണയം... ❤️
മനോഹരം...🎉💞💞🎻🎻❤️❤️🎼🎼🎶🎶🎵🎵🤩🤩🎵🎵
പ്രണയിക്കുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്... 🥰❤
പ്രണയത്തേക്കാൾ സുഖം വിരഹത്തിനാണ് എന്നും ഒരു നൊമ്പരമായി എന്റെ യക്ഷി സന്ധ്യ ദേവി ഓർമ്മിക്കുവാൻ ഒരു പാട് നിമിഷങ്ങൾ
Great song and music director and jasu das.again and again I hear this song
ഇത്രയും നല്ല പാട്ട് പാടി അഭിനയിക്കാൻ വേണു സാറിന് പറ്റുന്നില്ല.
മമ്മൂട്ടിക് ചേർന്ന പാട്ട്
@@sujithrv2845 Mammunniyem Lalappanem kandu maduthu. Venu Chettan ayathu karyam.
പ്രണയം അതിനെ വിട്ടേക്കുക, അത് മാലാഖമാരുടെ മധു ചശകം, കണ്ടുമുട്ടിയാൽ ഒരു തുള്ളി കണ്ണുനീർ നെൽകിയെങ്കിലും വിടപറയുക അല്ലെങ്കിൽ സ്വന്തം ജീവൻ തന്നെ അതു ചോദിച്ചേക്കും.
❤️
എപ്പോഴെല്ലാം പ്രണയം ഹൃദയത്തിൽ ഒരു തേങ്ങലായി ഉണരുന്നുവോ, അപ്പോഴെല്ലാം ഈ ഗാനം മനസിലേക്കോടിയെത്തും ❤️❤️
ആസ്വാദനത്തിന്റെ അനർഘ നിമിഷം
മാധവി ❤️
എന്നും ഇന്നും എന്റെ ആ ശ്വാ സം
3yrs pranayichu, 31yrs sesham kandu, 3 yrs nalla friends. Eppozho oru pinakkam kanarilla samsarickilla athinidayil adheham ee lokathodu vida paranju, arinjathu avarude friendil ninnun 16 karmathinu. A situation vallatha avasthayanu.
ആത്മാർത്ഥമായി പ്രേമിക്കാം പക്ഷേ കല്യാണം കഴിക്കാത്തതാണ് നല്ലത്
Oh! Enthada oru feel
എവിടെയോ ഒരു വിങ്ങൽ 😍
iva❤️ എന്താ.. ഒരു ഫീൽ
❤ Pranayam powerful weapon anu... ❤❤❤Pranayam undavanam. Ellathinoodum mazayodum, manjidum, thannuppinoddum, nellavinnodum, namudea swantham partner Dum ❤
ജോൺസൺ മാഷ് ❤
അനുരാഗിണി ഇത് തന്നെയാണ് പ്രേമഗാനം
പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ ❤വീണ്ടും പ്രണയിക്കാൻ ❤തോന്നുന്നു...
എവിടെയോ ഒരു നീറ്റലും പുകച്ചിലും
ഖാദർ ഇക്ക പൊളിയാ .... ഉള്ളിൽ ആമോദ തിരകൾ ഉയരുമ്പോൾ മൗനം പാടുന്നു.....
4:06 വേണു സാറ് മോഹിനി മാമിന്റെ മുഖം കൈക്കുമ്പിളിലേക്ക് എടുക്കുമ്പോൾ മോഹിനി മാമിന്റെ മുഖത്ത് മിന്നിമറയുന്ന പ്രണയഭാവങ്ങൾ ❤ uff അവർ ശരിക്കും ജീവിക്കാണ് 😍