മുഷിഞ്ഞ വസ്ത്രം മാറുന്ന പോലെ മാത്രമാണ് മരണം l ആത്മാവ് എന്താണ്? l ഡോ. എഴുമറ്റൂർ രാജരാജവർമ്മ l

Поділитися
Вставка
  • Опубліковано 5 жов 2024
  • #esp #paranormal #malayalam
    Dr. Ezhumattoor Rajarajavarma is a maestro in the world of letters. A prolific writer, orator, great teacher, critc, poet and what more! A great philanthropist, he spreads his charisma and aroma all around. He talks about Soul, Death and Salvation!
    ഡോ. എഴുമറ്റൂർ രാജരാജവർമ്മ
    കവി,വിമർശകൻ, ഗവേഷകൻ, ജീവചരിത്രകാരൻ, ബാലസാഹിത്യകാരൻ, സഞ്ചാരസാഹിത്യകാരൻ, നവസാക്ഷര സാഹിത്യരചയിതാവ്
    1953 മേയ് - പത്തനംതിട്ട ജില്ലയിൽ എഴുമറ്റൂർ ഗ്രാമത്തിൽ ചെങ്ങഴശ്ശേരി കോയിക്കലിൽ ജനനം. പിതാവ് പി. ആർ. ഉദയവർമ്മ. മാതാവ് സി. കെ. രുഗ്മിണി തമ്പുരാട്ടി.
    പ്രൊഫ. എൻ. കൃഷ്ണപിള്ളയുടെ ശിഷ്യൻ. ഓലിക്കമുറിയിൽ രാമൻപിള്ള ആശാനാണ് ആദ്യത്തെ ഗുരുനാഥൻ. എഴുമറ്റൂർ ഗവ. ഹൈസ്കൂൾ, വായ്പൂർ എൻ.എസ്.എസ്. ഹൈസ്കൂൾ, ചേർത്തല എൻ.എസ്.എസ്. കോളജ്, തേവ സേക്രഡ് ഹാർട്ട് കോളജ്, ഗവ. ലോ കോളജ്, തിരുവനന്തപുരം വിദ്യാധിരാജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡ്വേറ്റ് സ്റ്റഡീസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. രസ തന്ത്രത്തിലും നിയമത്തിലും ബിരുദങ്ങൾ, സാമൂഹികശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തരബിരുദങ്ങൾ, മലയാളസാഹിത്യത്തിൽ പിഎച്ച്.ഡി. ബ്രോഡ്കാസ്റ്റിങ്, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ് എന്നിവയിൽ ഡിപ്ലോമ.
    കവിത, നാടകം, വിമർശനം, പഠനം, ജീവചരിത്രം, ബാലസാഹിത്യം, സഞ്ചാര
    സാഹിത്യം, നവസാക്ഷരസാഹിത്യം, ശാസ്ത്രം, വിവർത്തനം, വ്യാഖ്യാനം, തത്ത്വ
    ചിന്ത, പുരാവൃത്തം, സ്മരണ, സമ്പാദനം എന്നിങ്ങനെ വിവിധ ശാഖകളിലായി
    എൺപത്തിയെട്ടു കൃതികൾ പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധി സ്ഥാപിച്ച വാർദ്ധാ രാഷ്ട്രഭാഷാ പ്രചാര സമിതിയുടെ ഭാഷാ പുരസ്കാരം (2013), അഭേദാനന്ദാശ്രമത്തിന്റെ അഭേദകീർത്തി പുരസ്കാരം (2016), മികച്ച ജീവചരിത്രത്തിന് പി.കെ. പരമേശ്വരൻ നായർ അവാർഡ് (1994), വിമർശ നത്തിന് കേരള നവോത്ഥാന കലാസാഹിത്യവേദി അവാർഡ് (2001), സമഗ സംഭാവനയ്ക്ക് പ്രചോദ സാഹിത്യ അവാർഡ് (2002), കേരളപാണിനി പുരസ്കാരം (2005), കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് (2009) ഡോ. എൻ.വി. കൃഷ്ണവാര്യർ അവാർഡ് (2009), വിശിഷ്ട സേവനത്തിന് ക്യാഷ് അവാർഡും ഗുഡ് സർവീസ് എൻട്രിയും, ഗ്രന്ഥരചനയ്ക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും കേരള സാഹിത്യ അക്കാദമിയുടെയും സ്കോളർഷിപ്പുകൾ എന്നിവ ലഭിച്ചു. ഡൽഹിയിലെ മലയാളഭാഷാപഠനകേന്ദ്രത്തിന്റെ ശില്പി എന്ന നിലയിൽ ലിംക ബുക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി. മലയാളം മിഷന്റെയും ശില്പി.
    എൻ. കൃഷ്ണപിള്ളയുടെ ചരമാനന്തര പ്രസിദ്ധീകരണങ്ങളുടെ (13) എഡിറ്ററും പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ സെക്രട്ടറിയും. സംസ്ഥാന സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എം.ജി. തുടങ്ങിയവയിൽ ഭാഷാധ്യാപകൻ. സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ഓഡിറ്റർ (1975-185), സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റർ (1985-'98), ഗവ. സെക്രട്ടേറിയറ്റിൽ ഔദ്യോഗിക ഭാഷാ വകുപ്പിൽ ഭാഷാവിദഗ്ധൻ (1998-2008).

