kooli in Mudiyettu ll Sree Mariyamman Kovil Ettumanoor

Поділитися
Вставка
  • Опубліковано 25 гру 2023
  • ജനങ്ങളെ വേഷത്തിലും സംസാരത്തിലും ചിരിപ്പിച്ചുകൊണ്ട്‌ പ്രേക്ഷകരുടെ ഇടയിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന കഥാപാത്രമാണ്‌ മുടിയേറ്റിലെ കൂളി. അനുഷ്‌ഠാനവും മുടിയേറ്റിലെ കഥാസാരവും നിലനിർത്തിക്കൊണ്ട്‌ ജനങ്ങളോട്‌ ചേർന്ന്‌ ഒരാളായിത്തീർന്ന്‌ ഞങ്ങളും ഇതിലെ കഥാപാത്രങ്ങളാണെന്ന്‌ ജനങ്ങൾക്ക്‌ തോന്നുന്ന രീതിയിലാണ്‌ കൂളിയുടെ അഭിനയം.
    മുടിയേറ്റ്‌ കാണുവാൻ വരുന്ന ജനങ്ങളെ വലിപ്പചെറുപ്പം നോക്കാതെ എടുത്തുകൊണ്ടുപോയി വിളക്കത്തിരുത്തി മാതൃവാത്‌സല്യത്തോടെ മുലയൂട്ടുന്ന രീതിയും ഇതിലെയൊരു പ്രത്യേകതയാണ്‌.
    രംഗത്തവതരിപ്പിച്ച്‌ വിജയംവരിക്കുന്നതിന്‌ ഏറ്റവും ബുദ്ധിമുട്ടുളള കഥാപാത്രമാണ്‌ കൂളി. കലാകാരന്റെ മനോധർമ്മത്തെ ഓരോ നിമിഷവും വളർത്തിയെടുക്കണം. ഇന്ന്‌ കാണുന്ന മിമിക്രി മുതലായവ കൂളിയെപ്പോലുളള വേഷങ്ങളിൽനിന്ന്‌ വഴിത്തിരിഞ്ഞുണ്ടായതാവാം. ശബ്‌ദം മാറ്റിയാണ്‌ കൂളി സംസാരിക്കുന്നത്‌. ദാരികവധം കഥയിൽ ദാരികന്റെ ദുർഭരണത്തെ ചിത്രീകരിക്കുന്ന രീതിയിലാണ്‌ കൂളിയുടെ വേഷവിധാനം. ജനങ്ങളെ ചിരിപ്പിക്കുന്നതോടൊപ്പം ഈ ഒരു വലിയ തത്വവും അതിൽ അടങ്ങിയിരിക്കുന്

КОМЕНТАРІ • 7