നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ 2024 july 5 MD RAJENDRAN BIRTHDAY

Поділитися
Вставка
  • Опубліковано 3 лип 2024
  • #ormachithram@15 #ജൂലൈ5 #mdrajendran birthday
    #old_film_song
    #satheeshkumarvisakhapatanam #prasadnooranad #lekshmiprasad
    മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ....
    #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory
    #veettamma_the_house_wife
    9446061612
    നിൻ തുമ്പു കെട്ടിയിട്ട
    ചുരുൾ മുടിയിൽ ....
    "എള്ളെണ്ണ മണംവീശും
    എന്നുടെ മുടിക്കെട്ടില്‍
    മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ.."
    ഭാസ്കരൻ മാസ്റ്ററുടെ ഈ വരികളുടെ സൗരഭ്യത്തിൽ നിന്നു തന്നെ മലയാളിപ്പെണ്ണിൻ്റെ മുടിയഴകിൻ്റെ പ്രസക്തി വ്യക്തമാകുന്നുണ്ട്.
    ചലച്ചിത്രഗാനശാഖയുടെ ഭൂമികയിലേക്ക് കടന്നുവന്ന
    എം ഡി രാജേന്ദ്രൻ എന്ന കവി ഒരു തലമുറയുടെ പ്രണയ ഭാവനകളെ ലഹരി പിടിപ്പിച്ചു കൊണ്ടായിരുന്നു മലയാളി പെണ്ണിൻ്റെ മുടിയഴകിനെ താലോലിച്ചത്....
    " നിൻ തുമ്പുകെട്ടിയിട്ട
    ചുരുൾ മുടിയിൽ
    തുളസിതളിരില ചൂടി
    തുഷാരഹാരം മാറിൽ ചാർത്തി
    താരുണ്യമെ നീ വന്നു..."
    1978- ൽ പുറത്തുവന്ന
    "ശാലിനി എൻ്റെ കൂട്ടുകാരി "
    എന്ന ചിത്രത്തിലെ ഈ ഗാനം അക്കാലത്ത് കലാലയങ്ങളിലെ പ്രണയലേഖനങ്ങൾക്ക് പകർന്ന ചൂടും ചൂരും കലർന്ന അഭിനിവേശങ്ങൾ ഇത് കാണുന്ന ചിലരെങ്കിലും ഓർക്കുന്നുണ്ടായിരിക്കും.
    കാലത്തെഴുന്നേറ്റ് എണ്ണ തേച്ച് കുളിക്കുകയും തുമ്പു കെട്ടിയിട്ട ചുരുൾ മുടിയുടെ അറ്റത്ത് ഒരു തുളസിത്തളിരില ചൂടുകയും ചെയ്യുന്ന മലയാളി സ്ത്രീയുടെ സൗന്ദര്യ സങ്കല്പങ്ങൾക്ക് ഒരു ശാലീനഭാവം പകർന്നു നൽകാൻ ഈ ഗാനത്തിന് കഴിഞ്ഞു എന്നുള്ളതാണ് ചരിത്രസത്യം .
    പ്രശസ്ത കവി പൊൻകുന്നം ദാമോദരന്റെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1952 -ൽ തൃശ്ശൂരിലെ ചേർപ്പിലായിരുന്നു
    എം ഡി രാജേന്ദ്രൻ്റെ ജനനം . ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തെ പ്രശസ്ത സാഹിത്യകാരനായ കാക്കനാടനാണ് അദ്ദേഹം കഥയെഴുതിയ "മോചനം " എന്ന ചിത്രത്തിനുവേണ്ടി പാട്ടുകൾ എഴുതാൻ ക്ഷണിക്കുന്നത് .
    ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതിനാൽ സിനിമയിലെ ഗാനങ്ങളും വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.
    എന്നാൽ അതേ വർഷം മോഹൻ്റെ സംവിധാനത്തിൽ പുറത്തുവന്ന
    "ശാലിനി എൻ്റെ കൂട്ടുകാരി "
    യിലെ ഗാനങ്ങൾ കേരളക്കര അക്ഷരാർത്ഥത്തിൽ തന്നെ നെഞ്ചിലേറ്റുകയാണുണ്ടായത് .
    ഈ ചലച്ചിത്രത്തിലെ
    "ഹിമശൈലസൈകതഭൂമിയിൽ നിന്നു നീ
    പ്രണയപ്രവാഹമായി വന്നൂ
    അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
    പ്രഥമോദബിന്ദുവായ് തീർന്നൂ ..."
    എന്ന കവിത തുളുമ്പുന്ന ഗാനത്തിന്റെ വരികൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവർ ധാരാളം.
    വയലാറിനും പി ഭാസ്കരനും ശേഷം ദേവരാഗങ്ങളുടെ ശില്പിയായ ദേവരാജൻ മാസ്റ്റർ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന കവിയാണ്
    എം ഡി ആർ .
    കവിത തുളുമ്പുന്ന ഏതാനും ഗാനങ്ങളിലൂടെ മലയാളക്കരയെ കോരിത്തരിപ്പിച്ച എം ഡി രാജേന്ദ്രൻ എന്ന യുവകവിയെ "സ്വത്ത് " എന്ന
    ചിത്രത്തിന് വേണ്ടി "മായാമാളവഗൗളരാഗം " എന്ന
    രാഗമാലിക എഴുതുവാൻ വിളിച്ചുവരുത്തുന്നത് .
    ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസ് ഈ രാഗമാലിക മനോഹരമായി ആലപിച്ചു.
    അക്കാലത്ത് എസ് കെ നായരുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന "മലയാളനാട് " വാരികയിൽ പ്രശസ്ത പത്രപ്രവർത്തകനായ കണിയാപുരം രാമചന്ദ്രൻ
    ഈ ഗാനത്തെക്കുറിച്ച്
    ഒരു വലിയ ലേഖനം തന്നെ എഴുതുകയുണ്ടായി .
    "കുറി വരച്ചാലും
    കുരിശു വരച്ചാലും
    കുമ്പിട്ടു നിസ്കരിച്ചാലും
    കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്
    കരുണാമയനാം ദൈവം ഒന്ന്..."
    ഓസ്കാർ അവാർഡ് ജേതാവായ കീരവാണി മലയാളത്തിൽ സംഗീതം പകർന്ന ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങൾ എഴുതുവാൻ ഭാഗ്യമുണ്ടായതും
    എം ഡി ആറിനാണ് .
    ഭരതന്റെ
    "ദേവരാഗ" ത്തിനുവേണ്ടി
    ഈ അപൂർവ പ്രതിഭകൾ ഒത്തുചേർന്നപ്പോഴായിരുന്നു
    "ശിശിരകാല മേഘമിഥുന രതിപരാഗമൊ
    അതോ ദേവരാഗമോ...
    ഈ വർഷം തിയേറ്ററുകളെ ഇളക്കിമറിച്ച് ബോക്സ് ഓഫീസിൽ വമ്പൻ വിജയം കരസ്ഥമാക്കിയ "പ്രേമുലു "
    എന്ന ചിത്രത്തിലാണ്
    എം ഡി ആർ - കീരവാണിയുടെ
    " യ യ യാദവാ എനിക്കറിയാം..." എന്ന എക്കാലത്തേയും സൂപ്പർ ഹിറ്റ് ഗാനം റീമിക്സ് ചെയ്തിരിക്കുന്നത്.