КОМЕНТАРІ • 68

  • @Vishnu-tg7og
    @Vishnu-tg7og 2 роки тому +12

    കേരളത്തിലെ പല വരിഷ്ഠരെയും ഞങ്ങൾക്ക് പരിചയപ്പെടുന്ന അങ്ങേക്ക് ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു🙏

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +4

    ഞാൻ ആത്മാവാണ്. ദൃശ്യങ്ങൾ ആയ ഭൗതിക വസ്തുക്കളിലും, അദൃശ്യങ്ങൾ ആയ സൂക്ഷ്മ വസ്തുക്കളിലും എല്ലാത്തിലും ഒരേ ഒരു ചൈതന്യമായ് ജീവനാണ് ഉള്ളത് എന്ന തിരിച്ചറിവ് ഒരു മനുഷ്യന് കിട്ടിയാൽ അതാണ് ഏറ്റവും വലിയ പുണ്യം. പിന്നെ ആരോടും മത്സരമോ പകയോ, ആർക്കും ഉണ്ടാവുകയില്ല. ഇതുപോലെയുള്ള ചാനലുകൾ കാണുക വഴി ഇന്നത്തെ കാലത്ത് ഇത്തരം ചിന്തകൾ മനസ്സിലേക്ക് നിറയാൻ വളരെ സഹായകമാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🙏

  • @syriacjoseph2869
    @syriacjoseph2869 2 роки тому +6

    ഇദ്ധേഹം ഭാഗ്യസൂക്തത്തിലെ പ്രാർത്ഥനയാന്നല്ലോ പറഞ്ഞു തന്നത് ഈ മഹാത്മാവിന് എളിയ എന്റെ കൂപ്പ് കൈ🙏

  • @deepalekshmit1690
    @deepalekshmit1690 Рік тому +2

    ഈ ചാനൽ കണ്ടതു മുതൽ മരണത്തെ ഭയമില്ലാതായി. 🙏🏼🙏🏼🙏🏼

  • @manjukm8928
    @manjukm8928 2 роки тому +3

    കുറേ നാൾ മുൻപ് വരെ ഞാൻ ചിന്തിച്ചിരുന്നു ഈ പറഞ്ഞതിൽ പലതും.

  • @abdullamohammad7797
    @abdullamohammad7797 2 роки тому +2

    You are doing a great work. Please do separate videos about after life of saints,murdered person,one died as kid and suicide

  • @NandakumarJNair32
    @NandakumarJNair32 2 роки тому +4

    മാക്സ്മുളർ വേദ തർജ്ജിമ നടത്തിയപ്പോൾ, പല കാര്യങ്ങളും മന: പൂർവ്വം തെറ്റായി വളച്ചൊടിച്ച് വ്യാഖ്യാനിക്കുകയുണ്ടായി.

