യക്ഷിക്ക് ഇന്ന് 56 വയസ്സ് തികയുന്നു 1986 MALAYALAM HOROR MOVIE

Поділитися
Вставка
  • Опубліковано 29 чер 2024
  • സ്വർണ്ണച്ചാമരം
    വീശിയെത്തിയ ഒരു "യക്ഷി " .
    #ormachithram@10 #june28 #aklohithadas
    #old_film_song
    #satheeshkumarvisakhapatanam #prasadnooranad #lekshmiprasad
    മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ....
    #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory
    #veettamma_the_house_wife
    9446061612
    #Yakshi_is_1968_Malayalam_language
    #psychological_thriller_film #Director_K_S_Sethumadhavan
    Writers #Thoppil_Bhasi #Malayattoor_Ramakrishnan
    #Producer #M_O_Joseph $ListofMalayalamMovies_മഞ്ഞിലാസ്
    ************************
    1967- ലാണ് എം ഒ ജോസഫും സുഹൃത്തായ ബത്താ സാറും കൂടി നവജീവൻ പിക്ചേഴ്സ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനി ആരംഭിക്കുന്നത് .
    ഇവരുടെ ആദ്യചിത്രമായിരുന്നു
    നാടൻ പെണ്ണ് . നവജീവന്റെ രണ്ടാമത്തെ ചിത്രം
    " തോക്കുകൾ കഥ പറയുന്നു "
    മലയാളത്തിൽ ഏറ്റവും കൂടുതൽ സാഹിത്യകൃതികൾക്ക് ചലച്ചിത്രാവിഷ്ക്കാരം നൽകിയ മഞ്ഞിലാസിന്റെ ചിത്രങ്ങൾ പ്രേക്ഷകർ തേടിപ്പിടിച്ചു കാണുമായിരുന്നുവത്രെ !
    ഈ കമ്പനിയുടെ " അനുഭവങ്ങൾ പാളിച്ചകൾ " വരെയുള്ള എല്ലാ ചിത്രങ്ങളിലും സത്യനായിരുന്നു നായകൻ .
    സംവിധായകൻ
    കെ എസ് സേതുമാധവനും .
    1968 - ൽ മഞ്ഞിലാസിന്റെ ബാനറിൽ പുറത്തുവന്ന ആദ്യ ചിത്രമായിരുന്നു " യക്ഷി . "
    മലയാളത്തിലെ ആദ്യത്തെ സൈക്കോളജിക്കൽ ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം മലയാറ്റൂർ രാമകൃഷ്ണന്റെ '' യക്ഷി "എന്ന നോവലിനെ ആസ്പദമാക്കിയാണ് നിർമ്മിച്ചത്.
    മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ച യക്ഷിയുടെ ആദ്യ പേര് " മുഖം " എന്നായിരുന്നുവത്രെ !
    വയലാർ രാമവർമ്മയാണ്
    "യക്ഷി " എന്ന സുന്ദരമായ പേര് നോവലിന് നിർദ്ദേശിച്ചത്.
    ഈ സിനിമയിലെ സത്യന്റെ അഭിനയ മികവ് എടുത്തു പറയാതിരിക്കാൻ വയ്യ .
    യക്ഷിയുടെ കഥ ഇങ്ങനെ
    മുഖം വികൃതമായതിന്റെ
    പേരിൽ ഉടലെടുത്ത
    അപകർഷതാബോധത്തിൽ നിന്നും പതുക്കെ പതുക്കെ ലൈംഗികശേഷി നഷ്ടപ്പെടുന്ന ഒരു പുരുഷന്റെ മാനസിക വിഭ്രാന്തികളെ വളരെ ഭാവോജ്ജ്വലമായാണ് സത്യൻ ഈ ചിത്രത്തിൽ അഭിനയിച്ചു ഫലിപ്പിച്ചത് .
    1993 -ൽ ബി ബി സി അവരുടെ വേൾഡ് സീരിസിൽ യക്ഷി
    13 ഭാഗങ്ങളായി സംപ്രേഷണം ചെയ്യുകയുമുണ്ടായി.
    മലയാറ്റൂരിന്റെ കഥക്ക് തോപ്പിൽ ഭാസിയാണ് തിരക്കഥയെഴുതിയത് . ഗാനങ്ങൾ വയലാറും സംഗീതം ദേവരാജൻ മാസ്റ്ററും നിർവ്വഹിച്ചു.
    " സ്വർണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ ...."
    എന്ന ഗാനം യേശുദാസും പി ലീലയും പാടിയ യുഗ്മഗാനങ്ങളിൽ ഏറ്റവും മികച്ചതായിട്ടാണ് ഗാന നിരൂപകർ ചൂണ്ടിക്കാണിക്കുന്നത് .
    "വിളിച്ചു ഞാൻ വിളി കേട്ടു..."
    ( പി സുശീല )
    "ചന്ദ്രോദയത്തിലെ ..."
    (യേശുദാസ് , എസ് ജാനകി )
    "പത്മരാഗപടവുകൾ ... "
    (പി സുശീല )
    എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ .
    1968 ജൂൺ 30 ന് തീയേറ്ററുകളിൽ എത്തിയ യക്ഷി എന്ന ചലച്ചിത്രം ഇന്ന് 56 വർഷങ്ങൾ പൂർത്തിയാക്കുന്നു .
    നീലക്കുയിലിന് ശേഷം കേരളത്തിലെ സാംസ്ക്കാരിക
    മണ്ഡലങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ചിത്രം യക്ഷിയാണെന്ന് സിനിമാചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു .
    ( സതീഷ് കുമാർ വിശാഖപട്ടണം
    പാട്ടോർമ്മകൾ @ 365 )
  • Розваги

КОМЕНТАРІ • 5

  • @akshaykrishna1427
    @akshaykrishna1427 5 днів тому +2

    Very good

  • @lijokmlijokm9486
    @lijokmlijokm9486 5 днів тому +1

    ഫസ്റ്റ് ലൈക്‌ ലിജോ ചേട്ടൻ

  • @Sarath752
    @Sarath752 5 днів тому +1

    മനോഹരമായ അവതരിപ്പിക്കുന്നു

  • @ManiyanN-j4q
    @ManiyanN-j4q 5 днів тому +1

    Good

  • @lijokmlijokm9486
    @lijokmlijokm9486 5 днів тому +1

    സൂപ്പർ 😍