    "അല്ലിയിളം പൂവോ
    ഇല്ലിമുളം തേനോ ..... "
    ( ചിത്രം മംഗളം നേരുന്നു - സംഗീതം ഇളയരാജ -ആലാപനം കൃഷ്ണചന്ദ്രൻ )
    "നീലാഞ്ജനം നിൻ
    മിഴിയിതളിൽ.. "
    ( ചിത്രം അനുഭൂതി-സംഗീതം ശ്യാം - ആലാപനം സുജാത മോഹൻ ) പൗർണ്ണമിപ്പൂന്തിങ്കളേ ...
    (ചിത്രം മനസ്സിൽ ഒരു മഞ്ഞുതുള്ളി -സംഗീതം ബോംബെ രവി -
    ആലാപനം പി ജയചന്ദ്രൻ)
    "ശശികല ചാർത്തിയ ദീപാവലയം ..."
    ( ചിത്രം ദേവരാഗം -സംഗീതം കീരവാണി - ആലാപനം
    കെ എസ് ചിത്ര)
    "പൊട്ടിച്ചിരിക്കുന്ന
    നിമിഷങ്ങളേ....."
    ( ചിത്രം കഥയറിയാതെ -സംഗീതം ദേവരാജൻ - ആലാപനം ലതാ രാജു)
    "കണ്ണീർപ്പൂവും കാക്കപ്പൂവും..."
    ( ചിത്രം നീലാഞ്ജനം - സംഗീതം എം ഡി രാജേന്ദ്രൻ -
    ആലാപനം ആശാലത )
    "ഋതുഭേദ കൽപ്പന
    ചാരുത നൽകിയ .. "
    ( മംഗളം നേരുന്നു -സംഗീതം ഇളയരാജ - ആലാപനം യേശുദാസ് -കല്യാണി മേനോൻ)
    "നഗ്ന സൗഗന്ധികപ്പൂ
    വിരിഞ്ഞു ..."
    ( ചിത്രം മോചനം - സംഗീതം ദേവരാജൻ - ആലാപനം യേശുദാസ് )
    " ആലോലമാടി താലോലമാടി ... "
    (ചിത്രം ഒരു സ്വകാര്യം -സംഗീതം എം ബി ശ്രീനിവാസൻ - ആലാപനം എസ് ജാനകി )
    "സംഗമം ഈ പൂങ്കാവനം..." സംഗീതം ജെറി അമൽദേവ് - ആലാപനം കൃഷ്ണചന്ദ്രൻ, വാണിജയറാം )
    "സ്മൃതികൾ ഒരു മൗനരാഗ വേലിയേറ്റമായി....."
    ( ചിത്രം സാക്ഷ്യം -സംഗീതം ജോൺസൺ -ആലാപനം യേശുദാസ് )
    എന്നീ ഗാനങ്ങളെല്ലാം
    എം ഡി ആറിന്റെ തൂലികയിൽ നിന്നുതിർന്നുവീണ് കാലത്തിന് മായ്ക്കാൻ കഴിയാതെ സംഗീത പ്രേമികളുടെ ചുണ്ടുകളിൽ ഇന്നും തത്തിക്കളിക്കുന്നു
    1952 ജൂലൈ 5-ന് പ്രശസ്ത കവി പൊൻകുന്നം ദാമോദരന്റെ മകനായി ജനിച്ച എം ഡി രാജേന്ദ്രന്റെ ജന്മദിനമാണിന്ന്.
    "പച്ചപ്പനന്തത്തേ
    പുന്നാരപ്പൂമുത്തേ ... "എന്ന ഗാനവും പിറവികൊള്ളുന്നത് .
    എം.ഡി രാജേന്ദ്രനു ജന്മദിനാശംസകൾ നേരട്ടെ...
  • Розваги

КОМЕНТАРІ • 4

  • @VijayakumarSivadasan
    @VijayakumarSivadasan 5 днів тому +1

    വീട്ടമ്മയുടെ അവതരണം.... 👌👌👌👌അതുപോലെ പ്രോഗ്രാം സെറ്റിംഗ്സ് നന്നായിട്ടുണ്ട് 👌👌👌💐💐💐

  • @sarahplays4496
    @sarahplays4496 5 днів тому +1

    🎉🎉🎉🎉🎉🎉🎉

  • @prabhakumar8920
    @prabhakumar8920 5 днів тому

    Nice song

  • @lovelys7300
    @lovelys7300 5 днів тому

    ❤❤