  • @leonid8866
    @leonid8866 2 роки тому

    Woww... Nice motivation for our new generation.. orupaad nalla karyangal ee Channeliloode manasilaki tharind... Ithoke ithonnum accept cheyan ellarkum patenm ennillaaa.. But i can 😊🥰 i love this channel

  • @Ganges111
    @Ganges111 2 роки тому

    Crystal clear...🙏 Sir nte Malayalam Nalla ozhukupole...🤗
    Human life and it's inseparable connection between Nature 🙏

  • @sidheeqm7233
    @sidheeqm7233 2 роки тому +2

    Loka samastha sukino bhavanthu 🙏🙏🙏

  • @rajesh.p6519
    @rajesh.p6519 2 роки тому +1

    നമസ്തേ ,

  • @bkumarpillai1034
    @bkumarpillai1034 Рік тому +1

    ഡോക്ടർ എഴുമറ്റൂർ രാജരാജവർമ്മ സാറിന് ഞങ്ങളുടെ പ്രണാമം..... ആർക്കും മനസ്സിലാകുന്ന സരളമായ വിവരണം......കൂപ്പുകൈ.... 🙏🌹

  • @kuttupara8697
    @kuttupara8697 2 роки тому +1

    🙏🏼🙏🏼🙏🏼 expecting more

  • @khadijabichumani6667
    @khadijabichumani6667 2 роки тому +1

    I had a doubt regarding Atman seing the mourners etc That doubt is cleared by this Presentation thank you for such excellent programs

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому

    വളരെ interesting subject, please do more 🙏

  • @sunil-gv7ex
    @sunil-gv7ex 2 роки тому +2

    bharathathil janikkan kazhinjathu mahabhagyam🙏

  • @sunil-gv7ex
    @sunil-gv7ex 2 роки тому +2

    🕉 nama shivaya 🙏

  • @anoopnarayanan2216
    @anoopnarayanan2216 2 роки тому

    Great sir thank

  • @ramankutty6375
    @ramankutty6375 2 роки тому +1

    We are from the nature and return to the nature .

  • @suprabhan9204
    @suprabhan9204 Рік тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @KeralaVlog8
    @KeralaVlog8 11 місяців тому

    ❤️❤️❤️🙏🙏🙏

  • @abhilalgopinath
    @abhilalgopinath 2 роки тому +6

    ചില ആളുകൾ മരിച്ചവരെ കുടിയിരുത്തുന്നത് ഒക്കെ ചെയ്യാറുണ്ട്. അങ്ങനെ ചെയ്യേണ്ടതുണ്ടോ? അങ്ങനെ ചെയ്താൽ ആ ആത്മാവിന് അടുത്ത ജന്മത്തിലേക്ക് പോകാൻ സാധിക്കുമോ? അങ്ങനെ കുടി ഇരുത്തണം എന്ന് പറയുന്നതിന് എന്തെങ്കിലും കഴമ്പുണ്ടോ?

  • @sasikumar7224
    @sasikumar7224 11 місяців тому

    🙏🙏🙏🙏🙏🙏

  • @pvishnunarayanan5033
    @pvishnunarayanan5033 2 роки тому

    Sir super❤️❤️❤️❤️

  • @varshalsurendran8463
    @varshalsurendran8463 Рік тому +1

    Soul means is a supersonic energy after death same soul amalgamating with nature

  • @sreejapj1583
    @sreejapj1583 2 роки тому

    Biju sir Namaskaram

  • @subabadhura978
    @subabadhura978 2 роки тому +1

    🙏🙏🙏🙏

  • @joanamaten1317
    @joanamaten1317 2 роки тому

    മനുഷ്യൻ മരണത്തെ തോൽപ്പിക്കുക തന്നെ ചെയ്യും. ഇപ്പോൾ തന്നെ അമേരിക്കയിൽ ആന്റി ഏജിങ് ടെക്നോളജിയിൽ ഗവേഷണങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു....

  • @abhinavkallayil7951
    @abhinavkallayil7951 2 роки тому

    Pranaamam Varma sir 🙏🥰

  • @anooplal5798
    @anooplal5798 2 роки тому

    💯

  • @-._._._.-
    @-._._._.- 2 роки тому

    🙏👍

  • @Sandhya7441
    @Sandhya7441 2 роки тому

    🙏🏻🙏🏻🙏🏻👌

  • @creativeworld8138
    @creativeworld8138 2 роки тому

    We can experience paranormal?

  • @sabmatt2292
    @sabmatt2292 Рік тому +1

    Sounds both died or living with 15 th century ideas or diluted

  • @remadevibiju7217
    @remadevibiju7217 2 роки тому +1

    ഒന്നും പറയാനില്ല കൂപ്പുകൈ sir

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @vajuaugustine8676
    @vajuaugustine8676 2 роки тому +2

    മരണം. ആവശ്യപ്പെട്ടില്ലെങ്കിലും വരുമെന്നും തടഞ്ഞ് നിർത്താൻ സാധിക്കില്ല എന്ന് മനസിലാക്കിയ മനുഷ്യൻ്റെ അടുത്ത സങ്കൽപ്പം മാത്രമേ പുനരുദ്ധാനം. വീണ്ടും ജനിച്ചാലും ജനിച്ചില്ലെങ്കിലും. സൃഷ്ടികൾ എപ്പോഴും ഇതിന് കഴിയാത്തവർ മാത്രം .പിന്നെ 'തന്നെ തന്നെ പുനർജീവിപ്പിക്കാൻ കഴിവുള്ളവർക്ക് ഇത് ഉറപ്പിച്ച് പറയാം.

  • @kcpaulachan5743
    @kcpaulachan5743 2 роки тому

    🙏👌👍😀

  • @gangadharnard4203
    @gangadharnard4203 2 роки тому

    🙏👨‍👨‍👧‍👧🌷

  • @gireeshkumar8675
    @gireeshkumar8675 2 роки тому

    പാണ്ഡിത്യം നിർവിദ്യ. അറിവിൽ നിന്നുള്ള മോചനം.

  • @dileepgnadh1602
    @dileepgnadh1602 2 роки тому

    🙏🙏🙏🙏🙏♥♥♥♥♥

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 роки тому +1

    ആത്മഹത്യ ചെയ്താല് അവർക്ക് വീണ്ടും പുനർ ജന്മം മനുഷ്യൻ ആയി കിട്ടുമോ...

    • @krsreenivasapai4698
      @krsreenivasapai4698 2 роки тому +2

      അവരുടെ കർമ്മം അനുസരിച്ച്.
      ചില കേസുകളിൽ മൃഗജന്മങ്ങളിൽ പോയതായും കണ്ടുവരുന്നു.

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 роки тому +1

      സത്യം ആണോ...അപ്പോ മനുഷ്യ ജന്മം ഒരിക്കലും കിട്ടില്ലേ

    • @krsreenivasapai4698
      @krsreenivasapai4698 2 роки тому +1

      @@MaheshPM-qd5ku തീർച്ചയായും മനുഷ്യ ജന്മം കിട്ടും.

    • @NandakumarJNair32
      @NandakumarJNair32 2 роки тому +2

      ചില സങ്കൽപ്പങ്ങളനുസരിച്ച്, ആത്മഹത്യ ചെയ്തവർക്ക് 30 വർഷം കഴിഞ്ഞേ അടുത്ത ജൻമം കിട്ടുകയുള്ളു എന്ന് പറയപ്പെടുന്നു.

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 роки тому

      സദ് ഗുരു vedeio ലിങ്ക് ഉണ്ടോ

  • @chandraan7982
    @chandraan7982 2 роки тому +1

    ഞാൻ ശരീരമല്ല മനസ്സല്ല. ഇന്ദ്രിയമല്ല. പ്രാണനല്ല പിന്നെ എന്താണ്?

    • @joshypr3020
      @joshypr3020 2 роки тому

      പരമാത്മാവിന്റെ അംശമായ ജീവാത്മാവ്

  • @varshalsurendran8463
    @varshalsurendran8463 Рік тому +1

    Can u prove scientifically just we don't want ur imagination or fantasy

  • @seejapradeep7922
    @seejapradeep7922 10 місяців тому

    🙏🙏🙏🙏🙏🙏🙏🙏

  • @sunandavasudevan8174
    @sunandavasudevan8174 2 роки тому

    🙏🙏🙏

  • @manilavinod
    @manilavinod 2 роки тому

    🙏🙏🙏

  • @baijucp259
    @baijucp259 2 роки тому

    🙏🙏🙏🙏🙏

  • @narayanantp3992
    @narayanantp3992 2 роки тому

    🙏🙏🙏🙏🙏

    • @rayangasnafar940
      @rayangasnafar940 2 роки тому

      എപ്പോൾ ക്ലോണിങ്ങിലൂടെ ജന്മമെടുത്തവർക്കും ടെസ്റ്റൂബ് ശിശുക്കൾക്കും ഏതാത്മാവാണ്....എങ്ങനെയാണ്